അഥർവ്വവേദത്തിൽ നിന്നും രോഗാണുക്കളെക്കുറിച്ച് ലഭിച്ച അറിവുകൾ ഭാരതീയർ വേണ്ട വണ്ണം പ്രയോഗവൽക്കരിച്ചു എന്നതിന് തെളിവാണ് തീണ്ടലും തൊടീലും. ഭാരതീയ സംസ്കാരം നിലനിന്നതു തന്നെ അയിത്താചരണം കാരണമായിട്ടാണെന്ന് പറഞ്ഞാൽ പോലും അത് അതിശയോക്തിപരമാവില്ല. ജാതികളും ഉപജാതികളും ആദിവാസികളും വൈദേശീയരും ഇങ്ങിനെ അനേകം വിഭാഗങ്ങൾ ‘സ്വകാര്യ സ്വാതന്ത്ര്യത്തോടെ’ വസിച്ചിരുന്ന ഭാരതത്തിൽ പകർച്ചവ്യാധികൾ ഫലപ്രദമായി തടുക്കുവാൻ സ്വീകരിച്ച നാട്ടാചാരമാണ് തീണ്ടലും തൊടീലും. ഭാരതത്തിന്റെ സാമൂഹ്യചരിത്രം പരിശോധിച്ചാൽ തീണ്ടലിന്റെയും തൊടീലിന്റെയും ആവശ്യകത അനായാസം മനസ്സിലാക്കുവാൻ സാധിക്കും. സാമൂഹിക വ്യവസ്ഥിതിയുടെ ഭാഗമായ പറയന്മാരെക്കുറിച്ച്, മുപ്പത്തെട്ടു വർഷങ്ങളോളം മൈസൂരിൽ പ്ലാന്റർ ആയിരുന്ന Robert H Elliot രേഖപ്പെടുത്തിയത് ഇവിടെ നല്കുന്നു.

‘കഴുകന്മാരെപ്പോലെ പറയർ ചീഞ്ഞളിഞ്ഞ ഭക്ഷണം കഴിച്ചിരുന്നു !!’ – Robert H Elliot
Quote Robert H Elliot :- “ഏറ്റവും താണ ജാതിക്കാർ ചീഞ്ഞളിഞ്ഞ മാംസം ഭക്ഷിയ്ക്കുന്നവരാണെന്ന് ഞാൻ പറയുമ്പോൾ, അതിശയോക്തിപരമായി ഊതിപ്പെരുപ്പിച്ച് പറയുകയാണെന്ന ദോഷം എന്നിൽ വായനക്കാർ ആരോപിയ്ക്കരുത്. എപ്രകാരം കഴുകന്മാർ ചീഞ്ഞ ശവം ഭക്ഷിയ്ക്കുന്നവരാണോ, അപ്രകാരം തന്നെയാണ് ഈ താണ ജാതിക്കാരും ഈ ചീഞ്ഞ മാംസം കഴിയ്ക്കുന്നത്. ഈ വിഭാഗക്കാർക്ക് രോഗം വന്ന് ചത്ത മൃഗങ്ങളുടേതല്ലാതെ വേറെ മാംസം ലഭിയ്ക്കുവാൻ സാഹചര്യങ്ങളില്ല.

ഇവിടുത്തെ ചൂട് കാലാവസ്ഥയിൽ മാംസം ചീയുന്നതിന് വേഗത കൂടും. രോഗം വന്ന് ചത്ത മൃഗത്തിന്റെ, പകുതി ചീഞ്ഞ മാംസം ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഭക്ഷിച്ച ഒരുവനുമായി സമ്പർക്കത്തിൽ വരുമ്പോൾ ഉണ്ടാകുന്ന ഫലം വായനക്കാർക്ക് സങ്കല്പിയ്ക്കാവുന്നതാണ്. ഇനി വായനക്കാർക്ക് സങ്കല്പിയ്ക്കുവാൻ സാദ്ധമല്ലെന്ന് വരുന്ന പക്ഷം, ഞാൻ നേരിടേണ്ടി വന്ന അത്തരമൊരു സന്ദർഭം ഇവിടെ വിവരിയ്ക്കാം.


ഒരു കാട്ടുപോത്തിനെ ഞാൻ വെടിവച്ചു കൊല്ലുകയുണ്ടായി. കുറച്ചു ദിവസങ്ങൾക്കു ശേഷം കാട്ടിൽ മരം വെട്ടിയിട്ട് അറുക്കുകയും, തടിക്കഷ്ണങ്ങൾ എന്റെ താമസസ്ഥലത്തേയ്ക്ക് കൊണ്ടുവരുവാൻ ഞാൻ തീരുമാനിയ്ക്കുകയും ചെയ്തു. അതിനായി തദ്ദേശീയനായ ഒരു ഓവർസീയറെയും രണ്ടു കൂലിക്കാരെയും ഏർപ്പാടാക്കി. കാട്ടിൽവച്ച് തടിക്കഷ്ണങ്ങൾ കാട്ടിക്കൊടുക്കുന്ന സമയം ചീഞ്ഞളിഞ്ഞ മാംസത്തിന്റെ ദുർഗന്ധം എനിയ്ക്കനുഭവപ്പെട്ടു. ഈ ദുർഗന്ധം അവിടമാകെ തങ്ങി നിന്നതിനാൽ, കടുവ ഏതെങ്കിലും മൃഗത്തെ കൊന്ന് അതിന്റെ ശവം ഞാൻ നില്ക്കുന്നതിന് സമീപത്തെങ്ങാനും ഉപേക്ഷിച്ചിട്ടുണ്ടാകുമെന്ന് അനുമാനിച്ചു. ഞാനും ഓവർസീയറും ഇത് കണ്ടറിയാൻ അവിടെമാകെ തിരഞ്ഞെങ്കിലും ഒന്നും കണ്ടെത്താനായില്ല. അവസാനം കൂലികളുടെ സമീപത്തുകൂടെ പോയപ്പോൾ, ഈ ദുർഗന്ധം അവരുടെ ശ്വാസത്തിൽ നിന്നും വരുന്നതാണെന്ന് മനസ്സിലായി. അവരെ ചോദ്യം ചെയ്തതിൽ നിന്നും, കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഞാൻ കൊന്ന കാട്ടുപോത്തിന്റെ ചീഞ്ഞളിഞ്ഞ മാംസം ജോലിയ്ക്കു വരുന്നതിനു മുമ്പായി ഭക്ഷിച്ചിരുന്നു എന്ന് അവർ സമ്മതിച്ചു. ഈ സംഭവത്തിനു ശേഷം കാട്ടുപോത്തിനെ കൊല്ലാൻ ഇടവന്നാൽ, ഞങ്ങളുടെ കൂലികളുടെ അടുത്തേയ്ക്ക് കുറച്ചു ദിവസത്തേയ്ക്ക് ഞാൻ പോകാറില്ലായിരുന്നു.

അറപ്പുളവാക്കുന്ന ഏതെങ്കിലും രോഗം വന്ന് ചത്തുപോയ മൃഗത്തിന്റെ ചീഞ്ഞളിഞ്ഞ ശരീരത്തിനും ചുറ്റും താണജാതിക്കാരുടെ ഒരു സംഘം വട്ടമിട്ടിരുന്ന് അത് കഴുകകന്മാരെപ്പോലെ ഭക്ഷിയ്ക്കുന്നത് കാണുന്ന നിഷ്പക്ഷമതിയായ മാസാംഹാരിയായ ഏത് യുറോപ്യനിൽ പോലും ഈ കാഴ്ച നടുക്കവും അറപ്പും ഉളവാക്കും. അതിനാൽ ശുചിത്വം പാലിച്ച് മര്യാദയോടെ ജീവിയ്ക്കുന്ന മറ്റ് ഉയർന്ന വർഗ്ഗങ്ങൾ (പള്ളിയിൽ വരുന്നവർ) ഇവരോട് വെറുപ്പ് വച്ചു പുലർത്തുന്നതിൽ വായനക്കാർ അത്ഭുതപ്പെടേണ്ടതില്ല. പക്ഷെ അറപ്പും വെറുപ്പും എന്ന വികാരങ്ങളെ ഒഴിച്ചുനിർത്തിയാൽ, അഴുക്കിലൂടെയും രോഗാണു സംക്രമണത്തിലൂടെയുമുള്ള രോഗബാധയെ തടയുന്ന മുൻകരുതൽ അനന്ത പ്രാധാന്യം അർഹിയ്ക്കുന്നു, എന്തെന്നാൽ, വേനലും ചൂടും കനക്കുന്ന മാസങ്ങളിൽ, കാലാവസ്ഥ മോശമാകുകയും, അനേകം മൃഗങ്ങൾ ചാകുകയും ചെയ്യും, അവയുടെ ശവശരീരം വേഗം ചീയുകയും ചെയ്യും. ഈ ചീഞ്ഞമാസം കഴിയ്ക്കുന്ന പറയന്മാർക്ക് അനേകം രോഗങ്ങൾ പിടിപെടുന്നു, പ്രത്യേകിച്ച് കോളറ എന്ന മഹാമാരി. ക്രിസ്ത്യാനികളാക്കപ്പെട്ട പറയന്മാരോട് വിവേചനപരമായ സമീപനം കാണിയ്ക്കാതെ, തദ്ദേശ്ശീയരായ മറ്റു ക്രിസ്ത്യാനികളുമായി ഇടകലർത്തി വിശുദ്ധ കുർബാന സ്വീകരിയ്ക്കുവാൻ ഇടയാക്കിയാൽ, കോളറ പോലുള്ള മാരകമായ മഹാമരി പള്ളിയിൽ വരുന്ന മറ്റുള്ളവരിലേയ്ക്കും പകരുമെന്ന കാര്യത്തിൽ എനിയ്ക്കു സംശയമില്ല. എന്റെ അനുഭവത്തിൽ നിന്നും, കോളറ എന്ന മഹാമാരി ജില്ലകൾ തോറും പടർന്നു പിടിക്കുന്നത് ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. ഈ രോഗം ഉയർന്ന വർഗ്ഗങ്ങളെ പിടികൂടാറില്ല, പക്ഷെ താണ വർഗ്ഗങ്ങളിലാണ് ഈ രോഗത്തിന് ഇരയാകുന്നവർ കൂടുതലും ഉള്ളത്.

ക്രിസ്ത്യൻ പള്ളികളിൽ വിശുദ്ധമായ കുർബാന വിവേചനപരമായി നല്കേണ്ടതിനുള്ള അതേ കാരണങ്ങൾ, അവിടെ ജാതികൾ തരാതരംനോക്കാതെ ഇടകലർത്തുന്നതിനെതിരെയും വർത്തിക്കുന്നു(അതായത് ക്രിസ്ത്യൻ പള്ളികളിൽ ജാതി തിരിച്ചു വേണം ശുശ്രൂഷ(mass / കുർബാന) ചെയ്യേണ്ടത് എന്നാണ് യുറോപ്യൻ ക്രിസ്ത്യാനിയായ ഗ്രന്ഥകാരൻ പറയുന്നത് ) ; എന്തെന്നാൽ താണ ജാതികളിൽ പനിയും കോളറയും വ്യാപകമായിരിയ്ക്കുന്ന സമയത്ത്, താരതമ്യേന ഉയർന്ന ജാതികൾ അതിൽ നിന്നും മുക്തരാണ് എന്ന് കാണാം. ഇവിടെ പറഞ്ഞിരിയ്ക്കുന്ന എല്ലാ കാര്യങ്ങളും പരിഗണിച്ചാൽ, പള്ളിയിൽ ഉയർന്ന ജാതിക്കാർക്ക് ഒരു വശത്തും, താണ ജാതിക്കാർക്ക് മറുവശത്തും സ്ഥാനം നല്കുകയും ,ഇരുവർക്കുമുള്ള കുർബാന വ്യത്യസ്ത സമയങ്ങളിൽ ജർമ്മൻ മിഷനിമാർ ഏർപ്പാടാക്കുകയും ചെയ്തത് പൂർണ്ണമായും ശരിയും ന്യായീകരിക്കത്തതാണെന്നും കാണാം. ഇങ്ങിനെ ചെയ്യേണ്ടതിനെക്കുറിച്ചും, ക്രമമനുസരിച്ച് ഉയർന്ന ജാതികൾക്ക് ആദ്യം കൂർബാന നല്കേണ്ടതിനെക്കുറിച്ചും നാട്ടിൻപുറത്തെ ഇടവകയിലുള്ള ഒരു ക്രിസ്ത്യൻ പാതിരിയോട് പറഞ്ഞപ്പോൾ, ഞാൻ പറഞ്ഞതുപോലുള്ള ക്രമമാണ് അയാളുടെ പള്ളിയിൽ പിന്തുടരുന്നതെന്ന് ആ പാതിരി എന്നോട് പറയുകയുണ്ടായി. നാട്ടിൻ പുറത്തെ ആ ഇടവകയിൽ, തരതമ്യേന ഉയർന്ന ജാതിക്കാരന് ആദ്യം കുർബന നല്കിയതിനു ശേഷം ജാതി ശ്രേണിയനുസരിച്ചാണ് മറ്റുള്ളവർക്ക് നല്കുന്നതെന്നും, പാതിരി പറഞ്ഞു. എന്റെ ഓർമ്മ ശരിയാണെങ്കിൽ പാതിരി പറഞ്ഞ ക്രമമനുസരിച്ച് ആ പള്ളിയിലെ ക്ലർക്ക് പദവി വഹിച്ചിരുന്ന താണ ജാതിക്കാരനാണ് കുർബാന അവസാനം ലഭിച്ചിരുന്നത്. പ്രത്യേകതകൾ ഉള്ള ഈ മാതൃക ഒരു സ്കോട്ടിഷ് ഇടവയിലും നടപ്പാക്കിയിട്ടുണ്ടെന്ന് ഈയടുത്തയിടെ ഒരാൾ എന്നോട് പറയുകയും ചെയ്തിരുന്നു.” Unquote. From Chapter VIII, CASTE of pages 253 & 254 of ‘Gold, Sport, And Coffee Planting in Mysore with chapters on Coffee Planting in Coorg, The Mysore Representative Assembly, The India Congress, Caste, And the Indian Silver Question BEING The 38 Year’s Experience of a Mysore Planter’ written by Robert H Elliot, and published in 1894. (പുസ്തകത്തിന്റെ കവർ മുകളിൽ കൊടുത്തിട്ടുണ്ട്.)
മുപ്പത്തെട്ടു വർഷങ്ങളോളം മൈസൂരിന്റെ പരിസരപ്രദേശത്ത് കാപ്പിത്തോട്ട പ്ലാന്റേഷൻ നടത്തിയ വ്യക്തിയാണ് Robert H Elliot. മൈസൂരിൽ വച്ച് ഇദ്ദേഹത്തിനുണ്ടായ അനുഭവമാണ് മുകളിൽ വിവരിച്ചിരിയ്ക്കുന്നത് . ഇദ്ദേഹം ഒരു ഭിഷ്വഗ്വരൻ കൂടിയാണെന്ന് . എന്തെന്നാൽ കണ്ണുകളുടെ രോഗവിവരങ്ങളെക്കുറിച്ചും അതിന്റെ ചികിത്സയെക്കുറിച്ചുമുള്ള ഗ്രന്ഥങ്ങൾ ഇദ്ദേഹത്തിന്റെ പേരിൽ ഉണ്ട്.

അവർണ്ണരുടെ പെരുമാറ്റങ്ങൾക്കും വൃത്തിഹീനതയ്ക്കും സവർണ്ണരെ പഴി പറയുന്നതിൽ ന്യായമുണ്ടോ !!??
പറയന്മാർ കഴുകന്മാരെപ്പോലെ ചീഞ്ഞളിഞ്ഞ മാംസം ഭക്ഷിച്ചിരുന്നു എന്ന് യൂറോപ്യന്മാർ രേഖപ്പെടുത്തിയതിൽ നിന്നും, അവർ പഴുത്ത കൂഴച്ചക്ക കണക്കെ പാതി അഴുകിയ മാംസം പാകം ഏതും ചെയ്യാതെ പച്ചയ്ക്കു കഴിച്ചിരുന്നു എന്ന് വ്യക്തമാകുന്നു !! അവർ രോഗാണുവാഹകരാണെന്നും അവരെ അകറ്റി നിർത്തേണ്ടത് സമൂഹത്തിന്റെ നിലനില്പിനെ കരുതി വേണ്ടിയിരുന്നു എന്നും ഇവരെ അടുത്തറിഞ്ഞ ക്രിസ്ത്യൻ പാതിരി അബേ ഡുബോയും, ഇവരെ തന്റെ പ്ലാന്റേഷനിൽ ജോലിയ്ക്കു വച്ചിരുന്ന ക്രിസ്ത്യാനിയായ റോബേർട്ടും അസന്നിഗ്ദ്ധമായി പറഞ്ഞിരിയ്ക്കുന്നത് കാണാം. പറയരുടെ ജീവിതശൈലിയിൽ ഇടപെടാതെ, അവരുടെ ഭക്ഷണത്തിൽ കൈകടത്താതെ, ഇക്കാര്യങ്ങളിൽ അവരുടെ സ്വാതന്ത്ര്യത്തെ ഹനിയ്ക്കാതെ, അവരും കൂടി ഉൾപ്പെടുന്ന സാമൂഹ്യ വ്യവസ്ഥിതിയുടെ ഭാഗമായിട്ടാണ് തീണ്ടലും തൊടീലും എന്ന നാട്ടാചാരം ഉരുവായതെന്ന് കാണാം. താങ്കൾ എന്തു കഴിയ്ക്കുന്നോ, എവിടെ കിടക്കുന്നുവോ, ആരുമായിട്ട് സമ്പർക്കം പുലർത്തുന്നോ എന്നതിൽ ഞാൻ ഇടപെടുന്നില്ല, ഒരു പക്ഷെ താങ്കൾ രോഗാണുവാഹകനായിരിയ്ക്കാം…. അതിനാൽ നമ്മൾ തമ്മിൽ സമ്പർക്കത്തിൽ ഏർപ്പെടേണ്ട സാഹചര്യമുണ്ടായാൽ അകലം പാലിയ്ക്കുക എന്നതാണ് ആത്യന്തികമായി തീണ്ടലും തൊടീലും. ഇതിനെ തിന്മയായി കണക്കാക്കുന്നവരുടെ ഭാവനയെ പഴിച്ചാൽ മതി.




…. തുടരും
Readers may give their comments in the comment-box below or alternately they may send their responses either by sms/whatsapp to 6369649276
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 82. മഹാഭാരതയുദ്ധം : കാരണങ്ങളും ഫലങ്ങളും
- 81. രോഗികളുടെയും ആശുപത്രികളുടെയും വർദ്ധനയെക്കുറിച്ച് സ്വാമി നിർമ്മലാനന്ദഗിരിയുടെ പ്രതികരണം….
Unique Visitors : 28,128
Total Page Views : 42,647