ചരിത്രം വളച്ചൊടിച്ചു എന്ന് പരാതി പറഞ്ഞിട്ട് കാര്യമില്ല.
ചരിത്രം വളച്ചൊടിച്ചു എന്ന് പരാതി പറഞ്ഞിട്ട് കാര്യമില്ല. വളച്ചൊടിച്ച് വക്രീകരിച്ച ചരിത്രആഖ്യാനങ്ങൾ ഏതെല്ലാം എന്ന് മനസ്സിലാക്കി അവയ്ക്ക് ബദലായി സത്യസന്ധമായി വീണ്ടും എഴുതുകയാണ് (rewrite) വേണ്ടത് എന്നാണ് സമീപകാലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീമാൻ അമിത് ഷാ പറഞ്ഞത്. ഈ വിഷയത്തെ സംബന്ധിച്ച് അദ്ദേഹം പറഞ്ഞത് താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ടിൽ കാണാം.
തന്റേത് ചരിത്ര രചനയെന്ന് അൽ-ബയ്റൂനി
താൻ ചരിത്രം രേഖപ്പെടുത്തിവയ്ക്കുകയാണെന്നാണ് ഇസ്ലാമിക പണ്ഡിതനായ അൽബയ്റൂനി, ഇന്ത്യയെക്കുറിച്ചുള്ള തന്റെ ഗ്രന്ഥത്തിന്റ മുഖവുരയിൽ പ്രസ്താവിച്ചിട്ടുണ്ട്. താഴെ നല്കിയിട്ടുള്ള സ്ക്രീൻഷോട്ടിൽ റോസ് നിറത്തിൽ ഹൈലൈറ്റ് ചെയ്ത വാചകം കാണുക. ഈ രചനയുടെ നിർവ്വഹണം അദ്ദേഹം പൂർത്തികരിച്ചത് 1030 AD-യിലാണ്. (page xvi). ഇതിൽ നിന്നും 993 വർഷങ്ങൾക്കു മുമ്പുള്ള ഇന്ത്യയുടെ ചരിത്രം അറിയുവാൻ അൽബയ്റൂനിയുടെ ഗ്രന്ഥം നമ്മെ സഹായിയ്ക്കുമെന്നത് തീർച്ചയാണ്.
നമ്മുടെ എതിരാളികൾ
മുകളിൽ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ടിൽ നിന്നും മറ്റു ചില കാര്യങ്ങൾ കൂടി അറിയുവാൻ സാധിക്കും. Quote Alberuni “ഈ പുസ്തകം വിവാദം സൃഷ്ടിയ്ക്കുവാനോ വാദപ്രതിവാദത്തിനു വേണ്ടിയോ രചിച്ചതല്ല. തെറ്റാണെന്ന് എനിയ്ക്ക് ബോദ്ധ്യമുള്ള നമ്മുടെ എതിരാളികളുടെ(അതായത് ഹിന്ദുക്കളുടെ) വാദങ്ങൾ ഖണ്ഡിയ്ക്കുന്നതിനായി അവ ഇവിടെ നല്കുന്നുമില്ല. ചരിത്ര വിവരങ്ങൾ ലളിതമായി രേഖപ്പെടുത്തിയിട്ടുള്ളതാണ് എന്റെ ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഹിന്ദുക്കളുടെ സിദ്ധാന്തങ്ങൾ അതേ പടി വായനക്കാരുടെ മുമ്പിൽ വയ്ക്കുവാനും, ഇതിനോടനുബന്ധിച്ച് സമാനമായ ഗ്രീക്ക് സിദ്ധാന്തങ്ങളുമായി അവയ്ക്കുള്ള ബന്ധവും ഞാൻ പ്രസ്താവിയ്ക്കുന്നതാണ് “. End of Quote ഈ ഖണ്ഡികയിൽ ഹിന്ദുക്കളെ എതിരാളികളായിട്ടാണ് അൽബയ്റൂനി കാണുന്നത്.
ചരിത്ര അദ്ധ്യാപകനും ചരിത്രകാരനുമായ ഇസ്രേലി പ്രഫസ്സർ പറഞ്ഞത്
ഇന്ന് archive.org എന്ന വെബ്സൈറ്റിൽ നിന്നും, മറ്റ് വെബ് സെറ്റുകളിൽ നിന്നും നൂറും ഇരുനൂറും വർഷങ്ങൾക്കു് മുമ്പ് രചിയ്ക്കപ്പെട്ട പുസ്തതകങ്ങൾ സൗജന്യമായി വായിയ്ക്കാവുന്നതാണ്. ഒരു ഇന്റർനെറ്റ് കണക്ഷനും മൊബൈൽ ഫോണും ഉണ്ടെങ്കിൽ ഇവയെല്ലാം വീട്ടിലിരുന്നു വായിയ്ക്കാം. ഇപ്രകാരം ലഭ്യമായിട്ടുള്ള ചരിത്ര വസ്തുതകളെ തെരഞ്ഞുപിടിച്ച്, അവയെ ആശ്രയിച്ച് ഭാരതത്തെ സംബന്ധിച്ച സത്യസന്ധവും യുക്തിപൂർവ്വകവുമായ ചരിത്രം രചിയ്ക്കുവാൻ ഇന്ന് സാധിയ്ക്കും. ഇപ്രകാരം വസ്തുതകളെ ആധാരമാക്കി രചിയ്ക്കപ്പെട്ട ചരിത്ര അഖ്യാനങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിയ്ക്കേണ്ടതുണ്ട്. ചരിത്ര വിഷയങ്ങളെ സംബന്ധിച്ച ജനങ്ങളുടെ അജ്ഞത അവരിൽ അലംഭാവത്തിന് വഴിവയ്ക്കും. ചരിത്രവും, സാംസ്കാരിക പാരമ്പര്യങ്ങളും, സാംസ്കാരിക മൂല്യങ്ങളും വിസ്മൃതിയിലാകുന്നതു കാരണമായി, തക്കം പാർത്തിരിയ്ക്കുന്ന ശത്രുക്കളായ വൈദേശിക അധീശ ശക്തികളുടെ പിടിയിലമരുവാൻ ഈ സാഹചര്യം വഴിവയ്ക്കും. ഭൗതികമായ സമ്പത്തും ഇതോടൊപ്പം നഷ്ടമായി ജനങ്ങൾ ദുരിതക്കയത്തിൽ പതിയ്ക്കും. ആയിരം കൊല്ലങ്ങൾ വൈദേശിക നുകം ഭാരതീയർ ചുമന്നിട്ടുണ്ട്. ഇത് ഇനിമേൽ ആവർത്തിയ്ക്കാതിരിയ്ക്കാൻ ചരിത്ര പഠനങ്ങളിൽ നിന്നും ലഭിയ്ക്കുന്ന പാഠങ്ങൾ ഭാരതീയർ ഉൾക്കൊള്ളേണ്ടതുണ്ട്.
നമ്മുടെ മതത്തിന്റെ (മുഹമ്മദ്ദീയ മതത്തിന്റെ) ശത്രുക്കൾ
ഹിന്ദുക്കളെ മുഹമ്മദ്ദീയ മതത്തിന്റെ ശത്രുക്കളായിട്ടാണ് അൽബയ്റൂനി കണ്ടിരുന്നത്. താഴത്തെ ഖണ്ഡികയിൽ “our religious antagonists” എന്ന് പ്രസ്താവിച്ചിരിയ്ക്കുന്നത് ശ്രദ്ധിയ്ക്കുക. ഇതിനു ശേഷം ഉള്ള ഖണ്ഡികയിലും അയാൾ “our antagonists” എന്ന് പറഞ്ഞിട്ടുണ്ട്. (ഈ രണ്ടാമത്തെ ഖണ്ഡികയാണ് മുകളിൽ നല്കിയിട്ടുള്ളത്). ഇതിനും പുറമെ ക്രിസ്ത്യൻ-മുഹമ്മദ്ദീയ-യഹൂദ മതങ്ങളിൽ വിശ്വസിയ്ക്കാത്ത ഹിന്ദുക്കൾ അപരിഷ്കൃതരും വിജാതീയരുമാണെന്നും, സത്യത്തിന്റെ മാർഗ്ഗം അവർക്കറിയില്ലെന്നും അൽബയ്റൂനി വ്യക്തമാക്കുന്നുണ്ട്. Quote Alberuni ” ഈ പുസ്തകം ഹിന്ദുക്കളുടെ പ്രമാണങ്ങളെക്കുറിച്ചുള്ളതാണ്. അവർ നമ്മുടെ മത വൈരികൾ ആണെങ്കിലും, അവരുടെ സിദ്ധാന്തങ്ങളെക്കുറിച്ച് അടിസ്ഥാനരഹിതങ്ങളായ ആരോപണങ്ങൾ ഞാൻ ഈ പുസ്തകത്തിലൂടെ ഉന്നയിച്ചിട്ടില്ല. നമ്മുടെ മത പ്രമാണങ്ങൾക്ക് എതിരാണ്, അവരുടെ പ്രമാണങ്ങളെങ്കിലും, സത്യവിരുദ്ധമായ അവരുടെ പ്രമാണങ്ങളെ സ്പഷ്ടമാക്കുവാനായി അവയെയെല്ലാം പൂർണ്ണമായും ഈ പുസ്തകത്തിൽ നല്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരു മുഹമ്മദ്ദീയന്റെ കർത്തവ്യത്തിന് എതിരായി ഞാൻ പ്രവർത്തിച്ചു എന്ന് വായനക്കാർ കരുതുവാൻ പാടില്ല. (അതായത് മുഹമ്മദ്ദീയ മതപ്രമാണങ്ങൾക്ക് എതിരായ ഹിന്ദു തത്ത്വങ്ങൾ ഈ ചരിത്രരചനയിലൂടെ പ്രചരിപ്പിയ്ക്കുവാൻ ശ്രമിയ്ക്കുന്നു എന്ന് ദയവായി വായനക്കാർ ധരിയ്ക്കരുത് എന്നാണ് അൽബയ്റൂനി പറഞ്ഞുവയ്ക്കുന്നത്). ഈ പുസ്തകത്തിൽ ഉദ്ധരിച്ചിരിയ്ക്കുന്ന ഹിന്ദു ശാസ്ത്ര പ്രമാണങ്ങൾ, ക്രിസ്ത്യൻ-മുഹമ്മദ്ദീയ-യഹൂദ മതവിശ്വാസ പ്രമാണങ്ങൾക്ക് കടകവിരുദ്ധമായിട്ടുള്ളതിനാൽ, സത്യമാർഗ്ഗത്തെ പിന്തുടരുന്നവർക്ക്, പ്രത്യേകിച്ച് മുസ്ലീംങ്ങൾക്ക് ഈ പുസ്തകത്തിലെ ഉള്ളടക്കം പ്രതിഷേധാർഹമായി തോന്നാം. അതിനാൽ ഇതിനെക്കുറിച്ച് ഇത്ര മാത്രം ഇവിടെ പറയുന്നു. ഇതാണ് ഹിന്ദുക്കളുടെ വിശ്വാസ പ്രമാണങ്ങൾ. അവരുടെ വിശ്വാസ പ്രമാണങ്ങളെ ന്യായീകരിയ്ക്കുവാൻ അവർ മാത്രമാണ് യോഗ്യന്മാർ”. Unquote.
ഹിന്ദുവിശ്വാസ പ്രമാണങ്ങളെ വീണ്ടും നിന്ദിയ്ക്കുന്നു.
ഹിന്ദുക്കളുടെ പ്രമാണങ്ങളിൽ ഒരു തരിമ്പു പോലും സത്യമില്ല. അതിനാൽ അവ തീർത്തും അവഗണിയ്ക്കുകയാണ് വേണ്ട്. അവയെല്ലാം തീർത്തും തെറ്റായതിനാൽ, അവയിലെ തെറ്റുകൾ തിരുത്തേണ്ട യാതൊരു കാര്യവും (നമ്മൾ മുഹമ്മദ്ദീയർക്ക്) ഇല്ല. അത്തരം ശ്രമങ്ങൾ പാഴാണ്. തിരുത്തപ്പെട്ടാലും അവ തെറ്റായി തന്നെ തുടരും. തങ്ങൾ മാത്രമാണ് സത്യം പിന്തുടരുന്നതെന്നും, തങ്ങൾ മാത്രമാണ് ശരിയെന്നുള്ള മുഹമ്മദ്ദീയ ധാർഷ്ട്യം പുസ്തകത്തിൽ കൂടെക്കൂടെ അൽബയ്റൂനി പ്രകടിപ്പിയ്ക്കുന്നുണ്ട്. Quote അൽബയ്റൂനി “ക്രിസ്തുമതം ഗ്രീസിൽ പ്രബലമാകുന്നതുവരെ വിജാതീയരും ബഹുദൈവവിശ്വാസികളുമായിരുന്ന ഗ്രീക്കുകാരുടെ മതപരമായ കാഴ്ചപ്പാടുകളും വിശ്വാസങ്ങളും തത്ത്വചിന്തകളും ഹിന്ദുക്കളുടേതിനു സമമായിരുന്നു. പുരാതന ഗ്രീസിലെ വിദ്യാ സമ്പരായിരുന്ന വിഭാഗങ്ങൾ ഹിന്ദുക്കളെപ്പോലെ തന്നെ ചിന്തിച്ചിരുന്നു. പുരാതന ഗ്രീസിലെ സാധാരണ ജനങ്ങൾ ഹിന്ദുക്കളെപ്പോലെ തന്നെ ബിംബാരാധകരായിരുന്നു, അന്ധവിശ്വാസങ്ങൾ പുലർത്തുന്നവരായിരുന്നു. ഗ്രീക്കുകാരുടെ സിദ്ധാന്തങ്ങൾ ഹിന്ദുക്കളുടേതിനോട് അടുത്ത ബന്ധം പുലർത്തുന്നതുകൊണ്ട് അവയെ തമ്മിൽ തുലനം ചെയ്യുന്നത് എനിയ്ക്ക് ഇഷ്ടമുള്ള കാര്യമാണ്. ഇങ്ങിനെ ചെയ്യുന്നത് അവയെ തിരുത്തുവാൻ വേണ്ടിയിട്ടോ, നവീകരിയ്ക്കുവാൻ വേണ്ടിയിട്ടോ അല്ല. എന്തെന്നാൽ അസത്യങ്ങളായ അവരുടെ സിദ്ധാന്തങ്ങൾ (സത്യമായിട്ടുള്ള വിശ്വാസം ഏകദൈവവിശ്വാസമാണ്) തിരുത്തപ്പെടലുകൾ അർഹിയ്ക്കുന്നില്ല. കാരണം ക്രിസ്ത്യൻ-മുഹമ്മദ്ദീയ-യഹൂദ മതവിശ്വാസങ്ങളുടെ വെളിയിൽ നില്ക്കുന്ന ഗ്രീക്കുകാരുടെയും ഇന്ത്യാക്കാരുടെയും വിശ്വാസങ്ങളുടെ അന്തസത്ത ഒന്നു തന്നെയാണ്, ഇവ രണ്ടും സത്യത്തിൽ നിന്നുള്ള വ്യതിചലനമാണ്, അസന്മാർഗ്ഗത്തിൽ ചരിയ്ക്കാൻ പ്രേരിപ്പിയ്ക്കുന്നവയാണ്.” Unquote
ദൈവത്തിനു മനുഷ്യന്റെ രൂപവും വികാരങ്ങളുമുണ്ടെന്ന സങ്കല്പം
ഹിന്ദുക്കളിലെ വിദ്യാസമ്പന്നരായ വിഭാഗങ്ങൾ ദൈവത്തിന് മാനുഷിക പരിവേഷം നല്കുന്നത് വെറുത്തിരുന്നു എന്നാണ് അൽബറൂനി രേഖപ്പെടുത്തിയത്. എന്നാൽ ഇത് അൽബയ്റൂനിയുടെ തെറ്റിദ്ധാരണയാണ്. വിഗ്രഹാരാധന വിദ്യാസമ്പന്നരായ ഹിന്ദുക്കൾ നിന്ദിച്ചതേ ഇല്ല. വിഗ്രഹ ആരാധനയ്ക്ക് അനുഗുണമായി പുരാണങ്ങളിൽ പരാമർശങ്ങളും ഉണ്ട്. മഹാപുരാണപരമ്പരയിലെ ആദ്യത്തെ പുരാണമായ ബ്രഹ്മമഹാപുരാണത്തിൽ, വിഗ്രഹങ്ങളുടെ ഉത്ഭവത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.(അദ്ധ്യായം 47, പേജ് 319, ബ്രഹ്മമഹാപുരാണം, ഡി സി ബുക്സ്). അൽബയ്റൂനി എല്ലാ നാട്ടിലെയും വിദ്യസമ്പന്നരായവരേയും അല്ലാത്തവരെയും കുറിച്ച് ബോധവാനാണെന്ന് കാണാം (page 18, 24, 27, 31, 39, 113, 324,331, 357 ( 1888 edition) :- ഈ പേജുകളിൽ എല്ലാം വിദ്യാഭ്യാസം ഉണ്ടായിരുന്നവരെയും അതില്ലാത്തവരെയും അൽബയ്റൂനി വിവേചിച്ച് പറഞ്ഞിട്ടുണ്ട്.). ഭാരതത്തെ സംബന്ധിച്ചിടത്തോളം വിദ്യാസമ്പന്നരായിരുന്ന ബ്രാഹ്മണരുടെ വാക്കുകൾക്കാണ് അൽബയ്റൂനി വില കല്പിച്ചത്.
Quote Alberuni : ” ദൈവത്തിനു മനുഷ്യന്റെ രൂപവും വികാരങ്ങളുമുണ്ടെന്ന സങ്കല്പം വിദ്യാസമ്പന്നരായിട്ടുള്ള ഹിന്ദുക്കൾക്ക് ഇല്ലായിരുന്നു. അവർ അത്തരം സങ്കല്പസൃഷികളെ വെറുത്തിരുന്നു. പക്ഷെ ആൾക്കൂട്ടങ്ങളും (ജനങ്ങൾ), ചില മത-ജാതി വിഭാഗങ്ങളും ഈ സങ്കല്പത്തെ വ്യാപകമായി ആശ്രയിച്ചിരുന്നു. ഈ സങ്കല്പങ്ങൾക്കും ഉപരിയായി അവർ ഭാര്യയെയും, മകനെയും, മകളെയും, ഗർഭാദാനത്തെയും, മറ്റ് ഭൗതിക പ്രക്രിയകളെയും അങ്ങിനെ എല്ലാത്തിനെയും ദൈവവുമായി ബന്ധപ്പെടുത്തി ദൈവിക പരിവേഷം നല്കി ആരാധിച്ചു. എന്നിട്ടും ദൈവത്തെക്കുറിച്ചും ദൈവികമായ കാര്യങ്ങളെക്കുറിച്ചും സംസാരിയ്ക്കുമ്പോൾ ബാലിശമായ, മര്യാദകെട്ട ഭാഷ അവർ ഉപയോഗിച്ചു. ഇതിൽ നിന്നും സാധാരണ ജനങ്ങളുടെ ദൈവവിശ്വാസം ആഴത്തിലുള്ളതല്ലെന്ന് അറിയാൻ സാധിക്കും. എന്തായാലും ആരും തന്നെ ഈ വിഭാഗങ്ങളെയും അവരുടെ സിദ്ധാന്തങ്ങളെയും കാര്യമായിട്ട് എടുത്തില്ല. ഹിന്ദുക്കളുടെ ചിന്താ മണ്ഡലത്തിൽ ബ്രാഹ്മണർ ചിന്തിയ്ക്കുന്നതും വിശ്വസിയ്ക്കുന്നതുമാണ് സാരവത്തായതും സർവ്വപ്രധാനമായിട്ടുള്ളം ഉള്ളത്. എന്തെന്നാൽ ഹിന്ദു ശാസ്ത്രങ്ങൾ പരിപാലിച്ച് നിലനിർത്തി സംരക്ഷിയ്ക്കുവാൻ അവർക്ക് പ്രത്യേക പരിശീലനം സിദ്ധിച്ചിട്ടുണ്ട്. അതിനാൽ ബ്രാഹ്മണരുടെ വിശ്വാസപ്രമാണങ്ങളാണ് ഈ പുസ്തകത്തിൽ വിശദീകരിയ്ക്കുവാൻ പോകുന്നത്. ” Unquote.
ഹിന്ദുക്കളുടെ മാതൃഭൂമിയിൽ കടന്നുകയറി ഹിന്ദുക്കളെയും അവരുടെ വിശ്വാസപ്രമാണങ്ങളെയും നിന്ദിച്ച മുഹമ്മദ്ദീയരോട്, ഇതേ മനോഭാവത്തിന് തെല്ലും മാറ്റമില്ലാതെ നമ്മുടെ ഇടയിൽ കഴിയുന്ന അവരുടെ പിൻഗാമികളോട്, അനുഭാവപൂർവ്വമായി പെരുമാറുവാൻ, ഈ ചരിത്രം അറിയുന്ന ഭാരതീയന് സാധിയ്ക്കുമോ എന്ന് ചിന്തിയ്ക്കുക !!??
അടുത്ത ഭാഗത്ത് ഹിന്ദുക്കളെ ധൂളികളാക്കിയതിനെക്കുറിച്ചുള്ള അൽ-ബയ്റൂനിയുടെ വിവരണം നല്കുന്നതാണ്.
…. തുടരും
Readers may give their feedback / comments in the comment-box below
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
Unique Visitors : 24,207
Total Page Views : 37,737