കർഷകത്തൊഴിലാളികളായിരുന്ന പുലയർക്ക് സുഖമായ ഉപജീവനത്തിനുള്ള കൂലി ലഭിച്ചിരുന്നു !
ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥനായിരുന്ന ഫ്രാൻസിസ് ബുക്കാനന്റെ റിപ്പോർട്ടുകൾക്കൊപ്പം മറ്റു ചില ബ്രിട്ടീഷ് രേഖകൾ കൂടി പരിശോധിയ്ക്കുന്നത് പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഭാരതത്തിന്റെയും ഒപ്പം കേരളത്തിന്റയും സാമൂഹ്യ പരിസ്ഥിതികൾ മനസ്സിലാക്കുന്നതിനും, അതിലൂടെ ‘അദ്ധ്വാനിയ്ക്കുന്നവന്റെ’ ജീവിതത്തെക്കൂടി അറിയുന്നതിനും ഉപകരിയ്ക്കും. ബ്രിട്ടീഷ് രേഖകളിൽ നിന്നും പത്തൊൻപതാം നൂറ്റാണ്ടിലെ ഭാരതത്തിലുണ്ടായിരുന്ന തൊഴിലാളികളെക്കുറിച്ചുള്ള അനുബന്ധ വിവരങ്ങൾ (data) ലഭ്യമാണ്. അവയിലെ ചില പ്രസക്തഭാഗങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ ഇവിടെ നല്കുന്നു. ഭാരതത്തിൽ ട്രേഡ് യൂണിയനുകൾ ഉണ്ടാകുന്നതിനു മുമ്പുള്ള സ്ഥിതിവിശേഷങ്ങളാണ് ഇവയിൽ പ്രതിഫലിയ്ക്കുന്നതെന്ന് പ്രത്യേകം ഓർക്കേണ്ടതുണ്ട്.
1814-ൽ പ്രസിദ്ധീകരിച്ച ‘Interesting Extracts from the Minutes of Evidence Taken before the COMMITTEE OF THE WHOLE HOUSE, To Whom it was Referred, to Consider of the Affairs of the East India Company, IN THE SESSIONS 1813; Illustrative of the Improvements in the Manufacture of Iron, Steel, Brass, Tin, Copper, Hemp, Cordage, &c, BY THE NATIVES OF INDIA, എന്ന 64 പേജുകൾ ഉള്ള പുസ്തകത്തിൽ നിന്നും ഉള്ള സ്ക്രീൻഷോട്ടുകൾ ഇവിടെ നല്കുന്നു.
ബ്രിട്ടീഷ് പാർലമെന്ററി വ്യവസ്ഥയുടെ ഭാഗമാണ് COMMITTE OF THE WHOLE HOUSE. ഭാരതത്തിലെ തൊഴിലാളികളെക്കുറിച്ചും, അവർക്ക് ലഭിച്ചിരുന്ന വേതനങ്ങളെക്കുറിച്ചും, ബ്രിട്ടീഷ് ഉല്പന്നങ്ങൾ ഭാരതത്തിൽ വില്ക്കാൻ സാധിയ്ക്കാത്തതിനെക്കുറിച്ചും മറ്റും ബ്രിട്ടീഷ് പാർലമെന്റിൽ ചർച്ച ചെയ്തതിന് മുന്നോടിയായി സമർപ്പിയ്ക്കപ്പെട്ട തെളിവുകൾ (Minutes of Evidence ) അടങ്ങിയ വിശദമായ റിപ്പോർട്ടിൽ നിന്നെടുത്ത extracts (രത്നച്ചുരുക്കം) ആണ് ഈ ലഘുപുസ്തകത്തിൽ ഉള്ളത്. ഈസ്റ്റ് ഇന്ത്യ കമ്പനി കൈയ്യടക്കിയ പ്രദേശങ്ങളിൽ നേരിട്ട് ഭരണം നടത്തിയ കമ്പനി ഉദ്യോഗസ്ഥന്മാർ നല്കിയ വിവരങ്ങളാണ് തെളിവുകളായി ബ്രിട്ടീഷ് പാർലമെന്റ് സ്വീകരിച്ചത്. അപ്രകാരം 22 ഉയർന്ന ഉദ്യോഗസ്ഥന്മാർ നല്കിയ തെളിവുകളുടെ രത്നച്ചുരുക്കമാണ് ഈ പുസ്തകത്തിൽ ഉള്ളത്. അതിൽനിന്നും random ആയി തിരഞ്ഞെടുത്ത നാല് ഉദ്യോഗസ്ഥന്മാരുടെ പ്രതികരണങ്ങൾ ഇവിടെ നല്കുന്നു.
Lord Teignmouth
ഭാരതത്തിൽ തൊഴിൽ ചെയ്ത് ജീവിയ്ക്കുവാൻ യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല എന്നാണ് Lord Teignmouth ബ്രിട്ടീഷ് പാലർമെന്ററി കമ്മറ്റിയ്ക്കു മുമ്പാകെ തെളിവ് നല്കിയത്. മൂന്നു ഷില്ലിങ്ങ് (3s) മാസവരുമാനമുള്ള ഒരു തൊഴിലാളി ആഡംബരപൂർവ്വമായി, സുഖലോലുപനായി ജീവിച്ചിരുന്നു. ഇന്നത്തെ വിനിമയ നിരക്കു പ്രകാരം 1 shilling = 5.68 paisa ആണ്. ലോകത്തുള്ള മറ്റേത് രാജ്യത്തെക്കാളും ഭാരതത്തിലെ തൊഴിലാളികളുടെ ജീവതം സുഖപ്രദമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (സ്ക്രീൻഷോട്ട് കാണുക)
വസ്ത്രങ്ങളുടെ ഉപഭോഗം !!
Lord Teignmouth പറഞ്ഞ ഒരു പ്രധാനപ്പെട്ട കാര്യം വസ്ത്രങ്ങളുടെ ഉപഭോഗത്തെക്കുറിച്ചാണ്. തൊഴിലാളികൾ വളരെക്കുറച്ച് വസ്ത്രങ്ങൾ മാത്രമെ ഉപയോഗിച്ചിരുന്നുള്ളൂ. ഇത് അദ്ദേഹം എടുത്തുപറഞ്ഞിട്ടുണ്ട്. കേരളത്തിലെ നമ്പൂതിരിമാരും നായന്മാരും വളരെ കുറച്ച് വസ്ത്രങ്ങൾ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ എന്ന് ബുക്കാനനും രേഖപ്പെടുത്തിയിട്ടുണ്ട്. (പേജ് 353, vol 2 : ഇതിന്റെ സ്ക്രീൻഷോട്ട് ഈ ലേഖനത്തിൽ നല്കിയിട്ടുണ്ട്.) ഭാരതത്തിലെ ജനങ്ങളുടെ സ്വഭാവ സവിശേഷത കാരണം, ബ്രിട്ടനിലെ തുണി മില്ലുകളിൽ ഉത്പാദിപ്പിയ്ക്കപ്പെടുന്ന തുണിത്തരങ്ങൾ ഭാരതത്തിൽ വിറ്റഴിക്കാൻ സാധിച്ചിരുന്നില്ല. ഇത് ബ്രിട്ടനിലെ ‘ജനപ്രതിനിധികളെ’ അലോസരപ്പെടുത്തിയിരുന്നു. ഭാരതീയരുടെ ലളിതമായ ജീവിതശൈലിയും പെരുമാറ്റങ്ങളും ക്രിസ്ത്യൻ ബ്രിട്ടീഷ് വാണിജ്യ താല്പര്യങ്ങൾക്കും വളർച്ചയ്ക്കും വിഘാതമായിരുന്നു. ഈ തടസ്സങ്ങളെ തട്ടിമാറ്റുവാൻ ക്രിസ്ത്യൻ ബ്രിട്ടീഷുകാരും അവരുടെ ജനപ്രതിനിധികളും വഴികൾ തേടിക്കൊണ്ടിരുന്നു. Lord Teignmouth നല്കിയ തെളിവുകൾ, വ്യാജ കേരള നവോത്ഥാനത്തിന്റെ ഭാഗമായ വ്യാജ മാറു-മറയ്ക്കൽ സമരത്തിന്റെ യഥാർത്ഥ കാരണങ്ങളെയും, ഈ വ്യാജ കഥ നിർമ്മിച്ച് പ്രചരിപ്പിച്ച ഗൂഢ പിന്തിരിപ്പൻ ശക്തികളെയും വെളിച്ചത്തുകൊണ്ടുവരുന്നാണ് !!! ബ്രിട്ടീഷ് വാണിജ്യ താല്പര്യങ്ങൾക്കും, ക്രിസ്ത്യൻ മിഷനറിമാരുടെ മതപരിവർത്തന താല്പര്യങ്ങൾക്കും വേണ്ടി മെനഞ്ഞെടുത്ത ഈ മാറു-മറയ്ക്കൽ സമര കഥ, ഇന്ന് കമ്മികൾ ഏറ്റെടുത്ത് പ്രചരിപ്പിച്ചുകൊണ്ടിരിയ്ക്കുന്നു!! (താഴെ നല്കിയിരിയ്ക്കുന്ന കമ്മികളുടെ പ്രചാരണ പോസ്റ്റർ ശ്രദ്ധിയ്ക്കുക !) അവരുടെ ഈ നീചപ്രവർത്തി ജനങ്ങൾ മനസ്സിലാക്കിയെങ്കിൽ !!
Colonel Thomas Munro
തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവരുടെ വേതനങ്ങളെക്കുറിച്ചും അത് അവരുടെ ഉപജീവനത്തിന് തികഞ്ഞിരുന്നോ എന്നുള്ള ചോദ്യങ്ങൾക്ക് കേണൽ തോമസ്സ് മൺറോ നല്കിയ മറുപടി താഴെനല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ടിൽ കാണാം. ഇവിടെ കാർഷികവൃത്തിയിൽ മാത്രം ഏർപ്പെട്ടിരുന്നവരുടെ വേതനം കണ്ണക്കാക്കുമ്പോൾ, ഒരു കർഷകത്തൊഴിലാളിയ്ക്ക് മാസം ശരാശരി 5s (five shillings) ലഭിച്ചിരുന്നു എന്നും, ഏറ്റവും കുറഞ്ഞത് 4s ലഭിച്ചിരുന്നു എന്നം കേണൽ തോമസ് മൺറോ തെളിവു നല്കിയതായി കാണാം. തോമസ് മൺറോ കർഷകത്തൊഴിലാളികളെക്കുറിച്ച് മാത്രമാണ് പറഞ്ഞിട്ടുള്ളത്. (പച്ച നിറത്തിൽ ഹൈലൈറ്റ് ചെയ്ത വാചകം ശ്രദ്ധിയ്ക്കുക.). ഈ കർഷക തൊഴിലാളികൾക്കു കിട്ടുന്ന വേതനം അവർക്കും അവരുടെ കുടുംബങ്ങൾക്കും ഉപജീവനത്തിനായി തികയുമോ എന്ന ചോദ്യത്തിനും നല്കിയ ഉത്തരം ശ്രദ്ധിയ്ക്കുക. കർഷകത്തൊഴിലാളികളെ അവർക്കു ലഭിച്ചിരുന്ന വാർഷിക വരുമാനത്തിനെ ആസ്പദമാക്കി തോമസ് മൺറോ മൂന്നായി തരം തിരിച്ചു. കമ്പനിയ്ക്ക് ഭരിയ്ക്കാൻ അവകാശം ലഭിച്ച ജില്ലകളിലെ (ceded districts) മൊത്തം ജനസംഖ്യ two million (20 ലക്ഷം, One Million = 10 Lakhs ) ആണെന്ന് തോമസ് മൺറോ കണക്കാക്കുന്നു. ഇതിൽ ആദ്യ വിഭാഗമായ 5 ലക്ഷം പേർ കാർഷിക തൊഴിലിൽ നിന്നും മറ്റും ശരാശരി fourty shillings-ഉം(40s), രണ്ടാം വിഭാഗക്കാരായ10 ലക്ഷം പേർ twentyseven shillings-ഉം (27s) വാർഷിക വരുമാനമുള്ളവരാണ്. മൂന്നാം വിഭാഗമായ ബാക്കിവരുന്ന ഏറ്റവും പാവപ്പെട്ട അഞ്ച് ലക്ഷത്തിന്റെ ശരാശരി വാർഷിക വരുമാനം 18s(18 shillings) ആണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പ്രവൃത്തി ചെയ്യാൻ സന്നദ്ധരായവർക്ക് തക്കതായ കൂലി ലഭിച്ചിരുന്നു എന്ന് തോമസ് മൺറോ നല്കിയ തെളിവുകളിൽ നിന്നും മനസ്സിലാക്കാം.
Alexander Falconar, Esq
അലക്സാൻഡർ ഫാൽക്കണറോട് ചോദിച്ച ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഓരോ ഭാരതീയനും ഗൗരവമായി കണക്കാക്കേണ്ടതുണ്ട്. അതിനാൽ ആ ചോദ്യോത്തരങ്ങൾ (സ്ക്രീൻഷോട്ട് കാണുക) ഇവിടെ അതേപടി മലയാളത്തിൽ നല്കുന്നു.
ചോദ്യം 1 : താങ്കളുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ തദ്ദേശ്ശീയരായ ഭാരതീയർ യൂറോപ്യൻ ഉല്പനങ്ങൾക്ക് പ്രത്യേകിച്ച് ബ്രിട്ടീഷ് ഉല്പന്നങ്ങൾക്കായി ഗണ്യമായ ആവശ്യം(demand) ഒരുക്കിത്തരുമോ ?
ഉത്തരം : തദ്ദേശീയരായ ഭാരതീയർക്ക് യുറോപ്യൻ ഉല്പന്നങ്ങളുടെ ആവശ്യം നന്നേ കുറവാണ്.
ചോദ്യം 2: ഇക്കഴിഞ്ഞ വർഷങ്ങളിൽ, അതായത് അടുത്ത കാലത്ത് വിദേശ ഉല്പന്നങ്ങളുടെ ആവശ്യം (ഇന്ത്യയിൽ) വർദ്ധിച്ചതായി താങ്കൾക്കു കാണുവാൻ കഴിഞ്ഞോ ?
ഉത്തരം : എനിയ്ക്ക് അറിയാവുന്നിടത്തോളം, ആവശ്യം വർദ്ധിച്ചിട്ടില്ല, അടുത്ത കാലത്ത് ആവശ്യം(demand) കുറഞ്ഞതായി കാണുന്നു
ചോദ്യം 3 : താങ്കളുടെ പ്രസ്താവന പ്രകാരം, ഈ രാജ്യത്തെ (ബ്രിട്ടനെ) അപേക്ഷിച്ച് ഇന്ത്യയിൽ അദ്ധ്വാനത്തിനുള്ള കൂലി, നന്നേ കുറവാണെന്ന് വരുന്നു. ഇതിൽ നിന്നും, തൊഴിലാളികളുടെ കുറഞ്ഞ കൂലിക്കനുസരണമായി, അവരുടെ ജീവതവും ജീവിത സാഹചര്യങ്ങളും സുഖപ്രദമല്ലെന്നാണോ താങ്കൾ പറഞ്ഞുവരുന്നത് ?
ഉത്തരം : അല്ലേ അല്ല. ഈ രാജ്യത്തെ (ബ്രിട്ടൻ) തൊഴിലാളികളെ അപേക്ഷിച്ച് ഭാരതത്തിലെ തൊഴിലാളികൾ വളരെ സുഖപ്രദമായ ജീവിതമാണ് നയിക്കുന്നത്. അവരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റിയാണ് അവർ ജീവിച്ചുപോരുന്നത്.
ചോദ്യം 4: ഇന്ത്യയിൽ കൂലി വളരെ തുച്ഛമായതിനാൽ, അവിടുത്തെ തൊഴിലാളികൾ ദുരിതപൂർണ്ണമായ ജീവിതമാണ് നയിയ്ക്കുന്നത് എന്ന് താങ്കൾ കരുതുന്നുണ്ടോ ?
ഉത്തരം : തീർച്ചയായും ഇല്ല.
ചോദ്യം 5 : തദ്ദേശീയരുടെ ലളിതമായ ജീവിതവും ആചാരങ്ങളും അവരുടെ ഉപജീവനത്തിന് വേണ്ടിവരുന്ന ചിലവുകൾ ഗണ്യമായി കുറയ്ക്കുകയും, ഈ ഘടകങ്ങളാണ് ഇന്ത്യയിലെ തൊഴിലാളികളുടെ വേതനം ഏറ്റവും കുറവായതായിത്തീരാൻ കാരണങ്ങളായതെന്ന് താങ്കൾ കരുതുന്നുണ്ടോ ?
ഉത്തരം : തികച്ചും ഇതുതന്നെയാണ് കാരണങ്ങൾ.
ചോദ്യം 6 : തദ്ദേശീയരായ ഇന്ത്യാക്കാരുടെ ലളിതമായ ജീവിത ശൈലി അവിടുത്തെ കാലവസ്ഥ പ്രകാരം രൂപപ്പെട്ടുവന്നതാണെന്ന് താങ്കൾ കരുതുന്നുണ്ടോ ?
ഉത്തരം : ഭൗതികമായ സാഹചര്യങ്ങളും, കാലവസ്ഥയിലെ പ്രത്യേകതകളും, ജനങ്ങളുടെ സ്വഭാവ സവിശേഷതകളും അവരുടെ ലളിതമായ ജീവിതശൈലിയ്ക്ക് ഹേതുവാണ്.
(Note : ഈ ഉൽക്കൃഷ്ടമായ ജീവതിശൈലിയ്ക്ക് നിദാനം ഭാരതീയ ഹിന്ദു-സംസ്കാരമാണെന്ന് ബ്രിട്ടീഷുകാർ എടുത്ത് പറഞ്ഞില്ലെങ്കിലും, നമ്മൾ ഉറക്കെ ഉറക്കെ പറയേണ്ടതുണ്ട്.)
ചോദ്യം 7 : വളരെയധികം വരുന്ന തദ്ദേശീയരായ ഇന്ത്യയിലെ ജനങ്ങൾക്കായി, വലിയ തോതിൽ യൂറോപ്പിലെ രാജ്യങ്ങൾ, ഉല്പാദന രാജ്യങ്ങളായിത്തീരുവാൻ എന്തെങ്കിലും സാഹച്യങ്ങൾ(ഇന്ത്യയിൽ) നിലവിൽ ഉണ്ട് എന്ന് താങ്കൾ കരുതുന്നുവോ ?
ഉത്തരം : ഞാൻ അങ്ങിനെ കരുതുന്നില്ല.
ചോദ്യം 8 : ഇന്ത്യയിൽ നിന്നുമുള്ള വ്യാപാരച്ചരക്കുകൾ, ഇന്ത്യയെക്കാളും കുറഞ്ഞ ദൂരത്തിൽ നിന്നും കൊണ്ടുവരുന്ന സമാനമായ ചരക്കുകളുമായി മത്സരിച്ച്, യുറോപ്യൻ വിപണികളിൽ ലാഭകരമായി വിറ്റഴിയ്ക്കാൻ കഴിയുന്നതിന്റെ കാരണങ്ങൾ എന്തെല്ലാം ?
ഉത്തരം : ഇന്ത്യയിലെ വളരെ കുറഞ്ഞ വേലക്കൂലിയാണ് അവിടെനിന്നുമുള്ള ചരക്കുകളുടെ വിലക്കുറവിന് കാരണമായിട്ടുള്ളത്.
ചോദ്യം 9 : ഈ സാഹചര്യത്തിൽ ഇന്ത്യയിലെ തൊഴിൽ വേതനം വർദ്ധിപ്പിച്ചാൽ, അത് യൂറോപ്യൻ വിപണിയിലേയ്ക്ക് കയറ്റി അയയ്ക്കുന്ന ഇന്ത്യൻ ഉല്പന്നങ്ങളുടെ വില ആനുപാതികമായി വർദ്ധിപ്പിയ്ക്കില്ലേ ?
ഉത്തരം : തീർച്ചയായും ഇന്ത്യൻ ഉല്പന്നങ്ങളുടെ വില വർദ്ധിയ്ക്കും.
ചോദ്യം 10: ഇന്ത്യയിലുള്ള യൂറോപ്യന്മാരുടെ ആവശ്യത്തിനായി ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്തിരുന്ന സാധനങ്ങൾ, ഈ സാധനങ്ങൾ നിർമ്മിയ്ക്കുന്ന തൊഴിലിൽ നൈപുണ്യം ഉള്ള ബ്രിട്ടീഷ് കൗശലപ്പണിക്കാരുടെയും, ഇവയിൽ വൈദഗ്ദ്ധ്യം നേടിയ ബ്രിട്ടീഷ് തൊഴിലാളികളുടെയും മേൽനോട്ടത്തിൽ, ഇന്ത്യൻ തൊഴിലാളികെ ഉപയോഗിച്ച് തദ്ദേശീയമായി(പ്രസിഡൻസികളിൽ) ഉല്പാദിപ്പിയ്ക്കപ്പെടുന്നു എന്ന കാര്യം താങ്കളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ ?
ഉത്തരം : യുറോപ്യൻ ഫോർമാൻന്മാരുടെ മേൽനോട്ടത്തിൽ, തദ്ദേശീയരായ കൗശലപ്പണിക്കാർ (native skilled labour), യുറോപ്യൻ വംശജരുടെ ഉപയോഗത്തിന് ആവശ്യമായി വരുന്ന സാധനങ്ങളുടെ സിംഹഭാഗവും മദ്രാസ് പ്രസിഡൻസിയിൽ തയ്യാറാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
John Stracey Esq
ചോദ്യം 1 : കാർഷിക വിഭവങ്ങളും മറ്റ് വിഭവങ്ങളും ഉല്പാദിപ്പിയ്ക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിയ്ക്കുന്നവരായി ഇന്ത്യയിലെ ജനങ്ങളെ വർണ്ണിയ്ക്കാനാവുമോ ?
ഉത്തരം : സംശയലേശമന്യേ വർണ്ണിയ്ക്കാനാവും.
ചോദ്യം 2 : ഈ രണ്ട് തലത്തിൽ കർമ്മത്തിൽ ഏർപ്പെട്ടിരിയ്ക്കുന്ന ഭാരതത്തിലെ ജനങ്ങളുടെ വേതനം, യുറോപ്പിലും പ്രത്യേകിച്ച് ബ്രിട്ടനിലും ഇതേ കർമ്മങ്ങളിൽ ഏർപ്പെട്ടിരിയ്ക്കുന്നവർക്ക് ലഭിയ്ക്കുന്നതിനേക്കാൾ വളരെക്കുറവല്ലേ ?
ഉത്തരം : ഇന്ത്യയിലെ തൊഴിൽ വേതനം യുറോപ്പിലേതുമായിട്ട് താരതമ്യം ചെയ്യുവാനാവില്ല. ഇന്ത്യയിൽ നിത്യോപയോഗത്തിനുള്ള സാധങ്ങൾക്ക് വില വളരെ കുറവാണ്. വസ്ത്രത്തിനും മറ്റ് സാധനങ്ങൾക്കും വില നന്നേ കുറവാണ്. കൂടാതെ അവിടെ തൊഴിലിനുള്ള കൂലിയും വളരെ കുറവാണ്. ചില സ്ഥലങ്ങളിൽ അല്പം ഏറിയും കുറഞ്ഞുമിരിയ്ക്കും. ഒരു തൊഴിലാളിയ്ക്ക് ഒരു മാസത്തെ കൂലി കണക്കാക്കിയാൽ, ഡാക്കയിൽ അത് 3s.6d മുതൽ 3s.9d വരെയാണ്, ബഹറിൽ ഏകദേശം 5s-ഉം, കാൺപൂറിൽ 7s.6d -യുമാണ്. (7s.6d = 7 shillings and 6 pennies)
തൊഴിലാളികളുടെ വേതനം വർദ്ധിപ്പിച്ച് വിലക്കയറ്റം കൃത്രിമമായി സൃഷ്ടിക്കാനുള്ള ഗൂഢാലോചന !!!
തൊഴിലാളികളുടെ ക്ഷേമത്തെക്കരുതിയല്ല, മറിച്ച് തൊഴിലാളികളുടെ വേതന വർദ്ധനവിലൂടെ, ഇന്ത്യൻ ഉല്പന്നങ്ങളുടെ വില കൃത്രിമമായി വർദ്ധിപ്പിച്ച്, അവയുടെ വിപണി ഇല്ലാതാക്കാനുള്ള ഗുഢാലോചന ബ്രിട്ടന്റെ ഉന്നത തലങ്ങളിൽ നടന്നിരുന്നു എന്ന് Alexander Falconar, Esq-നോട് ചോദിയ്ക്കപ്പെട്ട ഒൻപതാമത്തെ ചോദ്യത്തിൽ നിന്നും മനസ്സിലാക്കാം !! അദ്ധ്വാനിയ്ക്കുന്നതിനോട് വിമുഖത പുലർത്താത്ത, നാട്ടു നടപ്പിന് വിധേയമായി മര്യാദയ്ക്ക് ജോലി ചെയ്തിരുന്ന കർഷകത്തൊഴിലാളികളായ പുലയർക്കും, മറ്റ് മേഖലകളിൽ പണി ചെയ്തിരുന്നവർക്കും സുഖമായുള്ള ഉപജീവനത്തിന് വക ലഭിച്ചിരുന്നു എന്ന് ബ്രിട്ടീഷ് പാർലമെന്റിൽ ഈ വിഷയത്തെ സംബന്ധിച്ച് സമർപ്പിയ്ക്കപ്പെട്ട തെളിവുകളിൽ നിന്നും വ്യക്തമാണ്. ഈ യാഥാർത്ഥ്യം മറച്ച് വച്ച് പ്രചരിപ്പിയ്ക്കപ്പെട്ട ബ്രാഹ്മണ-സവർണ്ണ ചൂഷണ കഥകൾ എല്ലാം തന്നെ ഭാരതീയ സംസ്കാരത്തെ അട്ടിമറിച്ച് ഈ രാജ്യത്തെ നാശത്തിന്റെ പടുകുഴിയിലേയ്ക്ക് തള്ളിയിടുവാൻ ഉദ്ദേശിച്ചുള്ളവയാണ്.
ബുക്കാനൻ പത്തൊൻപതാം നൂറ്റാണ്ടിലെ കേരളീയ സമൂഹത്തെക്കുറിച്ച് നല്കിയ ചില വിവരങ്ങൾ.
വസ്ത്രങ്ങളുടെ ഉപഭോഗം
നമ്പൂതിരിമാരും നായന്മാരും സമൂഹത്തിൽ ഉന്നത സ്ഥാനം വഹിച്ചിരുന്നു. എന്നിരിയ്ക്കിലും ഇവർ വസ്ത്രധാരണത്തിൽ മിതത്വം പാലിച്ചിരുന്നു. വളരെക്കുറച്ചു വസ്ത്രങ്ങൾ മാത്രമെ ഇവർ ഉപയോഗിച്ചിരുന്നുള്ളൂ. എന്നിരുന്നാലും ഇവർ ദേഹ ശുദ്ധി കാത്തുസൂക്ഷിച്ചിരുന്നു. ( Note : മുന്നാക്ക ജാതികൾ വളരെ കുറച്ചു വസ്ത്രങ്ങൾ ഉപയോഗിച്ചിരുന്ന സാഹചര്യത്തിൽ, പിന്നാക്ക ജാതികളുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ !)
വീടുകൾ
നമ്പൂതിരിമാരുടെയും നായന്മാരുടെയും വീടുകൾ ഓടുകൊണ്ട് മേഞ്ഞിരുന്നതായി പറഞ്ഞിട്ടില്ല. (പേജ് 353, Vol 2-വിന്റെ സ്ക്രീൻഷോട്ട് കാണുക). പേജ് 352-ൽ പാലക്കാട്ട് പട്ടന്മാർ താമസിച്ചിരുന്ന അഗ്രഹാരങ്ങളെക്കുറച്ച് ബുക്കാനൻ വിവരിയ്ക്കുന്നുണ്ട്. അവരുടെ വീടുകൾ എല്ലാം ഓലമേഞ്ഞതായിരുന്നു എന്ന് ബുക്കാനൻ എടുത്തുപറയുന്നുണ്ട്. എന്നാൽ ചേലക്കര എന്ന പ്രദേശത്തുള്ള ഒരു കോവിലകത്തെക്കുറിച്ച് ബുക്കാനൻ പേജ് 390-ൽ പരാമർശിയ്ക്കുന്നുണ്ട്. ഇതിന്റെ മേൽക്കൂര ഓടുകൊണ്ടാണ് മേഞ്ഞിരുന്നത് എന്ന് രേഖപ്പെടുത്തിയിരിയ്ക്കുന്നു. രാജഗൃഹങ്ങളായ കോവിലകം പോലുള്ള ഇടങ്ങളൊഴികെ കേരളത്തിലെ നമ്പൂതിരിമാരുടെയും നായന്മാരുടെയും വീടുകൾ ‘പോലും’ ഓലമേഞ്ഞതായിരുന്നു. (Note : മുന്നാക്ക ജാതികളുടെ വീടുകൾ ഓല മേഞ്ഞതാകുമ്പോൾ പിന്നാക്ക ജാതിക്കാരുടെ വീടുകൾ ഓടിട്ടതായിരുന്നില്ല എന്ന് ആവലാതിപ്പെടുന്നതിൽ സാംഗത്യമുണ്ടോ !?)
ത്വക്ക് രോഗങ്ങൾ
നായർ സ്ത്രീകൾ ദേഹ ശുദ്ധി പരിപാലിയ്ക്കുന്നതിൽ ശ്രദ്ധാലുക്കളായിലുന്നു. അതിനാൽ പുലയികളെയും മറ്റ് കീഴ്ജാതി സ്ത്രീകളെയും ബാധിച്ചിരുന്ന ത്വക്ക് രോഗങ്ങൾ നായർസ്ത്രീകൾക്കുണ്ടായിരുന്നില്ല.(സായിപ്പ് നായർ സ്ത്രികളെ എപ്രകാരം അടുത്ത് കണ്ടിരുന്നു എന്ന സംശയം ബാക്കിനില്ക്കുന്നു! നായർ സ്ത്രീകൾ വിശേഷ അവസരങ്ങളിൽ അല്ലാതെ വീട് വിട്ട് സഞ്ചരിച്ചിരുന്നില്ല. പശുഇറച്ചി തിന്നുന്നതിനാലും, മലവിസർജ്ജനം കഴിഞ്ഞ് വെള്ളമൊഴിച്ച് കഴുകാത്തതിനാലും, അയിത്തത്തിനാലും സവർണ്ണർ തങ്ങളുടെ ഗൃഹത്തിൽ സായിപ്പന്മാരെ അനുവദിച്ചിരുന്നില്ല. ഇതുകാരണമായി ക്രിസ്ത്യാനികളായ സായിപ്പന്മാർക്ക് സവർണ്ണരോട് കലിപ്പുണ്ടായിരുന്നു.)
നായന്മാരുടെ ഏക പത്നി വൃതം
നായന്മാരുടെ തീർത്ഥാടന സങ്കല്പങ്ങളെക്കുറിച്ചും ഏക പത്നി വ്രതത്തെക്കുറിച്ചും ബുക്കാനൻ പേജ് 411-ൽ വിവരിച്ചിട്ടുണ്ട്. സ്ക്രീൻഷോട്ട് കാണുക.
മാറു മറയ്ക്കാതിരുന്ന കീഴാള സ്ത്രീകളെ നായന്മാർ ലൈംഗികമായി ചൂഷണം ചെയ്തിരുന്നോ !!!??
ഈ ചോദ്യത്തിനുള്ള വ്യക്തമായ മറുപടി ബുക്കാനന്റെ റിപ്പോർട്ടിൽ തെളിഞ്ഞു കാണുന്നു. ഷാണാർ സ്ത്രീകളുമായി ലൈംഗിക വേഴ്ചയിൽ ഏർപ്പെട്ടാൽ, നായരെ വധശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നു എന്നാണ് ബുക്കാനൻ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ശിക്ഷയുടെ ഭാഗമായി നായരുടെ ലൈംഗികപങ്കാളിയായ ഷാണാർ സ്ത്രീയെ മാപ്പിളമാർക്ക് വിറ്റിരുന്നു എന്നും ബുക്കാനൻ പറയുന്നു. ബുക്കാനന്റെ രണ്ടാം വാള്യത്തിലെ പേജ് 361-ൽ, Shanars or Tiars എന്ന് രേഖപ്പെടുത്തിയിരിയ്ക്കുന്നത് കാണാം. ഇതിൽ നിന്നും ഷാണാർ എന്നത് തീയ്യരെ ഉദ്ദേശിച്ചാണ് എന്നത് തീർച്ചയാണ്. ഈഴവരും (ചോവോന്മാരും) ഇതിൽ ഉൾപ്പെടാം. ഇനി നായർ പുലയസ്ത്രീയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ, ഇരുവരെയും വധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നു എന്നും, നായരുടെ ഇംഗിതത്തിന് വഴങ്ങേണ്ടി വരുന്ന പുലയ സ്ത്രീയോടുള്ള കടുത്ത അനീതിയാണ് ഇതെന്നും ബുക്കാനൻ പറയുന്നു. എന്തായാലും ഏക പത്നി വൃതമെടുത്തിരുന്ന നായന്മാർ, ഈ ഉന്നത ചിന്താഗതിയാലും, ഇനി ഇങ്ങിനെ ചിന്തിച്ചിരുന്നില്ലെങ്കിൽ കൂടിയും വ്യഭിചരിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് വിചാരിച്ച് കീഴാള സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നില്ല എന്നത് പശ്ചാത്തലവിവരങ്ങളിൽ നിന്നും വ്യക്തമാണ്.
ബ്രിട്ടീഷ് പാർലമെന്റിൽ സമർപ്പിയ്ക്കപ്പെട്ട രേഖകളിൽ നിന്നും, കൂടാതെ ബുക്കാനന്റെ ഔദ്യോഗിക റിപ്പോർട്ടുകളിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ സവർണ്ണ ഹിന്ദുക്കൾ കീഴ്ജാതികളെ പീഢിപ്പിയ്ക്കുകയോ, ചൂഷണം ചെയ്യുകയോ, ഏറ്റവും കീഴ്ജാതികളായ കർഷകത്തൊഴിലാളികളായിരുന്ന പുലയന്മാരെയും മറ്റ് സമാന ജാതികളെയും അടിമത്വത്തിൽ ബന്ധിയ്ക്കുകയോ ചെയ്തിരുന്നില്ല. കർഷകത്തൊഴിലാളികളായ പുലയർക്ക് നാട്ടുനടപ്പ് അനുസരിച്ച് സുഖപ്രദമായ ഉപജീവനത്തിന് ഉതകുന്ന വിധത്തിൽ ന്യായമായ വേതനം ലഭിച്ചിരുന്നു. ഈ ന്യായമായ വേതനം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്, പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് തുലോം കുറവായിരുന്നതിനാൽ, ഇന്ത്യൻ ഉല്പന്നങ്ങളോട് മത്സരിയ്ക്കുവാൻ യൂറോപ്യൻ രാജ്യങ്ങൾക്ക് ആയില്ല. ആയതിനാൽ ഇന്ത്യയിലെ തൊഴിലാളികളുടെ വേതനം കൂട്ടി ഇന്ത്യയുടെ സുസ്ഥിരമായിരുന്ന സമ്പദ് വ്യവസ്ഥ അട്ടിമറിയ്ക്കാനും, ഉയർന്ന വേതനം ആവശ്യപ്പെടുവാൻ തൊഴിലാളികളുടെ ഇടയിൽ അസംതൃപ്തിയും, അശാന്തിയും പടർത്തുവാനും ഉന്നത തലങ്ങളിൽ ക്രിസ്ത്യൻ ബ്രിട്ടീഷുകാർ ഗൂഢോലന നടത്തിയെന്നുള്ളത് പാർലമെന്റിൽ സമർപ്പിയ്ക്കപ്പെട്ട രേഖകളിൽ നിന്നും അനുമാനിയ്ക്കാം.
അടുത്ത ഭാഗത്ത് പുലയർക്ക് ലഭിച്ചിരുന്ന ദിവസക്കൂലിയും, ഇതിനും പുറമെ ഭൂവുടമ അവർക്കായി ചെലവാക്കിയിരുന്ന തുകകളെക്കുറിച്ചും തെളിവു സഹിതം വിശദീകരിയ്ക്കുന്നതാണ്.
…. തുടരും
Readers may give their feedback / comments in the comment-box below
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 82. മഹാഭാരതയുദ്ധം : കാരണങ്ങളും ഫലങ്ങളും
- 81. രോഗികളുടെയും ആശുപത്രികളുടെയും വർദ്ധനയെക്കുറിച്ച് സ്വാമി നിർമ്മലാനന്ദഗിരിയുടെ പ്രതികരണം….
- 80. നായന്മാരുടെ മതാന്ധത : ഭാഗം 2 – മന്നം
Unique Visitors : 24,208
Total Page Views : 37,738