തീണ്ടലും തൊടീലും വെറും അന്ധമായ നാട്ടാചാരങ്ങളായിരുന്നോ !!? ഹിന്ദുമതവുമായി ഈ ആചാരത്തിന് ബന്ധമുണ്ടോ !!? ഹിന്ദു ശാസ്ത്രങ്ങളിൽ അടങ്ങിയ അറിവുകളാണോ ഈ ആചാരത്തിന്റെ അടിസ്ഥാനം !!! ഇതാണ് നമ്മൾ ഹിന്ദുക്കൾ, പ്രത്യേകിച്ച് സവർണ്ണ ഹിന്ദുക്കൾ ആദ്യമായി പരിശോധിയ്ക്കേണ്ടത് !!!
ലോകം കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗം നേരിടുന്ന പശ്ചാത്തലത്തിൽ നമ്മുടെ പൂർവ്വന്മാർ പുലർത്തിയിരുന്ന ഈ നാട്ടാചാരം കാലാതീതമാണെന്ന് ഇന്ന് തെളിഞ്ഞിരിയ്ക്കുന്നു. ഇന്ന് ലോകമെമ്പാടുമുള്ള സർക്കാറുകളാണ് തീണ്ടലും തൊടീലും, അഥവാ അവയ്ക്കു സമാനമായ പെരുമാറ്റങ്ങൾ വേണമെന്ന് അതാത് രാജ്യത്തെ പൗരന്മാരോട് നിഷ്ക്കർഷിയ്ക്കുന്നത് !! ഇതെല്ലാം കണക്കിലെടുക്കുമ്പോൾ, സമൂഹത്തിൽ നടമാടിയിരുന്ന മനുഷ്യത്വരരഹിതങ്ങളായ തീണ്ടലും തൊടീലും നവോത്ഥാനത്തിലുടെ നിർത്തലാക്കാനായി എന്നുള്ള അവകാശവാദങ്ങളിൽ നിന്നും പിന്മാറുവാൻ , കേരളത്തിൽ ഈ പ്രോപ്പഗാണ്ട ചൂഷണം ചെയ്തു മുതലാക്കിയ രാഷ്ട്രീയ പാർട്ടികളും മതന്യൂനപക്ഷങ്ങളും തയ്യാറാകുമോ എന്ന ചോദ്യം നമ്മൾ നായന്മാർ ഉയർത്തേണ്ടതുണ്ട് !!
നവോത്ഥാനം : സവർണ്ണ ഹിന്ദുക്കളെ അടിയ്ക്കാനുള്ള വടി !!
കേരളത്തിലെ സവർണ്ണ ഹിന്ദുക്കൾ, പ്രധാനമായും നായന്മാർ പിന്നാക്ക ജാതികളെ (കീഴാള ജാതികളെ) അടിച്ചമർത്തുകയും, മർദ്ദിയ്ക്കുകയും, ലൈംഗികമായി പോലും ചൂഷണം ചെയ്തിരുന്നു എന്ന കുപ്രചാരണങ്ങൾ നവോത്ഥാന ആഖ്യാനങ്ങളുടെ ഭാഗമാണ് !! നവോത്ഥാനത്തിന് മിഴിവ് കൂട്ടുവാൻ ഈ ചൂഷണ ആഖ്യാനങ്ങൾ അതിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു !!! തങ്ങളാണ് കേരളത്തിലെ പിന്നാക്ക ജാതികളുടെ രക്ഷകരായി എത്തിയതെന്ന് ക്രിസ്ത്യാനികളും ക്രിസ്ത്യൻ പാതിരമാരും ക്രിസ്ത്യൻ സഭയും, ക്രിസ്ത്യൻ കള്ള നാണയത്തിന്റെ മറുപുറമായ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളും അടിയ്ക്കടി അവകാശവാദമുർത്തുന്നത് നാം വായിക്കാറും കേൾക്കാറുമുണ്ട് !! നമ്മൾ നായന്മാർക്കെതിരെയുള്ള ഈ കുപ്രചാരണം അവർക്ക് വളരെയധികം പ്രയോജനകരമായി ഭവിച്ചിട്ടുണ്ടും ഉണ്ട് . കേരളത്തിലെ ക്രിസ്ത്യൻ സഭകളുടെ വളർച്ചയ്ക്കും, അവരുടെ രാഷ്ട്രീയ സ്വാധീനങ്ങൾക്കും ഈ സവർണ്ണ ഹിന്ദു വിദ്വേഷ പ്രചാരണമാണ് മുഖ്യ കാരണം. അതുപോലെ തന്നെ ഇന്ന് കേരളത്തിൽ അധികാരത്തിൽ ഇരിയ്ക്കുന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയും, സവർണ്ണ ഹിന്ദു വിദ്വേഷ പ്രചാരണത്തിന്റെ ഉപയോഗാക്തളും ഗുണഭോക്താക്കളുമാണ് !! ക്രമേണയായി ഈ വിദ്വേഷപ്രചാരണം ഈഴവ സംഘടനകളും, ദളിത് സംഘടനകളും, മുസ്ലീം സംഘടനകളും ഏറ്റു പിടിച്ചതായി കാണാം !! ഈ വിദ്വേഷപ്രചാരണങ്ങളുടെ ഭാഗമായി കേരളീയ സമൂഹം ആകെപ്പാടെ ദുഷിയ്ക്കുവാനും, സമൂഹത്തിലെ അച്ചടക്കങ്ങൾ നഷ്ടപ്പെടുവാനും കാരണമായി എന്നും കാണാം.
തീണ്ടലിന്റെയും തൊടീലിന്റെയും അടിസ്ഥാനം ഹിന്ദു ശാസ്ത്രങ്ങളിലുള്ള അറിവുകളാണ് !!
ഹിന്ദുക്കളെന്ന് അഭിമാനിക്കുന്ന എല്ലാവരും വേദങ്ങളെയും, ഉപനിഷത്തുക്കളെയും, ഇതിഹാസങ്ങളെയും ഇവയിലുള്ള ആശയങ്ങൾ പേറുന്ന മറ്റനേകം ഹൈന്ദവഗ്രന്ഥങ്ങളെയും ആണ് തങ്ങളുടെ തത്തചിന്തയുടേയും മതത്തിന്റെയും പ്രാമാണിക ഗ്രന്ഥങ്ങളായി അംഗികരിച്ചുപോരുന്നത്. ഈ ഗ്രന്ഥങ്ങളിൽ സൂക്ഷ്മജീവകളെക്കുറിച്ചുള്ള (microbes) അറിവുകൾ ഉണ്ട് !! വേദങ്ങളിൽ അഥർവ്വവേദത്തിലും ഇതിഹാസമായ മഹാഭാരതത്തിലും സുക്ഷ്മജീവികളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട് !! ഇന്ന് ലോകത്തിന് ഭീഷണിയായ കൊറൊണ വൈറസും ഒരു സൂക്ഷ്മജീവിയാണ്(microbe ആണ് ).ഇവയെക്കുറിച്ചുള്ള അറിവുകളാണ് തീണ്ടലിന്റെയും തൊടീലിന്റെയും ആധാരമെന്നത് ചിന്താശേഷിയുള്ള ആർക്കും വ്യക്തമാകുന്നതാണ് !! വേദങ്ങളിൽ ഉള്ള അറിവുകളുടെ വെളിച്ചത്തിൽ ഉള്ള ഈ നാട്ടാചാരം സമൂഹ നന്മയെക്കരുതി നമ്മുടെ പൂർവ്വന്മാർ മനസ്സാ അംഗീകരിച്ച് ആചരിച്ച് പോന്നതാണ് !! സാമൂഹ്യ നന്മയെക്കരുതിയുള്ള ഈ ആചാരം തെറ്റായിരുന്നു പറയുന്നതിനെ നമ്മൾ യുക്തിയുക്തം എതിർത്ത് ഖണ്ഡിയ്ക്കേണം !! ഇനിമേൽ തീണ്ടലും തൊടീലും നമുക്കെതിരെയുള്ള പ്രചരണായുധമാക്കാൻ അനുവദിച്ചുകൂടാ.
മഹാഭാരതത്തിൽ സുക്ഷ്മജീവികളെക്കുറിച്ച് പരാമർശിയ്ക്കുന്ന ശ്ലോകം !!
വ്യാസനാൽ വിരചിതമായ ഇതിഹാസ കാവ്യമായ മഹാഭാരതത്തിൽ സൂക്ഷ്മജീവികളെക്കുറിച്ച് വ്യക്തമായും പരാമർശിയ്ക്കുന്ന ഒരു ശ്ലോകം ആദ്യം നല്കുന്നു!! ദണ്ഡാനുശാസനം നടപ്പാക്കുന്നതിനെക്കുറിച്ച് അർജ്ജുനൻ തുടർന്നും യുധിഷ്ഠിരനോട് ആവശ്യപ്പെടുന്നതാണ് ശാന്തിപർവ്വത്തിലെ അദ്ധ്യായം 15 (രാജധർമ്മാനുശാസന പർവ്വം- തുടർച്ച). ഈ അദ്ധ്യായത്തിലെ ഇരുപത്താറാം ശ്ലോകത്തിൽ സൂക്ഷ്മജീവികളെക്കുറിച്ച് (microbes) പറയുന്നുണ്ട്. (ശ്ലോകം താഴെ നല്കിയിട്ടുണ്ട് ). സൂക്ഷ്മജീവികളെക്കുറിച്ച് ഇതിലും വിപുലമായി അഥർവ്വവേദത്തിൽ നല്കിയിട്ടുണ്ട് . (അതും ഇവിടെ നല്കുന്നുണ്ട്. )
അഥർവ്വവേദവും സൂക്ഷ്മജീവികളും (microbes which includes viruses too ).
അഥർവ്വവേദം കാണ്ഡം രണ്ട്, അനുവാകം അഞ്ച് ,സുക്തം 31 (ഋഷി – കണ്വൻ, ദേവത -മഹി, കൃമിഭംജനം. ഛന്ദസ് – അനുഷ്ടുപ് , ബൃഹതി) (പേജ് 48, അഥർവ്വവേദം,ഡോ. വെങ്ങാനൂർ ബാലകൃഷ്ണൻ)
അർത്ഥം (ഡോ. വെങ്ങാനൂർ ബാലകൃഷ്ണൻ, പേജ് 48) : ഇന്ദ്രൻ ഏതു കല്ലുകൊണ്ടാണോ കൃമികളെ ഇല്ലാതാക്കുന്നത് അതുപോലെ ഞാൻ എല്ലാ കൃമികളേയും നശിപ്പിക്കുന്നു. കാണാൻ സാധിക്കുന്നവയും അല്ലാത്തവയുമായ കൃമികളെ ഞാൻ നശിപ്പിക്കുന്നു. രക്തത്തെയും മാംസത്തെയും ദുഷിപ്പിക്കുന്ന എല്ലാ കൃമികളെയും ഞാൻ ഈ വിധം നശിപ്പിക്കുന്നുണ്ട്. മന്ത്രം കൊണ്ടും, ഔഷധം കൊണ്ടും ഉണക്കി നിർജീവിപ്പിച്ച് എല്ലാ കൃമികളേയും ഞാൻ നശിപ്പിക്കുന്നു. മന്ത്രശക്തി കൊണ്ട് നശിപ്പിക്കപ്പെടുന്നതിൽ കുടലുകളിലെയും ശിരസിലെയും ധമനികളിലെയും കീടങ്ങൾ ഉൾപ്പെടുന്നു. പർവ്വതത്തിലും വനത്തിലും സസ്യങ്ങളിലും മൃഗാദികളിലും വ്രണങ്ങൾ വഴിയും ഭക്ഷണത്തിൽ കൂടിയും പ്രവേശിക്കുന്ന എല്ലാ അണുക്കളും നശിപ്പിക്കപ്പെടുന്നു.
അഥർവ്വവേദം, കാണ്ഡം രണ്ട്, അനുവാകം ആറ് ,സുക്തം 32 (ഋഷി – കണ്വൻ, ദേവത -ആദിത്യൻ ഛന്ദസ് – ഗായത്രി, അനുഷ്ടുപ് , ഉഷ്ണിക്) (പേജുകൾ 48-49)
അർത്ഥം (ഡോ. വെങ്ങാനൂർ ബാലകൃഷ്ണൻ, പേജ് 49) – സൂര്യൻ തീഷ്ണതയുള്ള തന്റെ രശ്മികളാൽ ഗോക്കളുടെ ശരീരത്തിൽ പ്രവേശിച്ച് കൃമികളെ നശിപ്പിക്കട്ടെ. അതുപോലെ പല വർണ്ണങ്ങളിലും രൂപത്തിലുമുള്ള കൃമികളെ ഞാൻ നശിപ്പിക്കുന്നു. അല്ലയോ കൃമികളേ, കണ്വൻ, ജമദഗ്നി, അത്രി തുടങ്ങിയവരുടെ മന്ത്രങ്ങൾ കൊണ്ട് ഞാൻ നിങ്ങളെ ഉന്മൂലനാശം ചെയ്യുന്നു. ഈ മന്ത്രത്തിന്റെ ശക്തിയാൽ ഞാൻ കൃമികളുടെ കുലവംശത്തെയും നിന്റെ രാജാവ്, മന്ത്രിമാർ മുതലായ നിന്നോടു ബന്ധമുള്ള എല്ലാറ്റിനെയും നശിപ്പിക്കുന്നു. ഇപ്രകാരം ഞാൻ നിങ്ങളുടെ ആസ്ഥാനത്തെയും ബീജരൂപത്തെയും സൂക്ഷ്മകീടങ്ങളെപ്പോലും നശിപ്പിക്കുന്നു. അല്ലയോ വിഷകീടമേ ഞാൻ അന്യരെ വേദനിപ്പിക്കുന്ന നിന്റെ കൊമ്പുകളെയും വിഷം കലർന്നുകിടക്കുന്ന നിന്റെ അവയവങ്ങളെയും വേർപെടുത്തുന്നു.
അഥർവ്വവേദം കാണ്ഡം രണ്ട്, അനുവാകം ആറ് ,സുക്തം 33 (ഋഷി – ബ്രഹ്മാവ്, ദേവത – യക്ഷ്മ, നിബർഹണം. ഛന്ദസ് – അനുഷ്ടുപ് , ബൃഹതി, പംക്തി)
അർത്ഥം (ഡോ. വെങ്ങാനൂർ ബാലകൃഷ്ണൻ, പേജ് 49) :- അല്ലയോ ക്ഷയരോഗമുള്ള മനുഷ്യാ, നിന്റെ പഞ്ചേന്ദ്രിയങ്ങളെ ഗ്രസിച്ചിരിക്കുന്ന യക്ഷ്മാ രോഗത്തെ ഞാൻ അകറ്റുന്നു. ഹേ ക്ഷയരോഗി, നിന്റെ കണ്ഠത്തിന്മേലുള്ള പതിനാലു നാഡികളിൽ നിന്നും ഉഷ്ണിഹ്, കണ്ഠപക്ഷ നാഡികളിൽ നിന്നും തോൾ , ഭുജങ്ങൾ എന്നിവിടങ്ങളിൽ നിന്നും നിന്റെ യക്ഷ്മാരോഗം ഞാൻ അകറ്റുന്നു. അല്ലയോ രോഗീ, നിന്റെ ഹൃദയം, ഉദരം, പ്ലീഹ, ക്ലോമം, പാർശ്വം, യകൃത്ത് മുതലായവയിൽ നിന്നെല്ലാം ഞാൻ യക്ഷ്മാരോഗത്തെ അകറ്റുന്നു. കുടൽ, വയർ, മലദ്വാരം, നാഭി എന്നിവിടങ്ങളിലെ യക്ഷ്മാ രോഗത്തെയും ഞാൻ ഇല്ലാതാക്കുന്നു. നിന്റെ കണങ്കാലുകൾ, കാലിന്റെ മുകളിലും സമീപത്തുമുള്ള തായ ഭാഗങ്ങൾ, ഗുഹ്യപ്രദേശം എന്നിവിടങ്ങളിലെ യക്ഷ്മാരോഗത്തെയും ഞാൻ മാറ്റുന്നു. നിന്റെ വിരലുകൾ, നഖങ്ങൾ, അസ്ഥി, മജ്ജ,സൂക്ഷ്മവും സ്ഥൂലവുമായ നാഡികൾമുതലായവയിലുള്ള യക്ഷ്മാരോഗത്തെയും ഞാൻ ദൂരെയാക്കുന്നു. അല്ലയോ രോഗി, കണ്വമഹർഷിയുടെ മന്ത്രശക്തിയാൽ നിന്റെ മറ്റെല്ലാ അവയവങ്ങളിൽ നിന്നും ത്വക്കിൽ നിന്നും രോമകൂപങ്ങളിൽ നിന്നുപോലും യക്ഷ്മാ രോഗത്തെ ഞാൻ മാറ്റുന്നു. (യക്ഷ്മാ എന്നതിന് തത്തുല്യ ഇംഗ്ലീഷ് പദം Consumption (Tuberculosis) എന്നാണ്).
അഥർവ്വവേദം കാണ്ഡം അഞ്ച്, അനുവാകം അഞ്ച്, സുക്തം 23 (ഋഷി – കണ്വൻ, ദേവത – ഇന്ദ്രാദികൾ. ഛന്ദസ് – അനുഷ്ടുപ് ) (ഡോ. വെങ്ങാനൂർ ബാലകൃഷ്ണൻ, പേജുകൾ 137- 138)
അർത്ഥം (ഡോ. വെങ്ങാനൂർ ബാലകൃഷ്ണൻ, പേജ് 138) :- എന്നിൽ സമ്മേളിച്ചിരിക്കുന്ന ആകാശം, ഭൂമി, സരസ്വതി, ഇന്ദ്രൻ, അഗ്നി എന്നിവർ എന്റെ അണുക്കളെ നശിപ്പിക്കാതിരിക്കട്ടെ. അല്ലയോ ഇന്ദ്രാ, ഇവന്റെ ശത്രുക്കളായ കൃമികളെ നിങ്ങൾ എന്റെ കഠിനവാക്കുകളാൽ നശിപ്പിക്കണേ. കണ്ണുകളിലും മൂക്കിലും പല്ലുകളിലും വസിക്കുന്ന കൃമികളെ ഞാൻ നശിപ്പിക്കുന്നു. ഏകരൂപത്തോടുകൂടിയ രണ്ടും, വികടരൂപത്തോടുകൂടിയ രണ്ടും, ചുവന്ന വർണത്തോടുകൂടിയ രണ്ടും, കാക്കിവർണ്ണയുക്തമായ ഒന്നും,കാക്കിവർണ്ണ ചെവിയുള്ള ഒന്നും ഗൃധ്രനാമത്തോടുകൂടിയ ഒന്നും, കോകനാമത്തോടുകൂടിയ ഒന്നുമായ എല്ലാ കൃമികളും മന്ത്രശക്തിയാൽ നശിച്ചുപോകട്ടെ. തീഷ്ണ കുക്ഷി ഭുജനങ്ങളോടു കൂടിയതും കറുത്തനിറമുള്ളതും അനേകരൂപമുള്ളതുമായ കൃമികളെ ഞങ്ങൾ മന്ത്രശക്തിയാൽ ഇല്ലാതാക്കുന്നു. അദൃശ്യകൃമികളെ ദർശനീയനായ സൂര്യൻ എല്ലാ ജീവിജാലങ്ങൾക്കുംവേണ്ടി നശിപ്പിക്കുന്നു. ദൃശ്യാദൃശ്യകൃമികളെ മുഴുവൻ അദ്ദേഹം പൂർവ്വദിക്കിൽ ഉദിച്ച് നശിപ്പിക്കുന്നു. പാഞ്ഞുനടക്കുന്നവരും ദുഃഖം നല്കുന്നവരും പ്രകമ്പനം കൊള്ളിക്കുന്നതുമായ എല്ലാ കൃമികളെയും മന്ത്രശക്തിയാൽ നശിപ്പിക്കുക. എപ്രകാരമാണോ കല്ലിലിട്ട ധാന്യം പൊടിക്കപ്പെടുന്നത് അതുമാതിരി ഞാൻ കൃമികളെ ധൂളിയാക്കുന്നു. മൂന്നു ശിരസ്സുകളും ചുമലുകളുമുള്ളതും ധവളശ്വേതവർണങ്ങൾ ചേർന്നതുമായ കൃമികളെ മന്ത്രശക്തിയാൽ നശിപ്പിക്കുന്നു. അത്രി, കണ്വൻ, ജമദഗ്നി തുടങ്ങിയ മഹർഷിവര്യന്മാർ നിങ്ങളെ മന്ത്രശക്തിയാൽ എങ്ങനെ നശിപ്പിച്ചിരുന്നുവോ അതുപോലെ തന്നെ ഞാനും പ്രവർത്തിക്കുന്നു. അഗസ്ത്യമന്ത്രശക്തിയാൽ ഞാൻ നിങ്ങളെ കൊല്ലുന്നു. കൃമികളുടെ രാജാവും മന്ത്രിയും ഞങ്ങളുടെ മന്ത്രൗഷധത്താൽ ഇല്ലാതായിക്കഴിഞ്ഞു. കൃമികുടുംബം പൂർണ്ണമായും നാശത്തിലെത്തി. ഇവയുടെ ആവാസകേന്ദ്രം മാത്രമല്ല ബീജരൂപത്തിലുള്ള ചെറുകീടങ്ങളും കൂടി നശിച്ചിരിക്കുന്നു. ആൺപെൺവർഗത്തിലുള്ള എല്ലാ കൃമികളെയും കല്ലുകൊണ്ട് നശിപ്പിച് ഞാൻ അവയുടെ മുഖാഗ്നിയിൽ ദഹിപ്പിക്കുന്നു.
സ്വാമി നിർമ്മലാനന്ദഗിരി തൊടീലിനെയും തീണ്ടലിനെയും ന്യായീകരിച്ച് പറയാതെ പറഞ്ഞത് !!!
മുകളിലത്തെ വീഡിയോയിൽ നിന്നുള്ള സ്വാമിജിയുടെ വാക്കുകൾ.
Quote, Swami Nirmalandagiri :- “……….അപ്പോൾ…ശാസ്ത്രം കൃത്യമായി …വാതം പിത്തം കഫം …മൂന്ന് ഭാഗങ്ങളിൽ രൂപപ്പെടുത്തുമ്പോൾ, സകല ജീവജാലങ്ങളും അതിൽ പെടുമെങ്കിൽ…. അവയിൽ അപകടകാരികളും അപകടമില്ലാത്തവയും ഇതിന്റെ ഘടനയിൽ വരുമെങ്കിൽ… പിശാചങ്ങൾ, രാക്ഷസങ്ങൾ, അത്രികൾ, അംഗിരകൾ… എനിയ്ക്ക് തോന്നുന്നത് ആര്യസമാജം ഏറ്റവും ആദരവോടെ ബഹുമാനിയ്ക്കുന്ന വേദം …അഥർവ്വമാണെന്നാണ്. Am I right ? അഥർവ്വത്തിനകത്തെ കൃമി പ്രകരണം എടുത്തൊന്ന് പഠിക്ക് . ആധുനിക ശാസ്ത്രത്തിന് ഇന്നുവരെ കണ്ടെത്താൻ പറ്റിയിട്ടുണ്ടോ ഈ കൃമികളെ എന്ന്. യേ കൃമായാഃ ദൃഷ്ടാഃ അദൃഷ്ടാഃ ….കണ്ണുകൊണ്ട് കാണാവുന്നവയും കണ്ണുകൊണ്ട് കാണാൻ പാടില്ലാത്തവയും. കണ്ണുകൊണ്ട് കാണാൻ പാടില്ലാത്തവയെ എങ്ങിനെ കണ്ടാ പിന്നെ എഴുതിയത് . പിശം അശിതീതി പിശാചഃ. പച്ച മാംസത്തിൽ പുളച്ച് രോഗങ്ങൾ ഉണ്ടാക്കുന്ന കൃമികൾ … എങ്ങിനെയാ ഇവയൊക്കെ പ്രചരിയ്ക്കുന്നത് … പ്രസംഗാത് … ഗാത്രസംസ്പർശാത് … സഹഭോജനാദ്…… ഒന്നിച്ചിരുന്ന് കഴിക്ക് … ഒരേ പാത്രത്തീന്ന്… ഒന്നിച്ച് കിടന്നുറങ്ങ് … ഒന്നിച്ച് വസ്ത്രം ഉപയോഗിക്ക് …. ഒന്നിച്ച് കുളിക്കുന്ന സോപ്പ് ഉപയോഗിക്ക് …. ഒന്നിച്ച് കെട്ടിപ്പിടിക്ക് …. ഇത് വരും. അതുകൊണ്ട് ഉണ്ടാക്കിയതാണ് ഈ കിണറ്റിലെ വെള്ളം ഇന്ന് കോരുന്ന ആള് കോരിയാൽ മതി …വീട്ടിലെ ഒരാളുതന്നെ കോരിയാൽ മതി മറ്റൊരാള് കോരണ്ട. കോരിക്കൊടുത്താൽ മതി. മനസ്സിലായില്ല…. വൈദികമായ ശാസ്ത്രത്തിന്റെ, ഭൗതികശാസ്ത്രത്തിന്റെ വെളിച്ചത്തിലാണ്. അതുകൊണ്ട് ചിക്കൻ ഗുനിയയും ഡെങ്കിയും പക്ഷിപ്പനിയും എലിപ്പനിയും ഒന്നും അന്ന് വന്നില്ല.(0:11:25.3 mts in the main video available on YouTube) അതൊക്കെ ഇന്നുണ്ട്…. ഈ അണുക്കളെ മുഴുവൻ ചർച്ച ചെയ്യുന്നുണ്ട്. അണുക്കളെ മാത്രമല്ല ചർച്ചചെയ്യുന്നത് . അവയുടെ അമിനോ അമ്ലങ്ങൾ നിങ്ങളുടെ ശരീരത്തിൽ കേറിയാൽ….നിങ്ങൾടെ അമിനോഅമ്ലങ്ങളുമായി പ്രതിപ്രവർത്തിച്ച് നിങ്ങളുടെ ബുദ്ധിയെയും നിങ്ങളുടെ മനസ്സിനെയും അതു നിയന്ത്രിയ്ക്കുന്ന ഒരവസ്ഥ വരും. അവിടെയാണ് ഗ്രഹങ്ങളായി അവ രൂപാന്തരപ്പെടുന്നത് … അതിന് മലയാളത്തിലെ ഭാഷ കിരികങ്ങൾ എന്നാണ്. അത് ചിലപ്പോൾ ഉച്ചയ്ക്ക് പുറപ്പെടും. ചിലപ്പോൾ രാത്രി പന്ത്രണ്ടുമണിക്ക് പുറപ്പെടും. അപ്പോൾ നിങ്ങളുടെ ബോധം കളയും ചിലപ്പോൾ. നിങ്ങൾ ഒരാളോട് പണം ചോദിയ്ക്കാനാ പോകുന്നെ. നിങ്ങളുമായി ഏറ്റുമുട്ടുന്ന ഈ കൃമി അകത്തിരുന്ന് അവിടെച്ചെന്നിട്ട് അത് കിട്ടാത്ത വിധത്തിൽ ചോദിയ്ക്കാൻ നിങ്ങളുടെ വാക്കുകളെ കൊണ്ടുപോകും. മനസ്സിലായില്ല…. നിങ്ങളുടെ നേതാക്കന്മാരെ ഒക്കെ ഈ കൃമി ബാധിച്ചിരിയ്ക്കുകയാ….. പറഞ്ഞത് മനസ്സിലായില്ല…. കൂട്ടത്തിൽ നിന്നുകൊണ്ട് കുരു ഇറക്കുന്ന പരിപാടികൾ എല്ലാം. … ഈ അമിനോ അമ്ലങ്ങൾ മാറ്റി മറിയ്ക്കുന്ന വൈറസ്സുകളുടെ ആക്രമണത്തിലാണ്. ഭൂതബാധ…. ഇത്രയൊക്കെ അവര് എഴുതിവച്ചിട്ടുണ്ട് ഭംഗിയായി….ചുമ്മാതല്ല എഴുതിവച്ചിരിയ്ക്കുന്നെ ….കാര്യ കാരണ സഹിതമാണ്….അപ്പോൾ ഓരോന്നിന്റെയും പേര് …. അതിന്റെ ഓരോന്നിന്റെയും വ്യുത്പത്തി അറിയണമെങ്കിൽ യാസ്കനെ പഠിച്ചാൽ മതി. നിരുക്തം പഠിച്ചാൽ മതി. ഒന്നും ഇന്ന് എഴുതിയതല്ല. അന്നുള്ള പുസ്തകങ്ങളാണ്. ഇതൊന്നിച്ചല്ലേ ഇത്രയും കാലം ഇവിടെ പോയത് . ഇനി ഒന്നിയ്ക്കാൻ വേണ്ടി … വെളുത്തവരോടുള്ള പ്രിയം കൊണ്ട് ഭൗതിക ശസ്ത്രം ഒക്കെ അവരുടേയും ….ഇതൊക്കെ നമ്മുടേയും…… അല്പം…” Unquote
തീണ്ടലും തൊടീലും അനാചാരങ്ങൾ അല്ല !!
തീണ്ടൽ, തൊടീൽ, സഞ്ചാരസ്വാതന്ത്യ-നിഷേധം എന്നിവയെ ചൂണ്ടിക്കാട്ടി സവർണ്ണഹിന്ദുക്കളെ, പ്രത്യേകിച്ച് നായന്മാരെ ലക്ഷ്യംവച്ചുള്ള വിദ്വേഷപ്രചാരണങ്ങളെ ശക്തിയുക്തം എതിർക്കുക. ഈ കുപ്രചാരണത്തിൽ ഏർപ്പെട്ടിരിയ്ക്കുന്നവർ മതപരിവർത്തകരോ, കമ്മ്യൂണിസ്റ്റുകളോ, മറ്റ് നിക്ഷിപ്ത താല്പര്യക്കാരോ ആണെന്ന് കാണാം. ഈ പ്രചാരണം ഏറ്റ് പിടിച്ച ജാതിഹിന്ദുക്കൾ മൂഢബുദ്ധികളോ, വിവരദോഷികളോ ആകുന്നു. ഈഗോയും അതിൽ നിന്നു ഉടലെടുക്കുന്ന അപകർഷതാ ബോധവുമാണ് ഈ കുപ്രചാരണം അവരും ഏറ്റുപിടിക്കുവാനുള്ള മുഖ്യമായ കാരണം. ഈ എല്ലാ കുപ്രചാരണവും ഭാരതീയ സംസ്കാരത്തിന്റെ ഉന്മൂലനം ലക്ഷ്യമാക്കിയുള്ളതാണെന്നും കരുതി ഇരിയ്ക്കുക !!!
…… തുടരും
Readers may give their comments in the comment-box below or alternately they may send their responses either by sms/whatsapp to 6369649276
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 82. മഹാഭാരതയുദ്ധം : കാരണങ്ങളും ഫലങ്ങളും
- 81. രോഗികളുടെയും ആശുപത്രികളുടെയും വർദ്ധനയെക്കുറിച്ച് സ്വാമി നിർമ്മലാനന്ദഗിരിയുടെ പ്രതികരണം….
- 80. നായന്മാരുടെ മതാന്ധത : ഭാഗം 2 – മന്നം
Unique Visitors : 24,209
Total Page Views : 37,739