നാട്ടുനടപ്പ് അനുസരിച്ച് പുലയന്മാർക്ക് ലഭിച്ചിരുന്ന ദിവസേനയുള്ള ജീവനാംശത്തിനും (daily allowance) പുറമെ, അവർക്കു ലഭിച്ചിരുന്ന മറ്റ് ആനുകൂല്യങ്ങളെക്കുറിച്ചും ബുക്കാനൻ 1800-ൽ രേഖപ്പെടുത്തിയിട്ടുണ്ട്. ബുക്കാനന്റെ പുലയന്മാരുടെ ജീവിതത്തെക്കുറിച്ചുള്ള വിവരണങ്ങൾ ഇവിടെ നല്കുന്നതിന് മുമ്പായി, പൊതുവായി നാട്ടുനടപ്പുകൾക്കുണ്ടായിരുന്ന മുഖ്യത്തത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. കേരളത്തിന്റെ സാമൂഹ്യ ചരിത്രം രചിച്ച മലയാളി ചരിത്രകാരന്മാർ നാട്ടുനടപ്പുകളെ ഗൗരവമായി പരിഗണിച്ചിട്ടുണ്ടോ എന്നുള്ളതും ചിന്തനീയമാണ്. ബുക്കാനന്റെ റിപ്പോർട്ട് 1800-ൽ ബുക്കാനൻ, തെക്കെ ഇന്ത്യയിൽ കമ്പനിയുടെ അധീനതയിലായ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച്, നേരിട്ട് വിവരങ്ങൾ ശേഖരിച്ച് ക്രോഡീകരിച്ച്, അവ 1807-ൽ…