മണിപ്പൂരിലെ മതപരിവർത്തനം ചെയ്യപ്പെട്ട പട്ടിക വർഗ്ഗക്കാരായ കുക്കി ക്രിസ്ത്യാനികളെ പിന്തുണച്ച് കേരളത്തിലെ ക്രിസ്ത്യാനികളും, ക്രിസ്ത്യൻ സഭകളും, ഇടതനും, കോൺഗ്രസ്സും എല്ലാം ഈ നാളുകളിൽ പ്രതിഷേധ കോലാഹലത്തിൽ ഏർപ്പെട്ടു വരുന്നു. (ഇതിനെ സംബന്ധിച്ച് മനോരമയിലും, ദി ഹിന്ദുവിലും വന്ന വാർത്തകളുടെ സ്ക്രീൻ ഷോട്ടുകൾ താഴെ നല്കിയിട്ടുണ്ട്. കൂടുതൽ വരും ഭാഗങ്ങളിൽ നല്കുന്നതാണ്). മണിപ്പൂരിലെ ഇംഫാൽ താഴ് വരയിലേയ്ക്ക് ഒതുക്കപ്പെട്ട (boxed-in ചെയ്യപ്പെട്ട), മണിപ്പൂരിന്റെ യഥാർത്ഥ അവകാശികളായ അവിടുത്തെ ഭൂരിപക്ഷമായ ഹിന്ദു മെയ്ത്തികൾ, തങ്ങളുടെ അതിജീവനത്തിനായും, സ്വ-സംസ്കാരം സംരക്ഷിയ്ക്കുന്നതിനുംവേണ്ടി നടത്തുന്ന ആത്മരക്ഷാർത്ഥ പോരാട്ടമാണ് മണിപ്പൂർ കലാപത്തിന്റെ അടിസ്ഥാന കാരണമെന്നത് യാഥാർത്ഥ്യബോധത്തോടെ അംഗീകരിയ്ക്കുവാൻ കേരളത്തിലെ ന്യൂനപക്ഷ സമൂഹവും, പ്രബലമായ രാഷ്ട്രീയ പാർട്ടികളും, മാദ്ധ്യമങ്ങളും തയ്യാറല്ല. മണിപ്പൂരിന്റെ ചരിത്രം വിസ്മരിച്ചുകൊണ്ടാണ് അവർ അവിടുത്തെ ഭൂരിപക്ഷമായ ഹിന്ദു മെയ്ത്തികളെ പ്രതിക്കൂട്ടിൽ നിർത്തിയിരിയ്ക്കുന്നത്.
മണിപ്പൂരിന്റെ ചരിത്രം
ബ്രിട്ടീഷ് ഭരണാധികാരികൾ മണിപ്പൂരിനെ സംബന്ധിച്ച് രേഖപ്പെടുത്തിയ വിവരങ്ങളും കണക്കുകളും ഇന്ന് ഇന്റെർനെറ്റിൽ ലഭ്യമാണ്. ഈ ചരിത്ര രേഖകൾ മണിപ്പൂരിന്റെ സാമൂഹ്യ ചരിത്രത്തിലേയ്ക്കും വെളിച്ചം വീശുന്നവയാണ്. ഇപ്രകാരം മണിപ്പൂരിനെ സംബന്ധിച്ച ചരിത്ര പുസ്തകങ്ങളിലെ വിവരങ്ങൾ ഇവിടെ നല്കുന്നു. ആദ്യം ഇവിടെ നല്കപ്പെടുന്നത് 1886-ൽ പ്രസിദ്ധീകരിച്ച Gazetteer of Manipur-ൽ ഉള്ള വിവരങ്ങളാണ്.
കേരളത്തിലെ ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് ക്രിസ്ത്യാനികളും ക്രിസ്ത്യൻ സഭകളും, കൂടാതെ ഇടതനും, കോങ്ങികളും മറ്റ് രാജ്യദ്രോഹികളും മണിപ്പൂരിലെ ഹിന്ദു മെയ്ത്തികളുടെ അതിജീവനത്തിനായുള്ള (survival) പോരാട്ടങ്ങളെ ക്രിസ്ത്യൻ കുക്കി വംശഹത്യയായി ചിത്രികരിച്ച് ലോകമെമ്പാടും പ്രചരിപ്പിയ്ക്കുകയാണ്. ഹിന്ദു മെയ്ത്തികൾക്ക് എതിരായി വികാരം ഇളക്കിവിടാനാണ് ഇവർ ശ്രമിയ്ക്കുന്നത്. മണ്ണിന്റെ മക്കളായ, നാടിന്റെ സംസ്കാരത്തിന് അടിത്തറ പാകിയ, രാജ്യത്ത് കെട്ടുറപ്പുള്ള സംസ്കാരവും വ്യവസ്ഥകളും ഉണ്ടാക്കിയെടുത്ത, ഈ സ്വ-സംസ്കാരത്തിനോട് ഇന്നും കൂറ് പുലർത്തുന്ന ഹിന്ദു ഭൂരിപക്ഷം, ഭാരതീയ സംസ്കാരത്തിനോട് പുറം തിരിഞ്ഞു നില്ക്കുന്ന ന്യൂനപക്ഷമതസ്ഥർക്കായി ഒതുങ്ങിക്കൊടുക്കണമെന്ന വികലമായ, യുക്തിരഹിതമായ, ന്യായരഹിതമായ വാദമാണ് ന്യൂനപക്ഷങ്ങളും, രാജ്യദ്രോഹികളും മുമ്പോട്ടു വയ്ക്കുന്നത്. ഇന്ത്യയിലെ വർഗ്ഗീയമായ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം ഭൂരിപക്ഷ ഹിന്ദുസമുദായത്തെ അവഗണിച്ചുകൊണ്ട്, വോട്ടുബാങ്കുകളായി വർത്തിയ്ക്കുന്ന ന്യൂനപക്ഷങ്ങൾക്ക് നല്കുന്ന അമിതപ്രാധാന്യം ആണെന്നതാണ് വാസ്തവം. മതം മാറ്റപ്പെട്ട മണിപ്പൂരിലെ ഗോത്രവിഭാഗമായ കുക്കി ക്രിസ്ത്യാനികൾക്കുവേണ്ടി കേരളത്തിൽ ബഹളം കൂട്ടുന്നവർ, ഹിന്ദുക്കളുടെ മിത്രങ്ങൾ അല്ലെന്നുള്ള കാര്യം ഒരിക്കലും മറന്നുകൂടാ. ഇവരെല്ലാം ഒളിഞ്ഞും തെളിഞ്ഞും ഒത്തുചേർന്നും അല്ലാതെയും കേരളത്തിലെയും ഭാരതത്തിലെയും ഹിന്ദുസമുദായങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെട്ടു വരികയാണെന്നും, ഈ കുത്സിത പ്രവർത്തനങ്ങളുടെ തുടർച്ചയായി, വീണുകിട്ടിയ അവസരം പാഴാക്കാതെ, നിലനില്പിനായി പോരാടുന്ന മണിപ്പൂരിലെ ഹിന്ദുസമുദായത്തിന്റെ പോരാട്ടങ്ങൾ ഏകപക്ഷീയമാണെന്നും, അത് ക്രിസ്ത്യൻ കുക്കി വംശഹത്യയെ ലാക്കാക്കിയാണെന്നും ഉള്ള പ്രോപ്പഗാണ്ഡയിൽ ഏർപ്പെട്ട്, ലോകത്തെത്തന്നെ തെറ്റിദ്ധരിപ്പിയ്ക്കുവാൻ ശ്രമിയ്ക്കുന്നു.
മണിപ്പൂർ സമതലവും കുന്നുകളും (hills and valley) മെയ്ത്തികളുടെ മണ്ണായിട്ടും, വർത്തമാനകാലത്ത് ബർമ്മയിൽ നിന്നും ഉള്ള കുടിയേറ്റങ്ങളിലൂടെ കുക്കികൾ ഭൂരിപക്ഷമായിത്തീർന്ന മലമ്പ്രദേശങ്ങളിൽ മെയ്ത്തികൾക്ക് താമസിയ്ക്കുാൻ നിയമപരമായി വിലക്കുണ്ട്. മറിച്ച് സമതലത്തിലുള്ള മെയ്ത്തിഭൂരിപക്ഷ പ്രദേശത്ത് കുക്കികൾക്ക് യഥേഷ്ടം വസിയ്ക്കുവാൻ നിയമ പരിരക്ഷകളും ഉണ്ട്. അധാർമ്മികമായ, തീർത്തും നീതിരഹിതമായ ഈ അസന്തുലിതാവസ്ഥയാണ് കുക്കികളുടെ കൊലപാതകങ്ങൾക്ക് കളമൊരുക്കിയത്. വിവേചനപരമായ നിയമങ്ങളുടെ തണലിൽ, മെയ്ത്തി ഭൂരിപക്ഷപ്രദേശത്ത് വസിയ്ക്കുവാൻ സാധിച്ചിരുന്ന കുക്കികളാണ് ക്രൂര പീഢനങ്ങൾക്ക് വിധേയരായത്. കലാപത്തിന്റെ ഈ വശം പരിഗണിയ്ക്കപ്പെടാതിരിയ്ക്കരുത്. ഇക്കാര്യം പരിഗണിയ്ക്കാതെയും മറച്ചുവച്ചുമാണ് ക്രിസ്ത്യാനികളും മറ്റും ഹിന്ദുമെയ്ത്തികൾക്ക് എതിരെ പ്രചാരണം അഴിച്ചുവിട്ടിരിയ്ക്കുന്നത്.
മണിപ്പൂരിലെ ഹിന്ദു സമൂഹം അനുഭവിയ്ക്കുന്ന വിവേചനങ്ങളും അനിതീകളും, അവരുടെ സംസ്കാരത്തിനു മേലുള്ള കടന്നാക്രമണങ്ങളും ചെറുക്കുവാനാണ് അവിടുത്തെ ഹിന്ദുക്കൾ ആയുധം കൈയ്യിലെടുത്തത്. സമതലത്തിലേയ്ക്ക് ഒതുക്കപ്പെട്ട ഹിന്ദുക്കളുടെ നിസ്സഹായാവസ്ഥയും ഇതുകാരണമായുള്ള അസന്തുഷ്ടിയും, മലമ്പ്രദേശത്തുള്ള ദേശീയബോധമില്ലാത്ത ക്രിസ്ത്യൻ കുക്കികളുടെ സ്വൈരവിഹാരവും രാജ്യാന്തരബന്ധങ്ങളുള്ള ലഹരി മാഫിയകൾക്കു വളരുവാൻ സാഹചര്യവുമൊരുക്കി. ഇതെല്ലാം മറച്ചുവച്ചുകൊണ്ടാണ് ക്രിസ്ത്യാനികളും മറ്റും ഹിന്ദുക്കൾക്ക് എതിരെ പ്രചാരണം നടത്തുന്നത്. ചരിത്രം എന്നും ഹിന്ദുക്കൾക്ക് അനുകൂലമാണ്. പക്ഷെ അത് പ്രയോജനപ്പെടുത്തുന്നതിൽ ഹിന്ദുസമൂഹം എന്നും അലംഭാവം കാണിച്ചിട്ടേ ഉള്ളൂ. ചരിത്രരേഖകളിൽ നിന്നും ലഭിയ്ക്കുന്ന മണിപ്പൂരിന്റെ ചിത്രം ക്രിസ്ത്യാനികളുടെയും മറ്റ് രാജ്യദ്രോഹികളുടെയും വ്യാജ പ്രചാരണങ്ങളുടെ മുന ഒടിക്കുന്നതാണ്. ഈ ചരിത്രരേഖകളെ ആധാരമാക്കി മണിപ്പൂരിലെ യാഥാർഥ്യങ്ങളെ മനസ്സിലാക്കി, മണിപ്പൂർ മണ്ണിന്റെ യഥാർത്ഥ അവകാശികളായ ഹിന്ദു മെയ്ത്തികളെ ഭാരതത്തിലെ ഹിന്ദു സമൂഹം പൂർണ്ണമായി പിന്തുണയ്ക്കേണ്ടതുണ്ട്.
കൊല്ലപ്പെട്ടവരിൽ കൂടുതലും ഹിന്ദു മെയ്ത്തികൾ !!!!
മെയ്ത്തികളുടെ ഭാഗത്തുനിന്നുണ്ടായ, ഘഘൂകരിച്ച് കാണുവാൻ സാധിയ്ക്കാത്ത, ക്ഷമിയ്ക്കുവാനാത്ത, കുക്കി സ്ത്രീകൾക്കു നേരെയുണ്ടായ ചില അതിക്രമങ്ങളും അവരിൽ ചിലരുടെ കൊലപാതകങ്ങളും ഹിന്ദുവിദ്വേഷികൾ പ്രചരണായുധമാക്കുന്നു. തെറ്റ് തെറ്റ് തന്നെ !!! പക്ഷെ ഇത്തരം അക്ഷന്തവ്യമായ കുറ്റകൃത്യങ്ങൾ ഹിന്ദുമെയ്ത്തികൾ മാത്രമാവില്ല ചെയ്തിട്ടുണ്ടാവുക. സോഷ്യൽ മീഡിയയിലുടെ പ്രചരിപ്പിയ്ക്കപ്പെട്ട, നഗ്നരാക്കപ്പെട്ട് പീഢനങ്ങൾക്ക് പാത്രമായ സ്ത്രീകൾ കുക്കിവർഗ്ഗത്തിൽപ്പെട്ടവരായിരുന്നതിനാൽ, അവർ മാത്രമാണ് ഇത്തരം അതിക്രമങ്ങൾക്ക് വിധേയരായത് എന്ന് ചിന്തിയ്ക്കുന്നത് മൗഢ്യമാണ്. മെയ്ത്തി സ്ത്രീകളും ഇതേപോലെ ആക്രമിയ്ക്കപ്പെട്ടിരുന്നിരിയ്ക്കണം. ഹിന്ദു മെയ്ത്തി സ്ത്രീകൾ നേരിട്ട പീഢനങ്ങളുടെ വീഡിയോകൾ ഇല്ലെന്നു കരുതി, കുക്കികളുടെ പീഢനങ്ങൾക്ക് അവർ ഇരകളായില്ല എന്ന് കരുതാനാവില്ല. എന്തായാലും ഈ കലാപത്തിൽ കൊല്ലപ്പെട്ട മെയ്ത്തി ഹിന്ദുക്കളുടെ എണ്ണം കുക്കികളെക്കാൾ കൂടുതലാണ് എന്ന് മനോരമയുടെ 08 August 2023-ലെ editorial ലേഖനത്തിൽ വ്യക്തമായും റിപ്പോർട്ടു ചെയ്തിട്ടുണ്ട്. അതിലെ പ്രസക്തഭാഗത്തിന്റെ സ്ക്രീൻഷോട്ട് താഴെ നല്കുന്നു.
GAZETTEER OF MANIPUR – 1886
മണിപ്പൂർ ഭരിച്ചിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച്, ക്യാപ്റ്റൻ E W Dun, 1886-ൽ തയ്യാറാക്കിയ Gazetteer of Manipur-ൽ നിന്നും മണിപ്പൂരിനെ സംബന്ധിച്ച അടിസ്ഥാനപരങ്ങളായ പല ചരിത്ര വിവരങ്ങളും ലഭ്യമാണ്. പ്രസക്തമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന അനേകം സ്ക്രീൻഷോട്ടുകൾ ഈ ലേഖനത്തിൽ നല്കുന്നുണ്ട്. താഴെകാണുന്ന സ്ക്രീൻഷോട്ട് ക്രിസ്ത്യൻ ബ്രിട്ടീഷുകാർ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച Gazetteer-ന്റെ പുറം കവറാണ്.
സംസ്കാരസമ്പന്നരായ ഹിന്ദുക്കളും സംസ്കാരശൂന്യരായ ഗോത്രങ്ങളുമാണ് മണിപ്പൂരിൽ ഉണ്ടായിരുന്നത് എന്നാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാർ തുടക്കത്തിലേ രേഖപ്പെടുത്തിയിട്ടുള്ളത്. മണിപ്പൂർ എന്ന നാമധേയം ഈ സംസ്കാര സമ്പന്നരായിരുന്ന ഹിന്ദുക്കളെയും അവരുടെ രാജ്യത്തെയുമാണ് സൂചിപ്പിച്ചിരുന്നത്. നാഗകളും കുക്കികളുമാണ് മലമ്പ്രദേശത്ത് വസിച്ചിരുന്ന വന്യമായ ഗോത്രങ്ങൾ (wild tribes). സംസ്കാരസമ്പന്നരായിരുന്ന ഹിന്ദുക്കൾ, മെയ്ത്തി വിഭാഗത്തിൽ പെട്ടവരാണ്. താഴെ നല്കിയിരിയ്ക്കുന്ന മണിപ്പൂർ ഗസറ്റിന്റെ (പേജ് 13) സ്ക്രീൻഷോട്ട് ശ്രദ്ധിയ്ക്കുക.
മണിപ്പൂരിന്റെ ജനസംഖ്യ – 1881-ലെ കനേഷുമാരി കണക്ക് പ്രകാരം കുക്കികളുടെ എണ്ണം വളരെ കുറവാണ്.
1881-ലെ census report പ്രകാരം മണിപ്പൂർ ഒരു ഹിന്ദു രാജ്യമാണ് എന്ന് വ്യക്തമായും മനസ്സിലാക്കാം. മണിപ്പൂരിൽ ആകെ ഉണ്ടായിരുന്ന രണ്ടു ലക്ഷത്തിഇരുപത്തോരായിരത്തിഎഴുപതു പേരിൽ (2,21,070), മുഹമ്മദ്ദീയരുടെ എണ്ണം നാലായിരത്തി എണ്ണൂറ്റി എൺപത്തൊന്നും (4881), ക്രിസ്ത്യാനികളുടെ എണ്ണം വെറും ഏഴും (7) ആയിരുന്നു. എടുത്തു പറയത്തക്ക ഒരു മതമില്ലാത്ത ഗോത്രവർഗ്ഗക്കാരുടെ എണ്ണം എൺപത്തിഅയ്യായിരത്തി ഇരുനൂറ്റി എൺപത്തെട്ട് (85,288) ആയിരുന്നു. ഹിന്ദുമതത്തിൽ മതപരിവർത്തനം ഇല്ലാതിരുന്നതിനാൽ ഈ ഗോത്രവർഗ്ഗക്കാരുടെ മേൽ ഹിന്ദു മെയ്ത്തികൾ ഹിന്ദുസംസ്കാരം അടിച്ചേൽപ്പിച്ചിരുന്നില്ല. ഈ എൺപത്തിഅയ്യായിരത്തി ഇരുനൂറ്റി എൺപത്തെട്ട് (85,288) ഗോത്രവർഗ്ഗക്കാരിൽ, കുക്കികളുടെ ആകെ എണ്ണം വെറും ഇരുപത്തിയയ്യായിരത്തി മുന്നൂറ്റി എൺപത്തിനാല് (25,384) ആയിരുന്നു. താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ടുകൾ ശ്രദ്ധിയ്ക്കുക.
ഭൂരിപക്ഷമായ മണിപ്പൂരികളും, നടോടി ഗോത്ര വർഗ്ഗമായ കുക്കികളും
നാടോടികളായിരുന്ന, ബർമ്മയിൽ നിന്നും കുടിയേറിയ കുക്കികൾ, കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ മതപരിവർത്തനത്തിലൂടെ ക്രിസ്ത്യാനികളായി. ഇവർ ഇന്ന് മണിപ്പൂരിന്റെ സിംഹഭാഗം ഭൂമിയും കൈയ്യടക്കിക്കഴിഞ്ഞു. ഇവർക്ക് ഇന്ത്യയിലെ വിവിധ ക്രിസ്ത്യൻ സഭകളുടെയും, വിദേശ ക്രിസ്ത്യൻ രാജ്യങ്ങളുടെയും പിന്തുണയുണ്ട്. മണിപ്പൂരിന്റെ യഥാർത്ഥ അവകാശികളായ ഹിന്ദു മെയ്ത്തികളെ, പിന്നാക്ക വിഭാഗമായ ബർമ്മയിൽ നിന്നും കുടിയേറിയ കുക്കികൾ, ബാഹ്യ-ആഭ്യന്തര സഹായത്തോടെ, ഇംഫാൽ താഴ് വരയിൽ(imphal valley) ഒതുക്കാനുള്ള (box-in ചെയ്യാനുള്ള) ശ്രമങ്ങളിൽ ഏർപ്പെട്ടിരുന്നു. ഇതിന്റെ പ്രത്യാഘാതമാണ് മണിപ്പൂരിൽ പൊട്ടിപ്പുറപ്പെട്ട കലാപം.
മണിപ്പൂർ മണിപ്പൂരികളുടേതാണ്. മണിപ്പൂരികൾ എന്നാൽ ഹിന്ദു മെയ്ത്തികളും.
താഴെ നല്കിയിരിയ്ക്കുന്ന 1881-ലെ Census Report-ലെ വിവരങ്ങൾ അടങ്ങിയ പേജുകളുടെ സ്ക്രീൻഷോട്ടുകൾ കാണുക. മണിപ്പൂരികൾ എന്നാൽ അവിടുത്തെ ഭൂരിപക്ഷമായ ഹിന്ദുമെയ്ത്തികൾ എന്നത് നിസ്സംശയമാണ്. (ചുവപ്പ് arrow-ൽ Manipuri എന്ന് അടയാളപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക). 1881-ൽ അവരുടെ ജനസംഖ്യ ഒരുലക്ഷത്തിഇരുപത്തെണ്ണായിരത്തി അഞ്ഞൂറ്റി ഇരുപത്താറ് ആയിരുന്നു (1,28,526). മെയ്ത്തികൾക്ക് ഏഴ് ഗോത്ര പിരിവുകൾ ഉണ്ടായിരുന്നു.ഇവരുടെ ഇടയിൽ ആറ് ജാതിപിരിവുകളും ഉണ്ടായിരുന്നു. ഇതേ പോലെ ബർമ്മയിൽ നിന്നും കുടിയേറിയ നാടോടി കുക്കി ഗോത്രങ്ങളും പല വ്യത്യസ്ത കുലങ്ങളായിരുന്നു. ഈ വിവിധ കുലങ്ങൾ ചേർന്നുള്ള കുക്കികളുടെ അംഗസംഖ്യ അന്ന് വെറും ഇരുപത്തിഅയ്യായിരത്തി മുന്നൂറ്റി എൺപത്തിനാല് ആയിരുന്നു (25,384). പഴയ കുക്കികളുടെ എണ്ണം 8,180 ആയിരുന്നു. പഴയ കുക്കികൾ ഒൻപത് സംഘങ്ങളായിരുന്നു. Kom എന്നു പേരുള്ള വിഭാഗം പഴയകുക്കികളിൽ പെട്ടതാണ്. പുതിയ കുക്കികൾ 1881 -ൽ, 17,024 പേർ ആയിരുന്നു. ഇവരിൽ പതിനൊന്നോളം പിരിവുകൾ ഉണ്ടായിരുന്നു. ഇതിനും പുറമെ വനവാസികളായി അൻപത്തൊമ്പതിനായിരത്തി തൊണ്ണൂറ്റൊന്ന് (59,901) നാഗ ഗോത്രവാസികൾ ഉണ്ടായിരുന്നു. ഇവരും അഞ്ച് പ്രത്യേക കുലങ്ങളായി പിരിഞ്ഞിരുന്നു. ഇവയിൽ Lahupa കുലത്തിലാണ് ഏറ്റവും കൂടുതൽ അംഗങ്ങൾ ഉണ്ടായിരുന്നത് (28,552 അംഗങ്ങൾ). ഈ വിവരങ്ങൾ എല്ലാം തന്നെ 1886-ൽ പ്രസിദ്ധീകരിച്ച Gazetteer of Manipur-ന്റെ പേജുകൾ 28 മുതൽ 36 വരെ പരിശോധിച്ചാൽ കാണാം
പഴയ കുക്കികളും പുതിയ കുക്കികളും
ഗോത്രവർഗ്ഗക്കാരയ കുക്കികൾ തികച്ചും വന്യമായ നാടോടികളുടെ ജീവിതമായിരുന്നു നയിച്ചിരുന്നത്. അവരിൽ ഒരു അധിനിവേശ സ്വഭാവമുണ്ട്. അത് അവരുടെ പ്രകൃതമായി കണക്കാക്കാം. ബർമ്മീസ് പ്രദേശത്തുനിന്നും കുടിയേറിയവരാണ് കുക്കികൾ. ആദ്യമാദ്യം കുടിയേറിയ കുക്കികളെ (old kukis), പിന്നീടു വന്ന കുക്കികൾ (new kukis) നിഷ്ക്കാസനം ചെയ്യുകയോ ആട്ടിയോടിയ്ക്കുകയോ ചെയ്തിരുന്നു എന്ന്, ‘പഴയ’ കുക്കികളെന്നും ‘പുതിയ’ കുക്കികളെന്നും കുക്കി വിഭാഗത്തെ ബ്രിട്ടീഷ് ഭരണാധികാരികൾ തരം തിരിച്ചതിൽ നിന്നും മനസ്സിലാക്കാം. അങ്ങിനെ പിറകെ വന്ന കുക്കിക്കൾ പഴയ കുക്കികളെ വടക്കോട്ടു തള്ളിയിരുന്നു. 1800-കളുടെ തുടക്കത്തിൽ തന്നെ ബ്രിട്ടീഷ് ഭരണാധികാരികൾ കുക്കികളുടെ ഈ കുടിയേറ്റ പ്രവണതയെ നിരീക്ഷിച്ച് രേഖപ്പെടുത്തിയിരുന്നു. സ്വ-വംശത്തിൽ തന്നെയുള്ളവരെ തങ്ങൾ വസിയ്ക്കുന്ന ഇടത്തിൽ തങ്ങുവാൻ അനുവദിയ്ക്കാതെ ആട്ടിയോടിക്കുന്ന കുക്കികളുടെ, അന്യ വംശത്തിൽപ്പെട്ട ഹിന്ദു മെയ്ത്തികളോടുള്ള പെരുമാറ്റം ഊഹിയ്ക്കാവുന്നതെയുള്ളൂ. താഴെ നല്കിയിട്ടുള്ള സ്ക്രീൻഷോട്ട് ശ്രദ്ധിയ്ക്കുക.
ഹിന്ദുക്കളായ മെയ്ത്തികൾ നാടോടികളായിരുന്ന കുക്കികളെ ബഹുമാനത്തോടെയായിരുന്നു സമീപിച്ചിരുന്നത് !!
ഭൂരിപക്ഷമായ ഹിന്ദു മെയ്ത്തികൾ വനവാസികളായ ന്യൂനപക്ഷമായ കുക്കികളോട് നിന്ദാപരമായിട്ടല്ല മറിച്ച് ബഹുമാനത്തോടെയാണ് പെരുമാറിയിരുന്നതെന്ന് ബ്രിട്ടീഷ് ഔദ്യോഗിക രേഖകളിൽ കാണാം. Lieutenant Dun എന്ന ഉദ്യോഗസ്ഥനാണ് 1882-ൽ ഈ വിവരം രേഖപ്പെടുത്തിയത്. കുക്കികളുടെ സ്വതന്ത്രമായ പെരുമാറ്റത്തെ ഹിന്ദുമെയ്ത്തികൾ അനുഭാവപൂർവ്വമായിരുന്നു കണ്ടിരുന്നത് . മലമ്പ്രദേശത്ത് ചുമടുകൾ ചുമക്കാനായി കുക്കികളെ ബ്രിട്ടീഷ് പട്ടാളം ഉപയോഗിച്ചിരുന്നു. അവർ കൊച്ചുകുട്ടികളെപ്പോലെ ദേഷ്യം പ്രകടിപ്പിയ്ക്കുകയും, പെട്ടെന്ന് പ്രകോപിതരാകുകയും ചെയ്തിരുന്നു. കൂടിയ തോതിൽ മദ്യം കഴിച്ചിരുന്ന അവരെ പക്ഷെ ഉന്മത്തന്മാരായി കണ്ടിട്ടില്ല. അവർ നല്ല വേട്ടക്കാരും, മൂപ്പൻ അഥവാ മുഖ്യനോട് ഭക്തിയും അനുസരണയും ഉള്ളവരായിരുന്നു. വഴക്കുകളിൽ ഏർപ്പെടുന്നത് അവർക്ക് സന്തോഷം നല്കിയിരുന്നു. ഇതിൽ നിന്നെല്ലാം സാംസ്കാരികമായി വളരെ പിന്നാക്കം നില്ക്കുന്ന വിഭാഗമാണ് കുക്കികൾ എന്ന് മനസ്സിലാക്കാം. ഇവരുടെ ഈ പിന്നാക്കാവസ്ഥയ്ക്ക് കാരണം ഹിന്ദുമെയ്ത്തികൾ അല്ലെന്നുള്ളതും പ്രത്യേകം പരിഗണിയ്ക്കേണ്ടതുണ്ട്. താഴെ നല്കിയിട്ടുള്ള സ്ക്രീൻഷോട്ട് ശ്രദ്ധിയ്ക്കുക. പിന്നാക്ക വിഭാഗമായ കുക്കികളെ ബഹുമാനപൂർവ്വമായിരുന്നു മെയ്ത്തികൾ പരിഗണിച്ചിരുന്നത്.
പ്രശ്നബാധിതമായ രണ്ട് പ്രദേശങ്ങളെക്കുറിച്ച് മണിപ്പൂർ ഗസറ്റിൽ നല്കിയിരിയ്ക്കുന്ന വിവരങ്ങൾ
Moreh-യിലും Thoubal-ലും കലാപം രൂക്ഷമായിരുന്നു. ഈ പ്രദേശങ്ങളെക്കുറിച്ച് ബ്രിട്ടീഷ് intelligence ഉദ്യോഗസ്ഥന്മാർ രേഖപ്പെടുത്തിയ വിവരങ്ങളുടെ സ്ക്രീൻഷോട്ടുകളാണ് താഴെ നല്കിയിട്ടുള്ളത്. 1886-ൽ Moreh എന്ന് വിളിക്കുന്ന മണിപ്പൂരിന്റെ അതിർത്തി പ്രദേശത്ത് വെറും ഒരു കാവൽപ്പുരയും കാവലാളുകളും മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇന്ന് അവിടം ക്രിസ്ത്യാനികളാക്കപ്പെട്ട കുക്കിവർഗ്ഗക്കാരുടെയും അവരുടെ പിന്തുണയുള്ള ലഹരി മാഫിയകളുടെയും ശക്തികേന്ദ്രമാണ്.
Thoubal എന്ന സ്ഥലത്തെക്കുറിച്ചും വാർത്തകളിൽ പരാമർശമുണ്ടായിരുന്നു. ബർമ്മയിലേയ്ക്കുള്ള പാത ഈ പ്രദേശത്തുകൂടെയാണ് കടന്നുപോകുന്നത്. ഹിന്ദു മെയ്ത്തികൾ സമാധാനത്തോടെ വസിച്ചിരുന്ന ഒരു ഗ്രാമമായിരുന്നു അവിടം. (താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ടുകൾ ശ്രദ്ധിയ്ക്കുക).
ഹിന്ദു-വിദ്വേഷികളുടെ വ്യാജപ്രചാരണങ്ങൾ
മണിപ്പൂരിലെ സായുധ ലഹളയുടെ കാരണക്കാർ ക്രിസ്തുമതത്തിലേയ്ക് പരിവർത്തനം ചെയ്യപ്പെട്ട വന്യ ഗോത്രക്കാരായ കുക്കികളാണ് എന്നുള്ളത് പകൽ പോലെ വ്യക്തമാണ്. എന്നിട്ടും ശാന്തശീലരായ സംസ്കാരസമ്പന്നരായ ഹിന്ദുമെയ്ത്തികളെയാണ് ഹിന്ദു-വിദ്വേഷികൾ പ്രതിക്കൂട്ടിൽ നിർത്തിയിരിയ്ക്കുന്നത്. താഴെ നല്കിയിട്ടുള്ള സ്ക്രീൻഷോട്ടുകൾ ശ്രദ്ധിയ്ക്കുക.
…. തുടരും
Readers may give their feedback / comments in the comment-box below
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
Unique Visitors : 24,207
Total Page Views : 37,737