ഈ ലേഖനം ബൈബിളും ക്രിസ്തുമതവും അടിമത്വ വ്യവസ്ഥിതിയ്ക്കുള്ള ന്യായീകരണം നൽകിയതിനെക്കുറിച്ചും, അടിമ-വ്യാപാര കുത്തകയ്ക്ക് ഉള്ള അനുമതി ബ്രീട്ടീഷ് രാജ്ഞി നല്കിയതിനെക്കുറിച്ചുമാണ്. അധിനിവേശങ്ങളിലൂടെ മുഹമ്മദ്ദീയ ഭരണമേൽക്കോയ്മയും അതേത്തുടർന്നുള്ള സ്വാധീനങ്ങളും ഉണ്ടാകുന്നതുവരെ ഭാരതത്തിൽ അടിമക്കച്ചവടമോ അടിമത്വ സമ്പ്രദായമോ ഉണ്ടായിരുന്നില്ല. ഭാരതീയ സംസ്കാരവും തത്ത്വചിന്തയും മതഗ്രന്ഥങ്ങളും ഉപയോഗപ്പെടുത്തി അടിമത്വ വ്യവസ്ഥിതിയെ ന്യായീകരിയ്ക്കുന്നതിന് സാധിക്കയില്ല. ഇക്കാരണം കൊണ്ടുതന്നെ ഭാരതത്തിലെ പ്രബുദ്ധരായ രാജാക്കന്മാർക്ക് ക്രിസ്ത്യൻ ബ്രിട്ടീഷ് രാജ്ഞിയെപ്പോലെ അടിമ വ്യാപാരത്തിൽ കുത്തക അനുവദിച്ചുകൊണ്ടുള്ള ഒരു രാജകീയ വിളംബരം പുറപ്പെടുവിയ്ക്കുന്നതിനെക്കുറിച്ച് ചിന്തിയ്ക്കാൻപോലും ആവുമായിരുന്നില്ല. ഭാരതീയ സംസ്കാരത്തെയും ഭാരതീയ ചരിത്രത്തെയും സംബന്ധിയ്ക്കുന്ന ഇപ്രകാരമുള്ള ധനാത്മകമായ വസ്തുതകൾ നവോത്ഥാന പ്രോപ്പഗാണ്ഡയിൽ മുങ്ങിക്കിടക്കുന്ന മലയാളികളുടെ ശ്രദ്ധയിൽ പതിയാനുള്ള സാദ്ധ്യതകൾ കുറവാണ്. ഇതിനാൽ ഹിന്ദുമതത്തിന്റേയും അതിന്റെ അവിഭാജ്യഘടകമായ ജാതിവ്യവസ്ഥയുടെയും ജാതിചിന്തകളുടേയും ഭാഗമാണ് അടിമത്വവ്യവസ്ഥിതി എന്ന് മലയാളികൾ ചിന്തിച്ച് വശായിരിയ്ക്കുന്നു.
രാജകീയ വിളംബരങ്ങൾ
ക്രിസ്ത്യൻ ബ്രിട്ടീഷ് രാജ്ഞി പുറപ്പെടുവിച്ചിരുന്ന വിളംബരങ്ങളുടെ ആമുഖവും(introduction), ഹിന്ദു തിരുവിതാംകൂറിലെ റാണി പാർവ്വതീഭായിയുടെ വിളംബരങ്ങളുടെ ആമുഖവും താരതമ്യ പഠനത്തിനായി ഇവിടെ നല്കുന്നു (screenshots കാണുക). ഭാരതീയ ഹിന്ദു സംസ്കാരവും, യൂറോപ്യൻ ക്രിസ്ത്യൻ നാഗരികതയും തമ്മിലുള്ള പ്രകടമായ വ്യത്യാസം ഈ ആമുഖത്തിൽ തന്നെ ദർശിയ്ക്കാം. ഹിന്ദു രാജ്ഞി എല്ലാം ഉൾക്കൊള്ളുന്ന വിശാലകാഴ്ചപ്പാടുള്ള ധർമ്മവർദ്ധിനിയാണെങ്കിൽ, ക്രിസ്ത്യൻ രാജ്ഞി തന്റെയും പ്രജകളുടേയും മതപരമായ വിശ്വാസങ്ങളെ മാത്രം സംരക്ഷിയ്ക്കുന്ന (Defender of THE Faith) സങ്കുചിത മനസ്കയായി ചുരുങ്ങുന്നു. അതായത് ക്രിസ്തുമതത്തെ മാത്രം സംരക്ഷിയ്ക്കുക എന്ന ചുമതലയാണ് ബ്രിട്ടീഷ് രാജ്ഞിയ്ക്കുള്ളത്. ക്രിസ്തുമതവിശ്വാസികളായ, അതും പ്രോട്ടസ്റ്റന്റ്കാരായ തന്റെ ആൾക്കാർ നേരിടേണ്ടി വരുന്ന ആക്രമണങ്ങളെ പ്രതിരോധിയ്ക്കുക എന്നതിലും കവിഞ്ഞ് തന്റെ പ്രജകളുടെ വിഭാഗീയമായ(പ്രോട്ടസ്റ്റന്റ്) മതവിശ്വാസങ്ങൾക്ക് ഭീഷണിയായ കാത്തലിക്ക് വിശ്വാസികളുടെയും മറ്റ് മതസ്ഥരുടെയും മേൽ ഒളിഞ്ഞും തെളിഞ്ഞും ഉപരോധം ഏർപ്പെടുത്തുന്നതിനും, ആക്രമണം അഴിച്ചുവിടുന്നതിനും ഈ സങ്കുചിതമായ രാജ്യ-രാജ വീക്ഷണം കാരണമായിട്ടുണ്ട്. ക്രിസ്ത്യൻ ബ്രിട്ടീഷ് രാജ്യത്തെ പ്രിതിനിധീകരിയ്ക്കുന്ന രാജകുടുംബത്തിന്റെ ഈ നിലപാട്, ഭാരതത്തിൽ വന്നുചേർന്ന ക്രിസ്ത്യൻ മിഷനറിമാർക്ക് ഹിന്ദുസംസ്കാരത്തെയും ഹിന്ദുമത വിശ്വാസികളെയും നിന്ദിയ്ക്കുവാനും, ഹിന്ദുമതത്തിനെതിരെ ഒളിഞ്ഞു തെളിഞ്ഞും ആക്രമണങ്ങൾ നടത്തുവാനുള്ള പിൻബലവും നല്കി.
മിഷനറി ആക്രമണോത്സുകതയും വിദ്ധ്വംസക പ്രവർത്തികളും
മിഷനറിമാർ ക്രിസ്ത്യൻ ബ്രിട്ടീഷ് രാജ്യത്തിന്റെ പിന്തുണയോടെ കേരളത്തിൽ ഹിന്ദുമതത്തിനു നേരെ നടത്തിയ ആക്രമണങ്ങളും ഹിന്ദുസമൂഹത്തെ അസ്ഥിരപ്പെടുത്തുവാൻ നടത്തിയ വിദ്ധ്വംസക പ്രവർത്തികളും കേരള നവോത്ഥാന പ്രോപ്പഗാണ്ഡയിലൂടെ മൂടിവയ്ക്കപ്പെട്ടിരിയ്ക്കയാണ്. നിരവധി മിഷനറി സാഹിത്യങ്ങൾ (missionary literature), ഹിന്ദുമതത്തിനെതിരെ അവർ അഴിച്ചുവിട്ട ആക്രമണങ്ങളുടെ സാക്ഷ്യങ്ങളാണ്. ഉദാ:റവ സാമുവൽ മറ്റീറിന്റെ മൂന്ന് പുസ്തകങ്ങൾ. ഇവയിൽ Native Life in Travancore പ്രസിദ്ധമാണ്.
പ്രിന്റിംഗ് പ്രസ്സുകൾ
ഹിന്ദുമതത്തെ പരമാവധി ഇകഴ്ത്തി നിന്ദിയ്ക്കണം. ഇതാണ് കേരളത്തിൽ പ്രിൻ്റിംഗ് പ്രസ്സുകൾ സ്ഥാപിയ്ക്കുവാൻ മിഷനറിമാർക്ക് പ്രചോദനം നല്കിയത്. മലയാളം ബൈബിളുകളും ഹിന്ദുമതത്തെ നിന്ദിയ്ക്കുന്ന പുസ്തകങ്ങളും ലഘുലേഖകളും (phamphlet) മിഷനറിമാർ സ്ഥാപിച്ച അച്ചടിശാലകളുടെ ആദ്യ ഉല്പന്നങ്ങളായിരുന്നു. ബൈബിൾ മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്യുവാനും, ഹിന്ദുമതത്തെ നിന്ദിയ്ക്കുന്ന ലഘുലേഖകളും പുസ്തകങ്ങളും മലയാളത്തിൽ തയ്യാറാക്കുവാനും വേണ്ടി മാത്രം ചില യുറോപ്യൻ ക്രിസ്ത്യൻ മിഷനറിമാർ മലയാളം മിനക്കെട്ട് പഠിച്ചു. ഈ ശ്രമങ്ങളുടെ ഭാഗമായി അവർ മലയാള പദങ്ങളും, മലയാളം വ്യാകരണവും സ്വദേശികളായ പണ്ഡിതന്മാരോട് വിശദമായി ചോദിച്ചറിയുകയും അവയെല്ലാം രേഖപ്പെടുത്തുകയും, തങ്ങൾ സ്ഥാപിച്ച പ്രിന്റിംഗ് പ്രസ്സുകളിലൂടെ പുസ്തുക രൂപത്തിലാക്കുകയും ചെയ്തു. കേരള സമൂഹത്തെ ക്രിസ്ത്രീയവൽക്കരിയ്ക്കുന്നതിനുവേണ്ടി നടത്തിയ ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ പ്രവർത്തികൾ എല്ലാംതന്നെയും. ഹിന്ദുമതത്തെ പരമാവധി അപകീർത്തിപ്പെടുത്തുന്നതിനോടൊപ്പം ഹിന്ദുസമൂഹത്തെ അസ്ഥിരപ്പെടുത്തുക. ഇതിന്റെയെല്ലാം ഭാഗമായി ക്രിസ്തുമതത്തെ അവജ്ഞയോടെ വീക്ഷിയ്ക്കുകയും മതപരിവർത്തനത്തിനു വിസമ്മതിയ്ക്കയും ചെയ്ത മുന്നാക്ക ജാതിക്കാർക്കെതിരെ പിന്നാക്ക ജാതിക്കാരെ തിരിയ്ക്കുക. തിന്മയിൽ (evil) അധിഷ്ഠിതമായ ലക്ഷ്യങ്ങൾ നേടുന്നതിനായി ഉണ്ടാക്കി സ്ഥാപിച്ച യന്ത്രങ്ങളാണ് അവരുടെ അച്ചടിശാലകൾ. അക്കാലത്ത് ഇത് വളരെ ചെലവുള്ള ഒരു സംരംഭമായിരുന്നു. ആദ്യകാലങ്ങളിൽ അച്ചടി യന്ത്രവും പേപ്പറും മഷിയും അച്ചുകളും(മുദ്രാക്ഷരങ്ങൾ) എല്ലാം തന്നെ ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്യേണ്ടിവന്നിരുന്നു. അതിനാൽ പ്രിന്റിംഗ് പ്രസ്സ് തടസ്സിമില്ലാതെ പ്രവർത്തിപ്പിയ്ക്കുന്നതിന് ആവശ്യമായി വന്ന വരുമാനത്തിന് വേണ്ടി അവർ ബൈബിളും ഹിന്ദുമത നിന്ദാ സാഹിത്യങ്ങളും കൂടാതെ, നിഘണ്ടുക്കളും വ്യാകരണ പുസ്തകങ്ങളും മറ്റും അച്ചടിച്ചു വിൽക്കാൻ തുടങ്ങി. മിഷനറിമാരുടെ മതപരിവർത്ത ശ്രമങ്ങളോടനുബന്ധിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും നിക്ഷേപ-വാണിജ്യ തന്ത്രങ്ങളിൽ അധിഷ്ഠിതമായിരുന്നു. ലൈബ്രറികൾക്കും വിദ്യാഭ്യാസ പാഠപുസ്തകങ്ങൾക്കും ഒരു കച്ചവടതലമുണ്ടെന്നതും നമ്മൾ കാണാതിരുന്നു കൂടാ. നവോത്ഥാനം എന്ന മയക്കുമരുന്നിനാൽ മന്ദബുദ്ധികളായിത്തീർന്ന വർത്തമാനകാല മലയാളി ഹിന്ദുക്കൾ മിഷനറിമാരായ ബഞ്ചമിൻ ബെയ് ലിയും (November 1791 – 3 April 1871) ഗുണ്ടർട്ടും(1814-1893) ഹിന്ദുസമൂഹത്തിനെ ലക്ഷ്യം വച്ചുള്ള വിദ്ധ്വംസക പ്രവർത്തികളിലാണ് ഏർപ്പെട്ടിരുന്നത് എന്ന് ഇനിയും ചിന്തിച്ചു തുടങ്ങിയിട്ടില്ല.
ചാവറ അച്ചൻ
അടുത്തയിട ചാവറ അച്ചൻ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. മലയാള മനോരമയിൽ നല്കിയ വാർത്താക്കുറിപ്പിന്റെ സ്ക്രീൻഷോട്ട് കാണുക (താഴെ നല്കിയിട്ടുണ്ട്). കോട്ടയത്ത് മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരുന്ന പ്രോട്ടസ്റ്റന്റ് ക്രിസ്ത്യൻ മിഷനറി ബഞ്ചമിൻ ബെയിലിയെ മാതൃകയാക്കിക്കൊണ്ടാണ്, അല്ലെങ്കിൽ അയാളെ പ്രതിരോധിയ്ക്കുന്ന മാത്സര്യത്തിലാണ് കത്തോലിക്കനായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനും (10 February 1805 – 3 January 1871) ഏർപ്പെട്ടിരുന്നത് എന്ന് മനസ്സിലാക്കുവാൻ അതിബുദ്ധിയുടെ ആവശ്യമില്ല. (കത്തോലിക്കാ ക്രിസ്ത്യാനികളും പ്രോട്ടസ്റ്റന്റ് ക്രിസ്ത്യാനികളും തമ്മിൽ യൂറോപ്പിൽവച്ച് രക്തരൂക്ഷിതമായ സംഘട്ടനങ്ങളിൽ ഏർപ്പെട്ടിരുന്നു എന്ന വസ്തുത നമ്മൾ വിസ്മരിയ്ക്കരുത്. കേരളത്തിൽ ഇവർ തമ്മിലുള്ള മാത്സര്യം ഇന്നും നിലനില്ക്കുന്നുണ്ട്). ഈ ക്രിസ്ത്യൻ മിഷനറിമാർ എല്ലാംതന്നെ മതപരിവർത്തനത്തിന് വിസമ്മതം പ്രകടിപ്പിച്ച സവർണ്ണ ഹിന്ദുക്കൾക്ക് എതിരെ പിന്നാക്ക ജാതികളിൽ വിദ്വേഷം ജനിപ്പിയ്ക്കാനും, ആ വിദ്വേഷം അണയാതെ സൂക്ഷിയ്ക്കാനും, അത് ഉദ്ദീപിപ്പിയ്ക്കാനുമുള്ള വിദ്ധ്വംസകങ്ങളായ പ്രവർത്തികളിലാണ് ഏർപ്പെട്ടിരുന്നത്. കേരളീയ ഹിന്ദുസമൂഹത്തിന്റെ ക്രമസമാധാനം എങ്ങിനെയും അട്ടിമറിയ്ക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. സമൂഹത്തെ അസ്ഥിരമാക്കുന്നതിലൂടെ മതപരിവർത്തനവും അതിലൂടെ തങ്ങളുടെ സ്വാധീനവും ഉറപ്പിയ്ക്കാമെന്ന് അവർ കണക്കുകൂട്ടി.
സവർണ്ണ ഹിന്ദുക്കൾക്കുമേലുണ്ടായിരുന്ന സമ്മർദ്ദങ്ങൾ
ചാവറയച്ചനും മറ്റ് മിഷനറിമാരും പ്രവർത്തനോന്മുഖമായിരുന്ന കാലഘട്ടങ്ങളിൽ ക്രിസ്ത്യൻ ബ്രിട്ടീഷുകാർ ഹിന്ദു തിരുവിതാംകൂറിനെ സാമ്പത്തികമായി ഞെക്കിപ്പിഴിഞ്ഞുകൊണ്ടിരിയ്ക്കുകയായിരുന്നു. ഈ കടുത്ത അനീതിയ്ക്കെതിരെ ക്രിസ്ത്യൻ മിഷനറിമാർ ആരുംതന്നെ പ്രതികരിച്ചതേയില്ല. ഒരു ചെറുവിരൽ പോലും അവർ അനക്കിയില്ല. അവരുടെ പ്രവർത്തനങ്ങൾക്കു വേണ്ടിയിരുന്ന ധനത്തിന്റെ ശ്രോതസ്സുകൾ അടയ്ക്കുവാൻ അവർ തയ്യാറായിരുന്നില്ല. മാത്രവുമല്ല, കേരളത്തിലെ ഹിന്ദുക്കൾ നേരിട്ടുകൊണ്ടിരുന്ന ഈ പ്രതികൂല സാഹചര്യത്തിൽ ഹിന്ദുസമൂഹത്തെയും ഹിന്ദുമതത്തെയും തറപറ്റിയ്ക്കാനായിരുന്നു അവരുടെ മുഴുവൻ ശ്രമങ്ങളും. 1792-ൽ ടിപ്പു സുൽത്താനുമായി ഉണ്ടാക്കിയ ഉടമ്പടിയ്ക്കുശേഷം(ശ്രീരംഗം ഉടമ്പടി), തങ്ങളുടെ സൈനികശക്തിയുടെ പിൻബലത്തോടെ, ബ്രിട്ടീഷുകാർ തിരുവിതാംകൂർ കൊടുക്കേണ്ടിയിരുന്ന കപ്പത്തുക ക്രമാതീതമായി വർദ്ധിപ്പിച്ചു. വർദ്ധിപ്പിച്ച കപ്പം കൃത്യമായി നല്കിയില്ലെങ്കിൽ തിരുവിതാംകൂർ സൈനിക നടപടികൾ നേരിടേണ്ടിവരുമെന്ന് അവർ ഭീഷണിപ്പെടുത്തി. ഗത്യന്തരമില്ലാതെ, കപ്പത്തുക പിരിച്ചെടുക്കുന്നതിനായി രാജാവ് സവർണ്ണർക്കുമേൽ സമ്മർദ്ദം ചെലുത്തി.
കാർഷിക ആദായം : പ്രധാന വരുമാന ശ്രോതസ്സ്
അക്കാലങ്ങളിൽ ഭൂരിപക്ഷം സവർണ്ണരുടെയും വരുമാനം കൃഷിയിൽ നിന്നും മാത്രമായിരുന്നു. ഇന്നത്തേതുപോലെ അവർക്ക് അന്ന് കാർഷിക സബ്സിഡിയോ (subsidy), കാർഷിക വിള ഇൻഷ്വറൻസോ (crop insurance) ലഭിച്ചിരുന്നില്ല എന്നും ഓർക്കണം. ഇന്നുള്ളതുപോലെ അന്നും കാലവസ്ഥയിലെ മാറ്റങ്ങളും, കീടങ്ങളുടെയും മൃഗങ്ങളുടെയും ആക്രമണങ്ങളും വിളവിനെ ബാധിച്ചിരുന്നു. കർഷക തൊഴിലാളികളുടെ നിസ്സഹകരണം കൂടിയായപ്പോൾ പ്രശ്നങ്ങൾ കൂടുതൽ വഷളാകുകയും ചെയ്തു. ഇന്നത്തെപ്പോലെ അന്നും കാർഷികഭൂമിയിൽ ആത്മാർത്ഥമായി പണി ചെയ്തിരുന്ന കർഷക തൊഴിലാളികൾ കുറവായിരുന്നു. ചുരുക്കം ചിലർ ഒഴികെ ഭൂരിപക്ഷം തൊഴിലാളികളും കൂലിയ്ക്ക് അനുസരിച്ചുള്ള വേല ചെയ്തിരുന്നില്ല. ബ്രിട്ടീഷ് അത്യാർത്തിയുടെയും കർഷക തൊഴിലാളികളുടെ ആത്മാർത്ഥതക്കുറവിന്റെയും ഇടയിൽ കിടന്ന് സവർണ്ണന്മാർ ഉൾപ്പെടെയുള്ള ഭൂവുടമകൾ വീർപ്പ്മുട്ടി. ക്രിസ്ത്യൻ ബ്രിട്ടീഷ് അത്യാർത്തി ശമിപ്പിയ്ക്കുന്നതിനു വേണ്ടി വർദ്ധിപ്പിച്ച കരങ്ങൾ(taxes), സർക്കാർ ഉദ്യോഗസ്ഥന്മാരും അല്ലാത്തവരുമായ കേരളത്തിലെ സവർണ്ണ ഹിന്ദുക്കളുടെ ചുമലിൽ പതിച്ചു. സർക്കാർ ഉദ്യോഗസ്ഥന്മാരിൽ ഭൂരിപക്ഷവും സവർണ്ണഹിന്ദുക്കളായിരുന്നതിനാൽ കരം പിരിച്ചെടുക്കുന്ന ചുമതല അവരുടേത് മാത്രമായി. ഭൂവുടമകളിൽ കരം നല്കേണ്ടിയിരുന്നവരിൽ ഭൂരിപക്ഷവും സവർണ്ണഹിന്ദുക്കളായിരുന്നു. ക്രിസ്ത്യാനികളായ ഭൂവുടമകളെ വർദ്ധിപ്പിച്ച കരത്തിൽ നിന്നും ഒഴിവാക്കുവാനായി ക്രിസ്ത്യൻ മിഷനറിമാർ ഇടപെടുകയും ചെയ്തിരുന്നു. ഈ സാമ്പത്തിക സമ്മർദ്ദം സമൂഹത്തിലെ താഴേത്തട്ടിൽ വരെ ചെന്നെത്തി. എന്നാൽ ഉല്പാദനം വർദ്ധിപ്പിച്ച് വരുമാനം കൂട്ടാനുള്ള ശ്രമങ്ങൾക്ക് പിന്നാക്ക ജാതികളിൽ നിന്നുള്ള സഹകരണവും ലഭിച്ചില്ല. ചുരുക്കത്തിൽ ക്രിസ്ത്യൻ ബ്രിട്ടീഷ് മേൽക്കോയ്മയിൽ തിരുവിതാംകൂറിലെ സാമൂഹ്യസ്ഥിതി വഷളായി. സമൂഹത്തിൽ നിലനിന്നിരുന്ന കാർഷികബന്ധങ്ങൾക്ക് ഉലച്ചിൽ തട്ടി. ഈ പ്രതികൂല സാഹചര്യം മുതലെടുത്ത് ക്രിസ്ത്യൻ മിഷനറിമാർ അവർണ്ണരായ കർഷകത്തൊഴിലാളികളുടെ മതപരിവർത്തനം സാധിച്ചെടുക്കുന്നതിനായി അവരിൽ സവർണ്ണ ഹിന്ദുക്കൾക്കെതിരെയുള്ള വികാരം ഉണർത്തി ജ്വലിപ്പിച്ചു.
ഞായറാഴ്ച കാർഷികവൃത്തിയിൽ ഏർപ്പെടുന്നതിനെ മിഷനറിമാർ എതിർത്തു
കാർഷികവൃത്തിയിൽ ശനിയെന്നോ ഞായറെന്നോ ഉള്ള വിവേചനം സാദ്ധ്യമല്ല. കാലാവസ്ഥയും (ഉദാ. മഴക്കാലം, അതുമൂലമുണ്ടാക്കുന്ന വെള്ളപ്പൊക്കം), വിളവിന്റെ പരുവവും കണക്കിലെടുത്താൽ കൃഷിയിടങ്ങിലെ പണി നീട്ടിക്കൊണ്ടുപോകാനാവില്ല. ചിലപ്പോൾ സന്ധ്യമയങ്ങിയും റാന്തൽ വിളക്കിന്റെ വെളിച്ചത്തിൽ പണിചെയ്യേണ്ടി വരും.(ഉദാ. ചക്രം ഉപയോഗിച്ച് വെള്ളം വറ്റിയ്ക്കുന്നത്.) പക്ഷെ ഞായറാഴ്ച ദിവസം വേല ചെയ്യാൻ പാടില്ലെന്ന് മതിപരിവർത്തനത്തിന് വിധേയരായ കർഷകത്തൊഴിലാളികളെ, പ്രത്യേകിച്ച് പുലയ വിഭാഗത്തിൽപ്പെട്ടവരെ ക്രിസ്ത്യൻ മിഷനറിമാർ വിലക്കി. സനാതന ധർമ്മവും, സവർണ്ണരുടെ മതവിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും തെറ്റാണെന്നും, അവ സാത്താനെ(പിശാചിനെ) ആരാധിയ്ക്കുന്നതിന്റെ ഭാഗമാണെന്നും, അതിനാൽ ആകമാനം സവർണ്ണരുടെ സാംസ്കാരിക സ്വാധീനങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും മിഷനറിമാർ പുലയന്മാരുടെ മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു.
ഭരണം ബ്രിട്ടീഷ് കൈകളിൽ പൂർണ്ണമായും അമർന്നതിനാൽ വിവിധ ജാതികൾ തമ്മിൽ സ്പർദ്ധയുടെ വിത്തുകൾ പാകുവാൻ മിഷനറിമാരുൾപ്പടെയുള്ള ബ്രിട്ടീഷുകാർക്ക് സാധിയ്ക്കുമായിരുന്നു. തിരുവിതാംകൂറിലെ ഉഷ്മളമായിരുന്ന കാർഷികബന്ധങ്ങൾ, സുസ്ഥിരമായിരുന്ന കാർഷികവ്യവസ്ഥിതി – ഇവയ്ക്ക് എല്ലാ പ്രകാരത്തിലും മിഷനറി പ്രവർത്തനങ്ങളും ബ്രിട്ടീഷ് ഭരണവും കടുത്ത ക്ഷതം ഏൽല്പിച്ചു. നൂറ്റാണ്ടുകളായി സവർണ്ണരായ ഭൂവുടമകളും അവരുടെ കൃഷിയിടങ്ങളിൽ വേല ചെയ്തിരുന്ന, പാരമ്പര്യമായ അവകാശങ്ങൾ ഉണ്ടായിരുന്ന പുലയന്മാരും തമ്മിൽ ജൈവപരമായ (organic) ബന്ധങ്ങളുണ്ടായിരുന്നു. സവർണ്ണരുമായി സഹകരിച്ച് കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്ന പുലയന്മാർ താരതമ്യേന സംസ്കാരചിത്തരായിരുന്നു. മിഷനറി ഇടപെടൽ ഈ സംസ്കാരപ്രകിയകളെയാണ് അട്ടിമറിച്ചത്. ഫലത്തിൽ ഏറ്റവും കൂടുതൽ ദോഷം സംഭവിച്ചത് സവർണ്ണരുമായുള്ള ബന്ധങ്ങളിൽ വിള്ളൽ അനുഭവിക്കേണ്ടിവന്ന അവർണ്ണർക്കായിരുന്നു. എല്ലാവർക്കുമൊപ്പം ഭൗതികമായ പുരോഗതി അവർക്കുമുണ്ടായെങ്കിലും വർത്തമാനകാലത്ത് പല കാര്യങ്ങളിലും അവർ ഉഴലുന്നു എന്ന് പത്രമാദ്ധ്യമങ്ങൾ സൂക്ഷ്മതയോടെ ശ്രദ്ധിച്ചാൽ മനസ്സിലാക്കാവുന്നതാണ്. ക്രിസ്ത്യൻ മിഷനറിമാരും അവരെ പിന്തുണച്ചിരുന്ന ക്രിസ്ത്യൻ സമൂഹവും, തരതമ്യേന പ്രശാന്തമായിരുന്ന കേരളത്തിലെ ഹിന്ദു സമൂഹത്തെ അട്ടിമറിച്ച് ദുർബലപ്പെടുത്തിയതിന്റെ ദൂഷ്യഫലങ്ങളുടെ പ്രതിഫലനം, വർത്തമാനകാലത്ത് പിന്നാക്കവിഭാഗങ്ങളുടെ ഇടയിലുള്ള അശാന്തിയിൽ കാണാം. മതപരിവർത്തനം തങ്ങളുടെ കടമയായി കണക്കാക്കുന്ന സെമറ്റിക്ക് മതങ്ങൾ, അതായത് ക്രിസ്ത്യൻ-മുഹമ്മദ്ദീയ മതങ്ങൾ, അവർ കടന്നുകയറിയ എല്ലാ സമൂഹങ്ങളിലും ഇതേപോലെ അശാന്തി പടർത്തി.
ജോൺപോൾ, തിരക്കഥാകൃത്ത്
കർമ്മയോഗി, യോഗിവര്യനായ താപസവൈദികൻ, യുഗപുരുഷൻ എന്നിങ്ങനെയാണ് സമീപകാലത്ത് നിര്യാതനായ തിരക്കഥാകൃത്ത് ശ്രീ ജോൺപോൾ, ചാവറ ഏലിയാസ് കുര്യാക്കോസ് അച്ചനെ വിശേഷിപ്പിച്ചത്. കത്തോലിക്കനായ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ സഫാരി ചാനലിൽ സ്മൃതി എന്ന പ്രോഗ്രാമ്മിലാണ് ചാവറയച്ചനെക്കുറിച്ച് ജോൺപോൾ ഇപ്രകാരം പുകഴ്ത്തിയത്. ഈ വീഡിയോ ക്ലിപ്പ് യൂട്യൂബിൽ ലഭ്യമാണ്. ഫലേച്ഛയില്ലാതെ പ്രവർത്തിക്കുന്നവനാണ് കർമ്മയോഗി. മതപ്രചാരണവും മതപരിവർത്തനവും അതിലൂടെ രാഷ്ട്രീയ സ്വാധിനവും ലക്ഷ്യംവച്ച്, പോപ്പിന്റെ നേതൃത്വത്തിലുള്ള വത്തിക്കാൻ ആസ്ഥാനമായുള്ള കത്തോലിക്കാ സഭ എന്ന ബൃഹത്തായ കോർപ്പറേറ്റ് കമ്പനിയുടെ service manual / instruction manual പ്രകാരം ജോലി ചെയ്തിരുന്ന ഒരു പാതിരി മാത്രമായിരുന്നു ചാവറ കുര്യോക്കോസ് അച്ചൻ. കേരളത്തിലെ സാഹചര്യം കണക്കിലെടുത്ത് കത്തോലിക്കാ സഭയുടെ എല്ലാ കുതന്ത്രങ്ങളും പറയറ്റിയ വ്യക്തിയാണ് ചാവറ അച്ചൻ. അങ്ങിനെയുള്ള ഒരു വ്യക്തിയെ കർമ്മയോഗി, യോഗിവര്യൻ എന്നൊക്കെ വിശേപ്പിയ്ക്കുന്നത് ഉജ്ജ്വലമായ ഭാരതീയ തത്ത്വചിന്തകളെ വക്രീകരിച്ച ഇകഴ്ത്തുവാനുള്ള ശ്രമങ്ങളുടെ ഭാഗമല്ലേ എന്ന് സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു.
സവർണ്ണ ഹിന്ദുക്കളെ വെല്ലുവിളിയ്ക്കുവാൻ വേണ്ടിയാകണം കുര്യാക്കോസ് സംസ്കൃത കളരി തുടങ്ങിയത്. പിന്നീട് ദളിതർക്കായി അദ്ദേഹം പ്രത്യേകം സ്ക്കൂൾ തുടങ്ങി.എന്തിനാണ് ദളിതർക്ക് പ്രത്യേക സ്ക്കൂൾ തുറന്നത് !!?? ഇത്രയും നാളായി കത്തോലിക്കാസഭയ്ക്കുള്ളിലെ ജാതീയത പരിഹരിയ്ക്കാൻ അവർക്കായിട്ടില്ല !! ചാവറയച്ചന്റെ ഇടവകയിലുള്ള കുടുംബങ്ങൾ ദളിത് കത്തോലിക്കാ കുടുംബങ്ങളുമായി മനഃപൂർവ്വം വിവാഹ ബന്ധങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ !!?? എന്നിട്ടും ഹിന്ദു സമൂഹത്തെ ദുർബലമാക്കുവാൻ ഹിന്ദുമതത്തിന്റെ അവിഭാജ്യഘടകമായ ജാതിയ്ക്കെതിരെ കത്തോലിക്കാ സഭ പ്രോപ്പഗാണ്ഡ നടത്തുന്നു!! ബൈബിൾ വചനപ്രകാരം ആദ്യം സ്വന്തം കണ്ണുകളിലെ കോല് എടുത്ത് കളഞ്ഞിട്ടാവണം, അന്യന്റെ കണ്ണിലെ കരട് എടുക്കുന്ന ശ്രമങ്ങളിൽ ഏർപ്പെടുവാൻ. ക്രിസ്ത്യാനികളുടെ ലക്ഷ്യം ഒന്നേ ഒന്ന് മാത്രമാണ്. ഭാരതത്തെ ക്രൈസ്തവവൽക്കരിക്കുക. അതിന്റെ ഭാഗമായി ഹിന്ദുമതത്തെയും ഹിന്ദു സാമൂഹികവ്യവസ്ഥയെയും ഇകഴ്ത്തി, ഹിന്ദുബിംബങ്ങളുടേയും ആചാരങ്ങളുടേയും മുകളിൽ കുരിശ് സ്ഥാപിച്ച്, അതിനെ തനിക്കാക്കി വെടക്കാക്കി വക്രീകരിച്ച് ദുർബലമാക്കി നശിപ്പിയ്ക്കുക. അവരുടെ ഓരോ നീക്കങ്ങളും ശ്രദ്ധിച്ചാൽ ഇക്കാര്യം മനസ്സിലാക്കാം. റോമാ സാമ്രാജ്യത്തിൽ സംഭവിച്ചത് ഭാരതത്തിൽ സംഭവിയ്ക്കാതിരിയ്ക്കണമെങ്കിൽ നമ്മൾ ഹിന്ദുക്കൾ ജാഗ്രത പുലർത്തി ക്രിസ്ത്യാനികളുടെ ഈ നീക്കങ്ങളെ പ്രതിരോധിച്ചുതന്നെയാകണം.
തിരക്കഥാകൃത്ത് ജോൺപോൾ : കത്തോലിക്കാ സഭയുടെ പ്രോപ്പഗാണ്ഡിസ്റ്റ് !
വാക്കുകൾ കൊണ്ട് ജോൺപോൾ ചാർത്തിക്കൊടുത്ത അലങ്കാരങ്ങൾ കുര്യാക്കോസ് അച്ചന് ചേരുമോ എന്ന കാര്യം സംശയമാണ്. ഈ പരിപാടിയിൽ ഏകദേശം 26 മിനിറ്റുകൾ തരിക്കഥാകൃത്ത് ജോൺപോൾ അച്ചനെ പുകഴ്ത്തി പാടുകയുണ്ടായി.ഇതിൽ നിന്നും ജോൺപോൾ സഭയുടെ പ്രോപ്പഗാണ്ഡിസ്റ്റാണ് എന്ന കാര്യം തെളിയുന്നു. ജോൺപോൾ എഴുതിയ തിരക്കഥകൾ പ്രകാരം നിർമ്മിച്ച സിനിമകളിലെ ക്രിസ്ത്യൻ പ്രോപ്പഗാണ്ഡയിൽ വിണുപോകതിരിയ്ക്കുവാൻ ഹിന്ദുസമുദായാംഗങ്ങൾ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. പള്ളിയും, സഹൃദയരായ അച്ചന്മാരും, പള്ളിവക അനാഥാലയവും, കന്യാസ്ത്രീമഠവും, വയോജനങ്ങൾക്കുള്ള പള്ളിവക സ്ഥാപനങ്ങളും, പള്ളിവക വിദ്യാഭ്യാസ സ്ഥാപനങ്ങളും, അതിന്റെ ഹോസ്റ്റലുകളും, സെമിത്തേരികളും സിനിമകളിൽ കഥ മുമ്പോട്ടു കൊണ്ടുപോകുവാൻ ഒഴിച്ചുകൂടാത്തതായി തീർന്നിരിയ്ക്കുന്നു !!
കത്തോലിക്കാ സഭയുടെ കൊടുംക്രൂരതകൾ !!!
കുര്യാക്കോസ് അച്ചൻ പ്രതിനിധികരിയ്ക്കുന്ന കത്തോലിക്കാ സഭയുടെ ക്രൂരകൃത്യങ്ങൾ നിരവധിയാണ്. 1831-ൽ ചാവറയച്ചൻ മാന്നാനത്ത് സ്ഥാപിച്ച CMI(Carmelites of Mary Immaculate) ആശ്രമം കത്തോലിക്കാ സഭയുടെ ഒരു ശാഖയാണ്. CMC (Congregation of the Mother of Carmel), തദ്ദേശീകരിച്ച Discalced Carmelite Religious Sisters-ന്റെ Syro-Malabar പതിപ്പാണ്. ഇക്കഴിഞ്ഞദിവസമാണ് കത്തോലിക്കാ സഭയും കത്തോലിക്കാ ക്രിസ്ത്യാനികളും ചേർന്ന് ഏർപ്പെട്ടിരുന്ന മനുഷ്യത്വഹീനവും പ്രാകൃത നിയമങ്ങൾപോലും അനുസരിച്ച് കുറ്റകരമായ പ്രവൃത്തികൾക്ക് പോപ്പ് കാനഡയിൽ ചെന്ന് മാപ്പ് പറഞ്ഞത് (ഈ വാർത്തയുടെ സ്ക്രീൻഷോട്ടുകൾ കാണുക). സഭ നേരിട്ട് നടത്തിയ നിരവധി കുറ്റകൃത്യങ്ങൾക്ക് പോപ്പ് (കൾ) മാപ്പ് പറഞ്ഞ് കഴിഞ്ഞു. അടിമക്കച്ചവടത്തിൽ പങ്ക് വഹിച്ച സഭ 1985-ൽ ആഫ്രിക്കൻ വംശജരോട് മാപ്പ് പറഞ്ഞു. ചിത്രകാരന്റെ ഭാവനയിലെ കുര്യാക്കോസ് അച്ചന്റെ കരങ്ങളിൽ ഉള്ള ബൈബിളിൽ അടിമക്കച്ചവടത്തെയും അടിമവ്യവസ്ഥിതിയെയും ന്യായീകരിയ്ക്കുന്ന വചനങ്ങൾ ഉണ്ട്. അടിമത്വവ്യവസ്ഥിതിയെ സാമൂഹ്യ തിന്മയായി കണ്ട് ബൈബിൾ അതിനെ തള്ളിപ്പറഞ്ഞിട്ടേയില്ല. മറിച്ച് ബൈബിളിലെ വചനങ്ങൾ അമിക്കച്ചവടത്തിനും അടിമത്വവ്യവസ്ഥിതിയ്ക്കും പ്രചോദനം നല്കുകയും ചെയ്തു (ഇത് സംബന്ധിച്ചുള്ള സ്ക്രീൻഷോട്ടുകൾ താഴെ നല്കിയിട്ടുണ്ട്). ജൂതന്മാരും, അവിശ്വാസികളും, സ്ത്രീകളും സ്ത്രീത്വവും, ജിപ്സികളും(നാടോടികൾ), പല നാടുകളിലെ തദ്ദേശ്ശീയരായ ജനസമൂഹവും കത്തോലിക്കാ സഭയുടെ കുറ്റകരമായ ക്രൂരപീഢനങ്ങൾക്കും മരണത്തിനും ഇരയായിട്ടുണ്ട്. കത്തോലിക്കാ പാതിരിമാർ പിഞ്ചുകുട്ടികളെ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കിയിട്ടുണ്ട്. ഇതിനൊക്കെ പോപ്പ് (കൾ) മാപ്പ് പറഞ്ഞു കഴിഞ്ഞു. നിത്യേനയുള്ള ബൈബിൾ വായനയ്ക്കും പഠനത്തിനും പ്രചാരണത്തിനും എന്തുകൊണ്ട് നരഹത്യ വരെ നീളുന്ന ഹീനമായ കുറ്റകൃത്യങ്ങളിൽ നിന്നും സഭാനേതൃത്വത്തെയും സഭാംഗങ്ങളെയും പിന്തിരിപ്പിയ്ക്കാനായില്ല !!?? കേരളത്തിലെ അഭയകേസും ബിഷപ്പ് ഫ്രാങ്കോ കേസും സഭാനേതൃത്വം ഉൾപ്പെട്ട സഭയ്ക്കുള്ളിലെ ക്രിമിനൽ കേസുകളാണ്. പ്രതിലോമകരങ്ങളായ സ്വാധീനങ്ങളാണ് സെമറ്റിക് മതഗ്രന്ഥങ്ങൾ ജനമനസ്സുകളിൽ ചെലുത്തുന്നതെന്ന് ലോകത്ത്, കാശ്മീരിൽ ഉൾപ്പെടെ നടന്ന പല സംഭവങ്ങളും നടന്നു കൊണ്ടിരിയ്ക്കുന്ന സംഭവങ്ങളും തെളിയിച്ചുകൊണ്ടേയിരിയ്ക്കുന്നു. വംശഹത്യ വരെ നീളുന്ന കുറ്റകൃത്യങ്ങൾക്കു സഭ മേലിലും മാപ്പ് പറയേണ്ടതുണ്ട്. കത്തോലിക്കാ സഭ ഗോവയിൽ നടത്തിയ ഹിന്ദു വംശഹത്യയ്ക്ക് ഇനിയും മാപ്പ് പറഞ്ഞിട്ടില്ല. ക്രിമിനലായ ദേവസഹായം പിള്ളയെ വിശുദ്ധനാക്കിയതിന് കത്തോലിക്കാ സഭ കേരളത്തിലെ ഹിന്ദുക്കളോട് പ്രത്യേകിച്ച് നായർ സമുദായത്തോട് ഭാവിയിൽ മാപ്പ് പറയേണ്ടതായും വരും!!!
അടിമക്കച്ചവടത്തിനും കുത്തക
ക്രിസ്ത്യൻ രാജ്ഞി Royal African Company of England-ന് അടിമക്കച്ചവട- കുത്തക അനുവദിയ്ക്കുന്ന രാജകീയവിളംബരത്തിന്റെ സ്ക്രീൻഷോട്ടുകൾ താഴെക്കൊടുത്തിരിയ്ക്കുന്നു. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ അടിമവ്യാപാര കുത്തകയ്ക്കുള്ള അവകാശമാണ് Royal African Company ഈ വിളംബരത്തിലൂടെ നേടിയെടുത്തത്.
ശ്രേഷ്ഠങ്ങളും ഉന്നതങ്ങളുമായ മൂല്യങ്ങൾ ഉള്ള വ്യക്തിത്വങ്ങൾ കൈകാര്യം ചെയ്യുന്ന ഭാഷയായതിനാൽ സംസ്കൃതത്തിൽ മറ്റ് ഭാഷകളിൽ ഉള്ളതു പോലെ തെറി വാക്കുകൾ ഇല്ല. അതുപോലെ തന്നെ ‘SLAVE ‘ എന്ന ഇംഗ്ലീഷ് പദത്തിന് തത്തുല്യമായ പദം സംസ്കൃതത്തിൽ ഇല്ല. ‘ധർമ്മം’ എന്ന സംസ്കൃതപദത്തിന് തത്തുല്യമായ പദങ്ങൾ മറ്റ് ഭാഷകളിലും ഇല്ല.
സെമറ്റിക്ക് മതങ്ങൾ അടിമത്വവ്യവസ്ഥിതിയെ അരക്കിട്ട് ഉറപ്പിച്ചു
നിരവധി ക്രിസ്ത്യൻ പാതിരിമാർ അടിമത്വ വ്യവസ്ഥിതിയെ ന്യായീകരിച്ചുകൊണ്ട് പുസ്തകങ്ങളും ലേഖനങ്ങളും ലഘുലേഖകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിൽ ചിലതിന്റെ സ്ക്രീൻഷോട്ടുകൾ മുകളിൽ നല്കിയിട്ടുണ്ട്. അടിമകളിൽ നിന്നുള്ള പ്രത്യാക്രമണങ്ങളും, അടിമകൾ മൂലമുണ്ടാകുന്ന സാമൂഹ്യ പ്രശ്നങ്ങളും ഭയന്ന്, പ്രത്യക്ഷവും പ്രകടവുമായ അടിമത്വ വ്യവസ്ഥിതി ഉപേക്ഷിയ്ക്കുന്നതാണ് നല്ലെതെന്ന തീരുമാനത്തിലേയ്ക്ക് പാശ്ചാത്യ സമൂഹം ക്രമേണ എത്തിച്ചേർന്നു. ഇതിനർത്ഥം പാശ്ചാത്യ ലോകം അടിമത്വവ്യവസ്ഥിതി പൂർണ്ണമായി ഉപേക്ഷിച്ചു എന്നല്ല. അതിനു ബദലായി അവർ indentured labour system പരീക്ഷിച്ചു നോക്കി. S Africa, Fiji, Mauritius, Malaya,Srilanka തുടങ്ങിയ രാജ്യങ്ങളിലുള്ള കരിമ്പിൻ തോട്ടങ്ങളിലും മറ്റ് നാണ്യവിളത്തോട്ടങ്ങളിലും എല്ലുമുറിയെ കൂലിപ്പണിയെടുക്കുവാൻ ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ആളുകളെ ആ രാജ്യങ്ങളിൽ എത്തിച്ചു. ഈ വ്യവസ്ഥയും തൊഴിൽ മേഖലയിൽ ശ്വാശ്വതമായ പ്രശ്നപരിഹാരങ്ങൾക്ക് മരുന്നല്ലെന്ന് മനസ്സിലാക്കിയ പാശ്ചാത്യൻ രാജ്യങ്ങൾ ഇപ്പോൾ immigration-നെയാണ് (കുടിയേറ്റം) ആശ്രയിച്ചിരിയ്ക്കുന്നത്. പക്ഷെ ഈ നീക്കം പാശ്ചാത്യ സമൂഹത്തിൽ വിള്ളലുകൾ സൃഷ്ടിച്ചിരിയ്ക്കുന്നു. മുസ്ലീം കുടിയേറ്റക്കാർ മതത്തിന്റെ അടിസ്ഥാനത്തിൽ തങ്ങൾ കുടിയേറിയ നാട്ടിലെ സാമൂഹ്യ വ്യവസ്ഥിതികളെ വെല്ലുവിളിക്കുന്ന തലത്തിലേയ്ക്ക് വളർന്നുകൊണ്ടിരിയ്ക്കുന്നു. ഇതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ പോര്, അതായത് കുറിയേറ്റത്തെ അനുകൂലിയ്ക്കുന്നവരും പ്രതികൂലിയ്ക്കുന്നവരും തമ്മിലുള്ള രാഷ്ട്രീയപ്പോര് പാശ്ചാത്യ രാജ്യങ്ങളിൽ മുറുകിക്കൊണ്ടിരിയ്ക്കുന്നു. ഇതുമായി ബന്ധപ്പെട്ട ദി ഹിന്ദു ദിനപത്രത്തിൽ വന്ന ഒരു വാർത്തയുടെ സ്ക്രീൻഷോട്ടും താഴെ നല്കിയിട്ടുണ്ട്. തൊഴിൽമേഖലയിൽ ഇന്നും മനുഷ്യക്കടത്തും അടിമത്വവും നിലനില്ക്കുന്നു എന്ന വസ്തുത പരിഗണിയ്ക്കുമ്പോൾ, ഭാരതത്തിലെ വർണ്ണവ്യസ്ഥയോടനുബന്ധിച്ചുണ്ടായിരുന്ന തൊഴിൽ വിഭജനം ശ്രേഷ്ഠമായിരുന്നു എന്നും, അതിൽ അടിമത്വ വ്യവസ്ഥിതിയ്ക്ക് യാതൊരു സ്ഥാനവും ഇല്ലായിരുന്നു എന്ന് നമ്മൾ ചിന്തിയ്ക്കേണം. ചരിത്രാതീത കാലം മുതൽ ഏകദേശം 1000 CE വരെ (ആദ്യ മുഹമ്മദ്ദീയ അധിനിവേശം വരെ) ഭാരതത്തിൽ അടിമത്വ വ്യവസ്ഥിതി ഇല്ലായിരുന്നു എന്ന് ഇടതുപക്ഷ ചരിത്രകാരന്മാർ പോലും മനസ്സില്ലാമനസ്സോടെ സമ്മതിച്ചിട്ടുണ്ട്.
സമൂഹത്തിന് പ്രയോജനകരമാം വിധം അതിലെ എല്ലാ അംഗങ്ങളുടെയും പ്രവർത്തികളെ (കർമ്മങ്ങളെ) ജലസേചനത്തിനുള്ള ചാല് എന്ന പോലെ നയിക്കാൻ (channelize) വേണ്ടിയുള്ള ശാസ്ത്രീയമായ വ്യവസ്ഥിതിയാണ് വർണ്ണവ്യവസ്ഥ.
സെമറ്റിക്ക് മതഗ്രന്ഥങ്ങളുടെ പൊതുസ്വഭാവം ബൈബിളിലും കാണുവാനാകും. തിന്മകളെ പ്രതിരോധിയ്ക്കുന്ന ഗ്രന്ഥമല്ല ബൈബിൾ. മറിച്ച് തിന്മകൾ ചെയ്യാനുള്ള പ്രേരണകൾ ബൈബിളിൽ കണ്ടെത്താനും ആകുന്നു.
…. തുടരും
Readers may give their feedback / comments in the comment-box below
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 82. മഹാഭാരതയുദ്ധം : കാരണങ്ങളും ഫലങ്ങളും
- 81. രോഗികളുടെയും ആശുപത്രികളുടെയും വർദ്ധനയെക്കുറിച്ച് സ്വാമി നിർമ്മലാനന്ദഗിരിയുടെ പ്രതികരണം….
- 80. നായന്മാരുടെ മതാന്ധത : ഭാഗം 2 – മന്നം
Unique Visitors : 24,208
Total Page Views : 37,738