‘അടിമത്തവും അടിമവ്യാപാരവും നിരോധന നിയമങ്ങളും’ എന്ന പേരിൽ വേലായുധൻ പണിക്കശ്ശേരിയുടെ ഒരു ലേഖനമുണ്ട്. ‘കേരളചരിത്രം തിരുത്തിക്കുറിച്ച മഹാ സംഭവങ്ങൾ’ എന്ന പുസ്തകത്തിലാണ് ഈ ലേഖനം ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഫെബ്രുവരി 2020 -ലാണ് ഈ പുസ്തകത്തിന്റെ ആദ്യപതിപ്പ് ഇറങ്ങിയത്. തുടർന്ന് നവംബർ-2020ൽ പ്രസാധകരായ DC Books ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പും ഇറക്കിയിരുന്നു.
ദസ്യു
ഈ ലേഖനത്തിന്റെ ആദ്യ ഖണ്ഡികയിൽ തന്നെ വസ്തുതാപരങ്ങളായ തെറ്റുകൾ ചൂണ്ടിക്കാണിയ്ക്കാൻ കഴിയും. Quote വേലായുധൻ പണിക്കശ്ശേരി :-“ദസ്യു എന്ന പദംകൊണ്ടാണ് ആദ്യകാലത്ത് അടിമകളെ വിശേഷിപ്പിച്ചിരുന്നത് “. Unquote, page 86, കേരളചരിത്രം തിരുത്തിക്കുറിച്ച മഹാ സംഭവങ്ങൾ, വേലായുധൻ പണിക്കശ്ശേരി(2020).
ദസ്യു എന്ന സംസ്കൃത ശബ്ദത്തിന് Sir Monier Willams-ന്റെ Sanskrit English Dictionary-യിൽ നല്കിയിട്ടുള്ള അർത്ഥങ്ങൾ താഴെ നല്കിയിട്ടുള്ള സ്ക്രീൻഷോട്ടുകളിൽ കാണാം. അതിൽ ദസ്യു = അടിമ(slave) എന്ന അർത്ഥം നല്കിയിട്ടില്ല.
ദാസൻ, ദാസി
തുടർന്ന് പണിക്കശ്ശേരി എഴുതിയിരിയ്ക്കുന്നത് ശ്രദ്ധിയ്ക്കുക. Quote വേലായുധൻ പണിക്കശ്ശേരി : “കടം വീട്ടാത്തവരെയും യുദ്ധത്തിലും ചൂതുകളിയിലും തോറ്റവരെയും ദാസന്മാരാക്കുന്ന സമ്പ്രദായം വൈദികകാലത്തുണ്ടായിരുന്നു. രാമായണത്തിലും മഹാഭാരതത്തിലും അടിമകളെക്കുറിച്ചുള്ള പരാമർശനങ്ങളുണ്ട്. വിദുരൻ ദാസീപുത്രനാണെന്ന് മഹാഭാരതത്തിൽ പറയുന്നു.” Unquote. ഈ മൂന്ന് വാചകങ്ങളിൽ ഒരേ അർത്ഥം തോന്നത്തക്ക വിധത്തിൽ ‘ദാസനെന്നും‘ ‘അടിമ’യെന്നുമുള്ള ശബ്ദങ്ങൾ മാറി മാറി ഉപയോഗിച്ചിരിയ്ക്കുന്നത് ശ്രദ്ധിയ്ക്കുക. എന്നാൽ ‘ദാസ’ ശബ്ദം അടിമത്വത്തെ സൂചിപ്പിയ്ക്കുന്നതല്ല. അത് servitude-നെ സൂചിപ്പിയ്ക്കുന്ന ശബ്ദമാണ്. അല്ലാതെ slavery എന്ന് അതിന് അർത്ഥം നല്കാനാകില്ല. വിദുരന്റെ ഉദാഹരണം നല്കിയിരിയ്ക്കുന്നതുപോലെ രാമായണത്തിലും മഹാഭാരതത്തിലും ഉള്ളത് ദാസത്വമാണ്. അല്ലാതെ അടിമത്വമല്ല. ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലിയിൽ (പേജ് 1117, DC Books) ദാസൻ, ദാസി എന്നീപദങ്ങളുടെ അർത്ഥം നല്കിയിട്ടുണ്ട്. അതിൽ ‘അടിമ’യെന്ന പര്യായ പദം ഇല്ല എന്നത് പ്രത്യേക ശ്രദ്ധ അർഹിയ്ക്കുന്നു. (താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ടുകൾ ശ്രദ്ധിയ്ക്കുക)
ഗ്രന്ഥസൂചി
പണിക്കശ്ശേരിയുടെ പുസ്തകത്തിന്റെ പേജ് 138-ലും 139-ലും, രണ്ടു പേജുകളിലായി ഗ്രന്ഥസൂചി നല്കിയിട്ടുണ്ട്. എഴുതാൻ സഹായകമായ പുസ്തകങ്ങളുടെ സൂചിക എന്നാണ് ഗ്രന്ഥസൂചിയെക്കുറിച്ച് ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലിയിൽ (പേജ് 786) നല്കിയിട്ടുള്ളത്. ഗ്രന്ഥസൂചിയുടെ സ്ക്രീൻഷോട്ട് താഴെ നല്കുന്നു.
ലേഖനത്തിന്റെ ഉള്ളടക്കത്തിൽ നിന്നും, ഇതെഴുതുവാൻ പ്രധാനമായും ഏതെല്ലാം പുസ്തകങ്ങളെയാണ് വേലായുധൻ പണിക്കശ്ശേരി ആശ്രയിച്ചിട്ടുള്ളതെന്ന് ഗ്രന്ഥസൂചി നോക്കി ഊഹിച്ചെടുക്കാവുന്നതേയുള്ളൂ.
- Barrow R H – Slavery in Ancient India (Calcutta, 1930)
- Logan W – Manual of Malabar (Madras, 1951)
- Mateer Samuel – Native Life in Travancore (London, 1883)
ഈ മൂന്ന് പുസ്തകങ്ങൾക്ക് പുറമെ പണിക്കശ്ശേരി ബുക്കാനനെയും ഉദ്ധരിയ്ക്കുന്നുണ്ട്. പക്ഷെ Primary Source-ആയ ബുക്കാനന്റെ പുസ്തകത്തെക്കുറിച്ച് ഗ്രന്ഥസൂചിയിൽ പരാമർശിച്ചിട്ടില്ല. അതിനാൽ മറ്റേതെങ്കിലും ചരിത്ര രചയിതാക്കളുടെ പുസ്തകങ്ങളിൽ നിന്ന്, അതായത് Secondary Source-സുകളിൽ ഉള്ള ബുക്കാനൻ നല്കിയ വിവരങ്ങൾ കടമെടുത്താണ് പണിക്കശ്ശേരി ഈ ലേഖനത്തിൽ ചേർത്തിട്ടുള്ളത് (copy-paste) എന്ന് തെളിയുന്നു.
ഉത്തരവാദിത്വമില്ലാത്ത ചരിത്രരചന
മുകളിൽ നല്കിയിരിയ്ക്കുന്ന മൂന്ന് പുസ്തകങ്ങളിൽ, ആദ്യത്തെ പുസ്തകമായ Slavery in Ancient India എന്ന പുസ്തകത്തിന്റെ രചയിതാവ് Barrow R H എന്നാണ് ഗ്രന്ഥസൂചിയിൽ നല്കിയിട്ടുള്ളത്. പക്ഷെ Barrow R H ഇങ്ങിനെയൊരു പുസ്തകം രചിച്ചിട്ടേയില്ല. താഴെ കൊടുത്തിരിയ്ക്കുന്ന സ്ക്രീൻഷോട്ടുകൾ ശ്രദ്ധിയ്ക്കുക !!!!
രാമായണത്തിലെയും മഹാഭാരതത്തിലെയും അടിമത്വം
Dev Raj Chanana എന്നയാളാണ് ‘Slavery in Ancient India’ എന്ന പുസ്തകം രചിച്ചത്. ഈ പുസ്തകം പ്രസിദ്ധീകൃതമായത് 1960-ലാണ്. ഇദ്ദേഹത്തെ ഉദ്ധരിച്ചായിരിയ്ക്കാം പണിക്കശ്ശേരി രാമായണത്തിലും മഹാഭാരതത്തിലും അടിമകളെക്കുറിച്ചുള്ള പരാമർശനങ്ങൾ ഉണ്ടെന്ന് പറഞ്ഞിരിയ്ക്കുന്നത്. രാമായണ കാലത്ത്, അതായത് ദശരഥന്റെയും തുടർന്ന് അവതാരപുരുഷനായ രാമന്റെയും ഭരണത്തിൻ കീഴിൽ അടിമത്വ വ്യവസ്ഥിതി ഉണ്ടായിരുന്നു എന്ന നിഗമനത്തിൽ എത്തിയത് എങ്ങിനെയെന്നും ഈ പുസ്തകത്തിൽ പറയുന്നുണ്ട്. ആ ഭാഗത്തിന്റെ സ്ക്രീൻഷോട്ടും താഴെ നല്കിയിട്ടുണ്ട്.
യുക്തിരഹിതങ്ങളായ നിഗമനങ്ങൾ
Dev Raj Chanana തന്റെ പുസ്തകത്തിൽ നിരത്തുന്ന യുക്തി ഇപ്രകാരമാണ് : അയോദ്ധ്യയിലെ നെല്ലറകൾ നെല്ലു കൊണ്ട് നിറഞ്ഞിരുന്നു. കൂടാതെ ദശരഥന്റെ സമ്പത്തിന്റെ ഒരു ഭാഗം ധാന്യങ്ങളായിരുന്നു. ഇതിനർത്ഥം അയോദ്ധ്യാവാസികൾ കൃഷിയിൽ, പ്രത്യേകിച്ച് നെൽക്കൃഷിയിൽ ഏർപ്പെട്ടിരുന്നു. അയോദ്ധ്യയിലെ ‘ജന്മിമാർ’ അടിമകളെക്കൊണ്ടാണ് കൃഷിപ്പണി ചെയ്യിച്ചിരുന്നത്. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെയാണ് എന്ന് തീർച്ചപ്പെടുത്തുന്നതുപോലെ, അയോദ്ധ്യയിലെ കൃഷിഭൂമിയിൽ പണി ചെയ്തിരുന്നവർ എല്ലാം അടിമകളാണെന്നാണ് Dev Raj Chanana-യുടെ ബുദ്ധിയിൽ തെളിഞ്ഞത്. വളരെ മുന്നേറിയ ഒരു കാർഷികസംസ്കാരം ഉണ്ടായിരുന്ന അയോദ്ധ്യയിൽ, അതിനെ താങ്ങിനിർത്തിയത് അടിമത്വ വ്യവസ്ഥിതിയാണ് എന്ന നിഗമനത്തിലേയ്ക്ക് ഈ ചരിത്രകാരൻ എടുത്തുചാടുകയാണ് ചെയ്യുന്നത്. ഈ (വ്യാജ)സിദ്ധാന്തത്തിന് ഉപോൽബലകമായി മറ്റ് യാതൊരു തെളിവുകളും നിരത്തുവാൻ ഈ ‘ചരിത്രരചയിതാവിന് ‘ സാധിച്ചിട്ടുമില്ല !! ഇതിനും പുറമെ ഉല്പാദനമിച്ചം അസമത്വത്തെയും അടിമത്വത്തെയും ക്ഷണിച്ചുവരുത്തി എന്ന് സമർത്ഥിയ്ക്കുവാനാണ് Dev Raj Chanana ശ്രമിക്കുന്നത്. (സ്ക്രീൻഷോട്ട് കാണുക). വെറും ബാലിശങ്ങളായ ഇത്തരം വാദങ്ങളിലൂടെ, രാമായണ കാലത്ത് അടിമത്വ വ്യവസ്ഥിതി നിലനിന്നിരുന്നു എന്ന ആശയം വായനക്കാരുടെ മേൽ അടിച്ചേൽപ്പിക്കുകയാണ് Dev Raj Chanana ചെയ്തിരിയ്ക്കുന്നത്. കാർഷികവൃത്തിയിൽ ഏർപ്പെടുന്നവരെല്ലാം അടിമകളാണോ!? ആ കർമ്മമേഖല ഇഷ്ടപ്പെട്ട് അതിനായി ഇറങ്ങിത്തിരിയ്ക്കുന്നവരില്ലേ!!? ആധുനികകാലത്തുപോലും IT മേഖലയിൽ ഉയർന്ന ശമ്പളം പറ്റി ജോലി ചെയ്തിരുന്നവർ അത് ഉപേക്ഷിച്ച് കൃഷിപ്പണിയിലേയ്ക്ക് ഇറങ്ങിത്തിരിച്ച വാർത്തകൾ ഇടയ്ക്കൊക്കെ മാദ്ധ്യമങ്ങളിൽ കാണാറുണ്ട് !! കർഷകത്തൊഴിലാളികൾ എല്ലാം അടിമകളാണോ !!?? ഇത്തരം മുടന്തൻ വാദങ്ങൾ നിരത്തി ഭാരതീയ സംസ്കാരത്തിന് പരിക്കേൽപ്പിയ്ക്കാനാണ് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച ആധുനിക ചരിത്രകാരന്മാർ ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നത്. രാമായണത്തിൽ അടിമത്വം ഉള്ളതിനാൽ ഇതിനുശേഷം രചിയ്ക്കപ്പെട്ട മഹാഭാരതത്തിലും അടിമത്വമുണ്ടെന്ന് Dev Raj Chanana വാദിയ്ക്കുന്നു.
People’s Publishing House
Dev Raj Chanana-യുടെ Slavery in Ancient India പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത് People’s Publishing House ആണ്. ഈ പ്രസിദ്ധീകരണശാല ഇടതുപക്ഷത്തിന്റേതാണ്. രാമായണത്തിലും മഹാഭാരതത്തിലും അടിമത്വവ്യവസ്ഥിതി ഉണ്ടായിരുന്നു എന്ന് സമർത്ഥിയ്ക്കുന്നത് ഭാരതീയ സംസ്കാരത്തിന് യാതൊരു വിധ നന്മകളും ഇല്ലെന്നു സ്ഥാപിയ്ക്കുവാനായിട്ടാണ്. ഇക്കാര്യത്തിൽ ഇടതുപക്ഷവും സെമറ്റിക്ക് മതസ്ഥരും തമ്മിൽ നല്ല യോജിപ്പിലുമാണ്.
ഭാരതീയ വൈജ്ഞാനിക ഗ്രന്ഥങ്ങളോട് വെറുപ്പും വിദ്വേഷവും അവജ്ഞയും അവഗണനയും ജനിപ്പിയ്ക്കുവാൻ വേണ്ടിയിട്ടാണ് അവയിൽ ഇല്ലാത്ത അടിമത്വവും അടിമത്വവ്യവസ്ഥിതിയും അവയുടെമേൽ ആരോപിയ്ക്കുന്നത്. ഇത്തരം കുപ്രചരണങ്ങൾ ഭാരതത്തിന്റെ ഭാവി തലമുറകളെ അവയിൽ നിന്നും അകറ്റുവാൻ ലക്ഷ്യംവച്ചുള്ളതുമാണ്.
അടുത്ത ഭാഗത്ത് വേലയുധൻ പണിക്കശ്ശേരി നല്കിയ ബുക്കാനന്റെ ഉദ്ധരണി പരിശോധിയ്ക്കുന്നതാണ്.
…. തുടരും
Readers may give their feedback / comments in the comment-box below
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 82. മഹാഭാരതയുദ്ധം : കാരണങ്ങളും ഫലങ്ങളും
- 81. രോഗികളുടെയും ആശുപത്രികളുടെയും വർദ്ധനയെക്കുറിച്ച് സ്വാമി നിർമ്മലാനന്ദഗിരിയുടെ പ്രതികരണം….
- 80. നായന്മാരുടെ മതാന്ധത : ഭാഗം 2 – മന്നം
Unique Visitors : 24,208
Total Page Views : 37,738