ആഘോഷങ്ങൾക്കായി സമ്പത്തും സമയവും ധൂർത്തടിച്ചു, സ്വയം നശിയ്ക്കുന്ന നായർ സമുദായം !! മന്നത്തു പത്മനാഭന്റെ തൃശൂർ-പൂര വിമർശനം
ശ്രീ മന്നത്തു പത്മനാഭന്റെ ആത്മകഥാസദൃശമായ ‘എന്റെ ജീവിതസ്മരണകൾ’ എന്ന ഗ്രന്ഥത്തിൽ നിന്നും, അദ്ദേഹം തൃശൂർ പൂരത്തെ വിമർശിയ്ക്കുന്ന ഭാഗം ഇവിടെ ഉദ്ധരിയ്ക്കുന്നു……..
“കൊച്ചിയുടെ പല ഭാഗങ്ങളിലും കരയോഗങ്ങളും കുറയൊക്കെ സ്വത്തുമുണ്ട്. എന്നാൽ അതാതു ദിക്കിലെ ക്ഷേത്രത്തിലെ ഉത്സവത്തിനും പൂരത്തിനും വേണ്ടിയെന്നല്ലാതെ കരയോഗത്തിനു മറ്റൊരു പ്രവൃത്തിയുണ്ടെന്ന് അവർ(കൊച്ചിക്കാരും മലബാർകാരും) ഇന്നും ധരിച്ചിട്ടില്ല. അതിനോടുകൂടിയെങ്കിലും കരയിലെ ആളുകൾക്ക് – വിശേഷിച്ചു പാവങ്ങൾക്ക് – പ്രയോജനപ്പെടത്തക്കവണ്ണം വല്ലതും പ്രവർത്തിക്കണമെന്നുള്ള വിചാരം പോലുമില്ല. തൃശൂരുള്ള തിരുവമ്പാടി, പാറമേക്കാവു കരയോഗങ്ങൾ ആണ്ടോടാണ്ട് പൂരത്തിനുവേണ്ടി ചിലവിടുന്നതു പതിനായിരക്കണക്കിനു രൂപയാണ്. ആ കരയോഗാതിർത്തിയിൽ തൊഴിലില്ലാത്ത ചെറുപ്പക്കാരും ദരിദ്രരായ സ്ത്രീജനങ്ങളും എത്രയോ അധികമുണ്ട്. ഈ വെടിക്കെട്ടിന്റെ ധൂമപടലത്തിന്റെ ഇടയിൽക്കൂടി ഇതു കാണുന്നവരാണ്, കാലത്തിന്റെ മാറ്റവും ആവശ്യത്തിന്റെ നിജസ്ഥിതിയും അറിയാത്ത യാഥാസ്ഥിതിക മനോഭാവക്കാരാണ്, അവിടുത്തെ അധികപക്ഷം നായന്മാരുമെന്നു പറയേണ്ടിവന്നതിൽ വ്യസനിക്കുന്നു. അവരുടെ പൂരഭ്രമവും വെടിക്കെട്ടുഭ്രമവും അല്പം കുറഞ്ഞെങ്കിലല്ലാതെ സമുദായത്തിനു ഒരു രക്ഷയുമില്ല. വെടിക്കെട്ടു സാധനങ്ങളിൽ ചിലതിന് ഇൻഡ്യാഗവണ്മെന്റ് ഏർപ്പെടുത്തിയ നിയന്ത്രണംമൂലം ഹിതാനുസരണം വെടിക്കെട്ടുണ്ടാക്കാൻ സാധിക്കുന്നില്ലെന്നു കണ്ട് അവരിൽ ചിലർ കാണിച്ച മരണവേദന ചെറുതല്ല. ഭരണാധികാരികളായ ഗവർണ്ണരും മറ്റും തൃശൂർ സർക്കീട്ടു വന്നപ്പോൾ നാട്ടുകാർ കൃഷിവ്യവസായ പരിഷ്ക്കാരത്തേയും വിദ്യാഭ്യാസസഹായത്തേയും പറ്റി നിവേദനം നടത്തിയപ്പോൾ അവിടുത്തെ നായർ പ്രമാണികൾ വെടിക്കെട്ടു നിയന്ത്രണം ഇല്ലാതാക്കാൻ മെമ്മോറിയൽ കൊടുത്തതായി അറിയാൻ കഴിഞ്ഞു. അവർ അതിനുവേണ്ടി ഡെൽഹിയിലേക്കു ഒരു ഡപ്യൂട്ടേഷൻതന്നെ പോയി. എല്ലാം നിഷ്ഫലമായപ്പോൾ ഇൻഡ്യാഗവണ്മെന്റിനോടു പരിഭവിച്ച് ‘പൂരനിസ്സഹകരണം’ നടത്തിയതായി അറിയുന്നു. ഇവരുടെ ഈ മൂഢവിശ്വസവും മനോഭാവവും വടക്കുംനാഥൻ ഇല്ലാതാക്കട്ടെ. മറ്റു കാരണംകൊണ്ടാണെങ്കിലും ഇൻഡ്യഗവണ്മെന്റിന്റെ ഈ തീരുമാനത്തിനു നമോവാകം പറയുക തന്നെ ചെയ്യുന്നു.” (എന്റെ ജീവിതസ്മരണകൾ, മന്നത്ത് പത്മനാഭൻ, അദ്ധ്യായം 22, കൊച്ചിയും മലബാറും, പേജ് 140)
മലബാറിലെ തൊഴിലില്ലാത്ത ചെറുപ്പക്കാരെയും ദരിദ്രരായ സ്ത്രീജനങ്ങളെയും കുറിച്ച് ആത്മകഥയിൽ മറ്റൊരിടത്തും മന്നം പരാമർശിച്ചിരുന്നു. മലബാറിലെ നായർ പ്രമാണിമാരെ വിമർശിച്ച കൂട്ടത്തിൽ.
“തിരുവിതാംകൂറിലും കൊച്ചിയിലും ഇത്രയുമൊക്കെ നടന്നിട്ടും, മലബാർകാരായ പല പ്രമാണികളെ തിരുവിതാംകൂർ സമ്മേളനത്തിലെ അദ്ധ്യക്ഷന്മാരായി ക്ഷണിച്ചുവരുത്തിയിട്ടും, മലബാറിൽ ഒരു അനക്കവും ഉണ്ടാക്കാൻ അവർക്കാർക്കും സാധിച്ചിട്ടില്ല. അവർ അതിന് യാതൊരു ശ്രമവും ചെയ്തതായി തെളിവില്ല. തിരുവിതാംകൂർ നായർ സമ്മേളനത്തിലെ ആദ്ധ്യക്ഷന്മാരായി വന്നത് മലബാറിലെ പ്രസിദ്ധന്മാരായ സർ. സി. ശങ്കരൻനായർ, സർ.എം.കൃഷ്ണൻനായർ, കെ.പി.രാമൻമേനോൻ, കോഴിക്കോട്ടു കൃഷ്ണമേനോൻ, കെ.റ്റി. ചന്തുനമ്പ്യാർ, കാരുതോടി മാധവൻനായർ, അമ്മുസ്വാമിനാഥൻ, കുട്ടിമാളുഅമ്മ മുതലായവരായിരുന്നു. അവരുടെ ജന്മദേശത്തെ സ്വജനങ്ങൾക്കുവേണ്ടി വായുമണ്ഡലത്തിൽ ഒരു ചലനംപോലും ഉണ്ടാക്കൻ ശ്രമിച്ചില്ലെന്നുള്ളത് സമുദായത്തിന്റെ നിർഭാഗ്യംകൊണ്ടെന്നല്ലാതെ അത്യുന്നതന്മാരായ അവരുടെ കുറ്റമാണെന്നു പറയുന്നത് ശരിയോ എന്നു ശങ്കിക്കുന്നു. വടക്കെ മലബാറിൽ ഉത്തര കേരളീയനായർ സമാജം എന്ന പേരിൽ ഒരു സമാജം രയിരുനമ്പ്യാർ എന്നൊരു മാന്യൻ സ്ഥാപിച്ചതായി കേട്ടറിയാമെന്നല്ലാതെ ഒരു പ്രവൃത്തിയും ചെയ്തതായി ആർക്കുമറിഞ്ഞുകൂടാ. മലബാർ നായന്മാർ രാഷ്ട്രീയരംഗത്തല്ലാതെ അവർക്കൊരു പൊതുപ്രവർത്തനം ഉണ്ടെന്ന് ഇന്നും ധരിച്ചിട്ടില്ല. പല സമുദായങ്ങളുള്ള ഒരു രാജ്യത്ത്, അവ ആചാരമര്യാദകളിലും ജീവിത സമ്പ്രദായങ്ങളിലും യാതൊരു സാമ്യവും ബന്ധവുമില്ലാതിരിക്കുന്നിടത്തോളംകാലം, അവരുടെ ഇടയിലെ അന്ധവിശ്വസങ്ങളേയും അനാചാരങ്ങളേയും ഇല്ലാതാക്കാൻ, ഉള്ള സമുദായ വിഭാഗങ്ങളെ അടിസ്ഥാനമാക്കി സംഘടനകളുണ്ടാക്കി സാമൂഹ്യപരിഷ്കാരം വരുത്തുകയാണ് അതാതു സമുദായത്തിന്റെ അഭിവൃദ്ധിയ്ക്കും മറ്റു സമുദായങ്ങളുമായുള്ള സൗഹാർദ്ദബന്ധത്തിനും പ്രായോഗിക മാർഗ്ഗമെന്നും അതു രാഷ്ട്രീയപ്രവർത്തനത്തിനു ബാധകമല്ലെന്നും പറഞ്ഞാൽ അവിടുത്തെ നായന്മാർക്കു ബോദ്ധ്യമാകുന്നില്ല. നായന്മാർ പാർക്കുന്ന ഓരോ ഗ്രാമത്തിലും 95 ശതമാനം നായന്മാരും അജ്ഞരും ദരിദ്രരും തൊഴിലില്ലാത്തവരുമാണ്. സ്ത്രീകളുടെ കാര്യം പറയുകയും വേണ്ട. അവർ മിക്കവാറും അനാഥകളാണ്. ആണും പെണ്ണും ഭൃത്യപ്പണിക്കായി സൃഷ്ടിക്കപ്പെട്ടവരെപ്പോലെ അഗ്രഹാരങ്ങളിലേയും ഹോട്ടലുകളിലേയും കൂലിപ്പണിക്കാരായി, എച്ചിലെടുപ്പുകാരായി അപമാനകരമായ നിലയിൽ കഴിഞ്ഞുകൂടുന്നു. വേലക്കുതക്ക കൂലി വാങ്ങാൻ പോലും വിവരമോ കൂട്ടുകെട്ടോ അവർക്കു ഇല്ല. അങ്ങിനെ എല്ലാ രംഗങ്ങളിലും ഇടിഞ്ഞു തകർന്നു വീഴുന്നത് നായർ സമുദായമാണെന്നും അവർക്കാണ് യാതൊരു രക്ഷാമാർഗ്ഗവും സഹായികളുമില്ലാത്തതെന്നും അതാത് സമുദായക്ഷേമത്തിനുവേണ്ടി മാത്രമാണ് മറ്റു സമുദായങ്ങളെല്ലാം പ്രവർത്തിക്കുന്നതെന്നും നിത്യബോദ്ധ്യമുണ്ടായിട്ടും, നായർ സമുദായ നേതാക്കന്മാർ മാത്രം അപ്രായോഗികമായ ആദർശത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട്, ദുരഭിമാനം മാത്രം കരുതി നിമിഷംപ്രതി നശിച്ചുകൊണ്ടിരിക്കുന്ന സ്വജനങ്ങളെ കണ്ട് കണ്ണ് ഇറുക്കി അടയ്ക്കുന്നതു മനുഷ്യസ്നേഹത്തിന്റെ കണികപോലുമില്ലാത്ത ഹൃദയശൂന്യത കൊണ്ടാണെന്നു പറഞ്ഞുപോകുന്നതിനെ ക്ഷമിക്കണം……….. ” (എന്റെ ജീവിതസ്മരണകൾ, മന്നത്ത് പത്മനാഭൻ, അദ്ധ്യായം 22, കൊച്ചിയും മലബാറും, പേജ് 136-137)
പൂര – ആഘോഷ ഭ്രമങ്ങളിൽ നിന്നും കരകയറുവാനാവാത്ത സമുദായം !
1957-ലാണ് എന്റെ ജീവിതസ്മരണകൾ പ്രസിദ്ധീകരിച്ചത്. മന്നം അന്ന് കുറിച്ച വാക്കുകൾ ഇന്നും പ്രസക്തമാണെന്ന് കാണാം. പൂരത്തിന്റെ പിന്നിലെ മുഖ്യമായ താല്പര്യം കച്ചവടം ആണ്. കേരളത്തിലെ ഹിന്ദുക്കളിൽ കച്ചവടക്കാരുടെ എണ്ണം താരതമ്യേന കുറവായതിനാൽ ഇതിന്റെ ഗുണഭോക്താൾ ആരെല്ലാമാണെന്നും ചിന്തിയ്ക്കേണ്ടതുണ്ട്. ആചാരത്തിനും,ഭക്തിയ്ക്കും, പ്രയോജനകരമായ മതബോധത്തിനും അവിടെ സ്ഥാനമുണ്ടോ എന്നത് ചിന്തനീയമാണ്. ഹിന്ദുക്കൾ പ്രത്യേകിച്ച് നായന്മാർ ഇതിനൊക്കെ സമയവും ധനവും വിനിയോഗിച്ച് , മാത്സര്യാധിഷ്ഠതാമായി മാറിയ കേരളീയ സമൂഹത്തിൽ തങ്ങളുടെ ശ്രമങ്ങൾ പാഴാക്കി, കൂടുതൽ ദുർബലരായിത്തിരുകയല്ലേ എന്നതും ചിന്തനീയമാണ്.
Archives / Other Postings :-
- May 2024
- April 2024
- November 2023
- October 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- July 2021
- June 2021
- May 2021
- April 2021
- September 2019
- April 2019
- March 2019
Total Unique Visitors : 24,210