62. നാട്ടുനടപ്പ് – നായർ സ്ത്രീകളുടെ ബഹുഭർതൃത്വം -ഭാഗം 1 | അടിമത്വം കേരളത്തിൽ ഭാഗം 17
കർഷകത്തൊഴിലാളികൾക്കും നാട്ടുനീചന്മാർക്കും സ്വയം ഭരണ സ്വാതന്ത്ര്യം അനുവദിയ്ക്കപ്പെട്ടിരുന്നില്ല എന്നാണ് പത്തൊൻപതാം നൂറ്റാണ്ടിന്റെ (1800s) ഒടുവിൽ തയ്യാറാക്കപ്പെട്ട Malabar Land Tenures-ൽ (2 Vols) എന്ന റിപ്പോർട്ടിൽ വില്യം ലോഗൻ രേഖപ്പെടുത്തിയത്. ഇത് തീർത്തും വാസ്തവവിരുദ്ധമാണ്. ലോഗന് ഇക്കാര്യത്തിൽ തീർച്ചയായും തെറ്റ് പറ്റിയിട്ടുണ്ട്. കേരള സാമൂഹ്യ ചരിത്രത്തെക്കുറിച്ചുള്ള ലോഗന്റെ നിർണ്ണയങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ കഴിഞ്ഞ ഭാഗത്തിൽ വിശദമായി നല്കിയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടിൽ ഈസ്റ്റ് ഇന്ത്യ കമ്പനി വിലയ്ക്കുവാങ്ങിയ ഒരു റിപ്പോർട്ടിൽ കർഷകത്തൊഴിലാളികൾക്കും, എന്തിന് നാട്ടുനീചന്മാർക്കു പോലും സ്വയം…