സിവിൽ സർവ്വീസസ് പരീക്ഷകളിൽ (UPSC) പങ്കെടുക്കുന്ന വിദ്യാർത്ഥികളും അല്ലാത്തവരും ഭാരതത്തിന്റെ പ്രാചീന ചരിത്രത്തെ സംബന്ധിച്ച് അവശ്യം അറിഞ്ഞിരിക്കേണ്ടതുണ്ട്. കളക്ടറുടെ പദവി, ഉന്നത പോലീസ് ഉദ്യോഗസ്ഥ പദവി ഒക്കെ ഫലപ്രദമായി വഹിയ്ക്കണമെങ്കിൽ ഭാരതത്തിന്റെ പാരമ്പര്യങ്ങളെയും സാമൂഹിക ചരിത്രത്തെയും സംബന്ധിച്ച ശരിയായ അറിവുകൾ അനിവാര്യമാണ്. UPSC-പരിക്ഷയ്ക്ക് ഭാരതീയ ചരിത്രത്തെക്കുറിച്ച് ഗൗരവമായി പഠിക്കാൻ പൊതുവേ ഉപയോഗിക്കുന്നത് ഇടതുപക്ഷ ചരിത്രകാരനായ ആർ. എസ്. ശർമ്മയുടെ Ancient India എന്ന പുസ്തകമാണ്. താഴെ നല്കിയിക്കുന്ന സ്ക്രീൻ ഷോട്ടുകളിൽ നിന്നും ഈ പുസ്തകത്തിന് സിവിൽ സർവ്വീസ് കാംക്ഷിയ്ക്കുന്നവർ നല്കുന്ന പ്രാധാന്യം വിളിച്ചോതുന്നു. ഈ പുസ്തകത്തിൽ അടങ്ങിയ വിവരങ്ങൾ ഒരു കാലഘട്ടത്തിൽ NCERT സിലബസ്സിൽ ഉൾപ്പെടുത്തിയിരുന്നു. പതിനൊന്നാം ക്ലാസ്സിലേയ്ക്ക് . അതിൻ പ്രകാരം ഈ പുസ്തകം NCERT, CBSE സ്ക്കൂളുകളിലെ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തിരുന്നു. ഇത് സൂചിപ്പിക്കുന്ന സ്ക്രീൻഷോട്ടും താഴെ നല്കിയിട്ടുണ്ട്.
ഭഗവദ്ഗീതയെയും അതിലൂടെ ഭാരതീയ സംസ്കാരത്തെയും നിന്ദിയ്ക്കുന്ന പുസ്തകം !!
ഇടതുപക്ഷ ചരിത്രകാരനായ ആർ.എസ്.ശർമ്മയുടെ പുസ്തകത്തിൽ അടങ്ങിയ വിവരങ്ങൾ ഋഷിപ്രോക്തമായ ഭാരതീയ സംസ്കാരത്തെ ഇകഴ്ത്തുന്നതാണ്. ഋജുവായ, കാപട്യരഹിതങ്ങളായ ഋഷി ചിന്തകളേയും അറിവുകളേയും വക്രീകരിച്ച് താഴ്ത്തിക്കെട്ടി നിന്ദിയ്ക്കുവാനാണ് ഈ പുസ്തകത്തിലൂടെ ഇടതുപക്ഷ ചരിത്രകാരനായ ആർ.എസ്. ശർമ്മ ശ്രമിച്ചിട്ടുള്ളത്. ഭാരതീയ സംസ്കാരത്തിനോട് ആദരവും കൂറുമുള്ളവർ, അതായത് രാജ്യസ്നേഹമുള്ളവർ ഇയാളുടെ പുസ്തകത്തിലെ ഉള്ളടക്കത്തിനെതിരെ പ്രതികരിക്കുകയും, തൽഫലമായി NCERT ഈ പുസ്തകം CBSE പതിനൊന്നാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതിൽ നിന്നും പിന്തിരിയുകയും ചെയ്തു. പിന്നീട് ഈ പുസ്തകം (Ancient India) പ്രസിദ്ധീകരിയ്ക്കുവാനായി Oxford University Press ഇദ്ദേഹത്തെ സമീപിച്ചു. ഗണ്യമായ നവീകരണങ്ങൾ വരുത്തി പുതിയ നാല് അദ്ധ്യായങ്ങൾ കൂടി ഉൾപ്പെടുത്തി India’s Ancient Past എന്ന പുതിയ പേരിട്ട് 2005-ൽ OUP പരിഷ്ക്കരിച്ച പതിപ്പ് പ്രസിദ്ധപ്പെടുത്തി. പുസ്തകത്തിലെ ഉള്ളടക്കത്തിനെതിരെ പ്രതിഷേധിച്ചവരെ ‘വിജ്ഞാനവ്യാപനത്തെ തടയുന്നവർ’ (obscurantist) എന്നാണ് ഇയാൾ ആമുഖത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ ആമുഖം DC-books-ന്റെ തർജ്ജുമയിൽ നല്കിയിട്ടില്ല. ഒരു പക്ഷെ പരിഷ്ക്കരിക്കാത്ത പഴയ പതിപ്പാകാം അവർ തർജ്ജുമയ്ക്ക് സ്വീകരിച്ചത് . പ്രസാധകക്കുറിപ്പിൽ, ശരിയായ ചരിത്രാവബോധം വിദ്യാർത്ഥികളിൽ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് DC Books മറ്റ് ചരിത്ര പുസ്തകങ്ങൾക്കൊപ്പം ഈ പുസ്തകവും പ്രിസിദ്ധീകരിക്കുന്നത് എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ ഈ പുസ്തകം വിദ്യാർത്ഥികളിൽ ഭാരതീയ സംസ്കാരത്തോട് വെറുപ്പ് (disaffection) ജനിപ്പിക്കുവാൻ കാരണമാകും.
വർണ്ണവ്യവസ്ഥയുടെ “കണ്ടുപിടുത്തം” : ആർ. എസ് .ശർമ്മയുടെ പുസ്തകത്തിൽ നിന്ന്.
ഉത്പാദനത്തെയും വിതരണത്തെയും ബന്ധപ്പെടുത്തി, ചാതുർവർണ്യത്തെ വക്രീകരിച്ച് വികലമാക്കി ഈ പുസ്തകത്തിൽ വിശദീകരിച്ചിരിക്കുന്നത് കാണാം. ഇയാളുടെ വിവരണം കേട്ട് എങ്ങാനും ബുദ്ധി കലങ്ങിയതായോ, കെട്ടുപോയതായോ തോന്നുന്നുവെങ്കിൽ, മോക്ഷസംന്യാസയോഗഃ എന്ന ഭഗവദ് ഗീതയുടെ പതിനെട്ടാം അദ്ധ്യായം, ശ്രദ്ധയോടെ വായിച്ച് ബുദ്ധി നേരെയാക്കാൻ ശ്രമിക്കേണ്ടതാണ്. എന്തായാലും ഗീത പതിനെട്ടാം അദ്ധ്യായം വായിക്കുന്നവർ ഇയാളുടെ വിശദീകരണം അവജ്ഞയോടെ തള്ളിക്കളയും. ഈ അദ്ധ്യായത്തിൽ ഭഗവാൻ വളരെ ശാസ്ത്രീയമായി ചാതുർവർണ്ണ്യത്തെ വിവരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ശ്ലോകങ്ങൾ 18:40 മുതൽ 18.44 വരെ. ഗുണത്തെയും(സ്വഭാവം, character, characteristics) അതിൽ നിന്ന് ആവിർഭവിയ്ക്കുന്ന കർമ്മത്തെയും അടിസ്ഥാനമാക്കിയാണ് ചാതുർവർണ്ണ്യത്തെ ഭഗവാൻ(വ്യാസൻ) യുക്തിപൂർവ്വം അവതരിപ്പിച്ചിരിക്കുന്നത്. ഭാരതത്തിന്റെ സാമൂഹ്യ-ചരിത്രവും, ഒപ്പം വർത്തമാന സമൂഹത്തെയും സൂക്ഷ്മമായി പഠിക്കുകയും നിരീക്ഷിയ്ക്കുകയും ചെയ്താൽ ചാതുർവർണ്ണ്യ തത്ത്വങ്ങൾ അതിൽ പ്രതിബിംബിയ്ക്കുന്നത് കാണാം. ഈ പ്രപഞ്ചനിയമം വളരെ ചിട്ടയോടെ അവതരിപ്പിച്ച വ്യാസൻ, കൂടാതെ അതിന് യുക്തിപൂർവ്വം വിശദീകരണവും അർത്ഥവും നല്കിയ വ്യാസൻ പറയാത്ത കാര്യങ്ങൾ ഇയാൾക്കെങ്ങിനെ പറയുവാനാവും !!??? ഭാരതീയർ ജാഗ്രത പുലർത്തിയില്ലെങ്കിൽ ഇത്തരം പ്രോപ്പഗാൻഡയിലൂടെ (propaganda) ഇടതുപക്ഷം ഭാരതീയരുടെ മനസ്സിനെ കലക്കി കുട്ടിച്ചോറാക്കി, ഭാരതത്തെ അട്ടിമറിക്കും.
കൃത്രിമത്വം നിറഞ്ഞ, അസംബന്ധജഡിലമായ ആർ.എസ് . ശർമ്മയുടെ ആഖ്യാനം ശ്രദ്ധിക്കുക. Quote R S Sharma : “പുതിയ സങ്കേതികവിദ്യകൊണ്ട്, കർഷകരും കൈത്തൊഴിലുകാരും കൂലിക്കാരും കാർഷിക അടിമകളും തങ്ങളുടെ ജീവനത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഉത്പാദിപ്പിച്ചു. ഈ ഉത്പന്നങ്ങളിൽ ഏറിയ പങ്കും അവരിൽനിന്ന് രാജാക്കന്മാരും പുരോഹിതരും ശേഖരിച്ചു. സ്ഥിരമായ പിരിവിനു ഭരണപരവും മതപരവുമായ മാർഗ്ഗങ്ങൾ കണ്ടെത്തി. നികുതി നിർണ്ണയിക്കുന്നതിനും ശേഖരിക്കുന്നതിനുമായി രാജാവ് നികുതി പിരിവുകാരെ നിയോഗിച്ചു. എന്നാൽ രാജാവിനെ അനുസരിക്കുകയും അദ്ദേഹത്തിനു നികുതിയും പുരോഹിതന് വഴിപാടുകളും ദക്ഷിണയും നല്കുന്നതിന്റെ ആവശ്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്തുക എന്നത് പ്രധാനമായിരുന്നു. ഈ ഉദ്ദേശ്യത്തോടെ വർണ്ണവ്യവസ്ഥ കണ്ടുപിടിക്കപ്പെട്ടു” ( Ancient India-യുടെ മലയാള തർജുമയിൽ നിന്ന്. പ്രചീന ഇന്ത്യ, ആർ. എസ്. ശർമ്മ, പേജ് 319, DC Books പ്രസിദ്ധീകരിച്ചത് . ഈ ഭാഗത്തിന്റെ സ്ക്രീൻഷോട്ട് താഴെ നല്കുന്നു). ശ്രേഷ്ഠ ഋഷിമാരായ വ്യാസനോ, വസിഷ്ഠനോ, വിശ്വാമിത്രനോ, ശങ്കരാചാര്യരോ ആരും തന്നെ വർണ്ണവ്യവസ്ഥയെ സംബന്ധിച്ച് ഇപ്രകാരം ഒരു വിശദീകരണം നല്കിയിട്ടില്ല. അവരാരും വർണ്ണവ്യവസ്ഥയെ തള്ളിപ്പറഞ്ഞിട്ടുമില്ല. കൂടാതെ ഗീതാ ശ്ലോകം 4:13-ൽ “ചാതുർവർണ്ണ്യം മയാ സൃഷ്ടം ഗുമകർമ്മവിഭാഗശഃ, തസ്യ കർത്താരമപി മാം വിദ്ധ്യകർത്താരമവ്യയം ” എന്ന ഭഗവത് വചനം വ്യാസവിരചിതമാണ്. ആത്മജ്ഞാനം അഥവ ആത്മബോധ ലബ്ധിയാണ് ഭഗവദ്ഗീതയുടെ ലക്ഷ്യം. ആത്യന്തിക ലക്ഷ്യം മോക്ഷവും. ഈ ലക്ഷ്യത്തിലേയ്ക്കുള്ള മാർഗ്ഗത്തിൽ ലൗകികയാഥാർത്ഥ്യങ്ങളെക്കുറിച്ചും ഗീത പ്രതിപാദിയ്ക്കുന്നുണ്ട്. അതിൽ പെട്ടതാണ് വർണ്ണവ്യവസ്ഥയെ സംബന്ധിച്ചുള്ള അതിലെ പ്രതിപാദനവും. അത് ഗുരുത്വാകർഷണം പോലെ ഒരു പ്രപഞ്ചനിയമമാണ്. എന്തായാലും കപടരഹിതമായ, ഋജുവായ, ഋഷിപാരമ്പര്യത്തെയും സംസ്കാരത്തെയും നോക്കി കൊഞ്ഞനം കുത്തിയിട്ടാണ് ഇടതുപക്ഷ ചരിത്രകാരനായ ശർമ്മ കടന്നുപോയത് (ഇദ്ദേഹം ജീവിച്ചിരുപ്പില്ല). ഗീത ഗൗരവമായി പഠിച്ചിട്ടുള്ള വ്യക്തികൾ ശർമ്മയുടെ ഈ പാണ്ഡിത്യത്തെ അവജ്ഞയോടെ തള്ളിക്കളയും. പക്ഷെ ഭഗവദ് ഗീത പഠിയ്ക്കുവാൻ ശ്രമിയ്ക്കാത്ത യുവതലമുറ ഇടതുപക്ഷകാപട്യത്തിൽ ഊന്നിയ ഈ പുസ്തകം വായിക്കാനിടയാകുമ്പോൾ, ഇതിലൂടെ ഭാരതീയ സംസ്കാരത്തിനോട് താല്പര്യമോ അനുഭാവമോ ഇല്ലാതാകുവാൻ ഒരു കാരണമാകും. അവർ സിവിൽ സർവ്വീസ് പരീക്ഷ പാസ്സായി ഭാരതത്തിലെ ഭരണയന്ത്രത്തിന്റെ തലപ്പത്ത് കയറിപ്പറ്റിയാൽ ഉണ്ടാകുന്ന ദോഷഫലങ്ങൾ ഊഹിക്കാവുന്നതുമാണ്.
ഇടതുപക്ഷചരിത്രകാരനായ ആർ.എസ്. ശർമ്മ, പ്രാചീന ഭാരതത്തിൽ അടിമത്വ വ്യവസ്ഥ ഉണ്ടായിരുന്നില്ല എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് !!!!
ഭാരതീയ സംസ്കാരത്തിനു മേൽ പരമാവധി ക്ഷതമേൽപ്പിക്കുവാനും അതിനെ അവമതിക്കാനും ഇടതുപക്ഷചരിത്രകാരനായ ആർ. എസ്. ശർമ്മ ശ്രമിച്ചിരുന്നു എന്ന് വർണ്ണവ്യവസ്ഥയെ സംബന്ധിച്ച അയാളുടെ വിശദീകരണത്തിൽ നിന്നും വെളിവാകും. ഭാരതീയ സംസ്കാരത്തിനോട് അയാൾക്ക് യാതൊരുവിധ അനുഭാവവും ഇല്ലായിരുന്നു എന്ന് അയാളുടെ വാക്കുകളിൽ തെളിയുന്നു. തന്റെ ആഖ്യാനങ്ങളിൽ പറ്റുന്നിടത്തൊക്കെ അയാൾ ഭാരതത്തെ അവമതിക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ ഈ പുസ്തകത്തിലൊരിടത്ത്, മുറുമുറപ്പോടെ – മനസ്സില്ലാമനസ്സോടെ, ഗ്രീസിലും റോമിലും നിലനിന്നിരുന്ന അടിമപ്പണി ഭാരതത്തിൽ ഉണ്ടായിരുന്നില്ല എന്ന് പറയുവാൻ അയാൾ നിർബന്ധിതനായി എന്നും കാണാം. Quote R.S Sharma : “അതിനാൽ പുരാതന ഇന്ത്യയിൽ താഴ്ന്നവർഗ്ഗക്കാർക്കെതിരെ ബലപ്രയോഗത്തിന്റെ ആവശ്യം അത്ര ശക്തമായിരുന്നില്ല. ഗ്രീസിലും റോമിലും ചാട്ടവാർഭീഷണിക്കു മുൻപിൽ അടിമകളും മറ്റ് ഉത്പാദകവർഗ്ഗങ്ങളും ചെയ്തിരുന്നത്, വർണ്ണവ്യവസ്ഥയിലൂടെയും ബ്രാഹ്മണിക മസ്തിഷ്ക്കപ്രക്ഷാളനത്തിലൂടെയും രൂപംകൊണ്ട ബോധത്തോടെ വൈശ്യരും ശ്രൂദ്രരും ചെയ്തിരുന്നു” (പേജ്. 326, DC books, മലയാളം തർജ്ജിമ. ഇതിന്റെ സ്ക്രീൻഷോട്ട് താഴെ നല്കിയിട്ടുണ്ട്.) ഹിന്ദുക്കൾക്ക് ഭരണമേൽക്കോയ്മ ഉണ്ടായിരുന്ന കാലഘട്ടത്തിൽ ഭാരതത്തിൽ അടിമത്വ വ്യവസ്ഥതി ഇല്ലായിരുന്നു എന്ന് പറയുവാൻ ശർമ്മ നിർബന്ധിതനായതിനു കാരണം, ഏറ്റവും സമഗ്രമായ കൗടില്യന്റെ സാമ്പത്തിക ശാസ്ത്രത്തിൽ അടിമത്വ വ്യവസ്ഥയെക്കുറിച്ചുള്ള പരാമർശമേ ഇല്ല എന്നതിനാലാണ്.
ബ്രാഹ്മണിക മസ്തിഷ്ക്കപ്രക്ഷാളനം
ഋജുവായ കാര്യങ്ങൾ പറയുന്നതിന് മസ്തിഷ്ക്കപ്രക്ഷാളനത്തിന്റെ (drilling into the brain, or brain-washing) ആവശ്യം ഉണ്ടോ എന്ന് ചിന്തിക്കേണ്ടതുണ്ട് !!?? മിഷനറിമാർ പട്ടികജാതിക്കാരുടെ ചെറ്റക്കുടിലുകൾ തേടിപ്പോയി ‘മൊത്തം മനുഷ്യരാശിയുടെ പാപം പോക്കുവാൻ യേശു കുരിശിൽ കിടന്ന് ചത്തു’ എന്ന വിവരദോഷത്തിൽ വിശ്വസിപ്പിക്കുവാൻ മസ്തിഷ്ക്കപ്രക്ഷാളനം ചെയ്തതുപോലെ ബ്രാഹ്മണർ വേദങ്ങളിലൂടെയോ, ഉപനിഷത്തുക്കളിലൂടെയോ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുവാൻ മസ്തിഷ്ക്കപ്രക്ഷാളനം ചെയ്തിട്ടില്ല എന്നത് സുവ്യക്തമാണ്. മുമുക്ഷുക്കൾക്ക് മാത്രമേ, അതായത് അറിവ് കാംക്ഷിച്ച് തങ്ങളെ തേടിയെത്തിവർക്ക് മാത്രമേ ബ്രാഹ്മണർ വിദ്യ നല്കിയിരുന്നുള്ളൂ.
യഥാർത്ഥത്തിൽ മിഷനറിമാരെക്കൂടാതെ ആരാണ് കേരളത്തിൽ മസ്തിഷ്ക്കപ്രക്ഷാളനത്തിൽ ഏർപ്പെട്ടതെന്ന് മനസ്സിലാക്കാവുന്നതേയുള്ള. വൈരുദ്ധ്യാത്മ ഭൗതികവാദം പോലെ വൈരുദ്ധ്യങ്ങൾ നിറഞ്ഞ മാർക്സിസ്റ്റ് തത്ത്വങ്ങളും ചിന്തകളും എന്തോ വലിയ ഭയങ്കര സംഭവങ്ങൾ എന്ന് കേരളത്തിലെ കീഴാളരിൽ തോന്നിപ്പിച്ചത് മസ്തിഷ്ക്കപ്രക്ഷാളനങ്ങളിലൂടെയാണ് !! ഈ കീഴാളവർഗ്ഗങ്ങളെ കട്ടൻ കാപ്പിയും പരിപ്പുവടയും നല്കി പ്രലോഭിപ്പിച്ചാണ് മസ്തിഷ്ക്കപ്രക്ഷാളന കേന്ദ്രങ്ങളായ പാർട്ടിക്ലാസ്സുകളിൽ എത്തിച്ചത്. !! എന്നാലും പഴി ബ്രാഹ്മണർക്കിരിയ്ക്കട്ടെ !!
രാജാ ഹരിശ്ചന്ദ്രൻ, മഹാഭാരതത്തിലെ ചൂതുകളി
രാജാവിനുപോലും തന്റെ ഭാര്യയെയും, മകനെയും തന്നെത്തന്നെയും വിറ്റ് കടം വീട്ടേണ്ടി വരുന്ന സാഹചര്യങ്ങൾ ഉണ്ടാകാമെന്നാണ് ഹരിചന്ദ്രമഹാരാജാവിന്റെ കഥ ധ്വനിപ്പിക്കുന്നത്. അതേ പോലെ തന്നെ, രാജ്യാവകാശികൾ ചൂത് കളിച്ചുണ്ടായ പെരും കടം വീട്ടുവാൻ തങ്ങളെത്തന്നെയും ഭാര്യയെയും പണയപ്പെടുത്തിയ കഥ മഹാഭാരതത്തിലും ഉണ്ട്. അതായത് സവർണ്ണരോ, അവർണ്ണരോ, രാജാവോ, ചണ്ഡാലനോ ആരുമായിക്കൊള്ളട്ടെ, വിധിവൈപരീത്യത്താൽ, തങ്ങളെത്തന്നെ പണയപ്പെടുത്തി, കടം വീട്ടേണ്ടതായി വന്നേക്കാം എന്ന സൂചനയാണ് ഹരിശ്ചന്ദ്രമഹാരാജാവിന്റെയും, പാണ്ഡവരുടെയും ഇതിഹാസം നമ്മോടു പറയുന്നത്. ഭാരതീയ സംസ്കാരത്തിന്റെ ഭാഗമായ ഈ കഥകൾ കൂടി പരിഗണിച്ചു വേണം ഭാരതത്തിലെ അടിമത്വ വ്യവസ്ഥിതിയെക്കുറിച്ച് ചിന്തിക്കുവാൻ. ആരും ആരേയും ഹിന്ദു ഭാരതത്തിൽ അടിമയാക്കിയിരുന്നില്ല. സ്വകർമ്മത്താൽ ഉരുണ്ടുകൂടുന്ന വിധിയുടെ വിളയാട്ടത്തിലൂടെ അടിമയായിപ്പോകുന്നു എന്ന് സാരം.
കൗടില്യന്റെ അർത്ഥശാസ്ത്രം
‘ആര്യൻ’ പോലും ‘അടിമ’യാകാം എന്ന് പ്രാചീന ഇന്ത്യയുടെ സമഗ്ര സാമ്പത്തിക ശാസ്ത്രമായ അർത്ഥശാസ്ത്രത്തിൽ വ്യക്തമായി നല്കിയിട്ടുണ്ട്. അർത്ഥശാസ്ത്രത്തിൽ ‘ആര്യൻ’ എന്ന് ഉദ്ദേശിച്ചിരിക്കുന്നത് നാല് വർണ്ണങ്ങളിൽ ഏതിലെങ്കിലും ഒന്നിൽ പെട്ടയാൾ എന്ന അർത്ഥത്തിലാണ് (താഴെ നല്കിയിരിക്കുന്ന പേജ് 446-ന്റെ സ്ക്രീൻഷോട്ട് കാണുക. സവർണ്ണന്റെയും അർത്ഥം ഇതുതന്നെയാണ്). അർത്ഥശാസ്ത്രത്തിലെ ‘അടിമ’ എന്നാൽ, അതായത് ഭാരതത്തിൽ ‘അടിമ’യെന്നാൽ ‘സ്വാതന്ത്ര്യമില്ലാത്ത’ തൊഴിലാളി (‘unfree’ labour ie., a worker, male or female, who enjoyed fewer rights than other categories of employees (from page 446, which is given below)). അതായത് ഭാരതത്തിലെ ‘അടിമ’യെന്നാൽ മറ്റ് സ്വതന്ത്ര തൊളിലാളികളുടെ അത്രയും അവകാശങ്ങൾ ഇല്ലാതിരുന്ന തൊഴിലാളി എന്നേ അർത്ഥമുള്ളൂ. ദാസൻ, തൊഴിലാളി, കൂലിക്കാരൻ, വേലക്കാരൻ : ഈ പേരുകളിൽ അറിയപ്പെടുന്ന സ്വശരീര-അദ്ധ്വാനം വില്ക്കുന്നവർ ഇന്നും പണിയിടങ്ങളിൽ സ്വതന്ത്രരല്ല. ഇവരുടെ അദ്ധ്വാനം ഒരു നിശ്ചിത സമയത്തേക്ക് വാങ്ങുന്നവർ (ഉദാ: ഒരു ദിവസം), ആ നിശ്ചിത സമയം പണിയിടങ്ങളിൽ ഇവർക്ക് പൂർണ്ണ സ്വാതന്ത്ര്യം അനുവദിച്ചാലുള്ള ഭവിഷ്യത്തുകൾ അന്നും ഇന്നും ഒരുപോലെയാണ്. ഇന്ന് പ്രത്യേകിച്ചും!!!! തൊഴിൽ മേഖലയിലുള്ള സേവന-വേതന വ്യത്യാസങ്ങൾ ഇന്നും ഉണ്ട്. ഇന്ന് തൊഴിൽ മേഖലയെ സംഘടിതമേഖലയെന്നും അംസഘടിതമേഖലയെന്നും തരം തിരിച്ചിട്ടുണ്ട്. യൂറോപ്പിലും മറ്റും തൊഴിൽ നിയമങ്ങൾ ഉണ്ടാകുന്നതിനും പാലിക്കുന്നതിനും വളരെ മുമ്പേതന്നെ, പ്രാചീന ഭാരതത്തിൽ, അന്നുണ്ടായിരുന്ന സാമൂഹ്യ-സാമ്പത്തിക പരിസ്ഥിതിയനുസരിച്ച് കായിക അദ്ധ്വനം വിറ്റിരുന്നവരുടെ താല്പര്യങ്ങളെ സംരക്ഷിയ്ക്കുവാൻ സമഗ്രമായ തൊഴിൽ നിയമങ്ങൾ ഉണ്ടായിരുന്നതായും അത് നടപ്പാക്കിയിരുന്നതായും ഹിന്ദു പ്രാചീന ഗ്രന്ഥങ്ങളിൽ നിന്നും മനസ്സിലാക്കാം.
എന്തായാലും ബൈബിളിലും ഖുറാനിലും ഉണ്ടായിരുന്നതുപോലെയോ, ക്രിസ്ത്യൻ യുറോപ്യരും, മുഹമ്മദ്ദീയരും ഏർപ്പെട്ടിരുന്നതുപോലയോ ഉള്ള ക്രൂരമായ അടിമത്വ വ്യവസ്ഥിതി ഭാരതത്തിൽ ഇല്ലായിരുന്നു എന്ന് അർത്ഥശാസ്ത്രത്തിന്റെ താഴെ നല്കിയിരിക്കുന്ന പേജുകളിൽ നിന്നും മനസ്സിലാക്കാം. ഈ സ്ഥിതി ഹിന്ദു ഭരണ മേൽക്കൊയ്മ ഭാരതത്തിൽ ഉണ്ടായിരുന്നതു വരെ തുടർന്നു. ‘ദാസത്വം’ എന്ന പദം ഇംഗ്ലീഷിലേക്ക് മൊഴി മാറ്റുമ്പോൾ ‘slavery’ എന്നാണ് പൊതുവേ പ്രയോഗിച്ചു വരുന്നത്. ഉടനെ ഇത് പുരാതന ഈജിപ്തിലും ഗ്രീസിലും ഉണ്ടായിരുന്നതുപോലെയോ, ബൈബിളിലും ഖുറാനിലും പരാമർശിക്കപ്പെടുന്നതുപോലെയോ, കഴിഞ്ഞ നൂറ്റാണ്ടു വരെ ക്രിസ്ത്യാനികളും മുഹമ്മദ്ദീയരും ആഫ്രിക്കയിലെ കറുത്ത വംശജരെ, അതായത് നീഗ്രോകളെ അടിമകളാക്കിയതുപോലെയോ ആണെന്ന് ആധുനിക വിദ്യാഭ്യാസത്തിലൂടെ മന്ദബുദ്ധികളാക്കപ്പെട്ട ഇന്ത്യാക്കാർ ധരിച്ചു വശാകും.
ദാസ പദവിയെ സൂചിപ്പിക്കുന്ന, അതിലെ തരാതരങ്ങൾ സൂചിപ്പിക്കുന്ന മറ്റ് പദങ്ങളും കൗടില്യൻ അർത്ഥശാസ്ത്രത്തിൽ നല്കിയിട്ടുണ്ട്. ദാസൻ/ദാസി- മറ്റ് തൊഴിലാളികളെപ്പോലെ സ്വാതന്ത്ര്യം ഇല്ലാത്ത വേലക്കാരൻ/വേലക്കാരി, ദാസത്വം- ദാസന്മാരെ(ദാസികളെ) സൂചിപ്പിക്കുന്നത്, ദാസഭാവം- ദാസന്റെയോ ദാസിയുടെയോ അപ്പോഴുള്ള നില, ദാസകല്പ- ദാസൻന്മാരെയോ ദാസിമാരേയോ സംബന്ധിക്കുന്ന ചട്ടങ്ങൾ (laws & rules-ലെ rules). (താഴെ നല്കിയിരിക്കുന്ന പേജ് 446-ന്റെ സ്ക്രീൻഷോട്ട് ശ്രദ്ധിക്കുക. അതിൽ രണ്ടാമത്തെ ഖണ്ഡികയിൽ ഈ വിവരങ്ങൾ കാണാം). പ്രാചീന ഇന്ത്യയിലെ ദാസത്വത്തെയും / ദാസിത്വത്തെയും സംബന്ധിക്കുന്ന നിയമങ്ങൾ അടങ്ങിയ, (ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്ത അർത്ഥശാസ്ത്രത്തിലെ) പത്ത് പേജുകളുള്ള അദ്ധ്യായത്തിൽ നിന്നും അഞ്ചു പേജുകളുടെ സ്ക്രീൻഷോട്ട് മാത്രം ഇവിടെ നല്കുന്നു. എന്തായാലും ഹിന്ദു ഭാരതത്തിൽ അടിമത്വ വ്യവസ്ഥിതി ഇല്ലായിരുന്നു എന്ന് ഋജുവായ ഹിന്ദു പ്രാചീന ഗ്രന്ഥങ്ങളുടെ സഹായത്തോടെ നിസ്സന്ദേഹം തെളിയിക്കുവാനാകും.
മനുസ്മൃതി
ഇവിടെ നമ്മൾ പ്രാചീനത നിർണ്ണയിക്കാൻ സാദ്ധ്യമല്ലാത്ത മനുസ്മൃതി പരിഗണിച്ചിട്ടേയില്ല. മനുഷ്യകുലത്തിന് വരദാനമായി ലഭിച്ച ആദ്യത്തെ നിയമസംഹിതയാണ് മനുസ്മൃതി. അതിൽ ദാസ്യത്വത്തെക്കുറിച്ച് എന്താണ് പറഞ്ഞിട്ടുള്ളത് !!?? അടുത്ത ഭാഗത്തിൽ അത് നല്കുന്നതാണ്.
ഭാരതത്തിൽ അടിമത്വ വ്യവസ്ഥിതി ഇല്ലായിരുന്നു എന്ന് യേശു ജനിക്കുന്നതിനും വളരെ മുമ്പ് ഭാരതത്തിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന അർത്ഥശാസ്ത്രത്തിൽ നിന്നും വ്യക്തമാണ്. യേശുവും മുഹമ്മദ്ദും ഒന്നും ഭാരതത്തിന് ആവശ്യമുണ്ടായിരുന്നില്ല. അവരുടെ ത്യാഗ-സ്നേഹ കഥകൾക്കോ അവരുടെ ദൈവിക സങ്കല്പങ്ങൾക്കോ സൂചികുത്തുവാൻ പോലും ഉള്ള ബൗദ്ധിക-വികാരപരമായ ഇടം നല്കുവാൻ പോന്ന സാഹചര്യങ്ങൾ ഹിന്ദു ഭരണ മേൽക്കോയ്മ ഉണ്ടായിരുന്ന ഭാരതത്തിൽ ഇല്ലായിരുന്നു. ഇതിനും പുറമെ കേരളത്തിലും അടിമത്വ വ്യവസ്ഥിതി ഇല്ലായിരുന്നു എന്ന് ഈ വെബ്സൈറ്റിലുള്ള മറ്റ് ലേഖനങ്ങളിൽ തെളിവു സഹിതം സമർത്ഥിച്ചിരുന്നു. പക്ഷെ ചില ചരിത്രരേഖകളിൽ പത്തൊൻപതാം നൂറ്റാണ്ടിൽ (1800-കളിൽ) കേരളത്തിൽ അടിമത്വ വ്യവസ്ഥിതി ഉണ്ടായിരുന്നതായി പരാമർശിക്കുന്നുണ്ട്. വരും ഭാഗങ്ങളിൽ ഇതിനെക്കുറിച്ച് സൂക്ഷ്മമായി പരിശോധിക്കുന്നതാണ്.
…. തുടരും
Readers may give their comments in the comment-box below or alternately they may send their responses either by sms/whatsapp to 6369649276
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 82. മഹാഭാരതയുദ്ധം : കാരണങ്ങളും ഫലങ്ങളും
- 81. രോഗികളുടെയും ആശുപത്രികളുടെയും വർദ്ധനയെക്കുറിച്ച് സ്വാമി നിർമ്മലാനന്ദഗിരിയുടെ പ്രതികരണം….
- 80. നായന്മാരുടെ മതാന്ധത : ഭാഗം 2 – മന്നം
Unique Visitors : 24,209
Total Page Views : 37,739