61. നാട്ടുനടപ്പുകളുടെ പ്രസക്തി | അടിമത്വം കേരളത്തിൽ, ഭാഗം 16
ഒരു കാലത്ത്, അതായത് മുഹമ്മദ്ദീയ- ക്രിസ്ത്യൻ അധിനിവേശങ്ങൾക്ക് മുമ്പ്, ഭരണതലപ്പത്ത് എന്തെല്ലാം മാറ്റങ്ങൾ ഉണ്ടായിരുന്നാലും അവയൊന്നും കേരളത്തിലെ ജനങ്ങളെ പ്രതികൂലമായി ബാധിയ്ക്കാതെ സംരക്ഷിച്ചിരുന്നത് കേരളത്തിന്റെ നാട്ടുനടപ്പുകളായിരുന്നു. കേരളത്തിലെ ജനങ്ങൾ എന്നാൽ അതിൽ സവർണ്ണരും അവർണ്ണരും ഉൾപ്പെടും. കേരളീയ സമൂഹത്തെക്കുറിച്ചുള്ള വില്യം ലോഗന്റെ നിരീക്ഷണങ്ങളും പഠനങ്ങളും ഇതാണ് നമ്മോട് പറയുന്നത്.
വില്യം ലോഗന്റെ റിപ്പോർട്ടുകൾ
ലോഗന്റെ Malabar Land Tenures എന്ന റിപ്പോർട്ടിൽ നിന്നും നാട്ടുനടപ്പുകളുടെ പ്രസക്തിയെക്കുറിച്ചും അവയ്ക്ക് പൗരാണിക കാലം മുതൽ ഇവിടെ വസിച്ചിരുന്നവർ നല്കിയിരുന്ന മുഖ്യത്തത്തെക്കുറിച്ചും അറിയുവാൻ സാധിയ്ക്കും. നാട്ടുനടപ്പുകൾ എല്ലാ വിഭാഗങ്ങളുടെയും, അതായത് ഈഴവ പ്രമാണിയായ വെള്ളാപ്പള്ളി നടേശൻ കൂടെക്കൂടെ പറയാറുള്ള നമ്പൂതിരി മുതൽ നായാടി വരെയുള്ള എല്ലാ ജാതികളുടെയും പൂർണ്ണമായ സമ്മതത്തോടെയും സഹകരണത്തോടെയും ഉരുത്തിരുഞ്ഞു വന്ന, എല്ലാ വിഭാഗങ്ങളുടെയും ക്ഷേമത്തെക്കരുതിയും, കൂടാതെ പൊതു സമൂഹത്തിൽ ക്രമ സമാധാന ഭഞ്ജനം ഉണ്ടാകയില്ലെന്നും കൂടി ഉറപ്പു നല്കുന്ന അലിഖിത നിയമങ്ങളായിരുന്നു. ക്രിസ്ത്യാനിയായ ലോഗൻ, തന്റെ ഔദ്യോഗിക റിപ്പോർട്ടിൽ ഹിന്ദു കേരളത്തിലെ നാട്ടുനടപ്പുകളെ അകമഴിഞ്ഞ് പ്രശംസിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ കേരളത്തിലെ പിന്നാക്ക ജാതികൾ പഠിച്ചിരുന്നെങ്കിൽ, പഠിച്ച് മനസ്സിലാക്കിയിരുന്നെങ്കിൽ രാജ്യദ്രോഹികൾക്ക് അവരിൽ സവർണ്ണവിദ്വേഷം എന്ന വിഷം കുത്തിവയ്ക്കാനാകുമായിരിന്നില്ല. സവർണ്ണഹിന്ദു വിദ്വേഷത്തിലധിഷ്ഠിതമായ കേരള നവോത്ഥാനം യാതൊരു കഴമ്പുമില്ലാത്ത കാപട്യം നിറഞ്ഞ വെറും പൊള്ളയായ രാഷ്ട്രീയ വീമ്പിലിക്കളാണെന്ന് ലോഗന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കും !! ഈ റിപ്പോർട്ട് രണ്ട് വാള്യങ്ങളിലായാണ് 1882-ൽ അച്ചടിയ്ക്കപ്പെട്ടത്. അതിന്റെ കവർ പേജ് സ്ക്രീൻ ഷോട്ടുകൾ താഴെ നല്കുന്നു.
King Custom : നാട്ടുനടപ്പായിരുന്നു രാജാവ്
ഹിന്ദു ഭരണാധികാരികൾക്ക് നാട്ടുനടപ്പുകൾ അവഗണിച്ചോ, അവ മറികടന്നോ സ്വേച്ഛാധികാരപരമായി, തന്നിഷ്ടത്തോടെ ഭരിയ്ക്കാൻ സാധിച്ചിരുന്നില്ല എന്ന് ലോഗൻ രേഖപ്പെടുത്തിയതായി കാണാം. മുകളിൽ സൂചിപ്പിച്ച ലോഗന്റെ റിപ്പോർട്ടുകളിൽ നിന്നുള്ള സ്ക്രീൻഷോട്ടുകൾ താഴെനല്കിയിരിക്കുന്നത് ശ്രദ്ധിയ്ക്കുക. നാട്ടുനടപ്പുകളെ ഒരു ഭരണാധികാരികൾക്കും അവഗണിയ്ക്കാൻ ആകുമായിരുന്നില്ലെന്ന് ലോഗന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആദ്യം, റിപ്പോർട്ടിലെ (Vol 1) സ്ക്രീൻഷോട്ടിനു ശേഷം Appendices-ലെ (Vol 2) സ്ക്രീൻഷോട്ടുകളും താഴെ നല്കുിയിട്ടുണ്ട്. കേരളത്തിലെ ജാതി വ്യവസ്ഥയിൽ നിന്നും ഉരുത്തിരിഞ്ഞ നാട്ടുനടപ്പുകൾ (നാട്ടാചാരങ്ങൾ) രാജ്യത്തെ നിയമങ്ങളായി. ഈ വ്യവസ്ഥയുടെ പരിണിത ഫലമായി കേരളം ഏറ്റവും ഔന്ന്യത്യമുള്ള സംസ്കാരം കൈവരിച്ചിരുന്നതായും ലോഗൻ സന്ദേഹത്തിന് യാതൊരു ഇടവുമില്ലാതെ തന്റെ റിപ്പോർട്ടിൽ എടുത്തുപറഞ്ഞിട്ടുണ്ട്. (താഴെയുള്ള സ്ക്രീൻഷോട്ടിൽ ചുവന്ന ദീർഘചതുരത്തിൽ അടയാളപ്പെടുത്തിയിരിയ്ക്കുന്നത് ശ്രദ്ധിയ്ക്കുക.)
Lord Willam Bentick കേരള ഹിന്ദു-രാഷ്ട്രീയ വ്യവസ്ഥയെ പ്രകീർത്തിച്ചിരുന്നു.
ലോഗനു പറ്റിയ പിഴവ് !!???
ലോഗൻ ഹിന്ദു-കേരളത്തിന്റെ നാട്ടുനടപ്പുകളെ അകമഴിഞ്ഞ് പ്രശംസിച്ചെങ്കിലും, അദ്ദേഹത്തിന്റെ ക്രിസ്ത്യൻ മുൻവിധി റിപ്പോർട്ടിലെ ചില വിവരങ്ങളെ ബാധിച്ചതായി കാണം. ചില വിഭാഗങ്ങൾ(ജാതികൾ) ഒഴികെ, അതായത് അടിമകൾ ഒഴികെ, കേരളീയ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും സ്വയം-ഭരണ അവകാശങ്ങൾ ഉണ്ടായിരുന്നു എന്നാണ് ലോഗൻ എടുത്തുപറഞ്ഞിരിക്കുന്നത്. Quote Logan :- “All classes except perhaps slaves enjoyed similar self government ” Unquote. (താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ടിൽ ചുവന്ന arrow കൊണ്ട് അടയാളപ്പെടുത്തിയ ചുവന്ന ദീർഘചതുരം ശ്രദ്ധിയ്ക്കുക). ക്രിസ്ത്യൻ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ലോഗന്റെ ഈ വാചകത്തിൽ slaves എന്ന് ഉദ്ദേശിച്ചിരിയ്ക്കുന്നത് കർഷകത്തൊഴിലാളികളെയാണ്. പ്രധാനമായും പുലയസമൂഹത്തെ !! (ഇന്നത്തെ ഹിന്ദു- ക്രിസ്ത്യൻ ചേരമർ!) കർഷകത്തൊഴിലാളികൾക്ക് അതായത് പ്രധാനമായും ചെറുമർക്ക്, സ്വയം-ഭരണ അവകാശം നിഷേധിയ്ക്കപ്പെട്ടിരുന്നു എന്നാണ് ലോഗന്റെ നിരീക്ഷണം. അദ്ദേഹത്തിന്റെ ഈ നിരീക്ഷണം യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതാണ്. ഈ നിരീക്ഷണം തീർത്തും തെറ്റാണെന്ന് മറ്റൊരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും, കൂടാതെ കേരളത്തെ സംബന്ധിയ്ക്കുന്ന നരവംശശാസ്ത്രപരമായ ഒരു ഗ്രന്ഥത്തിൽ നിന്നും, വരുന്ന ലേഖനങ്ങളിൽ തെളിവ് സഹിതം വിശദീകരിയ്ക്കുന്നുണ്ട്.
ജാതികളുടെ സ്വയംഭരണ-അവകാശങ്ങളെ സംബന്ധിയ്ക്കുന്ന മുകളിൽ നല്കിയിരിക്കുന്ന ഖണ്ഡികയിൽ ലോഗൻ വീണ്ടും ഇപ്രകാരം ഊന്നിപ്പറഞ്ഞിരിയ്ക്കുന്നു. Quote Logan :- “So far as I know the only class who did not have this privilege (ie. self-government) were the agrestic slaves and other outcastes.” Unquote. (ഈ വാചകങ്ങൾ അടങ്ങിയ ഖണ്ഡികയുടെ(page 4, Appendix) സ്ക്രീൻഷോട്ട് മുകളിൽ നല്കിയിട്ടുണ്ട്. വയലറ്റ് (violet) നിറത്തിൽ highlight ചെയ്ത വാചകം ശ്രദ്ധിക്കുക). ഈ വാചകത്തിൽ slaves-ന് agrestic എന്ന വിശേഷണം ലോഗൻ നല്കിയിരിയ്ക്കുന്നതായും കാണാം. അതായത് കാർഷികത്തൊഴിലാളികൾക്കും, അവർ ഏത് ജാതിയിൽപ്പെട്ടവരുമാകട്ടെ, കൂടാതെ കേരളത്തിലെ ‘നാട്ടുനീചന്മാർ’ എന്ന് ഗണിക്കപ്പെടുന്നവരായ പറയർ, പുലയർ, നായാടികൾ, ഉള്ളാടർ, അതായത് ലോഗന്റെ outcastes-കൾക്കും സ്വയം-ഭരണ അവകാശം ഇല്ലെന്നാണ് ലോഗൻ പറഞ്ഞിരിയ്ക്കുന്നത്. ഈ ജാതികൾക്ക് സ്വയം ഭരണ അവകാശം ഇല്ലെന്ന തെറ്റിദ്ധാരണയാകാം ലോഗൻ അവരെ അടിമകളാക്കി ഗണിയ്ക്കുവാനുള്ള കാരണം. കേരളത്തിലെ നാട്ടുനീചന്മാരായി ഗണിയ്ക്കപ്പെട്ടിരുന്നവർക്ക് സ്വയം-ഭരണ അവകാശം ഇല്ലായിരുന്നു എന്നത് ലോഗന്റെ തെറ്റിദ്ധാരണയായിരുന്നു എന്ന് ലഭ്യമായ മറ്റ് ചരിത്ര രേഖകളിൽ കൂടിയും മനസ്സിലാക്കാം. ലോഗന്റെ തെറ്റിദ്ധാരണ അദ്ദേഹത്തിന്റെ ക്രിസ്ത്യൻ മുൻവിധിയിൽ നിന്നോ, തന്റെ മതഗ്രന്ഥമായ ബൈബിളിൽ അടിമത്വ വ്യവസ്ഥിതിയെ ന്യായീകരിച്ചിരുന്നു എന്ന അപകർഷതയിൽ നിന്നോ, സ്വമതക്കാരായ ക്രിസ്ത്യാനികൾ കമ്പനിയ്ക്കായി കേരളത്തിൽ ക്രൂരമായ അടിമക്കച്ചവടത്തിൽ ഏർപ്പെട്ടിരുന്നു എന്ന അറിവിൽ നിന്നുള്ള കുറ്റബോധത്തിൽ നിന്നോ-ഇതിൽ ഏതിൽ നിന്നെങ്കിലും ഉടലെടുത്തതാകാം. ഭാരതത്തിലും അതിന്റെ ഭാഗമായ കേരളത്തിലും പുരാതന കാലം മുതൽ അടിമത്വ വ്യവസ്ഥിതി ഉണ്ടായിരുന്നു എന്ന് സ്വയം വിശ്വസിപ്പിച്ച്, അതിന് സവർണ്ണഹിന്ദുക്കളെ പഴിചാരി തന്റെ ക്രിസ്ത്യൻ മനഃസാക്ഷിയെ കുറ്റവിമുക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ലോഗന്റെ കേരളത്തിലെ അടിമത്വ വ്യവസ്ഥിതി നിരീക്ഷണത്തെ കാണാം. അടിമത്വ വ്യവസ്ഥിതിയെ വിശുദ്ധഗ്രന്ഥം എന്ന് പ്രകീർത്തിയ്ക്കപ്പെടുന്ന ബൈബിളിൽ അപലപിയ്ക്കാത്തതും, വെള്ളക്കാർ അടിമത്വ വ്യവസ്ഥിതിയെ ന്യായീകരിയ്ക്കാൻ ബൈബിൾ ഉപയോഗിച്ചതും ലോഗനെ അലട്ടിയിട്ടുണ്ടാവാം. എന്തായാലും നീചജാതികൾക്ക് സ്വയം-ഭരണ അവകാശങ്ങൾ ഇല്ലായിരുന്നു എന്നും, അവർ അടിമകളാണ് എന്നും ലോഗൻ ധരിച്ചത്, തീർത്തും ഒരു തെറ്റിദ്ധാരണയായിരുന്നു എന്ന് വരും ഭാഗങ്ങളിൽ തെളിവുകൾ സഹിതം വിവരിയ്ക്കുന്നതാണ്……..
നാട്ടുനീചന്മാർ
ജാതി നിർണ്ണയം എന്നൊരു കൃതിയെക്കുറിച്ച് The Cochin Tribes and Castes(Vol 1, page 50) എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. (ഇതിന്റെ സ്ക്രീൻഷോട്ട് താഴെ നല്കുന്നു). ഇതിലാണ് നാട്ടു നീചന്മാരെക്കുറിച്ച് പരാമർശിച്ചിട്ടുള്ളത്. ഒരു പക്ഷെ ഈ കൃതിയെ ഖണ്ഡിയ്ക്കുവാനാകാം ശ്രീ നാരായണ ഗുരു ജാതിനിർണ്ണയം, ജാതിലക്ഷണം എന്നീ ഹ്രസ്വ കവിതകൾ രചിച്ചത്.
മുസ്ലീം-ക്രിസ്ത്യൻ അധിനിവേശങ്ങൾ ഭാരതത്തിൽ വ്യാപകമായി സ്വാധീനം ചെലുത്തുന്നതുവരെ, നാട്ടുനടപ്പുകൾ, ഹിന്ദുസംസ്കാരത്തിനും അതിന്റെ ഭാഗമായ സവർണ്ണർ തൊട്ട് അവർണ്ണർ വരെ ഉള്ള എല്ലാ ജാതിവിഭാഗങ്ങൾക്കും, സമാധാനവും സരംക്ഷണവും ഉറപ്പാക്കിയിരുന്നു എന്നാണ് ലോഗന്റെ റിപ്പോർട്ടിൽ നിന്നും തെളിയുന്നത്. മുകളിൽ നല്കിയിരിക്കുന്ന വില്യം ലോഗൻ റിപ്പോർട്ട്- സ്ക്രീൻഷോട്ടിൽ (Malabar Land Tenures Report Content, Screen Shot No.1. -ൽ പച്ച arrow കൊണ്ട് അടയാളപ്പെടുത്തി, ചുവന്ന ദീർഘചതുരത്താൽ ഹൈലൈറ്റ് ചെയ്ത വാചകം ശ്രദ്ധിക്കുക) ലോഗൻ ഊന്നിപ്പറഞ്ഞത് പ്രത്യേകം ശ്രദ്ധിയ്ക്കുക. “Under a caste system custom was the law of the land, which attained a high degree of civilisation”. സാംസ്കാരികമായി ജാതീയമായ കേരള സമൂഹം വളരെ ഉയർന്ന നിലവാരം പുലർത്തിയിരുന്നു എന്നാണ് ലോഗൻ എടുത്തുപറയുന്നത്. ഒരു രാജ്യം സാംസ്കാരികമായി ഉന്നതിയിലെത്തണമെങ്കിൽ അവിടുത്തെ നീതി-ന്യായ വ്യവസ്ഥ കാര്യക്ഷമവും, ജനങ്ങൾക്ക് അതിന്റെ മതിപ്പിൽ വിശ്വാസവും, അതിലൂടെയുള്ള നീതി ലഭ്യതയെക്കുറിച്ച് ബോദ്ധ്യവും, സമൂഹത്തിൽ ഇതേ നീതി-ന്യായ വ്യവസ്ഥ ഉറപ്പു നല്കുന്ന സാമൂഹ്യ ക്രമ-സമാധാനവും ഉണ്ടായിരിക്കണം. മുഹമ്മദ്ദീയ-ക്രിസ്ത്യൻ സ്വാധീനങ്ങൾക്കും അധിനിവേശങ്ങൾക്കും മുമ്പ്, കേരളത്തിൽ ഇതെല്ലാം നിലനിന്നിരുന്നു എന്നാണ് ലോഗന്റെ പഠനം തെളിയിക്കുന്നത്.
നവ ഉദ്ധാനം (നവോത്ഥാനം), പുരോഗമനം, പുരോഗതി എന്നീ ശബ്ദങ്ങൾ, പരിമിതികൾ ഉള്ള ഭൗതികമായ പുരോഗതിയിൽ മാത്രം ഒതുങ്ങി നില്ക്കുന്നു എന്ന് നാം ഓർക്കാറില്ല. മുസ്ലീം-ക്രിസ്ത്യൻ അധിനവേശങ്ങളെത്തുടർന്നുള്ള കേരള നവോത്ഥാനം നാട്ടുനടപ്പുകളേയും ധനാത്മകമായ മൂല്യങ്ങളെയും ഉടച്ചുനശിപ്പിച്ചു എന്ന യാഥാർത്ഥ്യം ഉറക്കെ വിളിച്ചുപറയുന്നത് ഇന്ന് politically correct അല്ല. നാട്ടുനടപ്പുകൾ പ്രാകൃതമാണെന്നോ പിന്നാക്കമാണെന്നോ ഇന്നത്തെ തലമുറ വാദിച്ചേക്കാം. പക്ഷെ നാട്ടുനടപ്പുകൾ അടിസ്ഥാനപ്പെടുത്തിയുള്ള നീതി ലഭ്യത ഇന്നത്തെ നിയമവ്യവസ്ഥയെക്കാൾ കാര്യക്ഷമവും ധനാത്മകവും ആയിരുന്നു എന്ന് ചിന്തിയ്ക്കാൻ പ്രേരിപ്പിയ്ക്കുന്ന പരിസ്ഥിതികളിലൂടെയാണ് നാം കടന്നുപോകുന്നത്. ആധുനിക നീതി ന്യായ വ്യവസ്ഥയുടെ ന്യൂനതകളെയും പരിമിതികളെയും പരാജയങ്ങളെയും തുറന്നുകാട്ടുന്ന ചില വാർത്തകൾ ഇതിനോടൊപ്പം താഴെ നല്കുന്നു. വർത്തമാനകാലത്തിലെ ആധുനിക ഇന്ത്യയുടെ നിയമനിർമ്മാണം തന്നെ ഒരു ചോദ്യചിഹ്നമാണ്. നിയമനിർമ്മാണ സഭയിലെ (legislative assembly) ജനങ്ങളുടെ പ്രതിനിധികൾക്ക് നിയമം നിർമ്മിയ്ക്കാൻ എന്തെല്ലാം യോഗ്യതകളാണ് വേണ്ടത് എന്ന് നമ്മൾ ചിന്തിയ്ക്കുവാൻ വിട്ടുപോയിരിയ്ക്കുന്നു. നിയമനിർമ്മാതാക്കൾ ഉത്തമപുരുഷനായ ശ്രീരാമനെപ്പോലെ ഗുണവാനും വീര്യവാനും ആയിരിയ്ക്കേണം. അല്ലെങ്കിൽ ജനം, മുൻ ചീഫ് ജസ്റ്റീസ് ശ്രീ N V Ramana, താഴെ വ്യക്തമാക്കിയിരിക്കുന്നതുപോലെ നീതി ലഭിയ്ക്കാതെ ദുരിതക്കയത്തിൽ പെടും.
…. തുടരും
Readers may give their feedback / comments in the comment-box below
തദ്ദേശീയ മതസ്ഥരായ സമൂഹങ്ങൾക്കുമേൽ അധിനിവേശത്തിന് ഒരുമ്പെട്ട് കത്തോലിക്കാ സഭ നടത്തുന്ന കടന്നാക്രമണങ്ങളുടെ ഭാഗമാണ്, അവരുടെ മദ്ധ്യത്തിൽ നിന്ന് ഒരുവനെയോ, ഒരുവളയോ തെരഞ്ഞെടുത്ത് വിശുദ്ധനായോ, വിശുദ്ധയായോ വാഴ്ത്തപ്പെടുന്നത്. Similar to a Trojan Horse style attack. ഈ വാഴ്ത്തപ്പെടൽ പ്രഖ്യാപനത്തിന് മുന്നോടിയായി, ഇതിന് തെരഞ്ഞെടുക്കപ്പെട്ടവരെ കേന്ദ്രബിന്ദുവാക്കി സഭ കള്ളക്കഥകൾ മെനഞ്ഞെടുക്കാറുണ്ട്. ഈ കേന്ദ്രകഥാപാത്രങ്ങൾ അത്ഭുത പ്രവർത്തികളിലൂടെ (miracles) അവരിൽ വിശ്വസിച്ചവർക്ക് രോഗശാന്തി നല്കിയെന്നതാണ് കള്ളപ്രചാരണത്തിന്റെ മുഖ്യ ഘടകമായിട്ടുള്ളത്. ( ഇതുപോലെ അത്യാസന്നരായ കൊറോണ രോഗികളെ മദ്ധ്യസ്ഥ പ്രാർത്ഥനയിലൂടെ…
കർഷകത്തൊഴിലാളികളായിരുന്ന പുലയർക്ക് സുഖമായ ഉപജീവനത്തിനുള്ള കൂലി ലഭിച്ചിരുന്നു ! ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥനായിരുന്ന ഫ്രാൻസിസ് ബുക്കാനന്റെ റിപ്പോർട്ടുകൾക്കൊപ്പം മറ്റു ചില ബ്രിട്ടീഷ് രേഖകൾ കൂടി പരിശോധിയ്ക്കുന്നത് പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഭാരതത്തിന്റെയും ഒപ്പം കേരളത്തിന്റയും സാമൂഹ്യ പരിസ്ഥിതികൾ മനസ്സിലാക്കുന്നതിനും, അതിലൂടെ ‘അദ്ധ്വാനിയ്ക്കുന്നവന്റെ’ ജീവിതത്തെക്കൂടി അറിയുന്നതിനും ഉപകരിയ്ക്കും. ബ്രിട്ടീഷ് രേഖകളിൽ നിന്നും പത്തൊൻപതാം നൂറ്റാണ്ടിലെ ഭാരതത്തിലുണ്ടായിരുന്ന തൊഴിലാളികളെക്കുറിച്ചുള്ള അനുബന്ധ വിവരങ്ങൾ (data) ലഭ്യമാണ്. അവയിലെ ചില പ്രസക്തഭാഗങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ ഇവിടെ നല്കുന്നു. ഭാരതത്തിൽ ട്രേഡ്…
ക്രൈസ്തവ മതം സ്വീകരിച്ചതിനാലാണ് നായർ സമുദായാംഗമായിരുന്ന ദേവസഹായം പിള്ളയെ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കല്പന പ്രകാരം വധിച്ചത് എന്ന് കത്തോലിക്കാ സഭാ വൃത്തങ്ങളും, സഭയെ പിന്തുണച്ച് മലയാള മനോരമ പോലുള്ള മാദ്ധ്യമങ്ങളും പ്രൊപ്പഗാണ്ട (പ്രചാരണം) തുടർന്ന് പോരുന്നു. താഴെക്കൊടുത്തിരിയ്ക്കുന്ന മനോരമ വാർത്ത (Nov 10, 2021) ശ്രദ്ധിയ്ക്കുക. (ഓറഞ്ച് നിറത്തിൽ ഹൈലൈറ്റ് ചെയ്തതും, ചുവന്ന arrow-mark കൊണ്ട് അടയാളപ്പെടുത്തിയതും പ്രത്യേകം ശ്രദ്ധിയ്ക്കുക. ) നായന്മാരെയും അവരുടെ മതത്തെയും നിന്ദിയ്ക്കുന്ന കത്തോലിക്കാ പ്രോപ്പഗാണ്ട !!! തിരുവിതാംകൂറിലെയും കൊച്ചിയിലെയും മലബാറിലെയും…
കേരളത്തിന്റെ സാമൂഹ്യ ചരിത്രം മെനഞ്ഞെടുത്തതിൽ ‘കരം’ (tax & taxation) ഒരു സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. മുലക്കരവും, ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ നിലവറയിലെ സമ്പത്ത് സമാഹരിച്ചതിനെക്കുറിച്ചുള്ള വ്യാജകഥകളും കരത്തെ ചുറ്റിപ്പറ്റിയുള്ള രണ്ട് പ്രശസ്ത കീഴാള ആഖ്യാനങ്ങളാണ്. രാജ്യാഭിവൃദ്ധിയ്ക്കുവേണ്ടിയുള്ള കരങ്ങൾ പിരിച്ചെടുക്കുവാൻ പിന്നാക്ക-കീഴാള ജാതികളെ സവർണ്ണർ സാമ്പത്തികമായും കായികമായും, സ്ത്രീകളെ ലൈംഗികമായും ചൂഷണം ചെയ്ത് പീഢിപ്പിച്ചു എന്ന രാഷ്ട്രീയ അടിത്തറയിലാണല്ലോ കേരള രാഷ്ട്രീയം തന്നെ കെട്ടിപ്പൊക്കിയെടുത്തത് !! പക്ഷെ മലബാറിലെ മുസ്ലീം അധിനിവേശങ്ങൾക്കു മുമ്പ് അവിടുത്തെ ഹിന്ദു ജന്മിമാർ…
കുണ്ടറ വിളംബരം എന്ന് കേട്ടിട്ടുള്ളതല്ലാതെ ഭൂരിപക്ഷം മലയാളികൾക്കും വിളംബരത്തിന്റെ ഉള്ളടക്കം അറിയുമോ എന്ന കാര്യം സംശയമാണ്. വിളംബരത്തിന്റെ ഭാഷ 1809 CE-കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന മലയാളത്തിലായതിനാൽ അത് ഒറ്റവായനയിൽ മനസ്സിലാക്കിയെടുക്കുവാൻ ഇന്നത്തെ വായനക്കാർക്ക് സാധിച്ചില്ലെന്നു വരാം. എന്നാലും മനസ്സിരുത്തി ശ്രദ്ധയോടെ വാച്ചിയാൽ മനസ്സിലാക്കാവുന്നതുമാണ്. ഏതായാലും മലയാളത്തിലുള്ള വിളംബരവും, പി.ശങ്കുണ്ണി മേനോൻ രചിച്ച History of Travancore From the Earliest Times (1878) എന്ന ഗ്രന്ഥത്തിൽ നിന്നുള്ള അതിന്റെ ഇംഗ്ലീഷ് പരിഭാഷയും ഇവിടെ നല്കുന്നു. ഇംഗ്ലീഷ് പരിഭാഷയാണ് …
Before conversion to either Christianity or Islam, India’s tribes (vanavasis) were a peaceful lot. They co-existed peacefully with the mainstream Hindus. Once they got converted they view the Hindus as their enemies…….