സത്യം ഒരിക്കലും മൺമറഞ്ഞുപോവുകയില്ല !! സത്യം മണ്ണിൽ പൂണ്ടുകിടന്നാലും, സ്വർണ്ണപാത്രം കൊണ്ട് മൂടിയാലും, അതിനെ തേടിയാൽ നിശ്ചയമായും നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെടും !!! സത്യത്തെ തേടുക എന്ന ശ്രമത്തിൽ ഏർപ്പെടണമെന്ന് മാത്രം!! പക്ഷെ ദൗർഭാഗ്യവശാൽ, ദിശാബോധം നഷ്ടമായ നായന്മാർ ഇതിന് തയ്യാറായില്ല. (സത്യം തേടി കണ്ടെത്തി സ്വയം ബോദ്ധ്യപ്പെടുക എന്നതാണല്ലോ, ഭാരതീയ സംസ്കാരവും മുമ്പോട്ടു വയ്ക്കുന്നത്.)
ചാന്നാർ ലഹളയും നായർ സമുദായവും | ഭാഗം 4-ൽ, Rev. I H Hacker സാരഗ്രഹണം ചെയ്തു ഗ്രന്ഥരൂപത്തിലാക്കി 1908-ൽ പ്രസിദ്ധപ്പെടുത്തിയ ‘A Hundred Years in Travancore 1806-1906’ (എന്ന ഗ്രന്ഥത്തെ) പരിചയപ്പെടുത്തിയിരുന്നു. ഈ പുസ്തകത്തിന്റേ പേജ് 35-ൽ Rev. Charles and Mrs Mault, 1819-ൽ, തിരുവിതാംകൂറിലെ നാഗർകോവിലിൽ എത്തിയതിനെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. (പുസ്തകത്തിലെ പ്രസക്ത ഭാഗത്തിന്റെ സ്ക്രീൻഷോട്ട് താഴെ നല്കിയിട്ടുണ്ട്.) മിഷനറി റിംഗൽടോബ് തിരുവിതാംകൂറിൽ കാലുകുത്തിയ 1806-ആം ആണ്ട് കഴിഞ്ഞ് , പതിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് Mrs Mault തിരുവിതാംകൂറിൽ എത്തിയത് എന്ന് ഓർക്കേണ്ടതുണ്ട്. Mrs Mault-ഉം Rev.Charles-ഉം ഭാര്യാ-ഭർത്താക്കന്മാരായിരുന്നു എന്നാണ് മിഷനറി സാഹിത്യങ്ങളിൽ ഉള്ളത്.
ക്രിസ്ത്യൻ മിഷനറിമാരുടെ കാപട്യം !! കള്ളക്കൂട്ടങ്ങൾ !!!
Rev I H Hacker-ന്റെ പുസ്തകത്തിലെ പേജ് 36-ലാണ് മേൽമുണ്ടിനെക്കുറിച്ച് ആദ്യ പരാമർശമുള്ളത്. (അതിന്റെ സ്ക്രീൻഷോട്ടും താഴെ നല്കിയിട്ടുണ്ട്.). മാറ് മറച്ചതിന് കൊടുംപീഢനങ്ങൾ കീഴാള ജാതികൾ അനുഭവിച്ചത് 1828-30 കാലഘട്ടങ്ങളിലും, 1856-ലുമാണെന്ന് ഇയാൾ രേഖപ്പെടുത്തിയിരിയ്ക്കുന്നു.
ഭാരതീയ സംസ്കാരത്തെ തള്ളിപ്പറയാത്ത സവർണ്ണ ഹിന്ദുക്കളുടെ പക്ഷത്താണ് സത്യം കുടികൊള്ളുന്നത് !!!
ഭാഗ്യവശാൽ കേരളത്തിലെ സവർണ്ണ ഹിന്ദുക്കൾക്ക് (നായന്മാർക്ക്) തങ്ങളുടെ നിരപരാധിത്വം തെളിയിയ്ക്കുവാൻ മിഷനറി സാഹിത്യത്തിൽ നിന്നും Mrs Mault 1826-ൽ എഴുതിയ ഒരു കത്ത് ലഭ്യമാണ്. ഈ കത്തിനോടൊപ്പം Mrs Mault തയ്യാറാക്കിയ ഒരു ചിത്രവും ലഭ്യമാണ്. ഈ ചിത്രത്തിനെക്കുറിച്ച് Mrs Mault തന്റെ കത്തിൽ എടുത്തുപറഞ്ഞിട്ടുമുണ്ട്. ചിത്രത്തിന്റെയും, Mrs Mault ചിത്രത്തിനെക്കുറിച്ച് വിശദീകരിച്ച ഭാഗത്തിന്റെ സ്ക്രീൻ ഷോട്ടുകളും ഇവിടെ നല്കുന്നു.
മിഷനറിമാരുടെ കള്ളത്തരങ്ങൾ മിഷനറി സാഹിത്യങ്ങളിൽ നിന്നു തന്നെ ചികഞ്ഞെടുക്കാവുന്നതാണ് !!!
Mrs Martha Mault ഈ കത്ത് എഴുതിയിരിയ്ക്കുന്നത് 10 ഫെബ്രുവരി 1826-ലാണ്. മിഷനറിമാർ തുന്നിക്കൊടുത്ത ജാക്കറ്റ് ക്രിസ്ത്യൻ ചാന്നാട്ടികൾ ധരിക്കുന്നത് മേൽ ജാതിക്കാർ വിലക്കിയിരുന്നതായോ, ധരിച്ചവരെ ഉപദ്രവിച്ചിരുന്നതായോ ഈ കത്തിൽ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. ഈ കത്ത് Missionary Sketches, For the Use of the Weekly and Monthly Contributors to the London Missionary Society എന്ന Londom Missionary Society പ്രസിദ്ധീകരണത്തിൽ ഉള്ള ഒരു ലേഖനത്തിലാണ് ഉള്ളത്. പ്രസ്തുത ലേഖനത്തിന്റെ പേര് Native Female School at Nagercoil, in South Travancore, East Indies എന്നാണ്. (മുകളിൽ കൊടുത്തിരിയ്ക്കുന്ന സ്ക്രീൻഷോട്ടുകളിൽ നിന്നും ഈ വിവരങ്ങൾ വ്യക്തമായും മനസ്സിലാക്കാം !!) ഈ മുഴു ലേഖനത്തിലെ ഉള്ളടക്കത്തിൽ എവിടെയും തീരുവിതാംകൂറിലെ മേൽജാതിക്കാർ, കീഴാള സ്ത്രീകൾ മാറു മറയ്ക്കുന്നതിനെ എതിർക്കുന്നതായിട്ടുള്ള പരാമർശമേ ഇല്ല. എന്നാൽ കൽക്കട്ടയിൽ നടന്ന ഒരു സതിയെക്കുറിച്ച് പൊടിപ്പും തൊങ്ങലും വച്ച് വിവരിച്ചിട്ടുമുണ്ട്. തിരുവിതാംകൂറിലെ കീഴാള സ്ത്രീകൾ മാറ് മറച്ചിരുന്നതിനെ സവർണ്ണർ തടഞ്ഞിരുന്നെങ്കിൽ, അവരുടെ മുലകളുടെ വലിപ്പം നോക്കി മുലക്കരം പിരിച്ചിരുന്നെങ്കിൽ, ഇവയെല്ലാം തീർച്ചയായും ആ ലേഖനത്തിൽ ഇടം പിടിയ്ക്കുമായിരുന്നു.
ഒരു കാര്യം ഇവിടെ എടുത്തു പറയേണ്ടതുണ്ട്. സാമുവൽ മറ്റീർ തിരുവിതാംകൂറിനെക്കുറിച്ച് എഴുതി പ്രസിദ്ധീകരിച്ച രണ്ടു പുസ്തകങ്ങളിലും (ആദ്യേത്തേത് 1870-ലും, രണ്ടാമത്തതേത് 1883-ലും) മുലക്കരത്തെക്കുറിച്ച് പരാമർശിച്ചിട്ടേ ഇല്ല. രണ്ടാമത്തെ പുസ്തകത്തിൽ “Burdensome Taxes” -നെക്കുറിച്ച് വിവരിയ്ക്കുന്ന 292, 293 പേജുകളിൽ പോലും മുലക്കരത്തെക്കുറിച്ച് പരാമർശമില്ല. പക്ഷെ മേൽമുണ്ടിനെക്കുറിച്ച് ഇയാൾ ആദ്യ പുസ്തകമായ The Land of Charity-യിൽ നിരവധി തവണ പരാമർശിച്ചിട്ടുണ്ട്. അതിലെ പേജ് 61-ൽ രണ്ടാം മുണ്ടിനെക്കുറിച്ചും, മാറ് മറയ്ക്കുന്നതിനെക്കുറിച്ചും അയാൾ പരാമർശിയ്ക്കുന്നുണ്ട്. ഈ പേജിൽ മാറ് മറയ്ക്കുന്നതിനെക്കുറിച്ച് പരസ്പരവിരുദ്ധമായ കാര്യങ്ങൾ അയാൾ പറഞ്ഞതായി കാണാം. അയാൾ എഴുതിയതിനെ ശ്രദ്ധയോടെ വായിച്ചാൽ കീഴാളജാതികൾ മാറുമറയ്ക്കാൻ കൂട്ടാക്കിയില്ലെന്നും, ചില വിശേഷ അവസരങ്ങളിൽ മാത്രമേ മാറ് മറിച്ചിരുന്നുള്ളുവെന്നും വ്യക്തമാണ്. കൂടാതെ വസ്ത്രം വാങ്ങിയ്ക്കുന്നത് ഒരധികച്ചിലവായി കീഴാളജാതികൾ കണ്ടിരുന്നു എന്നും അയാൾ എഴുതിയിട്ടുണ്ട്. രണ്ടാം മുണ്ടിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്, തങ്ങളെക്കാൾ ഉയർന്ന പദവിയിലുള്ളവരെക്കാണുമ്പോൾ, ബഹുമാനസൂചകമായി നായർ സ്ത്രീകൾ പോലും രണ്ടാംമുണ്ട് തോളിൽ നിന്നും എടുത്തിരുന്നു എന്നാണ്. ഇയാളുടെ ആദ്യ പുസ്തകമായ The Land of Charity- യിലെ അദ്ധ്യായം ഇരുപത്തിരണ്ടിൽ, വസ്ത്രധാരണത്തെച്ചൊല്ലി ക്രിസ്ത്യൻ ചാന്നാന്മാർക്കെതിരെ ആക്രമണങ്ങൾ നടന്നത് വിവരിച്ചിട്ടുള്ള ഭാഗം ഊതിപ്പെരുപ്പിച്ചതാണെന്നും, അതിൽ വാസ്തവരഹിതങ്ങളായ പല കാര്യങ്ങളും ഉണ്ടെന്ന് പി.ശങ്കുണ്ണിമേനോൻ വിമർശിച്ചിട്ടുണ്ട്. മറ്റീറിന്റെ ക്ഷോഭജനകമായ ഈ രചനയിൽ നിന്നായിരിയ്ക്കാം കീഴാള സ്ത്രീകൾ മാറു മറയ്ക്കുന്നതിനെ നായന്മാർ എതിർത്തിരുന്നു എന്ന വ്യാജ പ്രചാരണത്തിന് ആക്കം വർദ്ധിച്ചത് .
Conclusion
ചുരുക്കിപ്പറഞ്ഞാൽ, ലഭ്യമായ എല്ലാ ചരിത്ര രേഖകളുടേയും വെളിച്ചത്തിൽ നിശ്ചയമായും നിർണ്ണയിയ്ക്കാൻ സാധിയ്ക്കുന്നത് എന്തെന്നാൽ, കീഴാള സ്ത്രീകൾ മാറ് മറയ്ക്കുന്നതിനെ നായന്മാർ എതിർത്തിട്ടില്ലെന്നു മാത്രമല്ല, മുല മറയ്ക്കുന്നതുമായി ബന്ധപ്പെട്ടോ , മുലകളുടെ വലിപ്പം നോക്കിയോ കരം പിരിച്ചിട്ടില്ല എന്നുമാകുന്നു.
Call To Action !!!!
ചാന്നാർ ലഹളയെ സംബന്ധിച്ച് Nair Network-ൽ നല്കിയിരിയ്ക്കുന്ന എട്ട് ഭാഗങ്ങളിലൂടെ “മാറ് മറയ്ക്കൽ സമരം” എന്ന കപട ചരിത്രാഖ്യാനത്തെ പൂർണ്ണമായി പൊളിച്ചടുക്കിയിരിയ്ക്കുന്നു. മാറു മറയ്ക്കൽ സമരത്തെ കേരളീയ നവോത്ഥാനമായി ചേർത്തു പറയുന്നവരുടെ മുഖത്ത് കാർക്കിച്ചു തുപ്പുകയാണ് ഇനിമേൽ ചെയ്യേണ്ട്. അത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിനാൽ അതിനു തുനിയാതെ, കുറഞ്ഞപക്ഷം “ഭ” എന്ന് ആട്ടിയിട്ട് , “കള്ളം പറയുന്നോ !!???” എന്ന് പൗരുഷത്തോടെ ചോദ്യം ചെയ്യേണ്ടതുണ്ട് !!!
Note 1 : Mrs Mault 10 ഫെബ്രുവരി 1826 എഴുതിയ കത്തിലേക്കും, അതോടൊപ്പം നല്കിയിട്ടുള്ള ചിത്രത്തിലേക്കുമുള്ള ലിങ്കുകൾ ഇവിടെ നല്കുന്നു :-
Note 2 : മാറ് മറയ്ക്കുന്നതുമായി ബന്ധപ്പെട്ട മിഷനറി കുപ്രചരാണങ്ങളെ സംബന്ധിച്ച് ഇനിയും ചില വസ്തുതകൾ കൂടി പങ്കുവയ്ക്കാനുണ്ട് അത് പിന്നീട് നല്കുന്നതാണ് .
Readers may give their comments in the comment-box below or alternately they may send their responses either by sms / whatsapp to 6369648276
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 82. മഹാഭാരതയുദ്ധം : കാരണങ്ങളും ഫലങ്ങളും
Unique Visitors : 24,209
Total Page Views : 37,739