58. പത്തൊൻപതാം നൂറ്റാണ്ടിലെ തൊഴിലുറപ്പ് പദ്ധതി !! “നമ്മുടെ” ചരിത്രകാരന്മാർ കാണാതെ പോയത് || അടിമത്വം കേരളത്തിൽ ഭാഗം 13
പത്തൊൻപാതം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ മാത്രമല്ല, ചരിത്രാതീത കാലം മുതൽ അതു വരെ നൂറ്റാണ്ടുകളായി കേരളത്തിൽ നിലനിന്നിരുന്ന ഒന്നാണ് കർഷകത്തൊഴിലാളികളായിരുന്ന പുലയന്മാരുടെ തൊഴിലുറപ്പ് വ്യവസ്ഥ. കൃഷിസ്ഥലങ്ങളുടെ ഉടമയായ ജന്മിയ്ക്ക് (ഭൂവുടമയ്ക്ക്) ഏതെങ്കിലും വിധത്തിൽ പ്രതികൂലമായ സാഹചര്യങ്ങൾ ഉണ്ടാവുകയും, കൃഷി ചെയ്യാനാവതെ, അതിൽ പണി ചെയ്തിരുന്ന പുലയന്മാർക്ക് ജീവനാംശവും നല്കുവാനാവതെ ഭൂമി വില്ക്കേണ്ടി വരുന്ന അവസ്ഥയിൽ അതിൽ പണി ചെയ്തിരുന്ന കർഷകത്തൊഴിലാളികൾക്ക് തൊഴിൽ(പണി) ഒരുകാരണവശാലും നഷ്ടമാകതെ അവരുടെ ക്ഷേമത്തെക്കരുതി ഒരു വ്യവസ്ഥ കേരളത്തിൽ നിലനിന്നിരുന്നു. ഈ വ്യവസ്ഥയെ ക്രിസ്ത്യൻ ബ്രിട്ടീഷ്…