മാതൃസ്മരണ

തിരുവനന്തപുരം നായന്മാർ പിന്തുടരുന്ന മുസ്ലീം ആചാരം !!!
സമീപകാലത്ത് (2025 മെയ് മാസം) തിരുവനന്തപുരത്ത് വച്ച്, ഏറ്റവും ഉറ്റ ബന്ധുവിന്റെ മകളുടെ വിവാഹനിശ്ചയ ചടങ്ങിൽ കണ്ട ഒരു കാര്യത്തെ ആസ്പദമാക്കിയുള്ളതാണ് ഈ ലേഖനം. ആ ചടങ്ങുമായി ബന്ധപ്പെട്ട ഒരു ഫോട്ടോ താഴെ നല്കിയിട്ടുണ്ട്. അതിൽ പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും പിതാക്കന്മാർ തലയിൽ ഒരു കെട്ട് (തൊപ്പി പോലെ) ധരിച്ചിരിയ്ക്കുന്നത് കാണാം. വിവാഹനിശ്ചയവുമായി ബന്ധപ്പെട്ടുള്ള ഈ വസ്ത്രധാരണം കേരളത്തിലെ മറ്റ് പ്രദേശങ്ങളിലുള്ള നായന്മാരുടെ ഇടയിൽ ഇല്ല എന്നാണ് അറിയുന്നത്. തിരുവിതാംകൂർ ആക്രമിച്ച് കൊള്ളയടിച്ച് അവിടെ തമ്പടിച്ച മുകിലൻ എന്ന പേരുള്ള ഒരു മുസ്ലീം സൈന്യാധിപൻ നായന്മാരുടെ മേൽ അടിച്ചേൽപ്പിച്ച ആചാരങ്ങളുടെ ശേഷിപ്പാണ് ഈ തലേക്കെട്ട്. ഈ ആചാരം ഇപ്പോഴും അവിടുത്തെ നായന്മാർ പാലിയ്ക്കുന്നത് അതിശയിപ്പിയ്ക്കുന്നതാണ്.

നായന്മാരുടെ മത-രാഷ്ട്രീയ ബോധം
രാജ്യഭരണത്തെക്കുറിച്ചും, രാഷ്ട്രമീംമാസയെക്കുറിച്ചും വിശദീകരിയ്ക്കുന്ന അനവധി സന്ദർഭങ്ങൾ വാല്മീകി രാമായണത്തിലും, മഹാഭാരതത്തിലും ഉണ്ട്. ഈ അറിവുകൾ ഒന്നും തന്നെ വർണ്ണ categorisation-ൽ ശൂദ്ര category-യിൽപ്പെട്ട നായർ സമുദായാംഗങ്ങളുടെ മേൽ ഏശിയില്ല എന്നു വേണം കരുതാൻ. സമുദായത്തിലെ പ്രമുഖർ കിണറ്റിലെ തവളയെന്നപോലെ, തങ്ങളുടെ പരിമിതമായ ദേശാതിർത്തിയ്ക്കുള്ളിൽ മാടമ്പിത്തരത്തിലൂടെ തങ്ങളുടെ പ്രമാണിത്വം കാണിച്ചു എന്നല്ലാതെ, അതിർത്തികൾ വികസിപ്പിച്ച്, ഭരണസംവിധാനത്തിലൂടെ സമൂഹത്തിൽ ക്രമസമാധാനം നടപ്പാക്കി, ജനങ്ങളിൽ നിന്നും കരം പിരിച്ച്, ശമ്പളം നല്കി, ഒരു സ്ഥിരം സൈന്യത്തെ നിലനിർത്തി, ഒരു രാഷ്ട്രം കെട്ടിപ്പടുക്കുവാൻ ഈ നായർ മാടമ്പിമാർക്ക് ആർക്കും തന്നെ സാധിച്ചില്ല. പ്രത്യേകിച്ച് എട്ടുവീട്ടിൽ പിള്ളമാർക്ക്. മറ്റ് ജനവിഭാങ്ങളെ അപേക്ഷിച്ച് സാംസ്കാരികമായ ഔന്നത്യം ഉണ്ടായിരുന്നതിനാൽ, അതാതു പ്രദേശങ്ങളിലെ ഭരണ ഉപരിവർഗ്ഗമായി ചുരുങ്ങി നായർ സമുദായാംഗങ്ങൾ. ഹിന്ദുമതത്തെ അധികരിച്ചുള്ള ഒരു ഏകീകൃത രാഷ്ട്രീയദർശനാവബോധം നായർ സമുദായാംഗങ്ങൾക്കിടയിൽ ഇല്ലാതെ പോയതതിനാൽ അവർക്കിടയിൽ ഐക്യം എന്നത് ഒരു മരീചികയായി മാറി. ഇന്നും തൽസ്ഥിതി തുടരുന്നു. ഇക്കാരണത്താൽ അധിനിവേശ ശക്തികൾക്ക് കാര്യമായ ഒരു തടസ്സവും ഇല്ലാതെ നായർ സമുദായത്തെ ഉപദ്രവിയ്ക്കുന്നതിനും ചൂഷണം ചെയ്യുന്നതിനും ഒരു ഇടക്കാലത്ത് തിരുവിതാംകൂറിൽ സാധിച്ചിരുന്നു. കേരള ചരിത്രത്തിലെ ഈ പ്രതിസന്ധി ഘട്ടത്തിലായിരുന്നു ക്ഷത്രിയ മനോനിലയുള്ള മാർത്താണ്ഡവർമ്മയുടെ രംഗപ്രവേശനം. വടക്ക് ഹൈദരലിയുടെയും ടിപ്പുസുൽത്താന്റെയും നേതൃത്വത്തിലും, പിന്നീട് 1921-ൽ വാരിയംകുന്നന്റെ നേതൃത്വത്തിൽ മുസ്ലീംങ്ങളിൽ നിന്ന് നായർ സമുദായം നേരിട്ട ഹിംസകളിൽ നിന്നും, തെക്ക് മുഗിലൻ എന്ന മുഗൾ സൈന്യാധിപന്റെ ആക്രമണങ്ങളിൽ നിന്നും, ഇതിനും പുറമെ ക്രിസ്ത്യൻ ബ്രിട്ടീഷുകാരടെ അധീശത്വത്തിൽനിന്നും, വൈദേശികമായ കമ്മ്യൂണിസത്തിൽ നിന്നും, തദ്ദേശീയമല്ലാത്ത ഈ അധീശ ശക്തികളിൽ നിന്നുള്ള തിക്താനുഭവങ്ങളിൽ നിന്നൊക്കെയും, ഇന്നും കാര്യമായ അനുഭവപാഠങ്ങൾ ഒന്നും തന്നെ നായർ സമുദായം പഠിച്ചില്ല എന്ന് പറയുന്നതിൽ തെറ്റില്ല.
ഇനി മുഗിലന്റെ ആക്രമണത്തെക്കുറിച്ചും അയാൾ നായന്മാരുടെ ഇടയിൽ നടപ്പാക്കിയ നാട്ടാചാരങ്ങളെക്കുറിച്ചും (customs), പി. ശങ്കുണ്ണിമേനോൻ 1878-ൽ രചിച്ച History of Travancore എന്ന ഗ്രന്ഥത്തിൽ നല്കിയ വിവരങ്ങൾ അതേപടി താഴെ നല്കുന്നു.

തിരുവിതാംകൂറിന്റെ പ്രാചീന ചരിത്രം
Quote : “ഉമയമ്മ റാണി കുറെക്കാലം നെടുമങ്ങാട്ട് വാണരുളി. ഭരണകാര്യങ്ങിൽ കൂടുതൽ കൈ കടത്തി മറ്റുള്ളവരുടെ അപ്രീതി സമ്പാദിക്കാതിരിക്കാൻ അവർ മനഃപൂർവ്വം ശ്രമിച്ചു. അങ്ങിനെ വന്നാൽ ഏതെങ്കിലും വിധേന തന്റെ മകനെ വക വരുത്തുവാനാരെങ്കിലും ഗൂഢതന്ത്രം പ്രയോഗിക്കുമോ എന്നതായിരുന്നു അവരുടെ ഭയം.
ഈയവസരത്തിൽ രണ്ടു വിരുദ്ധന്മാർക്കിടയിൽ അഭിപ്രായസംഘട്ടനം രൂക്ഷമാകുകയും ഓരോരുത്തരും അവരവരുടെ സ്ഥലങ്ങളിൽ ആധിപത്യമുറപ്പിച്ചുകൊണ്ട് അഴിമതിയും അരാജകത്വവും നാട്ടിൽ അഴിച്ചു വിടുകയും ചെയ്തുകൊണ്ടിരുന്നു. ഈ പരിതസ്ഥിതി ചൂഷണം ചെയ്തു കൊണ്ട് കൊല്ലവർഷം 855-ൽ (1680) മുഗൾ ചക്രവർത്തിയുടെ കീഴിലായിരുന്ന ഒരു സൈന്യാധിപൻ തിരുവിതാംകൂറിന്റെ തെക്കൻ പ്രദേശങ്ങളിൽ കുറെ കുതിരപ്പട്ടാളവുമായി പ്രവേശിച്ച് രാജ്യം നിർബാധം കൊള്ളയടിയ്ക്കുകയുണ്ടായി.
ഈ കരപ്രമാണികൾക്കും അദ്ദേഹത്തിന്റെ ആക്രമണത്തെ ചെറുത്തു തോൽപ്പിക്കുവാനുള്ള കെൽപ്പില്ലാതിരുന്നതിനാൽ അദ്ദേഹം തിരുവനന്തപുരം വരെ എത്തി തന്റെ ആസ്ഥാനമവിടെ ഉറപ്പിച്ചു. ദേവസ്വം യോഗക്കാരാകട്ടെ ക്ഷേത്രനട അടച്ച്, സൈന്യത്തെയും ജാതിഭ്രഷ്ടിനെയും ഭയന്ന് ജീവനും കൊണ്ടോടി. എട്ടുവീട്ടിൽ പിള്ളമാരും മാടമ്പിമാരും ഇങ്ങനെ തന്നെ ചെയ്തു.
രാജ്യം അനാഥമായി തന്റെ മുമ്പിൽ കിടക്കുന്നതു കണ്ടപ്പോൾ ധനം കൊള്ളയടിയ്ക്കുവാനും ജനങ്ങളോടു മുഴുക്കെ മുസ്ലീംങ്ങളാകുവാനും ഈ സൈന്യാധിപൻ കല്പിച്ചു. എന്നാൽ രാജ്യത്തിന്റെ ഭാഗ്യമെന്നു തന്നെ പറയണം, റാണിയുടെ കൊട്ടാരത്തിലെ കാവൽക്കാരും പട്ടാണികളായ കുറെ വിശ്വസ്തമുസ്ലീം സൈനികരും ഈ അത്യാഹിതത്തിൽ നിന്നും രാജ്യത്തെ രക്ഷിച്ചു. ഈ മുസ്ലീം സൈനികർ മുഗൾ സർദാറിന്റെ അടുക്കൽ നടത്തിയ നിവേദനത്തിന്റെ ഫലമായി ഒറ്റ അമ്പലം നശിപ്പിക്കുകയോ ആരെയെങ്കിലും മുസ്ലീമായി മതപരിവർത്തനം ചെയ്യിക്കയോ ഉണ്ടായില്ല.
രാജ്യത്ത് മാടമ്പിമാർ നടത്തിക്കൊണ്ടിരുന്ന കൊള്ളരുതായ്മകളെ കുറിച്ചും, അവരെന്തെല്ലാം ഹീനകൃത്യങ്ങളാണ് നടത്തിയിരുന്നതെന്നതിനെ സംബന്ധിച്ചും വിശദമായി അദ്ദേഹത്തെ അവർ ധരിപ്പിച്ചു. അവരുടെ നിവേദനം അത്ഭുതകരമാംവണ്ണം ഫലവത്താകുകയും ചെയ്തു.
മുഗൾ സൈന്യാധപിൻ തന്റെ ആധിപത്യം തോവാള മുതൽ ഇടവവരെ സ്ഥാപിച്ചുവെങ്കിലും നെടുമങ്ങാട്ടേക്കു പ്രവേശിക്കാൻ ധൈര്യപ്പെട്ടില്ല. ഒരു പക്ഷേ ജനങ്ങളോടും അവരുടെ റാണിയോടും, അതിലുപരി കൊട്ടാര പരിപാലകരായ മുസ്ലീം ഭടന്മാരോടും തോന്നിയ നല്ല അഭിപ്രായം കൊണ്ടായിരിയ്ക്കാം അദ്ദേഹം തിരുവനന്തപുരം പട്ടണത്തിനു പുറത്തുള്ള മണക്കാട്ടുതന്നെ തന്റെ ആധിപത്യകാലമത്രയും കഴിഞ്ഞുകൂടിയത്.
മുസ്ലീംങ്ങളാകുവാൻ അദ്ദേഹം ആരെയും നിർബന്ധിച്ചിരുന്നില്ലെങ്കിലും ചില മുസ്ലീം ആചാരങ്ങൾ അനുഷ്ഠിക്കുവാൻ നായന്മാരെ നിർബന്ധിക്കുകയും അവരതിനു തയ്യാറാകുകയുമുണ്ടായിട്ടുണ്ട്. ഇത്തരം ചില സമ്പ്രദായങ്ങൾ സൌകര്യത്തിന്റെയും പ്രയോജനത്തിന്റെയും പേരിൽ അവരിന്നും ആചരിച്ചു പോരുന്നുണ്ട്. വിളവങ്കോടിനും വർക്കലയ്ക്കും ഇടയ്ക്കുള്ള ശൂദ്രന്മാർ (നായന്മാർ) അങ്ങനെ ഇന്നും തുടർന്നുപോരുന്ന മുസ്ലീം ആചാരങ്ങളാണ് ചുവടെ വിവരിയ്ക്കുന്നത്.
ഒന്ന്. പുറത്തുപോകുമ്പോൾ ആണുങ്ങൾ തല മറയ്ക്കുകയും സ്ത്രീകൾ മാറ് മറയ്ക്കുകയും ചെയ്യുന്നത്.
രണ്ട്. പത്തുവയസ്സു തികയുന്നതിനു മുമ്പ് ആൺകുട്ടികളുടെ സുന്നത്ത് കർമ്മം നിർവഹിക്കുന്നത്.
മൂന്ന്. വിവാഹാദി ചടങ്ങുകളിൽ ബന്ധുമിത്രാദികൾ വട്ടമിട്ടിരുന്ന് മുസ്ലീംങ്ങളെപ്പോലെ ഒരു പാത്രത്തിൽ നിന്നും ഭക്ഷണം കഴിക്കുക. ആ സമയം അവരുടെ തല മറയ്ക്കുകയും ചെയ്യണം.
നാല്. ശൂദ്രസ്ത്രീകൾ അവരുടെ പുരുഷന്മാരെപ്പോലെ ഒരു തുണികൊണ്ട് ദേഹമാസകലം മൂടി, വടക്കോട്ടുള്ളവർ അനുഷ്ഠിക്കുന്ന സമ്പ്രദായത്തിൽ മാറ്റം വരുത്തി.
അഞ്ച്. മുലകുടി മാറ്റിയാൽ കുട്ടികളുടെ തലയിൽ ഒരു കൈലേസ് കെട്ടുക.
ആറ്. സ്ത്രീകൾ അവരുടെ നെറ്റിയിലും, കവിളത്തും, കൈകളിലും പച്ചകുത്തുക. ഒന്നുകിൽ വെറും പുള്ളികൾ മാത്രമോ അല്ലെങ്കിൽ ഇലകളുടെയോ പുഷ്പങ്ങളുടെയോ രൂപങ്ങളോ ആണ് പച്ച കുത്തുന്നത്.
കൽക്കുളം മുതൽ കൊല്ലം വരെയുള്ള ശൂദ്രന്മാരിൽ താഴ്ന്ന തരക്കാർ ഇന്നും ഈ ആചാരങ്ങളത്രയും അനുഷ്ഠിക്കുന്നവരാണെങ്കിലും, ഉയർന്ന ശൂദ്രജാതികൾ തല മറയ്ക്കുകയെന്നതും സ്ത്രീകൾ തോളത്തു മുടിണ്ടുകയെന്നതും ഒഴിച്ചുള്ള മറ്റെല്ലാ സമ്പ്രദായങ്ങളും ഇപ്പോൾ ഉപേക്ഷിച്ചിട്ടുണ്ട്.
തന്റെ പ്രഭുക്കന്മാരും മാടമ്പികളും വിഘടിതമായി രാജ്യത്തോടു കൂറില്ലാതെ കഴിഞ്ഞതുകൊണ്ട് നഷ്ടപ്പെട്ട തന്റെ രാജ്യഭാഗങ്ങൾ മുഗളന്മാരിൽ നിന്നു തിരിച്ചുപിടിക്കുവാൻ അസാധ്യമാണെന്ന് മനസ്സിലാക്കിയ ഉമയമ്മറാണി തിരുവിതാംകൂർ കുടുംബത്തിനോട് അടുത്ത ബന്ധമുണ്ടായിരുന്ന വടക്കേ മലബാറിലെ കോട്ടയം രാജകുടുംബത്തിൽപ്പെട്ട കേരളവർമയെ തിരുവിതാംകൂറിലേക്കു ക്ഷണിച്ചുവരുത്തി.

ഇദ്ദേഹമാകട്ടെ വൾപ്പയറ്റിലും അസ്ത്രവിദ്യയിലും വിദഗ്ധനായിരുന്നതിനു പുറമെ മറ്റ് ആയോധനവിദ്യകളിലും നിപുണനായിരുന്നു. ഇദ്ദേഹത്തെ റാണിയുടെ പ്രധാന ഉപദേഷ്ടാവും സൈന്യത്തിന്റെ തലവനുമായി നിയമിയ്ക്കുകയും ചെയ്തു. സമയമൊട്ടും പാഴാക്കാതെ കേരളവർമ്മ നല്ല ഒരു സൈന്യത്തെ സജ്ജമാക്കി അമ്പും വില്ലും വാളും പരിചയും ഉപയോഗിയ്ക്കുവാനുള്ള നല്ല പരിശീലനവും അവർക്ക് നല്കി. ” Unquote (പേജുകൾ 88- 89, തിരുവിതാംകൂർ ചരിത്രം (ആറാം പതിപ്പ്), പി. ശങ്കുണ്ണിമേനോൻ, തർജുമ – ഡോ.സി. കെ. കരീം. First Published : December 1973, Sixth Edition : February 2014, by കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ) (The original English Edition was first published in the year 1878, by (probably) Asian Educational Services, 5, Sripuram First Street, Madras (now pincode 600014))
ചരിത്രകാരനായ എ.ശ്രീധര മേനോന്റെ പുസ്തകത്തിലെ പ്രസക്തമായ ഭാഗം


നായന്മാർ ശൂദ്ര വർണ്ണത്തിൽപ്പെട്ടവരോ !!??
ഈ ലേഖനവുമായി ബന്ധപ്പെട്ട് സമുദായചിന്ത (ജാതിസ്പിരിട്ട്) ഉള്ള ചില നായർസഹോദരങ്ങൾ, നായന്മാരെ ശൂദ്രരാക്കിയതിൽ പ്രതിഷേധിയ്ക്കുകയുണ്ടായി. നായന്മാരെ പ്രത്യേകിച്ച് ശൂദ്രർ ആക്കേണ്ടതില്ല. വർണ്ണ ക്രമപ്രകാരം കേരളത്തിലെ നായർന്മാർ ശൂദ്രന്മാർ തന്നെയാണ്. വർണ്ണക്രമത്തിൽ പെടുന്നതിനാൽ സവർണ്ണരുമാണ്. എന്തായാലും നായന്മാർ ക്ഷത്രിയന്മാരല്ല. ക്ഷത്രിയ വിഭാഗങ്ങൾ കേരളത്തിൽ വേറെയുണ്ട്. തെളിവിലേയ്ക്കായി താഴെ നല്കിയിരിയ്ക്കുന്ന അവരുടെ സമുദായ സംഘടനാ വാർത്താക്കുറിപ്പുകൾ ശ്രദ്ധിയ്ക്കുക.




മലയാള മനോരമ 11 ഏപ്രിൽ 2025തുടരും…….
More articles and discourses are available at nairnetwork.in
intro to social media
Nair community in Trivandrum still following customs imposed by a Muslim invader of Travancore….
മത-രാഷ്ട്രീയ-ചരിത്ര സംഭവങ്ങളിൽ നിന്നും ഇനിയും പാഠം ഉൾക്കൊള്ളാത്ത നായർ സമുദായം…..
മുഹമ്മദ്ദീയരും ക്രിസ്ത്യൻ ബ്രിട്ടീഷുകാരും ഭാരതത്തിനുമേൽ രാഷ്ട്രീയ മേൽക്കോയ്മ കൈവരിച്ചപ്പോൾ അവർ തങ്ങളുടെ മതം ഇവിടുത്തെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിയ്ക്കുവാൻ ശ്രമിച്ച് വിജയം കൈവരിച്ചത് വിസ്മരിച്ച് മതേതരത്വം പൊക്കിപ്പിടിയ്ക്കുന്ന വിവരദോഷം ബാധിച്ച ഹിന്ദുക്കൾ. പ്രത്യേകിച്ചു നായർസമുദായാംഗങ്ങൾ….. ചരിത്രം വീണ്ടും ആവർത്തിയ്ക്കാതിരിയ്ക്കുവാൻ തടയിടേണ്ടത് ഒരോ ഹിന്ദുവിന്റെയും കടമയാണ്…..
Unique Visitors : 31,305
Total Page Views : 47,035
