മലബാറിൽ ഏകദേശം നൂറ് വർഷങ്ങൾക്കുമേൽ , ഇസ്ലാമിക കാലിഫേറ്റിനുവേണ്ടി നടത്തപ്പെട്ട ജിഹാദിനെ, വെള്ള പൂശി, അതിനെ കാർഷിക സമരമാക്കിയ പിതൃശൂന്യത്തമാണ് ഇടപക്ഷപാളയത്തിലുള്ളവരുടേത്. മലബാറിലെ ഇസ്ലാമിക ജിഹാദിനെ, കർഷകതൊഴിലാളികളുടെ ജന്മിത്വ-വിരുദ്ധ, സാമ്രാജ്യത്വ-വിരുദ്ധ പോരാട്ടമായി അവതരിപ്പിച്ച ആദ്യ മലയാളി (ഒരു പക്ഷെ ഇന്ത്യാക്കാരനും) EMS Nampoothiripad ആണെന്ന് കരുതാം. 1952-ൽ മുംബെയിൽ വച്ച് പ്രസിദ്ധീകരിച്ച National Question in Kerala-യിലാണ് അദ്ദേഹം ഈ വാദഗതി മുമ്പോട്ട് വച്ചത് . ഈ വിഷയത്തെ സംബന്ധിച്ച EMS-ന്റെ വികടമായ വാദഗതികളെ ഉൾക്കൊണ്ടുകൊണ്ട്, ഒരുപക്ഷെ ആ വാദങ്ങളെ ന്യായീകരിക്കുന്നതിനും കൂടി, ഇടതുപക്ഷ അക്കാദമീഷ്യനും, JNU-വിലെ പ്രൊഫസറും, കാലടി Sri Sankaracharya University-യിലെ Vice Chancellor-ഉം ആയിരുന്ന കെ. എൻ പണിക്കർ പ്രസിദ്ധീകരിച്ച പ്രസിദ്ധിയാർജ്ജിച്ച ഗവേഷണ പ്രബന്ധമാണ് ‘Against Lord and State, Religion and Peasant Uprisings in Malabar 1836-1921’. ഈ ഗവേഷണ പ്രബന്ധം Oxford University Press, 1989-ൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ പുസ്തകത്തിന്റെ മലയാള തർജ്ജമ D C Books, Kottayam നിർവഹിച്ചിട്ടുണ്ട്.
കമ്മ്യൂണിസ്റ്റുകാർക്ക് മുമ്പ് ഈ വിഷയത്തെ(മലബാർ ജിഹാദെന്ന മാപ്പിള കലാപത്തെ) സമീപിച്ച ഗാന്ധിജിയുൾപ്പെടെയുള്ള കോൺഗ്രസ്സുകാരടെ നിലപാടും വിചിത്രമാണ്. അവരുടെ കണ്ണുകളിൽ പെട്ടത് ഏറനാട്ടിലെ മാപ്പിളമാരുടെ അവശതകളാണ്. കോൺഗ്രസ്സുകാർ, മലബാറിൽ അരങ്ങേറിക്കൊണ്ടിരുന്ന ഒരു നൂറ്റാണ്ടിനു മേലുള്ള ജിഹാദിനെ, സ്വതന്ത്ര്യസമരത്തിന്റെ ഭാഗമാക്കി വെള്ള പൂശാൻ ശ്രമിച്ചപ്പോൾ, കമ്മ്യൂണിസ്റ്റുകാർ മലബാർ ജിഹാദിനെ വക്രീകരിച്ച് അതിനെ കാർഷിക ദുരിതങ്ങളെത്തുടർന്നുള്ള കാർഷികലഹളയാക്കി മാറ്റി, ഹിന്ദുമതത്തിനും സവർണ്ണഹിന്ദുക്കൾക്കെതിരെയും ഉള്ള പ്രോപ്പഗാണ്ടയാക്കിത്തീർത്തു.
അബേ ഡുബോയിയുടെ ഗ്രന്ഥം, ഇടതുപക്ഷ ചരിത്രകാരനായ കെ.എൻ പണിക്കരുടെ ഗ്രന്ഥസൂചികയിൽ പരാമർശിച്ചിട്ടില്ല !!!
മാർക്സിസ്റ്റ് ചരിത്ര പണ്ഡിതനെന്ന് വിശേഷിപ്പിക്കപ്പെടുന്ന കെ എൻ പണിക്കരുടെ, മാപ്പിള കലാപത്തിനെക്കുറിച്ചുള്ള പുസ്തകം, ഒരു ഗവേഷണ പ്രബന്ധമെന്ന നിലയിൽ, അക്കാദമിക്ക് വൃത്തങ്ങളിൽ പ്രസിദ്ധിപെറ്റതാണ്. പക്ഷെ ഈ പുസ്തകത്തിന്റെ ഗ്രന്ഥസൂചിയിൽ (Bibliography-യിൽ) അബേ ഡുബോയിയുടെ ഗ്രന്ഥത്തെക്കുറിച്ചുള്ള പരാമർശമേയില്ല. ഇത് ഇദ്ദേഹം മനഃപൂർവ്വം ഒഴിവാക്കിയതാണോ, അതോ അബേയുടെ ഗ്രന്ഥത്തെക്കുറിച്ച് അറിവില്ലാഞ്ഞിട്ടാണോ എന്നറിയില്ല. അബേയുടെ ഗ്രന്ഥത്തെക്കുറിച്ച് അറിയില്ലെങ്കിൽ ഇദ്ദേഹത്തിന്റെ പാണ്ഡിത്യം ചോദ്യം ചെയ്യേണ്ടതാണ് !! അബേയുടെയും, ഇടതുപക്ഷചരിത്രകാരനായ R. S ശർമ്മയുടേയും (India’s Ancient Past, page 308, Oxford University Press) ഗ്രന്ഥങ്ങളിലെ വിവരങ്ങൾ പരിശോധിച്ചാൽ ഹിന്ദുക്കൾക്ക് ഭരണ മേൽക്കോയ്മ ഉണ്ടായിരുന്ന കാലഘട്ടങ്ങളിൽ ഭാരതത്തിൽ അടിമപ്പണി ഇല്ലായിരുന്നു എന്ന് വ്യക്തമാണ്. അബേയുടെ പുസ്തകത്തിലെ വിവരങ്ങൾ ഭാരതത്തിന്റെ സാമൂഹ്യ ചരിത്രത്തെക്കുറിച്ചുള്ള ജടതുപക്ഷവാദങ്ങളെ ഖണ്ഡിക്കുന്നതാകയാൽ ഈ പുസ്തകത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ഇടതുപക്ഷചരിത്രകാരന്മാടെ രചനകളിൽ നിന്നും മനഃപൂർവ്വം ഒഴിവാക്കിയാതാണെന്ന് തീരുമാനിക്കാം.
അടിമത്ത നിരോധന നിയമവും മലബാറിലെ ചെറുമന്മാരും
അബേയുടെ പുസ്തകത്തിൽ പേജ് 58-ൽ, തർജ്ജമാകാരൻ ഒരു അടിക്കുറിപ്പ് നല്കിയിട്ടുണ്ട്. അതിന്റെ സ്ക്രീൻ ഷോട്ട് താഴെ നല്കിയിട്ടുണ്ട്. ഭാരതത്തിൽ അടിമവേല ഇല്ലാതിരുന്നതിനെക്കുറിച്ച് പ്രമുഖ ഇടതുപക്ഷ ചരിത്രകാരനായ R.S Sharma(p.308, India’s Ancient Past, Oxford University Press) നല്കിയ വിശദീകരണം ഈ വെബ്സൈറ്റിൽ പിന്നീട് നല്കുന്നതാണ്. ഭാരതത്തിൽ ഹിന്ദു ഭരണമേൽക്കോയ്മ അസ്തമിച്ചതിനു ശേഷം, മുസ്ലീം, ക്രിസ്ത്യൻ ബ്രിട്ടീഷ് അധിനിവേശങ്ങളെ തുടർന്ന് അവർ ഏർപ്പാടാക്കിയ ഭരണത്തിൻ കീഴിലാണ് അടിമപ്പണി ഉടലെടുത്തതെന്ന് ഹിന്ദു പാരമ്പര്യങ്ങളും ലഭ്യമായ ചരിത്രരേഖകളും ചേർത്ത് വച്ച് മനസ്സിലാക്കാം. പ്രാചീനവും ഭാരതത്തിന്റെ പ്രശസ്തമായ സാമ്പത്തിക ശാസ്ത്രഗ്രന്ഥമായ കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ അടിമയുടെ തത്തുല്യപദമായി നല്കിയിരിക്കുന്നത് ‘ദാസ‘ എന്ന പദമാണ്. ഗ്രീസിലും ഈജിപ്തിലും, ആധുനിക കാലഘട്ടത്തിൽ അമേരിക്കയിലും ഉണ്ടായിരുന്ന അടിമകളുടേയും അടിപ്പണിയുടെയുടെയും അടിമവ്യാപാരത്തിന്റെയും ചിത്രങ്ങളും വിവരണങ്ങളും മലയാളി മനസ്സുകളിൽ കയറിപ്പറ്റിയത് കാരണമായി, ഭാരതത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ ഈവ്വിധം(ഗ്രീസിലെയും ഈജിപ്തിലെയും അമേരിക്കയിലെയും പോലെ) അടിമപ്പണിയും അടിമവ്യാപാരവും ഉണ്ടായിരുന്നു എന്ന് മലയാളികൾ ധരിച്ച് വശായിരിക്കുന്നു. ഈ ധാരണ തീർത്തും തെറ്റാണ്. ക്രിസ്ത്യൻ മിഷനറിമാരാണ് ഈ തെറ്റിദ്ധാരണ പരത്തിയത്. ക്രിസ്ത്യൻ മിഷനറിമാർ, അവരുടെ പ്രബോധനങ്ങളിലൂടെയും, സചിത്ര ലേഖനങ്ങളിലൂടെയും, ഗ്രീസിലെയും ഈജിപ്തിലെയും പോലെ, പ്രത്യേകിച്ച് ബൈബിളിലെ മോശയുടെ കഥകളിലെന്നപോലെ ഈജിപ്തിലെ അടിമത്വ സമ്പ്രദായത്തിന് തതുല്യമായ അടിമത്വം കേരളത്തിൽ സവർണ്ണ ഹിന്ദുക്കൾ നടപ്പാക്കിയിരുന്നു എന്ന് മലയാളി ബൗദ്ധികതയിൽ അടിച്ചേൽപ്പിച്ചു . പക്ഷെ പ്രാചീന ഗ്രീസിലും,ഈജിപ്തിലും ഉണ്ടായിരുന്നതുപോലുള്ള നിഷ്ഠൂരമായ അടിമത്വ വ്യവസ്ഥിതി ഹിന്ദു ഭാരതത്തിൽ ഇല്ലായിരുന്നു എന്ന് ‘ദാസത്വത്തെക്കുറിച്ച്‘ അർത്ഥശാസ്ത്രത്തിൽ ഉള്ള പരാമർശങ്ങളിൽ നിന്നും മനസ്സിലാക്കാം. (Ref. page 446, The Arthashastra, Kautilya, Translated by L N Rangarajan, Penguin Books)
മുസ്ലീം ഭരണത്തിൻ കീഴിലും പില്ക്കാലത്ത് ക്രിസ്ത്യൻ ഭരണത്തിൻ കീഴിലും ഭാരതത്തിൽ ഉരുവായ അടിമത്വ സമ്പ്രദായം, നിർത്തലാക്കുവാൻ, ബ്രിട്ടീഷ് ക്രിസ്ത്യൻ ഈവാഞ്ചലിക്കൽ രാഷ്ട്രീയക്കാർ ഭാരതം ഭരിച്ചിരുന്ന ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മേൽ സമ്മർദ്ദം ചെലുത്തി. ഇതു കാരണമായി ഭാരതത്തിൽ അടിമത്വ വ്യവസ്ഥിതി നിരോധിച്ചതായി കമ്പനി ഒരു വിളംബരം പുറപ്പെടുവിച്ചു. അതാണ് Indian Slavery Act, 1843. വിളംബരം പുറപ്പെടുവിച്ച ശേഷം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥന്മാർ, ചെറുമന്മാരോട്, നായർ ഭൂവുടമകളെയും പാട്ടക്കാരെയും ഉപേക്ഷിച്ച് പോകരുതെന്നും, പോയാൽ അവരുടെ (ചെറുമന്മാരുടെ) താല്പര്യങ്ങളെ അത് ഹനിക്കുന്നതാണെന്നും ചെറുമന്മാരെ ഉദ്ബോധിപ്പിക്കുവാൻ ശ്രമിച്ചു. തങ്ങളോട് മനുഷ്യത്വപരമായി പെരുമാറുന്ന പാട്ടക്കാരോടും ഭൂവുടമകളോടും ഒപ്പം നിന്ന് കാർഷികവൃത്തി തുടരുന്നതാണ് അഭികാമ്യം എന്നും, അതുതന്നെയാണ് അവരുടെ കർത്തവ്യം എന്നും വിശദീകരിച്ചു. ഈ വിവരം നമ്മൾ അറിയുന്നത് പാതിരിയുടെ ഗ്രന്ഥത്തിൽ അതിന്റെ തർജ്ജമാകാരൻ Henry K Beauchamp നല്കിയ അടിക്കുറിപ്പിലൂടെയാണ്. അടിക്കുറിപ്പുകളോടുകൂടി Beauchamp-ന്റെ തർജ്ജുമ നടാടെ(ആദ്യം) പ്രസിദ്ധീകൃതമായത് 1906-ലും.(അടിക്കുറിപ്പ് അടങ്ങിയ പേജിന്റെ സ്ക്രീൻ ഷോട്ട് താഴെ നല്കിയിട്ടുണ്ട്). 1843-ൽ പുറപ്പെടുവിയ്ക്കപ്പെട്ട അടിമത്വ നിരോധന നിയമത്തിന് വളരെ മുമ്പേയാണ് (1823-ലാണ് ) പാതിരി അബേ തന്റെ ഗ്രന്ഥം എഴുതിത്തീർത്തത്. അതിൽ നായർഭൂവുടമകളും പാട്ടക്കാരും ചെറുമന്മാരോട് കരുണാപരമായി, ഏറ്റവും വാത്സല്യപൂർവ്വവും മനനുഷ്യത്വപരവുമായിട്ടാണ് പെരുമാറിയിരുന്നതെന്ന് അസന്നിഗ്ദ്ധമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. ഈജിപ്തിലെയും ഗ്രീസിലെയും പോലെയോ, തുടർന്ന് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം വരെയും ക്രിസ്ത്യാനികളായ യുറോപ്യന്മാർ തങ്ങളുടെ അടിമകളോട് ക്രൂരമായി പെരുമാറിയിരുന്നതു പോലെയോ അല്ലായിരുന്നു ഹിന്ദുക്കളായ നായർ ഭൂവുടമകൾ തങ്ങളുടെ കൃഷിയിടങ്ങളിൽ പണിയെടുത്തിരുന്ന ചെറുമന്മാരോട് പെരുമാറിയിരുന്നത്. (ഇതിനെക്കുറിച്ച് ഭാഗം ഒന്നിൽ സ്ക്രീൻഷോട്ട് സഹിതം നല്കിയിട്ടുണ്ട്.)
നായർ ഭൂവുടമകളും പുലയന്മാരും : തിരുവിതാംകൂറിലെ സ്ഥിതി.
തിരുവിതാംകൂറിൽ പുലയന്മാർ, അതായത് കുടിയാന്മാർ നായർ ഭൂവുടമകളാൽ ചുഷണം ചെയ്യപ്പെട്ടവരും അടിച്ചമർത്തപ്പെട്ടവരും ആയിരുന്നു എന്നാണല്ലോ പൊതുവേ മലയാളികൾ കേട്ടിട്ടുള്ളതും വായിച്ചിട്ടുള്ളതും ധരിച്ചിട്ടുള്ളതും. ഇത് എത്രമാത്രം വസ്തുതാപരമായിരുന്നെന്നോ ശരിയായിരുന്നെന്നോ എന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. ഈ ചൂഷണകഥകൾ കമ്മ്യൂണിസ്റ്റുകാർ (ഇടതുപക്ഷം) ശരിയ്ക്കും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലെ ‘സാഹിത്യ-സാംസ്കാരിക നായ-കന്മാർ’ തങ്ങളുടെ രചനകളിലൂടെയും, സിനികളിലൂടെയും ഈ തെറ്റിദ്ധാരണ കേരളസമൂഹത്തിൽ പ്രചരിപ്പിയ്ക്കുവാൻ ഇടതുപക്ഷത്തെ സഹായിച്ചിട്ടുമുണ്ട്. കൂടാതെ മതപരിവർത്തന പ്രവർത്തനങ്ങൾക്കും ഈ ചൂഷണകഥകൾ വളമേകിയിട്ടുണ്ട്. സെമറ്റിക്ക് മതങ്ങൾ സ്ഥാപിക്കപ്പെടുന്നതിനു മുമ്പുണ്ടായിരുന്ന പാരമ്പര്യങ്ങളുടെ (അതിലൊന്നാണല്ലോ കേരളീയ ഹിന്ദു പാരമ്പര്യം) തുടർച്ച ഉപേക്ഷിയ്ക്കുന്നതിന് പ്രേരിപ്പിക്കുവാൻ, ഇതുപോലുള്ള ചൂഷണകഥകൾ കീഴാളജാതികളുടെ ഇടയിൽ മതപരിവർത്തകർ ഇന്നും പ്രചരിപ്പിക്കുന്നുണ്ട്.
Native Life in Travancore : Rev. Samuel Mateer
പത്തൊൻപതാം നൂറ്റാണ്ടിൽ (1800-കളിൽ) തിരുവിതാംകൂറിലെ നായർ ഭൂവുടമകളും പുലയന്മാരും തമ്മിൽ ഉണ്ടായിരുന്ന തൊഴിൽ-കാർഷിക-കാവൽക്കാരൻ ബന്ധങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ ക്രിസ്ത്യൻ മിഷനറി സാഹിത്യങ്ങളിൽ നിന്നും ലഭ്യമാണ്. ‘ധർമ്മരാജ്യം’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഹിന്ദു നാട്ടുരാജ്യമായ തിരുവിതാംകൂറിനെ വിമർശനാത്മകമായും നിന്ദാപരമായും സമീപിച്ചിരുന്ന പ്രോട്ടസ്റ്റന്റ് ക്രിസ്ത്യൻ പാതിരിയാണ് റവ.സമുവൽ മെറ്റീർ. അയാൾ തിരുവിതാംകൂറിനെക്കുറിച്ച് രചിച്ച രണ്ടാമത്തെ പുസ്തകമാണ് Native Life in Travancore. അതിൽ തിരുവിതാംകൂറിലെ പുലയന്മാരെ സംബന്ധിച്ചുള്ള മൂന്നാം അദ്ധ്യായത്തിലെ ചില വിവരങ്ങൾ മലയാളി ഭാവനയെ കീഴ് പ്പെടുത്തിയ സവർണ്ണ ചൂഷണത്തെയും കീഴാള അടിച്ചമർത്തലിനെയും അപ്പാടെ ഖണ്ഡിയ്ക്കുന്നതാണ്. പുസ്തകത്തിലെ പേജ് 58-ൽ നല്കിയിരിക്കുന്ന ആ വിവരങ്ങൾ ഇവിടെ നല്കുന്നു. ഒപ്പം സ്ക്രീൻ ഷോട്ടും.
Quote Samuel Mateer : ” പുലയന്മാരുടെ താമസത്തിനായി കുറച്ച് ഭൂമി നല്കിയിരുന്നു. താമസത്തിനായി അനുവദിക്കപ്പെട്ട വസ്തുവിലെ ഫലഭൂയിഷ്ടമായ മരങ്ങളും ചെടികളും ഭൂവുടമയുടേത് ആണെങ്കിലും, ഇവയുടെ കായ്ഫലങ്ങൾ പുലയന്മാർ അനുഭവിച്ചിരുന്നു, അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടായിരുന്നു. യജമാനന് തന്നെ ആവശ്യമില്ലാതെ വരുന്ന സന്ദർഭങ്ങളിൽ, അതായത് യജമാനന്റെ കൃഷിയിടങ്ങളിൽ പണിയില്ലാത്ത സന്ദർഭങ്ങളിൽ, തനിക്കുവേണ്ടിയോ, (കൂലി വാങ്ങി) മറ്റുള്ളവർക്കുവേണ്ടിയോ പണിയെടുക്കാനുള്ള സ്വാതന്ത്ര്യം ഈ കുടിയാന്മാരായ പുലയന്മാർക്ക് ഉണ്ടായിരുന്നു. ശരിയ്ക്കും പറഞ്ഞാൽ വർഷത്തിൽ മൂന്ന് മാസം മാത്രമേ യജമാനനു വേണ്ടി പാടത്തോ പറമ്പിലോ പണിയെടുക്കേണ്ട ആവശ്യമുണ്ടായിരുന്നുള്ളൂ. പിന്നീട് മൂന്ന് മാസം കാവൽ ജോലിയാണ്. ഫെബ്രുവരി മാസത്തിൽ നെല്ല് കൊയ്ത് എടുത്ത ശേഷം, വേനൽ മാസമായ മാർച്ചിൽ കാര്യമായ വേല ഒന്നും ഉണ്ടാവാറില്ല. ഏപ്രിൽ മാസത്തിൽ വിത്ത് മുളപ്പിയ്ക്കുന്നതിനുള്ള ഇടം പാകമാക്കുകയും, പൊളിഞ്ഞ വേലികളും വരമ്പുകളും നന്നാക്കുകയും, പാടം ഉഴുത് വളമിടുകയുമാണ് പതിവ്. മെയ് മാസം പകുതിയാകുമ്പോഴേയ്ക്കും വിത്തു പാകി മുളപ്പിച്ച്, ഞാറ് നടുകയും ചെയ്യും. ജൂൺമാസം മുഴവനും കള പറിയ്ക്കുന്നതിനുള്ള ജോലിയിൽ ഏർപ്പെടും. പിന്നീടുള്ള രണ്ട് മാസങ്ങൾ, അതായത് വിളവെടുപ്പിനുള്ള ആഗസ്റ്റ് മാസം വരെ കാര്യമായ പണി കാണില്ല ” Unquote (From ‘Native Life in Travancore’ by Rev. Samuel Mateer, page 58, first published in 1883. പുസ്തകത്തിൽ മേലുദ്ധരിച്ച ഭാഗത്തിന്റെ സ്ക്രീൻഷോട്ട് (page 58) താഴെ നല്കുന്നു.)
താളാത്മകമായിരുന്ന കേരളത്തിന്റെ പാരമ്പര്യ കൃഷി
ഹിന്ദു ഭൂവുടമകളും ഹിന്ദു പുലയന്മാരും ചേർന്ന് ഏർപ്പെട്ടിരുന്ന താളാത്മകമായ പാരമ്പര്യ കാർഷികവൃത്തിയെക്കുറിച്ച്, തിരുവിതാംകൂറിലെ ഹിന്ദു സമൂഹത്തെ ഏറ്റവും വിമിർശനാത്മകമായ വിധത്തിൽ മുൻവിധികളോടെ സമീപിച്ച ക്രിസ്ത്യൻ പാതിരി രേഖപ്പെടുത്തിയത് നമ്മൾ കണ്ടു (പേജ് 58, The Pulayars, Native Life in Travancore, Rev. Samuel Mateer). ഈ പാരമ്പര്യ കൃഷിയിൽ അടിമപ്പണി ചെയ്യിക്കേണ്ട ആവശ്യമില്ല എന്ന് ഏത് മന്ദബുദ്ധിയ്ക്കും മനസ്സിലാവും. ഹിന്ദുക്കളുടെ ഭരണ മേൽക്കോയ്മ നിലനിന്ന പ്രദേശങ്ങളിൽ അടിമപ്പണിയുണ്ടായിരുന്നില്ല എന്ന് പാതിരി മെറ്റീറിന്റെ പുസ്തതത്തിലെ പരാമർശങ്ങളിൽ നിന്നും മനസ്സിലാക്കാം (അതേക്കുറിച്ച് വേറൊരു ലേഖനത്തിൽ വിശദീകരിക്കുന്നതാണ്), ഇതേ പേജിൽ (പേ.58-ൽ) പാതിരി ഇപ്രകാരം പറയുന്നുണ്ട് . “സിറിയൻ ക്രിസ്ത്യാനികൾ പോലും അടിമകളോട് വളരെ ക്രൂരമായിട്ടാണ് പെരുമാറിയിരുന്നത് “. ഇപ്പറഞ്ഞതിന് ഉപോൽബലകമായി പാതിരി സിറിയൻ ക്രിസ്ത്യാനികളാൽ ഒരു പുലയൻ നേരിടേണ്ടിവന്ന ക്രൂരമായ പീഢനങ്ങളെക്കുറിച്ച് വിവരിക്കുന്നും ഉണ്ട്. കോട്ടയം -മല്ലപ്പള്ളിയിലുണ്ടായിരുന്ന അടിമച്ചന്തയെക്കുറിച്ചും പാതിരി പരാമർശിച്ചിട്ടുണ്ട്. അന്നും ഇന്നും മല്ലപ്പള്ളി സിറിയൻ ക്രിസ്ത്യാനികളുടെ ശക്തികേന്ദ്രമാണ്. പൊതുവെ പ്രോട്ടസ്റ്റന്റ് ക്രിസ്ത്യൻ മിഷനറിമാർ, സിറിയൻ ക്രിസ്ത്യാനികളെ മുൻവിധികളോടെയാണ് വിലയിരുത്തിയിരുന്നത്. സിറിയൻ ക്രിസ്ത്യാനികളെക്കുറിച്ച് ഇപ്രകാരം എഴുതുവാൻ ഇതും ഒരു കാരണമായി കരുതാവുന്നതാണ്. പക്ഷെ മറ്റു ചില വിവരങ്ങൾ കൂടി കൂട്ടിയിണക്കി ചിന്തിച്ചാൽ പാതിരി മറ്റീർ സിറിയൻ ക്രിസ്ത്യനികൾക്ക് നേരെ ഉന്നയിച്ച ആരോപണങ്ങളിൽ കാര്യമുള്ളതായി കാണാം. അതിനെക്കുറിച്ച് മറ്റൊരു ലേഖനത്തിൽ വിശദീകരിക്കുന്നതാണ്.
ചരിത്രരേഖകളിൽ നിന്നും ലഭ്യമായ എല്ലാ വിവരങ്ങളും, സാമാന്യബുദ്ധിയും (commonsense) കൂടാതെ പാരമ്പര്യത്തെയും ചേർത്ത് വിലയിരുത്തിയാൽ ഒരു കാര്യം സുസ്പഷ്ടമാണ്. കേരളത്തിലെ പറമ്പിലും പാടത്തും ഉണ്ടായിരുന്ന പാരമ്പര്യ കൃഷിരീതികൾക്ക് അടിമപ്പണിയുടെ ആവശ്യം തീർത്തും ഉണ്ടായിരുന്നില്ല. പാരമ്പര്യ കൃഷിവൃത്തിയിൽ പുലയന്മാരെ പീഢിപ്പിച്ച് ചൂഷണം ചെയ്ത് പണിയെടുപ്പിക്കേണ്ട ആവശ്യം ഉദിച്ചിരുന്നില്ല. ഭൂവുടമകളും, കാർഷിക തൊഴിലാളികളായിരുന്ന പുലയന്മാരും ഒരേ കൃഷിവിഭവങ്ങൾ തന്നെയായിരുന്നു ഭക്ഷിച്ചിരുന്നത്. അതിനാൽ കൃഷിയിടങ്ങളിൽ സ്വന്തം ഇഷ്ടപ്രകാരമല്ലാതെ ബലം പ്രയോഗിച്ച് ആരെക്കൊണ്ടും അടിമപ്പണി ചെയ്യിക്കേണ്ട ആവശ്യം വരുന്നില്ല. പക്ഷേ നാണ്യ / തോട്ട വിളകൾ കേരളത്തിൽ ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയതോടെ ഇവിടുത്തെ കാർഷിക വ്യവസ്ഥയും വൃത്തിയും താളം തെറ്റുകയും, കാർഷിക തൊഴിലാളികൾ അടിമപ്പണി ചേയ്യേണ്ടതായും വന്നു. ഒരു ക്രിസ്ത്യൻ യൂറോപ്യൻ പ്ലാന്റർ, തിരുവിതാംകൂറിൽ നിന്നും മലബാറിലേക്ക് കൊണ്ടുപോകുന്നതിനുവേണ്ടി ആലപ്പുഴയിൽ നിന്നും അടിമകളെ വാങ്ങിയതായി പാതിരി പരാമർശിച്ചിട്ടുണ്ട്. ഒരു മുഹമ്മദ്ദീയനാണ് ഇയാൾക്ക് അടിമകളെ വിറ്റതെന്നും, മുഹമ്മദ്ദീയരായിരുന്നു അടിമക്കച്ചവടത്തിൽ ഏർപ്പെട്ടിരുന്നെതെന്നും പാതിരി രേഖപ്പെടുത്തിയിട്ടുണ്ട്. (പേജ് 301, Slavery, Native Life in Travancore). തോട്ടം സ്ഥാപിച്ച്, ഈ നാണ്യ- തോട്ട വിളക്കൃഷികളിൽ ഏർപ്പെട്ടതിൽ ഭൂരിപക്ഷവും അന്യമതസ്ഥരായിരുന്നു, പ്രത്യേകിച്ച് കേരളത്തിലെ ക്രിസ്ത്യാനികൾ. പാരമ്പര്യ കൃഷി രീതികളെ അട്ടിമറിച്ചത് ഇക്കൂട്ടർ ആണെന്ന് പറയാം. അതോടെ പുലയന്മാർ അടിമകളായി ഗണിക്കപ്പെടുകയും ചെയ്തു. ഇവരെ പിന്നീട് മതം മാറ്റി ബൗദ്ധിക അടിമത്തവും കൂടി ഇവരുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടു.
കേരള-ചരിത്രത്തെ ന്യുനപക്ഷമതസ്ഥരിൽ നിന്നും, രാഷ്ട്രീയക്കാരുടെയും അവരോട് വിധേയത്വം കാണിക്കുന്ന ചരിത്രകാരന്മാരുടേയും കരാളഹസ്തങ്ങളിൽ നിന്നും, വീണ്ടെടുക്കേണ്ടതുണ്ട് !!
1921-ൽ മലബാറിലെ ഹിന്ദുക്കൾ നേരിടേണ്ടിവന്ന ജിഹാദി ആക്രമണങ്ങൾക്ക് തിരികൊളുത്തിയത് ക്രിസ്ത്യൻ ബ്രിട്ടീഷുകാർക്കെതിരെ അലി സഹോദരന്മാർ ഭാരതത്തിൽ തുടങ്ങിയ ഖിലാഫത്ത് സമരമായിരുന്നു. ഇത് തികച്ചും മതപരമായ ലക്ഷ്യങ്ങൾക്കുവേണ്ടിയുള്ള സമരമായിരുന്നു. ആദ്യലോകമഹായുദ്ധം തുർക്കിയിലെ ഓട്ടോമാൻ സുൽത്താന്റെ പരാജയത്തിൽ കലാശിച്ചു. ബ്രിട്ടനും സഖ്യകക്ഷികളും കർശന വ്യവസ്ഥകൾ അടങ്ങിയ ഒരു സമാധാന ഉടമ്പടിയിൽ ഒപ്പിടുവാൻ സുൽത്താനെ നിർബന്ധിച്ചു. സുൽത്താനെ ലോകത്തിലെ സുന്നി മുസ്ലീംങ്ങളുടെ ഖലീഫയായിട്ടാണ് കരുതിയിരുന്നത് . ഇത് മതപരമായ ഒരു പരമോന്നപത പദവിയായിരുന്നു. ഈ പദവിയും അതിനു ചേർന്ന അധികാരങ്ങളും ബ്രിട്ടീഷ് ഇടപെടൽ കൊണ്ട് നഷ്ടമാകുമെന്ന് കരുതി, ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യൻ മുഹമ്മദ്ദീയർ തുടങ്ങിയ സമരമാണ് ഖിലാഫത്ത്. ഭാരതത്തിന്റെ സ്വാതന്ത്ര്യവുമായി യാതൊരു ബന്ധവുമില്ലാത്ത സമരം. ശത്രു ശത്രുവിന്റെ ശത്രു ആയതിനാൽ മിത്രമാണല്ലോ ! അങ്ങിനെ കരുതിയിട്ടായിരിക്കാം, ഗാന്ധിജിയും ബ്രിട്ടീഷുകാർക്കെതിരെയുള്ള മതപരമായ ഈ സമരത്തിൽ മുഹമ്മദ്ദീയരായ അലി സഹോദരന്മാരോടൊപ്പം ചേരുവാൻ തീരുമാനിച്ചു. ഇതേത്തുടർന്ന് മുസ്ലീംങ്ങൾക്കൊപ്പം ഖിലാഫത്ത് സമരത്തിൽ പങ്കുചേരാൻ ഗാന്ധിജി കോൺഗ്രസ്സ് പ്രവർത്തകരോട് ആഹ്വാനം ചെയ്തിരുന്നു. ഗാന്ധിജിയുടെയും മറ്റ് കോൺഗ്രസ്സ് നേതാക്കളുടെയും നിർദ്ദേശപ്രകാരം കോൺഗ്രസ്സ് പ്രവർത്തകരാണ് മലബാറിലെ മുസ്ലീം പ്രദേശങ്ങിൽ സഞ്ചരിച്ച് അവിടുണ്ടായിരുന്ന മുഹമ്മദ്ദീയരെ ഹാലിളക്കിയത്. ഗാന്ധിജിയും കോൺഗ്രസ്സുകാരും ചേർന്ന് ഒരുക്കിയ അരങ്ങിലാണ് മലബാറിലെ മതഭ്രാന്തന്മാരായ മുഹമ്മദ്ദീയർ ആടിത്തിമിർത്തത്. അതിനാൽ മലബാറിലെ ഹിന്ദുവംശഹത്യയിൽ കോൺഗ്രസ്സുകാരുടെ കൈകളും രക്തപങ്കിലമാണ്.
ഈ രാഷ്ട്രീയ പശ്ചാത്തലത്തിൽ (കഴിഞ്ഞ ഖണ്ഡികയിൽ സൂചിപ്പിച്ചത്) മലബാറിൽ ജിഹാദിന്റെ പേരിൽ മുഹമ്മദ്ദീയർ ഹിന്ദുക്കളോടു കാണിച്ച കൊടും ക്രൂരതകളെ, കോൺഗ്രസ്സ് നേതാക്കളും, കോൺഗ്രസ്സിനോട് അനുഭാവമുള്ളവർ രചിച്ച പുസ്തകങ്ങളിലും, ആഖ്യാനങ്ങളിലും വെള്ളപൂശുകയാണുണ്ടായത്. കേരളത്തിൽ മാറി മാറി കോൺഗ്രസ്സ് സർക്കാറുകളും ഇടതുപക്ഷ സർക്കാറുകളും അധികാരത്തിൽ വന്ന സാഹചര്യത്തിൽ, കോൺഗ്രസ്സുകാരെ കവച്ചുവയ്ക്കുന്ന വിധത്തിലാണ് ഇടതുപക്ഷ രാഷ്ട്രീയക്കാരും, അവരോട് അനുഭാവമുള്ള ചരിത്രകാരന്മാരും ആഖ്യാകാരന്മാരും മാപ്പിള കലാപത്തെ വക്രികരിച്ചത്. മലബാറിലെ നൂറ്റാണ്ട് ജിഹാദിനെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ആഖ്യാനങ്ങൾക്ക് ഇണങ്ങും വിധത്തിൽ കാർഷികസമരമായി വക്രീകരിച്ച് ചരിത്രം സൃഷ്ടിച്ചെടുക്കാൻ അവരും ശ്രമിച്ചുകൊണ്ടിരിക്കുന്നു. മലാബാറിലെ ഈ ജിഹാദ് ചരിത്രം മാത്രമല്ല, കേരളത്തിന്റെ പല ചരിത്രസംഭവങ്ങളും ഇരുമുന്നണികളോടും വിധേയത്വമുള്ള ചരിത്രകാരന്മാരും സാംസ്കാരിക നായകന്മാരും, രാഷ്ട്രീയക്കാരും ചേർന്ന്, വാസ്തവിക വിരുദ്ധമായി വക്രീകരിക്കയാണുണ്ടായത്. ചാന്നാർ ലഹള, നങ്ങേലിക്കഥ, മുലക്കരം ഒക്കെ ഇതിനുദാഹരണങ്ങളാണ്. ചുരുക്കത്തിൽ ഇന്ന് അക്കാദമിക്ക് തലത്തിൽ പഠിപ്പിച്ച് പ്രചരിപ്പിയ്ക്കുന്ന കേരള ചരിത്രം, കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ ആത്യന്തികമായ ഉന്മൂലനം ലക്ഷ്യം വച്ചുള്ളതാണ്. അതിനാൽ കേരളത്തിന്റെ ശരിയായ സാമൂഹ്യ ചരിത്രവും യാഥാർത്ഥ്യങ്ങളും സവർണ്ണ ഹിന്ദുക്കൾ മനസ്സിലാക്കി വീണ്ടെടുത്ത് , മതന്യൂനപക്ഷങ്ങളും രാഷ്ട്രീയക്കാരും ഏർപ്പെട്ടിരിക്കുന്ന കപടചരിത്ര ആഖ്യാനങ്ങളെ പ്രതിരോധിക്കയും, അവയിലെ പൊള്ളത്തരങ്ങളെ പൊതുമണ്ഡലത്തിന്റെ ശ്രദ്ധയിൽ പെടുത്തേണ്ടതും ഉണ്ട്.
ജയ് ഹിന്ദ്.
…. തുടരും
Readers may give their comments in the comment-box below or alternately they may send their responses either by sms/whatsapp to 6369649276
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 82. മഹാഭാരതയുദ്ധം : കാരണങ്ങളും ഫലങ്ങളും
- 81. രോഗികളുടെയും ആശുപത്രികളുടെയും വർദ്ധനയെക്കുറിച്ച് സ്വാമി നിർമ്മലാനന്ദഗിരിയുടെ പ്രതികരണം….
- 80. നായന്മാരുടെ മതാന്ധത : ഭാഗം 2 – മന്നം
Unique Visitors : 24,209
Total Page Views : 37,739
ഓരോ കുടുംബത്തിനും ഒരു തല പുലയനും അവന്റെ കീഴിൽ അവരുടെ kudumbathileyo അവന്റെ കീഴിലോ പണിക്കാർ ഉണ്ടായിരുന്നു. കഠിനമായ ശിക്ഷകൾ ഇല്ലായിരുന്നു.അവർ വിധേയരായി പണി എടുക്കുമായിരുന്നു കഠിനമായി. പറയുന്ന കൂലി കൈപ്പറ്റി കോള നം! അവർക്ക് ഭക്ഷണം കൊടുക്കുമായിരുന്നു. ഒരു പണിക്കാർ മറ്റു കുടുംബത്തിൽ paniyedukkilla.പിന്നെ കിടപ്പാടം ഉണ്ടായിരുന്നു. അത് എപ്പോൾ വേണേൽ മാറ്റാം. ഞാൻ കേട്ടിട്ടുണ്ട് ഒരു പ്രായമായ മുത്തശ്ശി പുലയി അവർ adikaaram ആണ് എന്ന് പറയുന്നത്. അതെന്താ അങ്ങനെ പറഞ്ഞെ?എന്റെ കേൾവി അനുസരിച്ച് ഒരു സിറിയൻ കുടുംബം പണിക്കാരെ നിലവറയിൽ തള്ളിയിരുന്നു എന്ന്!?പതം ഉണ്ടായിരുന്നത് അറിയാമല്ലോ?പക്ഷേ സ്വന്തം ഭൂമിയും, കൂലിക്കൂ ടുത്തലു ഒക്കെ പിന്നീടാണ് ഉണ്ടായത്. അയിത്തം ഉണ്ടായിട്ടു പോലും ഞങ്ങളെ എടുത്തു കൊണ്ട് നടക്കുമായിരുന്നു.അറിയില്ല ഞങ്ങളുടെ പ്രത്യേകത ആയിരുന്നോ എന്ന്! ഒരാള് കാള കുത്തി ചികിത്സയുമായി അച്ഛൻ വീടിലെ ഏതോ ചർത്തിലോ മറ്റോ കിടന്നതയി കേട്ടിട്ടുണ്ട്.അവരുമായി വളരെ അടുപ്പത്തിൽ ആയിരുന്നിരിക്കണം.