Introduction
For the kind attention of the readers : Compared to our reading- learning abilities, our listening-learning abilities have dimmed. We are more dependent on the printed word now. The discourses of Swamiji Nirmalanandagiri Maharaj are freely available on Youtube. This is a faithful transcript of one such discourse. The audio clip of the same, copied from the YouTube Video is provided herein. The printed matter has the following advantages. (a) The time required for reading the printed matter provided here-in, which is the verbatim content of Swamijis’ discourse, will be considerably less, compared to watching the full video. (b) Moreover referencing and searching for a particular word or idea or fact in the printed format is much easier compared to a vid or audio clip/file. The video is transcribed as part of the research work into the teachings of Swamiji, and the transcription may also be used as reference material related to Sanatana Dharma.
Note To Readers / Seekers
അപാരമായതും ഗഹനവുമായ അറിവുകൾ നമ്മൾക്ക് നല്കിയിട്ടാണ് സ്വാമിജി നമ്മെ വിട്ടു പിരിഞ്ഞത്. ഈ അറിവുകൾ അദ്ദേഹത്തിന്റെ യൂട്യൂബിലുള്ള പ്രഭാഷണങ്ങളിൽ നിന്നും ലഭ്യമാണ്. പക്ഷെ സാധാരണയായി വീഡയോ കാണുന്നവരുടെ മനസ്സുകളിൽ ഈ അറിവുകൾ ആഴത്തിൽ പതിയാറില്ല. കേൾവി-ജ്ഞാനം എന്ന കഴിവ് നമ്മളിൽ നന്നേ കുറഞ്ഞിരിയ്ക്കുന്നു. അതിനാൽ സ്വാമിജിയുടെ പ്രഭാഷണങ്ങൾ transcribe ചെയ്ത് അത് ക്ലാസ്സിഫൈ ചെയ്താൽ, അത് കൂടുതൽ പ്രയോജനപ്രദമാകുമെന്ന് കരുതുന്നു. ആ നിലയ്ക്കുള്ള ഒരു എളിയ ശ്രമമാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ ഇവിടെ നല്കിയിരിയ്ക്കുന്ന transcript-കൾ. വീഡിയോ കാണുന്ന അത്രയും സമയം അതിന്റെ transcript വായിയ്ക്കുന്നതിന് എടുക്കുകയില്ല. വായനക്കാരന്റെ കഴിവ് അനുസരിച്ച് ഏകദേശം മുപ്പത് മുതൽ നാല്പത് ശതമാനം സമയം ലാഭിയ്ക്കുകയും ചെയ്യാം.
ഗുരുവന്ദനം
ശ്രീഹരീം പരമാനന്ദം ഉപദേഷ്ടാരമീശ്വരം
വ്യാപകം സർവ്വ ലോകാനാം
കാരണന്തം ഭജാമ്യഹം
ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം
സൂത്രഭാഷ്യ കൃതൗ വന്ദേ ഭഗവന്തൗ പുനഃ പുനഃ
സദാശിവ സമാരംഭാം ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം
ബോധാനന്ദം ചകല്യാണം ഹലാനന്ദം ആത്മജം
സച്ചിദാനന്ദം ആത്മജം അച്യുതാനന്ദ ഗുരും
മാതൃസ്മരണ

Audio Clip of the Discourse
Start of the Discourse …..
clip no 19 – രസാസ്വാദനത്തിലെ ഉജ്ജ്വല ബിംബം – ശ്രീ കൃഷ്ണൻ
ഗോപനീയത
എന്ത് ഗോപ്യമായി ചെയ്യാൻ ഇഷ്ടപ്പെടുന്നുവോ, ഗോപനീയത മനസ്സിനു വരുന്നുവോ, അതാണ് മതമെന്നാണ് ഇന്നത്തെ ഭാഷ്യം. രഹസ്യമല്ല ഗോപനീയത. വളരെ വേഗം body-യിൽ നിന്ന് തിരിച്ചറിയുകയും വളരെ വേഗെന്ന് മറച്ചുവയ്ക്കുകയും …നല്ല ചൂടുള്ള കൊഴുക്കട്ട …വെള്ളത്തിൽ ഇട്ട് നല്ല പോലെ തിളപ്പിച്ച്…. കൊഴുക്കട്ട ഉരുട്ടിയിട്ട് വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് നല്ല കല്ച്ചട്ടിയില് …കല്ച്ചട്ടിയാകുമ്പോൾ ചൂട് വേഗം ആറുകേല …നല്ല കല്ച്ചട്ടിയില് കൊഴുക്കട്ട എടുത്തു വച്ച് പിള്ളേർക്ക് വിളമ്പാൻ ഇരിയ്ക്കുമ്പോഴാണ് ആങ്ങളയുടെ മക്കൾ വരുന്നത്. അത് ഉടനെ കട്ടിലിന്റെ കീഴേലോട്ട് തള്ളിവച്ച് ഏറ്റ് പോടാ .. പിന്നെ വിളിയ്ക്കാം …. എന്നു പറഞ്ഞ് വിടുമ്പോൾ …മറ്റവൻ വരുമ്പോഴേ കാണും…ഏതോ മറച്ചിട്ടുണ്ട് … അതാണ് ഈ ഒന്നിച്ചുള്ള ഇറക്കവും ബഹളവും ഒക്കെ … അവൻ ഉടനെ പോവുകയില്ല ….തത്തി നിക്കും… അപ്പോൾ തത്തി നിക്കുന്നതിനിടയില് ഇത് ആദ്യം കണ്ടിട്ട് നിന്ന ഒരു ചെക്കന് ആർത്തി കൂടുന്നതുകൊണ്ട് ഇവൻ നിരങ്ങിച്ചെല്ലും…ഇച്ചിരെയെ കാണുകയുള്ളൂ…അവൻ ഈ കല്ച്ചട്ടിയില് കൈയ്യിടും…കൈപൊള്ളും. എന്നു പറഞ്ഞപോലെ പൊള്ളുന്നതാണ് ഈ ഗോപനീയത. (1.16 mts / 28.05 mts)
ഗോപ്യം ആക്കുംതോറും പ്രകടമാവും. എവിടെ കാശ് കൊടുത്തു രക്ഷിച്ചാലും രക്ഷപെടുകില്ല. മതത്തിന്റെ എല്ലാ ഗോപനീയതയും പൊള്ളത്തരമാണ്. ഗോപനീയതയിൽ സൗഖ്യവുമില്ല, ആനന്ദവുമില്ല, രസവുമില്ല… ഗോപനീയതയുള്ള എല്ലാ വൃത്തിപശുക്കളേയും അടിച്ചു മേയ്ക്കാൻ കഴിഞ്ഞ് ഗോപനീയതയുടെ അന്തർ ഇന്ദ്രിയങ്ങൾ തള്ളുമ്പോഴേ ഗോപനും ഗോപാലനും ഉണ്ടാവൂ. ഗോപ്യം മുഴുവൻ മേയ്ക്കാൻ പഠിയ്ക്കണം. ഗോപവൃത്തികൾ ആകുന്ന സമസ്ത പശുക്കളേയും മൈതാനത്ത് തെളിയ്ക്കുന്നവനാണ് ഗോപാലൻ.
കളവ് !!?? ശ്രീകൃഷ്ണന്റെ
ലോകത്തിൽ ആരുടെയെങ്കിലും കളവ് പ്രസിദ്ധമായിട്ടുണ്ടെങ്കിൽ അത് ഗോപാലന്റെ കക്കൽ മാത്രമാണ്. അതിന്റെ വിചാരസാന്ദ്രമായ ലോകം അനുഭവിയ്ക്കണമെങ്കിൽ കളവ് ലോകം പറഞ്ഞ് ആസ്വദിയ്ക്കുമ്പോൾ പിന്നെ അത് എങ്ങിനെയാ കളവ് ആകുന്നത്. അത് പോലും ഇതു വരെ ചിന്തിച്ചിട്ടില്ല. വൃന്ദാവനത്തിൽ ഒരാളും അറിയാതിരുന്നില്ല കക്ഷി കട്ടൂന്ന്. എല്ലാവരും അറിയുന്നതിന് കളവെന്നെങ്ങിനെയാ പേര്.

-കള്ളന്മാരുടെ രാജാവ്
നൂറ്റാണ്ടുകളായി നിങ്ങൾ ഒക്കെ വിളിയ്ക്കുന്നത് കള്ളക്കൃഷ്ണൻ എന്നാ വിളിയ്ക്കുന്നെ. നിങ്ങൾ അറിഞ്ഞു കഴിഞ്ഞും അത് കള്ളമാകുന്നത് എങ്ങിനെയാണ്. ഇതുവരെ ചിന്തിച്ചില്ലേ ഇത്. …ഇതുവരെ … എന്റെ ദൈവമേ…പിന്നെ നിങ്ങൾ എന്ത് കൃഷ്ണനെയാണ് അറിഞ്ഞത്. നിങ്ങളുടെ ഉള്ളിലെ കളവ് മുഴുവൻ വലിച്ച് പുറത്തിടുന്ന ഒരു സങ്കല്പം ഒന്ന് ആലോചിച്ച് നോക്കിക്കേ. കക്കാൻ കേറി ഉറിയിൽ തൂങ്ങിക്കിടന്ന് നാട്ടുകാർ ഓടി വരുന്നതും, ….. (ആരോ ചോദിയ്ക്കുന്നു…..)…ങ്ഹാ …ഗോപനീയ വൃത്തികൾ ആകുന്ന സർവ്വ പശുക്കളേയും പുറത്ത് മൈതാനത്ത് മേയ്ക്കാൻ ത്രാണി ഉണ്ടാകുമ്പോൾ അവൻ കള്ളനല്ല, കള്ളന് കഞ്ഞി വച്ചവനും അല്ല, അവൻ സ്തേനാനാം പതിയാണ്. കള്ളന്മാരുടെ ഒക്കെ രാജാവ്.
ഹേയ്… ഇതെല്ലാവർക്കും ചിന്തിയ്ക്കാവുന്ന ചിന്തയല്ലേ… ഇതിനകത്ത് പച്ചയ്ക്ക് അല്ലേ എഴുതിവച്ചിരിയ്ക്കുന്നത്. … ഇല്ലേ…ഇതിനകത്ത് വല്ലതും ചിന്തിയ്ക്കാൻ ഉണ്ടോ …അതിലെഴുതിവച്ചത് വായിച്ചാൽ പോരേ… നിങ്ങൾ ഒരുപാട് ചിന്തിച്ചു…അതാ ഇത് കിട്ടാത്തത് … അതിലെഴുതിയത് വായിച്ചില്ല. അതില് വളരെ പച്ചയ്ക്കാ എഴുതിവച്ചിരിയ്ക്കുന്നത്. ഇല്ലേ…
വല്ലവരും കുളിയ്ക്കുന്നിടത്ത് എത്തിനോക്കാനും ഒളിഞ്ഞു നോക്കാനും ഒക്കെ നിങ്ങള് പോകും. ആ മുണ്ടുമെടുത്ത് മുകളിൽ കേറി ഇരുന്ന് പച്ചയായ അങ്ങിനെ ഒരെണ്ണം ഉണ്ടെങ്കിൽ അതങ്ങ് തെളിഞ്ഞ് തീർത്ത് വിടാൻ ….. അതും നവോഢകളുടെ മുമ്പിൽ കുട്ടിയായവൻ… സകല വൃത്തിപ്പശുക്കളേയും പുറത്ത് ചാടിച്ച് ആനയിച്ച്, ഗോപ്യമായിരിയ്ക്കുന്ന സമസ്ത ഭാവങ്ങളേയും തള്ളി നീക്കി, രസാസ്വാദനത്തിൽ വിഷയങ്ങൾ തന്റെയാണെന്ന് വിചാരിച്ചാൽ ആസ്വാദനം ഇല്ലെന്നും, അന്യന്റെ ആണെന്ന് വിചാരിച്ചാൽ ആസ്വാദനം ഇല്ലെന്നും, അതുപോലെ തന്നെ തടസ്ഥരൂപേണ യോഗിയായി തീർന്നാൽ ആസ്വാദനമില്ലെന്നും അതുകൊണ്ട് കേറിയത്, അത് അർഹിയ്ക്കുന്ന മാനങ്ങളിൽ ആസ്വദിച്ചേ തീരുകയുള്ളൂ എന്നും, ഇതിനേക്കാൾ മനോഹരമായി എങ്ങിനെയാണ് ഒരു ഇതിവൃത്തം പറയുക. ഇനി പോയൊന്ന് വിളിയ്ക്ക് കിഷ്ണാ….. അവൻ നിങ്ങളുടെ ഉള്ളിലെ കള്ളത്തരങ്ങളിൽ എവിടെയോ വിളി കേൾക്കും.

ഗോപ്യസ്മൃതികളുടെ സമസ്ത വൈകാരികത്വവും പുറത്തെടുത്തിട്ട് ചാടിക്കളിയ്ക്കുന്ന കണ്ണൻ കപട ഗോപാലൻ ചൈതന്യാംബു ഘനാഘനൻ ചെയ്ത കാര്യങ്ങൾ ഒക്കെയും ജഗൻ മോഹന മോഹനം. രസാസ്വാദനത്തിൽ ഇത്രയും കൂടിയ ഒരു ബിംബം വേറെ ഇല്ല. ആയിരമായിരം വർഷങ്ങളായി മാനവജീവിതത്തെ രസാസ്വാദനത്തിന്റെ ഉച്ചിയിൽ എത്തിച്ച സമുജ്ജ്വല പ്രതീകം. വ്യാസ ഹൃദന്തത്തിന്റെ അവാച്യവും അനുമേയവുമായ സൃഷ്ടി.
കൃഷ്ണലീലകളും ദാമ്പത്യ ജീവിതവും
പ്രപഞ്ചാതിശായിയായ രതിരസത്തിന്റെ നിത്യകാമുകൻ. ഏത് വൃദ്ധ രസം ആസ്വദിയ്ക്കുമ്പോഴും വാർദ്ധക്യം വെടിഞ്ഞ് ഗോപരാധാ ചാപല്യത്തിലേയ്ക്ക് താന്ന് വിനയാന്വിതമായി ആസ്വദിയ്ക്കുന്ന ആ മുരളീരവം …. ഏതോ വാർദ്ധക്യത്തിൽ നിന്നു പോലും യൗവനയുക്തതയുടെ കൗമാരത്തിന്റെ രതിരസ സാനുവിലേയ്ക്ക് മാനവ ജീവതത്തെ താഴ്ത്തിക്കൊണ്ടുവരുവാൻ ശക്തമായ മുരളീരവം. (6.27 mts) അത് വിരചിച്ച തൂലിക തന്ത്രാഗമങ്ങളുടെ ശാന്ത ഭൂവിലൂടെ സമുജ്ജ്വലമായി സഞ്ചരിച്ചിട്ടില്ലെങ്കിൽ ഇതിവൃത്ത ഘടനയിൽ ഗോപ്യസംസ്കൃതിയുടെ അന്തരാളങ്ങൾ പിച്ചിച്ചീന്തുന്ന ഈ കൃതി സംഭാവ്യമാവുകയില്ല. മാനവ ഹൃദന്തം ആ വർണ്ണനാചാതുരിയ്ക്കു മുമ്പിൽ എവിടെയോ ഉടക്കി നിന്നു പോകും. ഒരിക്കൽ ആസ്വദിച്ചാൽ. ഒരായിരം തവണ ആസ്വദിയ്ക്കുമ്പോഴും. കണ്ണനും കണ്ണന്റെ ലീലകളുമാണ് നിങ്ങളുടെ കുടംബജീവിതങ്ങളെ ഇതുവരെ സാരാർത്ഥപൂർണ്ണമാക്കിയത്. അതുളവാക്കിയ കാമുക സംഗമങ്ങളാണ് നിങ്ങളുടെ ഭാര്യഭർത്തൃബന്ധങ്ങളെ ശിഥിലമാക്കാതെ കൊണ്ടുപോയത്. ആ മനോഹരമായ അബോധ പ്രബോധനങ്ങൾ ആണ് കുടുംബത്തിന് ഈടുവയ്പുകൾ നല്കിയത്. അവയിൽ നിന്ന് നിങ്ങൾ അകലുകയും, പാശ്ചാത്യ കാമനയുടെ രംഗവേദികളിലേയ്ക്ക് വീഴുകയും ചെയ്യാൻ തുടങ്ങിയത് എവിടെയാണ് നിങ്ങളുടെ കോടതികളിൽ divorce notice-കളുടെ എണ്ണം കൂടിയത്.
മാംസനിബദ്ധമായ രാഗത്തിന്റെ വേലിപ്പുറങ്ങളിൽ contact disorder എന്ന നിത്യരോഗം വഹിയ്ക്കുന്ന ചെറുപ്പക്കാർ. മാനസിക രോഗങ്ങളിൽ മാറ്റിയാലും മാറുകയില്ലാത്ത contact disorder ഇന്ന് കൗമാരത്തേയും യൗവനത്തേയും തിണ്ടാടി കൊണ്ടുപോകുമ്പോൾ തലയൊളിയ്ക്കുവാൻ രതിസുഖത്തിന്റെ അന്തരാളങ്ങൾ ഗോപ്യമായി തേടുന്ന ഭക്തിയുടേയും വേദാന്തത്തിന്റെയും രംഗവേദികളെ ഉപയോഗിക്കാമെന്ന് ഓർത്ത് ചാടിയിറങ്ങുന്നവരെക്കൊണ്ട് നിറഞ്ഞിരിയ്ക്കുന്ന മതങ്ങൾ. വിഷം ബാധിച്ച ഒരു വരുംകാല ലോകത്തിന്റെ നാന്ദിയാണ് ഇത്.

ത്രിവേണി
ഭക്തിയുടേയും സാന്ദ്രമായ തത്ത്വചിന്തയുടേയും രംഗവേദികൾ ഇന്ന് പാരമ്പര്യ നിഷ്ഠമായ അറിവിന്റെയും അനുഷ്ഠാനത്തിന്റേയും സംഗമ ഭൂമികളല്ല. വൈരാഗ്യവും ആനന്ദവും വിവേകവും സമ്മേളിയ്ക്കുന്ന ത്രിവേണികളല്ല. മറിച്ചവ പാശ്ചാത്യ-പൗരസ്ത്യ സംസ്കൃതികളിലെ വിഷലിപ്തമായ കാമത്തിന്റെ സംഗമ ഭൂമിയായി മാറുമ്പോൾ അത് കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സംയോഗമാണെന്ന് ലോകത്തെ തെറ്റിദ്ധരിപ്പിച്ച് വിഷലിപ്തവികാരങ്ങളെ വളർത്തിയെടുക്കുന്ന രംഗവേദികളായാണ് മാറുന്നത്. ഇവിടെ മതങ്ങൾ അതിന്റെ അസ്തമയം കാണാറാകുന്നു. ഇവിടെ മതങ്ങൾ എതിരാളികളുടെ ചർച്ചയ്ക്ക് വിധേയമാകുന്നു. ഇവിടെ മതങ്ങൾ അനുഷ്ഠാനങ്ങളിൽ നിന്ന് അകലുന്നു. ഇവിടെ മതങ്ങൾ മനുഷ്യന് ഭാരമായിത്തീരുന്നതായി മാറുന്നു. ഇവിടെ മതങ്ങൾ ആധുനിക management ഗുരുക്കന്മാരുടെ കൈകളിൽ വ്യാവസായിക പ്രാധാന്യമുള്ള മലഞ്ചരക്കുപോലുള്ള കച്ചവടമായി മാറുന്നു. ഇതുണ്ടാകാതിരിയ്ക്കണമെങ്കിൽ, ഇതിന്റെ അനുഭൂതിയുടെ രസം നുകരണമെങ്കിൽ, വ്യക്തിത്വം വിഗളിതമാകണം. വ്യക്തിത്വം നിലനിർത്തി മതാനുഷ്ഠാനത്തിന്റേയും ആത്മാനുഭവത്തിന്റേയും ലോകങ്ങൾ ഉണരില്ല. ഗുരുകുലങ്ങളിൽ നിന്ന് മതം പഠിപ്പിയ്ക്കുന്ന കേന്ദ്രങ്ങളിലേയ്ക്കുള്ള വികാസം ഇവിടെയാണ് പാളിപ്പോയത്.
കൽച്ചട്ടി
വ്യക്തിയുടെ അഹങ്കാരവും വ്യക്തിത്വവും നിലനിർത്തി മതം പഠിപ്പിയ്ക്കാമെന്നു കണ്ടെത്തിയ ആധുനികതയുടെ ചവിട്ടുനാടകം ഇവിടെയാണ് താളം തെറ്റിയത്. പാത്രത്തെ പാകപ്പെടുത്താതെ പാകം ചെയ്യുക. പുതിയ പെണ്ണുങ്ങള് കൽച്ചട്ടി വാങ്ങിയ്ക്കുന്ന പോലെ. കൊണ്ടുചെല്ലുന്ന പാടെ അവിയല് വയ്ക്കും. അത് പൊട്ടിത്തെറിച്ച് മുഖം പൊള്ളും. എന്നിട്ട് കൽച്ചട്ടിയെ കുറ്റം പറയും. ഇനി മുതല് ഒരു കൽച്ചട്ടിയും ഈ വീട്ടിൽ വാങ്ങിയ്ക്കരുത്. …അത് മയയ്ക്കണം … പാത്രം മയക്കി എടുക്കണം. അതിന് ഒരുപാട് പണികളുണ്ട്. ചിലര് ഉമി കത്തിയ്ക്കും. ചിലര് വെള്ളം തിളപ്പിയ്ക്കും. ചിലര് കശുവണ്ടി തിളപ്പിയ്ക്കും. …ങാഹാ…അതിന്റെ തോട്. അതൊക്കെ പണിയുണ്ട്. അത് അറിയണമെന്നുണ്ടെങ്കിൽ അടുക്കളയിൽ പണിയെടുക്കണം.
മയക്കി എടുക്കാത്ത കലവും മയക്കിയെടുക്കാത്ത കൽച്ചട്ടിയും കാശ് കളയും. മയങ്ങിവരാത്തത് ഒന്നും നേരെയാവില്ല. ഞാന് അദ്ഭുതപ്പെടുന്നതല്ല. ഇത്രയും പാട് കേടുകളുള്ളതാണെങ്കിൽ ഈ മണ്ണാങ്കട്ട വേണ്ടെന്ന് പറഞ്ഞ് എന്തേ നിങ്ങൾ ഏറ്റ് പോകാത്തത് എന്നാണ് ഞാൻ ആലോചിയ്ക്കുന്നത്. (12.15 mts) അതുകൊണ്ട് പാത്രം മയങ്ങണം. മയങ്ങി വന്ന പാത്രത്തിൽ വച്ചാൽ സ്വാദ് കൂടും. മയങ്ങിക്കഴിഞ്ഞ് അടിയ്ക്ക് പിടിച്ചാലും പൊട്ടില്ല. അടിയ്ക്ക് പിടിച്ചതിന് സ്വാദ് ഏറും. പിടികിട്ടിയില്ല……. പാത്രത്തോട് ഒട്ടും. ചിലത്. ങ്ഹാ… അത് ചുരണ്ടി എടുത്താൽ സ്വാദ് കൂടും. അതിന് കൽച്ചട്ടിയിൽ വല്ലതും കഴിച്ചിട്ട് ഉള്ളവരോട് പറഞ്ഞാൽ അല്ലേ പ്രയോജനം ഉള്ളൂ. അതിനൊന്നും വിധിയില്ലല്ലോ. ആകെ ടിന്നിലടച്ച് വരുന്നത് ഒക്കെ ഞണ്ണി ശീലിച്ചിട്ട് …. രസം ആസ്വദിച്ച് ജീവിതത്തിൽ ഒന്നും കഴിയ്ക്കാത്ത നിങ്ങളോട് രസത്തെപ്പറ്റി പറഞ്ഞിട്ട് എന്താ കാര്യം അല്ലേ. ങ്ഹേ…. ഓടിച്ചെല്ലുക … ഒരു ടിന്ന് വാങ്ങിയ്ക്കുക … ഒരു നില്പൻ അടിച്ച് പോരുക. ദേശകാല വിഷയങ്ങൾ വരുത്തുന്ന.. ആ …വ്യക്തി വരുത്തുന്ന ദോഷങ്ങള് മനസ്സിലായി. (13.28 mts) അപ്പോൾ അത്തരക്കാർ ഒളിഞ്ഞിരുന്ന് കേൾക്കും. അവര് നേരെയാ ഇരിക്കുന്നതെങ്കിലും നേരെ സ്വീകരിയ്ക്കില്ല. ഇത് എന്നെയാണ് എന്ന് തോന്നുകയാൽ ഒളിഞ്ഞിരുന്ന് കേൾക്കും. അനുവാചകൻ സ്വന്തം ദേശകാലങ്ങളുടെ പ്രഭാവത്തിൽ നിന്നും സ്വന്തം വൈയ്യക്തികതയിൽ നിന്നും സ്വതന്ത്രനാകണം. എന്നാലേ ആസ്വദിയ്ക്കാൻ പറ്റൂ.
വശീഭാവം
അടുത്തത് നിജസുഖാതി വശീകരണം ….വശീഭാവം. സ്വന്തം സുഖ-ദുഃഖങ്ങളിൽ മുഴുകിയിരിയ്ക്കുന്ന ആൾ വിഷയങ്ങളെ കാണുമ്പോൾ വ്യഗ്രനാവുകയാൽ ..ദ്വയാഗ്രൻ ….കാണുന്നത് താൻ മുഴുകിയിരിയ്ക്കുന്നത്….രണ്ട് സ്ഥലത്താ ബുദ്ധി….. മാറി മാറി സമ്മേളിയ്ക്കും. വിരഹമുള്ളവൻ വിരഹിയായി ഇരിയ്ക്കുമ്പോൾ ശബ്ദം തന്നെ കേൾക്കാൻ ഇഷ്ടമുണ്ടാകില്ല. എന്തെങ്കിലും കേട്ടാൽ തന്നെ അതൊക്കെ തന്നെ സംബന്ധിയ്ക്കുന്നതായി കണക്കുകൂട്ടും. വ്യഗ്രത എന്നു പറയുന്നത് അതാണ്. നമ്മളിന്ന് ഉപയോഗിച്ച് ഉപയോഗിച്ച് പത്രഭാഷയിൽ ഇതൊരു നല്ല പദമായിട്ടാ ഉപയോഗിയ്ക്കുന്നെ. നല്ല വ്യഗ്രത ഉള്ളവനാ. എന്നു പറഞ്ഞാൽ ഏകാഗ്രത ഇല്ലാത്തവൻ എന്നാണ് അതിന്റെ അർത്ഥം. ആ സ്വാമിജിയ്ക്ക് എന്ത് വ്യഗ്രത ആണെന്ന് അറിയാമോ. എന്നു പറഞ്ഞാൽ പോക്കാണ് സാധനമെന്നാ അർത്ഥം. പദങ്ങള് പത്രക്കാര് ഒരുമാതിരി കുളം ആക്കിയിട്ടുണ്ട്. പത്രക്കാർ ആകെ ഭാഷയ്ക്ക് ചെയ്ത സംഭവാന ഏറ്റവും വലുതായിട്ട് ഇതാണ്. പദങ്ങളുടെ മേൽ അവർ നടത്തിയ raping ഭാഷാപദങ്ങളുടെ കന്യാകാത്വ ശുദ്ധി മലിനപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ പത്രങ്ങൾ ഭാഷയ്ക്ക് ചെയ്ത സംഭാവനകൾ ആ നിലയിൽ മറക്കാൻ ആവില്ല. കാലക്രമത്തില് പണ്ഡിതന്മാർ പോലും അത് ശരിയാണെന്ന് ഓർത്ത് പ്രയോഗിയ്ക്കുകയും ചെയ്യും. അതാണ് ഇതിന്റെ ഗുണം. സാർവ്വലൗകിക ന്യായത്തില്.
-ഏകാഗ്രത vs വ്യഗ്രത
ഏകാഗ്രത ഇല്ലാതാകുമ്പോഴാണ് വ്യഗ്രത ഉണ്ടാകുന്നത്. സ്വന്തം സുഖങ്ങളിൽ മുഴുകുമ്പോൾ പുറത്തുനിന്നു കേൾക്കുമ്പോൾ ഈ മുഴുകലും അതും ആകുമ്പോൾ വ്യഗ്രനാവും അയാൾ. അപ്പോൾ വിഷയങ്ങളെ കാണുമ്പോൾ അയാൾ വ്യഗ്രനാവുകയാൽ സംവിത് വിശ്രാന്തി ഉണ്ടാവില്ല. രസം അനുഭവിയ്ക്കില്ല. നേരത്തെ വാസനാ രൂപത്തിലും ഇപ്പോൾ അനുഭവ രൂപത്തിലും വൃത്തികൾ ഉണരും. നേരത്തെയുള്ളത് വാസന. ഇപ്പം അനുഭവം. രണ്ട് തരത്തിൽ വൃത്തികൾ ഉണരും. അതിൽ നിന്ന് മോചനം നേടി വേണം കാണാൻ. അതിൽ നിന്നുകൊണ്ട് കാണരുത്.
മതത്തിന്റെ മൂന്ന് തൂണുകൾ
മതം വൈകല്യത്തിലേയ്ക്ക് പോവുന്നതും സംസ്കാരം വൈകല്യത്തിലേയ്ക്ക് പോവുന്നതും സംവിത് ജ്ഞാനം ഉണ്ടാകാതിരിയ്ക്കുന്നതും വിശ്രാന്തി വരാതിരിയ്ക്കുന്നതും എല്ലാം ഇത്തരം വ്യഗ്രത കൊണ്ടാണ്. കൂട്ടുകെട്ടുകൾ വ്യഗ്രത ഉണ്ടാക്കും, മതങ്ങൾക്കകത്ത്. അച്ചടക്കം നഷ്ടപ്പെടും. അച്ചടക്കം നഷ്ടപ്പെട്ടാൽ ബ്രഹ്മചര്യം പോകും. പറപറക്കും. ദാരിദ്ര്യം മാറും. ദാരിദ്ര്യവും അച്ചടക്കവും ബ്രഹ്മചര്യവും മാറിക്കഴിഞ്ഞാൽ മതം മരിയ്ക്കും. മതം നിലനില്ക്കുന്ന മൂന്ന് തൂണുകളാ ഇവ. എല്ലാ perspective-ലും. എല്ലാ perspective-ലും.
വിവാഹവും രതിസുഖവും
അഷ്ടമൈഥുന പ്രക്രിയകളിൽ ഏർപ്പെടേണ്ടി വരും. അത് അനുഷ്ഠാന വിരോധിയാണ്. നിയമേന അല്ലാത്തതുകൊണ്ട്. അവ ആസ്വദിയ്ക്കുവാനാണെങ്കിൽ വിധിയാംവണ്ണം വിവാഹം കഴിയ്ക്കണം. വിധിയാംവണ്ണം വിവാഹം കഴിയ്ക്കാതെ രതിസുഖം ഒരുത്തനും അനുഭവിയ്ക്കില്ല. വിധിയാംവണ്ണം വിവാഹം കഴിയ്ക്കുമ്പോൾ മാത്രമാണ് ഭാര്യ-ഭർത്താവ് എന്ന പദവിയ്ക്കതീതമായ രതിസുഖം അനുഭവിയ്ക്കുന്നത്. മറ്റേത് tension മാത്രമേ അനുഭവിയ്ക്കൂ. സുഖം അനുഭവിയ്ക്കില്ല. അത് ആവർത്തനത്തിന് ഉള്ള വ്യഗ്രത ഉണ്ടാക്കുകയും ചെയ്യും. അത് ആനന്ദത്തെ അന്യമാക്കുകയും ചെയ്യും. അതല്ലേ ചോദ്യത്തിന്റെ കാതൽ. എനിയ്ക്ക് തെറ്റിയോ എന്നറിയാൻ ചോദിച്ചതാ. അതൊക്കെ നല്ലപോലെ അറിഞ്ഞിട്ടാ ഇത് വിധിയാം വണ്ണം ഒക്കെ ഇത് ഉണ്ടാക്കിവച്ചിരിക്കുന്നത്. അല്ലാതെ ചുമ്മാ പൊട്ടന്മാർ ഉണ്ടാക്കിയതൊന്നുമല്ല. ഇതൊക്കെ അനുഭവിച്ച് തീർന്നിട്ട് പയ്യെ മതി… എന്തിനാ ഈ തിരക്ക്. ചാടി ഓടി ഒന്നും ഇതിനകത്തോട്ട് വന്ന് പെട്ടെന്ന് കേറി വീഴണ്ടാ. പതുക്കെ പോയാൽ മതി. വളരെ മെല്ലെ. അതിന്റെ തൃഷ്ണയുടെ ലാഞ്ചനകൾ കിടപ്പുണ്ടെങ്കിൽ അത് വിധിയാംവണ്ണം ആസ്വദിയ്ക്കണം.
Divorce & Contact Disorder
അത് കഴിയുമ്പോൾ സംവിത് ജ്ഞാനം ഉണ്ടാവുകയും, ആസ്വാദനം കഴിയുകയും, ശാന്തമാവുകയും നിർവേദം വരുകയും ചെയ്യും. ഇല്ലെങ്കിൽ നിർവേദം ഉണ്ടാവില്ല. അതിന് നേരെ വിപരീതമായ contact disorder ഉണ്ടാവും. ഞാനതിന്റെ മലയാളം പറയാത്തത് സംഭോഗ പ്രതിഷേധം, സംഗമ പ്രതിഷേധം എന്നാണ്. ചില ആചാര്യന്മാർ ഇതിന് civet phobia എന്നു പറയും. ഇണയോടുള്ള ചേർച്ച കഴിഞ്ഞ് ഇണയെ കൊല്ലാനുള്ള പക. വീണ്ടും വേറൊരാളെ പ്രാപിയ്ക്കാനുള്ള തൃഷ്ണ. (20.07 mts) വ്യക്തിയിൽ നിന്നു വ്യക്തിയിലേയ്ക്ക് മാറുവാനും ചേർച്ചയ്ക്കും ആഗ്രഹിയ്ക്കുക. ഈ ഫോബിയ ആണ്, ഈ ഭയം ആണ്, ഈ ക്രോധമാണ്, നല്ലൊരു ശതമാനം divorce notice-നും പിന്നിലുള്ള ചേതോവികാരം. ഞാനത് ആദ്യം പറഞ്ഞിടത്ത് നിർത്താമെന്നാ വിചാരിച്ചെ. അത് വളരെ wider ആണ്. വളരെ അപകടകരവുമാണ്. Psychiatry-യിലും Psychology-യിലും പയറ്റിത്തെളിഞ്ഞ നിഷ്ണാതന്മാർക്കുപോലും കണ്ടുപിടിയ്ക്കുവാനും പരിഹരിയ്ക്കുവാനും പറ്റാതെ നില്ക്കുന്ന രംഗങ്ങളാണത്. അതുകൊണ്ട് നിങ്ങൾക്ക് ഈ പേരും കൊണ്ടുപോയി ഏത് സൈക്കയാട്രിസ്റ്റിനോടും ചോദിയ്ക്കാം.
പുതിയ വിദ്യാഭ്യാസം ഈ രോഗവും കൊണ്ടാണ് ഒട്ടുവളരെ വിദ്യാർത്ഥിനീ-വിദ്യാർത്ഥികളെ ഇറക്കി വിടുന്നത്. ഒരു നിമിഷാർദ്ധം കൊണ്ട് പ്രേമിയ്ക്കുകയും, അടുത്ത നിമിഷാർദ്ധം കൊണ്ട് പ്രേമം സാഫല്യത്തിൽ എത്തുകയും, ഉത്തര ക്ഷണത്തിൽ വിടപറയുകയും, മറ്റൊന്നിൽ ആരംഭിയ്ക്കുകയും, അവസാനം ഇതെല്ലാം വിട്ട് വിധി പൂർവ്വം വിവാഹം കഴിയ്ക്കുകയും, അത് ഒരാഴ്ച ആയുസ്സോടെ നിയ്ക്കുകയും, അത് കഴിയുമ്പോഴേയ്ക്ക് അതെല്ലാമായി വിടപറയുകയും ചെയ്യുന്ന മാരക രോഗത്തിന്റെ രംഗവേദികൾ. ചോദ്യത്തിന് ഉത്തരം പൂർണ്ണമായി എന്ന് തോന്നുന്നു. പിന്നെ കുറെ ഗുളിക ഒക്കെ കഴിച്ച് ഒരുമാതിരി മയങ്ങി ഒരു ജീവിതം. ഇതിന്റെ ലോകം വളരെ വിപുലമാണ്. അതുകൊണ്ടാണ് ദാരിദ്ര്യം വേണമെന്ന് പറഞ്ഞത്. വിഷയ വസ്തുക്കളുടെ ദാരിദ്ര്യം സ്വീകരിയ്ക്കുമ്പോൾ മാത്രമേ അത് ആസ്വദിയ്ക്കാൻ പറ്റൂ. വയറ് നിറച്ച് ഉണ്ടവന് ചോറ് വിളമ്പി കൊടുത്താൽ ആസ്വദിച്ച് ഉണ്ണാൻ അവന് പറ്റില്ല. (ആരോ ചോദിയ്ക്കുന്നു….) …It depends. കൊടും എന്നുള്ളത് …it depends. (22.26 mts) നിങ്ങളുടെ മനസ്സിന്റെ ശക്തി അനുസരിച്ചാണ്.
ദാരിദ്ര്യം
ദാരിദ്ര്യം….ഞാൻ പറഞ്ഞ ദാരിദ്ര്യം സ്വാഭാവിക ദാരിദ്ര്യത്തെ അല്ല. സമ്പന്നതയുടെ നടുക്ക് സ്വീകരിച്ച ദാരിദ്ര്യത്തെയാണ്. ആ ദാരിദ്ര്യം ആയിരുന്നു ഭാരതത്തിൽ ഉണ്ടായിരുന്നത്. അങ്ങിനെ ഒരു പദം പറഞ്ഞാൽ അതിന് പൂർണ്ണമാവില്ല. എല്ലാം ഉള്ളപ്പോഴും അവ വേണ്ടാത്ത ഒരവസ്ഥ. (ഒരു സ്ത്രീ ചോദിയ്ക്കുന്നു….) എല്ലാ പദം correct ആവില്ല. അതിന് ദാരിദ്ര്യം എന്ന പദം മാത്രമേ ചേരൂ. A state of law of diminishing marginal utility. Economics-ൽ ഈ പദം കഷ്ടിച്ച് പറയാമെന്നു തോന്നുന്നു. അത് പൂർണ്ണത വന്നിട്ട് പൂർണ്ണകാമനാകുമ്പോൾ, തൃപ്തിയോടുകൂടി, നിരാകരിക്കുന്നില്ല, നിരാകരിച്ചാൽ അത് അകത്ത് കേറിക്കൂടും. നിരാകരിയ്ക്കുന്നില്ല. മതി എന്നു തോന്നുന്നതാണ്. തൃപ്തിപൂർവ്വം മതി എന്നു പറയുന്നതാണ്. തൃപ്തിപൂർവ്വമല്ല നിങ്ങൾ മതി എന്നു പറയുന്നതെങ്കിൽ …ഞാൻ മതീന്ന് ഒന്ന് പറഞ്ഞില്ലായിരുന്നോ … എന്നാലും കുറച്ചുകൂടെ ഇടാൻ പാടില്ലായിരുന്നോ …. സ്വാമിജീ ദക്ഷിണ…വേണ്ട…. ഞാൻ ദക്ഷിണ വാങ്ങിയ്ക്കില്ല…. അവസാനം പുറത്തേയ്ക്ക് ഇറങ്ങി കഴിയുമ്പോഴേയ്ക്ക് ,,, മണ്ണാങ്കട്ട അത് ഒന്നുകൂടെ നിർബന്ധിച്ചു കൊണ്ട് തരേണ്ടതല്ലായിരുന്നോ…. അത് തൃപ്തിയില്ലായ്മയുടെ ലക്ഷണമാണ്. അത് ആ വാക്കുകളിലും കാണാം. വേണ്ടാന്ന് പറയുന്നതിൽ പോലും ആ തൃപ്തിക്കുറവ് ഉണ്ട്.
ചിലര് ഒരു സാധനം വേണ്ടാന്നു പറഞ്ഞാൽ കേൾക്കുന്ന ആള് രണ്ടാമത് നിർബന്ധിയ്ക്കില്ല. ചിലര് വേണ്ടാന്ന് പറഞ്ഞാൽ നിർബന്ധിയ്ക്കും. കാരണം എന്താണെന്നു വച്ചാൽ ആ വേണ്ടായികയില് ഒരു വേണ്ടണമുണ്ട് എന്ന് മനസ്സിലാകും. വേണ്ടണം മനസ്സിലായില്ല. വേണ്ടണം. …. ങ്ഹ… വേണം എന്നല്ല. നമ്മുടെ യെസ്-കൾ പലപ്പോഴും നോ ആണ്. നമ്മുടെ നോകൾ പലപ്പോഴും യെസ്-കളാണ്. അത് ഭാഷയിൽ വന്നു കഴിഞ്ഞാൽ പിന്നെ നമുക്ക് ഈ ലോകമേ മനസ്സിലാവില്ല. കുട്ടിക്കാലം മുതൽ yes yes മാത്രമായി വളരണം. no no മാത്രമായിരിക്കണം. ഒരു നോയിലും എസ് ഉണ്ടാവരുത്. ഒരു യെസ്സിലും നോ ഉണ്ടാവരുത്. അതിനാണ് സ്ഥൈര്യം ധൈര്യം എന്നൊക്കെ പറയുന്നത്. നോ means no. യെസ് means yes.
എനിയ്ക്ക് ഒരു ഗ്ലാസ്സ് വെള്ളം വേണം. വേണമെന്നാണ് അതിന്റെ അർത്ഥം. എനിയ്ക്ക് വെള്ളം വേണമെന്നില്ല. നിങ്ങൾക്കൊക്കെ വേണ്ടി കുടിച്ചേക്കാം. എന്തൊരു ത്യാഗം. നിങ്ങൾ ഇങ്ങിനെ നിർബന്ധിച്ചാൽ ഞാൻ എങ്ങിനെ കഴിയ്ക്കാതെ ഇരിയ്ക്കും. (ആരോ ചോദിയ്ക്കുന്നു….) ..ഭാഷയുടെ …(ഭംഗി….)..ങ്ഹാ…അത് ഭംഗിയാ… (സുഖിപ്പിയ്ക്കാൻ പറയുന്നതാണെന്ന് തോന്നുന്നു)… എവിടെ സുഖിപ്പിയ്ക്കാൻ… ഇതുകൊണ്ട് സുഖിയ്ക്കുകയാ ചെയ്യുന്നെ…. വീട്ടുകാര് തൃപ്തിപ്പെടണമെങ്കിൽ എനിയ്ക്കിത് വേണമെന്ന് പറഞ്ഞുകഴിഞ്ഞാൽ നല്ല തൃപ്തിയാണ്….അത്രയങ്ങ് ഉണ്ടാക്കിത്തന്നാൽ മതി.. തീർന്നു. ഇത് മുമ്പിൽക്കൂടെ ചെന്നാൽ കുത്തും. സൈഡിക്കൂടി ചെന്നാൽ വാലുകൊണ്ട് അടിയ്ക്കും. പുറകിൽക്കൂടെ ചെന്നാൽ തൊഴിയ്ക്കും. ഇത് കൊടുക്കാൻ പറ്റുമോ …കൊടുക്കാതിരിയ്ക്കാൻ പറ്റുമോ… ഇത് ഏതാ ഭാഷാ എന്ന് ആർക്കാ മനസ്സിലാവുക. മനസ്സിലായില്ല… അവസാനം വെള്ളം കിട്ടാതെ ചാകും. മനസ്സിലായില്ല. ഇതിന് മനുഷ്യനാരായം എന്നു പറയും.
ഞങ്ങളീ വീടുകളിൽ ഒക്കെ ചെല്ലും. അവിടെ ചെന്നിരിയ്ക്കും. അപ്പോൾ വന്നു ചോദിയ്ക്കും ചായ….മ്ച്ചും… എന്നാ കാപ്പി…ങ്ഹുഹും.. സ്വാമി പാല്… ങഹ്…പാലാണെങ്കിൽ ങ്ഹും കുടിയ്ക്കാം… അപ്പോൾ കല്യാണിയമ്മ പാലെടുക്കാനായിട്ട് അകത്തോട്ട് പോകും. അപ്പോൾ വിളിയ്ക്കും…കല്യാണിയമ്മേ ഇങ്ങ് വന്നേ…. അപ്പഴേ …..ഈ പാല് വാങ്ങിയ്ക്കുന്നതാണോ …ഇവിടുന്ന് കറക്കുന്നതാണോ….വാങ്ങിയ്ക്കുന്നതാന്ന് പറഞ്ഞാൽ വേണ്ടാന്നാ അർത്ഥം… ഇവിടെ കറക്കുന്നതാണ് സ്വാമി. … ഓ കറക്കുന്നതാണ് … എന്നാൽ ആയിക്കോട്ടെ…കല്യാണിയമ്മ വീണ്ടും അകത്തോട്ട് പോകാൻ നേരത്ത് ഒന്നൂടെ വിളിയ്ക്കും. ഇങ്ങ് വന്നേ കല്യാണിയമ്മേ… പശുവിനെ രാവിലെ കുളിപ്പിയ്ക്കുമോ…ങ്ഹും …സ്വാമികളേ… ഉച്ചകഴിഞ്ഞാണ്.. എന്നാൽ വേണ്ട…കുളിപ്പിയ്ക്കുന്നവൻ ഉച്ചകഴിഞ്ഞാ വരുന്നതെന്ന് പറഞ്ഞാൽ വേണ്ട…രാവിലെ കുളിപ്പിയ്ക്കും…ങ്ഹാ… കല്യാണിയമ്മേ പശുവിനെ ആരാ കറക്കുക…അത് ഗോപാലൻ വന്ന് കറക്കും…അവൻ കുളിയ്ക്കുവോ….. ഈ ഓരോ പ്രാവശ്യവും കല്യാണിയമ്മ പോയേച്ചു വന്ന് ഇതിന് ഉത്തരം പറയണം. ഇത്രയും കഴിഞ്ഞു വേണം ഇത് എടുക്കാൻ. എടുത്തോണ്ട് വരുമ്പോൾ ഭൂതക്കണ്ണാടി വച്ചാ നോക്കുന്നെ .. ഇതേൽ വല്ല കൈയ്യേലെ ചെളി പറ്റിയിട്ടുണ്ടോ… വേറെ വല്ല പൊട്ടും ഇരിപ്പുണ്ടോ…മനുഷ്യൻ എടുക്കുന്നതാ .. ഇതെല്ലാം നോക്കിക്കഴിയുമ്പോൾ കല്യാണിയമ്മ വിഷമിയ്ക്കും. ഇങ്ങിനെ ഉള്ളതിനെ പറയുന്നത് മനുഷ്യനാരായം എന്നാണ്. (ചിരിയ്ക്കുന്നു…) അപ്പോൾ അതുകൊണ്ട് വളരെ ശ്രദ്ധിച്ചു വേണം ഈ ലോകം പോവാൻ. വളരെ ശ്രദ്ധിച്ച്. (27.39 mts / 28.05) (end of clip)
clip no 20 (28.05 mts) അഗ്നിവിദ്യ
Audio clip of the Discourse
..വളരെ ശ്രദ്ധിച്ച് വേണം ഈ ലോകം പോവാൻ…വളരെ ശ്രദ്ധിച്ച് …
അച്ചടക്കം, ബ്രഹ്മചര്യം, ദാരിദ്ര്യം
അപ്പോൾ നിജ സുഖാദി വിവശീ ഭാവം കണ്ടു. ഒന്ന് ദാരിദ്ര്യം …. രണ്ട് ബ്രഹ്മചര്യം…മൂന്ന് അച്ചടക്കം. order-ൽ പറഞ്ഞാൽ ..അച്ചടക്കം, ബ്രഹ്മചര്യം, ദാരിദ്ര്യം. ദാരിദ്ര്യത്തിന് സ്വയം പര്യാപ്തത എന്നൊരു അർത്ഥം പറയാം. തന്നിൽ താൻ തൃപ്തനാവുക. ആത്മാവിൽ ആത്മനാ തുഷ്ടനാവുക. എന്നു പറയാം. അതാണ് അതിന്റെ കറക്ട് വേർഡ്.
സാമ്പത്തിക ദർശനത്തില് A state of law of diminishing marginal utility. അവിടെ എത്തുകാന്ന് പറയുന്നത് ഒരു …ഭാവന ചെയ്യാൻ കഴിയുമോ … ഇല്ല….ഭാവന എങ്കിലും ചെയ്യാൻ കഴിയുവോ. ആഗ്രഹങ്ങൾ അറിഞ്ഞ് അവ പൊന്താതിരിയ്ക്കുന്ന അവസ്ഥ. ഏത് വന്നാലും ഈ അലയാഴിയില് ശാന്തമാകുന്ന അവസ്ഥ. കടലിൽ കായം കലക്കുന്ന പോലെ മാത്രം എന്തു ചെന്നാലും നില്ക്കുന്ന അവസ്ഥ. (1.28 mts) എന്തു കൊണ്ടെ അവിടെ ഇടുമ്പോഴും ആ മുഖത്ത് ഹർഷമോ ശോകമോ ഇല്ലാത്ത അവസ്ഥ. ചിലർക്ക് കൊണ്ടെ കൊടുത്താൽ അങ്ങിനെയാ. returns ഇല്ല. ഒരു ചിരി പോലും കിട്ടുകേല. കൊടുത്താലും കൊടുത്തില്ലെങ്കിലും ഒരുപോലെയുള്ള അവസ്ഥ. പിന്നെ എന്തിനാ കൊടുക്കുന്നെ. എടുത്തോണ്ടു പോന്നാലും ഒന്നുമില്ലാത്ത അവസ്ഥ. അതാണ് അവസ്ഥ.
എടുത്താലും കൊടുത്താലും കൊടുത്തില്ലെങ്കിലും എടുത്തില്ലെങ്കിലും ഒരുപോലുള്ള അവസ്ഥ. അവിടെ കൊണ്ട് ഇടുമ്പോഴാണ് സമഷ്ടിയിൽ ലയിയ്ക്കുന്നത്. അതിന് മാത്രമാണ് വാസനകൾ നശിച്ച്, സർവ്വാദരണീയമായ ലോകത്തേയ്ക്ക് ഉയരുന്നതും. അതൊരു ഉപരി ലോകമാണ്. പഴയ കാലത്ത് വലിയ വലിയ ആളുകൾക്ക് കൊണ്ടുപോയി കൊടുക്കും. അവിടെ കൊണ്ടു വച്ചാൽ receipt-ഏ (റസീപ്റ്റേ) ഇല്ല. വച്ചോ…വച്ചെങ്കിൽ വച്ചു. എത്രയാ വന്നത് …എത്രയാ പോയത് …ഒന്നുമില്ല. ആ അവസ്ഥ. അവിടെ എത്തണം. നമ്മള് വല്ലതും ഒക്കെ കൊടുക്കുമ്പോൾ നമ്മളോട് ഒന്ന് ചിരിച്ചെങ്കിലും കാണിയ്ക്കണം….വേണ്ടേ… ഇടയ്ക്കിടയ്ക്ക് ഒന്ന് ഓർമ്മിപ്പിച്ച് പ്രോത്സാഹിപ്പിയ്ക്കണം. (ആരോ ചോദിയ്ക്കുന്നു…പൂർണ്ണതയല്ലേ….) അവിടെയാണ് യഥാർത്ഥത്തിൽ ദാരിദ്ര്യം.
എന്നുപറഞ്ഞാൽ ഒന്നിനും നമ്മൾ ലൗകികർ നോക്കുന്നത് അതൊരു ദാരിദ്ര്യവാസിയുടെ ലോകമാ. നമ്മളാണല്ലോ (word not clear) ദൃഷ്ടി കൊണ്ട് നോക്കുന്നെ…(3.23 mts) അതുകൊണ്ട് നമുക്ക് അവിടെ പോയി നില്ക്കാൻ തോന്നുകേല. ഇല്ലെങ്കിൽ നമ്മൾ അവിടെ പോയി നിയ്ക്കും. നമ്മടെ സ്വഭാവം എല്ലാം അവിടെ കേറും …മതം നശിയ്ക്കും. കച്ചവടക്കാരനും പരീശന്മാരും ഒക്കെ കേറി വരും. അവരുടെ waste എല്ലാം കൊണ്ടുവന്ന് dump ചെയ്യും.
ഒരു ക്ഷേത്രം പണിയും. അത് നിങ്ങളുടെ ശരീരമാണ് അതിന്റെ നാലമ്പലം എന്നൊക്കെ പറയും. നിങ്ങളുടെ ശരീരത്തിൽ ആരെങ്കിലും ആണിയടിച്ച് ഫോട്ടോ തൂക്കാൻ സമ്മതിയ്ക്കുമോ. …സമ്മതിയ്ക്കുമോ….പരസ്യം ഒക്കെ തൂക്കും. മനസ്സിലായി. അവന്റെ തള്ളയുടെയും തന്തയുടെയും പേര്, ഉള്ള കല്ലേൽ ഒക്കെ എഴുതിവയ്ക്കും. ഞാനാ കൊണ്ടെ സമർപ്പിച്ചത് എന്ന് ഓർക്കാൻ. പഴയകാലത്ത് പണിതിടത്ത് അങ്ങിനെ വല്ലതും കണ്ടിട്ടുണ്ടോ. സമർപ്പിച്ചതിൽ പേരെഴുതുമ്പോൾ പിന്നെ നിങ്ങള് സമർപ്പിച്ചോ…(4.16 mts) എനിയ്ക്ക് ദേഷ്യം വരുന്നത് ഒക്കെ നിങ്ങള് ചോദിച്ച് മേടിക്കുകയാണ്. പിന്നെ ഞാൻ പറഞ്ഞൂന്ന് പറയരുത്. നിങ്ങള് ചോദിച്ച് മേടിക്കുന്നതാണ് ഇത്.
സ്വ സ്വത്വ നിവൃത്തി….പര സ്വത്വ ആപാദനം ദാനം. അല്ലാത്തത് ഒക്കെ വെളുത്തേടന്റെ മാറ്റാ. വത്സന് ഞാനൊരു സാധനം തന്നു. എന്റെ ഉടമസ്ഥത പിൻവലിച്ചിട്ടേ തരാവൂ. വത്സന്റെ ഉടമസ്ഥത അതിൽ ചേർത്ത് വച്ചിട്ടേ തരാവൂ. അതാണ് ദാനം. ഇനി എന്റെ അല്ല. ഇനി അത് കാണുമ്പോൾ ഒന്നും എനിയ്ക്ക് ഓർമ്മ വന്നു കൂടാ. ഓർമ്മ വന്നാൽ ദത്താപഹാരമാണ്. ദത്താപഹാരം വിനാശമാണ്. ദത്താപഹാരത്തോടെയാണ് ദാനം പേരെഴുതിയിട്ടത്. പിന്നെ എവിടെ പുണ്യം ഉണ്ടാവും. അത് അറിയാതെയാണ്… അറിഞ്ഞുമല്ല… അറിയാതെയായിട്ട് അത്രയുമായെങ്കിൽ അറിഞ്ഞ് ആയാൽ എത്രയാവും. അവിടെ സമ്പന്നതയാണ് എന്നുള്ള മട്ടിൽ ലൗകികമായി എടുത്താൽ ഓരോരുത്തനും അവൻ കൊണ്ടുവന്ന ആ സമ്പത്തിലേയ്ക്ക് അവന്റെ കൂടെ വാസനകൾ നിക്ഷേപിയ്ക്കും. തൃപ്തിയിലാണ് അവിടെ ഇരിക്കുന്നതെങ്കിൽ അത് നിങ്ങൾ ദാരിദ്ര്യമായിട്ട് കാണുന്നതു കൊണ്ട് നിങ്ങള് അവിടെ ചെല്ലുകേല. ശല്യം കുറയും. അതുകൊണ്ടാ മതം അത് നിലനിർത്തുന്നത്. മതത്തിന്റെ fundamental-ലാ അത്. Catholicism-ത്തിന്റെ പ്രത്യേകിച്ചും. വ്യക്തിയിൽ വരുമ്പോഴും ആ തൃപ്തി വേണം. (ആരോ ചോദിയ്ക്കുന്നു… ഏറ്റവും കുറഞ്ഞത് …) ഏറ്റവും കൂടുതൽ ആനന്ദം അനുഭവിയ്ക്കുക, ഏറ്റവും കുറവ് സ്വീകരിച്ചുകൊണ്ട്, ഏറ്റവും കൂടുതൽ കൊടുത്ത്, ഏറ്റവും കൂടുതൽ സമയത്തേയ്ക്ക് ഏറ്റവും കൂടുതൽ ആനന്ദിപ്പിയ്ക്കുക. അതിനാണ് ആദ്ധ്യാത്മികത എന്നു പറയുന്നത്. മിനിമം ടൈം ചിലവഴിച്ച്, മിനിമം വാങ്ങിച്ചുകൊണ്ട്, മിനിമം സ്വീകരിച്ചുകൊണ്ട്, മാക്സിമം കാലത്തേക്ക് മാക്സിമം ആനന്ദം കൊടുക്കുക. വീട്ടിൽ അത് തുടങ്ങണം. ഗ്രാമത്തിലേയ്ക്ക് വളർത്തണം. വിശ്വവിശാലമായി പോണം. അതിനുള്ള പടികളാ ഗാർഹസ്ഥ്യം മുതൽ ഉള്ളത്. എവിടെയായാലും ഇതാണ് തൂണ്. മതം അനുശാസിയ്ക്കുന്നു എങ്കിൽ നിങ്ങൾ. (6.39 mts)
അഗ്നിവിദ്യ
കഴിഞ്ഞ തലമുറയിലെ എല്ലാ അമ്മയും എല്ലാവർക്കും വിളമ്പി കൊടുത്തിട്ടേ കഴിയ്ക്കൂ. അത് ദാരിദ്ര്യം സ്വീകരിച്ചതുകൊണ്ടാണ്. ഉപ്പു പോലും നോക്കി ഒരല്പം അകത്ത് ചെല്ലാതെയാ കൊടുക്കുന്നത്. മണത്തിൽ നിന്നാണ് ഉപ്പും മുളകും ഒക്കെ അറിയുന്നത്. (ചിരിയ്ക്കുന്നു…) പഴേ ആളുകൾ അങ്ങിനെയാണ് അറിയുന്നത്. അവർക്ക് അറിയാം ഇത്രപേർ വരുമെന്ന് അറിയാം. അടുപ്പിൽ തീ കത്തിയ്ക്കുമ്പോൾ അറിയും. അഗ്നി അവരോട് പറയും. ലക്ഷ്മീ …നിന്റെ അന്നത്തിൽ പേരെഴുതി അവർ വരുന്നുണ്ട്. (7.21 mts) ഇടാൻ പറയും. അഗ്നിയിൽ നിന്ന് അറിയാൻ പഠിയ്ക്കണമെങ്കിൽ അഗ്നിവിദ്യ പഠിയ്ക്കണം. കേട്ടിട്ടില്ല അഗ്നിവിദ്യയെക്കുറിച്ച്. അഗ്നി പറയും, തീ കത്തിയ്ക്കുമ്പോൾ, അഗ്നി ജ്വലിയ്ക്കുമ്പോൾ, അഗ്നി വർത്തമാനം പറയും. അഗ്നിയുടെ ഭാഷ അഗ്നി വൈശിഷ്ട്യം അറിഞ്ഞവൾക്കേ അറിയൂ. അഗ്ന്യാധാനം ചെയ്തിട്ടുള്ളവനോട് സംബന്ധിച്ച് അറിയണം.

-കാവൽക്കാരി അഥവാ Trustee
അഗ്നി പറയുന്നത് കേൾക്കാൻ രസമാണ്. കാതുകൾക്ക് ഇമ്പമാണ്. നിങ്ങളുടെ നാട്ടിലെ ഭാഷയിൽ ഇരയ്ക്കുമെന്ന് പറയും. അവിടെ അഗ്നി ആളെണ്ണം വരെ പറയും. നിന്റെ ധാന്യത്തിൽ നിന്റെ അറപ്പുരയിൽ ഇരിയ്ക്കുന്ന ധാന്യത്തിൽ ആ മഹാനുഭാവന്മാരുടെ പേര് എഴുതിയിട്ടുണ്ട്. അത് പാകമാക്കിക്കോളൂ എന്ന്. धाने धाने में लिखा है खानेवाले का नाम. ഇതൊക്കെ അതീത വിദ്യയാണ്. ഇപ്പോഴെങ്കിലും തോന്നുന്നില്ലേ ഞാൻ പ്രാന്ത് പറയുന്നു. അവരുടെ പേര് എഴുതിയതാ വേവുന്നത്. അവരുടെ പേര് എഴുതിയതാ എടുത്തുകൊടുക്കുന്നത്. അവര് ആസ്വദിച്ച് ഉണ്ണുന്നതാ കൊടുന്നത്. അത്കൊണ്ട് ആസ്വാദനം നൂറ് ശതമാനമാ. അവളുടേത് അല്ലാ കൊടുക്കുന്നത്. അവൾ അതിന്റെ കാവൽക്കാരി മാത്രമാണ്. (ആരോ ചോദിയ്ക്കുന്നു….മനസ്സിന് ദാരിദ്ര്യം ഇല്ല…)
ഭൗതികമായ ദാരിദ്ര്യമേ ഉള്ളൂ. എന്നു പറഞ്ഞാൽ പുറത്തേ ഉള്ളൂ എന്ന്. (ആരോ ചോദിയ്ക്കുന്നു…) അത് അന്നത്തിന്റെ പ്രശംസയാണ്. അവര് ഒരു അന്നം പോകാതാ എടുക്കുന്നത്. അന്നം അവരുടെ മേൽ നടത്തുന്ന അത്ഭുതമാണ് അത്. അവര് അരി പേറ്റമ്പോഴും, അരി ഇടയുമ്പോഴും, വെള്ളത്തിൽ ഇട്ട് ഒരു പാത്രത്തില് വേറൊരു പാത്രം വച്ച് ഇടയുമ്പോഴും പാത്രത്തിൽ നിന്ന് പാത്രത്തിലേയ്ക്ക് ഇടയുമ്പോഴും ഒക്കെ വ്യത്യാസമുണ്ട്. ഇടഞ്ഞുണ്ട് ശീലം ഉണ്ടാവില്ല. തിരക്ക് കൂടിയാൽ അവര് ഇരി ഇടയാൻ നില്ക്കില്ല. കഞ്ഞി ഇടയും. കഞ്ഞി ഇടയുമ്പോൾ അന്നം പോവില്ല. അരി ഇടയുമ്പോൾ അരി നഷ്ടപ്പെട്ടേക്കും. അവരാ കിട്ടിയ അരിയിലല്ല …. പോകുന്ന അരിയിലാണ് വൈശ്വാനരനെ കാണുക. അതുകൊണ്ട് വൈശ്വാനരൻ അവരുടെ സംസർഗ്ഗ ഭാവനയിൽ സംവിത് രൂപമായി നിലകൊള്ളും. അതുകൊണ്ട് അന്നം തീരില്ല. ഒരു അരി താഴെ വീഴാൻ കണക്കാക്കില്ല. നീ ആ അരിയും പെറുക്കിക്കൊണ്ട് നില്ക്കുകയാ…. പോയത് പോട്ടെ മൂശ്ശേട്ടെ …നിനക്ക് വൈകുന്നേരം നൂറ്റമ്പതു രൂപ തരണ്ടേ… അത് പെറുക്കി എടുത്താ വീട് നന്നാക്കാൻ പോകുന്നത് എന്ന് ചോദിയ്ക്കുന്ന പെണ്ണുങ്ങളാ ഇന്നുള്ളത്…. വേലക്കാരോട്. കാശാ എണ്ണിത്തരേണ്ടെ.. അന്നത്തിനല്ല വില …കാശിനാ വില…. കാശിന് വില വയ്ക്കുമ്പോൾ അന്നം പിണങ്ങും. അത് ചുരുങ്ങും. തികയാതെ ആകും. ചോറ് പൊലിയ്ക്കില്ല. മറ്റേത് ഉണ്ടാലും ഉണ്ടാലും തീരുകേല. (11.22 mts). ഇതൊക്കെ അബോധ പ്രബോധനത്തിൽ ഉള്ളതാണ്.
-വിഭാവവും അനുഭാവവും
ഇനിയുള്ളത് പ്രദീപ്തുപായ വൈകല്യം. വിഷയങ്ങളുടെ ആസ്വാദനത്തിന് ഇടയാക്കുന്ന മാദ്ധ്യമം വിഭാവവും അനുഭാവവും ആണ്. ഇത് രണ്ടുമാണ്…വിഭാവങ്ങളും അനുഭാവങ്ങളും ആണ് വിഷയാസ്വാദനത്തിന് സഹായിയ്ക്കുന്നത്. അവ സംഗതം അല്ലാതെ വരുമ്പോഴാണ് സ്മൃതിയ്ക്ക് വൈകല്യം ഉണ്ടാവുന്നത്. അപ്പോൾ സ്മൃതി വിഭാവങ്ങൾ ഇല്ലാതെ അനുഭാവങ്ങൾ ഇല്ലാതെ ശൂന്യപ്രത്യത്തെ പ്രാപിയ്ക്കും. അപ്പോഴും വിശ്രാന്തി ലഭ്യമല്ല. സംവിത് വിശ്രാന്തി ലഭ്യമല്ല.
അപ്പോൾ സംവിത് വിശ്രാന്തിയ്ക്ക് ശൂന്യ പ്രത്യയത്തിലേയ്ക്ക് നിദ്രപോലെ പോകാതിരിയ്ക്കണം. രസാസ്വാദനം നഷ്ടപ്പെടുമ്പോൾ ശൂന്യ പ്രത്യയത്തിലേയ്ക്ക് പോകും. ആസ്വാദനം ഉണ്ടെങ്കിൽ ശൂന്യ പ്രത്യയത്തിലേയ്ക്ക് പോവില്ല. ആസ്വദിയ്ക്കാൻ പറ്റാതെ വന്നാൽ ഉറക്കം വരാൻ തുടങ്ങും. അവിടെ പിന്നെ എന്തു ജിംനാസ്റ്റിക്സ് കൊണ്ടും പ്രയോജനം ഒന്നും ഇല്ല. ഉറങ്ങും. എപ്പോൾ ശൂന്യ പ്രത്യയത്തിലേയ്ക്ക് പോകുന്നുവോ വക്താവിന്റെ വിവക്ഷയെ ആസ്വദിയ്ക്കുവാൻ ശ്രോതാവിന് പറ്റുന്നില്ല എന്നു തന്നെയാണ് എടുക്കേണ്ടത്. തന്ത്രാ നാഡികളിൽ പരിണാമം ഉണ്ടാകും. അപ്പോൾ പുത്ത് എന്ന പ്രദേശത്തേയ്ക്ക് ജീവിൻ ഓടി ഒളിയ്ക്കും. വിശ്രമത്തിനായി ദാഹിയ്ക്കും. സംവേദക നാഡികൾ ശൂന്യ പ്രത്യയത്തിന് കാത്തിരിയ്ക്കും. ശാരീരിക പ്രതിഭാസം… അതല്ലേ ചോദിച്ചേ…
-ശൂന്യപ്രത്യയം
ഭാവപ്രത്യയങ്ങൾ വിഭാവങ്ങളും അനുഭാവങ്ങളും ഇല്ലാതെ വരുമ്പോൾ പ്രത്യയം ശൂന്യമാവും. വിഷയ വിശിഷ്ടങ്ങളായ സംവേദനങ്ങളും ഹോർമോണുകളും enzyme-കളും നിലയ്ക്കും. കോശബോധം വിശ്രാന്തിയ്ക്ക് ഒരുങ്ങും. സംവിത് ഇല്ലാതാകും. ജ്ഞാനം മറയും. ചിത് പ്രകാശം അല്ലെങ്കിൽ ബോധം ജ്ഞാനവഹകളായ നാഡികളിലൂടെ പുത്ത് എന്ന പ്രദേശത്ത് ഒളിയ്ക്കാൻ ഒരുങ്ങും. അപ്പോൾ ഉറക്കം വരും. ഉറക്കം ബീജത്തോട് കൂടിയത് ആയത് കൊണ്ട് സംവിത് വിശ്രാന്തി അല്ല. സമാധിയുടെ അടുത്ത് നില്ക്കുന്ന സംവിത് വിശ്രാന്തിയ്ക്ക് രസാസ്വാദനം മതിയാവും. ഇവിടെയാണ് ആനന്ദവർദ്ധനനും ഒക്കെ ശരിയ്ക്ക് കളി കളിച്ചിട്ടുള്ളത്. കലയുടെ ജീവനാണ് രസം എന്നുപറഞ്ഞതും ഇവിടെവച്ചാണ്. (ആരോ ചോദിയ്ക്കുന്നു…. (ഒരു സ്ത്രീ)….) അതുതന്നെ ആകണമെന്നില്ല… ശാരീരിക ക്ഷീണം ആയാലും മതി. അതെല്ലാം അധികാരി ഭേദമാണെന്ന് വിചാരിക്കണ്ട. ശാരീരിക ക്ഷീണം ആയാലും മതി. ആഹാരം കൂടുതല് കഴിച്ചാലും മതി. നല്ലപോലെ അടിച്ച് വീശിയിട്ട് വന്ന് ഇരുന്നാൽ മതി. മെല്ലെ വന്നു ചേരും.
അതുകൊണ്ട് മനസ്സിലാക്കാനുള്ള കഴിവില്ലായ്മ മാത്രം ആണെന്നു കരുതേണ്ട. ശൂന്യ പ്രത്യയത്തിലേയ്ക്ക് പോകുന്നത്. അതുകൊണ്ടാണ് ആ പേരു തന്നെ വന്നത്. വിഭാവവും അനുഭാവവും വരാതെ ഇരിയ്ക്കുക. അപ്പോഴാ ശൂന്യ പ്രത്യയം ഉണ്ടാകുന്നത്. അത് രണ്ടുമാ ഇതിനെ വളർത്തിക്കൊണ്ടു പോകുന്നത് …മേൽ മേൽ…. സ്ഫുടത്വാ അഭാവമെന്ന വിഘ്നവും മാദ്ധ്യമത്തിന്റേതാണ്. വിഭാവ-അനുഭാവങ്ങളുടേതാണ്. അത് സ്ഫുടത ഇല്ലാതെ ആയാൽ സംവിത് വിശ്രാന്തി ഇല്ലാതെ ആകും. സംശയ യോഗവും വിശ്രാന്തിയെ നശിപ്പിയ്ക്കും.
-കണ്ണുനീര്
അതായത് എന്താണ് അതെന്ന് പ്രകടമാകുന്ന വിഭാവം ഉണ്ടാകാതെ ഇരിയ്ക്കുക, അനുഭാവം ഉണ്ടാകാതെ ഇരിയ്ക്കുക. ഇതിലൊക്കെ അപകടകരമായിട്ടുള്ള ഒന്നാണ് സംശയം. അത് എങ്ങിനെയാണ് വരുന്നതെന്ന് വച്ചാൽ പലപ്പോഴും വിഭാവ അനുഭാവങ്ങൾക്ക് സങ്കീർണ്ണതകൾ ഉണ്ടാവും. പരസ്പര വൈരുദ്ധ്യം ഉണ്ടാവും. കണ്ണുനീര് ആനന്ദം കൊണ്ട് ഉണ്ടാവും. കണ്ണ്നീര് ദുഃഖം കൊണ്ട് ഉണ്ടാവും. അപ്പോൾ എങ്ങിനെ തിരിച്ചറിയും ആനന്ദമാണോ ദുഃഖമാണോ എന്ന്. രണ്ടിലും ഒരുപോലെ തന്നെയാ ഇരിയ്ക്കുകാ… (ആരോ പറയുന്നു…ദുഃഖമാണെങ്കില്) …ദുഃഖമാണങ്കിലും …(ആരോ പറയുന്നു…) ഇല്ലില്ല..ദുഃഖമാണെങ്കിലും സുഖമാണെങ്കിലും കണ്ണുനീര് ഒരുപോലെ ഒഴുകും. (ഒരു സ്ത്രീ ചോദിയ്ക്കുന്നു…ഫേസ് കൊണ്ട്…).. ഫേസ് കൊണ്ട് എല്ലാവരുടെയും തിരിച്ചറിയണമെന്നില്ല. (സ്ത്രി പറയുന്നു… ഉപ്പുരസം) …കണ്ണുനീരിന്റെ രുചിയിൽ നിന്ന് … അപ്പോൾ ഈ കാണുന്നവൻ പോയി നോക്കണ്ടേ. അവന്റെ കണ്ണുനീര് ഇച്ചിരി താ…രുചിച്ച് നോക്കട്ടെ…. നിങ്ങള് കണ്ടോണ്ടിരിയ്ക്കുന്ന ഒരാളിനുണ്ടാകുന്ന സംശയമല്ലേ. സംശയം മാത്രമേ ഉണ്ടാവുകയുള്ളൂ.
അച്ചൻ രാവിലെ പ്രസംഗിയ്ക്കുകയാണ്. ആൾത്താരയ്ക്കു മുമ്പിൽ നിന്ന് …ഗംഭീര പ്രസംഗം. രാവിലെ എട്ടുമണിയ്ക്ക് തുടങ്ങിയതാ… ഞാനിപ്പം ഈ ഇരുന്ന് പറയുന്നപോലെ….( 17.47 mts) അച്ചന് അടിച്ച് പ്രസംഗിയ്ക്കുകയാണ്…. അച്ചന് ഈ ആവേശം കൂടിക്കൂടി വരികയാണ്….കാരണം എന്താണെന്ന് വച്ചാൽ മുമ്പിൽ ഇരുന്ന് മറിയാമ്മ ഇങ്ങനെ സന്തോഷാശ്രുക്കൾ പൊഴിക്കുകയാണ്. മറിയാമ്മയുടെ കണ്ണിൽ നിന്നിങ്ങനെ അച്ഛന്റെ പ്രസംഗം കേട്ട് കണ്ണുനീർ വന്നോണ്ട് ഇരിയ്ക്കുകയാണ്. അപ്പോൾ അച്ചൻ ഇങ്ങിനെ ആവേശം കൊണ്ടു. കാരണം എന്താണെന്ന് വച്ചാൽ താൻ പറയുന്നത് ഏൽക്കുന്നുണ്ട്…മറിയാമ്മ സന്തോഷാശ്രു പൊഴിച്ച് സ്വീകരിയ്ക്കുന്നു എന്ന് വിചാരിച്ച് അങ്ങിനെ അടിച്ച് പറഞ്ഞോണ്ട് ഇരിയ്ക്കുകയാണ്. അപ്പോഴാണ് പന്ത്രണ്ടര മണിയായപ്പോൾ അപ്പുറത്ത് നിന്ന് ഒരു കൊച്ച് അമ്മയോട് പറഞ്ഞു സ്വർഗ്ഗരാജ്യത്തിൽ പ്രവേശിയ്ക്കാൻ ഇത്രയും ബുദ്ധിമുട്ടാണേൽ നമുക്ക് പോയി കഞ്ഞി കുടിയ്ക്കാം അമ്മേ എന്ന്. അപ്പോഴാണ് അച്ചൻ ഒന്ന് ഉണർന്നത്. അപ്പോഴ് മറിയാമ്മയെ വിട്ട് ബാക്കി ഉള്ളവരെ ഒക്കെ കണ്ടു തുടങ്ങി. അവരൊക്കെ ഞെളി പിരി കൊള്ളുന്നെന്ന് മനസ്സിലാക്കി അച്ചൻ നിർത്തി. നിർത്തിയെങ്കിലും മറിയാമ്മെ വിളിച്ചിട്ട് പറഞ്ഞു ഒന്ന് അരമന…മുറിയിലേയ്ക്ക് ഒന്ന് വരണം. മറിയാമ്മയോട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. അവിടെ ചെന്നപ്പം മറിയാമ്മയോട് ചോദിച്ചു എന്റെ പ്രഭാഷണം…. എന്റെ അച്ചോ …. അച്ചന്റെ ഈ രണ്ടു ഭാഗത്തേയ്ക്കും പകുത്ത താടി പ്രസംഗിയ്ക്കുമ്പോൾ എല്ലാം മുകളിലേയ്ക്കും താഴേയ്ക്കും വരുമ്പോൾ ഞാൻ എന്റെ കഴിഞ്ഞ ആഴ്ച ചത്തു പോയ മുട്ടനാടിനെ ഓർത്തു. ഒരു മുട്ടനാട് വാസനയിൽ കിടന്നിട്ട് ആ കരഞ്ഞ കരച്ചിലെ ….
ആടിന്റെ താടി കണ്ടിട്ടില്ലേ…രണ്ടെണ്ണം…ഉം… അച്ചനും അങ്ങിനെ രണ്ടായിട്ടാ നില്ക്കുന്നെ താടി… അപ്പം അതിങ്ങനെ പ്രസംഗിച്ച് ആവേശം കൊള്ളുമ്പോൾ ഇങ്ങനെ തല ഇങ്ങിനെ മുകളിലോട്ട് പോകും …താഴോട്ടു വരും… അപ്പോൾ ഈ പിണ്ണാക്ക് കലക്കിക്കൊടുക്കുന്ന സമയത്ത് ഈ ആടിന്റെ താടി മുകളിലോട്ടും പുറകോട്ടും പോകുന്നത് എല്ലാം മറിയാമ്മയ്ക്ക് നല്ല ഓർമ്മ വന്നു. മറിയാമ്മ ആ …കാരണം പതിവായിട്ട് ഈ പിണ്ണാക്ക് കലക്കിക്കൊടുക്കുമ്പോൾ ആടുമായിട്ട് മറിയാമ്മയ്ക്കൊരു സാൽമ്യം വരാൻ ഒരു കാരണമുണ്ട്…. ഈ മുട്ടനാടായതുകൊണ്ട് അതീ പിണ്ണാക്ക് തിന്നാൻ വേണ്ടി വെള്ളത്തിൽ മുക്രയിടും … ഈ മുഖം താഴ്ത്തും … അപ്പോൾ മറിയാമ്മ ഈ വെള്ളവും കൂടെ കുടിയ്ക്കണമല്ലോ എന്ന് വിചാരിച്ച് അടിയിൽ നിന്ന് ഈ പിണ്ണാക്കിന്റെ കഷ്ണമെടുത്ത് മുകളിൽ കൊണ്ടു വന്ന് കൊടുത്ത് സ്നേഹിച്ചു വളർത്തിയ മുട്ടനാടാണ്. അതാ ചത്ത് പോയത്. മറിയാമ്മയ്ക്ക് സഹിയ്ക്കാൻ വയ്യാതെ കണ്ണുനീർ വന്നുപോയി. അച്ചൻ വിചാരിച്ചു ഇത് … ഞാനിപ്പം വിചാരിയ്ക്കുന്നതുപോലെ …(ആളുകൾ ചിരിയ്ക്കുന്നു….) …(സ്വാമിയും ചിരിയ്ക്കുന്നു…)… നമ്മുടെ പ്രഭാഷണം പൊടി പൊടിയ്ക്കുന്നുണ്ടല്ലോ എന്നൊക്കെ വിചാരിച്ച് ആവേശം കൂട്ടി ഒക്കെ അടിച്ചു.
അപ്പോൾ ഇതിന് സംശയ യോഗം എന്ന് പറയും. അപ്പോൾ സന്തോഷാശ്രു ഉണ്ട് … സന്താപാശ്രുവുമുണ്ട്….(20.17 mts) അപ്പോൾ സംശയം ഉണ്ടാവും. പ്രമേയം പ്രമാണം ഇവയിലെല്ലാം പ്രമാദാവിന് സംശയം ഉണ്ടാവും. ഇവയെല്ലാം ബാധിയ്ക്കും. അപ്പോൾ കാര്യം, കാരണം, സഹകാരിയായ അർത്ഥം ഇവയാണ് നാം നമ്മുടെയും മറ്റുള്ളവരുടെയും സ്ഥായിയായ ചിത്തവൃത്തികൾ മനസ്സിലാക്കുന്നതിന് ഉപയോഗിയ്ക്കുന്ന ലിംഗങ്ങൾ.
കാര്യം, അതിന്റെ കാരണം, അതിന് സഹകാരിയായ അർത്ഥം ഇതിന്റെ ഉദ്ദേശ്യം എന്താണ് ഇവയാണ് നാം നമ്മുടേതാണെങ്കിലും അന്യരുടേത് ആണെങ്കിലും ചിത്തവൃത്തികളെ മനസ്സിലാക്കാൻ ഉപയോഗിയ്ക്കുന്ന ലിംഗങ്ങൾ ഇവ മാത്രമാ നമ്മുടെ കൈയ്യിൽ. അതുകൊണ്ടാ ഈ സംശയം വരുന്നത്. നമ്മുടെ പൂർവ്വാനുഭവങ്ങൾ ഒരു അളവുകോലാണ്. മറ്റുള്ളവരെ അറിയാൻ. അത് കാര്യമാണ്. നമ്മൾ കേട്ടും കണ്ടും അറിഞ്ഞിട്ടുള്ള കാര്യങ്ങൾ എല്ലാം ഒരു അളവുകോലാണ്.
ഭാര്യയും ഭർത്താവും കൂടെ യാത്രചെയ്യുകയാണ്. പണ്ട് പഠിയ്ക്കുന്ന കാലത്ത് മുടി മുമ്പിലോട്ട് ഇട്ട് അതിൽ തിരുപ്പിടിച്ച് കുറേ നേരം വർത്തമാനം പറഞ്ഞപ്പോൾ ആ തിരുപ്പിടിയ്ക്കലും കാലുകൊണ്ടുള്ള എഴുത്തും ആ സമയത്തുള്ള കടാക്ഷ വിക്ഷേപങ്ങളുമാണ് ഒരു പ്രേമ പ്രഹർഷത്തിൽ എത്തിച്ചതും ഈ പരുവത്തിലായതും. അപ്പോൾ രണ്ടുപേരൂടെ നടന്നു പോവുകയാണ്. ബസ്റ്റ്സ്റ്റാൻഡിൽ നിന്നുകൊണ്ട് വേറൊരു സ്ത്രീ നമ്മുടെ ഭർത്താവിനോട് അതുപോലെ നിലത്ത് കാലെഴുതി തലമുടിയിൽ പിടിച്ച് വർത്തമാനം പറയുകയാണ്. ഇനി വീട്ടിൽ സ്വസ്ഥത ഉണ്ടാവുമോ….ങ്ഹേ… ഇനി ഇവളെ കൂടാതെ എങ്ങോട്ട് ഇറങ്ങിയാലും അവിടെയൊക്കെ അവള് ഉണ്ടാകാൻ ഇടയുണ്ട്. എവിടെയായിരുന്നു ഇത്രയും നേരം.. എന്നെക്കൊണ്ട് ഒന്നും പറയിയ്ക്കണ്ട. ….എനിയ്ക്കറിയാം ….അല്ലെങ്കിലും എന്നെയും പിള്ളേരേം കാണുന്നത് ഇപ്പോൾ ചതുർത്ഥിയാണ്. ങ്ഹും …ചിലരെ ഒക്കെ കാണുമ്പോൾ ….. അത്ര ശരിയല്ലാന്ന് തോന്നുന്നു… പിന്നെ വല്യ പാടാ ജീവിയ്ക്കാൻ. പിന്നെ ഇവൻ ശരിയ്ക്കു നടക്കുന്നത് ഇവന്റെ കാല് വയ്ക്കാൻ മാത്രമുള്ള ഒരു ട്രഞ്ചിനകത്ത് കല്ക്കരി കത്തിച്ച കനലിലൂടെയോ ….നല്ല ഒരു …. ഈ വേദാന്തം അനുഭവിയ്ക്കാൻ വേണ്ടി സാധകൻ പോകുന്നത് ക്ഷുരകന്റെ കത്തിയേൽ കൂടി ആണെന്നു പറയുന്നതിനേക്കാൾ മുർച്ചയേറിയ ഒരു കത്തിപ്പുറത്താ പിന്നെ ഇവന്റെ സഞ്ചാരം….. അപ്പോൾ ആലോചിച്ചു നോക്കുക…നമ്മുടെ അനുഭവങ്ങൾ അവിടെ ഉണ്ട്. കാര്യങ്ങൾ …നമ്മുടെ കേട്ടറിവുകൾ ഉണ്ട് …ഇത് മാത്രമല്ല കേട്ടറിവുകൾ ഉണ്ട്. …. കണ്ടറിവുകൾ ഉണ്ട്. ….
നിങ്ങൾ ഇരുന്ന് കുത്തിയിരുന്ന് കാണുന്ന സീരിയലുകൾ ഒക്കെ അറിവായിട്ടാണ് അകത്ത് ചെല്ലുന്നത്. അപ്പോൾ കാര്യം, ചിത്തവൃത്തി അളക്കുന്നതിനുള്ള അളവുകോലുകളിൽ ഒന്നാണ്. തീയുണ്ടെങ്കില്, പുകയുണ്ടെങ്കില് തീയുണ്ട്…തീ കാരണമാണ്. കാരണബോധവും ചിത്തവൃത്തി അളക്കാനുള്ള ഒരു അളവുകോലാണ്. അപ്പോൾ കാര്യബോധം, കാരണബോധം, കാര്യകാരണങ്ങളോടടൊപ്പം സഹകാരിയായി വരുന്ന അർത്ഥം, അതിന്റെ വ്യാഖ്യാനം ഇവയാണ് ലിംഗങ്ങൾ. ഇവ അനുമാന സിദ്ധം മാത്രവുമാണ്. അനുഭവ സിദ്ധമല്ല. അതുകൊണ്ട് മാനവൻ ഇടപെടുന്ന ശാസ്ത്രപ്രപഞ്ചവും, കാവ്യ പ്രപഞ്ചവും, വസ്തുതാ പ്രപഞ്ചങ്ങൾ അല്ല, അനുമാന സിദ്ധങ്ങളായ ഊഹ്യ പ്രപഞ്ചങ്ങളാണ്.
ഊഹ്യ പ്രപഞ്ചങ്ങൾ
ജീവിയ്ക്കുന്നതും കളിയ്ക്കുന്നതും ചിരിയ്ക്കുന്നതും അടിയ്ക്കുന്നതും ഇടിയ്ക്കുന്നതും ആസ്വദിയ്ക്കുന്നതും മുഴുവൻ സൃഷ്ടമായ ഊഹ്യപ്രപഞ്ചത്തിൽ ആണ്. ഊഹ്യപ്രപഞ്ചത്തിൽ കളിയ്ക്കുകയും ചിരിയ്ക്കുകയും വഴക്കുണ്ടാക്കുകയും ഇറക്കിവിടുകയും സ്വീകരിയ്ക്കുകയും, ചെയ്യുകയും, ചെയ്ത് ശീലിയ്ക്കുകയും, ചെയ്ത് പരമ്പരകളെ സൃഷ്ടിയ്ക്കുകയും ചെയ്ത് ഊഹ്യപ്രപഞ്ചത്തിൽ അല്ല എന്റെ ജീവിതമെന്ന് ധരിയ്ക്കുന്ന ഒരു മണ്ടന്റെ ഐതിഹാസികമായ ചിരിയാണ് ഈ പ്രപഞ്ചം. ഒരു കാലത്തും സത്യമല്ലാത്തത്. മൂന്ന് കാലത്തിലും അസത്യ ജഡിലമായത്.
ഊഹ്യപ്രപഞ്ചത്തെ വരിച്ച്, ഊഹ്യപ്രപഞ്ചത്തിൽ കല്പനാ വൈശിഷ്ട്യം നിറച്ച്, ഊഹ്യപ്രപഞ്ചത്തിൽ ജീവിച്ച്, ഊഹ്യ പ്രപഞ്ചത്തിൽ അസ്തമിയ്ക്കുന്ന ജീവിതങ്ങൾ. അതിൽ ജീവിയ്ക്കുമ്പോഴും താൻ ബുദ്ധി രാക്ഷസനാണെന്നും കേമനാണെന്നും നടിയ്ക്കുന്ന നാട്യങ്ങൾ. ഊഹ്യം മാത്രം വിശ്വസിച്ച്, ഊഹ്യമുണ്ടാക്കി അതിൽ കടന്നുകൂടി, അതിനെ മേയ്ച്ച്, അത് മാത്രം സത്യമാണെന്ന് തീരുമാനിച്ച്, അതിൽ ജനിച്ച്, അതിൽ ജീവിച്ച്, അതിൽ മരിയ്ക്കുന്ന മനുഷ്യാത്മാക്കൾ. അതിലും അതിനിടയിൽ ഉണ്ടാക്കുന്ന കുണ്ടാമണ്ടികളുടെ ചരിത്രം. അതിനിടയിൽ താൻ താൻ സ്വയമേവ ബോധമായിരിയ്ക്കേ, അതല്ലെന്ന് നടിച്ച് ഉണ്ടാക്കുന്ന അനുഷ്ഠാനങ്ങളുടെ അന്തരാളങ്ങൾ. ഊഹ വേദനീയങ്ങളായ അറിവുകൾക്ക് പ്രാധാന്യം നല്കി നടത്തുന്ന കോലാഹലങ്ങൾ യുദ്ധങ്ങൾ. ഊഹ്യത്തിൽ സൃഷ്ടിച്ച ലോകങ്ങൾ തന്റേതാണെന്നും തന്റേത് ആയിരിയ്ക്കുമെന്നും ഉള്ള വിശ്വാസ പ്രമാണങ്ങൾ. ഒന്നും ആസ്വദിയ്ക്കാതെ ഒന്നും അറിയാതെ ഊഹ്യത്തിൽ തന്നെ എരിഞ്ഞടങ്ങുന്ന രീതി വിധാനങ്ങൾ. (27.13 / 28.05 mts) The End of this clip
clip no 21 (35.02 mts) – വർണ്ണാശ്രമ വ്യവസ്ഥ
Audio Clip No. 21
പ്രപഞ്ചം : അനുമാന സിദ്ധം
അപ്പോൾ നമ്മള് പറഞ്ഞുവന്നത് കാര്യം, കാരണം, സഹകാരിയായ അർത്ഥം ഇവയാണ് നമ്മെ മനസ്സിലാക്കുന്നതിനും നമ്മുടെ ചിത്തവൃത്തികളെ മനസ്സിലാക്കുന്നതിനും, അന്യരുടെ ചിത്തവൃത്തികളെ മനസ്സിലാക്കുന്നതിനും നാം ഉപയോഗിയ്ക്കുന്ന ലിംഗങ്ങൾ. അവ അനുമാന സിദ്ധം മാത്രമാണ്. അപ്പോൾ നാം കാണുന്ന ഈ പ്രപഞ്ചം പൂർണ്ണമായും അനുമാന സിദ്ധമാണ്. ശാസ്ത്രമായാലും, ഭൗതിക ശാസ്ത്രമായാലും, കല ആയാലും. നിത്യ അനുഭവം എന്നത് ഏകവും അദ്വയവുമായ ബോധം മാത്രമാണ്. അത് നിത്യാനുഭവമാണ് നിത്യമാണ്. ആ അനുമാന സിദ്ധമായ ലോകം തുടരെത്തുടരെ പലതിലും നടത്തുമ്പോഴുള്ള അനുമാനത്തിന്റെ അനുസ്യൂതതയാണ് വ്യവഹാരവും പ്രപഞ്ചവും. ഇതല്ലാതെ ഒരു പ്രപഞ്ചമില്ല. മൊത്തം പ്രപഞ്ചം ഊഹ്യമാണ്.
മൊത്തം പ്രപഞ്ചം ഊഹ്യമാണ്
അതുകൊണ്ട് ഇടത് പാർശ്വത്തെ ഉത്തേജിപിപ്പിച്ചായാലും, വലത് പാർശ്വത്തെ ഉത്തേജിപിപ്പിച്ചായാലും, വികാര ഉത്സർജ്ജനം കൊണ്ടായാലും, യുക്തി രൂപാന്തരപ്പെട്ടായാലും ഉണ്ടാകുന്ന ഈ ലോകം ഊഹ്യമാണ്. ഊഹത്തില് ആണ് ജനി …ജനിച്ച് ഊഹമാണ് ഉണ്ടാക്കുന്നത് … ഊഹമാണ് വളർത്തുന്നത് ….. ഊഹത്തിലാണ് അന്തർഭവിയ്ക്കുന്നത്. അതുകൊണ്ട് ഊഹ്യമായ പ്രപഞ്ചത്തെ സമ്മതിയ്ക്കുന്ന എല്ലാ വികാരങ്ങളും, എല്ലാ വിചാരങ്ങളും എല്ലാ ഭൗതിക ശാസ്ത്രങ്ങളും, എല്ലാ കലകളും, എല്ലാ മതങ്ങളും സാധുവാണ്.
ആശ്രമധർമ്മങ്ങൾ, വർണ്ണധർമ്മങ്ങൾ
ഊഹ്യത്തിന് വെളിയിൽ ഇറങ്ങിയാൽ ഇതെല്ലാം ഒരുപോലെ അസാധുവാണ്. ഊഹ്യത്തിന് അകത്ത് നില്ക്കുമ്പോൾ വെളിയിലുള്ളത് അനുമാനിയ്ക്കരുത് …രസം പോകും. ഊഹത്തിന് വെളിയിൽ എത്തിയാൽ ഊഹ്യമായ പ്രപഞ്ചത്തെ മേയ്ക്കുകയും അരുത്. ഇതിന്റെ വകതിരിവിനാണ് ആശ്രമധർമ്മങ്ങളും വർണ്ണധർമ്മങ്ങളും ഒക്കെ വ്യവസ്ഥാപിതമാക്കിയത്.
ഇതിഹാസ അനിവാര്യത
ഊഹ്യപ്രപഞ്ചത്തിന്റെ ഐന്ദ്രിക വാസനകളിൽ, ചേർച്ചകൾക്ക് സമാന വാസനകളുടെ ഈടുവയ്പും, സമാന സംസ്കൃതിയും അനിവാര്യമാണ്. ഐന്ദ്രികം മാനസികം ബൗദ്ധികം സ്വതന്ത്രം അഥവാ കേവലം …വാസനകൾ അറ്റ് സ്വതന്ത്രം അഥവാ കേവലം …. വാസനകൾ ശമിച്ച് ബൗദ്ധിക തലത്തിൽ മാത്രം പ്രാഗ് കേവലം. ….. സങ്കല്പങ്ങളും വികല്പങ്ങളും മേയുന്ന മനോവാസനകൾ … വാസനകൾ …. വിഷയങ്ങളെ …ശബ്ദ സ്പർശ രൂപ രസങ്ങളെ അനുമിയ്ക്കുമ്പോൾ, പൂർവ്വികമായി അവയിലേയ്ക്ക് വന്നു ചേരുന്ന വാസനാരംഭങ്ങൾ….ഐന്ദ്രികങ്ങൾ… പൂർവ്വ പൂർവ്വ വാസനകളെ തിരിച്ചറിയാനുള്ള ഐന്ദ്രിക വാസനകൾ….. ഇവയെ പരന്റെ എന്ന്, എന്റെ എന്ന്, തടസ്ഥ ദൃഷ്ടിയിൽ വിഷയത്തിന്റെ എന്ന് കരുതാതെ, എന്റെയോ അന്യന്റെയോ വസ്തുവിന്റെയോ എന്ന് പറയാൻ ആവാത്ത പ്രത്യക്ഷമെന്നോ പരോക്ഷമെന്നോ നിർവ്വചിയ്ക്കാൻ ആവാത്ത ദശയിൽ സംവിത്ത് വിഭൂതി അനുഭവിച്ച് രസം ഉൾക്കൊണ്ട് മുക്തനാകുവാൻ ...വിഷയങ്ങളിൽ നിന്ന് മുക്തനാകുവാൻ ഇതിഹാസം അനിവാര്യമാണ്. (6.14 mts / 35.02 mts) അതാണ് നമ്മള് തുടക്കത്തിൽ പറഞ്ഞതെന്ന് തോന്നുന്നു. ഓർമ്മയുണ്ടാവും ….ഇത് തുടങ്ങിയപ്പോഴ് ആ നിർവചനമാണ് പറഞ്ഞത്.
ആശ്രമധർമ്മവും വർണ്ണധർമ്മവും
ധർമ്മാർത്ഥ കാമ മോക്ഷാണാം ഉപദേശ സമന്വിതം പൂർവ്വ വൃത്തം യഥാ ഉക്തം ഇതിഹാസം പ്രചക്ഷതേ.… എന്ന് നമ്മള് പറയുകയുണ്ടായി. ഇതി ആ ആസഃ … ഇങ്ങിനെ സംഭവിച്ചിരുന്നു. അതിനെ ആസ്പദമാക്കിയാണ് ചരിത്രവും, ബലവത്തായ വാസനകളുടെ ഈടുവയ്പ്പായ സംസ്കാരവും, അനുഷ്ഠാന പ്രധാനമായ മതവും ഊഹ്യപ്രപഞ്ചത്തിൽ രൂപാന്തരപ്പെട്ട്, വാസനകൾ അറ്റ്, സംസ്കാരങ്ങൾ അറ്റ്, ചരിത്രാതീതനായി മതം വിട്ട് മുക്തനായിത്തീരുക. അതിന് അകത്ത് രൂപാന്തരപ്പെടാനുള്ള പദ്ധതിയാണ് ഈ നാല് അവസ്ഥയ്ക്ക് അനുസരിച്ച് ക്രമമായി മുന്നേറുവാൻ ആശ്രമ ധർമ്മവും വർണ്ണധർമ്മവും രചിച്ചത്.
വർണ്ണാശ്രമരതനു മാത്രമേ ഇതിന്റെ അനുഭൂതികൾ ലഭിയ്ക്കുകയുമുള്ളൂ. ഏതെങ്കിലും വർണ്ണം മറ്റൊരു വർണ്ണത്തെക്കാൾ ശ്രേഷ്ഠമോ നീചമോ അല്ല…. കാരണം ഇതെല്ലാം ഊഹ്യ പ്രപഞ്ചത്തിൽ അജ്ഞാനത്തില് അന്തർഭവിച്ചിരിയ്ക്കുകയാൽ … അജ്ഞാനത്തിന് വലിപ്പച്ചെറുപ്പങ്ങൾ ഇല്ല. ഇതാണ് അവരുടെ സമീപനം.
ബൃഹദാരണ്യകം
ഇന്ന് വർണ്ണവ്യവസ്ഥയില്ല. വർണ്ണ വ്യവസ്ഥ ഇന്നില്ല. വർണ്ണ വ്യവസ്ഥയും ഇന്നില്ല, ആശ്രമ വ്യവസ്ഥയും ഇന്നില്ല. ആ അർത്ഥത്തിലേ ആ പദങ്ങൾ ഉള്ളൂ. പദത്തിന് അതിന്റെ രൂഢി വന്നതും അത് രൂപാന്തരപ്പെട്ടതുമായ അർത്ഥം മാറിക്കഴിഞ്ഞാൽ അതല്ല പദം. എങ്ങിനെയാണ് വർണ്ണം ഉണ്ടായത്. ബ്രഹ്മം വിശേഷേണ ഭവിയ്ക്കാത്തതുകൊണ്ടാണ് ബ്രഹ്മത്തെ സൃഷ്ടിച്ചത്. അവിടെനിന്നാണ് ബ്രഹ്മചാരിയും ബ്രാഹ്മണനും രൂപാന്തരപ്പെടുന്നത്. ബൃഹദാരണ്യകം ശ്രുതി പ്രമാണം. 1-4-11. ഇതൊന്നും വായിയ്ക്കാതെയും പഠിയ്ക്കാതെയും ഒക്കെയാണ് … എവിടുന്നോ കേട്ടത് എല്ലാം ശാസ്ത്രമാണ് എന്ന് പറഞ്ഞ് വലിച്ചു കേറ്റുന്നത്. എടുത്ത് മറിച്ച് നോക്കാം…ബ്രഹ്മം വിശേഷേണ ഭവിച്ചില്ല. തത് നഃ വ്യ ഭവത് …. അത് ബ്രാഹ്മണനെ സൃഷ്ടിച്ചു. വിശേഷേണ ഭവിച്ചില്ല. അത് ക്ഷത്രത്തെ സൃഷ്ടിച്ചു…. തസ്മാത് ക്ഷത്രാത്പ്പരം നാസ്തി. ക്ഷത്രിയന് മുകളിൽ ആരും ഇല്ല.
ക്ഷത്രിയന് മുകളിൽ ആരും ഇല്ല
രാജസൂയം കഴിഞ്ഞ ക്ഷത്രിയന്റെ പാദാന്തികത്തിൽ ഇരുന്ന് വേണം ബ്രാഹ്മണൻ വിദ്യ അഭ്യസിയ്ക്കാൻ. ബൃഹദാരണ്യകം 1-4-11. ജ്ഞാനത്തിന്റെ പല രഹസ്യങ്ങളും ഉപനിഷത്തുകളിൽ ക്ഷത്രിയനാണ് ഉപദേശിയ്ക്കുന്നത്. ബ്രാഹ്മണന്. അജാതശത്രുവിന്റെ അടുക്കലാണ് ഗാർഗ്യൻ ചെല്ലുന്നത്. വൈശ്വാനര ദർശനം അറിയുന്നതിന് വൈയാഘ്രപദ്യനും ശാർക്കാരാക്ഷനും തുടങ്ങിയവർ എത്തുന്നതും ചക്രവർത്തിയ്ക്ക് മുമ്പിലാണ്. തസ്മാത് ക്ഷത്രാത് പരം നാസ്തി…. ക്ഷത്രിയന് മുകളിൽ ആരും ഇല്ല. അതുകൊണ്ട് രാജസൂയം കഴിഞ്ഞ ക്ഷത്രിയന്റെ പാദാന്തികത്തിൽ ഇരുന്ന് ബ്രാഹ്മണൻ വിദ്യ അഭ്യസിയ്ക്കണം. എന്നാൽ തന്റെ യോനിയായ ബ്രാഹ്മണനെ ക്ഷത്രിയൻ നിന്ദിയ്ക്കുകയും അരുത്. ക്ഷാത്രത്തിന്റെ യോനി ബ്രാഹ്മണ്യം ആണ്.
ബ്രാഹ്മണൻ
ഊഹ്യമായ വിഷയാകാരേണ ബ്രഹ്മം അദ്ധ്യാസം ചെയ്ത് പതിക്കുമ്പോൾ ആദ്യം ഉണ്ടാകുന്നത് ബ്രാഹ്മണ്യമാണ്. എല്ലാത്തിനും യോനി ബ്രാഹ്മണനാണ്. നിങ്ങള് ബ്രാഹ്മണനെ കാണാറില്ല ….കണ്ടിട്ടില്ല. നമ്പൂരിയെ കണ്ടിട്ടുണ്ട്. പട്ടരെ കണ്ടിട്ടുണ്ട്. അയ്യരെ കണ്ടിട്ടുണ്ട്. മുക്കോപി അയ്യങ്കാരെയും കണ്ടിട്ടുണ്ട്. അതൊക്കെയാണ് ഇതെന്ന് നിങ്ങൾ ധരിച്ചും വശായിട്ടുണ്ട്. ബ്രാഹ്മണ്യത്തിനും ബ്രഹ്മചര്യത്തിനും തമ്മിൽ പാരസ്പര്യമുണ്ട്. വർണ്ണധർമ്മത്തിലെ ബ്രഹ്മചര്യം …ബ്രാഹ്മണ്യവും, ആശ്രമധർമ്മത്തിലെ ബ്രഹ്മചര്യവും സമീചീനമാണ്. ബ്രാഹ്മചാരി യോനിയും, ഗാർഹസ്ഥ്യം അതിന്റെ അടുത്ത പടവുമാണ്. (12.34 mts)
ബ്രഹ്മചര്യം ഉണ്ടെങ്കിലെ ഗാർഹസ്ഥ്യം ഉള്ളൂ.
ഇന്ന് ബ്രഹ്മചര്യം ഇല്ല, അതുകൊണ്ട് ഗാർഹസ്ഥ്യവും ഇല്ല. കല്യാണം കഴിച്ചതുകൊണ്ട് ഗൃഹസ്ഥൻ ഒന്നും ഉണ്ടാവില്ല. അത് നിങ്ങളുടെ തന്നെ ഭാഷയിൽ ഒരു biological necessity-യ്ക്ക് വേണ്ടിയുള്ള കൂട്ടായ്മയാണ്. അതിനകത്ത് ഉത്തരവാദിത്തങ്ങളോ ധർമ്മങ്ങളോ ധർമ്മിയോ ഒന്നുമില്ല. (ആരോ ചോദിയ്ക്കുന്നു….ബ്രഹ്മചാരി ….) ങ്ഹേ…. ഒട്ടും ആവില്ല. ഞാനത് ആദ്യം പറഞ്ഞല്ലോ…. അത് ഇല്ലാത്തതു കൊണ്ട് ഗാർഹസ്ഥ്യം ഇല്ലെന്ന്… അത് കേട്ടില്ല… ബ്രഹ്മചര്യം ഉണ്ടെങ്കിലേ ഗാർഹസ്ഥ്യം ഉണ്ടാവൂ. അത് ഞാൻ ആദ്യം പറഞ്ഞൂന്നാണ് എന്റെ ഓർമ്മ. ബ്രഹ്മചര്യം ഉണ്ടെങ്കിലേ ഗാർഹസ്ഥ്യം ഉള്ളൂ. കാരണം ബ്രഹ്മചര്യം ഗാർഹസ്ഥ്യത്തിന് യോനിയാണ്. ഉല്പത്തി സ്ഥാനം. ഗാർഹസ്ഥ്യം സമുചിതമായി ആസ്വദിയ്ക്കണമെങ്കിൽ ബ്രഹ്മചര്യം വേണം. ഇല്ലെങ്കിൽ ഗാർഹസ്ഥ്യം ഭാരമാവും. ബ്രഹ്മചര്യത്തിന്റെ കരുത്തിലേ ഗാർഹസ്ഥ്യം താങ്ങിനില്ക്കൂ. ബ്രഹ്മചര്യം ഇല്ലാത്തതുകൊണ്ട് ഗാർഹസ്ഥ്യം ഇല്ല. ഗാർഹസ്ഥ്യം ഇല്ലെങ്കിൽ വാനപ്രസ്ഥം ഉണ്ടാവുകയേ ഇല്ല. ഗാർഹസ്ഥ്യത്തിൽ വച്ച് മാത്രമേ വിഷയങ്ങൾ അന്യം, സ്വന്തം, വസ്തു എന്ന മൂന്നും ഇല്ലാത്ത, പ്രത്യക്ഷമോ പരോക്ഷമോ അല്ലാത്ത നിലയിൽ ആസ്വദിയ്ക്കൂ. ആസ്വദിച്ചെങ്കിൽ മാത്രമേ തൃപ്തി വരൂ. ആപ്തകാമത്വം ഉണ്ടാവൂ. ആപ്തകാമത്വം ഉണ്ടായാൽ മാത്രമേ, സംഭക്തമായ വനത്തിൽ പ്രവേശിയ്ക്കാൻ പറ്റൂ. വനസംഭക്തൗ …. വനനീയം സംഭജനീയം …. ഇല്ലെങ്കിൽ ഒരിക്കലും തൃഷ്ണവെടിഞ്ഞ് ആരണ്യകത്തിലേയ്ക്ക് പ്രവേശിയ്ക്കില്ല. ആരു വിളിച്ചാലും, ആരു പറഞ്ഞാലും, ആരണ്യകത്തിൽ കാല് കുത്തണമെങ്കിൽ തൃഷ്ണ അവസാനിയ്ക്കണം.
ഞങ്ങൾ ഒക്കെ ഇനി വാനപ്രസ്ഥന്മാരല്ലേ എന്ന് കർണ്ണമൂലത്തിൽ നര വരുമ്പോൾ ചോദിച്ചിട്ട് കാര്യമില്ല. രഘുവംശത്തില് കാളിദാസൻ അതാണ് അവധി പറഞ്ഞിരിയ്ക്കുന്നത്. സത്യവാന്മാരും എന്തുകൊണ്ട്… മിതഭാഷണം കൊണ്ട്…. സംമ്പ്രദാർത്ഥന്മാരും എന്തു കൊണ്ട്… ത്യാഗം കൊണ്ട്. ……വിരുദ്ധങ്ങളായ രണ്ടെണ്ണമാ ചേർത്തിരിയ്ക്കുന്നെ….മിതഭാഷ കൊണ്ട് സത്യവാന്മാരും, ത്യാഗം കൊണ്ട് സംമ്പ്രദാർത്ഥന്മാരും … അപ്പോൾ അവര് സംമ്പാദിച്ച് ചേർത്തത് ഏതായിരിയ്ക്കും …ത്യാഗം കൊണ്ട് ജ്ഞാനമേ സമ്പാദിയ്ക്കാൻ പറ്റൂ….. ത്യാഗത്തിന്റെ സംമ്പ്രദാർത്ഥം ജ്ഞാനമാണ്. ജ്ഞാനം എല്ലാത്തിന്റേയും ഇരിപ്പിടമാണ്. (16.17 mts)
ഒരു രാജാവ് യുദ്ധത്തിന് പോയി. അയൽപക്കത്തെ രാജ്യം പിടിയ്ക്കാനാ പോയത്. വെട്ടിപ്പിടിച്ചു. തന്റെ രാജ്യത്തിന്റെ പതിനായിരം മടങ്ങ് സമ്പത്തുള്ള രാജ്യമാ വെട്ടിപ്പിടിച്ചിരിയ്ക്കുന്നെ. വിജയശ്രീലാളിതനായ രാജാവ് അവിടുന്ന് ഒരു ദൂതനെ അയച്ചു. കൊട്ടാരത്തിൽ ഒരുപാട് ഭാര്യമാർ ഉണ്ട്…റാണിമാര്….എന്താ ഈ രാജ്യത്തുനിന്ന് കൊണ്ടുവേരണ്ടതെന്ന് ചോദിച്ചാ ദൂതനെ അയച്ചത്. അപ്പോൾ ഒന്നാമത്തെയവള് പറഞ്ഞു …ഒരു സ്വർണ്ണപല്ലക്ക് ആയിക്കോട്ടെയെന്ന്… ഇവിടെ എല്ലാം ഉണ്ടെന്ന് പറഞ്ഞ് … ഏത് ഓർഡർ ചെയ്താലും ഞാൻ കൊണ്ടുവന്നേക്കാമെന്ന് പറഞ്ഞു. ഇതുപോലെ ഒരു രാജ്യം ഞാൻ കണ്ടിട്ടില്ല…നിനക്കൊക്കെ ആഗ്രഹം എന്താണെന്നു വച്ചാൽ ഈ രാജ്യം വെട്ടിപ്പിടിച്ചതോടുകൂടി നിന്റെ എല്ലാ ആഗ്രവും തീരുകയാണ്. ആ ഒരു സ്വർണ്ണ പല്ലക്കുമതി എനിയ്ക്കെന്ന്….അടുത്തവള് വേറൊരു സാധനം പറഞ്ഞു….മറ്റവള് വേറൊരെണ്ണം പറഞ്ഞു. ഒരു പത്തുനൂറ് എണ്ണം ഉണ്ട് അന്തഃപുരത്തില്. ഇതൊക്കെ ഓരോന്ന് എഴുതിക്കൊടുത്തുവിട്ടു. ഈ.. ഇതൊക്കെ കൊണ്ടുവന്നാൽ മതിയെന്ന്. കൊണ്ടുവന്നു കഴിഞ്ഞപ്പോഴേ ഈ കുറിപ്പെല്ലാം കൂടെ കൂടി …ങ്ഹ്…മന്ത്രിമാരിൽ ചിലരെ ഒക്കെ ഏൽപ്പിച്ചിട്ട് പറഞ്ഞു … ഓരോ കമ്മിറ്റി നേതാക്കന്മാരെ ഏൽപ്പിച്ചിട്ട് പറഞ്ഞു… ഇതൊക്കെ പൊതിഞ്ഞു കെട്ടി അങ്ങ് കൊണ്ടുപോയി .. കൊടുത്തേക്കാൻ പറഞ്ഞു. അവസാനത്തെ അവള് കൊച്ചുറാണി …അവൾ ഒരു അടി അടിച്ചു. അങ്ങയ്ക്ക് ഇഷ്ടമുള്ളത് കൊണ്ടുവന്നാൽ മതി. അങ്ങേയ്ക്ക് ഏറ്റവും ഇഷ്ടമുള്ളത് എനിയ്ക്കു തരണം… ഏറ്റവും…അങ്ങയ്ക്ക് ഏറ്റവും ഇഷ്ടം ഏതോ …അത് എനിയ്ക്ക് തന്നാൽ മതിയെന്ന്. രാജാവ് അതാണോ ഏറ്റവും ഇഷ്ടം…അവസാനം രാജാവിന് മനസ്സിലായി …എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ളത് എന്നോടാണ് … കാരണം ഇതെല്ലാം ഞാൻ എനിയ്ക്ക് ദോഷം വരുമെന്ന് കണ്ടാല് വലിച്ചെറിയും …ഏറ്റവും ഇഷ്ടം എനിയ്ക്ക് എന്നോട് മാത്രമാ ഉള്ളത്. ഏറ്റവും പ്രിയം …ഭാര്യ പ്രിയംങ്കരി ആയിരിയ്ക്കുന്നത് ഭാര്യയ്ക്കുവേണ്ടിയല്ല…. തനിയ്ക്കുവേണ്ടിയാ.… ആത്മാവാണ് ഏറ്റവും പ്രിയമുള്ളത്. ബാക്കിയുള്ളവർക്കെല്ലാം സാധനം കൊടുത്ത് രാജാവ് നേരെ അങ്ങോട്ട് പോയി. രാജാവ് പോയിക്കഴിഞ്ഞാൽ പിന്നെ ബാക്കി സാധനം എല്ലാം പുറകെയാ പോവുക. ഈ സംമ്പ്രദാർത്ഥമാണ് ത്യാഗം കൊണ്ട് നേടുന്നത്.
പ്രപഞ്ചരഹസ്യം അറിയുന്നതിന് ബ്രഹ്മചര്യവും, വിഷയ നിസ്സാരത ബോദ്ധ്യപ്പെട്ട് ത്യജിയ്ക്കുന്നതിന് ഗാർഹസ്ഥ്യവും, ത്യാഗം കൊണ്ട് സംമ്പ്രദാർത്ഥനായി തീരുമ്പോൾ, തൃപ്തി വരുമ്പോൾ, ഉയർന്നിരിയ്ക്കുന്നത് വാനപ്രസ്ഥവും …വനസംഭക്തൗ…വനനീയം സംഭജനീയം ….ഗാർഹസ്ഥ്യം ഇല്ലെങ്കിൽ വാനപ്രസ്ഥം ഉണ്ടാവില്ല. അച്ഛനമ്മമാരുടെ ജീവിതം, പൂർവ്വ ജനിതകങ്ങളുടെ ജീവിതം ബ്രഹ്മചര്യം പൂർത്തിയാക്കിയാൽ, ഗാർഹസ്ഥ്യം പൂർത്തിയാക്കിയാൽ നേരിട്ട് വാനപ്രസ്ഥത്തിൽ പോകാം. ഇല്ലെങ്കിൽ ക്രമമായേ പോവുകയുള്ളൂ. വാനപ്രസ്ഥവും പൂർത്തിയാക്കിയാൽ ബ്രഹ്മചര്യത്തിൽ നിന്ന് നേരിട്ട് സന്യാസത്തിൽ പോവാം….ഇല്ലെങ്കിൽ അത് പൂർത്തിയാക്കിയേ എത്തൂ.
പൂർവ്വ പൂർവ്വാനുഭവങ്ങൾ കൊണ്ട് സംസ്കരിച്ച് എടുത്തിട്ടുള്ള ചിത്തത്തിനു മാത്രമേ അതാതു ലോകങ്ങളിൽ കൃത്യതയോടെ പ്രവേശിയ്ക്കാൻ പറ്റൂ… ഇല്ലാതെ പ്രവേശിയ്ക്കാൻ ആവില്ല. സംവിത്തായിരിയ്ക്കുന്ന ജ്ഞാനം ആയിരിയ്ക്കുമ്പോൾ സന്യാസം. ഇത് ആശ്രമ ധർമ്മം. മറ്റേത് വർണ്ണ ധർമ്മം.
വർണ്ണം
വിശേഷേണ ഭവിയ്ക്കാത്ത ബ്രാഹ്മണ്യം ക്ഷാത്രമായി, വിശേഷേണ ഭവിയ്ക്കാത്തതു കൊണ്ട് വൈശ്യമായി, വൈശ്യം വിശേഷേണ ഭവിയ്ക്കാത്തതു കൊണ്ട് സുഖദുഃഖങ്ങളറ്റ ശൂദ്രമായി …ഇതാണ് അതിന്റെ പന്ഥാവ്. ഇത് ഉണ്ടാകണമെങ്കിൽ …(ആരോ ചോദിയ്ക്കുന്നു….ഹോമം ചെയ്യരുതെന്ന് ഒരു ശാസനമുണ്ട്) … ഉണ്ട്… അതേ ഉപനിഷത്തിൽ തന്നെ ….യാജ്ഞവൽക്യ മുനിയുടേത്. (ആരോ ചോദിയ്ക്കുന്നു….)… അതേ അതുകൊണ്ട് എപ്പോൾ നിങ്ങൾക്ക് പ്രവ്രജനത്തിന് തോന്നുന്നുവോ അപ്പോൾ ചെയ്തോളാനാ പറഞ്ഞെ…. കൃത്യമായി ഇങ്ങിനെ ജീവിച്ചു വരുമ്പോൾ നിങ്ങളുടെ സംസ്കൃത ചിത്തത്തില് മതി എന്നു തോന്നുന്ന തോന്നൽ ആ സെക്കൻഡിൽ പരിവ്രജനത്തിന് ഉള്ളതാണ്. ക്രമദീക്ഷ എന്നൊരു ദീക്ഷ മാത്രമേ ഉള്ളൂ. ചാടിക്കയറ്റം ഇല്ല. പൂർവ്വ ജനിതകങ്ങളിൽ ….കൃത്യമായി പറഞ്ഞാൽ …പൂർവ്വ ബീജ ഭാഗ അവയവത്തിൽ കർമ്മങ്ങളുടെ തിരനോട്ടം തീരുമ്പോൾ അന്തഃകരണം പരിവ്രജനത്തിന് തീരുമാനമാ എടുക്കുന്നത്. ആഗ്രഹിയ്ക്കുകയല്ല. (21.47 mts / 35.02)
ആഗ്രഹവും തീരുമാനവും
ആഗ്രഹവും തീരുമാനവും രണ്ടാണ്. ആഗ്രഹം വാസനയിലെ നിക്ഷേപമാണ്. അദ്ധ്യാപകനെ കണ്ടു …നല്ല ഒരു അദ്ധ്യാപകനാകണമെന്ന് തീരുമാനിച്ചു. അത് വാസനയ്ക്കകത്തോട്ട് നിക്ഷേപിച്ചു. ഇനി ഇപ്പോൾ ആഗ്രഹം തല്ക്കാലം ഇല്ല. അദ്ധ്യാപകൻ മുമ്പീന്ന് മാറി…. അദ്ധ്യാപകനായി ഒരു ദിവസത്തേയ്ക്ക് ഒക്കെ ഒന്ന് അഭിനയിച്ച് ഒക്കെ നോക്കി…. അത് കൃത്യമായി …വീട്ടിൽ വന്നു …അമ്മയെ ഇരുത്തി അച്ഛനെ ഇരുത്തി…വടി എടുത്തുകൊണ്ടു വന്നു.. ഏറ്റവും ഇഷ്ടപ്പെട്ട അദ്ധ്യാപകന്റെ രീതിയിൽ കൈയ്യും കാലുമൊക്കെ ഒന്നു ചലിച്ചു…വടി എടുത്ത് ചൂണ്ടി…അതു പോലൊക്കെ അഭിനയിച്ചു…. കഴിഞ്ഞു…ഇനി അദ്ധ്യാപകൻ ആകാനുള്ള ആഗ്രഹം ഈ ഒരു ഫാൻസി ഡ്രസ്സോടുകൂടി തീർന്നു. ഫാൻസി ഡ്രസ്സ്. ഇനി തല്ക്കാലം ഇത് വാസനയ്ക്കകത്ത് കിടപ്പുണ്ട്. അവൻ ഇനി എന്നെങ്കിലും ഉണർന്നു വന്നെങ്കില് ബലവത്ത് ആയെങ്കില് അദ്ധ്യാപക സംസ്കാരം ആയി മാറും. ഇല്ലെങ്കിൽ അതും സമ്പാദ്യത്തിന്റെ കൂടെ ഒരു മൂലയ്ക്ക് കിടക്കും. കാരണം പോകുന്ന വഴിയ്ക്ക് കണ്ട ഒരു സാധനം ആവശ്യം ഒന്നും ഉണ്ടായിട്ടല്ല. എല്ലാവരും മേടിയ്ക്കുന്നു. ഡ്രൈവറെ വിളിച്ച് പറഞ്ഞു…. പോയി അതീന്ന് ഒരു നാലെണ്ണം മേടിച്ചു കൊണ്ടു വന്നേയ്ക്കാൻ… എല്ലാവരും ഓരോന്നേ മേടിയ്ക്കുന്നുള്ളൂ. അപ്പോൾ ഡ്രൈവറ് പറഞ്ഞു … ഒരെണ്ണം പോരേ … പോരെടാ… ആവശ്യം വരുമ്പോൾ ഒരു നാലെണ്ണം ഇരിയ്ക്കട്ടെ. …കൊശവൻ… പൈസയ്ക്ക് ഇത്ര ദാരിദ്ര്യം ഉണ്ടോ…വാങ്ങിയ്ക്ക് നാലെണ്ണം…. മേടിച്ചു വീട്ടിൽ കൊണ്ടെ ഇട്ടു. എവിടെയാ ഇട്ടതെന്നു തന്നെ ഇപ്പോൾ വലിയ നിശ്ചയം ഒന്നും ഇല്ല. ഇപ്പോൾ അത്യാവശ്യം വന്നാൽ വേറൊരെണ്ണം മേടിച്ചു കൊണ്ട് വന്നിട്ടു വേണം ഫിറ്റ് ചെയ്യാൻ. അതും നമ്മുടെ സഞ്ചിത വൃത്തിയില് കിടപ്പുണ്ടെന്നു മാത്രം …എവിടെയോ മൂലയ്ക്ക്. അങ്ങിനെ ഈ അദ്ധ്യാപകനെയും സഞ്ചിയ്ക്കകത്ത് എടുത്ത് സഞ്ചിതമാക്കി ഒരു മൂലയ്ക്കോട്ട് ഇട്ടു.
അപ്പഴാ പോകുന്നു ആനപ്പുറത്ത് ഒരുത്തൻ ഇരുന്ന് കാലിങ്ങനെ ചലിപ്പിച്ച് ആനയെ കളിപ്പിച്ചു കടന്നു പോകുന്നു. ഇവിടസെറ്റ്യാനേ (23.48 mts)…. മുൻ കാല് മടക്കാനേ ..എന്നൊക്കെ പറയുമ്പോൾ മടക്കുന്നു…വൃത്തി ഉടനെ അതായിത്തീർന്നു. വീട്ടിൽ ചെന്നു ..മുത്തശ്ശനോട് പറഞ്ഞു… ഒന്നു കുനിഞ്ഞു നിന്നേ… ഇവിടെ സെറ്റ്യാനേ …. ഇടത്തോട്ട് നട ആനേ… ഈ ആനയും സഞ്ചിയ്ക്കകത്ത്… ആന കഴിഞ്ഞപ്പോഴാണ് അച്ഛന്റെ കൂടെ പോയി ട്രെയിൻ കയറാനായിട്ട് നില്ക്കുമ്പോൾ ട്രെയിൻ ഒരു പച്ചക്കൊടി കാണിച്ച് ഒരുത്തൻ നിർത്തുന്നു. പിറ്റേദിവസം രാവിലെ ഒരു പച്ചത്തുണിയൊക്കെ ഷർട്ടിന്റെ കണ്ടിച്ച്… കൊടിയൊക്കെ പിടിച്ച്…ഇങ്ങിനെ കളിക്കുകയാണ് മനുഷ്യൻ. കൊച്ചും ചെറുതും ഒക്കെ…വലുതും ഒക്കെ. ഈ സഞ്ചിതവൃത്തിയുടെ കൂടെ ഒരു ദിവസം നോക്കിയപ്പോഴാണ് വീടിന്റെ മുറ്റത്ത് ഒരു മാന്യൻ വരുന്നത്. നടന്നു കേറി വരുമ്പോഴേ അമ്മയും അച്ഛനും ഒക്കെ ചെന്ന് വരണമെന്ന് പറഞ്ഞ് ഇരുത്തി കൊണ്ടുവന്നു …ഒരു പ്ലേറ്റെടുത്ത് കൊണ്ടെ വച്ചു … കാല് അതിൽ കേറ്റി വച്ചു…(24.48) ..കഴുകി …വെള്ളം ഒക്കെ അല്പം സേവിച്ചു തലയിൽ ഒക്കെ കുടഞ്ഞു …. കാലേല് ചന്ദനം തൊടീച്ചു ….കുങ്കുമം തൊടിച്ചു… ഇത് കൊള്ളാവുന്ന പണിയാണല്ലോ…അതും ഈ കാല് കഴുകി വെള്ളം കുടിപ്പിയ്ക്കുക എന്നു പറയുന്ന പണി ഒരു ഗംഭീര പണിയാണ്. എന്റെ തന്തയെയും തള്ളയെയും തന്നെ കുടിപ്പിയ്ക്കേണ്ടതാണ്… എന്റെ തന്തയേയും തള്ളയേയും കുടിപ്പിയ്ക്കാൻ പറ്റിയില്ലെങ്കിലും നാട്ടിലെ ഒരു പത്ത് തന്തയെയും തള്ളയെയും ഒക്കെ ഇതൊന്ന് കുടിപ്പിച്ചാൽ കൊള്ളാം. തല്ക്കാലം തോന്നി… ആരും കാണാതെ …ഇതൊക്കെയായതുകൊണ്ട് ആരും കാണാതെ …കാരണം വീട്ടുകാർ അത്ര ഇഷ്ടപ്പെടുകേലെന്ന് അറിയാവുന്നതുകൊണ്ട് ആരും കാണാതെ എവിടുന്നെങ്കിലും ഒരു കാവിയൊക്കെ ഉടുത്ത് കണ്ണാടിയുടെ മുമ്പിൽ നിന്ന് അങ്ങിനെ ഇങ്ങിനെയൊക്കെ ഒന്ന് നോക്കി അത് കഴിഞ്ഞ് സ്വയം ഇതൊക്കെയാണെന്ന് ഒന്ന് ഭാവിച്ചു … ഇതിനൊക്കെ ഇത് കൊള്ളാം… ഇത് മതി. ഫാൻസി ഡ്രസ്സ്. ഫാൻസ്സിഡ്രസ്സ് അല്ല. ഫാൻസി ഡ്രസ്സ്. ആ semicoln-ൽ ഒരു അർത്ഥം ഉണ്ട്. അപ്പോൾ അതിന് അത് കൊള്ളാം. പക്ഷെ അതിന് അപ്പുറത്തേയ്ക്ക് കടക്കണമെന്ന് വരുകില് ഇതിനു ക്രമമാ ഇത്.
ക്രമമുക്തി
ബീജഭാഗ അവയവം എവിടെവച്ചാണോ പ്രബലങ്ങളായ സംസ്കാരങ്ങളെ അനുഭവിച്ച് തീർത്ത് സംസ്കാരാന്തരം വരുന്നത് അവിടുന്ന് ചാടുന്നത് എല്ലാം ക്രമമാണ്. അവിടെ തീരുമാനമാ.. ആഗ്രഹമല്ല. അവിടെ തിരിഞ്ഞുനോട്ടമില്ല. മറ്റേത് ആഗ്രഹമാണ്. ആഗ്രഹം ഒക്കെ കാരണം ഒരു ദിവസം…പല പ്രാവശ്യം ഭാര്യയോട് പറഞ്ഞു. മതിയായി….ഞാൻ പല പ്രാവശ്യമായി നിന്നോട് പറയുന്നു. കുടുംബജീവിതം ഒക്കെ മതി. വിരോധം കൊണ്ടൊന്നുമല്ല. തൃപ്തിയായി. ഇനി ഒന്നു സന്യസിയ്ക്കണമെന്നാണ് മോഹം…. എന്തുവാണ്… എന്തുവാണ്… സന്യസിയ്ക്കണമെന്നാണ് മോഹം. മോഹിച്ച് ചെല്ലേണ്ട സ്ഥലം അല്ല ഇത്. മോഹം തീർത്തിട്ട് ചെല്ലേണ്ട സ്ഥലമാ. ….(ആരോ പറയുന്നു… ആ വേർഡില് തെറ്റുണ്ട്…) …വേർഡിലല്ല തെറ്റ് … word right ആണ്. അതിന്റെ മനോഭാവത്തിലാണ് തെറ്റ്. ഇതെല്ലാം വിട്ടിട്ട് സഞ്ചരിയ്ക്കുക. കാരണം സന്യാസത്തിന് മുമ്പ് ഊഹ്യമായ ഈ പ്രപഞ്ചം ഒന്ന് നടന്ന് കാണണം. നടന്ന് കാണുമ്പോഴാണ് താൻ സഞ്ചരിയ്ക്കുന്ന ഈ രീതി ശരിയാണോ എന്ന് ബോദ്ധ്യമാവുക. അപ്പോഴാണ് തിരിച്ചറിയുക താൻ വിട്ടത് ശരിയാണോ എന്ന്. ക്ഷമ ഉണ്ടാകുമോ… സ്ഥൈര്യം ഉണ്ടാകുമോ…. ശാന്തി ഉണ്ടാകുമോ… എന്നൊക്കെ അറിയണം. ക്ഷമ വേണം. ആഹാരം ചിലപ്പോൾ കിട്ടില്ല. കൊടുത്തിട്ടുണ്ടെങ്കിലേ കിട്ടുകയുള്ളൂ. നല്ല ക്ഷമ വേണം.ഇത് എളുപ്പമാണെന്ന് ഒക്കെ തോന്നും. ഈ സഞ്ചാര പഥം വളരെ എളുപ്പമാണെന്ന് തോന്നും. അപ്പോൾ സഞ്ചരിയ്ക്കുമ്പോഴാണ് തിരിച്ചറിയുക.
പട്ടണത്ത് പിള്ളയാർ
(28.06 mts) …. ഒരു തമിഴ് സിദ്ധനുണ്ടായിരുന്നു. പട്ടണത്തു പിള്ളയാർ എന്നു പറയും. നിങ്ങള് കേട്ടിട്ടുണ്ടോ ഈ പേര് എന്നറിയില്ല. ഹും. … തമിഴ് സിദ്ധന്മാർ ഒരുപാട് പേരുണ്ട്….. ഗുണം കുടി മസ്താൻ, പട്ടണത്ത് പിള്ളയാർ, ഔവ്വയാർ, ആൾവാർ … ഇങ്ങിനെ ഒരുപാട് പേര് ഉണ്ട്. അതിലൊരാളാണ് പട്ടണത്ത് പിള്ളയാർ. അദ്ദേഹം ഇങ്ങിനെ ചുമ്മാ നടക്കുന്ന ആളാ…. അപ്പോൾ ഒരു ദിവസം … ഒരു പ്രത്യേകതയും കൂടെ ഉണ്ട് അദ്ദേഹത്തിന്. കൊടുത്തത് കൊടുങ്കോ എന്നാ പറയുക. കാരണം ഒരുപാട് കൊടുത്തിട്ടുണ്ട് .. അത് മേടിച്ച് തീർത്തിട്ട് വേണം ശരീരം കളയാൻ. കാരണം ബാക്കി ഇരിപ്പുണ്ടെങ്കിൽ ഇനിയും വരണം അനുഭവിയ്ക്കാൻ. അപ്പോൾ കൊടുത്തത് എല്ലാം കൊടുത്തങ്ങ് തീർത്താൽ മേടിച്ച് തീർത്താൽ പിന്നെ ശല്യമില്ല. അതുകൊണ്ട് എല്ലായിടത്തും ചെന്ന് ചോദിയ്ക്കും കൊടുത്തത് കൊടുങ്കോ എന്നാ ചോദിയ്ക്കുക. ഞാൻ തന്നത് ഇങ്ങ് തിരിച്ചു തരാനാ പറയുക. അപ്പം ഇങ്ങിനെ ഓരോ സ്ഥലത്തു നിന്നും കൊടുത്തത് വാങ്ങിച്ച് വരുമ്പഴാ ഒരുത്തനോട് ചെന്ന് ചോദിച്ചു കൊടുത്ത് കൊടുങ്കോ എന്ന്.. ഒരൊറ്റ എണ്ണം കൊടുത്തു .. പല്ല് പറിയുന്ന ഒരെണ്ണം കൊടുത്തു. കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു ഇനി എനിയ്ക്ക് പോകാം. …. ബാക്കിയുള്ള ഒരെണ്ണവും കൂടെ തീർന്നു. ഇനി ഒരല്പം കൂടെ ബാക്കിയുണ്ട്.
നേരെ രാജകൊട്ടാരത്തിലേയ്ക്ക് ചെന്നു. അവിടെ ചെന്നു കഴിഞ്ഞപ്പോൾ രാജാവ് പരിദേവനങ്ങളുമായിട്ട് വന്നു. രാജാവ് വന്ന് നമസ്കരിച്ചു. വിധിയനുസരിച്ച് …രാജാവ് പറഞ്ഞു .. എന്തൊരു ജീവിതം… ഇതെല്ലാം കൊണ്ട് മടുത്തിരിയ്ക്കുന്നു പിള്ളയാരെ….ഞാനും വരികയാണ്….അതാണ് ബാക്കിയുള്ളത്…. കൂടെ കൂടിക്കൊള്ളാൻ പറഞ്ഞത്…വരാൻ പറഞ്ഞു. രാജാവ് ഉടനെ തന്നെ അവിടുന്ന് കൊട്ടാരം കാര്യക്കാരെ വിളിച്ചിട്ട് പറഞ്ഞു കുതിരവണ്ടി… കുതിരവണ്ടിയോ .. എന്റെകൂടെ പോരാനോ … അതൊക്കെ ഇവിടെത്തന്നെ വച്ചാൽ മതിയെന്നു പറഞ്ഞു. രാജ്യം ഒക്കെ മക്കളെ അങ്ങ് ഏൽപ്പിച്ചിട്ട് കുതിരവണ്ടി ഒക്കെ ഇവിടെ വച്ചിട്ട് ഇങ്ങ് പോന്നാൽ മതിയെന്നു പറഞ്ഞു. അപ്പോൾ ആടയാഭരണം ഒക്കെ ഇട്ട് ഇറങ്ങിയപ്പോൾ പറഞ്ഞു… ഇതൊക്കെ അങ്ങ് പറിച്ച് വച്ചിട്ട് ഇറങ്ങിയാൽ മതിയെന്നു പറഞ്ഞു. ഈ ആഭരണം ഒന്നും ഇട്ട് എന്റെ കൂടെ പോരണ്ടാ എന്നു പറഞ്ഞു. … ഇതുകണ്ടില്ലേ … ഇതുപോലൊക്കെ പോന്നാൽ മതി. ഇത്രയൊക്കെ മതി .. ഇന്നാ പിടിച്ചോ എന്നു പറഞ്ഞ് ഒരു ഷാളും മുണ്ടും എടുത്ത് കൊടുത്തു ..ങ്ഹ… ഇത് ഉടുത്ത് പോന്നാൽ മതിയെന്ന് പറഞ്ഞു. ആദ്യം പറഞ്ഞു പോയില്ലേ. വാക്ക് മാറ്റാൻ പറ്റുകേലല്ലോ. രാജാവ് വേഷമൊക്കെ മാറ്റിയെടുത്തു. എല്ലാം ഭാര്യയേയും പിള്ളേരെയും ബാക്കിയുള്ളവരെയും ഒക്കെ ഏൽപ്പിച്ചു. രാജ്യഭാരം ഒക്കെ ഏൽപ്പിച്ച് രാജാവ് പിറകെ ഓടി. സന്തുഷ്ടമാണ് ഈ ജീവതം എന്നുവിചാരിച്ചല്ലേ പോരുന്നെ….സുഖമായിട്ട് പോന്നു.
പിള്ളയാര് വന്ന് ഒരമ്പലത്തിന്റെ …വൈകുണ്ഠം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തേലാണ് പിള്ളയാർ ഇരിയ്ക്കുന്നെ. അപ്പോൾ അതേലേയ്ക്ക് കേറാൻ നേരത്ത് പറഞ്ഞു…നീ പോയി പടിഞ്ഞാറെ ഗോപുരത്തേൽ ഇരുന്നോളാൻ പറഞ്ഞു. പിള്ളായർ കേറിപ്പോയി അവിടെ ഇരിപ്പായി. മറ്റേയാള് പോയി പടിഞ്ഞാറെ ഗോപുരത്തേൽ ഇരുന്നു. ഒറ്റയ്ക്ക് ഇരിയ്ക്കാൻ പറ്റുമോ. ഇതുവരെ ഇങ്ങിനെ ഒറ്റയ്ക്ക് ഇരുന്ന് ശീലമില്ല. മറ്റവൻ കേറിയിരുന്നിട്ട് ഇറങ്ങി വരുന്നുമില്ല. ചൂടായിട്ടാ പറഞ്ഞത് …പോയി ആ പടിഞ്ഞാറെ ഗോപുരത്തേൽ ഇരുന്നോളാൻ പറഞ്ഞത് … അതുകാരണം ചെന്നൊന്നും ചോദിയ്ക്കാനും പറ്റില്ല… ഇവൻ കേറി ഒരേ ഇരുപ്പാണ്. നമുക്കാണേൽ ഇങ്ങിനെ ഇരിയ്ക്കാൻ പറ്റുമോ. ഇത്രയും കാലം കളിച്ച കളി മുഴുവൻ വാസനയായി കളിയ്ക്കുമ്പോൾ ആരോടെങ്കിലും ഒന്നു വർത്തമാനം പറയണ്ടെ. എന്തെങ്കിലും ഒന്നു ചോദിയ്ക്കണ്ടെ. ഒരു മനുഷ്യനെ കാണാനില്ല. ഗോപുരത്തേൽ കുറെ നേരം ഇങ്ങിനെ ഇരുന്നു. ഒടുവിൽ മടുത്തു. വിശക്കാൻ തുടങ്ങി. വെറുതെ ഇരിക്കുമ്പം വിശക്കും. പതുക്കെ ഇറങ്ങി. വിശപ്പു സഹിയ്ക്കാൻ വയ്യാതെ കിഴക്കെ ഗോപുരം വരെ ചെന്നു. തിരിച്ചു വന്നു. വീണ്ടും കിഴക്കേ ഗോപുരം വരെ ചെന്നു. ചോദിയ്ക്കാതെ ഒന്നും ചെയ്യാൻ പറ്റില്ല. പഴയ രാജാവ് ഒക്കെയാ ..വല്യ ആളാ…പക്ഷേ ഇപ്പം വേറൊരുത്തന്റെ കീഴിലാ വന്നിരിയ്ക്കുന്നെ… മര്യാദ കെട്ട് ഒന്നും പറ്റുകേല. അവസാനം മടിച്ച് മടിച്ച് കേറിച്ചെന്നു ഗോപുരത്തേൽ …വിശക്കുന്നു….ങ്ഹ ..വിശപ്പുണ്ടോ ..ങ്ഹ …അത് ശരി. അപ്പോൾ ഇറങ്ങിയപ്പോൾ ഇതൊന്നും ആലോചിച്ചില്ലേ. വിശന്നാലേ ഭിക്ഷ എടുക്കണം. ആര്.. (ചിരിയ്ക്കുന്നു…) .. പോയി എടുത്തോണ്ട് വാ…. കൊണ്ടുവന്നാൽ മുഴുവനും അങ്ങ് വച്ച തിന്നരുത്… എനിയ്ക്കുകൂടി തന്നിട്ട് തിന്നണം. (ചിരിയ്ക്കുന്നു…) എവിടിരുന്നതാ …രാജപദവിയിൽ ഇരുന്നതാ…(ചിരിയ്ക്കുന്നു…)… കിഴക്കേ ഗോപുരത്തേൽ ഇരുന്നോളാൻ പറഞ്ഞു.
പോയി കുറച്ച് അരിയൊക്കെ ഭിക്ഷയായിട്ട് കിട്ടി. ഒരിടത്ത് നിന്ന് ഒരു കലം കിട്ടി. ….നല്ലൊരു വെള്ളം കോരാനൊരു ബാൾട്ടി …ബക്കറ്റ് കിട്ടി… ഇതൊക്കെയായിട്ട് വന്ന് വെള്ളം ഒക്കെ കോരി …വിറകൊക്കെ അവിടുന്നും ഇവിടുന്നും പെറുക്കിക്കൊണ്ട് വന്നു. …. ഒരടുപ്പും കൂട്ടി … കഞ്ഞി വയ്ക്കുമ്പോഴേയ്ക്ക് ഒരു പട്ടിയും വന്നു. ഒരു പെൺപട്ടി. അരി അടുപ്പേൽ ഇട്ടൂന്ന് അറിഞ്ഞപ്പോൾ അവനും മണം വന്നു. തീയുടെ മണം വന്നപ്പോൾ അവന് മനസ്സിലായി നമുക്ക് ഇവിടെ കഞ്ഞി ഉണ്ടാവും. അത് ഇയാൾക്ക് ഒരാശ്വാസമായി …കാരണം …ഏതായാലും ആ ഇരിയ്ക്കുന്നവനെക്കാൾ ഒരു മിണ്ടാപ്രാണിയെങ്കിലും കൂട്ടൊണ്ടല്ലോ. (ചിരിയ്ക്കുന്നു…)… അപ്പോൾ ഈ കഞ്ഞി ഒക്കെ വച്ചു. വിളമ്പി ഒരു പാത്രത്തിൽ അവിടെ കൊണ്ടു കൊടുത്തു…അത് കഴിച്ചു… പാത്രവും കൈയ്യിൽ കൊടുത്ത്. കൈയ്യ് കഴുകാനുള്ള വെള്ളം കൊണ്ടുവരാൻ പറഞ്ഞു…കൊണ്ടുവന്നു….. അതിനകത്ത് കൈ കഴുകി… കൊണ്ടുപോയി കഴുകിക്കോളാൻ പറഞ്ഞു. ഒന്നാം ദിവസമായി …രണ്ടാം ദിവസമായി… ഇങ്ങിനെ പോയാൽ എന്നും അരി തെണ്ടിക്കൊണ്ട് വരണ്ടേ… മഴ വന്നാൽ എന്ത് ചെയ്യും. കുറച്ച് അരി ഒരു പാട്ടേൽ ഇട്ട് വച്ചു.. അത് വല്ലവരും എടുത്തുകൊണ്ടുപോയാൽ എന്തു ചെയ്യും. … അതിനൊരു പൂട്ടായി.
അപ്പോൾ ഇങ്ങിനെ ഓരോന്ന് എടുത്ത് വച്ച് പൂട്ടിയും പിടിച്ചും ഒക്കെ ഓരോ പരിപാടി ഇങ്ങിനെ തുടങ്ങി വരുമ്പോൾ ഒരാള് കരഞ്ഞ് നിലവിളിച്ച് വരുകയാണ്. ഇപ്പം മരിച്ചു പോകുമെന്നാ പറയുന്നത്. ആഹാരം വേണം. കിഴക്കേ ഗോപുരത്തിന്റെ അവിടെ ചെന്ന് നിന്ന് കരഞ്ഞപ്പോൾ അയാൾ ഇറങ്ങി വന്ന് പറഞ്ഞു… ഞാൻ സന്യാസിയാണ്.. എന്റെ കൈയ്യിൽ ഒന്നും ഇരിപ്പില്ല… എന്നെ തിന്നാമെങ്കിൽ തിന്നോളാൻ പറഞ്ഞു. ഇറങ്ങിച്ചെന്നിട്ട് പറഞ്ഞു…എന്നെ ഭക്ഷിയ്ക്കുന്നതിന് ഒരു വിരോധവുമില്ല. കാരണം ഈ ശരീരം ഭക്ഷിയ്ക്കാൻ ഉള്ളതാണ്. അത് നാളെ കുറുനരിയോ കുറുക്കനോ ഏതെങ്കിലും ഒക്കെ ഭക്ഷിയ്ക്കും…ഇല്ലെങ്കില് ഇത് മണ്ണിനടിയിൽ കുഴിച്ചിട്ടാൽ പുഴുക്കള് ഭക്ഷിയ്ക്കും. ഏതിനെങ്കിലും ഭക്ഷിയ്ക്കാൻ ഉള്ളതാ. ഈ പുഴുക്കളും കുറുനരിയും ഒന്നും ഭക്ഷിയ്ക്കാതെ ഇനി ഇത് കത്തിച്ചിട്ടുകഴിഞ്ഞാൽ മരങ്ങള് ഭക്ഷിയ്ക്കും. ഭക്ഷണത്തിന് അല്ലാതെ ഒന്നിനും ഈ അന്നമയം കൊള്ളുകേല. അന്നമയത്തിന് ഒരേ ഒരു സാദ്ധ്യതയേ ഉള്ളൂ.. അത് ഒന്ന് വേറൊന്നിന് ഭക്ഷണം ആവുക. അതുകൊണ്ട് ഇതിനെ ഞാൻ അവഗണിച്ചിരിയ്ക്കുകയാണ്. മറ്റൊന്നിന്റെ ഭക്ഷണവും ചുമന്നാ ഞാനീ നടക്കുന്നത്… എനിയ്ക്ക് ഇത് ഭക്ഷിയ്ക്കാൻ ഒട്ട് പറ്റുകയും ഇല്ല. ഈ വല്യ സിംഹത്തെ ഒക്കെ ലാസ്റ്റ് തിന്നുന്നത് ആരാന്ന് അറിയാമോ …സിംഹം തിന്നുകയില്ല ഒരിക്കലും സിംഹത്തെ… (ആരോ പറയുന്നു…)..ങ്ഹേ… ഹയാന …ഹയാന എന്നു പറഞ്ഞാൽ എന്താന്നറിയാമോ…കഴുതപ്പുലി….. ഇത്രയും വൃത്തികെട്ട ഒരു ജന്തു വേറെയില്ല. അവനാണ് ഈ സട കൊഴിയുമ്പോൾ സിംഹത്തിന്റെ പുറകെ ഇങ്ങിനെ കൂടും. ഇവൻ വീഴുമ്പോൾ ഇവനെ തിന്നാൻ. (34.58 / 35.02 mts … The end of this clip)
More Such Articles available at nairnetwork.in
തുടരും….
intro for social media
കൃഷ്ണലീലകളും ദാമ്പത്യ ജീവിതവും
വിവാഹമോചനങ്ങൾ, വിവാഹവും രതിസുഖവും
മതത്തിന്റെ മൂന്ന് തൂണുകൾ, അഗ്നിവിദ്യ, ക്ഷത്രിയനു മുകളിൽ ആരുമില്ല.
The three pillars of religion are frugal life, discipline & chastity. Associations and organisations will undermine discipline ….
Swamiji is unapologetic about varna and ashrama dharmas
പ്രപഞ്ചം അനുമാനസിദ്ധമാണ്. – ഊഹ്യപ്രപഞ്ചം
മനുഷ്യനന്മയ്ക്കായി ഇതിഹാസങ്ങൾ അനിവാര്യങ്ങളാണ്….
വിധിയാംവണ്ണം വിവാഹം കഴിയ്ക്കാതെ രതിസുഖം ആസ്വദിയ്ക്കാനാവില്ല എന്നാണ് സനാതനധർമ്മത്തിലെ രസാസ്വാദന വിജ്ഞാനീയം നമ്മെ ഉദ്ബോധിപ്പിയ്ക്കുന്നത്.
വർത്തമാനകാലത്ത് ചെറുപ്പക്കാരുടെ ഇടയിലെ വിവാഹസംബന്ധിയായ പ്രശ്നങ്ങളെ സംബന്ധിച്ചുള്ള ഒരു ഉൾക്കാഴ്ച ഈ ഭാഗത്തിൽ വായിയ്ക്കാം.
വർണ്ണ ധർമ്മങ്ങളെയും ആശ്രമ ധർമ്മങ്ങളെയും തള്ളിപ്പറയാതെ അവയുടെ ഗുണകരമായ ഉദ്ദേശ്യങ്ങളെക്കുറിച്ച് സ്വാമിജി ബോദ്ധ്യപ്പെടുത്തുന്നു.
Unique Visitors : 29,870
Total Page Views : 44,935