ക്രിസ്ത്യൻ മിഷനറിമാരും, മുഹമ്മദ്ദീയ പണ്ഡിതന്മാരും ഹിന്ദു സമ്പ്രദായങ്ങളെയും, ആചാരങ്ങളെയും, സ്ഥാപനങ്ങളെയും പരമാവധി അപകീർത്തിപ്പെടുത്തി വികലമാക്കി ചിത്രീകരിയ്ക്കുവാൻ ശ്രമിച്ചിട്ടുണ്ട്. ഹിന്ദു മത വിദ്വേഷവും, മത പരിവർത്തന ലക്ഷ്യങ്ങളും കൂടിച്ചേർന്ന്, ഹിന്ദുക്കൾ പാരമ്പര്യമായി വസിയ്ക്കുന്ന ഇടങ്ങളിൽ കടന്നു ചെന്ന് ഹിന്ദുക്കളുടെ ചിന്തകളെയും വിശ്വാസങ്ങളെയും മതത്തെയും അവർ നിന്ദിച്ചു പോരുന്നു. ഈ പ്രവർത്തികളിൽ ഉള്ള അധാർമ്മികത ഇന്നും അവർക്ക് ബോദ്ധ്യമായിട്ടില്ല. പുരാതന ഗ്രീക്കുകാരോ, ഈജിപ്തുകാരോ, റോമാക്കാരോ, ചൈനക്കാരോ വസിച്ചിരുന്ന ഇടങ്ങളിൽച്ചെന്ന് അവരുടെ മതവും വിശ്വാസങ്ങളും ആചാരങ്ങളും തെറ്റാണ് എന്നും, സനാതന ഹിന്ദു മത തത്ത്വങ്ങൾ മാത്രമാണ് ശരിയായത് എന്നും നമ്മുടെ ഋഷിമാരോ, ആചാര്യന്മാരോ, പണ്ഡിതന്മാരോ, ഇവിടെ നിന്നും കച്ചവടത്തിന് പോയവരോ അവരോട് പറഞ്ഞില്ല. അത്തരം മര്യാദകെട്ട അധാർമ്മികമായ മതപ്രചാരണത്തിൽ നമ്മുടെ ഋഷിമാരോ, പുരോഹിതന്മാരോ, ബ്രാഹ്മണരോ, മറ്റ് പണ്ഡിതന്മാരോ,ആരും തന്നെയും മുഴുകിയിരുന്നില്ല.
മുഹമ്മദ്ദീയ ധാർഷ്ട്യം (Muhammadean haughtiness)
പതിനാറാം നൂറ്റാണ്ടിൽ (CE1500s) കേരളത്തിലെ പൊന്നാനിയിൽ ജീവിച്ചിരുന്ന ജിഹാദി സൈനുദ്ദീന്റെ ‘തുഹ്ഫത്തുൽ മുജാഹിദീൻ’ എന്ന കൃതിയിൽ ഉള്ള ഹിന്ദു നായർ ജാതിയുടെ വിവാഹ സമ്പ്രദായത്തെക്കുറിച്ചുളള പരാമർശങ്ങൾ ഇവിടെ നല്കുന്നതിനു മുമ്പായി, മുഹമ്മദ്ദീയ ധാർഷ്ട്യത്തെക്കുറിച്ച് (Muhammadian haughtiness) പറയേണ്ടതുണ്ട്. ഈ ധാർഷ്ട്യം മനസ്സിൽ കരുതിക്കൊണ്ടാണ് ഭാരതത്തിൽ വസിയ്ക്കുന്ന മുഹമ്മദ്ദീയർ പോലും ഭാരതീയ ഹിന്ദു സംസ്കാരത്തെ വീക്ഷിയ്ക്കുന്നതും നമ്മൾ ഹിന്ദുക്കളുമായി ഇടപെടുകയും ചെയ്യുന്നത്. ഭാരതത്തിൽ, അതായത് സിന്ധുനദിയുടെ (Indus River) ഇങ്ങേക്കരയിൽ, മുഹമ്മദ്ദീയ മതത്തിന്റെ വിത്തുപാകിയ ഗസ്നിയിലെ മഹ് മൂദിന്റെ ഭരണകാലത്ത് (CE 997-1030), ജ്യോതിഷ്യൻ-ജ്യോതിശാസ്ത്രജ്ഞൻ എന്ന നിലയിൽ മഹ് മൂദിന്റെ കൊട്ടാരവൃത്തങ്ങളിൽ പ്രസിദ്ധനായിരുന്ന മുഹമ്മദ്ദീയ പണ്ഡിതനായിരുന്നു അൽ-ബയ്റൂനി (CE 973-1050). ജിഹാദി സൈനുദ്ദീൻ ജീവിച്ചിരുന്നതിന് 500 വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്നയാൾ. മുഹമ്മദ്ദീയ മതം ഉണ്ടായത് CE 610-ലാണെന്നാണ് പൊതുവെ അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. മുഹമ്മദ്ദീയ മതം ഉണ്ടായതിനു ശേഷം 391വർഷങ്ങൾ കഴിഞ്ഞ് CE 1001-ലാണ് ജിഹാദിന്റെ വഴിയിൽ ഗസ്നിയിലെ മഹ് മൂദ് കാബൂളിന്റെ അതിർത്തി പ്രദേശം താണ്ടി, സിന്ധുനദി കടന്ന് ഈ പ്രദേശത്ത് താമസിയ്ക്കുന്ന ഹിന്ദുക്കളെ കൊള്ളയടിയ്ക്കാനും ഉന്മൂലനം ചെയ്യാനും തുടങ്ങിയത്. ഇന്നത്തെ ഉസ്ബക്കിസ്ഥാനിലെ ഖിവാ എന്ന സ്ഥലത്താണ് അൽ-ബയ്റൂനിയുടെ ജനനം. പക്ഷെ മഹ് മൂദിന്റെ ഭരണകാലത്ത് അഫ്ഘാനിസ്ഥാനിലെ ഗസ്നിയിലേയ്ക്ക് നിർബന്ധപൂർവ്വം അൽ-ബയ്റൂനി കുടിയേറ്റപ്പെട്ടു.(pxiii) ഇവിടെവച്ചാണ് അദ്ദേഹം Indica Arabica എന്ന കൃതി അറബിഭാഷയിൽ രചിച്ചത് . ഇതിന്റെ ആംഗലേയ തർജ്ജമയാണ് Alberuni’s India എന്ന പേരിൽ അറിയപ്പെടുന്നത്. ഈ ഗ്രന്ഥത്തിൽ ഉടനീളം പണ്ഡിതനായ അൽബയ്റൂനിയുടെ മുഹമ്മദ്ദീയ ധാർഷ്ട്യം കാണാം. മുഹമ്മദ്ദീയരുടെ ഹിന്ദുക്കളെക്കുറിച്ച് വിശദമായി പ്രതിപാദിയ്ക്കുന്ന ആദ്യത്തെ രേഖയായി അൽ-ബയ്റൂനിയുടെ ഗ്രന്ഥത്തെ കരുതാം.
ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയം വേരുറപ്പിയ്ക്കുന്നതിന് പത്ത് നൂറ്റാണ്ടുകൾക്ക് മുമ്പാണ് അൽ-ബയ്റൂനി തന്റെ രചനകളിൽ ഏർപ്പെട്ടത്. ഇന്ത്യാ-പാക്കിസ്ഥാൻ വിഭജനത്തിന് 59 വർഷങ്ങൾക്ക് മുമ്പ്, അതായത് 1888-ൽ, ജർമ്മൻ പണ്ഡിതനായ Dr Edward C Sachau അവ അറബി ഭാഷയിൽ നിന്ന് ആംഗലേയത്തിലേയ്ക്ക് തർജ്ജമയും ചെയ്തു. മുഹമ്മദ്ദീയ പണ്ഡിതനായ അൽ-ബയ്റൂനിയുടെ മതപരമായ അതേ ധാർഷ്ട്യമാണ് ജിഹാദി സൈനുദ്ദീന്റെ തുഹ്ഫത്തുൽ മുജാഹിദീനിലും കാണാനാവുന്നത്. ഹിന്ദുക്കളുടെ വിവാഹരീതികളെക്കുറിച്ചും ഹിന്ദു സമൂഹത്തെക്കുറിച്ചും അൽ-ബയ്റൂനിയ്ക്കും മോശമായ അഭിപ്രായമാണുള്ളത്. അതിനാലാണ് അൽ-ബയ്റൂനിയെക്കുറിച്ച് ഇവിടെ പ്രതിപാദിയ്ക്കുന്നത്.
തർജ്ജമാകാരൻ Dr Edward C.Sachau-വിന്റെ മുഖവുര
അൽ-ബയ്റൂനിയുടെ മുഖ്യ കൃതിയായ Indica Arabica-യുടെ ഉള്ളടക്കം പരിശോധിയ്ക്കുന്നതിനു മുമ്പായി ഇതിന്റെ തർജ്ജമാകാരനായ ജർമ്മൻ പണ്ഡിതൻ Dr Edward C Sachau, ഈ കൃതിയുടെ അറബി ഭാഷയിലുള്ള മൂലത്തിനും, ഇംഗ്ലീഷ് തർജ്ജമയ്ക്കും (രണ്ട് പുസ്തകങ്ങൾ : അറബി മൂലവും, ഇംഗ്ലീഷ് തർജ്ജുമയും, അറബിയിലുള്ളത് ആദ്യം പ്രസിദ്ധീകരിച്ചു) നല്കിയിട്ടുള്ള മുഖവുരയിൽ ഉള്ള ചില കാര്യങ്ങൾ ഇവിടെ ഉദ്ധരിയ്ക്കാം. ഭാരതത്തിന്റെ ചരിത്രം കലർപ്പില്ലാതെ മനസ്സിലാക്കുന്നതിന് ഈ ഉദ്ധരണികൾ വളരെ പ്രയോജനപ്പെടും.
ഇന്ത്യയിൽ മുഹമ്മദ്ദീയ മതത്തിന്റെ സ്ഥാപകൻ
മുഹമ്മദ്ദീയ മതത്തെ ഇന്ത്യയിൽ സ്ഥാപിച്ച വ്യക്തിയായിട്ടാണ് ഗസ്നിയിലെ മഹ് മൂദിനെ (Sultan Mahmud of Ghazni), Dr Edward C. Sachau അടയാളപ്പെടുത്തിയിരിയ്ക്കുന്നത്. ഇതിനെ സംബന്ധിച്ച് Dr Edward C. Sachau, ഇംഗ്ലീഷിൽ നല്കിയിട്ടുള്ള മുഖവുരയിലെ (Preface) പ്രസക്തമായ ഭാഗത്തിന്റെ സ്ക്രീൻഷോട്ട് താഴെ നല്കുന്നു.
വിഗ്രഹ-ഭഞ്ജകനായ ജിഹാദി സുൽത്താൻ മഹ്-മൂദ്
മുഹമ്മദ്ദീയ മതത്തിന്റെ, അതായത് ഇസ്ലാമിന്റെ പിറവി തൊട്ടാണ് ചരിത്രം തുടങ്ങുന്നത് എന്നാണ് മുഹമ്മദ്ദീയരുടെ നിലപാട്. അതിനാൽ ഇസ്ലാമിന്റെ ആവിർഭാവത്തിനു മുമ്പുള്ള ലോക ചരിത്രം പരിഗണിയ്ക്കുവാനോ ഉൾക്കൊള്ളുവാനോ അവർ തയ്യാറല്ല. നമ്മെ(ഹിന്ദുക്കളെ) സംബന്ധിച്ചിടത്തോളം നമ്മുടെ പൗരാണിക സംസ്കാരത്തെയും ചരിത്രത്തെയും ഹിന്ദുമതത്തെയും അവർ അംഗീകരിയ്ക്കാനും ബഹുമാനിക്കാനും തയ്യാറാകുമോ എന്ന ചോദ്യം ഉയരുന്നു !!! ഹിന്ദുക്കളുടെ മാതൃരാജ്യമായ ഭാരതത്തിൽ വസിച്ച് ഹിന്ദുക്കളെയും അവരുടെ ആചാരങ്ങളെയും മതിയ്ക്കാതെയും നിന്ദിച്ചും വിദേശീയരെപ്പോലെ പെരുമാറുന്ന മുഹമ്മദ്ദീയരോടൊപ്പം സമാധാനത്തോടെയും സൗഹൃദത്തോടെയും കഴിയുവാൻ ഹിന്ദുക്കൾക്ക് ഒരിക്കലും സാധിക്കില്ല. Quote Dr Sachau : “മുഹമ്മദ്ദീയ മതം ലോകത്തെ മുഴുവനായും ആലിംഗനം ചെയ്തു അതിന്റെ കരവലയത്തിൽ ആക്കും. മുഹമ്മദ്ദീയ മതത്തിനു മുമ്പുള്ള എല്ലാം തന്നെയും, കൂടാതെ മുഹമ്മദ്ദീയ മതത്തിന്റെ ഭാഗമല്ലാത്തത് എല്ലാം തന്നെയും, ചെകുത്താന്റെ സൃഷ്ടിയാണ്. അതിനാൽ അവയെല്ലാം സനാതനമായി ഉപേക്ഷിയ്ക്കപ്പേടേണ്ടതും, അപലപിയ്ക്കപ്പെടേണ്ടതുമാണ്. മുഹമ്മദ്ദീയമല്ലാത്ത ഒന്നിനെയും കുറിച്ച് അറിയാതിരിയ്ക്കുന്നതാണ് ഒരു മുഹമ്മദ്ദീയ വിശ്വാസിയുടെ ആത്മാവിന് നല്ലത്. ഇസ്ലാമിനെ ഭരിയ്ക്കുന്ന ഈ പ്രവണതയെ എടുത്തുകാണിയ്ക്കുന്നതായിരുന്നു ആ മുഹമ്മദ്ദീയ രാജകുമാരന്റെ(മഹ് മൂദ്) പ്രവൃത്തികൾ. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ഈ പുസ്തകം(അൽ-ബയ്റൂനിയുടെ ഇൻഡിക്ക അറേബിക്ക (Alberuini’s India)) രചിയ്ക്കപ്പെട്ടത്. ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിയ്ക്കുന്ന ഇന്ത്യാ ചരിത്രം ഗസ്നിയിലെ മഹ് മൂദീനെ വരച്ചുകാട്ടിയിരിയ്ക്കുന്നത്, ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിച്ചവനായും, ഹിന്ദു വിഗ്രഹങ്ങളുടെ ഭഞ്ജകനായിട്ടുമാണ് “. പുസ്തകത്തിന്റെ മുഖവുരയിൽ മുഹമ്മദ്ദീയ മതത്തെയും, ഗസ്നിയിലെ മഹമൂദിനെയും കുറിച്ച് തർജ്ജമാകാരനായ Dr Sachau ഇപ്രകാരമാണ് വിവരിച്ചത്. (താഴെനല്കിയിരിയ്ക്കുന്ന സ്ക്രീൻ ഷോട്ട് ശ്രദ്ധിയ്ക്കുക)
മുഹമ്മദ്ദീയ മതം(മുഹമ്മദ്ദീയരും) ചരിത്രത്തെ വീക്ഷിയ്ക്കുന്നത് എങ്ങിനെ?
അദ്ധ്യാപകനും എഴുത്തുകാരനുമാണ് അഫ്ഘാനിസ്ഥാൻകാരനായ തമീമ് അൻസാരി. അൻസാരി 2009-ൽ രചിച്ച ‘Destiny Disrupted’ എന്ന പുസ്തകത്തിൽ, ചരിത്രത്തെ മുഹമ്മദ്ദീയർ സമീപിയ്ക്കുന്നത് എങ്ങിനെയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ Dr Sachau-വിന്റെതിന് സമാനമായ വീക്ഷണമാണ് അൻസാരിയുടേതും. ഈ വിഷയത്തെ സംബന്ധിച്ച് താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ടുകൾ ശ്രദ്ധിയ്ക്കുക.
ഇന്ത്യയിലെ മുസ്ലീംങ്ങൾ ഭാരതത്തിന്റെ പാരമ്പര്യങ്ങളെയും ചരിത്രത്തെയും ഒരിക്കലും പരിഗണിയ്ക്കുകയോ അംഗീകരിയ്ക്കുകയോ ഇല്ല !!
മുഹമ്മദ്ദീയരെ സംബന്ധിച്ചിടത്തോളം ചരിത്രം തുടങ്ങുന്നതു തന്നെ മെക്കയിൽ നിന്ന് മെദീനയിലേയ്ക്കുള്ള മുഹമ്മദ്ദിന്റെ പലായനത്തോടെയാണ്. ഈ പലായനത്തെ ഹിജ് റയെന്നാണ് അറിയപ്പെടുന്നത്. ഇതിനെക്കുറിച്ച് വിക്കിപ്പീഡിയ (മലയാളം) നല്കിയിരിയ്ക്കുന്നത് ഇപ്രകാരമാണ്. Quote വിക്കിപ്പീഡിയ :- “മക്കയിൽ നിന്ന് അസഹനീയമായ ഉപദ്രവവും വധ ഭീഷണിയും നേരിട്ടപ്പോൾ പ്രവാചകൻ മുഹമ്മദ്നബി(സ്വ) മദീനയിലേക്ക് പലായനം ചെയ്ത സംഭവത്തെയാണ് ഹിജ് റയെന്ന് വിളിയ്ക്കുന്നത്. ഹിജ്റ കലണ്ടറിന്റെ ആരംഭവും ഈ ദിവസമാണ് (മുഹറം മാസം ഒന്ന്)” Unquote. അതായത് മുഹമ്മദ്ദീയർക്ക് സമയം തുടങ്ങുന്നത് തന്നെ ഹിജ് റ സംഭവിച്ച 16 July 622-ലാണ്. ഇവിടം തൊട്ടുള്ള സംഭവങ്ങളെ മാത്രമെ മുഹമ്മദ്ദീയ വിശ്വാസികൾ ചരിത്രമായി പരിഗണിയ്ക്കുകയുള്ളൂ. മുസ്ലീം സമുദായത്തിന്റെ ജനനത്തിന് കാരണം ഹിജ് റയാണെന്നാണ് തമീമ് അൻസാരി പറയുന്നത്.(താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ടിൽ നീല നിറത്തിൽ അടയാളപ്പെടുത്തിയത് ശ്രദ്ധിയ്ക്കുക). ഹിജ്- റയെത്തുടർന്നാണ് മറ്റെല്ലാ സംസ്കാരങ്ങളെക്കാളും ഉൽക്കൃഷ്ടമായ സംസ്കാരത്തെ പ്രതിനിധാനം ചെയ്യുന്ന മുസ്ലീം സമുദായം ഉദയം ചെയ്തതെന്ന് മുഹമ്മദ്ദീയർ വിശ്വസിച്ചു പോരുന്നു. മുഹമ്മദ്ദീയരെ സംബന്ധിച്ചിടത്തോളം ചരിത്രത്തിന്റെ ഉത്ഭവും, രൂപവും, ഗതിയും നിർണ്ണയിച്ചത് മുഹമ്മദ്ദിന്റെ പലായനമാണ്. ഈ പലായനത്തിനു മുമ്പുള്ള ലോക-ചരിത്ര സംഭവങ്ങൾ എല്ലാം തന്നെയും അവർക്ക് പ്രാകൃതവും ഇരുണ്ടതുമാണ്. അത് മുസ്ലീം സമുദായത്തെ സംബന്ധിച്ചിടത്തോളം പ്രസക്തവുമല്ല. Dr Sachau മുഖവുരയിൽ പ്രകടിപ്പിച്ചതുപോലെ പൗരാണിക ചരിത്രം അറിയാതിരിയ്ക്കുന്നതാണ് മുഹമ്മദ്ദീയ വിശ്വാസികളുടെ ആത്മാവിന് നല്ലതെന്ന് അവർ വിശ്വസിയ്ക്കുന്നു. (തമീമ് അൻസാരിയുടെ ‘Destiny Disrupted’ എന്ന പുസ്തകത്തിൽ നിന്നും, മുസ്ലീംങ്ങളുടെ ചരിത്രവീക്ഷണത്തെ സംബന്ധിച്ചുള്ള പ്രസക്തമായ ഭാഗം താഴെ നല്കിയിരിക്കുന്ന സ്ക്രീൻഷോട്ടിൽ കാണാം). എന്തായാലും ഇത്തരം ചിന്തകൾ മതവിശ്വാസത്തിന്റെ ഭാഗമായി വച്ചു പുലർത്തുന്ന മുഹമ്മദ്ദീയർ ഭാരതത്തിന്റെ പൗരാണികമായ സംസ്കാരത്തെയും ചരിത്രത്തെയും അംഗീകരിയ്ക്കുവാൻ തയ്യാറാകുകയില്ല.
ഇന്ത്യാ ചരിത്രത്തെക്കുറിച്ചുള്ള Dr Sachau-വിന്റെ പ്രസക്തമായ മറ്റ് വെളിപ്പെടുത്തലുകൾ!
മഹ് മൂദിന് മുമ്പ് വിദേശികൾ ഇന്ത്യയുടെ ചില ഭാഗങ്ങൾ കീഴടക്കിയിരുന്നു. പക്ഷെ ക്രമേണ ഭാരതീയ സംസ്കാരം, ഈ വിദേശികളെ കീഴടക്കി അവരെ ഇന്ത്യക്കാരാക്കി. അവരെല്ലാംതന്നെ പില്ക്കാലത്ത് ഭാരതീയ സംസ്കാരത്തിന്റെ മൂല്യങ്ങൾ പിന്തുടരുന്നവരായിത്തീർന്നു. വിദേശികൾ ആണെന്ന് തിരിച്ചറിയാൻ സാധിക്കാത്ത വിധം അവർ ഭാരതത്തിന്റെ സംസ്കാരം ഉൾക്കൊണ്ടു. അധിനിവേശിയ്ക്കപ്പെട്ട പ്രദേശത്തെ സംസ്കാരം അധിനിവേശക്കാരെ സ്വാംശീകരിച്ചതിന്റെ ചില ഉദാഹരണങ്ങൾ Dr Sachau നല്കിയിട്ടുണ്ട്. തുർക്കിക്കാരെന്ന് തിരിച്ചറിയാനാവാത്ത വിധം തുർക്കിയിലെ ഒരു ഗോത്രമായിരുന്ന ബൾഗേറിയൻസ്, സ്ലാവോണിയൻസ് ആയതും, തുർക്കി ഗോത്രമായ ഘിൽസായ് അഫ്ഘാനിസ്ഥാനിൽ കുടിയേറി, തുർക്കിക്കാരെന്ന് തിരിച്ചറിയാനാവത്തവിധം അഫ്ഘാനികളായതിനെക്കുറിച്ചും Dr Sachau ഉദാഹരണങ്ങൾ നല്കിയിട്ടുണ്ട്. (താഴെ നല്കിയിട്ടുള്ള സ്ക്രീൻഷോട്ട് കാണുക).
പക്ഷെ മുഹമ്മദ്ദീയർ ഭാരതീയ സംസ്കാരം ഉൾക്കൊള്ളാൻ തയ്യാറായിരുന്നില്ല. ഭാരതത്തിൽ കടന്നു കയറിയ മുൻഗാമികളെപ്പോലെ തന്നെ അവരുടെ പിൻ തലമുറകളും ഇവിടെ ജീവിച്ചുവരുന്നു. ഭാരതത്തിന്റെ ഭാഷകളും, ചില ആചാരങ്ങളും അവർ സ്വീകരിച്ചെങ്കിലും, ഭാരതത്തിന്റെ മതമോ, നിയമങ്ങളോ, നാട്ടുനടപ്പുകളോ അവർ അംഗീകരിയ്ക്കുവാൻ തയ്യാറായില്ല. തീർത്തും വിദേശികളെപ്പോലെ അവർ ഇവിടെ ജീവിച്ചുപോരുന്നു. സുൽത്താൻ മഹ് മൂദിന്റെ ഭരണവും അധിനിവേശങ്ങളും ഭാരതത്തിന്റെ തനതായ ഹിന്ദു ദേശിയതയുടെ അസ്തമയത്തെ അടയാളപ്പെടുത്തുന്നു. ഈ സന്ദിഗ്ദ്ധ ഘട്ടത്തിലാണ് അൽ-ബയ്-റൂനി ഇന്ത്യയെ വരച്ചുകാട്ടുന്നത്. മുഹമ്മദ്ദീയ അധിനിവേശം തുടങ്ങുന്നതുവരെ അടിസ്ഥാനപരമായി ബ്രാഹ്മണ സംസ്കാരമായിരുന്നു ഭാരതത്തെ നയിച്ചിരുന്നത് എന്നും Dr Sachau എടുത്തുപറയുന്നു. (താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ട് ശ്രദ്ധിയ്ക്കുക).
അൽ-ബയ് റൂനി ഇന്ത്യയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിരുന്ന കാലഘട്ടത്തിൽത്തന്നെയായിരുന്നു, ഹിന്ദുക്കളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ അന്ത്യം കുറിച്ചുകൊണ്ടുള്ള മഹ് മൂദിന്റെ അധിനിവേശങ്ങൾ ഉണ്ടായത്. ഇവിടം തൊട്ടാണ് ഭാരതത്തിൽ മുഹമ്മദ്ദീയ ഭരണം ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇത് ചെന്നവസാനിച്ചത് ഭാരതത്തിന്റെ ക്രിസ്ത്യൻ ബ്രിട്ടീഷ് ഭരണത്തോടെയാണ്. ഇപ്രകാരം ഏകദേശം ആയിരം കൊല്ലങ്ങൾ ഹിന്ദുക്കളുടെ രാഷ്ട്രീയ സ്വാതന്ത്ര്യം നഷ്ടമായി. തലമുറകളായി അപമാനവും വളരെ കഷ്ടനഷ്ടങ്ങളും സഹിച്ച ഹിന്ദുക്കൾക്ക്, തങ്ങളെയും തങ്ങളുടെ മൂല്യങ്ങളെയും പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ സർക്കാർ ലഭിയ്ക്കുവാൻ ഇരുപത്തൊന്നാം നൂറ്റാണ്ട് വരെ (2014) കാത്തിരിയ്ക്കേണ്ടി വന്നു. എന്നാൽ ഈ സർക്കാറിനെ താഴെയിറക്കാൻ ബാഹ്യവും ആഭ്യന്തരവുമായ ഹിന്ദു വിരോധ ശക്തികൾ ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നു. മുഹമ്മദ്ദീയനായ മഹ് മൂദിന് ഇന്ത്യയെ ആക്രമിയ്ക്കുവാൻ പ്രേരകമായത് ഒത്തൊരുമയില്ലാതെ വിഘടിച്ചുനിന്ന ഹിന്ദു നാട്ടുരാജ്യങ്ങളാണ്. അന്നത്തെ ആ അവസ്ഥയിലേയ്ക്ക് ഇന്ത്യയെ കൊണ്ടെത്തിയ്ക്കാനാണ് വർത്തമാന കാലത്തെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നത്. ഈ അപകടത്തെക്കുറിച്ച് ഭാരതത്തിലെ ഹിന്ദുക്കൾ ബോധവാന്മാരാകേണ്ടതുണ്ട്. ഹിന്ദുക്കളുടെ രാഷ്ട്രീയ സ്വാതന്ത്ര്യം നഷ്ടമായതിനെക്കുറിച്ചും, ഇന്ത്യയിൽ മുഹമ്മദ്ദീയ ഭരണം ആരംഭിച്ചതിനെക്കുറിച്ചും, പിന്നീട് മുഹമ്മദ്ദീയ ഭരണാധികാരികളെ ഭ്രഷ്ടരാക്കി, ക്രിസ്ത്യൻ ബ്രിട്ടീഷുകാർ ഇന്ത്യയുടെ ഭരണം കൈയ്യാളിയതിനെക്കുറിച്ചും Dr Sachau പരാമർശിച്ചത് താഴെയുള്ള സ്ക്രീൻഷോട്ടിൽ കാണാം.
വീണ്ടും മുഹമ്മദ്ദീയ ധാർഷ്ട്യത്തെക്കുറിച്ച് …..
എല്ലാം തികഞ്ഞ മതമാണ് തന്റേതെന്ന മുഹമ്മദ്ദീയ ധാർഷ്ട്യം അൽ-ബയ്റൂറിയ്ക്ക് ഇല്ലായിരുന്നു എന്നാണ് Dr Sachau-വിന്റെ പക്ഷം. ഹിന്ദുക്കളുടെ ജീവിതത്തിലെ ഇരുണ്ട വശം ചർച്ച ചെയ്യുന്ന അവസരത്തിൽ അൽബയ് റൂനി ഹിന്ദുക്കളെ, വിഗ്രഹആരാധകരായിരുന്ന അറബികളുമായി താരതമ്യം ചെയ്തിരുന്നു എന്നുള്ളതാണ് തന്റെ വാദത്തെ ന്യായീകരിയ്ക്കുവാൻ Dr Sachau മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ Dr Sachau-വിന്റെ ഈ വാദം തെറ്റാണെന്ന് അദ്ദേഹത്തിന്റെ തന്നെ ന്യായീകരണത്തിൽ നിന്നും വ്യക്തമാണ്. തങ്ങളുടെ മതത്തിന്റെ സ്ഥാപകനായ മുഹമ്മദ്ദിന്റെ പൂർവ്വികരായിരുന്നു വിഗ്രഹ ആരാധകരായിരുന്ന അറബികളെങ്കിലും അവരെ നിന്ദയോടെ മാത്രമെ മുഹമ്മദ്ദീയർ സ്മരിയ്ക്കാറുള്ളൂ. അതിനാൽ അൽ-ബയ് റൂനിയുടെ ഈ താരതമ്യം മുഹമ്മദ്ദീയ ധാർഷ്ട്യത്തിൽ നിന്നുടലെടുക്കുന്ന ഹിന്ദു നിന്ദതന്നെയാണ്.
Dr Sachau മഹ് മൂദിനെയും അൽ-ബയ്റൂനിയെയും തമ്മിൽ താരതമ്യം ചെയ്തിരുന്നു.
കൊള്ളയും കൊള്ളിവയ്പും ബലാൽസംഗങ്ങളും പ്രതിരോധിയ്ക്കുന്ന അവിശ്വാസികളായ ഹിന്ദുക്കളെ വധിച്ച് നരകത്തിലേയ്ക്ക് അയയ്ക്കുക എന്ന നയമായിരുന്നു മഹ് മൂദ് സ്വീകരിച്ചിരുന്നത്. അധിനവേശത്തിലൂടെ മറു രാജ്യം കീഴടക്കി കൈക്കലാക്കി ഭരിയ്ക്കുന്നതിനേക്കാൾ, അവ കൊള്ളയടിച്ച് പരമാവധി സ്വർണ്ണം കൈക്കലാക്കാനാണ് മഹ് മൂദ് ശ്രമിച്ചത്. ഇതിനായി വളരെ ദൂരം താണ്ടി താനേശ്വർ, മഥുര, കനോജ്, സോമനാഥ് തുടങ്ങിയ സ്ഥലങ്ങളിലുള്ള സമ്പന്നമായ ക്ഷേത്രങ്ങളെ ലക്ഷ്യം വച്ച് അയാൾ നീങ്ങുകയും അവ പല പ്രാവശ്യം കൊള്ളയടിയ്ക്കുകയും ചെയ്തു. എന്നാൽ അൽബയ്റൂനിയാകട്ടെ ഹിന്ദുക്കളിലെ തത്ത്വചിന്തകരെയും, ഗണിതശാസ്ത്രജ്ഞരേയും, വാനനിരീക്ഷകരേയുമാണ് ദർശിച്ചത്. അവരുടെ കഴിവുകകളെക്കുറിച്ച് അയാൾക്ക് മതിപ്പുണ്ടായിരുന്നെങ്കിലും, തന്നെക്കാൾ അവർ താണ പടിയിലാണ് നില്ക്കുന്നതെന്ന ഗർവ്വ് അയാൾക്കുണ്ടായിരുന്നു. ഇത് അയാളുടെ രചനയിൽ ഉടനീളം കാണാം. ഇതും മുഹമ്മദ്ദീയ ധാർഷ്ട്യത്തിന്റെ ഭാഗമാണ്. ഇതിനെക്കുറിച്ച് താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻ ഷോട്ട് കാണുക
ഹിന്ദുക്കളോടും അവരുടെ ആചാരങ്ങളോടും ഉള്ള അൽ-ബയ് റൂനിയുടെ അവജ്ഞ!
ഋഷിപ്രോക്തമായ ഹിന്ദുമതത്തിന്റെ ദീപശിഖയണയാതെ കാത്തുസൂക്ഷിച്ചത് ബ്രാഹ്മണർ ആയതിനാൽ പാശ്ചാത്യർ (ഇവിടെ ജർമ്മൻ പണ്ഡിതനായ Dr Sachau) ഹിന്ദുമതത്തിന്റെ ഈറ്റില്ലമായ ഭാരതത്തെയും അതിന്റെ സംസ്കാരത്തെയും ജനങ്ങളെയും ‘ബ്രാഹ്മനിക്ക് ഇന്ത്യ‘ എന്നാണ് സംബോധന ചെയ്തിരുന്നത്. ഈ ബ്രാഹ്മനിക്ക് ഇന്ത്യ തരം താണതും, ഇസ്ലാം ശ്രേഷ്ഠമായതുമാണെന്ന് വായനക്കാരെ അൽ-ബയ് റൂനി കൂടെക്കൂടെ ഓർമ്മിപ്പിയ്ക്കുന്നുണ്ട്. (തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങളായ കേരളത്തിലെയും തമിഴ്നാട്ടിലെയും മുഖ്യമന്ത്രിമാർക്ക് (പിണറായി വിജയനും, സ്റ്റാലിനും) ബ്രാഹ്മനിക്ക് ഇന്ത്യ നികൃഷ്ടമാണെന്ന നിലപാടാണ് ഉളളത്). ഉദാഹരണമായി ഇസ്ലാമിലെ പുരുഷ കേന്ദ്രീകൃത ജനാധിപത്യ- സമത്വത്തെ (egalitarianism= democratic equality) ജാതിവ്യവസ്ഥയിലെ അസമത്വവുമായി അയാൾ താരതമ്യം ചെയ്തു. ഭാരതത്തിന്റെ ഹിന്ദു വിവാഹ-നിയമങ്ങൾ, ഇസ്ലാമിലെ സമാന നിയമങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തരം താണതാണെന്നും അയാൾ വിധി പുറപ്പെടുവിച്ചു. ഇതിനും പുറമെ ഹിന്ദുക്കൾ വൃത്തിഹീനരും, മാന്യതയില്ലാത്തവരും, വൃത്തികെട്ട സമ്പ്രദായങ്ങൾ പിന്തുടരുന്നവരാണെന്നും അയാൾ സമർത്ഥിച്ചു. എന്നാൽ ഒരിക്കൽപ്പോലും അൽ-ബയ്റൂനി ആശയപരമായി ഇസ്ലാമിനെ ആക്രമിയ്ക്കുകയോ വിമർശിയ്ക്കുകയോ ചെയ്തിട്ടില്ല. മറിച്ച് ഇസ്ലാമിന്റെ ആവിർഭാവത്തിനു മുമ്പുള്ള അറബി പൂർവ്വികരെ, ഹിന്ദുക്കളുമായി ചേർത്ത് അയാൾ ആക്രമിയ്ക്കുയും അക്ഷേപിയ്ക്കുകയും ചെയ്തിട്ടുണ്ട്. സ്ക്രീൻഷോട്ട് കാണുക
അൽ-ബയ്റൂനിയുടെ ഹിന്ദുമത നിന്ദ
അൽ-ബയ്റൂനി ഹിന്ദുക്കൾക്കെതിരെയും ഹിന്ദുമതത്തിനെതിരെയും നേരിട്ട് ഉന്നയിച്ച ആക്ഷേപങ്ങളിൽ ചിലത് അടുത്ത ഭാഗത്തിൽ നല്കുന്നതാണ്. ഈ ഭാഗത്തിൽ നല്കിയ എല്ലാ വിവരങ്ങൾക്കും അവലംബം അൽ-ബയ് റൂനിയുടെ രചനയ്ക്ക് Dr Sacahu നല്കിയ മുഖവുരയാണ് ( preface).
ഇന്നും ഹിന്ദുക്കളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് ഭീഷണിയുണ്ട്
ഒന്നും അവസാനിച്ചിട്ടില്ല. ഹിന്ദുക്കളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു മേലുള്ള ആഭ്യന്തര ഭീഷണിയെക്കുറിച്ചുള്ള ഒരു വാർത്തയുടെ സ്ക്രീൻഷോട്ടാണ് താഴെ നല്കിയിട്ടുള്ളത്
മുസ്ലീം രാഷ്ട്രങ്ങളിൽ നിന്നും ഹിന്ദു ഭാരതം നേരിടുന്ന ബാഹ്യമായ സമ്മർദ്ദങ്ങളും ഭീഷണികളും
രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമല്ല, തെക്കെ ഇന്ത്യയിൽ വസിയ്ക്കുന്ന ഹിന്ദുക്കളുടെ ജീവനും ഭീഷണിയുണ്ട്.
…. തുടരും
Readers may give their feedback / comments in the comment-box below
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
Unique Visitors : 24,207
Total Page Views : 37,737