‘ഹിന്ദു’ എന്ന ശബ്ദത്തെ കേന്ദ്രീകരിച്ച് ഹിന്ദുത്വത്തിനെ അട്ടിമറിയ്ക്കുവാൻ, അതായത് സനാതന ധർമ്മത്തിന്റെ ചില ഘടകങ്ങൾ ഉൾക്കൊള്ളുന്ന വർത്തമാനകാലത്തിൽ അധികാരം പിടിച്ചെടുത്ത രാഷ്ട്രീയത്തെ അട്ടിമറിയ്ക്കുവാൻ, ന്യൂനപക്ഷമതസ്ഥരും, കമ്മികളും, അംബേദ്ക്കരൈറ്റ്സും, പെരിയാറിസ്റ്റുകളും, അതായത് ദ്രാവിഡകഴകക്കാരും ശ്രമിച്ചുകൊണ്ടേയിരിയ്ക്കുന്നു. അവർ പറയുന്നത് പത്താം നൂറ്റാണ്ടിൽ ഇന്ത്യയെ അധിനിവേശിയ്ക്കാൻ വന്ന മുഹമ്മദ്ദീയരായ തുർക്കികളാണ് സിന്ധുനദീതടത്തിൽ പാർത്തിരുന്ന ഭാരതീയരെ ആ പുഴയുടെ പേര് ചേർത്ത് നടാടെ ഹിന്ദുക്കളെന്നു വിളിയ്ക്കാൻ തുടങ്ങിയതെന്നാണ്. ഹിന്ദു മതമെന്ന് ഒരു മതം ഇല്ലെന്നും അവർ സമർത്ഥിയ്ക്കുന്നു. ഹിന്ദു മതം എന്നൊന്ന് ഇല്ലെങ്കിൽ അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഹിന്ദുത്വത്തിന് സാംഗത്യം ഇല്ലെന്നാണ് അവരുടെ വാദം.
സിന്ധു = ഇന്ദു or ഇന്തു = ഇന്ത്യ ||| ഇന്തു = ഇന്ദു = ഹിന്ദു ||| ഇന്തുക്കൾ = ഹിന്ദുക്കൾ
മുഹമ്മദ്ദീയരായ അറബികൾ വിശാല- ഭാരതത്തിന്റെ അതിർത്തിപ്രദേശങ്ങളിലേയ്ക്ക് എത്തുന്നതിനും മുമ്പേ ഇന്ത്യ എന്ന ശബ്ദം നിലവിലുണ്ടായിരുന്നു. പ്രാചീന ഗ്രീക്ക് -റോമൻ രചനകളിൽ ഇന്ത്യയെക്കുറിച്ച് പരാമർശങ്ങൾ ഉണ്ട്. 326 BC-യിൽ ഗ്രീക്കുകാരനായ അലക്സാണ്ടർ ചക്രവർത്തി ഇന്ത്യയെ തേടിയാണ് എത്തിയത്. കുറഞ്ഞപക്ഷം മെഗാസ്തനീസിന്റെ ഇൻഡിക്ക എന്ന ഗ്രന്ഥത്തിന്റെ പേരിൽ നിന്നും, ഇന്ത്യ എന്ന ശബ്ദം 300 BCE മുതൽ ഉണ്ടായിരുന്നു എന്നത് തീർച്ചയാണ്. ഇൻഡിക്ക എന്ന ഗ്രന്ഥം ഇന്ത്യയെക്കുറിച്ചുള്ളതാണ്. സിന്ധു = ഇന്ത്യ = ഇന്തു = ഹിന്ദു : ഈ ശബ്ദങ്ങൾ പ്രാചീനകാലം മുതൽക്കെ ഉണ്ടെന്ന് സമർത്ഥിച്ചാൽ ആർക്കും നിരാകരിയ്ക്കുവാൻ ആവില്ല. എന്തായാലും വേദപുരാണേതിഹാസങ്ങളിൽ സിന്ധു എന്ന ശബ്ദമുണ്ട്. സിന്ധു ശബ്ദത്തിൽ നിന്നാണല്ലോ ഹിന്ദു ശബ്ദത്തിന്റെ വ്യുൽപ്പത്തി. അതിനാൽ ഹിന്ദു എന്ന ശബ്ദത്തിന്റെ ഉത്ഭവം പത്താം നൂറ്റാണ്ടിലായിരുന്നു എന്ന് തറപ്പിച്ച് പറയാനാവില്ല. പത്താം നൂറ്റാണ്ടിനും മുമ്പെ ആ ശബ്ദം ഉപയോഗത്തിലുണ്ടായിരുന്നു എന്ന് തീർച്ചപ്പെടുത്താം.
പ്രാചീന ഗ്രീക്കുകാർക്ക് ഇന്ത്യയെ സംബന്ധിച്ച് അറിവുണ്ടായിരുന്നു.
അതിപ്രാചീന കാലം മുതൽ ഇന്ത്യയെക്കുറിച്ച് ഗ്രീക്കുകാർ കേട്ടിരുന്നു. എന്നാൽ പേർഷ്യൻ യുദ്ധങ്ങൾക്കു ശേഷമാണ് ഗ്രീക്കുകാരിൽ ഇന്ത്യയെക്കുറിച്ച് ചില ധാരണകൾ രൂപപ്പെടുവാൻ തുടങ്ങിയത്. പിന്നീട് അലക്സാണ്ടർ ചക്രവർത്തിയുടെ ഇന്ത്യയെ ലക്ഷ്യംവച്ചുകൊണ്ടുള്ള അധിനിവേശങ്ങളെത്തുടർന്നാണ് പ്രാചീന ഗ്രീക്കുകാർക്ക് ഇന്ത്യയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകാൻ തുടങ്ങിയത്. കുറഞ്ഞപക്ഷം ബി.സി ആറാം നൂറ്റാണ്ടു മുതൽ ഗ്രീക്കുകാർക്ക് ഇന്ത്യയെക്കുറിച്ച് അറിവുണ്ടായിരുന്നു. താഴെ നല്കിയിട്ടുള്ള സ്ക്രീൻഷോട്ടുകൾ ശ്രദ്ധിക്കുക.
സിന്ധു നദിയെക്കുറിച്ചും ഇന്ത്യയെക്കുറിച്ചുമുള്ള പരാമർശങ്ങൾ
മെഗാസ്തനീസിന്റെ ഇൻഡിക്കയെ അധികരിച്ച് Arrian രണ്ടാം നൂറ്റാണ്ടിൽ മറ്റൊരു ഇൻഡിക്ക രചിച്ചു. അതിൽ നിന്നുള്ള ഭാഗങ്ങളാണ് താഴെ നല്കിയിരിക്കുന്നത്. പാശ്ചാത്യർ ഭാരതത്തെ ഇന്ത്യയെന്നാണ് വിളിച്ചിരുന്നത് എന്ന് Arrian-ന്റെ രേഖപ്പെടുത്തലുകളിൽ നിന്നും വ്യക്തമാണ്. സിന്ധുനദിയുടെ (River Indus) കിഴക്കുള്ള പ്രദേശം ശരിയായ ഇന്ത്യയാണെന്നും അവിടെ വസിയ്ക്കുന്ന ജനങ്ങൾ ഇന്ത്യാക്കാരെന്നും Arrian വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. Arrain-ന് ഈ വിവരങ്ങൾ ലഭിച്ചത് ബി സി നാലാം നൂറ്റാണ്ടിൽ മെഗാസ്തനീസ് രചിച്ച ഇൻഡിക്കയിൽ നിന്നാണ്. താഴെ നല്കിയിരിക്കുന്ന സ്ക്രീൻഷോട്ടുകൾ ശ്രദ്ധിയ്ക്കുക.
ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തിയെക്കുറിച്ചുള്ള, ഒന്നും രണ്ടും നൂറ്റാണ്ടുകളിലായി ജീവിച്ചിരുന്ന (c.86 AD – c.160 AD) Arrian-ന്റെ പരാമർശം
ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ട് നദികളെക്കുറിച്ചുള്ള പരാമർശം. (ഗംഗയും, സിന്ധുനദിയും). സിന്ധുനദിയാണ് അതിന് കിഴക്കുള്ള പ്രദേശത്തെ ഇന്ത്യയെന്ന് വിളിക്കാൻ കാരണമായി ഭവിച്ചതെന്നു Arrian രേഖപ്പെടുത്തിയിട്ടുണ്ട്.
ഗംഗാനദിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ . (Arrian രേഖപ്പെടുത്തിയത്)
ഇന്ത്യയെന്നുള്ള ശബ്ദം വളരെ പ്രാചീനമാണ്. വിദേശികൾ ഭാരതീയരെ ഇന്ത്യാക്കാരെന്നാണ് വിളിച്ചിരുന്നത്. ഇന്ത്യ എന്ന ശബ്ദത്തിന്റെ ഉത്ഭവം സിന്ധുനദി നാമത്തിൽ നിന്നാണ്.
ഭാരതീയർ കോളനിവൽക്കരണത്തിന് ശ്രമിച്ചിരുന്നോ. അതാണ് അടുത്ത ഭാഗത്തിലെ പ്രതിപാദ്യം.
…. തുടരും
Readers may give their feedback / comments in the comment-box below
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
Unique Visitors : 24,207
Total Page Views : 37,737