12. NSS – ഹിന്ദു കോളേജ്  സ്ഥാപിതമായത്  കടുത്ത ക്രിസ്ത്യൻ എതിർപ്പുകളെ മറികടന്ന്  : മന്നം
|

12. NSS – ഹിന്ദു കോളേജ് സ്ഥാപിതമായത് കടുത്ത ക്രിസ്ത്യൻ എതിർപ്പുകളെ മറികടന്ന് : മന്നം

2021-ൽ നടന്ന കേരള നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പു ഫലം വന്നതിന്റെ പിറ്റേദിവസം, അതായത്  മെയ് 3-ന് മനോരമ പത്രത്തിൽ വന്ന ഒരു വാർത്തയാണ് താഴെക്കൊടുത്തിരിയ്ക്കുന്നത്.  കേരളാ ക്രിസ്ത്യൻ കത്തോലിക്കാ മെത്രാൻ സമിതി (KCBC),  കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ   തെരഞ്ഞെടുപ്പ്  വിജയത്തെ ആശംസിച്ചുകൊണ്ട് ഇറക്കിയ ഒരു  പത്രക്കുറിപ്പാണ് ഇത്. ഈ പത്രക്കുറിപ്പ് വായിയ്ക്കുന്നവർ, പ്രത്യേകിച്ച് ഹിന്ദുക്കൾ, പെട്ടെന്ന് വിചാരിയ്ക്കുക, കത്തോലിയ്ക്കാ സഭാ എക്കാലവും വർഗ്ഗീയതയ്ക്കെതിരെ  നിലകൊണ്ടിരുന്നു എന്നാണ്.  കേരളത്തിൽ ഭൂരിപക്ഷമായിരുന്ന ഹിന്ദു സമുദായത്തെ തെറ്റിദ്ധരിപ്പിയ്ക്കാനാണ് അവർ ഇത്തരം പത്രക്കുറിപ്പുകൾ ഇറക്കുന്നത്. …

04. നായന്മാർ ‘നായന്മാർ’ ആയത് എങ്ങിനെ !?

04. നായന്മാർ ‘നായന്മാർ’ ആയത് എങ്ങിനെ !?

നായർ ജാതിയുടെ ഉല്പത്തിയെ സംബന്ധിച്ച് പല അനുമാനങ്ങളും , ഇവയെ ആസ്പദമാക്കി പല സിദ്ധാന്തങ്ങളും സമുദായ മദ്ധ്യത്തിൽ പ്രചരിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ പ്രചാരത്തിലുള്ള സിദ്ധാന്തങ്ങളെയെല്ലാം അസ്ഥിരപ്പെടുത്തിക്കൊണ്ട് പ്രസിദ്ധ ചരിത്രകാരനായ Dr.M G S Narayanan, അന്തിമമെന്നു കരുതാവുന്ന ഒരു സിദ്ധാന്തം ഈയിടെ മുമ്പോട്ടു വയ്ക്കുകയുണ്ടായി. ആ വിഷയമാണ് ഈ പോസ്റ്റിങ്ങിന് ആധാരം.