Introduction
For the kind attention of the readers : Compared to our reading- learning abilities, our listening-learning abilities have dimmed. We are more dependent on the printed word now. The discourses of Swamiji Nirmalanandagiri Maharaj are freely available on Youtube. This is a faithful transcript of one such discourse. The audio clip of the same, copied from the YouTube Video is provided herein. The printed matter has the following advantages. (a) The time required for reading the printed matter provided here-in, which is the verbatim content of Swamijis’ discourse, will be considerably less, compared to watching the full video. (b) Moreover referencing and searching for a particular word or idea or fact in the printed format is much easier compared to a vid or audio clip/file. The video is transcribed as part of the research work into the teachings of Swamiji, and the transcription may also be used as reference material related to Sanatana Dharma.
Note To Readers / Seekers
അപാരമായതും ഗഹനവുമായ അറിവുകൾ നമ്മൾക്ക് നല്കിയിട്ടാണ് സ്വാമിജി നമ്മെ വിട്ടു പിരിഞ്ഞത്. ഈ അറിവുകൾ അദ്ദേഹത്തിന്റെ യൂട്യൂബിലുള്ള പ്രഭാഷണങ്ങളിൽ നിന്നും ലഭ്യമാണ്. പക്ഷെ സാധാരണയായി വീഡയോ കാണുന്നവരുടെ മനസ്സുകളിൽ ഈ അറിവുകൾ ആഴത്തിൽ പതിയാറില്ല. കേൾവി-ജ്ഞാനം എന്ന കഴിവ് നമ്മളിൽ നന്നേ കുറഞ്ഞിരിയ്ക്കുന്നു. അതിനാൽ സ്വാമിജിയുടെ പ്രഭാഷണങ്ങൾ transcribe ചെയ്ത് അത് ക്ലാസ്സിഫൈ ചെയ്താൽ, അത് കൂടുതൽ പ്രയോജനപ്രദമാകുമെന്ന് കരുതുന്നു. ആ നിലയ്ക്കുള്ള ഒരു എളിയ ശ്രമമാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ ഇവിടെ നല്‍കിയിരിയ്ക്കുന്ന transcript-കൾ. വീഡിയോ കാണുന്ന അത്രയും സമയം അതിന്റെ transcript വായിയ്ക്കുന്നതിന് എടുക്കുകയില്ല. വായനക്കാരന്റെ കഴിവ് അനുസരിച്ച് ഏകദേശം മുപ്പത് മുതൽ നാല്പത് ശതമാനം സമയം ലാഭിയ്ക്കുകയും ചെയ്യാം.
ഗുരുവന്ദനം
ശ്രീഹരീം പരമാനന്ദം ഉപദേഷ്ടാരമീശ്വരം
വ്യാപകം സർവ്വ ലോകാനാം
കാരണന്തം ഭജാമ്യഹം
ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം
സൂത്രഭാഷ്യ കൃതൗ വന്ദേ ഭഗവന്തൗ പുനഃ പുനഃ
സദാശിവ സമാരംഭാം ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം
ബോധാനന്ദം ചകല്യാണം ഹലാനന്ദം ആത്മജം
സച്ചിദാനന്ദം ആത്മജം അച്യുതാനന്ദ ഗുരും
മാതൃസ്മരണ

Audio Clip of the Discourse
Start of the Discourse …..
video clip no 11 (29.09 mts) (ഭാരത്തിലെ രസതന്ത്രം, ഗണിതശാസ്ത്രം – ചരിത്രം മതം സംസ്കാരം -11
വാസനയും വിഷയസാധനയും
-വിഷയവാസന ഇല്ലാതെ വിഷയം പഠിയ്ക്കാൻ ആവില്ല
പറഞ്ഞുവന്നത്…പൂർവ്വജന്മാർജ്ജിതമായ സംസ്കാരം, ഈ ജന്മത്തിലെ അനുഭവങ്ങളിൽ നിന്ന് ഉണ്ടായ – നിജാനുഭവങ്ങളിൽ നിന്നുണ്ടായ അറിവ്, ലൗകിക വ്യവഹാരങ്ങളിലെ ആശ്രയം കൊണ്ട് അന്യർക്കുണ്ടായ അനുഭവങ്ങൾ, ഇവയൊക്കെ രക്ത്യാതികളായ സ്ഥായീ ഭാവങ്ങൾ അഥവാ വാസനാ രൂപങ്ങൾ നമ്മിൽ ഉണ്ടാക്കും. പൂർവ്വ സംസ്കാരം രക്ത്യാദികളായ വാസനകള സംജാതമാക്കും. ഈ ജന്മത്തിലെ നിജാനുഭവങ്ങളും അതുണ്ടാക്കും. (1.03 mts) സ്വന്തം അനുഭവം. ചിലത് സ്വന്തം അനുഭവം വേണമെന്നില്ല. വ്യവഹാരം കൊണ്ട് അന്യനിലുണ്ടായ അനുഭവം തന്നിലുണ്ടാകും (തന്നിലുണ്ടാക്കും). ഇങ്ങിനെ വാസനകൾ ഉണ്ടെങ്കിൽ മാത്രമാണ് ആ വിഷയത്തെ സാധന ചെയ്യുവാനും, അതിൽ നിന്നു നിർവേദം ഉണ്ടാക്കുവാനും കഴിയുക. അല്ലാതെ പഠിയ്ക്കാൻ പോയാൽ, അന്യൻ പഠിയ്ക്കാൻ കൂടെ അനുവദിയ്ക്കില്ല. ഏത് പഠിയ്ക്കണമെങ്കിലും അതിനുള്ള ഒരു പൂർവ്വ സംസ്കാരം ഉണ്ടെങ്കിൽ അവിടെ ഇരിയ്ക്കും. അല്ലാതെ പഠിയ്ക്കണമെന്ന് തീരുമാനിച്ച് പോയിരുന്നാലൊന്നും അധികം ഇരിയ്ക്കാൻ പറ്റില്ല. പഠിച്ചാലും അതായിരിയ്ക്കില്ല അറിയുന്നത്. അതാണ് ഇതിന്റെ വൈചിത്ര്യം.

സഹൃദയത്വവും അറിവുകളും
കാശ്മീരീ തന്ത്രങ്ങൾ ഇങ്ങിനെയാണ് വിദ്യയെ കാണുന്നത്. അവനിൽ നിന്ന് അന്യമായ എന്ത് പഠിച്ചും രസം ഉണ്ടാകണമെങ്കിൽ അവന് സഹൃദയത്വം ഉണ്ടാകണം. സഹൃദയത്വത്തിന് സംസ്കാരം ഉണ്ടാവണം. വേറൊന്നും വേണ്ട. ഒരു പ്രാഥമിക അറിവും വേണ്ട. അറിവിന്റെ ഏത് മേഘല പുല്കാനും. ഒന്നാം ക്ലാസ്സ്, അത് കഴിഞ്ഞ് രണ്ടാം ക്ലാസ്സ് … ഇതൊന്നും വേണ്ട. ഇതിന്റെ സംസ്കാരം അവനിൽ ഉണരണം. ആ വിഷയത്തിന്റെ. അതില്ലെങ്കില്‍ ഒരു ക്ലാസ്സിലും പ്രയോജനമില്ല. സംസ്കാരം ഉണർന്നു നില്ക്കുകയാണെങ്കിൽ അതിന്റെ പൂർവ്വങ്ങളായ അറിവ് മുഴുവൻ സംസ്കാരത്തിൽ നിന്നു വന്നാണ് ഇഴ ചേർക്കുന്നത്. അല്ലാതെ പഠിച്ച് ഓർമ്മയിൽ നിന്ന് ഇഴചേർക്കാൻ പറ്റില്ല. ഓർമ്മിപ്പിച്ച് ഇഴചേർത്ത് പഠിപ്പിയ്ക്കാനാണ് പലപ്പോഴും നിങ്ങളുടെ ശ്രമം ഇന്ന്. പക്ഷേ ഒട്ടു വളരെ പാഴ് വേല ആയിപ്പോവും.

-വിദ്യാഭ്യാസ നയത്തിലെ ന്യൂനതകൾ
ഒരു കണക്ക് ചെയ്ത് കാണിച്ചിട്ട് അടുത്തത് ചെയ്ത് കാണിയ്ക്കുമ്പോഴും ചിലർക്ക് മനസ്സിലാവില്ല. പക്ഷെ അതു തന്നെ പഠിപ്പിയ്ക്കണം എന്ന് തന്തയ്ക്കും തള്ളയ്ക്കും നിർബന്ധമുണ്ട്. അവൻ അദ്ധ്യാപകന് ഭാരമാണെന്ന് മാത്രമല്ല, കൂടെ പഠിയ്ക്കുന്ന വിദ്യാർത്ഥികളുടെ കർമ്മശേഷിയെയും ബൗദ്ധികതെയും തകർത്തുകളയുകയും ചെയ്യും. അതുകൊണ്ട് ഈ അഭ്യാസം പാഴ് വേലയാണ്.

പ്രഭാഷണങ്ങളിൽ പോലും വർണ്ണം മുതലായ പ്രപഞ്ചങ്ങൾ ഉണ്ടാക്കേണ്ടി വരുന്നത് സഹൃദയത്വം ഉണ്ടാക്കാനാണ്. അതെല്ലാം നിറച്ചു കഴിഞ്ഞാലേ ആള് വന്ന് ഇരിയ്ക്കുകയുള്ളൂ. അങ്ങിനെയുള്ള ആളുകളെ നിറച്ച് ഇരുത്തിക്കഴിഞ്ഞാൽ വക്താവ് അവരുടെ നിലയിലേയ്ക്ക് താണ് കഥപറയുക അല്ലാതെ അറിവിലേയ്ക്ക് അവരെ ഉയർത്തിക്കൊണ്ടു പോവാൻ നടപ്പില്ല. സഹൃദയത്വം ഉണ്ടാക്കാനാണ് വർണ്ണങ്ങൾ ഒക്കെ. അങ്ങിനെയുള്ളത് ഒക്കെ ഉണ്ടാവുമ്പോൾ അവന്റെ രസങ്ങളിൽ ഏതെങ്കിലും ഒന്ന് ഉണരും. അത് ഇതിന് വേണ്ടതായിരിയ്ക്കുകയില്ല. ഈ അറിവിന് വേണ്ടതായിരിയ്ക്കുകയില്ല.
– വ്യത്യസ്ത പൂർവ്വ സംസ്കാരം പേറുന്ന ഒരേ ക്ലാസ്സിലെ കുട്ടികൾ
കണക്ക് പഠിപ്പിയ്ക്കുന്ന അദ്ധ്യാപകൻ ക്ലാസ്സ് തള്ളി നീക്കണമല്ലോ. ഇവനെക്കൊണ്ട് ശല്യം വരാതിരിയ്ക്കണമല്ലോ എന്നു വിചാരിച്ച് ഇന്ന് കണക്ക് എടുക്കുന്നില്ലെന്ന് തീരുമാനിച്ചാൽ അവൻ അവിടെ ഇരിയ്ക്കും. അവന് പറ്റിയത് പഠിപ്പിച്ചു കൊടുക്കണം. (5.04 mts / 29.09 mts) അപ്പോൾ ബാക്കി പിള്ളേരുടെ സമയവും പോയി, അദ്ധ്യാപകന്റെ സമയവും പോയി, കുറച്ച് നാള് അങ്ങിനെ കഥ പറഞ്ഞ് ഇരുന്നു കഴിഞ്ഞാൽ പിന്നെ ഇവന് കണക്ക് പഠിപ്പിക്കാനുള്ള കഴിവും ചിലപ്പോൾ പോവും. അതുകൊണ്ട് ഈ നമ്പരൊക്കെ വെറും നമ്പരാ.

പൂർവ്വ സംസ്കാരം ആണ് സഹൃദയത്വത്തിന്റെ ഒരു അടിത്തറ. (ആരോ ചോദിയ്ക്കുന്നു…..)…നിർമ്മിയ്ക്കാൻ കഴിയില്ല. (ആരോ പറയുന്നു….)…തിയറി ഒക്കെ അങ്ങിനെ ഒരുപാടുണ്ട്. അത് വായിച്ചിട്ടും ഉണ്ട്. പക്ഷെ ഈ തീയറി ഒക്കെ വച്ച് പരിശീലിപ്പിച്ച് വരുമ്പം അവനിൽ കിടക്കുന്ന സംസ്കാരത്തിന്റെ അറിവേ അവിടെ വരുകയുള്ളൂ. അങ്ങിനെ പഠിപ്പിയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ന് യൂണിവേഴ്സിറ്റികളും ബഹളങ്ങളും ഒക്കെ രൂപപ്പെട്ടിരിയ്ക്കുന്നത്. പക്ഷെ നിങ്ങൾ പഠിയ്ക്കാനിന്ന് സ്ക്കൂള് മാത്രം പോരാ. പഴയ കാലത്ത് ആയിരിയ്ക്കുന്ന നരച്ച ആളുകള്‍ പഠിയ്ക്കുന്ന കാലത്ത് ഈ ലോകത്തിലെ ഒട്ടു വളരെ വിഷയങ്ങൾ പഠിയ്ക്കാനും അത് അനുഭവിയ്ക്കാനും അത് പ്രയോഗിയ്ക്കാനും … ഇന്നത്തെക്കാൾ വൈവിദ്ധ്യമുള്ള വിഷയങ്ങൾ അന്ന് ഉണ്ടായിരുന്നു. ഇന്നാണെന്നാണ് നിങ്ങളുടെ ധാരണ. ഇന്നാണെന്നാണ് നിങ്ങൾ ചെറുപ്പക്കാർ ധരിച്ചിരിയ്ക്കുന്നത്. ഇന്നത്തെക്കാൾ വൈവിദ്ധ്യമുള്ള വിഷയങ്ങൾ അവർ പഠിയ്ക്കണമായിരുന്നു. ജീവിത ആയോധനത്തിന്. ഇന്നത്തെക്കാൾ കൂടുതല്‍ സ്പീഡില്‍ അവർക്ക് ഗണിതം ഒക്കെ പഠിയ്ക്കണമായിരുന്നു. പ്രയോഗത്തിലുള്ള ഗണിതം പഠിയ്ക്കണമായിരുന്നു.

സംസ്കാരവും വിദ്യാഭ്യാസവും
നിങ്ങൾ ഇന്ന് പഠിയ്ക്കുന്നത് ചന്ദ്രനിൽ പോകുന്നതും അതിന് ഉപയോഗിയ്ക്കുന്നതും ഒക്കെ ആയിട്ടുള്ള, അതുമല്ലെങ്കിൽ ഭൂഗോളത്തിന്റെ തിരിച്ചിലിന്റെ വേഗത കണ്ടു പിടിയ്ക്കാനും ഒക്കെ ഉള്ള ഗണിതമാണ് ഡിഗ്രിയ്ക്കും പോസ്റ്റ് ഗ്രാഡുവേഷനും ഒക്കെ പഠിയ്ക്കുന്നത്. അല്ലാതെ മനുഷ്യന്റെ നിത്യ ജീവിതത്തിലുള്ള ഒരു ഗണിതവും നിങ്ങള്‍ പഠിയ്ക്കുന്നില്ല. ആ ഗണിതത്തിന് നിങ്ങളുടെ ജീവിതത്തിൽ സ്ഥാനമൊന്നുമില്ല… ഈ പഠിപ്പിയ്ക്കുന്നിടത്ത് ഒഴിച്ച്… (7.02 mts) അദ്ധ്യാപകന് അതിന്റെ പ്രയോഗം എന്താണെന്ന് യാതൊരു നിശ്ചയവുമില്ല. പഠിയ്ക്കുന്നവനാകട്ടെ ഈ പരീക്ഷ എഴുതിക്കഴിഞ്ഞാൽ ഇത് എന്തിനാണ് ഇതെല്ലാം പഠിച്ചതെന്ന് ജീവിതകാലം മുഴുവൻ സംശയമുള്ള സാധനവുമാണ്. വളരെ ചെറിയ ഒരു ന്യൂനപക്ഷം, പതിനഞ്ചു കൊല്ലം ഇന്ത്യയിലെ മുഴുവൻ യൂണിവേഴ്സിറ്റിയിലും കൂടെ പഠിച്ചെടുത്തിരിയ്ക്കുന്നവന്മാരില് ഒരുത്തൻ അല്ലെങ്കിൽ രണ്ടു പേര് മാത്രമാണ് ആ രംഗത്ത് ശോഭിയ്ക്കാൻ നിയ്ക്കുന്നത്. മാത്തമാറ്റിക്സ് അല്ലേ…(സ്വാമിജി ആരോടോ ചോദിയ്ക്കുന്നു….) മാത്തമാറ്റിക്സ് അല്ലേ പഠിപ്പിയ്ക്കുന്നത് അദ്ധ്യാപകൻ. ഞാൻ പറഞ്ഞതിൽ ശരിയുണ്ടോ …ങ്ഹേ… ശരിയില്ല. (ആരോ പറയുന്നു….) ഉണ്ട് …ഞാൻ പറഞ്ഞ വിഷയത്തിൽ നിന്ന് അല്പം വിട്ടാ …മുമ്പെ അദ്ദേഹം ചോദിച്ച ചോദ്യത്തിന് ഞാൻ ഉത്തരം പറഞ്ഞു. സത്യം എത്രത്തോളം ഉണ്ട് എന്നുള്ളതിനെക്കാൾ കൂടുതല്‍ മാത്തമാറ്റിക്സിന്റെ മഹത്വം എന്നതിനെക്കാളേറെ, അത് പഠിയ്ക്കാൻ പോവുകാ എന്നു പറയുമ്പോൾ അവന്റെ സംസ്കാരം അതിനുണ്ടെങ്കിൽ മാത്രമെ ഇത് തലയിൽ കേറുകയുള്ളൂ.

Teaching Maths
ഇന്ത്യൻ കോളേജുകളിൽ പഠിപ്പിയ്ക്കുന്ന complex variables-ഉം മറ്റും പഠിപ്പിയ്ക്കുന്ന അദ്ധ്യാപകരില്‍ ഒരു പത്ത് ശതമാനത്തിന് അത് മനസ്സിലായിട്ടുണ്ടോ എന്ന് സംശയമാ. പത്ത് ശതമാനത്തിന്. നോട്ടേലാണ് ആ കളി മുഴുവൻ. കാരണം അതിനുള്ള ഒരു സംസ്കാരമാണ് അത് പഠിയ്ക്കാൻ കാരണമാകുന്നത്. അതില്‍ വൈഖരിയെക്കാളേറെ ഭാവനാ പ്രാധാന്യം വളരെ കൂടുതലാണ്. Any number that can be written in the form u+iv എന്നു പറയുമ്പോൾ ഭാവനേലാ ഈ പറയുന്നത്. അത് അവന്റെ സംസ്കാരത്തിൽ ഉണ്ടെങ്കിൽ മാത്രമേ അകത്തോട്ട് കേറുകയുള്ളൂ. (8.51 mts) … അല്ലാതെ എങ്ങിനെയൊക്കെ ഈ ജ്ഞാനം കുത്തിവയ്ക്കാനായിട്ട് അദ്ധ്യാപകൻ തലേം കുത്തി നിന്നാലും, വേണ്ടി വന്നാൽ കുറച്ച് പെൺകുട്ടികളാണ് പഠിയ്ക്കുന്നതെങ്കിൽ, കുറച്ച് പേപ്പറും മേടിച്ചു കൊടുത്താൽ, പരീക്ഷയുടെ ഒരാഴ്ചയ്ക്കു മുമ്പിരുന്ന് ഒരൊറ്റ പിടിപ്പീര് പിടിച്ച് നോട്ട് മുഴുവൻ അവിടെ എഴുതി വച്ചേച്ച് ഇറങ്ങിപ്പോരുമെന്ന് അല്ലാതെ, മാർക്കും മേടിയ്ക്കും, റാങ്കും ചിലപ്പോൾ കിട്ടും, അടുത്ത അദ്ധ്യാപകരായി അവര്‍ വരുകയും ചെയ്യും, ബോർഡ് തൂക്കുന്ന ഡസ്റ്റർ മുഴുവൻ മുഖത്ത് തൂത്ത് തീർക്കുകയും ചെയ്യും. പിള്ളേര് മിടുക്കന്മാര് ക്ലാസ്സിൽ ഇരിപ്പുണ്ടെങ്കിൽ. ഇരിയ്ക്കുന്നവൻ സംസ്കാരം ഉള്ളവനായിരിയ്ക്കണം. ഒന്നുംങ്കിൽ അവൻ ഔട്ട്, അല്ലെങ്കിൽ അവര്‍ ഔട്ട്. മിടുക്കനാണെങ്കിൽ അവര്‍ ഔട്ട്. അതൊക്കെ തീർച്ചയാ. അതിനൊന്നും മറു തട്ടില്ല. അറിവിന്റെ മേഖലയില്‍. അതുകൊണ്ട് സംസ്കാരം വളരെ പ്രധാനപ്പെട്ടതാ. പഠിപ്പില്‍. ഏതൊന്നിനും.

പാരമ്പര്യവും വിദ്യയും
വിദ്യ ഉപയോഗിയ്ക്കുന്നിടത്ത്, വിഷയങ്ങളിൽ ഉപയോഗിയ്ക്കേണ്ടുന്ന അറിവിനുള്ള സംസ്കാരം ഏകവുമാണ്. അതുകൊണ്ട് അത് ആഴത്തിൽ പതിഞ്ഞവന്‍ സകല വിദ്യയുടെയും സംസ്കാരം ഉണ്ടാവും. (10.04 mts) പാരമ്പര്യമായി അതാതു വിദ്യയ്ക്കുള്ള സംസ്കാരം മാത്രമേ ഉണ്ടാവുകയുള്ളൂ. രണ്ടും തമ്മിലുള്ള അന്തരം അതാണ്. പിതാവിന്റെ വിദ്യയുടെ, മാതവിന്റെ വിദ്യയുടെ, മാതാമഹന്റെ, പിതാമഹന്റെ വിദ്യയുടെ സംസ്കാരങ്ങൾ എല്ലാം കോശത്തിൽ ഉണ്ടാവും. വിദ്യാ സംസ്കൃതി. അത് അനുകൂല പരിതസ്ഥിതിയിൽ ഉണർന്നുവരും. (Note : Manusmrithi 10.2, സകല വർണ്ണികളുടെയും വിധിപ്രകാരമുള്ള ജീവനോപായം ബ്രാഹ്മണൻ അറിഞ്ഞിരിക്കണം, മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കണം, സ്വയം സ്വധർമ്മം അനുഷ്ഠിക്കുകയും വേണം)

വാസനകളുടെ ഉൽബുദ്ധത
അപ്പോൾ പൂർവ്വ ജന്മാർജ്ജിതങ്ങളായ സംസ്കാരങ്ങളുടെ, ഈ ജന്മത്തിലെ നിജ അനുഭവങ്ങൾ, മാറാതെ കിടക്കുന്നു. എല്ലാം കിടക്കുകയില്ല. ഇന്ദ്രിയ ജനിത അനുഭവങ്ങള്‍ അനുഭവിച്ച് തീർന്നു പോയാൽ കിടക്കുകയില്ല. അനുഭവം മായാതെ സ്മൃതിയായി കിടന്നാൽ അത് വാസനയെ ഉല്‍പന്നമാക്കും. അപ്പോൾ ഇന്ദ്രിയ ജനിത അനുഭവ ഉല്പന്ന വാസന ഉൽബുദ്ധമാകുന്ന രംഗങ്ങൾ ഉണ്ടാവും. അത് ഈ ജന്മത്തിലെ വാസന, നിജ അനുഭവങ്ങളുടെ വാസന, അനുകൂലമായ കാലം ദേശം വസ്തു ഇവയോട് ഇടപഴകുമ്പോൾ എല്ലാം ഉണർന്നുവരും. അതും ഇതിന് പങ്ക് വഹിയ്ക്കും.
ലൗകിക വ്യവഹാരങ്ങൾക്കിടയിൽ, അന്യന്റെ അനുഭവങ്ങൾ സ്വയം ആണെന്ന് തോന്നിപ്പോകും. തനിയ്ക്ക് അനുഭവം ഒന്നുമില്ല. പക്ഷെ വേറൊരുത്തൻ ഒരു അനുഭവം പറയുന്നതു കേട്ടു. അവൻ പറഞ്ഞു കേട്ടതാണ് ജാഗ്രത്തില്‍. പക്ഷെ സ്വപ്നത്തിൽ ഇപ്പോൾ അത് തന്റെ അനുഭവമാണ്. ഇത്രയും കാര്യം കൊണ്ട് രക്ത്യാദികളായ (രക്ത = രക്തത്തെ സംബന്ധിച്ച, രാഗമുള്ള, സ്നേഹമുള്ള | രക്തി = രാഗം, സ്നേഹം, രതി Source : ശബ്ദതാരാവലി പേജുകൾ 1664,1666 dc books publication) സ്ഥായീ ഭാവങ്ങൾ ഉണ്ടാവും. അവ അല്ലെങ്കിൽ വാസനാ രൂപങ്ങൾ ….സ്ഥായീ ഭാവം … അതിന്റെ മറ്റൊരു പേരാണ് വാസനാ രൂപം. ആരിൽ ഉണ്ടാകുന്നുണ്ടോ ഇത് അവനാ സഹൃദയൻ.

– കാശ്മീരി തന്ത്രം
അവനും വിഷയവും തമ്മിൽ ബന്ധപ്പെടുമ്പോഴൊക്കെ ചില രാസീയ പരിണാമങ്ങൾ ഉണ്ടാവും. ശരീരത്തിനും ചേഷ്ടയ്ക്കും മനസ്സിനും ഒക്കെ പരിണാമം ഉണ്ടാവും. പരിണാമം പല അളവിലും പല രൂപത്തിലുമാണ്. ഇതാണ് കാശ്മീരീ തന്ത്രത്തിന്റെ പൊരുൾ. ഇത് നമ്മുടെ അനുഭവത്തോട് ഏതാണ്ട് ചേരുവോന്നു നോക്കിയിട്ടേ സ്വീകരിയ്ക്കാവൂ. ഈ പറഞ്ഞത് ഒക്കെ അനുഭവം തന്നെയാണോ എന്നു നോക്കണം. അനുഭവം പോലുണ്ടോ. (13.14 mts/29.09mts)
എവിടുന്നാണെന്ന് അറിയില്ല ചിലത് കണ്ട് കഴിഞ്ഞപ്പോൾ നമ്മളാകെ മാറി. ഈ ജന്മത്തിൽ കണ്ട വസ്തു ഒന്നും അല്ല. നമ്മളെ അത് വല്ലാതെ പിടിച്ച് കുലുക്കിയിരിയ്ക്കുന്നു. നമ്മുടെ ഉറക്കം കെടുത്തിയിരിയ്ക്കുന്നു. മുമ്പ് കണ്ടിട്ടേയില്ല. ആദ്യമായിട്ട് കാണുന്ന വസ്തുവാണ്. ഒര് അനുഭവം എങ്കിലും പറയാനുണ്ടോ അങ്ങിനെ. എല്ലാവർക്കും. ഉണ്ടെങ്കിൽ അത് സംസ്കാരത്തിന്റെയാ. കുറച്ചുനാൾ എന്തോ മുമ്പ് ഒരനുഭവം ഉണ്ടായതാണ്. ഇപ്പം കണ്ടു. ഒന്നു കണ്ടേയുള്ളൂ. നിജാനുഭവങ്ങൾ മുഴുവൻ മുമ്പിലേയ്ക്ക് വന്നു. (14.04 mts) ഇതിനു മുമ്പ് കണ്ടിട്ടില്ല. ഒരു അഞ്ച് കൊല്ലം മുമ്പുള്ള അനുഭവമാണ്. അല്ലെ അൻപത് കൊല്ലം മുമ്പ് ഉള്ള അനുഭവമാണ്. എറണാകുളത്തുനിന്ന് വന്നതാണ്. ക്ലാസ്സ് കേൾക്കാൻ വന്നതാണ്. വയസ്സനാണ്. എഴുപത്തിയഞ്ച് വയസ്സുണ്ട്. അപ്പോഴാ അറുപത് വയസ്സുള്ള, അല്ലെങ്കിൽ അറുപത്തഞ്ച് വയസ്സുള്ള രണ്ട് പേര് ക്ലാസ്സ് കേൾക്കാൻ വരുന്നത്. പരിചയപ്പെടുത്തി. ഷേപ്പ് കൊണ്ട് ഓർമ്മ പോയി. പണ്ട് ഈ ആളിനു വേണ്ടിയാണോ ബോട്ടണിയ്ക്ക് മുരിക്കിന്റെ പൂവ് പറിയ്ക്കാൻ കേറിയതെന്ന് ഒരു ഓർമ്മ വന്നു പോയി. കിളവന്. അത് നിജാനുഭവമാ….. അപ്പോൾ ചിരിച്ച ചിരി ആ പഴയ ചിരിയാ. ….. ഏത് ചിരി. ഏത് ചിരിയാ….. മുരിയ്ക്കേൽ കേറിയപ്പോൾ ചിരിയ്ക്കുകയായിരുന്നില്ല. മുരിയ്ക്കേൽ നെഞ്ചു കൂട്ടി കേറി എല്ലാം ഒരഞ്ഞ് പറിഞ്ഞ് താഴെ വേദനിച്ചു കൊണ്ട് ഇറങ്ങി വന്ന് ഈ പൂവ് കൊടുക്കുന്ന സമയത്ത് ആ വേദനയിൽ കുതിർത്ത് നില്‍ക്കുമ്പോഴും അത് മേടിച്ച് വരട്ടേന്ന് പറഞ്ഞ് ഇങ്ങിനെ കണ്ണൊന്നു കാണിച്ച് അങ്ങ് പിരിയുമ്പോഴേയ്ക്ക് ആ വേദനയ്ക്കകത്തൂടെ ചിരിച്ച ചിരിയാ ചിരിച്ചെ. കിളവൻ.
അപ്പോൾ രക്ത്യാദികളുടെ അനുഭവം നിജാനുഭവങ്ങളിൽ നിന്ന് ഉണ്ടാവും. ഇപ്പോൾ നിങ്ങൾക്ക് ഉണ്ടായെന്നാ എനിയ്ക്ക് തോന്നുന്നെ. അപ്പോൾ സംസ്കാരങ്ങളിൽ നിന്ന് ഉണ്ടാവും. നിജാനുഭവങ്ങളിൽ നിന്ന് ഉണ്ടാവും. അന്യന്റെ അനുഭവത്തെ കണ്ടിട്ട് അത് തന്റെയാണെന്ന് ഉണ്ടാവും. അങ്ങിനെ ഉണ്ടാകുന്ന ആ ഉണ്ടാകല് ആർക്കൊണ്ടോ അവനാ സഹൃദയൻ. അതിന് വിഷയങ്ങളെ അടുക്കോടെ അവതരിപ്പിയ്ക്കുന്നത്, ആ വിഷയ അനുകരണം, അതെവിടെയെല്ലാം ഉണ്ടോ അത് കലയാണ്. ശാസ്ത്രത്തിൽ ഇത് ഉണ്ട്. ഭൗതിക ശാസ്ത്രത്തില്‍.
അന്ധവിശ്വാസം അല്ല….
ഭാരതീയർ ഭൗതിക ശാസ്ത്രം രചിച്ചത് മുഴുവൻ സഹൃദയ ഹൃദയാഹ്ലാദമുണ്ടാകുമാറ് തന്നെയാണ്. അതിന് ഉപയോഗിച്ച ഭാഷ മുഴുവൻ വർണ്ണചാതുരി ഉള്ളതാണ്. ആയുർവ്വേദം എടുത്താലും, ഗണിതശാസ്ത്രം എടുത്താലും, ലീലാവതി മുതലായ ഗ്രന്ഥങ്ങൾ എടുത്ത് പഠിച്ചു നോക്കുക. ശാസ്ത്രത്തിന്റെ വരണ്ട ഭൂമിയിലൂടെ അല്ല സഞ്ചരിയ്ക്കുന്നത് …. അത് പഠിയ്ക്കുമ്പം. അതുപോലെതന്നെ ഊർജ്ജ തന്ത്രം എടുത്താലും രസതന്ത്രം എടുത്താലും, രസ വിദ്യകൾ ഉണ്ട് ഒട്ടേറെ. രസതന്ത്രം എന്ന പേര് വരുവാൻ കാരണം തന്നെ രാസീയ പരിണാമങ്ങളിൽ അവർ ഏറ്റവും കൂടുതൽ ഉപയോഗിച്ചത് രസത്തെ അല്ലെങ്കിൽ mercury-യെയാണ്. അതിന് ഉപയോഗിച്ച ബിംബങ്ങൾ പോലും ഗംഭീരമാണ്. രസം പരമേശ്വരനും, ഗന്ധകം പാർവ്വതിയുമാണെന്നാണ്. പാർവ്വതിയുടെ രക്തവും പരമേശ്വരന്റെ ബീജവും. ശിവബീജം. അത് തമ്മിൽ അന്യൂനമായ ചേർച്ചയാ ഉള്ളത്. അതിനെ വച്ചുള്ള രസേശ്വരവാദം …. അതുകൊണ്ടാ ഈ പുസ്തകം വായിയ്ക്കുന്നതിനു മുമ്പ് ശാസ്ത്രത്തിന്റെ വരണ്ട ഭൂമി കാണാത്തതുകൊണ്ടാണ് നിങ്ങളതിനെ അന്ധവിശ്വാസമെന്നു തള്ളിയത്. അതിനുപോയോഗിച്ച ബിംബങ്ങളുടെ പ്രത്യേകതയാണ്.
നിങ്ങളിന്നു പഠിയ്ക്കുന്ന ശാസ്ത്രത്തിന് വരൾച്ചയുണ്ട്. അതിൽ ഭാഷയുടെ ലാളിത്യമില്ല. പഠിപ്പിയ്ക്കുന്നവർക്കും കുറവാണെന്നാണ് എനിയ്ക്കു തോന്നുന്നത്. കാരണം അത് ലാവണ്യമുള്ള ഒരു ഭാഷയിൽ അവതരിപ്പിയ്ക്കുവാൻ ശാസ്ത്രം വഴങ്ങുകില്ല എന്നു തന്നെയാണ് ആധുനികർ കരുതിയിരിയ്ക്കുന്നതും. ഒരു പരിണാമം വന്നു തുടങ്ങിയിട്ടുണ്ട്. കാപ്രയില്‍, വേർണർ ഹേസൻബർഗില്, ജഫ്രി ചൂ-വിൽ ഒക്കെ. Topology-യും മറ്റും Chew പാരീസിലെ കോൺഫറൻസിൽ അവതരിപ്പിയ്ക്കുമ്പോൾ ലാവണ്യമുള്ള ഒരു ഭാഷയിലാ അവതരിപ്പിച്ചത്. ചൂവിലാണ് ആദ്യമായി മാത്തമാറ്റിക്സിൽ ഈ മാറ്റം കണ്ടെതെന്ന് തോന്നുന്നു. ആധുനികരുടെ കൂട്ടത്തിൽ. ഈ പേര് നിങ്ങൾ കേട്ടിട്ടുണ്ടോ എന്ന് അറിയില്ല. Jeffry Chew. പ്രഭാഷണം കഴിഞ്ഞ് ഇറങ്ങി വരുമ്പോൾ മകൻ ചോദിച്ച ഒരു ചോദ്യം ഉണ്ട്. അച്ഛനും മോനും കൂടിയാ പോയത്. മോനെയും കൂടി കൊണ്ടുപോയി. അവനന്ന് matriculation-ന് പഠിയ്ക്കുകയാണ്…. ചൂവിന്റെ. സമ്മേളനത്തിൽ പോയിരുന്ന് ഗംഭീരമായിട്ട് ചൂ മാത്തമാറ്റിക്സ് ടോപ്പോളജിക്കൽ സ്പേസിനെക്കുറിച്ച് വളരെ ഗംഭീരമായിട്ട് അടിച്ച് കേറ്റി. ഒന്നര മണിക്കൂർ അന്യായ തട്ട് തട്ടി ശാസ്ത്രത്തെ പ്രകമ്പനം കൊള്ളിച്ച് ഇരുത്തിയിട്ട് ഇറങ്ങി വന്ന് കാറിൽ പോകുമ്പോൾ ചോദിച്ചു, ഇന്നലെ രാത്രി മുഴുവൻ അച്ഛൻ ഉറക്കളച്ചിരുന്നത് എന്റെ elective പുസ്തകം കട്ട് വായിയ്ക്കുക ആയിരുന്നില്ലേ എന്ന് ചോദിച്ചു. അതാ ചോദിച്ചേ.
Uncommon Wisdom : Fritjof Capra
ഇവന് പഠിയ്ക്കാൻ ഒരു ഇലക്ടീവ് subject ഉണ്ട്…. ഇലക്ടീവ് എന്നു പറയുന്നത് ഇപ്പോഴുമുണ്ടെന്ന് തോന്നുന്നു. ഡിഗ്രിയ്ക്കൊക്കെ. ങ്ഹാ… അങ്ങിനെ ഒരു സാധനം അച്ഛൻ കട്ടു വായിച്ചു ഇല്ലേ എന്നു ചോദിച്ചു. അപ്പോൾ ചോദിച്ചു അതിൽ എന്താണ്. അച്ഛാ …എന്റെ അച്ഛാ …ഇത്രയും വലിയ ശാസ്ത്ര കോൺഫറൻസിൽ പോയി matriculation-ന്റെ ഇലക്ടീവ് subject കട്ട് വായിച്ചിട്ട് അടിച്ചത് ഏതായാലും ശരിയായില്ല. അപ്പോൾ അത് എന്താണെന്നാ ചോദിച്ചെ. മഹായാന ബുദ്ധമതമാണ്. അവൻ അച്ഛൻ പറയുന്നതായി കേട്ടതു മുഴുവൻ മഹായാന ബുദ്ധമതത്തെക്കുറിച്ച് ഇലക്ടീവില്‍ അവനു പഠിയ്ക്കാനുള്ള സാധനമാണ്. Uncommon Wisdom-ത്തില്‍ കാപ്ര ഇത് അനുസ്മരിയ്ക്കുന്നുണ്ട്. പുസ്തകത്തിന്റെ പേര് Uncommon Wisdom. അവിടുന്നാ ഞാൻ റഫർ ചെയ്ത് പറഞ്ഞത്. ചൂ ഇതിനെക്കുറിച്ച് പുസ്തകം ഒന്നും എഴുതിയിട്ടില്ല. ചൂവിന്റെ Topology-യെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ കിട്ടാനുണ്ട്. അത് വായിച്ചുനോക്കിയിട്ട് കാപ്രയുടെ ഗ്രന്ഥത്തിലൂടെ മെല്ലെയൊന്നു കടന്നുപോയാൽ രസകരവുമാണ് സംഭവം.
അപ്പോൾ ഇപ്പോൾ ശാസ്ത്രം പതുക്കെ ഭാഷ മാറ്റിവരാൻ തുടങ്ങിയിട്ടുണ്ട്. ചായ കുടിയ്ക്കുന്ന രണ്ട് പേര് ചായക്കടയിൽ ഇരുന്ന് വണ്ടി മുട്ടി മരിച്ചത് പറഞ്ഞേക്കാം. പന്നിപ്പനിയെപ്പറ്റി അവർക്ക് അറിയാവുന്നത് ഒക്കെ ചർച്ച ചെയ്തേക്കാം. അയൽപക്കത്തെ കല്യാണി പ്രസവിച്ചതിനെക്കുറിച്ചും പറഞ്ഞേക്കാം. പക്ഷെ ഒരിക്കലും സങ്കേതാർത്ഥത്തിൽ ഗണിതശാസ്ത്രവും രസതന്ത്രവും ഒന്നും പറയുമെന്ന് നിങ്ങൾക്ക് വിശ്വസിയ്ക്കാൻ ആവില്ല. അങ്ങിനെ പറഞ്ഞിരുന്ന ഒരു കാലഘട്ടം ഈ രാജ്യത്ത് ഉണ്ടായിരുന്നു.
പാരമ്പര്യ തച്ചന്മാർ
പഴയകാലത്ത് ക്ഷേത്രം പണിയുമ്പോഴും വീട് പണിയുമ്പോഴും ഒക്കെ കുട്ടികള്‍ തച്ചന്മാരുടെ കൂടെ കൂടിയിരുന്നത് അവർ രസകരമായ ഗണിതയുക്തികളെ മനോഹരമായ ഭാഷയിൽ അവതരിപ്പിച്ച് കുട്ടികളെ അത്ഭുതപ്പെടുത്തുകയും, അതിനിടയില്‍ ശല്യം കൂടി വരുമ്പോൾ തേച്ച ഉളിയുടെ ചൂട് ചെറുതായി ഒന്ന് അറിയിയ്ക്കുകയും ചെയ്ത് അകറ്റിയുമാണ്. Nostalgia വരുന്നവര്‍ ആരുമില്ല. (ആരോ പറയുന്നു… ശരിയാണ്..) ങ്ഹാ…പഴയ വീടുകൾ ഒക്കെ പണിയുമ്പോൾ ഈ തച്ചൻ ഇരുന്ന് അങ്ങിനെ പറഞ്ഞ് പറഞ്ഞ് രസിപ്പിയ്ക്കുമ്പോൾ പണി നടക്കാതെ വരും. അപ്പോൾ ഇവനെക്കൊണ്ട് തൂക്കും…കാരണം ഒന്ന് കേട്ട് കഴിയുമ്പോൾ ഇവന് interest കൂടും. എന്നു പറഞ്ഞാല്‍ വളരെ കൂടിയ ഗണിതയുക്തികളാ പറയുന്നത്. അത് നല്ല കഥകളിലൂടെയാ പറയുന്നത്. Algebra-യുടെയും Trignometry-യുടെയും ഒക്കെ അതീത സൗന്ദര്യം വഴിഞ്ഞൊഴുകുന്ന നല്ല യുക്തികളാ പറയുന്നത്. പക്ഷെ അത് പറയുന്നതോ ലോകോത്തരമായ ഭാഷയിലാണ്. അകൃത്രിമമായ ലാവണ്യത്തോടെയാണ് പറയുന്നത്. അങ്ങിനെ പറഞ്ഞിരുന്ന അറിവുകൾക്ക് കാശ് അധികം ഇല്ലാതിരുന്നതുകൊണ്ട് അത് മോശമാവുകയും, അങ്ങിനെ ഒന്നും പറയാൻ പഠിച്ചിട്ടില്ലെങ്കിലും, ശരിയാംവണ്ണം വരയ്ക്കാൻ അറിയാൻ വയ്യെങ്കിലും, കളസം ഇട്ടു വന്നാൽ അറിവാണെന്ന് തെറ്റിദ്ധരിയ്ക്കുകയും ചെയ്തിടത്താണ് ഈ നാട് മുടിഞ്ഞത്.
നടി ശോഭന
ഒന്നു വരുന്നതിനു പോലും, അവിടെ നിന്ന് ഒന്ന് എഴുന്നള്ളി വരാൻ തന്നെ ഒരുപാട് ചടങ്ങാണ്. എന്നാ വല്ല വിവരവും ഉണ്ടോ, അതൊട്ടില്ല താനും. കെട്ടാൻ വരുന്ന തൊഴിലാളി പറഞ്ഞുകൊടുക്കുന്ന വിവരത്തിലാ ഇത് മുഴുവനും കേറുന്നത്. ങ്ഹേ…മുകളിൽ ഒരു architect-ഉം, അതിന് താഴെ ഒരു സിവിൽ എൻജിനീയറും, പിന്നെ ഫോറിനിൽ ഭർത്താവുള്ളതുകൊണ്ട് കുത്തുപാള എടുക്കാതെ കഴിയുമെന്ന് തോന്നുന്നു. അതാകെ പറഞ്ഞ ഒരാളേ ഉള്ളൂ. പച്ചയായ ഭാഷയില്‍. ഈ സത്യം പറഞ്ഞ, ഇത് ഇത്രവല്യ കാര്യമൊന്നുമല്ലെന്നും, ഇത് എനിയ്ക്കും കൂടെ പഠിയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും, നേരാം വണ്ണം പഠിച്ചാൽ ഇതിന് ഇത്രയും കൊല്ലമൊന്നും കളയേണ്ടെന്ന് പറഞ്ഞ ഒരാളേ ഉള്ളൂ. അത് എന്റെ ഓർമ്മ ശരിയാണെങ്കിൽ ഡാൻസ് കളിച്ച് നടക്കുന്ന ഒരു ശോഭനയാണ്. അടുത്ത കാലത്ത് ഒരു interview-വില്‍. അപ്പോൾ ഞാൻ ഇതൊക്കെ ഇങ്ങിനെ കണ്ടോണ്ടിരിയ്ക്കുന്നതുകൊണ്ടാണല്ലോ നിങ്ങളെ ഇങ്ങനെ വിരട്ടാൻ പറ്റുന്നത്. അവരിത് പച്ചയായിട്ട് പറഞ്ഞു. എങ്ങിനെയാണ് സിമന്റ് കൂട്ടേണ്ടതെന്നും, അതിന്റെ കോംമ്പിനേഷൻ എന്താണെന്നും, എങ്ങിനെയാ കല്ല് കെട്ടേണ്ടതെന്നും, ഇന്നെനിയ്ക്ക് അറിയാം. എന്നു പറഞ്ഞാ പറഞ്ഞതെന്ന് തോന്നുന്നു. അത് നല്ല ഒരു ഇന്റർവ്യൂ ആയിരുന്നു. തരക്കേടില്ലാത്ത… പക്ഷേ ഇന്റർവ്യൂവർ ass ആയി പോയോന്ന് ഒരു സംശയം. ലാഘവത്തോടെ ചെന്ന് മുട്ടി നോക്കിയതാണ്. പക്ഷെ വലിയ ജാടയൊന്നും കാണിയ്ക്കാത്തതുകൊണ്ട് ആ പെൺകൊച്ച് ഒരുമാതിരി ഇവന്റെ പണി തീർത്തെന്ന് തോന്നുന്നു. അപ്പോൾ അതുകൊണ്ട് അന്നത്തെ കാലത്തും ഇത് അറിയാവുന്നവർ ഉണ്ട്.
ലാവണ്യമുള്ള ഭാഷ
അറിവ് ശരിയായി തീരുന്നത് അത് അവതരിപ്പിയ്ക്കാനുള്ള ഭാഷ ലാവണ്യമാകുമ്പോഴാണ് ദഹിയ്ക്കുന്നത്. ലാവണ്യമുള്ള ഭാഷയിൽ ഒരു കാര്യം അവതരിപ്പിയ്ക്കുവാൻ, അതിനെ ദൃഷ്ടാന്തങ്ങളിലൂടെ സമർത്ഥിയ്ക്കുവാൻ കഴിവു വന്നിട്ടില്ലെങ്കിൽ ഇനിയും ദഹിയ്ക്കാനുണ്ടെന്ന് മനസ്സിലാക്കണം. ഇതാണതിന്റെ വ്യത്യാസം.
അപ്പോൾ വിഭാവം, അനുഭാവം, സഞ്ചാരി, അതിനു വേറൊരു പേരുണ്ട് വ്യഭിചാരി – മാറുന്നത്- എന്നീ ഭാവങ്ങളെ അത് കൈവരിയ്ക്കും. (24.58 mts / 29.09 mts) ഈ സംസ്കാരം, നിജാനുഭവം, അന്യന്റെ അനുഭവം ഇവയൊക്കെ വരുമ്പോൾ അത് വിഭാവത്തെ കൈക്കൊള്ളുക, വിശേഷേണയുള്ള ഭാവത്തെ, അനുഭാവത്തെ കൈക്കൊള്ളുക, സഞ്ചാരീ ഭാവങ്ങളെ കൈവരിയ്ക്കുക, ഇതെല്ലാം സഹൃദയനിഷ്ഠമായ വാസന കൊണ്ടാണ്. അഥവാ ഇതിന് സഹ-സംബന്ധ പ്രയുക്തത – വിഷയവുമായി ഉണ്ടെന്നു പറയാം. വിഷയവുമായി സഹ-സംബന്ധം ഉണ്ടാവും. ചേർച്ച ഉണ്ടാവും. അതുകൊണ്ട് കാരണങ്ങളായ ഇവ വിഷയവിശേഷത്തോടുള്ള വേഴ്ച വെടിഞ്ഞ്, ഇത്തരം സന്ദർഭത്തിൽ വിഷയവുമായുള്ള വേഴ്ച വെടിഞ്ഞ് സഹൃദയൻ സാമാന്യ രൂപത്തിൽ സകല മനസ്സുകളിലും സംബന്ധിയ്ക്കും. അവിടെയാണ് ശങ്ക ഒക്കെ തീർന്ന് ഒരു ശാന്തി കിട്ടുന്നത്.
സാമാന്യവൽക്കരണം അല്ലെങ്കിൽ സാധാരണീകരണം. എപ്പോഴെങ്കിലും അത് തന്റെയാണെന്ന ബോധം വന്നാൽ സാധാരണീകരണം ഉണ്ടാവില്ല. വിഷയ അനുഭവവും ഉണ്ടാവില്ല. നമ്മളൊക്കെ വിചാരിച്ചിരിയ്ക്കുന്നത് റിയാലിറ്റി വർണ്ണനകൾ എന്ന പേരില്‍ realistic കാവ്യങ്ങള്‍ രൂപാന്തരപ്പെട്ടപ്പോൾ, അത് നമ്മളാണ്, അതിന്റെ target നമ്മളാണ് എന്ന് തോന്നുന്ന ഒരു അവസ്ഥ വന്നാൽ പിന്നെ ആസ്വദിയ്ക്കാൻ പറ്റില്ല. അവിടെ സാമാന്യവൽക്കരണം ഉണ്ടാവില്ല. സാമാന്യവൽക്കരണത്തിന് വിരുദ്ധമായ പ്രകൃതം സംജാതമാകുന്നിടത്തെല്ലാം, സഹൃദയത്വം നഷ്ടമാകുകയും ചെയ്യും. ഇത് ശാസ്ത്രത്തിലും കലയിലും ഒരുപോലെയാണ്. അതുകൊണ്ടാണ് ഇതിന്റെ അനുഭവങ്ങൾക്കും അനുഭൂതികൾക്കും പരിമിതി ഉണ്ടാക്കുന്നത്. ഇത് വിദ്യയ്ക്കു മുമ്പ് പഠിയ്ക്കണം അതുകൊണ്ട്. കുട്ടികളെ അങ്ങ് വിടുന്നതിനു മുമ്പ് ഈ പ്രത്യേകത അവരെ മനസ്സിലാക്കിക്കൊടുത്തിട്ട് വിടണം…. അപ്പോഴേ ക്ലാസ്സിൽ ഇരിയ്ക്കാൻ പറ്റുകയുള്ളൂ. മറ്റേത് അല്ലെങ്കിൽ ക്ലാസ്സിൽ ഇരിയ്ക്കാൻ ഒക്കുകയില്ല.
ക്ലാസ്സിൽ ഇരിയ്ക്കാൻ അല്ലാതെ ക്ലാസ്സിലേയ്ക്ക് പോകുന്നവരെ കൊണ്ടു നിറഞ്ഞിരിയ്ക്കുന്ന വിദ്യാഭ്യാസ സംസ്കാരമാ ഇന്ന്. വീട്ടീന്ന് ക്ലാസ്സിലേയ്ക്ക് പോവുകയും ക്ലാസ്സിൽ കേറുന്നത് ഒഴിച്ചുള്ള എല്ലാ കാര്യങ്ങളും നിർവ്വഹിയ്ക്കുകയും ചെയ്യുന്ന വിദ്യാർത്ഥികൾ ഒരു പത്തുമുപ്പതു ശതമാനം എങ്കിലും വരുമെന്നു തോന്നുന്നു. (28.15 mts) (end of clip no.11)

clip no.12 – കലയിലെ രസാസ്വാദനം –
Audio Clip of the Discourse
സഹൃദയന് സംഭവിയ്ക്കുന്ന രാസ പരിണാമം
സകല മനസ്സുകളിലും സാമാന്യ രൂപത്തിൽ സംബന്ധിയ്ക്കുമ്പോൾ മാത്രമാണ് ഇത് വരുന്നത്. വിഭാവങ്ങള്‍ സാധാരണമാണ്. വിഷയ സംബന്ധം വരുമ്പോൾ, വിഷയങ്ങളോട് സംബന്ധം ഉണ്ടാകുമ്പോൾ, ദൃശ്യത്തെ വിട്ട് കാണുന്നവൻ തന്റെയോ മറ്റൊരാളുടേയോ കാണുന്ന വസ്തുവിന്റെയോ എന്ന് പറയാൻ കഴിയാത്ത മാതിരി തന്മയനും ആത്മവിസ്മൃതനും ആനന്ദ വിഹ്വലനും ആയിത്തീരും. ഇതാണ് എല്ലാ വിഷയങ്ങളോടുമുള്ള ചേർച്ചയിൽ സഹൃദയന് സംഭവിയ്ക്കുന്ന രാസ പരിണാമം. തന്റെ എന്നു പറയാൻ കഴിയാത്ത, അന്യന്റെ അനുഭവം എന്നു പറയാൻ കഴിയാത്ത, നിങ്ങൾ ആസ്വദിയ്ക്കുന്ന കാര്യങ്ങൾ എല്ലാം നോക്കിയാൽ നിങ്ങൾടെയാണോ എന്നു ചോദിച്ചാൽ അല്ല. നിങ്ങൾക്കറിവുള്ള വേറെ ആരുടെയെങ്കിലുമാണോ എന്ന് ചോദിച്ചാലും അല്ല. ആ വിഷയമാണോ അനുഭവിച്ചത് എന്നു ചോദിച്ചാൽ അതുമല്ല. (1.09 mts) അത് മൂന്നിൽ നിന്നും വേറിട്ട ഒരു അനുഭവമാണ് ആ കാഴ്ച കഴിയുമ്പോൾ അനുഭവിയ്ക്കുന്നത്. അതുകൊണ്ടാണ് അയാൾ തന്മയനും, ആനന്ദ വിഹ്വലനും ഒക്കെയായി തീരുന്നത്. അത് ആത്മ വിസ്മൃതി വന്നാ സംഭവിയ്ക്കുന്നത്.
ആ സമയത്ത്, അത് അനുഭവിയ്ക്കുന്ന സമയത്ത് എല്ലാ വിഷയ ബോധ തലങ്ങളുടേയും ബന്ധത്തിൽ നിന്ന് അയാൾ മുക്തനാകും. വിട്ടുനില്‍ക്കും. ഇങ്ങിനെയാണ് കവിതയും സംഗീതവും ഒക്കെ ആസ്വാദ്യമാകുന്നതെന്നാണ് ശാസ്ത്രവും ഒക്കെ ആസ്വാദ്യമാകുന്നതെന്നാണ്, ഭൗതിക ശാസ്ത്രവും ഒക്കെ ആസ്വാദ്യമാകുന്നതെന്നാണ് തന്ത്രാഗമങ്ങൾ പറയുന്നത്. ശരിയുണ്ടോ എന്ന് ആലോചിച്ചു നോക്കുക. ആ ആനന്ദം ഒഴിച്ച് വേറൊന്നും ആ സമയത്ത് ഇല്ല. അവിടെ ആ വരയ്ക്കുന്ന വിഷയം, വരയ്ക്കുന്നവനാണെങ്കിൽ, പാടുന്നവനാണെങ്കിൽ ആ രാഗാദികൾ അവന്റെ ബോധത്തിൽ നില്‍ക്കുകയാണ്, ആനന്ദം വരുന്നില്ലെങ്കിൽ തന്മയീ ഭാവം ഉണ്ടാവില്ല. അവിടെ രാഗം മാറും. പിന്നെ ഒരു പണിയേയുള്ളൂ. തന്ത പത്തിരുപത് മൊബൈൽഫോൺ വാങ്ങിച്ചു കൊടുത്ത് ഉന്തി കേറ്റുക ….sms വഴി. പിന്നെ സഹികെടുന്ന ജഡ്ജി ഇരുന്നു പറയുക മോളേ ഇത്രയൊന്നും അഹങ്കാരം അരുത് കേട്ടോ … എന്നു പറയുക. അല്ലാതെ വേറെ ഒരു പണി നടക്കുകേല. അവന് തീരെ സഹികെട്ടിട്ടാ അവൻ പറയുന്നത്. ഈ ഗതികേട് കണേണ്ടി വരുമല്ലോ എന്നോർത്ത്. അല്ലെങ്കിൽ ഒരു ചാൻസൂടെ വേണം എന്ന് പറയുമ്പോഴേയ്ക്ക് അതിലൊരുത്തൻ എണ്ണീറ്റിട്ട് പറയുക ഇതൊരു മത്സര രംഗമാണ്, ഇനി ഒരു ചാൻസൂടെ തരുകയാണ്, ഞാൻ ഇവിടുന്നങ്ങ് ഇറങ്ങി മാറിയേക്കാം എന്നു പറയുക…. അതൊക്കെയേ പറ്റുകയുള്ളൂ. ബാക്കിയുള്ളവരൊക്കെ ഒന്നൂടെ കൊടുക്കാം അല്ലേ…നമുക്ക് നഷ്ടമൊന്നും ഇല്ലല്ലോ…അടുത്ത തവണയും ജഡ്ജാകാമല്ലോ. (3.18 mts) അതുകൊണ്ട് പലപ്പോഴും സംഭവിയ്ക്കുന്നത് ഇതാണ്.
തന്മയീഭാവം
തന്മയീഭാവം വന്നില്ലെങ്കിൽ ഞാനവിടെ നിലനില്ക്കും. അല്ലെങ്കിൽ മറ്റൊരാളുടെ അനുഭവം നിലനില്ക്കും. അല്ലെങ്കിൽ വിഷയം നിലനില്ക്കും. മൂന്നിൽ ഏത് നിലനിന്നാലും ആഹ്ലാദം ഉണ്ടാവുകയില്ല. മൂന്നും വിസ്മൃതമാവുമ്പോൾ ….എല്ലാ ബോധങ്ങളുടെ ബന്ധവും നിലയ്ക്കുമ്പോഴാണ് ആനന്ദം ഉണ്ടാവുന്നത്. ആത്മവിസ്മൃതി ഉണ്ടാവുന്നത്. അത് അവനവന് കൂടി കാണുകയും ചെയ്യാം. കാരണം ഈ ഭൂമിയിൽ നിന്ന് ബഹിരാകാശ പേടകം ചന്ദ്രനിലേയ്ക്ക് കടക്കുമ്പോൾ ഒരു jerking പോലെ ഇവൻ അതുവരെ ചരടു പിടിച്ചു വന്നിടത്തു നിന്ന് കൈവിട്ടു പോകുന്ന ഒരു മുഹൂർത്തമുണ്ട്. കളി ഇവന്റെ കൈ വിട്ടു പോകുന്നു. പിന്നെ എവിടെ വച്ചാ വിട്ടു പോയതെന്നും എപ്പഴാ തിരിച്ചു വന്നതെന്നും ഉള്ള ഒരു ബോധവും ഉണ്ടാവില്ല. അത്രയിടേല്. കാലം ദേശം ഇവയൊക്കെ വിട്ടു പോകും. അതാണ് കലയുടെ ജീവനെന്നാണ് തന്ത്രാഗമങ്ങൾ പറയുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങള്‍ ചെയ്യുന്ന തൊഴിലില്‍ ഇത് അനുഭവിച്ചിട്ടുണ്ടോ. തൊഴിൽ എന്തും ആയിക്കോട്ടെ. ഇത് ഭൗതിക ശാസ്ത്രം ആയിക്കോട്ടെ, കല ആയിക്കോട്ടെ, ഏത് രംഗത്ത് നില്‍ക്കുമ്പോഴും അത് സംവേദനം ചെയ്യുമ്പോൾ ഇത്തരമൊരു അറിവ് കിട്ടിയാൽ അത് മായാതെ നില്ക്കും. ഒരു ജന്മത്തിൽ ഒരു പ്രാവശ്യം ഈ അനുഭൂതി കിട്ടിയാലും മതി. സാഫല്യം ഉണ്ടാവും. ജീവിതം മുഴുവൻ ഇത് കിട്ടുന്നവർ ഉണ്ട്. അവരുടെ കഥ പിന്നെ പറയാനില്ല. ഒരിക്കൽ കിട്ടിയാൽ അത്രയാണെങ്കിൽ ഇത്രയ്ക്ക് അത്രയെങ്കിൽ അത്രയ്ക്ക് എത്ര ആയിരിയ്ക്കും. അത് നിങ്ങള്‍ ആലോചിച്ചാൽ മതി. അത് മറ്റുള്ളവർ കാണുമ്പോഴാണ് ഇത് അമാനുഷികം എന്നു പറയുന്നത്. കാരണം ഇവൻ ആ സമയത്ത് മുഴുവനും വിട്ടു പോവുകയാണ് ചെയ്യുന്നത്. വേറൊരു ലോകത്തേയ്ക്ക് എടുത്തെറിയപ്പെടുകയാണ് …. അതിനു പറ്റിയ ഭൗതിക ശാസ്ത്രങ്ങളിൽ വളരെ മുന്തിയതാണ് ഊർജ്ജതന്ത്രവും രസതന്ത്രവും ഗണിതശാസ്ത്രവും ജീവശാസ്ത്രവും ഒക്കെ. പക്ഷെ ജീവശാസ്ത്രത്തിന്റെയും രസതന്ത്രത്തിന്റെയും ഊർജ്ജതന്ത്രത്തിന്റെയും ഗണിത യുക്തികളിലേയ്ക്ക് കേറുമ്പോഴാണ് ചിലപ്പോൾ ഈ പിടി വിട്ടു പോകുന്നത്. കാരണം ഇതിൽ എല്ലാം പൊതുവായി കിടക്കുന്ന ചില ഗണിത യുക്തികൾ ഉണ്ട്. ചില രാസപ്രഭാവങ്ങൾ ഉണ്ടാക്കുന്നവ. (6.18 mts)
പിശകുള്ള ഒരുദാഹരണം
ഒരു ഉദാഹരണം പറഞ്ഞാല്‍ …. പിശകുള്ള ഉദാഹരണമാണ്. എങ്കിലും വളരെ നല്ലത് അതാണെന്ന് തോന്നുന്നു. പഴയ കാലത്ത് മകന്റെ ഭാര്യ അല്ലെങ്കിൽ മകള്‍ വിവാഹം കഴിഞ്ഞ് ഇരിയ്ക്കുമ്പോഴ്, തള്ള കുറെ കാലത്തേയ്ക്ക് ശ്രദ്ധിച്ചിരിയ്ക്കുന്ന ഒന്നുണ്ട്. കണ്ണിൽ എണ്ണയൊഴിച്ച്. അവര്‍ ശ്രദ്ധിയ്ക്കാത്ത ഒന്ന്. ഭാര്യയും ഭർത്താവും ശ്രദ്ധിയ്ക്കാത്ത ഒന്ന്. എപ്പോഴാണ് ആ fertilization നടക്കുക എന്ന്. അത് കഴിഞ്ഞാൽ പിന്നെ, അൻപത്തിയാറ് ദിവസം, അവരു തമ്മിൽ പോലും അധികമായി കാണാൻ സമ്മതിയ്ക്കാതെ പിടിച്ചു മാറ്റുന്ന ഒരു പ്രക്രിയ ഉണ്ട്. കേരളത്തിലെ പഴയ സ്ത്രീകൾ. കാരണം 56 ദിവസം കൊണ്ട് 32 mitosis നടക്കും. അത് പ്രാഥമികമാണ്. അത് കുട്ടിയുടെ ജീവിതകാലത്തെ മുഴുവൻ ബാധിയ്ക്കുന്നതാണ്. ആ 56 days.
വിഷയം പഠിച്ച് എന്റേതാണ് നിന്റേതാണ് എന്നൊക്കെ പഠിച്ച ഗൈനക്കോളജിസ്റ്റ് പോലും സ്വന്തം കുഞ്ഞിന്റെ കാര്യത്തിൽ അത്രയും നോക്കുകില്ല. (7.46 mts) അവർക്ക് പോലും ആ അറിവ് ഉണ്ടാവില്ല. ആ മൈറ്റോസിസ് നടക്കുമ്പോൾ, മറ്റൊരു രതി നടക്കാതിരിയ്ക്കുന്നതിനു വേണ്ടിയുള്ള ശ്രദ്ധാന്വിതമായ മനസ്സിന്റെ വേളയിൽ മാതൃത്വം ദിഗംന്തങ്ങളെ നടുക്കി ഉയരും. മാതൃധർമ്മത്തിന്റെ അമേയാനന്ദം അനുഭവിയ്ക്കുന്നത് അപ്പോഴാണ്. അത് ജീവശാസ്ത്രത്തിന്റെ ഗണിത യുക്തിയിൽ വളരെ പ്രധാനമാണ്. അപ്പോൾ സൗമ്യമായി കേൾക്കുന്ന ശബ്ദങ്ങൾ കാണുന്ന രൂപങ്ങൾ ഇവയുമായുള്ള സഹ സംബന്ധപ്രയുക്തമായ എല്ലാം രസനിഷ്പത്തിയുടെ ലോകങ്ങളിൽ വച്ച് അമ്മ കാണും. പഴയ സ്ത്രീകൾക്ക് ഈ കഴിവ് ഉണ്ടായിരുന്നു. ഇപ്പം ഇല്ല. കാരണം ഇപ്പോൾ നിങ്ങള്‍ പഠിച്ചേച്ചു വന്നവരാണ്. അതുകൊണ്ട് ഇതേപ്പറ്റി യാതൊരു വിവരവുമില്ല. പഠിച്ചു കഴിഞ്ഞാൽ പിന്നെ വിവരം വേണ്ടല്ലോ. (ആരോ ചോദിയ്ക്കുന്നു…..)
…അത് പൂർവ്വ സംസ്കാരം കൊണ്ടാണ്. ആ സ്വയംവരം കഴിഞ്ഞാൽ…എന്നു പറഞ്ഞാല്‍ ഭർത്താവിന്റെ ദശലക്ഷക്കണക്കിന് ബീജങ്ങള്‍ എന്നെ വരിയ്ക്കാൻ പറഞ്ഞ് കയറിച്ചെല്ലുമ്പോൾ, അതിൽ ഒരു ബീജത്തെ മാത്രം തെരഞ്ഞെടുത്ത്, തന്റെ സംസ്കാരത്തിന് അനുചിതമാവാതെ, തന്റെ സംസ്കാരത്തിന് അനുഗുണമാകുമാറ്, ആ സംസ്കാരത്തിനുള്ള ഏത് ബീജമാണോ തന്റെ അണ്ഡത്തിനു ചേർന്ന് പൂർണ്ണമായ സംയോഗത്തിന്റെ, രണ്ട് ഗോത്ര സംസ്കാരങ്ങളെ സംയോജിപ്പിയ്ക്കുന്നതിന്റെ വർണ്ണപ്പൊലിമ പരത്തി ലോകത്തിന് ഉത്തമനായ ഒരു സന്താനത്തെ കൊടുക്കുന്നത് എന്ന് സങ്കല്പിച്ചിരിയ്ക്കുന്ന സ്ത്രീത്വം, വരണമാല്യമണിഞ്ഞ്, അതിലൊരു ബീജത്തെ സ്വീകരിയ്ക്കുമ്പോൾ…ഭാഷ നിങ്ങൾക്കു മനസ്സിലാകുമോ എന്നറിയില്ല….. അതു തന്നെയാണ് സ്വയംവരം എന്ന് പുറത്ത് കാണിയ്ക്കുന്നത്.
സ്വയംവരം
കാരണം എങ്ങിനെയെല്ലാം പുരുഷനെ സ്വീകരിച്ചാലും, ലക്ഷോപലക്ഷം വരുന്ന ബീജങ്ങളിൽ നിന്ന് ഒന്നിനെ മാത്രമേ അണ്ഡം സ്വീകരിയ്ക്കുകയുള്ളൂ. അത് സ്വയംവരവുമാണ്. അങ്ങിനെ സ്വീകരിച്ച് കഴിഞ്ഞ് ഏഴ് …എട്ട് ആഴ്ചകൊണ്ട് ഇരുപതും പന്ത്രണ്ടും മുപ്പത്തിരണ്ട് ക്രമഭംഗങ്ങൾ- mitosis നടക്കും. അത് മുഴുവൻ അവളിലല്ല, തന്നിലല്ല, ആ വിഷയത്തിലുമല്ല, എന്നൊരു സ്ത്രീ അപ്പുറത്ത് അവളുടെ അമ്മയായോ അമ്മായിയമ്മയായോ തിരിച്ചറിയുമ്പോൾ, അവര്‍ അനുഭവിയ്ക്കുന്ന ഒരാനന്ദം ഉണ്ട്. തന്മയീ ഭാവം വന്ന്, ആ സ്വയംവര കലയിൽ തന്മയീഭാവം വന്ന്, അത് എന്റേതല്ല, അന്യരുടേതല്ല, അത് ആ വിഷയത്തിന്റെ അല്ല, മറിച്ച് ആത്മാവിന്റേതാണെന്ന ഒരനുഭൂതി, ഒരു രസം … അതിന്റെ വാക്ക് സംയമിയ്ക്കുന്നത് അവരെ സംബന്ധിച്ച് വൈഖരി ഉപയോഗിച്ചാ… അവര്‍ മകളോട് പറഞ്ഞുകൊടുക്കും. സ്വന്തം മോനോടു പറയും, തലവേദനയാ അവള് ഇന്ന് എന്റെ മുറിയിൽ കിടക്കും…. എന്നിട്ട് അവരുടെ സഹോദരനെ വിളിച്ചിട്ട് പറയും എന്തെങ്കിലും അത്യാവശ്യം പറഞ്ഞ് ഒരാഴ്ചത്തേയ്ക്ക് ഇവനെ അങ്ങോട്ട് വിളിയ്ക്ക്. ഇവിടെ ചെറിയ ലക്ഷണമൊക്കെ ഞാൻ കണ്ടിട്ടുണ്ടെന്ന് പറയും. (11.44 mts). ഉപയോഗിയ്ക്കുന്ന ഭാഷ അതല്ല. അല്പം നാടനാണ്. എനിയ്ക്ക് ഭാഷ അറിയാം നന്നായിട്ട്. പക്ഷെ നിങ്ങൾക്കത് ദഹിയ്ക്കാനുള്ള പ്രായമായിട്ടില്ല. മനസ്സിലായില്ലേ…നിങ്ങൾടെ അതിനുള്ള പൈത്തിക രസം ഓടിത്തുടങ്ങിയിട്ടില്ല. അതുകൊണ്ടാ …മറ്റേ ഭാഷ എനിയ്ക്ക് നന്നായി അറിയാം. ചിലർക്കൊക്കെ മനസ്സിലായി എന്നാ എനിയ്ക്കു തോന്നുന്നെ. അപ്പോൾ അത് കൃത്യമായി അവര്‍ പറയും. അല്ലെങ്കിൽ ആ കള്ളച്ചുമ ഇപ്പോൾ വരാൻ വഴിയില്ല.
അതുകൊണ്ട് ആ തന്മയീഭാവത്തിൽ കിട്ടുന്ന ഒരു രസം ഉണ്ട്. അത് ജീവശാസ്ത്രത്തിന്റെ ഗണിതയുക്തിയിൽ പെട്ടതാണ്. അപ്പോൾ ശാസ്ത്രം സാധാരണക്കാരന്റെ അടുക്കളയിൽ, കളിസ്ഥലത്ത്, രണ്ട് പേർ ഇരുന്ന ചായ കുടിയ്ക്കുന്നിടത്ത് എത്തുമ്പോൾ, കല ഏത്, ശാസ്ത്രം ഏത് എന്ന് തിരിച്ചറിയാതായ ഒരു രാജ്യത്തിന്റെ സംസ്കൃതിയാ ഈ പറഞ്ഞത്. (12.36 mts)
ആനന്ദം നല്‍കാത്ത ആധുനിക ശാസ്ത്ര പഠനങ്ങൾ
ജലസേചനം ഇല്ലാത്ത വരണ്ട ഭൂമിയിൽ, ഓട്ടുമ്പുറത്തെ പുല്ല് പോലെ നില്ക്കുന്ന കുറച്ചു ജീവനില്ലാത്ത നാരുകളാണ് നിങ്ങളുടെ ശാസ്ത്രം ഇന്ന്. അതിന് നിങ്ങൾ എത്ര വെള്ളമൊഴിച്ചാലും കിളിർക്കുകേല. (12.54 mts) ജീവിതത്തിൽ പ്രയോജനപ്പെടത്തുമില്ല. അതൊട്ട് നിങ്ങൾക്ക് ആനന്ദം തരത്തുമില്ല. വെറുതെ ഒരു ജന്മം പാഴാക്കിയതിന്റെ ദുഃഖവുമായി മരിയ്ക്കാമെന്നു മാത്രം.
ശാന്തരസം
അതുകൊണ്ട് ബോധതലങ്ങളുടെ എല്ലാ ബന്ധങ്ങളിൽനിന്നും സർവ്വഥാ അത് വിട്ട് നില്ക്കും. ഇതാണ് അതിന്റെ രണ്ടാമത്തെ ലക്ഷണം (?? 13.17 mt/28.10 mts)….. ഇതിനെയാണ് സാമാന്യവൽക്കരണം അധഥാ സാധാരണീകരണം … അപ്പോൾ ആ സാധരണീകരണം ….. വിഷയങ്ങളെ വാസനകളിൽ ബന്ധിയ്ക്കുമ്പോൾ അതിന്റെ സമ്പൂർണ്ണമായ അർത്ഥമാണ് രസസൃഷ്ടിയ്ക്ക് കാരണമാകുന്നത്. രസം എന്നു മാത്രം പറഞ്ഞാൽ അത് ശാന്തരസമാണ്. അങ്ങിനെയാണ് കാശ്മീരി തന്ത്രജ്ഞർ പറയുന്നത്. ബാക്കിയുള്ളതൊക്കെ അതിന് മുമ്പുള്ളതാ…. വിഭാവങ്ങളിലൂടെ. ശാന്തരസം …അതിനെയാണ് രസം എന്നതുകൊണ്ട് കല ഉദ്ദേശിയ്ക്കുന്നത്. ശാന്തത്തിലാണ് ചെന്നു ചേരേണ്ടത്. അവിടെ ശാന്തരസത്തിന്റെ സ്ഥായീ ഭാവം വിഷയ കല്പനയ്ക്കുള്ളിൽ വിശുദ്ധധർമ്മമായിരിയ്ക്കുന്ന ജ്ഞാനരൂപമായ തത്ത്വം, അല്ലെങ്കിൽ ജ്ഞാനരൂപമായ അർത്ഥം തന്നെയാണ്. അതാണ് പരമ വിശുദ്ധമായ ശാന്തരസം. കലയുടെ ജീവൻ അതാണ്. ഭൗതിക ശാസ്ത്രങ്ങളുടേയും ജീവൻ അതായിരിയ്ക്കേണ്ടതാണ്.
തച്ചുശാസ്ത്രം, രസതന്ത്രം, രസവൈശേഷികാദികൾ ഒക്കെ പഠിയ്ക്കുമ്പോൾ ഇത് പൂർണ്ണമാണ്. അതുകൊണ്ട് ചുമ്മാ പോയി ഇരുമ്പും ചെമ്പും ഒക്കെ സ്ഫുടം ചെയ്യുകയല്ല അവര്‍ ചെയ്തത്. അവര്‍ അതിന്റെ ഓരോ ക്രിയ ചെയ്യുമ്പോഴും, അതുകൊണ്ട് ആളുകള്‍ നോക്കാനോ, അത് മമതയിൽ നിന്നുകൊണ്ട് പഠിയ്ക്കാനോ ഉള്ളവൻ എത്തിയാൽ അവർ അത് ചെയ്യുക പോലുമില്ല. കാരണം അതിന്റെ ചേർച്ച മാറും. ഏകാഗ്രത നഷ്ടപ്പെടുകയും ചെയ്യും. രസവിദ്യ പഠിയ്ക്കണം ഒരു വിദ്യ പഠിയ്ക്കുന്നെങ്കിൽ. അത് രസിച്ച് പഠിയ്ക്കുകയും വേണം. അതുകൊണ്ട് ആ രംഗങ്ങളിൽ ഒക്കെ അവര്‍ വളരെ നിഷ്ണാതന്മാരാണ്. അപ്പോൾ ഇത് രസതന്ത്രം എടുക്കുമ്പോഴും, കെമിസ്ട്രി, ഇനി ജീവശാസ്ത്രം പഠിയ്ക്കുമ്പോഴും, അതിന്റെ അംശങ്ങളായ, anatomy, physiology മുതലായവ പഠിയ്ക്കുമ്പോഴും നല്ല ഒരു കലാകാരൻ ഉണ്ടായിരിയ്ക്കണം. സർജൻ ഒക്കെ എന്നു പറഞ്ഞാൽ പൂർണ്ണ കലാകാരൻ ആയിരിയ്ക്കണം. പ്രത്യേകിച്ച് dentist, surgeon മുതലായവർ ഒക്കെ.
Medical Surgeon, Dentist must be Artists
കലയുമായി ബന്ധമില്ലാത്തവന്മാരുടെ അടുക്കൽ പോയാൽ കുളവാകും. വച്ച പല്ല് കോന്ത്രപ്പല്ലായിട്ട് കാണും. മുഖത്തിനൊക്കെ നല്ല ഷേപ്പ് ഉണ്ടാകുന്നത് നല്ല കലാകാരനായ dentist-ന്റെ അടുക്കൽ പോകുമ്പോഴാണ്. ഇതിപ്പം ഇന്ന് ലക്ഷങ്ങള്‍ മുടക്കി പോകും. പൊങ്ങിയ രണ്ട് പല്ല് കുറയ്ക്കാൻ കെട്ടാനാ പോയത്. കെട്ടൊക്കെ കഴിഞ്ഞ് ശരിയാക്കീട്ട് വരുമ്പോഴത്തേയ്ക്ക് ഒരു വശം കോടിയിരിയ്ക്കും. അതിനാ കെട്ടുമ്പോഴൊക്കെ നല്ല ഒരു കലാകാരൻ ഉണ്ടായിരിയ്ക്കണം. അത് ചിലരുടെ അടുക്കൽ ചെന്നാൽ അറിയാം. അവര്‍ ആകെ ഒന്ന് നോക്കും ഇതൊക്കെ കഴിഞ്ഞു വരുമ്പോൾ പഴയ മുഖമേ ആയിരിയ്ക്കില്ല. രണ്ട് അർത്ഥത്തിലും. മോശമായും ചെയ്യുമ്പം അങ്ങിനെ, നല്ല കലാകാരൻ ചെയ്യുമ്പം ഇങ്ങിനെയും….രണ്ടു വിധത്തില്‍. ഞാൻ രണ്ടു വിധത്തിലുമാ ഉദ്ദേശിച്ചെ. ഈ കാലും മറ്റും ഒക്കെ ഒടിഞ്ഞു ചെന്നു കഴിഞ്ഞാൽ ആ സമയത്ത് വെപ്രാളവും പരിവട്ടവും ഒക്കെയായിട്ടുള്ള ഒരു സർജൻ ആണെങ്കിൽ ഇത് എല്ലാം കൂടി കൂട്ടി തുന്നി ഒരു പരുവമാക്കിവിടും.
സംവരണത്തെ പരിഹസിയ്ക്കുന്നു
അതാണ് ഈ പഴയ കളരിക്കാര് ഒക്കെയാണെങ്കിൽ അവര്‍ കലാപരമായി പഠിച്ചവരാണ്. അതുകൊണ്ട് ആ കൈകൾ ഓടുന്നത് എല്ലാം കലയുടെ മർമ്മം അറിഞ്ഞാണ്. അത് പിടിച്ചിട്ട് കഴിഞ്ഞാൽ നാളെ വൈകല്യം ഉണ്ടാവരുത്. ഇതിപ്പം കൊണ്ടുപോകുന്നവനു തന്നെ എൺപതു ശതമാനം വൈകല്യം വേണമെന്നാ. സംവരണം കിട്ടുവല്ലോ. അഞ്ചു ശതമാനം വൈകല്യത്തിനുള്ള സാദ്ധ്യതയേ ഉള്ളുവെന്ന് ഡോക്ടറു പറഞ്ഞു. പറഞ്ഞെങ്കിലും ഇയാള്‍ ചെയ്ത് വരുമ്പോൾ അമ്പതു ശതമാനം ആവും. പക്ഷെ ഇത് അച്ഛനും മകനും കൂടെക്കൂടി അങ്ങോട്ടു പറഞ്ഞു. ഒരു എൺപത് ശതമാനം ആക്കിക്കൂടെ ഡോക്ടറേ. ഒരുമാതിരി പത്താം ക്ലാസ്സ് തോറ്റ് നില്‍ക്കുകയാണ്. ഒരു എൺപത് ശതമാനം വൈകല്യമുണ്ടെങ്കിൽ വല്ല പ്യൂൺ പോസ്റ്റിനും അപ്ലൈ ചെയ്താൽ ഉടനെ കിട്ടും.
-വൈകല്യങ്ങൾക്ക് ജീവൻ വയ്ക്കുന്ന കാലം
കഴിഞ്ഞ ആഴ്ചയിലാണ് മേലാളനെ കണ്ടപ്പോൾ പറഞ്ഞത് ഒരു എൺപത് ശതമാനം വൈകല്യം ഉണ്ടെങ്കിൽ ഞാൻ കേറ്റി വിടാമെന്നു പറഞ്ഞു. അത് ഭാഗ്യത്തിനാ ഇപ്പം ഈ വിണ് ഒടിഞ്ഞ് കിട്ടിയിരിയ്ക്കുന്നത്. അതങ്ങ് എൺപത് ശതമാനം ആക്കിയേര്. വൈകല്യത്തിന് ജീവൻ വയ്ക്കുന്ന കാലം. ഒരു എൺപത് ശതമാനം ഒപ്പിച്ചു കിട്ടിയാൽ രക്ഷപെട്ടു. ഇപ്പം അമ്മമാരും പറയുന്നത് അങ്ങിനെയാ … അച്ഛനുമൊക്കെ. കണ്ടുപഠിയ്ക്കെടാ … അതുപോലെ എങ്ങാനുമായിരുന്നെങ്കിൽ ഒരു പണി കിട്ടിയേനേം. (ആളുകള്‍ ചിരിയ്ക്കുന്നു….). പിറക്കുമ്പം അങ്ങിനെയൊക്കെ പിറക്കണ്ടതിനു പകരം ഇങ്ങിനെയുള്ള വയ്യാവേലി ഒക്കെ ഉണ്ടായാല്‍….. ഞനെത്ര കൊല്ലം അമ്പതു കൊല്ലം ബോൺസായി വച്ച് അതിനെ ഉപാസിച്ചിട്ടും നീ അതുപോലെ ഒന്ന് ആയില്ലല്ലോടാ…. മറ്റവൾ ഇവടെ വന്ന് ഒന്ന് നോക്കിയേച്ചേ പോയുള്ളൂ … അതുപോലെ തന്നെ ഒരെണ്ണത്തിനെ …ഹോ. ….
അപ്പോൾ അതുകൊണ്ട് വിഷയങ്ങളെ വാസനകളിൽ ബന്ധിയ്ക്കുമ്പോൾ അതിന്റെ സമ്പൂർണ്ണമായ അർത്ഥമാണ് രസമുണ്ടാക്കുന്നത്. സമ്പൂർണ്ണമായി ….. അതിൽ രസം എന്ന് മാത്രം പറഞ്ഞാൽ ശാന്തമാണ്. ശാന്തരസത്തിന്റെ സ്ഥായീ ഭാവം വിഷയകല്പനയ്ക്കുള്ളിൽ വിശുദ്ധ ധർമ്മമായിരിയ്ക്കുന്ന ഒരു ജ്ഞാനമാണ്. ജ്ഞാനരൂപമായ തത്ത്വം. അത് കാവ്യഗതമായ ബൗദ്ധികതയാണ്. ജ്ഞാനം ആനന്ദപ്രദമാണ്. ജ്ഞാനമാ അതിന് കാരണമാകുന്നത്. ജ്ഞാനപര്യയായമായ വ്യുല്പത്തി, ജ്ഞാനത്തിന്റെ പര്യായമാ വ്യുല്പത്തി…സാമർത്ഥ്യം. പദത്തിന്റെ വ്യുല്പത്തി എന്നൊക്കെ പറയുന്നത് അതിന്റെ സാമർത്ഥ്യമാണ്. അതിനെ വ്യവച്ഛേദിച്ച് നിർണ്ണയിയ്ക്കുവാനുള്ള കഴിവ് അതിന്റെ വ്യുല്പത്തി എന്താണെന്ന് ചോദിയ്ക്കും. ആ കഴിവ് ഉപദേശത്തിലും പ്രതിപാദനത്തിലും ലൗകിക ശാസ്ത്രങ്ങളിൽ നിന്നു കിട്ടുന്നതിന്റെ അപേക്ഷിച്ച് ഇത് വിലക്ഷണമാണെന്ന് അറിയുമ്പോൾ സാധകന്റെ രസിക വൃത്തി വികസിച്ച് സ്വപ്രതിഭാ രൂപത്തിൽ മാറുന്നതും ജ്ഞാനം തന്നെയാണ്. ജ്ഞാനത്തിന്റെ ഒരു വല്ലാത്ത രംഗമാ അത്.
ജ്ഞാനം = വ്യുല്പത്തി
ജ്ഞാന പര്യായമായ വ്യുല്പത്തി …സാമർത്ഥ്യം, ഉപദേശത്തിലും പ്രതിപാദനത്തിലും ലൗകിക ശാസ്ത്രങ്ങളിൽ കിട്ടുന്നതിന്റെ …. ആ ശാസ്ത്രങ്ങളിൽ എത്ര കിട്ടുമോ അതിന്റെ നില വിലക്ഷണമാണെന്ന് മനസ്സിലാക്കുമ്പോൾ അതിലേർപ്പെടുന്ന സാധകന്റെ രസവൃത്തി വികസിച്ച് സ്വപ്രതിഭാ രൂപത്തിൽ, തന്റെ പ്രതിഭയുടെ രൂപത്തിൽ മാറും. അതിൽ കണ്ടതുപോലെയല്ല. തന്റെ പ്രതിഭയായി മാറും. അതും ജ്ഞാനമാണ്. ഇതെല്ലാം ചരിത്രത്തെയും സംസ്കാരത്തെയും മതത്തെയും നിർണ്ണയിയ്ക്കുന്നതിൽ പങ്ക് വഹിയ്ക്കും. ഇവ ജനങ്ങളിൽ ഉള്ള കാലത്താണ് ചരിത്രത്തിന് പ്രാധാന്യമുള്ളത്. സംസ്കാരത്തിന് പ്രാധാന്യമുള്ളത്. മതങ്ങൾക്ക് പ്രാധാന്യമുള്ളത്. അല്ലാത്ത കാലങ്ങളിൽ എല്ലാം ഈ മൂന്നും വെറും കച്ചവട വസ്തുവായിരിയ്ക്കും.
അപ്പോൾ സ്വപ്രതിഭ, അതിലേയ്ക്ക് ഇത് മാറുമ്പോൾ ഒരറിവ് ഉണ്ടാവും. സ്ഥായീ ഭാവത്തിന്റെ ലൗകിക അനുഭൂതിയും, രസാത്മക അനുഭൂതിയ്ക്കും തമ്മിൽ, രണ്ടിനും തമ്മിൽ മൂന്ന് പരിണാമം കാണാം. അവയുടെ ഇടയിൽ ഈ പരിണാമം വളരെ…. സ്ഥായീ ഭാവം ലൗകിക അനുഭൂതിയിൽ നിന്ന് രസാനുഭൂതിയിലേയ്ക്ക് പരിണമിയ്ക്കുന്നതിന് ഇടയില്‍ വരുന്ന പരിണാമം …. ഒന്ന് സൗന്ദര്യ ആരാധന …. അഥവാ സൗന്ദര്യാത്മകത …. രണ്ട് കലാത്മകത …. മൂന്ന് സാമാന്യവൽക്കരണം …. ഇങ്ങിനെ മൂന്ന് ദശാസന്ധികളിലൂടെ ഇത് കടന്നു പോകും. സാധാരണീകരണത്തിൽ ചെന്നാണ് ഇത് ചേക്കേറുന്നത്. അവിടെ ഈ അനുഭൂതി സ്വതന്ത്രവും അവക്രവും ഋജുവുമായിരിയ്ക്കും.
സാധാരണീകരണം
അപ്പോൾ ശാസ്ത്രം കൈകാര്യം ചെയ്താലും കല കൈകാര്യം ചെയ്താലും അത് ചെയ്തതിന്റെ രസം അനുഭവിയ്ക്കുന്നവൻ വേറിട്ട് സാധാരണൻ ആയി മാറുന്ന ഒരു പ്രക്രിയയിലെ വിനയമുണ്ട്. അതുകൊണ്ടാണ് അവന് എന്താ കൊടുക്കേണ്ടതെന്ന് അറിയാൻ മേലാതെ വരുന്നതും ഒന്നും കൊടുത്താൽ തൃപ്തി വരാതാകുന്നതും. അവന് തൃപ്തിവരികയല്ല…ആ കൊടുക്കുന്നവന്… തൃപ്തിവരാതാകുന്നതും ഒന്നും കൊടുക്കാതെ വിടുന്നതും. ഈ സാധാരണീകരണത്തിൽ അവൻ എത്തും. ഉപാസനയുടെ അവാച്യ മധുരമായ രംഗമാ അത്.
-പതിച്ചി
പ്രസവ വേദന അനുഭവിയ്ക്കുമ്പോൾ ഓടിപ്പോയി ഒരു പതിച്ചിയെ വിളിയ്ക്കുക. മൺമറഞ്ഞു പോയിട്ടുണ്ടാവില്ല ഈ നാട്ടില്‍. ഇപ്പോൾ പേറ് ഒന്നും എടുക്കുന്നില്ലെങ്കിലും ജീവിച്ചിരുപ്പുണ്ടാവും ഒന്നു രണ്ടെണ്ണമൊക്കെ. കാരണം മലബാർ പ്രദേശത്തതു കുറ്റിയറ്റു പോയിട്ടുണ്ടാവില്ല. complete. … ബാക്കി ഉള്ളിടത്തൊക്കെ വംശനാശം വന്നു കഴിഞ്ഞു. ഇത് ഇപ്പം അങ്ങിനെ പ്രസവം ഒന്നും എടുക്കാൻ പോവുന്നില്ല…പക്ഷെ എങ്കിലും പഴയ ഓർമ്മകളും ഒക്കെ ആയിട്ട് ജീവിച്ചിരുപ്പുണ്ടാവും. പോയി ഒന്നു ചോദിയ്ക്കുക. ഓടിച്ചെന്നു വിളിയ്ക്കുമ്പം തൊഴിൽസ്ഥലത്ത് ആയിരിയ്ക്കും. മറ്റൊരുത്തന്റെ തൊഴിലാ ചെയ്തുകൊണ്ടിരിയ്ക്കുന്നെ. അന്നത്തെ കൂലി പോയി. ഉച്ചവരെ പണിതാലും നാലുമണി വരെ പണിതാലും വൈകുന്നേരം വരെ പണിയാതെ അവിടുന്ന് ചാടിപ്പോന്നതുകൊണ്ട് അന്നത്തെ കൂലി പോയി. ആ ദിവസത്തെ പണി ഫ്രീ. പക്ഷെ അത് അവിടെ ഇട്ടിട്ടാ ചാടി വരുന്നെ. ആ ചെന്നു വിളിയ്ക്കേണ്ട താമസം, തന്റെ ധർമ്മത്തിനുള്ള വിളിയാണ്. വല്ലാത്ത ഒരു ഓട്ടമാ ഓടുന്നെ. ഇടയ്ക്ക് കൈയ്യാല ഒക്കെ ഉണ്ട്. വിളിയ്ക്കാൻ പോയവൻ എത്തുന്നതിനു മുമ്പ് വീട്ടിൽ എത്തും. അവനങ്ങനെ ഓടാൻ പറ്റുകേല. കാരണം അവന് തലയ്ക്ക് പിടിച്ചിട്ടില്ല. ഇത് മത്ത് തലയ്ക്ക് പിടിച്ചു. പിന്നെ ഒരു ഒറ്റ ഓട്ടമാണ്. കൈയ്യാല ഒക്കെ എടുത്ത് എങ്ങിനെയാണ് ഇറങ്ങിയത് ചാടിയത് എന്നൊക്കെ ചോദിച്ചാൽ അത് പിന്നീട് ഒന്നൂടെ അതിലെ വേറൊരു ആവശ്യത്തിനു വിളിച്ച് ഇറക്കിക്കൊണ്ടു വന്നാൽ ചിലപ്പോൾ എടുത്ത് ഇറക്കണ്ടി വരും.
വല്യമ്മ white wash ചെയ്തുകൊണ്ടിരിയ്ക്കുകയാണ്… അല്ലെങ്കിൽ ചുണ്ണാമ്പും ആയിട്ട് കൊട്ടയിൽ വിറ്റുകൊണ്ടിരിയ്ക്കുകയാണ്. അത് അവിടെ വയ്ക്കും. ഒരു ഓട്ടമാ … ഉടുത്ത ലുങ്കിയുമായിട്ട്. മുണ്ടു മാറി വരാം…പൗഡർ ഇട്ട് വരാം… എവിടെക്കൊണ്ടുപോയി ആ ചെക്കൻ മാരുതി എന്നൊന്നും ചോദിച്ചില്ല. ഒരു ഓട്ടമാ. ആ ഓട്ടത്തിൽ ഓടി വന്ന് ഒരു പാത്രം വെള്ളം, കയ്യും കാലും കഴുകി, അതുകൊണ്ട ശുദ്ധമായെന്നാണ്. വെള്ളം എല്ലാം ശുദ്ധമാക്കുന്നതാ… ഈ ശരീരം മുഴുവൻ ശുദ്ധമാക്കാൻ നാല് തുള്ളി വെള്ളവും കുടഞ്ഞ് ഒരു പാത്രം ചൂട് വെള്ളവുമായിട്ട് നേരെ അകത്തോട്ട് കേറി. കടിഞ്ഞൂൽ പ്രസവത്തിന് നാല്പത് അമ്പത് മണിക്കൂറ് വരെ ഒക്കെ ചിലപ്പോൾ കാത്തിരിയ്ക്കണം. എന്നു പറഞ്ഞാല്‍ രണ്ടു ദിവസം എന്നാണ് അർത്ഥം.(26.11 mts) ഉറക്കിളച്ച്. ചിലത് പെട്ടെന്നാവും.
-മലദൈവങ്ങൾ
രണ്ടാമത്തെ മുതലുള്ളത് അത്ര വലിയ പ്രയാസമുണ്ടാവില്ല…ക്ലേശമുണ്ടാവില്ല…. ആദ്യത്തേത് ക്ലേശമുണ്ടാവും. അവരു പറയുന്ന ഉദാഹരണം ഈ പുട്ടെടുക്കുന്ന പോലെയാണ്. ആദ്യം ഇത് ഈ ചില്ലും ഇതിന്റെ ഈ കുഴലും തമ്മില്‍ നല്ലപോലെ ചേർന്നിരിയ്ക്കുന്നതുകൊണ്ട് ഇങ്ങ് പോരുകയില്ല പെട്ടെന്ന്. ഒരു ബന്ധം വളരെ കൂടുതലാണ്. മറ്റേത് സ്പീഡാണെന്നാ അവര്‍ പറയുന്ന ഉദാഹരണം. അപ്പോൾ അങ്ങിനെ കാത്തിരുന്ന് ആ കാഴ്ചയില്‍ കാലാണ് പിറക്കുന്നത് എന്നു കണ്ടാൽ, മുതലാളിയുടെ പൈസ എടുത്തല്ല വഴിപാട് നേരുന്നത്. ഇറങ്ങിച്ചെന്ന് ഇതിന് ഒരു വഴിപാടുണ്ടെന്ന് പറഞ്ഞ് അവനോടല്ല കാശ് മുടക്കാൻ പറയുന്നത്. തന്റെ മല ദൈവങ്ങൾക്കാ വഴിപാട് നേരുന്നത്. താൻ ചെയ്യുന്ന പ്രവൃത്തിയോടുള്ള ആ സാധർമ്മ്യത്തില് അവിടെ നിന്ന് വിളിയ്ക്കുന്നത് മുഴുവൻ തന്റെ ദേവതകളെ മുഴുവനുമാ. തന്റെ പാരമ്പര്യത്തെ മുഴുവനുമാ. തന്റേതാ ഈ കർമ്മം. ഇത് ഭർത്താവിന്റെ അല്ല…ഭാര്യയുടെ അല്ല….കുഞ്ഞിന്റെയല്ല …തന്റെയാണ്. തന്മയീ ഭാവം. അത് നൂറ് ശതമാനമാ. സമസ്ത ദേവതകളെയും വിളിച്ച് അവിടെ വച്ച് പ്രാർത്ഥിയ്ക്കും. താൻ തൊടുന്ന ഈ കുഞ്ഞ് ….തന്റെ തഴമ്പിച്ച കരങ്ങളാ ഇതിന്റെ തലയിൽ തൊടുന്നത്. ഒരു വൈകല്യത്തോടും കൂടി ആകരുത്. ആവാകുന്ന എല്ലാ വഴിപാടും നേർന്ന് പ്രാർത്ഥിച്ച് കാലിൽ പിടിച്ച് ഒരു നൊടിയിട കൊണ്ട് എടുത്ത് അതിന്റെ വായിലും മൂക്കിലും ഇരിയ്ക്കുന്ന ശ്രവങ്ങൾ തന്റെ വാകൊണ്ട് വലിച്ചു തുപ്പിക്കളഞ്ഞ് ഒന്നു കുടയുമ്പോൾ ഒന്നു കരഞ്ഞാൽ ഓടി വന്ന് അടിയൻ വിഷമിച്ചു തമ്പ്രാ ….വിഷമം ഉണ്ടാക്കും ഇവനെന്നു വിചാരിച്ചു … ഇല്ല കുഴപ്പമില്ല…. (end of clip 12)
തുടരും…….
More articles and discourses are available at nairnetwork.in
Intro to social media
ജനകീയ വിദ്യാഭ്യാസ വിപ്ലവം കേരളത്തെ മുച്ചൂടും തകർത്തിരിയ്ക്കുന്നു
ആനന്ദം നല്കാൻ കെല്പില്ലാത്ത ആധുനിക വിദ്യാഭ്യാസം.
ചരിത്രം എന്നത് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ആത്മാവിന്റെ ചരിത്രമാണ്.
മുജ്ജന്മ സംസ്കാരത്തെയും അതുമായി ബന്ധപ്പെട്ട വാസനകളെയും പരിഗണിയ്ക്കാത്ത ആധുനിക വിദ്യാഭ്യാസ വ്യവസ്ഥ വ്യക്തിയിലും സമൂഹത്തിലും അശാന്തിയെ സൃഷ്ടിച്ചുകൊണ്ടേയിരിയ്ക്കും.
സ്വാമിജി സംവരണ വ്യവസ്ഥയെ പരോക്ഷമായി പരിഹസിയ്ക്കുന്നു….
Swamiji points out how the vasana’s from previous births affects one’s learning and understanding in this life.
Unique Visitors : 29,873
Total Page Views : 44,943