2021-ൽ നടന്ന കേരള നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പു ഫലം വന്നതിന്റെ പിറ്റേദിവസം, അതായത് മെയ് 3-ന് മനോരമ പത്രത്തിൽ വന്ന ഒരു വാർത്തയാണ് താഴെക്കൊടുത്തിരിയ്ക്കുന്നത്. കേരളാ ക്രിസ്ത്യൻ കത്തോലിക്കാ മെത്രാൻ സമിതി (KCBC), കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ ആശംസിച്ചുകൊണ്ട് ഇറക്കിയ ഒരു പത്രക്കുറിപ്പാണ് ഇത്. ഈ പത്രക്കുറിപ്പ് വായിയ്ക്കുന്നവർ, പ്രത്യേകിച്ച് ഹിന്ദുക്കൾ, പെട്ടെന്ന് വിചാരിയ്ക്കുക, കത്തോലിയ്ക്കാ സഭാ എക്കാലവും വർഗ്ഗീയതയ്ക്കെതിരെ നിലകൊണ്ടിരുന്നു എന്നാണ്. കേരളത്തിൽ ഭൂരിപക്ഷമായിരുന്ന ഹിന്ദു സമുദായത്തെ തെറ്റിദ്ധരിപ്പിയ്ക്കാനാണ് അവർ ഇത്തരം പത്രക്കുറിപ്പുകൾ ഇറക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം ഇതുവരെയും, കേരളത്തിൽ വർഗ്ഗീയ സാഹചര്യം എന്തെന്നാൽ, ഹിന്ദു ഐക്യവും, ഹിന്ദുക്കളുടെ സ്ഥാപനവൽക്കരണത്തിലൂടെ ഹിന്ദു ശാക്തീകരണവുമായിരുന്നു. കേരളത്തിലും, ഇന്ത്യ ആകമാനവും ഹിന്ദുക്കൾ സംഘടിയ്ക്കുന്നത് വർഗ്ഗീയതയാക്കി പ്രചരിപ്പിയ്ക്കുന്നതിൽ ഒരു മുഖ്യ പങ്ക് വഹിയ്ക്കുന്നത് കത്തോലിക്കാ സഭയാണ്.
നായന്മാരുടെ പേരിലുള്ള NSS, ചങ്ങനാശ്ശേരിയിൽ ഒരു കോളേജ് സ്ഥാപിയ്ക്കാൻ ശ്രമിച്ചപ്പോൾ, ക്രിസ്ത്യാനികൾ കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ അതിന് തുരങ്കം വയ്ക്കവാൻ പരമാവധി ശ്രമിച്ചിരുന്നു. കത്തോലിക്കരുടെ ഒരു ശക്തി കേന്ദ്രമായിരുന്ന ചങ്ങനാശ്ശേരിയിൽ, നായന്മാർ ചേർന്ന് ഒരു കോളേജ് സ്ഥാപിയ്ക്കാൻ ഒരുമ്പെട്ടത് വളരെ അസഹിഷ്ണുതയോടെയാണ് അവർ കണ്ടത് . ഇവിടെ വിവരിയ്ക്കുന്ന സംഭവങ്ങൾ നടക്കുമ്പോൾ, തിരുവിതാംകൂർ ഹിന്ദുഭൂരിപക്ഷമുള്ള ഒരു ഹിന്ദു നാട്ടുരാജ്യമായിരുന്നിട്ടുപോലും, ഹിന്ദുക്കളുടെ സ്ഥാപനങ്ങൾക്ക് തുരങ്കം വയ്ക്കുവാനും, അവ ഇല്ലായ്മ ചെയ്യുവാൻ പോലും സംഘടിത ക്രിസ്ത്യാനികൾ,അവർ എണ്ണത്തിൽ കുറവായിരുന്നെങ്കിലും ശ്രമിച്ചതായി കാണാം !!! ഇങ്ങിനെ പല സന്ദർഭങ്ങളിൽ താൻ അനുഭിച്ച ക്രിസ്ത്യൻ വർഗ്ഗീയതയും, അതിന്റെ ആഴവും പരപ്പും, ധൈര്യപൂർവ്വം മന്നം തുറന്നു എഴുതിയിട്ടുണ്ട്. ചങ്ങനാശ്ശേരിയിൽ NSS-ഹിന്ദു കോളേജ് സ്ഥാപിയ്ക്കുന്നതിനെതിരെ കത്തോലിക്കാ സഭ മെനഞ്ഞ കുടില തന്ത്രങ്ങളെക്കുറിച്ച് മന്നം രേഖപ്പെടുത്തിയത് തുടർന്ന് വായിയ്ക്കുക.
Quote “പെരുന്നയിൽ ഒരു എൻ. എസ്സ്. എസ്സ് ഹിന്ദു കോളേജ് തുറക്കാൻ പോകുന്നു എന്നുള്ളതു പ്രസിദ്ധമായി. ക്രിസ്ത്യൻസമുദായം – വിശേഷിച്ചു കത്തോലിക്കർ – ഇളകിത്തുടങ്ങി. അതൊരു ക്രിസ്ത്യൻ ദ്രോഹമാണെന്ന് അവർ പരസ്യമായി പറഞ്ഞു. പരാതികളും പ്രതിബന്ധങ്ങളും കൊണ്ട് അവർ ദിങ്മുഖം മുഴക്കി. ശബ്ദം മൂത്തുവന്നപ്പോൾ ധീരനായ രാമസ്വാമിഅയ്യർക്കും ഇടഇളക്കമുണ്ടാകാതിരുന്നില്ല. മുമ്പുതന്നെ അദ്ദേഹത്തിനു ഒരു കോളേജ് പരിഷ്ക്കാരമുണ്ടായിരുന്നു. ഇന്റർമീഡിയറ്റും, ബി.എ.യും, ബി.എസ്സ്സിയും എന്നുള്ളതിനു പകരം പ്രീയൂണിവേഴ്സിറ്റി ക്ലാസ്സും ത്രിവത്സര കോഴ്സും എന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ പരിഷ്കാരം. ഇന്നു നടപ്പിൽ വന്നിരിക്കുന്ന പരിഷ്ക്കാരമെന്നർത്ഥം. രാമസ്വാമി അയ്യർ കൊണ്ടുവന്നതായതുകൊണ്ട് ഇവിടുത്തെ കാളേജിൽ മാത്രമേ പ്രീയൂണിവേഴിസിറ്റി ക്ലാസ്സ് നടപ്പിൽ വരുത്താൻ സാധിച്ചുള്ളു. ഇൻഡ്യ ഒട്ടാകെ നോക്കിയാലും ഡൽഹിയിലെ ഗവൺമെന്റു കാളേജിൽ മാത്രമേ അതാരംഭിച്ചിരുന്നുള്ളു. അതുകൊണ്ട് അതിന് ആരെയും നിർബ്ബന്ധിക്കാനും സാധിക്കാതെ വന്നു.
വഴക്കു വർദ്ധിക്കാതിരിക്കാൻ വേണ്ടി രാമസ്വാമി അയ്യർ ഒരു സൂത്രം കണ്ടുപിടിച്ചു. എൻ. എസ്സ്. എസ്സിന് തല്ക്കാലം ചങ്ങനാശ്ശേരിയിൽ ഒരു പ്രീയുണിവേഴ്സിറ്റി ക്ലാസ് ആരംഭിക്കാനും ക്രമേണ അതൊരു കാളേജ് ആക്കാനും അനുവദിച്ചു. ഒരു പുതിയ കാളേജിനുവേണ്ടി എല്ലാ സഹായങ്ങളും ചെയ്തുതരാനും തീരുമാനിച്ചു. ഒരു കാളേജിന് ആവശ്യമുള്ള ഭൂമി എൻ. എസ്സ്.എസ്സ് സങ്കേതത്തിൽ പാർക്കുന്ന കുടിയാന്മാരിൽ നിന്ന് സർക്കാർ പൊന്നുംവില കൊടുത്ത് ഒഴിപ്പിച്ചുതരാനുള്ള ഉത്തരവിനും ഭേദഗതി ചെയ്തില്ല. പെരുന്ന ഹൈസ്ക്കൂളിന്റെ കുറെ ഭാഗം ഒഴിച്ചെടുത്തും പോരാത്തഭാഗം കെട്ടിയുണ്ടാക്കിയും ഉടനെ ക്ലാസ്സ് തുടങ്ങൻ തയ്യാറായി. ആവശ്യമുള്ള സയൻസ് സാമാനങ്ങൾ വരുത്തുകയും സാധനസാമഗ്രികൾ ഉണ്ടാക്കിക്കയും ചെയ്തു. അങ്ങിനെ കാളേജ് ശബ്ദത്തിൽ (പേരിൽ) ഈ പുതിയ ക്ലാസ് 1947 ജൂലൈമാസത്തിൽ ആരംഭിച്ചു. ആദ്യത്തെ പ്രിൻസിപ്പൽ ടി.കെ.നാരായണ അയ്യരായിരുന്നു. ആ ക്ലാസ് രണ്ടുകൊല്ലം തുടർന്നു നടന്നു.
പെരുന്നയിലെ കാളേജിനുള്ള വസ്തു എടുപ്പു നടപടി മുന്നോട്ടു പോകുന്തോറും, ക്രിസ്ത്യാനികളുടെ വഴക്കും ശബ്ദവും വർദ്ധിച്ചുവന്നു. അവരുടെ പ്രക്ഷോഭണത്തിന്റെ മൂപ്പു വർദ്ധിക്കുമ്പോൾ രാമസ്വാമിഅയ്യർ കുറേശ്ശ ക്ഷീണിക്കയും, വസ്തു ഒഴിപ്പിക്കൽ നടപടി ഇടയ്ക്കിടയ്ക്കു നിറുത്തിവയ്ക്കുകയും ചെയ്തിരുന്നു. അപ്പോൾ എൻ.എസ്സ്.എസ്സിന്റെ കാളേജ് പ്രസ്ഥാനം പൊളിഞ്ഞു എന്ന അർത്ഥത്തിൽ ക്രിസ്ത്യാനികൾ പരസ്യമായി അധിക്ഷേപിച്ചു തുടങ്ങി. അപമാനം കൊണ്ട് തല ഉയർത്തി നടക്കാൻ എനിക്കു സാദ്ധ്യമല്ലാതെ വന്നു. രാമസ്വാമിഅയ്യരെ എതിർത്തുകൊണ്ടും അദ്ദേഹത്തെ ഓടിക്കാൻ ശ്രമിച്ചുകൊണ്ടും ഇരുന്ന ‘സ്റ്റേറ്റ് കാൺഗ്രസ്സ്’ മുമ്പേതന്നെ ക്രിസ്ത്യൻ നിയന്ത്രണത്തിലുള്ള ഒരു സ്ഥാപനമായതുകൊണ്ട് ഈ കാളേജ് വിരുദ്ധപ്രക്ഷോഭണത്തിന് അവരുടെ പിൻതുണ ലഭിക്കാൻ പ്രയാസമുണ്ടായില്ല.
പ്രക്ഷോഭണത്തിനു ശക്തി വർദ്ധിപ്പിക്കാൻ വേണ്ടി, ദിവാൻജിയുടെ പേരിൽ പല അപരാധങ്ങളും പറഞ്ഞുപരത്തി, അദ്ദേഹത്തെ ദൈനംദിനം അവർ ക്ഷീണിപ്പിച്ചുകൊണ്ടിരുന്നു. പൊറുതി മുട്ടിയപ്പോൾ നായർ സർവീസ് സൊസൈറ്റിയെ പിണക്കാതെ ചങ്ങനാശ്ശേരി കാളേജ് വാഗ്ദാനം പിൻവലിക്കാനുള്ള മാർഗ്ഗം ദിവാൻ അന്വേഷിച്ചു തുടങ്ങി. എൻ. എസ്സ്. എസ്സിന്റെ കാളേജ് തിരുവനന്തപുരത്താകട്ടെ എന്നും, ആവശ്യമുള്ള ഭൂമിയും പണവും അവിടെ തരാമെന്നും മദ്ധ്യസ്ഥൻ മുഖാന്തിരം സർ.സി.പി.എന്നോടു പറയിച്ചു. എൻ. എസ്സ്. എസ്സിന്റെ ചങ്ങനാശ്ശേരി കാളേജ് കാര്യം ഇത്ര പരസ്യമായശേഷം- വസ്തുക്കൾ ഒഴിപ്പിക്കാൻ നടപടിയും നടത്തിയശേഷം – അവിടെയല്ല കാളേജ്, തിരുവനന്തപുരത്താണെന്ന് പറഞ്ഞാൽ, സർവീസ് സൊസൈറ്റീക്കു വളരെ അപമാനമാണെന്നും, അതു സ്വീകരിക്കുന്നതിൽഭേദം കാളേജില്ലാതിരിക്കയാണെന്നും അതുകൊണ്ട് ആ മാറ്റം അനുസരിച്ചുള്ള രാജിക്ക് താൻ തയ്യാറില്ലെന്നും പറഞ്ഞയച്ചു. അദ്ദേഹം വളരെ കുഴഞ്ഞു. വാക്കു പാലിക്കാനും തെറ്റിക്കാനും ശേഷിയില്ലാത്തവനായി. വസ്തു ഒഴിപ്പിക്കൽ നടപടി നിറുത്തിവച്ചാൽ, കാളേജ് ഇല്ലാതാകുമെന്നുള്ളതുകൊണ്ട് പത്രത്തിൽ എഴുത്തും പരാതികളും ദിവസേന വർദ്ധിച്ചുകൊണ്ടിരുന്നു. രാമസ്വമിഅയ്യരുടെ ക്രിസ്ത്യൻ ദ്രോഹം നിമിത്തം അവർക്കു ഈ രാജ്യത്തു പാർക്കാൻ തന്നെ സാദ്ധ്യമല്ലെന്നും, രാജാവിനേയും ചില സമുദായങ്ങളേയും സ്വാധീനത്തിൽ വച്ചുകൊണ്ട് അവരെ സമൂലം നശിപ്പിക്കാൻ ശ്രമിക്കുന്നെന്നും ബ്രിട്ടീഷ് ഗവണ്മെന്റ് ഇടപെട്ടു അവരെ രക്ഷിക്കണമെന്നും പണ്ടത്തെ മാത്തു തരകനെപ്പോലെ ഉറക്കപ്പറഞ്ഞു നിലവിളിച്ചു. റസിഡണ്ടിനും, ഗവർണ്ണർക്കും, വൈസ്രോയിക്കും അയച്ച കമ്പിക്കും മെമ്മോറിയലിനും കണക്കില്ല. ഇൻഡ്യാ ചക്രവർത്തിക്കും പോപ്പിനുംവരെ പരാതി അയക്കാതിരുന്നില്ല. കാളേജ് കാര്യം എവിടെയോ പോയിമറഞ്ഞു. ക്രിസ്ത്യൻ ദ്രോഹമാണ് മുഴപ്പിച്ചു കാണിച്ചത്. ഇല്ലാത്തതുണ്ടാക്കിപ്പറയാനും കടുകുമണി പ്രായത്തിലുള്ളത് പർവ്വത സമാനം വലുതാക്കി കാണിക്കാനും അവർക്കുള്ള ശേഷി ചെറുതല്ല. അവർ പറയുന്നതിന്റെ നൂറ്റിലൊരംശം നേരെങ്കിലും കാണുമെന്നു വിചാരിച്ചാൽപോലും, ‘അവരെങ്ങിനെ ഭൂമിയിൽ കഴിച്ചുകൂട്ടും ?’ എന്നു തോന്നിപ്പോകും. ഇൻഡ്യാഗവൺമെന്റിന്റേയും പൊതുജനങ്ങളുടേയും അനുഭാവം സമ്പാദിക്കുന്ന വിദ്യയിൽ അദ്വിതീയരായ അവർ അങ്ങിനെ മുന്നോട്ടുപോയി. ഇപ്പോഴത്തെ വിദ്യാഭ്യാസപ്രക്ഷോഭണം നേരിട്ടു കണ്ട വായനക്കാരോട് അവരുടെ പോക്കിനേയും ശേഷിയേയും സ്വഭാവത്തേയും പറ്റി അധികം പറയേണ്ട ആവശ്യമില്ലല്ലൊ. നേരുമായി യാതൊരു ബന്ധവുമില്ലാത്തവണ്ണം നോരൊരിടത്തും പ്രക്ഷോഭണം മറ്റൊരിടത്തുമായി പ്രചാരണം നടത്തുകയാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കാനും പരിഭ്രമിപ്പിക്കാനുമുള്ള മാർഗ്ഗമെന്നവർക്കറിയാം”. Unquote
കഴിഞ്ഞ ഖണ്ഡികയിൽ മന്നത്താചാര്യൻ രേഖപ്പെടുത്തിയ- ഇവിടെ എടുത്തുപറഞ്ഞിരിക്കുന്ന വാചകം പ്രത്യേകം ശ്രദ്ധിയ്ക്കുക. Quote “ഇല്ലാത്തതുണ്ടാക്കിപ്പറയാനും കടുകുമണി പ്രായത്തിലുള്ളത് പർവ്വത സമാനം വലുതാക്കി കാണിക്കാനും അവർക്കുള്ള ശേഷി ചെറുതല്ല.” Unquote. മന്നം പറഞ്ഞതുപോലെ ക്രിസ്ത്യാനികളുടെ ഈ കുതന്ത്രം ഇപ്പോഴും നിർബാധം തുടർന്നുകൊണ്ടിരിയ്ക്കുന്നു. കഴിഞ്ഞ മാർച്ചിൽ യു.പി യിലെ ഝാൻസിയിൽ വച്ച് ഹിന്ദുക്കളായ രണ്ടു ട്രെയിൻയാത്രികരുടെ പരാതി പ്രകാരം അതേ ട്രെയിനിൽ യാത്ര ചെയ്തിരുന്ന രണ്ട് കന്യാസ്ത്രീകളെയും അവരുടെ കൂടെ യാത്ര ചെയ്തിരുന്ന രണ്ടു യുവതികളേയും, ചോദ്യം ചെയ്യുവാനായി പോലിസ് ഇവരുടെ ട്രെയിൻ യാത്ര തടസ്സപ്പെടുത്തുകയുണ്ടായി. യു.പിയിലെ മതം മാറ്റ നിരോധന നിയമം ലംഘിച്ച് കന്യാസ്ത്രീകൾ പ്രവർത്തിയ്ക്കുന്നു എന്ന സംശയത്തിൻ പേരിലാണ് സഹയാത്രികരായിരുന്ന ഹിന്ദുക്കൾ പോലീസിൽ പരാതി നല്കിയത്. ചോദ്യം ചെയ്യുവാനായിട്ടാണ് പോലീസ് തുടർ യാത്രയിൽ നിന്നും ഇവരെ വിലക്കിയത്. സംസ്ഥാനത്തെ നിയമങ്ങൾ നഗ്നമായി ലംഘിയ്ക്കുന്നു എന്ന് തോന്നിയതിനാലാണ് ഹിന്ദുക്കൾ പരാതി നല്കിയത്. ഈ പരാതി പ്രകാരം പോലീസ് പ്രവർത്തിച്ചുവെന്നേ ഉള്ളൂ. നിയമവാഴ്ച നടപ്പാക്കാൻ കടപ്പെട്ട ഒരു ഭരണകൂടമാണ് യു.പി ഇപ്പോൾ ഭരിയ്ക്കുന്നത് എന്ന് ഇതിൽ നിന്നും വിവക്ഷിയ്ക്കാം ഈ സംഭവം നടന്നുകൊണ്ടിരുന്നപ്പോൾ ആരോ എടുത്ത വീഡിയോ, YOUTUBE-ൽ പരതിയാൽ കാണാം. ഈ വീഡിയോ ക്ലിപ്പ് ഉൾപ്പെടുത്തിയ, വിവിധ ന്യൂസ് ചാനലുകളുടെ ഈ സംഭവത്തെ കുറിയ്ക്കുന്ന വീഡിയോ ക്ലിപ്പുകൾ യൂ ട്യൂബിൽ ലഭ്യമാണ്. അതിൽ നിന്നെല്ലാം കന്യാസ്ത്രീകൾ അക്രമിയ്ക്കപ്പെട്ടിട്ടില്ല എന്നത് വ്യക്തമാണ്.
പക്ഷെ 19-ആം തീയതി രാത്രി നടന്ന സംഭവം പത്രമാധ്യമങ്ങളായ മനോരമയും , The Hindu-വും റിപ്പോർട്ട് ചെയ്തത് March 23-നും 24-നും ആണ്. ആ റിപ്പോർട്ടുകൾ ഇവിടെ നല്കുന്നു. കന്യാസ്ത്രികളെ ആക്രമിച്ചെന്നാണ് തലക്കെട്ട് നല്കിയിരിയ്ക്കുന്നത് . പോലീസ് എൻക്വയറി പ്രാകാരം, ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ അത് അക്രമമാകുമോ !!???
ആദ്യം ‘അക്രമമായി’ റിപ്പോർട്ട് ചെയ്യപ്പെട്ടത് പിന്നെ ‘അധിക്ഷേപമാക്കി’ മയപ്പെടുത്തി ഇതേ മാദ്ധ്യമങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്തു. നിയമം ലംഘിയ്ക്കപ്പെട്ടുവോ എന്ന് അന്വേഷണത്തിന്റെ ഭാഗമായി, സംഭവം നടന്ന ഉടനെ പോലീസ് ചോദ്യം ചെയ്യാൻ തടഞ്ഞുനിർത്തിയത് അക്രമമോ, അധിക്ഷേപമോ അല്ല. അക്രമം അധിക്ഷേപമാക്കി മനോരമയിൽ വന്ന റിപ്പോർട്ടും, കേന്ദ്രമന്തിയുടെ പ്രതികരണവും ഇവിടെ കൊടുക്കുന്നു.
മന്നം പറഞ്ഞത് തുടർന്ന് വായിയ്ക്കുക….. Quote ” പരാതിയുടെ ബാഹുല്യം കണ്ടു പരിഭ്രമിച്ച് വസ്തു എടുപ്പു നടപടി നിറുത്തിവച്ചിരിക്കുന്നു എന്ന് ഗവണ്മെന്റിൽ നിന്ന് ആർഡർ പുറപ്പെടും. അപ്പോൾ എതിരാളികൾ “എൻ.എസ്സ്. എസ്സിന്റെ കാളേജ് പൊളിഞ്ഞേ” എന്നു കൂക്കിവിളിച്ചുകൊണ്ട് ക്രിസ്ത്യൻ പത്രങ്ങളിൽ വെണ്ടയ്ക്കാ നടത്തിക്കൊണ്ടും നാടുനീളെ ഓടിനടക്കും. ക്രിസ്ത്യൻ പത്രങ്ങളിൽ ‘മന്നത്തിന്റെ തോൽവി’ യെപ്പറ്റി അനുഭാവപൂർവ്വം ചിലപ്പോൾ മത്തങ്ങാതന്നെ നിരത്താറുണ്ട്. അപമാനഭാരംകൊണ്ട് ചൈതന്യവിഹീനനായി വീണ്ടും ഗവൺമെന്റിനെ സമീപിച്ചു ഞങ്ങൾക്കുള്ള അവശതകൾ ചൂണ്ടിക്കാണിക്കും. നടപടിതുടരാൻ വീണ്ടും ആർഡർ പുറപ്പെടും. ഇങ്ങനെ ഒന്നും രണ്ടും പ്രാവശ്യമല്ല ഉണ്ടായിട്ടുള്ളത്. ഒരു ആർഡറിനും അർത്ഥമില്ലെന്നും അതു വിശ്വസിച്ച് അടങ്ങിയിരിക്കാൻ നിവൃത്തിയില്ലെന്നും ഉള്ളതോന്നൽ എല്ലാ നിമിഷങ്ങളിലും ഉണ്ടായിക്കൊണ്ടിരുന്നു. അക്കാലത്തെ എന്റെ നില വളരെ ദയനീയമായിരുന്നു. പിന്നെയും ഏതാനും ദിവസം മുമ്പോട്ടു പോയി. വാഗ്ദാനമനുസരിച്ചൊന്നും നടന്നില്ലെങ്കിലും, സർവീസ് സൊസൈറ്റിയ്ക്കു അപമാനം വരാതെ എങ്ങിനെയും കാര്യം അവസാനിപ്പിച്ചാൽ മതിയെന്നുള്ള നിലയിൽ ഞാൻ ചെന്നെത്തി. പല ആലോചനകൾക്കും ശേഷം ഒടുവിൽ ഗവൺമെന്റും സർവീസ് സൊസൈറ്റിയുമായി താഴെക്കാണും വിധത്തിൽ ഒരു രാജിവ്യവസ്ഥയുണ്ടായി.
1. എൻ.എസ്സ് .എസ്സിന്റെ പ്രാധാന കാളേജ് തിരുവനന്തപുരത്തേക്കു മാറ്റണം.
2. അതിന് 46ഏക്കർ ഭൂമി സർക്കാരിൽനിന്നും പൊന്നുംവിലകൊടുത്ത് എടുത്ത് സൗജന്യമായി സർവീസ് സൊസൈറ്റിക്കു തരണം.
3. കാളേജിനുവേണ്ടി അഞ്ചുലക്ഷം രൂപാ എൻ.എസ്സ് .എസ്സിനു സർക്കാർ സംഭാവന ചെയ്യണം.
4. ഒന്നാംഗ്രേഡ് കാളേജിനുള്ള അനുവാദം ഉടൻതരണം.
5. ചങ്ങനാശ്ശേരിയിൽ പ്രീയൂണിവേഴ്സിറ്റി കാളേജ് തുടർന്നു നടത്താനും വേണ്ട ധനസഹായം ചെയ്യാനും അനുവദിക്കണം.
6. ചങ്ങനാശ്ശേരിയിൽ ഒഴിപ്പിച്ചെടുക്കാൻ നടപടി നടന്നുകൊണ്ടിരിക്കുന്ന വസ്തുക്കളിൽനിന്ന് 17&1/2 ഏക്കർ ഭൂമി സർക്കാർ പണംകൊടുത്ത് ഒഴിപ്പിച്ചു സർവീസ് സൊസൈറ്റിയെ ഏൽപ്പിക്കണം.
എന്റെ നിർബന്ധപൂർവ്വമുള്ള നിൽപുകൊണ്ട് ഇതെല്ലാം ഗവൺമെന്റു സമ്മതിച്ച് അവസാന ഉത്തരവ് അന്നുതന്നെ പാസാക്കി. അങ്ങിനെ ആ അപമാനത്തിൽനിന്നും ഒരുവിധം രക്ഷപെട്ടു എങ്കിലും എന്റെ ദുരിതം അവിടെവച്ച് അവസാനിച്ചില്ല.” Unquote
Quote: “കൈനിക്കര പത്മനാഭപിള്ള അന്നു ഗവണ്മെന്റു സെക്രട്ടറിയാണ്. ഗ്രഹപ്പിഴക്കു വിദ്യാഭ്യാസ സെക്രട്ടറിയും കൂടിയാണ്. ഇത്രയുമൊക്കെയായിട്ടും വസ്തു ഒഴിപ്പിക്കൽ സംബന്ധിച്ചുള്ള ക്രിസ്ത്യാനിയുടെ പരാതി അവസാനിച്ചില്ല. ദിവസം രണ്ടും മൂന്നും പരാതി ഹജൂർകച്ചേരിയിൽ ചെല്ലും. ചെല്ലുന്ന പരാതികളെല്ലാം അന്വേഷണത്തിനായി സെക്രട്ടറി പത്മനാഭപിള്ള, പേഷ്ക്കാർക്ക് അയക്കും. ചിലപ്പോൾ നടപടി നിറുത്തിവയ്ക്കാനും എഴുതും. അദ്ദേഹത്തിന്റെ പകപോക്കൽകൊണ്ട് ദുസ്സഹമായ ഞാൻ, കൈനിക്കര പത്മനാഭപിള്ളയും ഞാനുമായുള്ള ബന്ധമോക്ഷങ്ങളേയും അദ്ദേഹം സർവീസ് സൊസൈറ്റിയോടു കാണിക്കുന്ന പകവീട്ടലുകളേയും കാണിച്ചും ഞങ്ങളുടെ ഫയൽ മറ്റൊരു സെക്രട്ടറിയെ ഏല്പിക്കണമെന്നാവശ്യപ്പെട്ടും രാമസ്വാമിഅയ്യർക്കു നേരിട്ട് ഒരു കത്തെഴുതി. ദിവാൻ അതു വായിച്ച ഉടൻ ഞങ്ങളുടെ ഫയൽ സെക്രട്ടറി സി.പി.ഗോപാലപ്പണിക്കരെ ഏല്പിക്കാൻ ഉത്തരവിട്ട് ചീഫ് സെക്രട്ടറി ഉണ്ണിത്താനെ ഏല്പിച്ചു. അതിനോടുകൂടി ആ ഉപദ്രവവും അവസാനിച്ചു. ഒഴിപ്പിക്കൽ നടപടി തുടർന്നു നടന്നുകൊണ്ടിരുന്നു………
……………………………………………………………………………………………………………അങ്ങിനെ ഇന്നു കാണുന്ന പെരുന്ന എൻ.എസ്സ്. എസ്സ് ഹിന്ദു കാളേജ് 1949 ജൂണിലുണ്ടായി .” Unquote (എന്റെ ജീവിതസ്മരണകൾ, മന്നത്ത് പത്മനാഭൻ, അദ്ധ്യായം 28, പേജുകൾ 267, 268,269, 270, 271)
മന്നത്ത് പത്മനാഭൻ അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ വിവരിച്ച ക്രിസ്ത്യൻ നിലാപാടുകൾ വർത്തമാന കാലത്തിൽ അവർ തുടരുന്നില്ല എന്ന് കരുതുന്നുണ്ടോ !!?? അങ്ങിനെ കരുതുന്നെങ്കിൽ അത് വെറും തെറ്റിദ്ധാരണയാണ്………!! കേരളത്തിലെ ഹിന്ദുക്കളും ഇവിടുത്തെ ഹിന്ദു സംസ്കാരവും, ഇന്നവരുടെ പരിഗണനയിൽ ഏറ്റവും അവസാനമാണ്. ഇപ്പോൾ അവരുടെ ഉന്നം കേന്ദ്രത്തിലെയും, ഉത്തർപ്രദേശിലെയും ബി.ജെ.പി സർക്കാറാണ്.
ക്രിസ്തുമതമഹത്വ-സ്ഥാപനത്തിലൂടെയാണ് ക്രിസ്ത്യാനികൾ അവരുടെ മതം പ്രചരിപ്പിയ്ക്കുന്നത്. ഈ മഹത്വവൽക്കരണത്തിന്റെ മറുവശമാണ് ഹിന്ദുമത വിദ്വേഷ പ്രചാരണവും അതിലൂടെ ഹിന്ദുമതത്തെ ഇകഴ്ത്തുന്നതും. ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള ഉത്തർപ്രദേശിലും അയൽ സംസ്ഥാനങ്ങളിലും, ഇനിമേൽ ക്രിസ്ത്യാനികളുടെ ഇവ്വിധം ഉള്ള ആക്രമണങ്ങൾക്ക് ഹിന്ദുക്കൾ വിധേയരാകേണ്ടതില്ല എന്നത് നിയമങ്ങളിലൂടെ അവിടുത്തെ സർക്കാറുകൾ നടപ്പാക്കി. ധാർമ്മികമായ ഈ നിയമങ്ങളെ മാനിയ്ക്കാതെയാണ് ക്രിസ്ത്യൻ പ്രീണനത്തിന് കേരളത്തലെ മുന്നണികൾ മത്സരിക്കുന്നത്. കന്യാസ്ത്രികളെ പോലീസ് ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ചും ക്രിസ്ത്യാനികളുടെ ഹിന്ദുമതവിദ്വേഷ പ്രചാരണത്തിലൂന്നിയുള്ള ക്രിസ്തുമതമഹത്വസ്ഥാപനം എന്ന “ന്യായമായ ആവശ്യം” സാധിച്ചുകിട്ടുന്നതിന് വേണ്ടിയും രാജ്യത്താകമാനം അവർക്കുവേണ്ടി ഉടൻ രംഗത്തുവന്നവരിൽ ചിലരെ, ഇവിടെക്കൊടുത്തിരിയ്ക്കുന്ന പത്രറിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാം.
ഹിന്ദുക്കളായ നായന്മാർക്ക് കേരളത്തിൽ ക്രിസ്ത്യാനികൾക്കെതിരെ പിടിച്ചുനില്ക്കാനായില്ല. ക്രിസ്ത്യൻ സമുദായവുമായി താരതമ്യം ചെയ്താൽ, കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി താരതമ്യം ചെയ്താൽ, ഇന്ന് നായർ സമുദായം ഇവരേക്കാൾ തീർത്തും ദുർബലരാണ്. സമുദായത്തിന്റെ നിലനില്പിനായി പോരാടാനും, ക്രിസ്ത്യൻ, കമ്മ്യൂണിസ്റ്റ് കുതന്ത്രങ്ങൾക്കെതിരെ പിടിച്ചുനില്ക്കാനും ശ്രീ മന്നത്തു പത്മനാഭൻ, അദ്ദേഹത്തിന്റെ രചനകളിൽ വ്യക്തമായ സൂചനകൾ നല്കിയെങ്കിലും, അത്തരം അറിവുകൾ സമുദായാംഗങ്ങളിലെയ്ക്ക് എത്തിയ്ക്കുവാൻ അദ്ദേഹം സാരഥ്യം വഹിച്ച സംഘടനയ്ക്ക്, അദ്ദേഹത്തിന്റെ മരണശേഷം സാധിച്ചുവോ എന്നത് സംശയമാണ്.
നായർസമുദായത്തിന് ഉള്ളതിനേക്കാൾ സ്വാധീനം, എല്ലാ മേഖലകളിലും ക്രിസ്ത്യൻ സമുദായത്തിന് കൈവന്നിരിയ്ക്കുന്നു. വ്യത്യസ്ത മത വീക്ഷണം പുലർത്തുന്നതിനാൽ ക്രിസ്ത്യൻ സ്വാധീനവും ശാക്തീകരണവും നായർ സമുദായത്തിന് പ്രതികൂലമായി ഭവിയ്ക്ക തന്നെ ചെയ്യും. ചരിത്രം അതാണ് നമ്മെ പഠിപ്പിയ്ക്കുന്നത്. ക്രിസ്ത്യൻ പ്രതിലോമ സ്വാധീനങ്ങൾക്കെതിരെ പിടിച്ചു നില്ക്കാൻ കഴിയാഞ്ഞ നമ്മൾ, കേരളത്തിൽ വർദ്ധിച്ചുവരുന്ന മുസ്ലീം സ്വാധീനത്തിൻ കീഴിൽ, സ്വ സത്വ നിരാസം കൂടാതെ, നിലനില്പിനായിട്ടെങ്കിലും പിടച്ചുനിൽക്കാനാവുമോ ….. ചിന്തിയ്ക്കുക.
More Links ……
- Avarna (13)
- Ayurveda (1)
- British Parliamentary Records (2)
- Caste (ജാതി) (17)
- Catholic Church Aggression (5)
- Channar Lahala (8)
- Christian Aggression (3)
- Christian British (11)
- Community Organizations (2)
- East India Company Records (2)
- Education (4)
- Fundamentals of Sanatana Dharma (4)
- General (6)
- Germ Theory (1)
- Hindu Nairs (11)
- Indian History (9)
- Indian Social History (13)
- Kerala History (42)
- Mahabharata (4)
- Manipur Riots (1)
- Marxist Historians (4)
- Missionary Literature (4)
- Mohammedan Aggression (7)
- Nair History (32)
- NSS ഔദ്യോഗിക ചരിത്രം (2)
- Public Debt & Taxes (6)
- Religious Studies (8)
- Savarna (23)
- Social History (23)
- Survey (2)
- Swami Nirmalanandagiri Discourses (4)
- അധിനിവേശങ്ങൾ (14)
- കുരിശുവൽക്കരണം (2)
- ദേവതകൾ (1)
- ദേശീയ വിദ്യാഭ്യാസം (4)
- പൊള്ളയായ നവോത്ഥാനം (13)
- മന്നം : പഞ്ചകല്യാണി (1)
- മന്നം : പ്രസംഗങ്ങൾ (2)
- മന്നം: "എന്റെ ജീവിത സ്മരണകൾ" (6)
- മാറ് മറയ്ക്കൽ സമരം (8)
Unique Visitors : 24,210
മതേതരം ഹിന്ദുക്കളെ വേട്ടയാടുന്നത് തീർത്തും അപലപനീയം, വഴിയാധാരമാവുന്ന ഹൈന്ദവ സമൂഹം
നഗ്ന സത്യങ്ങൾ