57. ബുക്കാനനും തുടർന്ന് കേരളത്തിന്റെ ചരിത്രം രചിച്ചവർക്കും പറ്റിയ ഗുരുതരമായ തെറ്റ് ! ||| അടിമത്വം കേരളത്തിൽ ഭാഗം 12
വേലായുധൻ പണിക്കശ്ശേരിയുടെ ‘അടിമത്തവും അടിമവ്യാപാരവും നിരോധന നിയമങ്ങളും’ എന്ന ചരിത്ര ലേഖനം അദ്ദേഹത്തിന്റെ ‘കേരളചരിത്രം തിരുത്തിക്കുറിച്ച മഹാസംഭവങ്ങൾ’ എന്ന പുസ്തകത്തിലാണ് അടങ്ങിയിട്ടുള്ളത്. ഈ പുസ്തകം DC Books February 2020-ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. മലയാളികളുടെ ഇടയിൽ ഇതിനോടുള്ള അനുകൂലമായ പ്രതികരണം നിമിത്തം November 2020-ൽ പ്രസാധകർ രണ്ടാമത്തെ പതിപ്പും ഇറക്കിയിരുന്നു. അടിമത്വത്തെക്കുറിച്ചുള്ള വേലായുധൻ പണിക്കശ്ശേിരിയുടെ ലേഖനത്തെ ആസ്പദമാക്കിയുള്ള മൂന്നാം ഭാഗമാണ് ഈ ബ്ലോഗ് പോസ്റ്റ്. ഇദ്ദേഹത്തിന്റെ ലേഖനം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി, ഇദ്ദേഹവും ഇദ്ദേഹം ആശ്രയിച്ച മറ്റ്…