30. നായന്മാർ മറ്റു സമുദായങ്ങളുടെ സ്വാതന്ത്ര്യം ഹനിച്ചിരുന്നുവോ !!??
കേരളത്തിൽ സവർണ്ണ ഹിന്ദുക്കളെ, പ്രത്യേകിച്ച് നായന്മാരെ പ്രതിരോധിച്ച് ദുർബലപ്പെടുത്തുവാനും, അവരോടുള്ള വിദ്വേഷം ജ്വലിപ്പിച്ചു നിലനിർത്തുവാനും ഉപയോഗിയ്ക്കുന്ന പ്രചരണായുധങ്ങളിൽ ഒന്നാണ്, നായന്മാർ, ജാതിയുടേയും മതത്തിന്റെയും പേരിൽ മറ്റു വിഭാഗങ്ങൾക്ക് സ്വാതന്ത്ര്യം നിഷേധിച്ചിരുന്നു എന്നുള്ളത് !!! കേരളത്തിൽ, സവർണ്ണഹിന്ദുക്കൾക്ക് എതിരെ, പ്രത്യേകിച്ച് നായന്മാർക്കെതിരെ ക്രിസ്ത്യൻ മിഷനറിമാർ തുടങ്ങി വച്ച ഈ പ്രചാരണം ഏറ്റുപിടിച്ച് അതിന്റെ വക്താക്കളായി മറ്റ് ജാതിഹിന്ദുക്കളും, ക്രിസ്ത്യാനികളും, മുസ്ലീംങ്ങളും, കോൺഗ്രസ്സും, ഇടതുപക്ഷവും, വർത്തിയ്ക്കുന്നതായി കാണാം !!! ഈ വാസ്തവികവിരുദ്ധമായ പ്രചാരണത്തെ ഈ തലമുറയിലെ നായർസമുദായാംഗങ്ങൾ പോലും വിശ്വസിച്ച്…