തിരുവിതാംകൂർ ഭരണയന്ത്രത്തിന്റെ ഭാഗമായിരുന്ന ശങ്കുണ്ണിമേനോനും, നായന്മാരും നമ്പൂതിരിമാരുമടങ്ങിയ മറ്റുയർന്ന ഉദ്യോഗസ്ഥന്മാരും, രാജാവും, രാജ്യംതന്നെയും ക്രിസ്ത്യാനികളുടെ വ്യാജ പ്രചാരണത്തിന്റെ ഇരകളായതുപോലെ, സമാനമായ അനുഭവങ്ങൾ മന്നത്താചാര്യനും പങ്കുവയ്ക്കുന്നുണ്ട്. ‘എന്റെ ജീവതസ്മരണകൾ’ എന്ന ഗ്രന്ഥത്തിൽ ക്രിസ്ത്യാനികളുടെ ഇരവാദത്തെക്കുറിച്ചും, അതോടൊപ്പം അവർ ഉയർത്തുന്ന നിലവിളികളേക്കുറിച്ചും മന്നത്തു പത്മനാഭൻ വിവരിച്ചിട്ടുണ്ട്. ഈ സംഭവങ്ങൾ അരങ്ങേറിയത് 1947-ലാണ്. (സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പ്).
ചങ്ങനാശ്ശേരി ഹിന്ദു കോളേജിന് തുരങ്കം വയ്ക്കുവാൻ ഉള്ള ശ്രമങ്ങളിൽ കത്തോലിക്കാ സഭ ഏർപ്പെട്ടിരിയ്ക്കുമ്പോൾ തന്നെ, സമാന്തരമായി തങ്ങൾ ഹിന്ദുക്കളുടെ കൊടും പീഢനത്തിന്റെ ഇരകളാണെന്ന് ലോകത്തെ അറിയിയ്ക്കുവാനായി അവർ നിലവിളിച്ചുകൊണ്ടേയിരുന്നു. ഈ കുതന്ത്രം ക്രിസ്ത്യാനികളുകടെ കുത്തകയാണെന്ന് പറയാം. അത് അവരുടെ ഇരട്ടത്താപ്പ് വെളിവാക്കുന്നതുമാണ്. ഇന്നും ഈ തരത്തിലുള്ള നീചമായ പ്രവർത്തികൾ അവർ തുടരുന്നായി താഴെ നല്കിയിരിയ്ക്കുന്ന മാദ്ധ്യമ വാർത്തയിൽ തെളിയുന്നതാണ് !!
മന്നത്തു പത്മനാഭന്റെ ഗ്രന്ഥത്തിൽ, ക്രിസ്ത്യൻ ഇരവാദത്തെക്കുറിച്ചും നിലവിളിയെക്കുറിച്ചും പ്രതിപാദിച്ചിരിയ്ക്കുന്ന ഭാഗം ഇവിടെ നല്കുന്നു. Quote :- “രാമസ്വമിഅയ്യരുടെ ക്രിസ്ത്യൻ ദ്രോഹം നിമിത്തം അവർക്കു ഈ രാജ്യത്തു പാർക്കാൻ തന്നെ സാദ്ധ്യമല്ലെന്നും, രാജാവിനേയും ചില സമുദായങ്ങളേയും സ്വാധീനത്തിൽ വച്ചുകൊണ്ട് അവരെ സമൂലം നശിപ്പിക്കാൻ ശ്രമിക്കുന്നെന്നും ബ്രിട്ടീഷ് ഗവണ്മെന്റ് ഇടപെട്ടു അവരെ രക്ഷിക്കണമെന്നും പണ്ടത്തെ മാത്തു തരകനെപ്പോലെ ഉറക്കപ്പറഞ്ഞു നിലവിളിച്ചു. റസിഡണ്ടിനും, ഗവർണ്ണർക്കും, വൈസ്രോയിക്കും അയച്ച കമ്പിക്കും മെമ്മോറിയലിനും കണക്കില്ല. ഇൻഡ്യാ ചക്രവർത്തിക്കും പോപ്പിനുംവരെ പരാതി അയക്കാതിരുന്നില്ല. കാളേജ് കാര്യം എവിടെയോ പോയിമറഞ്ഞു. ക്രിസ്ത്യൻ ദ്രോഹമാണ് മുഴപ്പിച്ചു കാണിച്ചത്. ഇല്ലാത്തതുണ്ടാക്കിപ്പറയാനും കടുകുമണി പ്രായത്തിലുള്ളത് പർവ്വത സമാനം വലുതാക്കി കാണിക്കാനും അവർക്കുള്ള ശേഷി ചെറുതല്ല. അവർ പറയുന്നതിന്റെ നൂറ്റിലൊരംശം നേരെങ്കിലും കാണുമെന്നു വിചാരിച്ചാൽപോലും, ‘അവരെങ്ങിനെ ഭൂമിയിൽ കഴിച്ചുകൂട്ടും ?’ എന്നു തോന്നിപ്പോകും. ഇൻഡ്യാഗവൺമെന്റിന്റേയും(ബ്രിട്ടീഷ്) പൊതുജനങ്ങളുടേയും അനുഭാവം സമ്പാദിക്കുന്ന വിദ്യയിൽ അദ്വിതീയരായ അവർ അങ്ങിനെ മുന്നോട്ടുപോയി. ഇപ്പോഴത്തെ വിദ്യാഭ്യാസപ്രക്ഷോഭണം നേരിട്ടു കണ്ട വായനക്കാരോട് അവരുടെ പോക്കിനേയും ശേഷിയേയും സ്വഭാവത്തേയും പറ്റി അധികം പറയേണ്ട ആവശ്യമില്ലല്ലൊ. നേരുമായി യാതൊരു ബന്ധവുമില്ലാത്തവണ്ണം നോരൊരിടത്തും പ്രക്ഷോഭണം മറ്റൊരിടത്തുമായി പ്രചാരണം നടത്തുകയാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കാനും പരിഭ്രമിപ്പിക്കാനുമുള്ള മാർഗ്ഗമെന്നവർക്കറിയാം. അങ്ങനെ അന്നും നടന്നു.” Unquote (pages 268 & 269, Chapter 28, എന്റെ ജീവിത സ്മരണകൾ, മന്നത്തു പത്മനാഭൻ ).
ക്രിസ്ത്യൻ ഇരവാദ-കുതന്ത്രം ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അവർ ഉപേക്ഷിച്ചിട്ടില്ല !!!
ഭാരതത്തിലെ ഹിന്ദു സംഘടനകൾ തങ്ങളോട് അസഹിഷ്ണുതാപരമായിട്ടാണ് പെരുമാറുന്നതെന്നും,കൂടാതെ തങ്ങൾ പലവിധത്തിലുള്ള പീഢനങ്ങൾക്കും വിധേയരാണെന്ന് , ക്രിസ്ത്യൻ സമൂഹവും അവരെ പ്രതിനിധീകരിയ്ക്കുന്ന സഭകളും, NGO-കളും, ആക്ടീവിസ്റ്റുകളും, അന്തരാഷ്ട്ര തലത്തിൽ പ്രോപ്പഗാണ്ടയിൽ ഏർപ്പെടുകയും, വൈദേശിക ക്രിസ്ത്യൻ സർക്കാറുകളോടും, ഐക്യരാഷ്ട്രസഭയോടും(UN) അപ്പപ്പോൾ തങ്ങളുടെ പരാതി സമർപ്പിയ്ക്കാറുമുണ്ട്. ഇതു കാരണമായി വൈദേശിക ക്രിസ്ത്യൻ സർക്കാറുകൾ ഭാരതത്തിനകത്തുള്ള ക്രിസ്ത്യാനികളുടെ താല്പര്യം സംരക്ഷിയ്ക്കുവാനായി കേന്ദ്ര സർക്കാറിനുമേൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടേയിരിയ്ക്കുന്നു. കേന്ദ്രത്തിലും, മറ്റു പല വടക്കൻ സംസ്ഥാനങ്ങളിലും ഹിന്ദുത്വ ദേശിയ സർക്കാറുകൾ അധികാരത്തിൽ വന്നതുമൂലം, ആദിവാസികളെയും ദളിതരെയും യഥേഷ്ടം മതം മാറ്റുന്നതിൽ തടസ്സങ്ങൾ നേരിട്ടുകൊണ്ടിരിയ്ക്കാനും തുടങ്ങിയതോടെ, ക്രിസ്ത്യാനികളുടെ ഇരവാദവും നിലവിളിയും ഏറ്റവും ഉച്ചത്തിലായിട്ടുണ്ടെന്ന് കാണാം. താഴെക്കൊടുത്തിരിയ്ക്കുന്ന പത്ര റിപ്പോർട്ടുകൾ ശ്രദ്ധിച്ചാൽ ഇത് വ്യക്തമാകും.
പി ശങ്കുണ്ണിമേനോന്റെ തിരുവിതാംകൂർ ചരിത്രം
ഇനി ശങ്കുണ്ണിമേനോന്റെ ഗ്രന്ഥത്തിന്റെ മലയാള തർജ്ജമയിലെ പേജുകൾ 431, 432 & 433-ൽ നല്കിയിരിയ്ക്കുന്ന വിവരങ്ങൾ കാണാം.
Quote പി ശങ്കുണ്ണി മേനോൻ : “ചാന്നാന്മാരും ഹിന്ദുക്കളും തമ്മിൽ മേൽവസ്ത്രത്തെ( രണ്ടാം മുണ്ടിനെ) സംബന്ധിച്ചുണ്ടായ വഴക്ക് ഡപ്യൂട്ടി ദിവാൻ പേഷ്കാരുടെ പരിശ്രമഫലമായി തൽക്കാലത്തേക്ക് ഒതുക്കിത്തീർത്തുവെങ്കിലും അധികം താമസിയാതെതന്നെ വീണ്ടും വഴക്കുകളും അതിനെ തുടർന്ന് ക്രമസമാധാനഭജ്ഞനങ്ങളും ഉണ്ടായി. കമ്പോളങ്ങളിലും പൊതുനിരത്തുകളിലും മതപരിവർത്തനം ചെയ്ത് ക്രിസ്ത്യാനികളായിത്തീർന്ന ചാന്നാർസ്ത്രീകൾ ഹിന്ദുവേഷത്തിൽ വന്നപ്പോഴായിരുന്നു ഇതുണ്ടായത് . ഈ സന്ദർഭത്തിൽ ദിവാൻ മാധവറാവു തെക്കൻഭാഗം സന്ദർശിച്ചു. ഇരുവിഭാഗക്കാർക്കിടയിലും കണ്ട ശത്രുതയുടെ പശ്ചാത്തലത്തിൽ 1868 ഡിസംബർ 27-ആം തീയതി മുൻകരുതലെന്ന നിലയിൽ ഒരു വിളംബരം പുറപ്പെടുവിച്ചു. ഇതിലെ പ്രധാന വ്യവസ്ഥകൾ താഴെ പറയുന്നു.
പുരാതനമായി ആചരിച്ചു വന്ന വഴക്കങ്ങൾ ലംഘിക്കുന്നത് തികച്ചും തെറ്റാണ്. 1829-ലെ രാജകീയവിളംബരത്തെ മാനിക്കേണ്ടതും അതിൽ പറയുന്ന വിധം ബന്ധപ്പെട്ട വിഭാഗങ്ങൾ അവരുടെ ആചാരരീതികൾ ക്രമീകരിക്കേണ്ടതും ആണ്. ആ നിയമത്തിനെതിരായി പ്രവർത്തിക്കുന്നവർ കഠിനശിക്ഷയ്ക്ക് വിധേയരാകും. ചാന്നാന്മാരും ഇക്കാര്യം മനസ്സിലാക്കി തദനുസരണം പ്രവർത്തിക്കണം. ശൂദ്രന്മാരും മറ്റുള്ള സവർണ്ണജാതിക്കാരും സമാധാനഭഞ്ജനത്തിന് കാരണമുണ്ടാക്കരുത്. ചാന്നാന്മാർക്കെതിരായി നേരിട്ട് പ്രവർത്തിക്കയുമരുത് . ചാന്നാന്മാർ നിയമത്തിനെതിരായി എന്തെങ്കിലും പ്രവർത്തിക്കുന്നുവെങ്കിൽ അക്കാര്യം അധികാരികളെ വേണ്ടവിധം അറിയിക്കാവുന്നതാണ്. (Strike through text (വെട്ടിയ വരികൾ ) തർജ്ജമാകാരനായ ഡോ.കരീമിന്റേതാണ്). ശൂദ്രന്മാരും(നായന്മാരും) മറ്റുള്ള സവർണ്ണജാതിക്കാരും ചാന്നാന്മാരുടെ പ്രകോപനങ്ങൾക്ക് എതിരെ നേരിട്ടു പ്രതികരിച്ച് സമാധാനഭഞ്ജനത്തിന് കാരണമുണ്ടാക്കരുത്. അപ്രകാരം സവർണ്ണഹിന്ദുക്കൾ നിയമങ്ങൾ കൈയ്യിലെടുക്കുന്ന പക്ഷം, സർക്കാർ അവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതാണ്.
ഈ വിളംബരത്തിൽ പുതുതായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. 1814-ൽ കേണൽ മൺറോയുടെ നീതിപൂർവമായ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ 1829-ൽ അന്നത്തെ പ്രാപ്തനായ റസിഡന്റ് കേണൽ മോറിസിന്റെ പരിപൂർണ്ണമായ പിന്തുണയോടുകൂടി നടപ്പാക്കിയിരുന്ന നിയമങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമായിരുന്നു ഈ പ്രഖ്യാപനം.
1814-ലെ സർക്കുലർ ഓർഡറിലും 1821-ലെ ഓർഡറിലും 1821-ലെ വിളംബരത്തിലും വ്യവസ്ഥ ചെയ്തിരുന്ന നിയമങ്ങൾ ശരിക്കും ഇവ തന്നെയായിരുന്നു. പോരിൽ ഏർപ്പെട്ടിരുന്ന ഇരുവിഭാഗക്കാരെയും യോജിപ്പിച്ച് സമാധാനം സ്ഥാപിക്കുകയെന്നുള്ളതായിരുന്നു ഇവയുടെ ലക്ഷ്യം. ഈ നിയമത്തിന്റെ രത്നച്ചുരുക്കം, പുതുതായി ക്രിസ്ത്യാനികളായി മതം മാറ്റപ്പെട്ട എല്ലാ ചാന്നാർ സ്ത്രീകൾക്കും, മിഷനറി സാമുവൽ മറ്റീറിന്റെ ‘ധർമ്മരാജ്യം ‘ എന്ന പുസ്തകത്തിലെ 272-ആം പുറത്തിൽ ദൃഷ്ടാന്തീകരിച്ചിരിയ്ക്കുന്നതുപോലെ, ആദ്യകാലങ്ങളിൽ (1806-മുതൽ) മതം മാറ്റത്തിന് വിധേയരായ ചാന്നാട്ടികൾ ധരിച്ചിരുന്നപോലുള്ള ജാക്കറ്റ് ധരിയ്ക്കാമെന്നും, (അതായത് തിരുവിതാംകൂറിലെ ക്രിസ്ത്യൻ സ്ത്രീകൾ ധരിച്ചിരുന്നതു പോലുള്ള ഉടുപ്പുകൾ സ്വീകിരിക്കാമെന്നും) ഈ സ്ത്രീകൾ മാറു മറയ്ക്കുന്നതിന് യാതൊരു വിരോധവും ഇല്ലെന്നും ആണ്. ( പ്രസ്തുത ചിത്രം ഇവിടെ നല്കുന്നു. ക്രിസ്ത്യൻ ചാന്നാട്ടികൾ ആദ്യം മുതൽക്കേ, അതായത് പ്രോട്ടസ്റ്റന്റ് ക്രിസ്ത്യൻ മിഷനറിമാരുമായി സമ്പർക്കം തുടങ്ങിയ കാലം മുതൽക്കുള്ള വേഷമാണ് ചിത്രത്തിലുള്ളത്. ഈ വേഷം ധരിച്ച് അവർ പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, നായന്മാർ പ്രതികരിച്ചിരുന്നില്ല ) (ശങ്കുണ്ണി മോനോൻ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ് : The sum and substance of those rules were that Shanar females, converted to Christianity should wear the costume worn by other Christian females, ie. jackets similar to those used by the lace-making Shanar females, as represented in the “Land of Charity”, page 272, but no prohibition whatever had been issued against the convert females covering their bodies” (page 509 in the original English work)). ഈ നിയമം പരിപാലിക്കപ്പെട്ടു പോരുകയും 30 വർഷത്തോളം കാലം കാര്യങ്ങൾ ക്രമമായി നടക്കുകയും ചെയ്തു. ക്രിസ്ത്യൻ മിഷനറിമാർ തൽക്കാലത്തേക്ക് ഈ നിയമം കൊണ്ട് തൃപ്തരായിരുന്നു. എങ്കിലും ഈ നിയമത്തിൽ വ്യത്യാസം വരുത്തി ചാന്നാന്മാരിൽ നിന്നും പറയന്മാരിൽ നിന്നും ക്രിസ്തുമതം സ്വീകരിച്ചവരുടെ ലക്ഷ്യങ്ങളും(നായന്മാരെ അപമാനിച്ച് അലോസരപ്പെടുത്തക തുടങ്ങിയ ലക്ഷ്യങ്ങൾ), വ്യാമോഹങ്ങളും സാധിച്ചുകൊടുത്ത് അവരെ പ്രീണിപ്പിക്കുവാൻ അവസരം പാർത്തിരിക്കുകയായിരുന്നു.
ഈ പരിതസ്ഥിതിയിലാണ് ദിവാൻ മാധവറാവുവിന്റെ നീതിപൂർവ്വകമായ പ്രഖ്യാപനം. പക്ഷെ ശ്രീ മാധവറാവുവിന്റെ ഈ പ്രഖ്യാപനം, അദ്ദേഹത്തിന്റെ “ഒളിമറയില്ലാത്ത അറപ്പുളവാക്കുന്ന വൃത്തികെട്ട പക്ഷപാതത്തിന് ” (“gross and unconcealed partiality”) തെളിവായി മിഷണറിമാർ കണക്കാക്കുകയും , അതിനാൽ ആദ്യം മഹാരാജാവിനും പിന്നീട് മദ്രാസ് ഗവൺമെന്റിനും പരാതി സമർപ്പിച്ചു.
പരാതിയിൽ ആവശ്യപ്പെട്ടിരുന്നത് ദിവാന്റെ വിളംബരവും, 1814 മേയ് മാസത്തിലെ സർക്കുലർ ഓർഡറും, 1829 ഫെബ്രുവരിയിലെ വിളംബരവും റദ്ദാക്കണമെന്നായിരുന്നു. ഈ സമയമായപ്പോഴേക്കും മദ്രാസ് പ്രഭുവായിരുന്ന ഹാരിസ് പ്രഭു ഉദ്യോഗത്തിൽ നിന്നും വിരമിച്ചിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമിയായി വന്ന സർ ചാൾസ് ട്രെവലിയന്റെ മുമ്പാകെ തീരുമാനത്തിനായി ഇക്കാര്യം വന്നു.” Unquote
…… തുടരും
Readers may give their comments in the comment-box below or alternately they may send their responses either by sms/whatsapp to 6369648276
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 82. മഹാഭാരതയുദ്ധം : കാരണങ്ങളും ഫലങ്ങളും
Unique Visitors : 24,209 Total Page Views : 37,739