കുണ്ടറ വിളംബരം എന്ന് കേട്ടിട്ടുള്ളതല്ലാതെ ഭൂരിപക്ഷം മലയാളികൾക്കും വിളംബരത്തിന്റെ ഉള്ളടക്കം അറിയുമോ എന്ന കാര്യം സംശയമാണ്. വിളംബരത്തിന്റെ ഭാഷ 1809 CE-കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന മലയാളത്തിലായതിനാൽ അത് ഒറ്റവായനയിൽ മനസ്സിലാക്കിയെടുക്കുവാൻ ഇന്നത്തെ വായനക്കാർക്ക് സാധിച്ചില്ലെന്നു വരാം. എന്നാലും മനസ്സിരുത്തി ശ്രദ്ധയോടെ വാച്ചിയാൽ മനസ്സിലാക്കാവുന്നതുമാണ്. ഏതായാലും മലയാളത്തിലുള്ള വിളംബരവും, പി.ശങ്കുണ്ണി മേനോൻ രചിച്ച History of Travancore From the Earliest Times (1878) എന്ന ഗ്രന്ഥത്തിൽ നിന്നുള്ള അതിന്റെ ഇംഗ്ലീഷ് പരിഭാഷയും ഇവിടെ നല്കുന്നു. ഇംഗ്ലീഷ് പരിഭാഷയാണ് താരതമ്യേന എളുപ്പം മനസ്സിലാക്കാനാവുന്നത്.

കുണ്ടറ വിളംബരം
ഡോ. സി. കെ കരിം തർജ്ജമചെയ്ത, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച, പി ശങ്കുണ്ണി മേനോന്റെ History of Travancore From the Earliest Times എന്ന പുസ്തകത്തിൽ നിന്നുള്ള ഉദ്ധരണിയാണ് താഴെ നല്കിയിരിക്കുന്നത്. (പേജുകൾ 291-294). പക്ഷെ വിളംബരം മൂലകൃതിയായ ശങ്കുണ്ണിമേനോന്റെ ഗ്രന്ഥത്തിൽ നല്കിയത് അതേപടി തർജ്ജമ ചെയ്തതല്ലെന്ന് കാണാം. ശ്രീ വേലുത്തമ്പി വിളംബരം പുറപ്പെടുവിച്ചത് മലയാള ഭാഷയിലാണെന്നതിനാൽ അതിന്റെ തനി പകർപ്പാണ് തർജ്ജമയിൽ കൊടുത്തതെന്ന് കാണാം. ഏതായാലും മലയാളത്തിലുള്ള മൂല വിളംബരവും, പി ശങ്കുണ്ണി മേനോന്റെ ഇംഗ്ലീഷിലുള്ള മൂല കൃതിയിൽ നല്കിയിരിയ്ക്കുന്ന വിളംബര ഭാഗവും ഇവിടെ നല്കിയിട്ടുണ്ട്. മുമ്പ് സൂചിപ്പിച്ചതുപോലെ ഇംഗ്ലീഷ് പരിഭാഷയാണ് മനസ്സിലാക്കുവാൻ എളുപ്പമുള്ളത്.

തർജുമാകാരൻ ഡോ. സി. കെ, കരീം. ഈ പുസ്തകത്തിലെ 291 മുതൽ 294 വരയുള്ള പേജുകളുടെ ഉള്ളടക്കമാണ് ഇവിടെ നല്കിയിട്ടുള്ളത്
Quote വേലുത്തമ്പി, കുണ്ടറ വിളംബംരം ” ശ്രീമതു തിരുവിതാംകോടു സമസ്ഥാനത്തു നിന്നും ഈ സമസ്ഥാനത്ത് എന്നും ചെയിതല്ലാതെ നിലനിൽക്കയില്ലന്നു കണ്ടു നിശ്ചയിച്ചു തുടങ്ങേണ്ടിവന്ന കാരിയത്തിന്റെ നിർണയവും അവസരവും ഈ രാജ്യത്തു മഹത്തുക്കൾ മഹാബ്രാഹ്മണർ ഉദ്യോഗസ്ഥൻമാരമുദൽ ശ്രൂദ്രവരെ കീഴപരിഷവരെയും ഒള്ള പല ജാതി കുടിയാൻപരൻമാർക്ക് പര ബോധം വരെണ്ടുന്നതിനായിട്ട് എഴുതി പ്രസിദ്ധപ്പെടുത്തുന്ന വിളംബരമാവിത്.
പരശുരാമ പ്രതിഷ്ഠയാൽ ഒണ്ടായ മലയാളവും ഈ സമസ്ഥാനവും തോന്നിയ നാൾ മുതൽ ചെരമാൻ പെരുമാൾ വംശം വരെയും പരിപാലനം ചെയ്ത കാലത്തും അതിൽ കീഴത്രപ്പാദസ്വരൂപത്തിങ്കലെയ്ക്കു തിരുമൂപ്പം അടങ്ങി ബഹുതലമുറ ആയിട്ടു ചെംകോൽ നടത്തി അനേകം ആയിരം സംത്സരത്തിനു ഇടയിലും ഈ രാജ്യം ഇടപെട്ടു ഒരു ചോദ്യത്തിലും ശല്യത്തിനും ഇടവന്നിട്ടും ഇല്ലാ. (ഈ രാജ്യത്തിന്റെ രാജ്യകാരങ്ങളിൽ ആരും കൈകടത്തിയിട്ടില്ല എന്ന് സാരം) – 933-മാണ്ട് നാടു നീങ്ങിയ തിരുമനസ്സുകൊണ്ട് കൽപിച്ചു (1758-ൽ മാർത്താണ്ഡവർമ്മ മഹാരാജാവ് മരിച്ചതിനെക്കുറിച്ചുള്ള പരാമർശം) ദുരദൃഷ്ടിയാൽ മെൽക്കാലം (ഭാവി ?) വരവിന്റെ വിപരീതം കണ്ടു ഇനി ഈ ഭാരം നമ്മുടെ വംശത്തിൽ ഒള്ളവര വഹിക്കയില്ലന്നും വച്ചു നിശ്ചയിച്ചു രാജ്യത്തിനെ പൂവൊട്ടും നീരൊട്ടും കൂടെ ശ്രീ പത്മനാഭസ്വാമിയിടെ തൃപ്പടിയിൽ ദാനവും ചെയ്തു.

മെൽപട്ടം വാഴുന്ന തംപുരാക്കൻമാരെ അവടത്തെ ആളായിട്ടു ഇരുന്നു കാര്യം വിചാരിക്കുകയും അവർക്കു രാജഭോഗദ്യൊഗങ്ങളെക്കാലും അധികം തപൊനിഷ്ടമായിട്ട് വത്രനിയമങ്ങളും അനുഷ്ഠിച്ചും താൻ ദുഃഖിച്ചും വട്ടികൾക്കു സുഖം വരുത്തിയും (പലിശ കൊടുത്തും ?) അതിനു ഒരു കുറവു വരാതെ ഇരിക്കേണ്ടുന്നതിനും മെൽരക്ഷ ആയിട്ടു ഈശ്വരസെവ ഭദ്രദീപം മുറജെപം അന്ന സർത്ത്രം ആദിയായിട്ടുള്ള സൽകർമ്മങ്ങളെ നടത്തി കാലം കഴിച്ചുകൊള്ളുകയെന്നും വച്ചു നിശ്ചയിച്ചു ചട്ടം കെട്ടി കുട്ടികൾക്കു സുഭിക്ഷമായിട്ടു കഴിഞ്ഞു വരുന്നതിനാൽ ഇപ്പോൾ ഈ കലിയുഗത്തുങ്കൾ ഹിമവൽസെതു പര്യന്തം ഇതുപോലെ ധർമസമസ്ഥാനം ഇല്ലന്നുള്ള കീർത്തി പൂർണമായി ഇരിക്കപ്പെട്ടതു സർവപെരും പ്രസിദ്ധമായിട്ടും അറിഞ്ഞിരിക്കുമല്ലൊ ആകുന്നു.

അങ്ങനെ ഇരിക്കുന്ന സങ്ങതിങ്കൽ ഡിപ്പു സുത്താനും (ടിപ്പു സുൽത്താൻ) ഇംകിറരസു കൊംപഞ്ഞിയും (ഇംഗ്ലീഷു കമ്പനി) പ്രബലമായിട്ടുവരികകൊണ്ടും അതിൽ രണ്ടിൽ കൊംപഞ്ഞി ആളുകൾക്കു (കമ്പനി ആൾക്കാർക്കു) നേരും വിശ്വാസവും ഒണ്ടന്നും അവരെ വിച്ചസിച്ചാൽ (വിശ്വസിച്ചാൽ) ചതിക്കയില്ലെന്നും നിശ്ചയിച്ചു ആദി പൂർവമായിട്ടു (നടാടെ) അഞ്ചുതെങ്ങലിൽ (അഞ്ചുതെങ്ങിൽ) കോട്ടയിടുന്നതിനു സ്ഥലവും കൊടുത്തു അവരെ അവിടെ ഒറപ്പിച്ചു സ്വാധീനവും വിശ്വാസവും ഒണ്ടായിരിക്കുമെന്നും നിശ്ചയിച്ചു. ആ നിനവിനാൽ ഡിപ്പുസുൽത്താനൊടു പകച്ചു പടയെടുത്തു ഇവരെ സ്നെഹിപ്പാൻ ഇടവരികയും ചെയ്തു. (ഇംഗ്ലീഷ് കമ്പനിയെ വിശ്വസിച്ചു ടിപ്പു സുൽത്താനെ എതിരിടുകയും ഇംഗ്ലീഷ് കമ്പനി ആൾക്കാരോട് സ്നേഹത്തിൽ ഇടപെടുകയും ചെയ്തു).

പിന്നത്തതിൽ കാര്യവശാൽ ഒള്ള അനുഭവത്തിൽ ഇവരെ സ്നേഹിച്ചതു നാശത്തിനു വിശ്വസിച്ച ദൊഷത്തിനും മൂലമായിട്ടു തീർന്നു. സർവപ്രപഞ്ചത്തിലും ദ്രൊഹവും വിശ്വാസപാതകവും നിറഞ്ഞിരിക്കപ്പെട്ട ജാതി ഇവർക്കു സമാനം ഇതിനു മുമ്പിൽ ഒണ്ടകയും (ഉണ്ടാകുകയും) ഇനി ഒണ്ടാകയില്ലന്നുള്ളതും (ഉണ്ടാകയില്ലെന്നുള്ളതും) പ്രസിദ്ധമായിട്ട് അറികയും ചെയ്തു. അതിന്റെ വിവരങ്ങൾ എന്തന്നാൽ ഇവർക്കു രെക്ഷ (രക്ഷ) കൊടുത്തു ഇത്രമെൽ ഒരു പ്രബലതയും ആക്കിത്തീർത്ത നബാബിനെ (ആർക്കോട്ട് നവാബ്) നാൾക്കുനാൾ വഞ്ചനയായിട്ടു ബലം കുറച്ചും വംശനാശം വരുത്തി പിന്നത്തതിൽ അടുത്ത രാജ്യത്തിൽ സുഖവാഴുവായിട്ട് എരിഞ്ഞു വന്ന ദീപത്തിനെയും അണച്ചു വാഴ്മനകളെ പാഴ്മനകളും (കുടുംബങ്ങളെയും നാടിനെയും സമൂഹത്തെയും നശിപ്പിച്ചു) ആക്കി ആ ദ്രൊഹബുദ്ധിയൊടും കൂടെ ഈ സമസ്ഥാനത്തും (തിരുവിതാംകൂർ സംസ്ഥാനം) കടന്നു ആദിയിങ്കൽ ഉപായമായിട്ടും ക്രമത്താൽ ബലമായിട്ടും (ആദ്യം കൗശലപ്രയോഗത്തിൽ തുടങ്ങി പിന്നീട് ക്രമേണ ബലപ്രയോഗത്തിലൂടെയും) തുടങ്ങി സർവവും നിർമൂലം വരുത്തുന്നതിനായിട്ടു യത്നപ്പെട്ടിരിക്കുന്നു.

ആയതിന്റെ വിവരങ്ങൾ കുറഞ്ഞൊന്നു വെള്ളിയായിട്ടു ചുരുക്കത്തിൽ എഴുതുന്നതു എന്തന്നാൽ ഡിപ്പുസുൽത്താനൊടു യുദ്ധം ഒണ്ടായ നിമിത്തം ഇവരെ സഹായത്തിനായിട്ടു കയിക്കൊണ്ടപ്പോൾ (സഹായത്തിനു കൂട്ടിയപ്പോൾ) തൽക്കാലസമയത്തു ചതിവായിട്ടു മുടിച്ചു. 10 ലക്ഷവരാഹൻ വാങ്ങിച്ചുകൊള്ളുകയും ചെയ്തു. അതിന്റെശെഷം നയവും ഭയവും കാട്ടി ആണ്ടു ഒന്നിനു 6 ലക്ഷം രൂപാ വീതം ഇവർക്കു കൊടുക്കണമെന്നും ഇംകിരസുജാതിയും തിരുവിരതാംകൊട്ടു സമസ്ഥാനവും ഒള്ള കാലംവരെയും അതിൻമണ്ണം (അതിൻവണ്ണം) വാങ്ങിച്ചു കൊള്ളുന്നതു അല്ലാതെ അധികം ഒരു ചക്രം പോലും ചോദിക്കുകയില്ലെന്നും 968-ആംമാണ്ടു (1793 CE) പറഞ്ഞു വച്ചു. അന്നസത്യം പ്രമണമാട്ടു ഉടംപടി (ഉടമ്പടി) കടലാസും എഴുതി തരികയും ചെയ്തു.

ആയതിനെ അനുസരിച്ചു വ്യത്യാസം കൂടാതെ കൊടുത്തുവരുംപോൾ ആയതിനും മാറ്റങ്ങളായിട്ട് ഈ രാജ്യത്തിൽ റെസിഡണ്ടു ആക്കി പാർപ്പിച്ച അവരുടെ വകയിൽ ഈ പട്ടാളം കൊല്ലത്തു ഇറങ്ങിയതിനെയും സഹിച്ച സർപ്പത്തിനു പാലുകൊടുത്തതുപോലെ അവർക്കു പാർപ്പാൻ കൊത്തുകളും വീടുകളും കെട്ടി കൊടുത്തു. നാളു തോറും ചെയ്തു വരുന്ന അക്രമങ്ങളെയും സഹിച്ച് എങ്ങും ഒരു വ്യത്യാസം വരുത്തരുതെന്നും ആകുന്നതും സൂക്ഷിച്ചു പാർത്തുവരുന്നു.

പിന്നത്തതിൽ മുമ്പിലത്തെ ഉടംപടി പ്രകാരം അല്ലാത്ത രണ്ടു ലെക്ഷം രൂപാ വീതം കൂടെ കൊടുക്കണമെന്നും ആയതെ അല്ലെങ്കിൽ യുദ്ധം ചെയ്യുമെന്നും 980-ആമാണ്ടു (1805CE) മകരമാസത്തിൽ അന്യായമായിട്ടു തുടങ്ങി നാലു ദിക്കിലും ഭീരങ്കി റാണുക്കളെയും ഇറക്കി (പീരങ്കിപട്ടാളത്തെ ഇറക്കി) വിപരീതത്തിനു ഒള്ള വട്ടങ്ങൾ തുടങ്ങുക കൊണ്ടും അന്നു വെറിട്ടു ഒരു സഹായം കാണാഴികയാലും ദുഷ്കാലഗതിയിടെ ശക്തി എന്നും നിശ്ചയിച്ച അവർ പറഞ്ഞതിൻവണ്ണം രണ്ടു ലെക്ഷം രൂപാ കൂടെ കൊടുത്തു വന്നു.

ഇപ്പോൾ ആ നിലയും വിട്ടു ഈ രാജ്യത്തുള്ള പുള്ളിപ്പട്ടാളം(കമ്പനി പട്ടാളം ) ഈശ്വരസെവ വഴി ഊട്ടു ആദി ആയിട്ടുള്ളതൊക്കെയും നിറുത്തി ആ വകയിൽ കൂടുതലും ഇവർക്കു കൊടുക്കണമെന്നും രാജ്യകാര്യം ഇടപെട്ടതൊക്കെയും റെസിഡണ്ടു മക്കാളിയെ ബോധിപ്പിച്ചു നടക്കണമെന്നും ഒള്ള വട്ടങ്ങൾ തുടങ്ങുക കൊണ്ടു അങ്ങനെ ഒള്ളതെന്നും ഈ രാജ്യത്തിൽ സംഭവിക്കയില്ലെന്നും ആകുന്ന വിധത്തിലും സങ്കടം പറഞ്ഞിട്ടും ഭൂമി വരെ താണുവണങ്ങിയിട്ടും സമ്മതിക്കാതെ ഈ കഴിഞ്ഞ ധനുമാസത്തിൽ നമ്മുടെ പേർക്കു എഴുതി വന്ന കടുദാസിൽ (കടലാസ് , കത്ത്) നാം ഇക്കാര്യങ്ങൾക്കു വികൽപ്പമായിട്ടു തുടങ്ങിയിരിക്ക കൊണ്ടും ഈ ഉദ്യോഗവും വിട്ടു നാമും നമ്മുടെ കുടുംബത്തിൽ ഒള്ളവരും കൂടെ കൂട്ടിയിട്ടുള്ള കാര്യസ്ഥൻമാരിൽ ചിലരും കൊപംത്തി രാജ്യത്തിൽ (കമ്പനി പൂർണ്ണമായി നിയന്ത്രിയ്ക്കുന്ന പ്രദേശത്ത്, തിരുവിതാംകൂർ വിട്ട് ) ചെന്നു പാർത്തുകൊള്ളണമെന്നും അവിടെ ചെന്നു പാർത്താൽ ഇവർക്കു വേണ്ടുന്ന ശംബളവും മാനം മര്യാദയും നടത്തിക്കൊടുക്കുമെന്നും അതിന്റെ ശെഷം രാജ്യകാര്യം ഇടപെട്ടൊള്ളതൊക്കെയും റസിഡണ്ടു മക്കാളി തന്നെ പുത്തനായിട്ടു ചട്ടം കെട്ടി നടത്തിക്കൊള്ളുമെന്നും ആയതിനു താമസം കാണുന്നുവെങ്കിൽ യുദ്ധത്തിന്റെ ആരംഭമാകുന്നുവെന്നും എഴുതി ഇപ്രകാരം തന്നെ തിരുമനസ്സറിയുന്നതിനും കായിതം (എഴുത്ത്) കൊടുത്തയക്കകൊണ്ടും പ്രാണഹാനി വരയിൽ വരുമെന്നു ആകിലും ഇങ്ങിനെ ഒള്ള രാജദ്രൊഹത്തിനും ജെനദ്രൊഹത്തിനും ഉൾപ്പെടുകയില്ലെന്നും പറഞ്ഞു തള്ളിക്കളകയാൽ രണ്ടാമതു റെസിഡണ്ടു മക്കാളി ഈ രാജ്യത്തിനു ഉടയായിരിക്കുന്ന തിരുമനസ്സിലെയും ശെണം കാര്യസ്ഥൻമാരെയും ബോധിപ്പിക്കാതെ കടലു വഴിക്കെ ഏതാനും സൊൾജർ വെള്ളക്കാറരെയും ( ഇംഗ്ലീഷ് വംശജരായ പട്ടാളക്കാർ) കൊല്ലത്ത് ഇറക്കി അവരിവിടെ വകയിൽ അവിടെ ഒന്നായിരിക്കുന്ന സ്ത്രീജനങ്ങളെയും വസ്തുവകകളെയും മറുദിക്കിലും ഒതിക്കി ആക്രമണങ്ങളായിട്ടു യുദ്ധം തുടങ്ങിയിരിക്കുന്നു.

ഈ സമസ്ഥാനത്തു നിന്നും ഇതിനു മുമ്പിലും ഇപ്പഴും അവരൊടു യുദ്ധം ചെയ്യണമെന്നും നിരൂപിച്ചിട്ടില്ലാഴിക കൊണ്ടും ഇപ്പോൾ ഇവരു തുടങ്ങിയിരിക്കുന്നതിനെ പ്രതിക്രിയ ആയിട്ടു ചെയ്തു നിലനിൽക്കാതെ മുമ്പിച്ചു സംശയിച്ചാൽ പിന്നത്തതിൽ അതുകൊണ്ടു വരുന്ന വൈഷമ്യമുള്ള ഈ രാജ്യത്തിൽ ആരും സഹിപ്പാനും കാലം കഴിപ്പാനും നിറുവാഹം ഒണ്ടായി വരുന്നതും അല്ലാ, അതിന്റെ വിവരങ്ങൾ ചുരുക്കത്തിൽ എഴുതുന്നതു എന്തന്നാൽ ചതിവു മാർഗ്ഗത്തിൽ രാജ്യം അവരിടെ കൈവശത്തിൽ ആകുന്നതു അവരിടെ വംശപാരമ്പരിയമാകകൊണ്ടും അതിൻവണ്ണം രാജ്യം അവരിടെ കൈവശത്തിൽ ആയാൽ കൊയിക്കൽ കൊട്ടാരം കൊട്ടപ്പടി ഉൾപ്പെട്ട സ്ഥലങ്ങളിൽ അവരിടെ പാറാവും വരിതിയും ആക്കി തീർത്തു രാജമുദ്ര പല്ലക്കു പൗരുഷം ഉൾപ്പെട്ട ബഹുമാനങ്ങളും ദേവാലയം ബ്രഹ്മാലയം ബന്ധിച്ചിട്ടുള്ള ശട്ടവട്ടങ്ങളും നാട്ടുകൂട്ടവും നിർത്തി ഉപ്പു മുതൽ സർവസ്വവും കുത്തക ആയിട്ടു ആക്കിത്തീർത്തു തരിച്ചു കെടക്കുന്ന നിലവും പുരയിടവും അളന്നു കൂടി കുത്തകയായിട്ടും കെട്ടി നിലവരി തെങ്ങവരി ഉൾപ്പെട്ട അധികകരങ്ങളും കുടികളിൽ കൂട്ടിവച്ചു അൽപ്പ പിഴക്കു നീചൻമാരെക്കൊണ്ടു ശിക്ഷയും കഴിപ്പിച്ചു (സമൂഹത്തിലെ കീഴാളന്മാരെക്കൊണ്ട് അല്ലെങ്കിൽ താഴേത്തട്ടിലുള്ളവരെക്കൊണ്ട് (പിന്നാക്കജാതികളെക്കൊണ്ട്) സമൂഹത്തിൽ മാന്യമായി ജീവിയ്ക്കുന്ന മേലാളന്മാരെ, അതായത് മുന്നാക്ക ജാതിക്കാരെ ശിക്ഷിക്കുക) ക്ഷേത്രങ്ങളിൽ കുരിശും കൊടിയും കെട്ടി (ക്ഷേത്രങ്ങളിൽ കുരിശു നാട്ടുകയോ, അഥവാ കുരിശു ചിഹ്നമുള്ള ബ്രിട്ടീഷ് പതാക പാറിക്കുകയോ ചെയ്യുക, അതായത് തിരുവിതാംകൂറിന്റെ കുരിശുവൽക്കരണം), വർണ്ണഭേദം ഇല്ലാതെ ബ്രാഹ്മണസ്ത്രീ മുതലായ സമുസർഗവും ചെയ്തു യുഗഭെദം പോലെ അധർമങ്ങളായിട്ടുള്ള വട്ടങ്ങൾ ആക്കിത്തീർക്കയും ചെയ്യും. അങ്ങനെ ഒള്ളതു ഒന്നും ഈ രാജ്യത്തിൽ സംഭവിക്കാതെ രാജധർമ്മത്തെ നടത്തി നാട്ടിൽ ഒള്ള മര്യാദയ്ക്കു അഴിവു വരാതെ ഇരിക്കേണ്ടുന്നതിനു മനുഷ്യയത്നത്തിൽ ഒന്നും കുറഞ്ഞുപോയെന്നുള്ള അപഖ്യാതി ഒണ്ടാകാതെയിശ്വരാനുഗ്രഹം പോലെ വരുന്നതൊക്കെയും യുക്തമെന്നും നിശ്ചയിച്ചു അത്രെ അവർ തുടങ്ങിയിരിക്കുന്നതിനെ പ്രതിക്രിയയായിട്ടു ചെയ്യേണ്ടി വന്നു എന്നും”.
കുണ്ടറ
984-ആമാണ്ട് മകരസാസം (1809 CE)
1-ആംതീയതി

Koondara Proclamation (English version from P Shungoony Menon’s book History of Travancore From the Earliest Times, published in 1878, pages 339-343)

Quote Velu Thampy Dalawa, Kundara Proclamation :- “Whereas it is highly desirable to impress in the minds of the nobles, brahmans, officers of the State, Sudras, and all other classes of the nation, a clear idea of the nature and probable results of the measure now resolved upon as necessitated by the present critical occasion in which it is inevitable that Travancore cannot maintain itself unless its utmost energies are put forth, it is hereby promulgated.

That, never has this State been yet disturbed with any troubles nor subjected to question during the several thousand years comprising the period from the foundation of Malabar and Travancore by Parasu Ramen up to the close of Cheraman Perumal’s reign, nor during the sovereignty of the succeeding Thripada Swaroopam Dynasty.
That, the Maha Rajah who died in 933 M E (1758 CE) foreseeing the evil days to come, and that his successor will not be able to keep the land, entrusted to their care safe from harm, made a gift of it, in due form (with flower and water) to Sree Padmanabha Swamy, and the country was to be governed by the succeeding Rajahs as the representatives of Padmanabha Swamy. In keeping within such a position, they preferred the practice of religious rites, austerities to the personal enjoyment of worldly pleasure, and were always bent upon the welfare and happiness of the subjects; and in order that the virtues and benefits accruing from such observance may always continue unabated, they initiated several religious ceremonies and practices for securing divine favour, established bhadradeepam, murajapam, sathrams or feeding houses, &c.

Everyone knows that it is for these reasons that in the present Kaliyuga there is not a single country from the Himalayas down to Cape Comorin which can rival Travancore as a land of charity. (Note: To denigrate the Hindu Kingdom of Travancore , Missonary Samuel Mateer had named his first book as the Land of Charity…) . When Mahomed Ali had subdued and established his power at Arcot, Trichinopoly and the Deccan, it was stipulated that Travancore should send him an annual Nuzzoor of (6,000) six thousand Rupees and an elephant to preserve friendly relations with him, and the country has not been interfered with by any other power. While the land was thus in peace and tranquillity, two great powers appeared. Tippoo Sultan and the English East India Company.

It was believed that of the two, the English East India Company was more to be relied on, and that they would not betray their trust, and in view to secure their friendship and assistance a very long time ago, they were allowed to build a fort and to establish themselves at Anjengo, and this led to hostilities breaking out with Tippoo Sultan, but we have known to our cost how our trust was betrayed, and our friendliness taken advantage of to bring harm upon us by this very English nation, who, as is well known to the whole world is unequalled for base ingratitude and treachery. Now see, what they have done. They gradually curtailed the power of the Nabob who gave them shelter and helped so much towards attaining their present importance, till they had destroyed this dynasty entirely and taken away his territories; next they laid hold of the neighbouring countries which were enjoying peace and comfort until at last the lights of their dwellings were extinguished, and themselves plunged into misery, and following up their treacherous inclination the English came over to Travancore ; first, by craft, and then forcibly, they have taken steps to exterminate us from our land.

We shall briefly mention here a few of the steps pursued by them : When Tippoo Sultan made war upon us, we sought their aid against him ; they treacherously got out of us, taking advantage of our exigency, ten lacs of pagodas in return for the promised help. After this, partly by craft and partly by threats, they stipulated that we should pay them an annual subsidy of six lacs of Rupees promising at the same time that so long as Travancore and the English nation existed they would not ask for a chuckrum over and above the said sum, nor interfere with any act, however unimportant of the Travancore Government, and these terms were solemnly ratified in writing by the treaty of the year 968 (1793 CE). While Travancore had been faithfully adhering to fulfil in all integrity the terms of the treaty, the English in violation of it, sent a Resident to reside here, and stationed three of their Regiments at Quilon, and like giving milk to a serpent, this Government had to build at its own cost barracks and dwelling-houses for the men of the Regiments, and in addition to put up to this day with all the acts of violence practised by them.

A little after, in Magaram 980, the English Government demanded that two lacs of Rupees should be annually paid, beyond the sum stipulated before, and threatened in failure of this extra requisition being paid, to make war upon us, and actually brought down several pieces of cannon into different parts of the country. Seeing no other means of means of getting over the difficult position, the Government of His Highness yielded to the impending calamitous fate and paid the extra two lacs also. But the English Government were not satisfied even with all these concessions, and the point they next assumed reached the unreasonable and unwarrantable climax, of requiring the abolition of all religious and charitable institutions, and the disbanding of the armies of the country and payment to themselves of the money that would be saved thereby ; it was required further that the Resident, Colonel Macaulay, should be consulted and communicated with in all matters connected with the Government of His Highness’ territories. In reply, the English Government was respectfully informed that according to the constitution of this country these demands could not be complied with, and our humbling ourselves to the very ground was of no avail. The English Government was inexorable, as we have been always opposed to these measures, and had taken active steps against them ; we got a letter in Dhannu last from the English East India Company requesting us to resign our post and to quit Travancore, along with the whole of our family and some of the officials who had joined us, and to reside in British territory, and we were promised in the event of our complying with the request that every mark of respect and honor would be paid to us.The Resident, Colonel Macaulay, thereafter intending to introduce reforms, and practically administer the Government.

We were at the same time informed that we should be the cause of war being declared, in case we delayed to agree to the conditions stated in the letter, the contents of which we were required to bring at once to the notice of His Highness the Maha Rajah. We did not hesitate to reply that we should not, even should our refusal cost our life, be guilty of such treason to our sovereign and country, and once for all spurn the proposals made to us. The Resident, Colonel Macauly, thereupon and without having the slightest consideration or respect for the sovereign of Travancore or giving the least intimation, brought by sea and landed a number of European solidiers to Quilon and shipped back all the European women and children that were there, with all their property, and unjustly commenced war with Travancore. It had never before been nor is it now our intention to break out into a war with the English.

But now that they have begun the war, if we do not adopt prompt measures in our defence or on gaining the first success, if we do not at once avail ourselves of them to follow up the victory, we would lose all advantages we had gained and the consequences would be that hardships would befall us such as not a single soul in this country would be able to bear and pass his days. We shall give a few instances of those hardships and miseries.

It is the nature of the English nation to get possession of countries by treacherous means, and should they obtain ascendancy in Travancore, they will put their own guards in the palaces, Sircar buildings, and the fort gates, destroy the royal seal, do away with honorific palanquins, and other distinguishing marks, suppress the Brahmanical communities and worship in pagodas, make monopolies of salt and every other thing, measure up and assert themselves absolute owners of waste lands, impose exorbitant taxes on paddy lands, cocoanut trees, &c., get low caste people to inflict heavy punishments for slight faults, put up crosses and Christian flags in pagodas(temples), compel intermarriages with Brahman women without reference to caste or creed, and practice all the unjust and unlawful things which characterize Kaliyuga.

Let us therefore exert ourselves to keep off impending calamities such as those we have sketched above, and endeavour so far as lies in our power that no disparagement or discredit may be imputed to us in guarding our homes, the charitable institutions, and the manners and customs of our land. The rest, of course, we must leave to the divine will. These measures which we have enumerated are incumbent upon us to adopt to defend ourselves against the action taken by the English.”
Koondara, 1st Magaram 984 (1809 CE)
Readers may give their comments in the comment-box below or alternately they may send their responses either by sms/whatsapp to 6369649276
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 82. മഹാഭാരതയുദ്ധം : കാരണങ്ങളും ഫലങ്ങളും
- 81. രോഗികളുടെയും ആശുപത്രികളുടെയും വർദ്ധനയെക്കുറിച്ച് സ്വാമി നിർമ്മലാനന്ദഗിരിയുടെ പ്രതികരണം….
- 80. നായന്മാരുടെ മതാന്ധത : ഭാഗം 2 – മന്നം
Unique Visitors : 28,128
Total Page Views : 42,647