35. തീണ്ടലും തൊടീലും സദാചാരമാണ്, സന്മാർഗ്ഗപരമാണ് | ഭാഗം 4
കഴിഞ്ഞ ഭാഗങ്ങളിൽ പറയന്മാർ ജീവിച്ചിരുന്നത് എപ്രകാരമായിരുന്നു എന്ന് അറിയുന്നതിന് അവരോട് അടുത്ത് ഇടപഴകിയിരുന്ന യൂറോപ്യന്മാർ രേഖപ്പെടുത്തിയ വിവരണങ്ങൾ നല്കിയിരുന്നു. മദ്രാസ് പ്രസിഡൻസിയിൽ ജീവിച്ചിരുന്ന പറയന്മാരെക്കുറിച്ചുള്ള വിവരങ്ങളാണ് നമുക്ക് ലഭിച്ചത്. അതിൽ, തിരുവിതാംകൂറിലെ സമാനമായ വിഭാഗങ്ങളെക്കുറിച്ച് പ്രത്യേകമായി പരാമർശിച്ചിരുന്നില്ല. അതാണ് ഇനി ഇവിടെ നല്കുന്നത് . തിരുവിതാംകൂറിലെ പുലയന്മാർ. ലണ്ടൻ മിഷനറി സൊസൈറ്റിയിലെ മിഷനറിയായിരുന്ന സാമുവൽ മെറ്റീന്റെ Native Life in Travancore എന്ന പുസ്തകത്തിൽ പുലയരെ സംബന്ധിച്ചുള്ള ഒരദ്ധ്യായം തന്നെയുണ്ട്. ഈ അദ്ധ്യായത്തിൽ തിരുവിതാംകൂറിലും കൊച്ചിയിയും…