ലോകത്തിലെ ആദ്യത്തെ നിയമസംഹിത : മനുസ്മൃതി
മഹാഭാരതം അഞ്ചാമത്തെ വേദം ആണെന്ന് അതിൽ തന്നെ പരാമർശമുണ്ട്. മഹാഭാരതത്തിൽ അഹിംസയാണ് പരമമായ ധർമ്മമെന്ന പ്രസ്താവനകളും ഉണ്ട്. ഇതിനും പുറമെ മാനവ ധർമ്മശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് എന്ന് അറിപ്പെടുന്ന മനു എല്ലാ കർമ്മങ്ങളിലും അഹിംസ പാലിയ്ക്കാൻ ശ്രദ്ധിയ്ക്കണമെന്നും ഉപദേശിയ്ക്കുന്നു. ഈ പരാമർശവും മഹാഭാരതത്തിൽ ഉണ്ട്. പ്രപഞ്ചരഹസ്യം അറിഞ്ഞിരുന്ന മനു അതിന്റെ അടിസ്ഥാനത്തിലാണ് ധർമ്മശാസ്ത്രം ഉപദേശിച്ചത്. സൃഷ്ടിയുടെ പൊരുൾ അറിഞ്ഞ മനു നിയമ ഉപദേശങ്ങളുടെ കാതൽ സ്ഥാനത്ത് പ്രതിഷ്ഠിച്ചത് അഹിംസയെയാണ്. മനുവിന്റെ നിയമോപദേശങ്ങൾ സമസ്ത മേഖലകളിലും ഭാരതീയ ചിന്തയെ സ്വാധീനിച്ചു. തത്ത്വചിന്തകൾ പണ്ഡിതന്മാരിൽ മാത്രം ഒതുങ്ങിപ്പോകും. പക്ഷെ തത്ത്വചിന്തകളിലൂടെ കാച്ചിക്കുറിക്കിയ അറിവുകൾ നിയമങ്ങൾ ആയി പരണമിയ്ക്കുന്നതോടെ, ആ ഉൽക്കൃഷ്ടമായ അറിവുകൾ ജനങ്ങളിലേയ്ക്ക് എത്തപ്പെടും. മനുസ്മൃതി ഭാരതീയ തത്ത്വചിന്തകളുടെ കാതൽ ഉൾക്കൊള്ളുന്ന നിയമോപദേശമാണ്. മനുഷ്യന്റെ സ്വഭാവം വ്യക്തമായും മസ്സിലാക്കിയ മനു, അതിൻ പ്രകാരമാണ് ധർമ്മശാസ്ത്രം (മനുസ്മൃതി) ഉപദേശിച്ചത്. മനുഷ്യന്റെ താല്പര്യത്തിനും നന്മയ്ക്കും ആത്യന്തികമായി ഉതകുന്നത് അഹിംസാ മാർഗ്ഗമാണെന്ന് ധർമ്മശാസ്ത്രത്തിലൂടെ അദ്ദേഹം വ്യക്തമാക്കി. അഹിംസയുടെയും ഹിംസയുടെയും ഉറവിടം ഒന്നു തന്നെയാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഹിംസ കൂടാതെ ശരീരിയായ മനുഷ്യനു ജീവിയ്ക്കാൻ സാദ്ധ്യമല്ലെന്നു അദ്ദേഹത്തിന് ബോദ്ധ്യമുണ്ടായിരുന്നു. അതിനാൽ ഹിംസ വേണ്ടിവരുന്ന സാഹചര്യങ്ങളെ മുന്നിൽക്കണ്ട് അതിനെ നേരിടുവാനുള്ള നിയമങ്ങളും പരിഹാരങ്ങളും അദ്ദേഹം നിർദ്ദേശിച്ചു. ഹിംസാത്മകമായ യുദ്ധങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പതിയാതിരുന്നില്ല. യുദ്ധത്തെ സംബന്ധിച്ച നിയമങ്ങളും മനുസ്മൃതിയിൽ കാണാം. ഒരു വ്യക്തിയ്ക്ക് (നാല് വർണ്ണങ്ങളിൽ ഏതിലെങ്കിലും ഒന്നിൽ പെട്ട സവർണ്ണനായ വ്യക്തിയ്ക്ക്) കഷ്ടകാലം വന്ന് ഭവിയ്ക്കുമ്പോൾ ആചരിയ്ക്കേണ്ട ആപത്ത് കാല ധർമ്മത്തെ സംബന്ധിച്ചും ദീർഘദർശിയായ മനു ഉപദേശം നല്കി. എന്തായാലും മനുവിന്റെ പേരിലറിയപ്പെടുന്ന വ്യക്തധിഷ്ഠിതവും സാമൂഹ്യാധിഷ്ഠിതവുമായ നിയമങ്ങൾ അംഹിസയെ പ്രോത്സാഹിപ്പിയ്ക്കുന്നവയാണ്. ദൈനം ദിന കാര്യങ്ങളിൽ അഹിംസ ആചരിയ്ക്കാൻ സമൂഹത്തെ പ്രേരപ്പിയ്ക്കുന്നവയാണ് ഇന്ന് അവമതിയ്ക്കപ്പെടുന്ന മനുസ്മൃതിയിലെ നിയമോപദേശങ്ങൾ. സ്മൃതി ഗ്രന്ഥങ്ങൾ തെളിച്ചു തന്ന നിയമോപദേശങ്ങളിലൂടെ, അഹിംസ ഭാരതീയരുടെ ഒരു പ്രധാന മൂല്യമായി പരിണമിച്ചു. കൃഷി ചെയ്തു വളർത്തുന്ന ചെടികളെയോ, കാട്ടിലോ നാട്ടിലോ ഉള്ള പാഴ് ചെടികളെയോ, പാഴ് വൃക്ഷങ്ങളെയോ പോലും നശിപ്പിച്ചാൽ അതിനെ ഹിംസയായി കരുതിയിരുന്നു. ഇതിനെല്ലാം പ്രായശ്ചിത്തവും മനു കല്പിച്ചിട്ടുണ്ട്. (മനുസ്മൃതി അദ്ധ്യായം 11, ശ്ലോകങ്ങൾ 143 മുതൽ 146 വരെ കാണുക). ഈ മൂല്യങ്ങളാണ് യുദ്ധമര്യാദകളിലൂടെയും പ്രകടമായത്. യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന ഘട്ടങ്ങളിൽ പോലും ഭാരതത്തിൽ കൃഷിഭൂമികൾ നശിപ്പിയ്ക്കപ്പെട്ടിരുന്നില്ല. കഴിഞ്ഞ ഭാഗത്തിൽ ഇതിനെക്കുറിച്ച് വിശദീകരിച്ചിരുന്നു. പക്ഷെ ഭാരതത്തിലെ ഈ യുദ്ധമര്യാദകൾക്ക്, സംസ്കാരഹീനരായിരുന്ന മുഹമ്മദ്ദീയ അധിനിവേശക്കാർ വില കല്പിച്ചില്ല. മതവെറിയന്മാരായ അവർ എല്ലാ ഭാരതീയ നാട്ടുനടപ്പുകളും ഇല്ലാതാക്കാനാണ് ശ്രമിച്ചത്.
മുകളിൽ പരാമർശിക്കപ്പെട്ട ധർമ്മപരമായ കാര്യങ്ങളെ സംബന്ധിച്ച ശ്ലോകങ്ങൾ ഹിന്ദു ശാസ്ത്ര ഗ്രന്ഥങ്ങളിൽ ഉണ്ട്. തെളിവിനായി മഹാഭാരതത്തിലെയും മനുസ്മൃതിയിലെയും പ്രസക്തമായ ചില ശ്ലോകങ്ങൾ ചുവടെ ഉദ്ധരിയ്ക്കുന്നു.
അഞ്ചാമത്തെ വേദമായ മഹാഭാരതം
മഹാഭാരതത്തിൽ വൈശമ്പായനൻ ജനമേജയരാജാവിന് നല്കിയ അറിവുകളുടെ ഭാഗമായി വരുന്നതാണ് മുകളിൽ നല്കിയിരിയ്ക്കുന്ന ശോക്ലങ്ങൾ (സ്ക്രീൻഷോട്ട് കാണുക). താൻ ഉൾപ്പടെ ആദരണീയനായ വ്യാസന് അഞ്ച് ശിഷ്യന്മാർ ഉണ്ടായിരുന്നു എന്ന് വൈശമ്പായനൻ പറഞ്ഞു. സുമന്തൻ, ജൈമിനി, ദൃഢ വ്രതക്കാരനായ പൈലൻ, നാലമത് താനും, അഞ്ചാമത് ശുകൻ – തങ്ങൾ ഈ അഞ്ചു ശിഷ്യന്മാർ ശരീര-മനസ്സുകളുടെ ശുചിത്വം പാലിച്ച്, അവ ആചാരങ്ങളുടെ ഭാഗമാക്കി, ക്രോധത്തെ അടക്കി, ഇന്ദ്രയങ്ങളെ ജയിച്ച് അവയെ പൂർണ്ണമായി നിയന്ത്രിയ്ക്കുവാൻ ശീലിച്ച്, ആത്മ-നിയന്ത്രണം പാലിച്ചിരുന്നു. മറ്റ് നാല് വേദങ്ങളോടൊപ്പം അഞ്ചാമത്തെ വേദമായ മഹാഭാരതവും ഗുരുവായ വ്യാസൻ ഞങ്ങളെ അഭ്യസിപ്പിച്ചിരുന്നു. മഹാഭാരതം ശാന്തി പർവ്വം അദ്ധ്യായം 340, ശ്ലോകങ്ങൾ 19-20: ഇവയിലെ ആശയങ്ങളാണ് ഇവിടെ നല്കിയിട്ടുള്ളത് . പക്ഷെ ശ്ലോകം 20 മാത്രമെ സ്ക്രീൻഷോട്ടിൽ ഉള്ളൂ. അതിലാണ് മഹാഭാരതം അഞ്ചാമത്തെ വേദമാണെന്ന പരാമർശമുള്ളത്. നിവൃത്തിമാർഗ്ഗത്തെക്കുറിച്ച് പ്രതിപാദിയ്ക്കുന്ന അദ്ധ്യായത്തിലാണ് ഈ ശ്ലോകങ്ങൾ ഉള്ളത്.
അഹിംസ പരമമായ ധർമ്മം – Ultimate Religion is Ahimsa
ഭാരതീയർ അതായത് ഹിന്ദുക്കൾ, അഹിംസയെയാണ് ആത്യന്തിക മതമായി കണക്കാക്കുന്നത്. അഹിംസയെക്കുറിച്ചുള്ള മറ്റ് നിർവചനങ്ങളും മുകളിലുള്ള ശ്ലോകങ്ങളിൽ കാണാം. പരമമായ ധർമ്മം(മതം, അറിവ്), പരമമായ ദമം (സംയമം), പരമമായ ദാനം, പരമമായ തപം, പരമമായ യജ്ഞം, പരമമായ ഫലം, പരമമായ മിത്രം, പരമമായ സുഖം : സനാതന ശാസ്ത്രങ്ങൾ പ്രകാരമുള്ള ഈ പരമമായ (ultimate) എല്ലാം അഹിംസയാണ്. അഹിംസാമാർഗ്ഗത്തിലൂടെ ചരിച്ചാൽ പരമമായ ഫലങ്ങൾ ലഭിയ്ക്കുമെന്ന് സാരം. അഹിംസാമാർഗ്ഗത്തിലൂടെ ചരിച്ചാൽ തിരിച്ചുവരവില്ലാത്ത, പുനർജ്ജന്മം ഇല്ലാത്ത പരമമായ ധാമത്തിൽ എത്തുമെന്ന് സാരം. അഹിംസാ ആചരണത്തിന്റെ ആത്യന്തിക ഫലം പരമമായ ഒരവസ്ഥയാണ്. പക്ഷെ ശരീരിയായ സാധാരണ മനുഷ്യന് ഹിംസയിലൂടെ മാത്രമെ ജീവൻ നിലനിർത്താനാവൂ. ഈ യാഥാർത്ഥ്യവും സനാതന ഹിന്ദു മതം മനുഷ്യനെ ധരിപ്പിയ്ക്കാൻ ശ്രമിക്കുന്നു. മാംസാഹാരം വർജ്ജിച്ചാൽ ഉണ്ടാകാവുന്ന ഗുണങ്ങളെക്കുറിച്ച് വർണ്ണിയ്ക്കുന്ന അദ്ധ്യായത്തിലാണ് ഈ ശ്ലോകങ്ങൾ ഉള്ളത്.
പരമമായ മതം അഹിംസയാണെന്നു സൂചിപ്പിയ്ക്കുന്ന വേറെയും ശ്ലോകങ്ങൾ മഹാഭാരതത്തിൽ ഉണ്ട്.
മുകളിൽ നല്കിയിരിയ്ക്കുന്ന ശ്ലോകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ ശ്ലോകാർത്ഥം പൂർണ്ണമായും പ്രതിഫലിപ്പിയ്ക്കുന്നില്ല. ധർമ്മത്തിന്റെ സൂക്ഷ്മമായ സ്വരൂപം നിർണ്ണിയിക്കാൻ ആശ്രയിയ്ക്കുന്നത് വൈദിക പ്രമാണങ്ങളെയാണ്. സർവ്വ സൃഷ്ടിയുടെയും ആത്യന്തികമായ ധർമ്മം(മനസ്സാ, വാചാ കർമ്മണാ) അഹിംസയാണെന്നാണ് വൈദിക പ്രമാണങ്ങളിൽ നിന്നും വെളിവാകുന്നത്. ധർമ്മത്തിന്റെ സൂക്ഷ്മ ലക്ഷണങ്ങളെ മനസ്സിലാക്കുവാൻ വിജ്ഞാനി വേദ പ്രമാണങ്ങളെയാണ് ആശ്രയിയ്ക്കുന്നത്. ഇതിൽ നിന്നും ലഭിയ്ക്കുന്ന അറിവുകളുടെ അടിസ്ഥാനത്തിലാണ് അഹിംസ മറ്റ് എല്ലാ ധർമ്മങ്ങളെക്കാളും മീതെയുള്ള ധർമ്മമായി(മതമായി) വിശ്വസിച്ചുപോരുന്നത്. യഞ്ജങ്ങളിൽ മൃഗബലിയ്ക്കായി കൊണ്ടുവന്ന കാളയുടെയും പശുക്കളുടെയും രോദനം കേട്ട് രാജാവ് വിചഖ്നു അഹിംസയെ പ്രശംസിച്ച് പറയുന്ന അദ്ധ്യായത്തിലാണ് ഈ ശ്ലോകം ഉള്ളത്.
ഹിംസ സൃഷ്ടിയുടെ ഭാഗമാണ്.
സൃഷ്ടിയുടെ ആദ്യം സർവ്വ ഭൂതങ്ങളുടെയും ഉത്പത്തി വർണ്ണിയ്ക്കുന്നിടത്താണ് ഈ ശ്ലോകങ്ങൾ ഉള്ളത്. സങ്കർഷണന്റെ (ശ്രീഹരിയുടെ) നാഭിയിൽ നിന്നും സൂര്യന്റെ തേജസ്സിനു സമമായ ഒരു താമര പ്രകടമായി. ആ താമരയിൽ എല്ലാ ദിശകളെയും പ്രകാശപൂരിതമാക്കുന്ന സർവ്വ പ്രാണികളുടെയും പിതാമഹനായ ദേവസ്വരൂപനായ ബ്രഹ്മാവ് പ്രകടമായി. ബ്രഹ്മാവിന്റെ ഉല്പത്തിയ്ക്കു ശേഷം തമസ്സിൽ നിന്നും താമസ ഗുണം പേറിയ, അസുരന്മാരുടെ പൂർവ്വികനായ മധു എന്ന മഹാസുരൻ പ്രകടമായി. ഉഗ്രകർമ്മങ്ങൾ, അതായത് ഭയങ്കരകർമ്മങ്ങൾ ചെയ്യാനുറച്ച് ജാതനായ മധു എന്ന മഹാസുരനെ, ബ്രഹ്മാവിന്റെ ഹിതത്തെ മാനിച്ച് വിഷ്ണു(ശ്രീഹരി) വധിച്ചു. സൃഷ്ടി തടസ്സപ്പെടുത്താനും ഇല്ലാതാക്കാനും ശ്രമിച്ച മഹാസുരനെ വധിച്ച് ബ്രഹ്മാവിന്റെ സൃഷ്ടികർമ്മം സുഗമമാക്കുകയാണ് മഹാവിഷ്ണു ചെയ്തത്. ഇപ്രകാരം ഭൂതങ്ങളുടെ സൃഷിസമയത്ത് തന്നെ, അതായത് സൃഷ്ടിയോടൊപ്പം ഒരു സംഹാരവും, അതായത് ഹിംസയും ഉണ്ടായി. തമസ്സെന്നാൽ darkness = ignorance = അജ്ഞത. തമസ്സിൽ, അതായത് അജ്ഞതയിൽ ഊന്നി നിന്നുള്ള കർമ്മങ്ങൾ സൃഷ്ടികർമ്മങ്ങൾക്കും, സൃഷ്ടിച്ചവയ്ക്കും ഹിതമല്ല. അതിനാൽ സൃഷ്ട്യാരംഭത്തിൽ തന്നെ ഹിംസയിലൂടെ മധു എന്ന മഹാസുരനെ ശ്രീഹരി നിഗ്രഹിച്ചു. മധു എന്ന മഹാസുരനെ നിഗ്രഹിച്ചതിനാലാണ് വിഷ്ണുവിന് മധുസൂദനൻ എന്ന പേര് ലഭിച്ചത് (ശാന്തിപർവ്വം, അദ്ധ്യായം 209, ശ്ലോകം 16). ഹിംസ കൂടാതെ സൃഷ്ടിയും, സൃഷ്ടിയ്ക്കപ്പെട്ടവയ്ക്കു നിലനില്പും സാദ്ധ്യമല്ലെന്ന യാഥാർത്ഥ്യം ഇപ്രകാരം വ്യാസൻ നമ്മോടു പങ്കുവയ്ക്കുന്നു.
മനുവും അഹിംസയും : മഹാഭാരതത്തിൽ
യഞ്ജങ്ങളിൽ മൃഗബലിയ്ക്കായി കൊണ്ടുവന്ന കാളയുടെയും പശുക്കളുടെയും രോദനം കേട്ട് അസ്വസ്ഥനായ രാജാവ് വിചഖ്നു അഹിംസയെ പ്രശംസിച്ച് പറയുന്ന അദ്ധ്യായത്തിലാണ് ഈ ശ്ലോകങ്ങളും ഉള്ളത്. ധർമ്മാത്മാവായ മനു എല്ലാ കർമ്മങ്ങളിലും അഹിംസ പാലിയ്ക്കണമെന്നു പറഞ്ഞതായി അഞ്ചാം വേദമാകുന്ന മഹാഭാരതത്തിൽ പരാമർശമുണ്ട്. (രാജാവ് വിചഖ്നുവാണ് ഇത് പറയുന്നത്. സ്ക്രീൻഷോട്ടിലുള്ള അഞ്ചാമത്തെ ശ്ലോകം ശ്രദ്ധിയ്ക്കുക ). മനുഷ്യൻ അവന്റെ കാമങ്ങളെ സാധിയ്ക്കുവാനായി യജ്ഞവേദികൾക്ക് വെളിയിൽ പശുക്കളെ ബലി നല്കുന്നു എന്നും രാജൻ വിചഖ്നു പറഞ്ഞു. മാനവരാശിയ്ക്ക് ഇദംപ്രഥമമായി നിയമങ്ങൾ(law code) ലഭിച്ചത് മനുവിൽനിന്നാണ്. പ്രസിദ്ധിപെറ്റ ഈ നിയമസംഹിതയുടെ പേര് മനുസ്മൃതിയെന്നാണ്. മനുസ്മൃതി കർത്താവായ മനുവല്ല, മഹാഭാരതത്തിൽ പരാമർശിയ്ക്കപ്പെട്ട മനുവെന്ന് തർക്കിക്കാമെങ്കിലും പുരാണേതിഹാസങ്ങളിൽ, നമ്മൾ ജീവിയ്ക്കുന്ന കല്പത്തിൽ ഒരൊറ്റ സ്വയം ഭൂ മനുവേ ഉള്ളൂ.
മനു അഹിംസയാണ് പ്രചരിപ്പിച്ചതെന്ന് മഹാഭാരത ശ്ലോകത്തെ ഉദ്ധരിച്ച് അതിനെ ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്ത മറ്റൊരു ഗ്രന്ഥകാരൻ
ചതുർവേദി ബദ്രിനാഥ് രചിച്ച ‘The Mahabharatha, An Inquiry in the Human Condition’ എന്ന പുസ്തകത്തിലും മഹാഭാരതത്തിലെ മുകളിൽ നല്കിയ സംസ്കൃത ശ്ലോകത്തെക്കുറിച്ച് (ശാന്തിപർവ്വം, അദ്ധ്യായം 265, ശ്ലോകം 5) പരാമർശിക്കുന്നുണ്ട്. മനുഷ്യന്റെ എല്ലാ കർമ്മങ്ങളിലും അഹിംസ പാലിയ്ക്കണമെന്ന ഉപദേശമാണ് മനു പ്രചരിപ്പിച്ചതെന്ന് ബദ്രിനാഥിന്റെ ഇംഗ്ലീഷ് പരിഭാഷയിലും വ്യക്തമാക്കിയിട്ടുണ്ട്.
മഹാകവി കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ മഹാഭാരതം മലയാള തർജ്ജമ
മഹാകവി കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ മഹാഭാരത മലയാള വിവർത്തനത്തിൽ നിന്നുള്ള സ്ക്രീൻഷോട്ടാണ് മുകളിൽ നല്കിയിരിക്കുന്നത്. കർമ്മങ്ങളിൽ അഹിംസ മുറ്റി നില്ക്കണമെന്ന് ധർമ്മിഷ്ഠനായ മനു പറഞ്ഞെന്ന് തമ്പുരാന്റെ വിവർത്തനത്തിലും കാണാം. (മുകളിൽ നല്കിയിട്ടുള്ള മലയാള പദ്യത്തിന്റെ സ്ക്രീൻഷോട്ടിൽ, റോസ് നിറത്തിലും മഞ്ഞ നിറത്തിലും അടയാളപ്പെടുത്തിയ അഞ്ചാമത്തെ ശ്ലോകത്തിന്റെ വിവർത്തനം ശ്രദ്ധിയ്ക്കുക.)
മനുവും മനുസ്മൃതിയും ഹിംസയും
അഹിംസയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിലെ ഹിംസ എന്തെന്ന് മനസ്സിലാക്കാനാവുകയുള്ളൂ. ഒപ്പം, ഹിംസകൾ എപ്രകാരമെന്ന് (എന്തൊക്കെയെന്ന്) അറിഞ്ഞെങ്കിലെ അതിന് പ്രായശ്ചിത്വം നിർദ്ദേശിയ്ക്കാനും ആവുകയുള്ളൂ. മനുവിന് വേദങ്ങളിൽ പരാമർശിച്ചിരുന്ന അഹിംസയെ സംബന്ധിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നു.(ഈ വേദഭാഗങ്ങൾ ഒക്കെ നഷ്ടമായി എന്ന് കരുതുന്നതിൽ തെറ്റില്ല. കാരണം മഹാഭാരതം ശാന്തിപർവ്വം അദ്ധ്യായം 340, ശ്ലോകം 83-ൽ, ഓരോ യുഗം കഴിയുമ്പോഴും അറിവുകളുടെ കാൽ ഭാഗം നഷ്ടപ്പെടുമെന്ന് വ്യക്തമാക്കിയിരിയ്ക്കുന്നു. ഈ അറിവുകൾ വീണ്ടെടുക്കപ്പെട്ട് അത് വീണ്ടും പ്രചാരത്തിൽ ആകുമോ എന്നത് ഒരു ചോദ്യചിഹ്നവുമാണ്. ഭാഗികമായ അറിവുകൾ മാത്രമേ പ്രചാരത്തിൽ വരുകയുള്ളൂ എന്ന് ശാന്തിപർവ്വം അദ്ധ്യായം 339 ശ്ലോകം 106-ൽ വ്യക്തമാക്കിയിട്ടുമുണ്ട്. ഈ അദ്ധ്യായത്തിലെ ശ്ലോകങ്ങൾ 71, 72 & 105-ഉം കൂടെ കാണുക ). അതിനാൽ സാധാരണ ഗൃഹസ്ഥരുടെ പ്രവർത്തികളിലുള്ള ഹിംസകളെ മുകളിൽ നല്കിയിരിയ്ക്കുന്ന ശ്ലോകത്തിലൂടെ മനു വ്യക്തമാക്കുന്നു. ഈ ഹിംസകൾക്കുള്ള പരിഹാരവും മനു തുടർന്നുള്ള ശ്ലോകങ്ങളിൽ വിവരിയ്ക്കുന്നുണ്ട്. ശ്ലോകങ്ങളുടെ ഇംഗ്ലീഷ് തർജ്ജമ അതിന്റെ അർത്ഥം നല്ലവണ്ണം പ്രതിഫലിപ്പിയ്ക്കുന്നതിനാൽ ഇവിടെ നല്കുന്നു.. Quote Patrick Olivelle author of ‘Manu’s Code of Law’, page 112:- ” A householder has five slaughter-houses: fireplace, grindstone, broom, mortar and pestle(ഉരലും ഉലക്കയും), and water pot. By his use of them, he is fettered.(Chapter 3, Sloka 68) To expiate successively for each of these, the great seers devised the five great sacrifices(യജ്ഞങ്ങൾ) to be carried out daily by householders.(Chapter 3, Sloka 69). മുകളിൽ നല്കിയിട്ടുള്ള സ്ക്രീൻഷോട്ടിൽ സ്വാമിജി ബധ്യതേ = പാപം എന്ന് അനുചിതമായി ശ്ലോകാർത്ഥത്തിൽ പറഞ്ഞിരിയ്ക്കുന്നത് ശ്രദ്ധിയ്ക്കുക. (ബധ്യതേ എന്ന് ശ്ലോകത്തിൽ ഉള്ള പദം പച്ച നിറത്തിൽ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ബന്ധനത്തിലാക്കുന്നു എന്നതാണ് ശരിയായ ആശയം ). ഈ ശ്ലോകത്തോടൊപ്പമുള്ള പ്രസക്തമായ അനുബന്ധ ശ്ലോകളങ്ങളും താഴെ നല്കിയിട്ടുണ്ട്.
താസാം ക്രമേണ സർവാസാം നിഷ്കൃത്യർഥം മഹർഷിഭിഃ
പഞ്ച ക്നുപ്താ മഹായജ്ഞാഃ പ്രത്യഹം ഗൃഹമേധിനാം
മനുസ്മൃതി അദ്ധ്യായം 3, ശ്ലോകം 69
The sacrifice to the Veda is teaching; the sacrifice to ancestors is the quenching libation(തർപ്പണം); the sacrifice to gods is the burnt offering; the sacrifice to beings is the Bali offering; and the sacrifice to humans is the honouring of guests. (Chapter 3, Shloka 70)
അധ്യാപനം ബ്രഹ്മയജ്ഞഃ പിതൃയജ്ഞസ്തു തർപണം
ഹോമോ ദൈവോ ബലിർഭൗതോ നൃയജ്ഞോ(അ)തിഥിപൂജനം
മനുസ്മൃതി അദ്ധ്യായം 3, ശ്ലോകം 70
If a man never fails to offer these five great sacrifices to the best of his ability, he remains unsullied by the taints of his slaughter-houses in spite of living permanently at home. (Chapter 3, Shloka 71)
പഞ്ചൈതാൻ യോ മഹായജ്ഞാൻ ന ഹാപയതി ശക്തിതഃ
സ ഗൃഹേ(അ) പി വസൻ നിത്യം സൂനാദോഷൈർന ലിപ്യതേ
മനുസ്മൃതി അദ്ധ്യായം 3, ശ്ലോകം 71)
Gods, guests, dependents(servants), ancestors, and oneself(atma) – when someone does not make offerings to these five, he has breath but no life at all. (Chapter 3, Sloka 72)”. Unquote
ദേവതാതിഥിഭൃത്യാനാം പിതൃണാമാത്മനശ്ച യഃ
ന നിർവപതി പഞ്ചാനാമുച്ഛ്വസൻ ന സ ജീവതി
മനുസ്മൃതി അദ്ധ്യായം 3, ശ്ലോകം 72
ഹിംസ കൂടാതെ ശരീരം നിലനിർത്താനാവുകയില്ല. ശരീരം നിലനിർത്താനുള്ള ഹിംസ ബന്ധനത്തിന് കാരണമാകുന്നു. ഈ ബന്ധനങ്ങളിൽ നിന്നും മോക്ഷം ആഗ്രഹിയ്ക്കുന്ന ഗൃഹസ്ഥന്മാർ പരിഹാരമായി മേല്പറഞ്ഞ അഞ്ച് മഹായജ്ഞങ്ങൾ അനുഷ്ഠിയ്ക്കേണ്ടതുണ്ട്. ഇതിനു ശേഷമുള്ള ശ്ലോകങ്ങളും വിശേഷപ്പെട്ടതാണ്. താല്പര്യമുള്ളവർക്ക് Patrick Olivelle-യുടെ ഗ്രന്ഥം നെറ്റിൽ സേർച്ച് ചെയ്താൽ ലഭിയ്ക്കുന്നതാണ്.
ആപദ് ധർമ്മം (Rules for times of adversity)
വർണ്ണ ധർമ്മങ്ങൾ പിന്തുടരുന്ന, ചതുർവർണ്ണത്തിൽ ഏതിലെങ്കിലും ഒന്നിൽ ഉൾപ്പെടുന്ന ഒരു വ്യക്തിയ്ക്ക്, പ്രതികൂലമായ സാഹചര്യങ്ങൾ നേരിടേണ്ടിവരുമ്പോൾ, അയാൾ പിന്തുടരേണ്ടുന്ന നിയമങ്ങളെക്കുറിച്ചും മനു പ്രദിപാദിച്ചിട്ടുണ്ട്. സൃഷ്ടി സംഭവിച്ച് അധികം താമസിയാതെ മനുഷ്യകുലത്തിനു ലഭിച്ച ആദ്യത്തെ നിയമസംഹിതയായ മനുവിന്റെ law code അടിസ്ഥാനപരമായി സമഗ്രമാണ് എന്ന് കാണിയ്ക്കുവാൻ ഇക്കാര്യം ഇവിടെ സൂചിപ്പിച്ചെന്നേയുള്ളൂ. നിയമങ്ങൾ നിർമ്മയ്ക്കുവാൻ യോഗ്യരായവർ പ്രപഞ്ചരഹസ്യം അറിയുന്നവർ മാത്രമാണ്. ജനാധിപത്യ വ്യവസ്ഥയിലെ നിയമനിർമ്മാണങ്ങളുടെ ഏറ്റവും വലിയ പോരായ്മയും ഈ വസ്തുതതന്നെയാണ്.
മനുസ്മൃതി കത്തിയ്ക്കുവാൻ വെമ്പുന്ന വിവരദോഷികൾ
മനുസ്മൃതിയെ സംബന്ധിച്ച് മലയാളം പത്രമായ മലയാള മനോരമയിലും ഇംഗ്ലീഷ് പത്രമായ ദി ഹിന്ദുവിലും വന്ന വാർത്തകൾ ഇവിടെ നല്കുന്നു. മനുസ്മൃതി ഒരു പ്രാവശ്യം പോലും മനസ്സിരുത്തി വായിയ്ക്കാതെ, അത് മനുഷ്യന്റെ ഉല്ക്കർഷത്തിനായി നല്കപ്പെട്ട നിയമസംഹിതയാണെന്ന് മനസ്സിലാക്കാതെ, അതിലെ ചില ശ്ലോകങ്ങൾ പെറുക്കിയെടുത്ത്, അവ ഉദ്ധരിച്ച്, ഇപ്രകാരം ഇന്ത്യയിലെ ഏറ്റവും താഴെത്തട്ടിലുള്ള ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്, അവരിൽ ഈ ഉൽക്കൃഷ്ടമായ ഗ്രന്ഥത്തിനോട് വിദ്വേഷം വളർത്തുന്നവർ മനുഷ്യകുലത്തിന് ഭീഷണിയാണ്.
…. തുടരും
Readers may give their feedback / comments in the comment-box below
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
Unique Visitors : 24,207
Total Page Views : 37,737