26. ക്രിസ്ത്യാനികളുടെ ഇരവാദവും, മുറവിളിയും !!! ചാന്നാർ ലഹളയും നായർ സമുദായവും | ഭാഗം 6
തിരുവിതാംകൂർ ഭരണയന്ത്രത്തിന്റെ ഭാഗമായിരുന്ന ശങ്കുണ്ണിമേനോനും, നായന്മാരും നമ്പൂതിരിമാരുമടങ്ങിയ മറ്റുയർന്ന ഉദ്യോഗസ്ഥന്മാരും, രാജാവും, രാജ്യംതന്നെയും ക്രിസ്ത്യാനികളുടെ വ്യാജ പ്രചാരണത്തിന്റെ ഇരകളായതുപോലെ, സമാനമായ അനുഭവങ്ങൾ മന്നത്താചാര്യനും പങ്കുവയ്ക്കുന്നുണ്ട്. ‘എന്റെ ജീവതസ്മരണകൾ’ എന്ന ഗ്രന്ഥത്തിൽ ക്രിസ്ത്യാനികളുടെ ഇരവാദത്തെക്കുറിച്ചും, അതോടൊപ്പം അവർ ഉയർത്തുന്ന നിലവിളികളേക്കുറിച്ചും മന്നത്തു പത്മനാഭൻ വിവരിച്ചിട്ടുണ്ട്. ഈ സംഭവങ്ങൾ അരങ്ങേറിയത് 1947-ലാണ്. (സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പ്). ചങ്ങനാശ്ശേരി ഹിന്ദു കോളേജിന് തുരങ്കം വയ്ക്കുവാൻ ഉള്ള ശ്രമങ്ങളിൽ കത്തോലിക്കാ സഭ ഏർപ്പെട്ടിരിയ്ക്കുമ്പോൾ തന്നെ, സമാന്തരമായി തങ്ങൾ ഹിന്ദുക്കളുടെ കൊടും പീഢനത്തിന്റെ ഇരകളാണെന്ന് ലോകത്തെ…