23. നായന്മാരുടെ സ്വയവഞ്ചന !!! ചാന്നാർ ലഹള | ഭാഗം 3
പി ശങ്കുണ്ണിമേനോന്റെ History of Travancore From the Earliest Times (1878) എന്ന ഗ്രന്ഥത്തിൽ ചാന്നാർ ലഹളയുടെ പിന്നണിയെക്കുറിച്ച് വ്യക്തമായും വിശദമായും പ്രതിപാദിച്ചിട്ടുണ്ട്. (പേജുകൾ 503 മുതൽ 511 വരെ). ഈ ഗ്രന്ഥം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. ശങ്കുണ്ണിമേനോന്റെ ഗ്രന്ഥം പ്രസിദ്ധീകൃതമാകുന്നതിനും മുൻപെ, മിഷനറി സാമുവൽ മറ്റീറിന്റെ The Land of Charity (1870) എന്ന പുസ്തകത്തിലും ചാന്നാർ സ്ത്രീകൾ സവർണ്ണ സ്ത്രീകളെ (പ്രത്യേകിച്ചും നായർ സ്ത്രീകളെ) അനുകരിച്ച് വസ്ത്രം ധരിച്ചു …