ഏകദേശം 250 വർഷങ്ങൾക്ക് മുമ്പ് തൊട്ടുള്ള ഇന്ത്യയിലെ അടിമത്വത്തെ സംബന്ധിക്കുന്ന ബ്രിട്ടീഷ് രേഖകൾ ഇന്ന് internet archives-ലൂടെ ലഭ്യമാണ്. ഈ രേഖകളുടെ ഒരു സമാഹാരം, ഇന്ത്യയിലെ ലോകസഭയ്ക്ക് തുല്യമായി ബ്രിട്ടനിലെ അധോസഭയായ (Lower House of Parliament) House of Commons-ൽ ആദ്യം സമർപ്പിയ്ക്കപ്പെട്ടത് 1827 ജൂൺ ഒന്നാം തീയതിയാണ്. സമർപ്പിയ്ക്കപ്പെട്ട രേഖകൾ, അധോസഭയുടെ നിർദ്ദേശ പ്രകാരം, ദേശ-കാല ക്രമം അനുസരിച്ച് 1828-ൽ പുസ്തകരൂപത്തിൽ അച്ചടിക്കുകയുണ്ടായി. പുസ്തകത്തിന്റെ പേര് Slavery in India എന്നാണ്. ഈ പുസ്തകം ഇന്ന് internet-ൽ ലഭ്യമാണ്. അതിലെ ആദ്യപേജിന്റെ സ്ക്രീൻ ഷോട്ട് താഴെ കൊടുക്കുന്നു.
ഭാരതത്തിലെ അടിമത്വത്തെക്കുറിച്ച് ബ്രിട്ടീഷ് പാർലമെന്റിന്റെ ഭാഗമായ House of Commons-ൽ സമർപ്പിക്കപ്പെട്ട രേഖകളെ തരം തിരിച്ചിരിക്കുന്നത് (a) Bengal Papers, (b) Bengal papers relative to Prince of Wales Island, (c) Prince of Wales Island Papers, (d) Fort St. George Papers എന്നിങ്ങനെയാണ്. ഇവയിൽ ബംഗാൾ രേഖകളെയും, മദ്രാസ് രേഖകളായ Fort St.George Papers-നെയും തരം തിരിച്ചിരിക്കുന്ന ഭാഗങ്ങളുടെ സ്ക്രീൻഷോട്ട് ഇവിടെ നല്കുന്നു.
1827 വരെ, ഇന്ത്യയിലെ അടിമത്വാവസ്ഥയെയും അടിമവ്യാപരത്തെയും സംബന്ധിച്ച് ലണ്ടനിലുള്ള കമ്പനി ഡയറക്ടറുന്മാരും ഇന്ത്യയിലെ കമ്പനി സർക്കാറുകളും തമ്മിൽ നടത്തിയ എല്ലാ കത്തിടപാടുകളും, കൂടാതെ അടിമത്വ വ്യാപാരവുമായി ബന്ധപ്പെട്ട് കമ്പനി പുറപ്പെടുവിച്ച എല്ലാ ശാസനകളും(നിയമങ്ങളും) അതിന്റെ ചട്ടങ്ങളും, ഈ നിയമങ്ങൾ പ്രാബല്യത്തിൽ വന്നതിനു ശേഷമുണ്ടായ വ്യവഹാരങ്ങൾ നടപടിക്രമങ്ങൾ, ഇവയെ സംബന്ധിച്ചുള്ള വിവരങ്ങളും 937 പേജുകൾ ഉള്ള ഈ ഗ്രന്ഥത്തിൽ അടങ്ങിയിട്ടുണ്ട്. താഴെ നല്കിയിരിക്കുന്ന സ്ക്രീൻ ഷോട്ട് ശ്രദ്ധിക്കുക…
Records of Fort St.George
സാന്ദർഭികമായി പറയട്ടെ, സർക്കാറുകൾ ചെയ്യുന്നതുപോല, ഈസ്റ്റ് ഇന്ത്യ കമ്പനി, അതിന്റെ ഉദ്യോഗസ്ഥന്മാർ തമ്മിൽ നടത്തിയ എഴുത്തിടപാടുകൾ ഉൾപ്പടെയുള്ള ഒട്ടുമിക്ക രേഖകളും, സമാഹരിച്ചു സൂക്ഷിച്ചുവച്ചിരുന്നു. 1814 തൊട്ട് 1829 വരെ ഇന്ത്യയിൽ നിന്നും മാത്രമായുള്ള കത്തുകൾ കുത്തിക്കെട്ടിയ 12,414 കെട്ടുകൾ കമ്പനിയുടെ ലണ്ടൻ ആസ്ഥാനത്ത് ആർക്കൈവ് ചെയ്തിട്ടുണ്ട്. Quote ” The Company generated a vast archive – between 1814 and 1829, for instance, it received a total of 12,414 folio volumes of letters just from India- that was not unlike the records produced by the state.” Unquote. (Figures from H.V. Bowen,The Business of Empire:The East India Company and Imperial Britain,1756-1833, Cambridge University Press, 2008, page 169). ഇതിൽ നിന്നും മനസ്സിലാകുന്നത് കമ്പനി പ്രവർത്തനം തുടങ്ങിയ അന്നുമുതൽക്കുള്ള ഒട്ടുമിക്ക രേഖകളും ലഭ്യമാണെന്നാണ്. ഇതിനുപോൽബലകമായി, ഇരുപതാംനൂറ്റാണ്ടിൽ അതായത് 1911-1931 കാലഘട്ടത്തിൽ Records of Fort St George എന്ന പേരിൽ ഒരു പരമ്പര(series) Madras Govt Press പ്രസിദ്ധീകരിയ്ക്കുകയുണ്ടായി. ആ പരമ്പരയിൽപ്പെട്ട രണ്ടു പുസ്തകങ്ങളുടെ (Letters from Fort St. George) സ്ക്രീൻഷോട്ടുകൾ താഴെ നല്കുന്നു. പുസ്തകത്തിന്റെ കവറിൽ (ആദ്യത്തെ സ്ക്രീൻഷോട്ട് കാണുക) നിന്നും മനസ്സിലാക്കാനാവുന്നത് 1670 മുതൽ 1677 വരെയുള്ള, കമ്പനിയുടെ ലണ്ടനിലെ ഹെഡ് ആപ്പീസിൽ നിന്നും ഉള്ള സന്ദേശങ്ങളാണ് പ്രസ്തുത പുസ്തകത്തിലെ ഉള്ളടക്കം എന്നാണ്. ഈ പരമ്പരയിൽ പെട്ട കുറെ വാല്യങ്ങൾ ഇന്ന് internet-ൽ ലഭ്യമാണ്. ക്രമേണ ഈ പരമ്പരയിലെ മുഴുവൻ വാല്യങ്ങളും internet-ൽ ലഭ്യമാകുമെന്ന് പ്രതീക്ഷിയ്ക്കാം.
മനുസ്മൃതിയുടെയും, ബ്രാഹ്മണരുടേയും, മറ്റ് സവർണ്ണരുടേയും പങ്ക് !
മുകളിലുള്ള മൂന്ന് പദങ്ങളും ഹിന്ദുമതത്തെയും ഹിന്ദുക്കളെയും സൂചിപ്പിക്കുന്നതാണ്. ആധുനിക കാലത്ത് അമേരിക്കയിലും,യൂറോപ്പിലും, അറേബ്യയിലും (ലെവന്റ്), കൂടാതെ പുരാതന കാലത്ത് ഈജിപ്തിലും, ഗ്രീസിലും, റോമിലും ഉണ്ടായിരുന്നതുപോലുള്ള അടിത്വ വ്യവസ്ഥിതിയും അടിമ വ്യാപാരവും ഭാരതത്തിലും ഉണ്ടായിരുന്നു എന്ന് സ്ഥാപിക്കുവാനുള്ള ശ്രമങ്ങൾക്ക്, ബ്രിട്ടീഷ് ഗ്രന്ഥശേഖരത്തിൽ ഉള്ള ഈ ഗ്രന്ഥം ഒരു വിലങ്ങുതടിയാണ്. ഇതിനും പുറമെ ഈ പുസ്തകത്തിൽ അടങ്ങിയ വസ്തുതകൾ, ഭാരതത്തിൽ മുഹമ്മദ്ദീയ അധിനിവേശങ്ങൾക്കു ശേഷം ക്രമേണ ഉരുത്തിരുഞ്ഞുവന്ന അടിമത്വ വ്യവസ്ഥിതിയുടെയും അടിമക്കച്ചവടത്തിന്റെയും ഉത്തരവാദിത്വം, ബ്രാഹ്മണരുടെയും മറ്റ് സവർണ്ണ ഹിന്ദുക്കളുടേയും മേൽ കെട്ടിവച്ച് അവരുടെ മേൽ പഴി ചാർത്താൻ അനുവദിക്കാത്തതുമാണ്.
ഇനി ബംഗാൾ രേഖകളിൽ (Bengal Papers) അടങ്ങിയ വിവരങ്ങൾ അടുത്ത ഭാഗത്ത് നല്കുന്നതാണ്.
…. തുടരും
Readers may give their comments in the comment-box below or alternately they may send their responses either by sms/whatsapp to 6369649276 or mail to wayfrr@gmail.com
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 82. മഹാഭാരതയുദ്ധം : കാരണങ്ങളും ഫലങ്ങളും
- 81. രോഗികളുടെയും ആശുപത്രികളുടെയും വർദ്ധനയെക്കുറിച്ച് സ്വാമി നിർമ്മലാനന്ദഗിരിയുടെ പ്രതികരണം….
- 80. നായന്മാരുടെ മതാന്ധത : ഭാഗം 2 – മന്നം
Unique Visitors : 24,208
Total Page Views : 37,738