സാമാന്യം സ്പീഡുളള ബ്രോഡ്ബാൻഡ് കണക്ഷന്റെ പിൻബലത്തോടെ ഇന്റർനെറ്റിൽ “breast cloth controversy” എന്ന് തിരഞ്ഞാൽ, 89 ലക്ഷത്തോളം ഫലങ്ങൾ വെറും 0.45 സെക്കൻഡുകൾക്കുള്ളിലും, 97 ലക്ഷത്തോളം ഫലങ്ങൾ 0.57 സെക്കൻഡുകൾക്കുള്ളിലും ലഭിയ്ക്കും. ഈ ഫലങ്ങളിൽ ആദ്യത്തേത് വിക്കിപ്പീഡിയയിലുള്ള ‘Channar Revolt’ ആണ്. (സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു). വിഷയാവതരണത്തെ സംബന്ധിച്ച ആദ്യ വാചകവും സേർച്ച് റിസൽട്ടിൽ കാണാം. ചാന്നാർ ലഹളയെ, ചാന്നാർ റിവോൾട്ടെന്നും ( Channar Revolt), മാറു മറയ്ക്കൽ സമരമെന്നും വിളിയ്ക്കാറുണ്ടെന്ന് സംശയത്തിന് ഇടയില്ലാത്ത വിധം അതിൽ നല്കിയിരിയ്ക്കുന്നു.
നുണകളുടെ കൂമ്പാരം !!!
ചാന്നാർ ലഹളയെക്കുറിച്ച് ഗൂഗിളിൽ തിരയുവാൻ ഈ വിഷയവുമായി ബന്ധമുള്ള മറ്റ് keywords or search-word(s) ഉപയോഗിയ്ക്കാം. ഈ വിഷയവുമായി ബന്ധമുള്ള, അനുബന്ധപദങ്ങൾ ഗൂഗിൾ തന്നെ നല്കും. ആ ഫലങ്ങളിൽ ചിലതിന്റെ സ്ക്രീൻഷോട്ടും ഇവിടെ നല്കിയിട്ടുണ്ട്.
മാറ് മറയ്ക്കൽ സമരം !!!
ചാന്നാർ ലഹളയ്ക്ക് ആ പേരു മാത്രമല്ല ഉള്ളത് . ആ വഴക്കിന് മറ്റ് പല നാമങ്ങളും ഉണ്ട്. മാറ് മറയ്ക്കൽ സമരം എന്നാണ് അതിന്റെ ഏറ്റവും (കു)പ്രസിദ്ധമായ പേര്. അതായത്, ഈ നാമകരണത്തിൽ നിന്നും, സ്ത്രീകൾക്ക് നേരെയുണ്ടായ അക്രമങ്ങളാണ് ലഹളയ്ക്ക് കാരണമെന്ന് ഒറ്റ നോട്ടത്തിൽ വന്നുചേരുന്നു. സ്ത്രീകളുടെ മാറിടത്തെ ഉൾപ്പെടുത്തിയുള്ള ഈ നാമകരണം, ഈ വഴക്കിന് ലോകമെമ്പാടും പ്രചാരം സിദ്ധിയ്ക്കാൻ കാരണവുമായിട്ടുണ്ട്. ചാന്നാർ സ്ത്രീകൾക്ക് നേരെ അക്രമം അഴിച്ചുവിട്ടത് ആരെന്ന് ഇംഗ്ലീഷ് വിക്കിപ്പീഡിയ ലേഖനത്തിലും മലയാളം വിക്കിപ്പീഡിയ ലേഖനത്തിലും വ്യക്തമായി നല്കിയിട്ടുണ്ട്. ഈ സംഭവങ്ങളിൽ തെക്കൻ തിരുവിതാംകൂറിലെ സവർണ്ണ ഹിന്ദുക്കളെയാണ് പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുന്നത്. (താഴെ നല്കിയിരിയ്ക്കുന്നന സ്ക്രീൻഷോട്ടുകൾ ശ്രദ്ധിക്കുക!!!)
ആരാണ് ഈ മാറുമറയ്ക്കൽ സമരത്തിലെ വില്ലന്മാരായ സവർണ്ണ ഹിന്ദുക്കൾ !!???
വിക്കിപ്പീഡിയ പോലുള്ള സൈറ്റുകളിലൂടെയും, പത്ര-ടി വി മാദ്ധ്യമങ്ങളിലൂടെയും, അക്കാദമിക തലത്തിലും മറ്റും, തിരുവിതാംകൂർ ചരിത്രത്തിന്റെ ഭാഗമായി ലോകമാകമാനം പ്രചരിപ്പിയ്ക്കപ്പെയുന്ന ഈ ലഹളയിൽ, പ്രതിനായക വേഷം കെട്ടി (വില്ലന്റെ വേഷം കെട്ടി) നില്ക്കുന്നത് തങ്ങളുടെ ജാതിയാണെന്ന് , ഈ തലമുറയിലെ നായർ സമുദായാംഗങ്ങളുടെ അറിവിലും ചിന്തയിലും ഉണ്ടാവുമോ എന്ന കാര്യം ഇവിടെ പ്രസക്തമാവുന്നു !!!?? തിരുവിതാംകൂറിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പിന്തുണയോടെ ചുരുങ്ങിയ കാലയളവിൽ ചുവടുറപ്പിച്ച പ്രോട്ടസ്റ്റന്റ് ക്രിസ്ത്യൻ മിഷനറിമാർക്ക്, ക്രിസ്തുമതപരിവർത്തനത്തിന് തയ്യാറാകാതിരുന്ന നായന്മാരോട് വൈരം തോന്നുകയും, തന്മൂലം ക്രിസ്തുമതത്തിലേയ്ക്ക് മതപരിവർത്തനം ചെയ്ത പിന്നാക്ക ജാതിയായ ചാന്നാന്മാരുടെ മനസ്സുകളിൽ, നായന്മാരോടുള്ളു ശത്രുതയുടെ വിത്തുകൾ, പാകി, മുളപ്പിച്ച്, വളർത്തിയതിന്റെ പരിണിതഫലമാണ് പില്ക്കാലത്ത് ചാന്നാർ ലഹളയെന്ന് അറിയപ്പെട്ട, നായന്മാരും ചാന്നാന്മാരും തമ്മിലുള്ള തുറന്ന പോരിൽ കലാശിച്ചത് !!!! ചാന്നാർ ലഹളയുടെ യഥാർത്ഥ പശ്ചാത്തലവും യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളും നായർ സമുദായാംഗങ്ങക്കുപോലും അറിയില്ലന്നുവേണം കരുതുവാൻ. കാരണം തങ്ങളുടെ സമുദായത്തെ പ്രതിക്കൂട്ടിൽ നിർത്തി, തങ്ങളുടെ മുൻഗാമികളെ ആഭാസന്മാരായി താറടിച്ച് അപകീർത്തിപ്പെടുത്തി, കുറ്റവാളികളാക്കി ലോകത്തിനുമുമ്പിൽ അവതരിപ്പിച്ചിട്ടും സമുദായം ഇതിനെതിരെ പ്രതികരിച്ചതായി കാണുന്നില്ല. അക്കാദമിക തലത്തിൽ പ്രഗത്ഭരായ നായർ സമുദായാംഗങ്ങളുണ്ടായിട്ടും, നായന്മാരെ പ്രതിനിധീകരിയ്ക്കുന്ന ഔദ്യോഗിക സംഘടനകളുണ്ടായിട്ടും, നായർ ഔദ്യോഗിക സംഘടനയ്ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായിട്ടുപോലും ഈ വിഷയത്തിൽ ഇടപെട്ട് ഈ കുപ്രചരണത്തിനെ പ്രതിരോധിയ്ക്കാനോ, യഥാർത്ഥത്തിൽ നടന്ന സംഭവങ്ങൾ എന്താണെന്നോ, തങ്ങളുടെ പുതുതലമുറകൂടി ഉൾപ്പെടുന്ന വർത്തമാനകാല സമൂഹത്തിനെ ബോദ്ധ്യപ്പെടുത്തുവാൻ നായർസമുദായം ശ്രമിച്ചതായി കാണുന്നുമില്ല.
തമിഴ്നാട്ടിലെ വണ്ണിയാർ ജാതിയും ‘Jai Bhim’ എന്ന സിനിമയും !!
വണ്ണിയാർ ജാതി ഉപയോഗിയ്ക്കുന്ന ഒരു അടയാള ചിഹ്നത്തെ, ജയ് ഭീം എന്ന സിനിമയിലെ വില്ലൻ കഥാപാത്രവുമായി ബന്ധപ്പെടുത്തി കാണിച്ചതിനാൽ, വണ്ണിയാർ സംഘം ആ സിനിമയുടെ നിർമ്മാതാക്കൾക്കെതിരെയും അതിലെ നായകനായി അഭിനയിച്ച സുര്യക്കെതിരെയും,ജാതിയെ അപകീർത്തിപ്പെടുത്തിയതിന് കടലൂർ കോടതിയിൽ കേസുകൊടുത്തു. ഇത് സംബന്ധിച്ച് The Hindu-വിൽ വന്ന വാർത്ത താഴെകൊടുത്തിട്ടുണ്ട്. തമിഴ്നാട്ടിലെ ഏറ്റവും പിന്നാക്ക ജാതിയാണ് വണ്ണിയാർ ജാതി. യഥാർത്ഥ സംഭവങ്ങളുടെ ദൃശ്യാവിഷ്ക്കരണമായി പരസ്യപ്പെടുത്തിയ ജയ് ഭീം എന്ന സിനിമയിൽ, തങ്ങളുടെ ജാതിയോട് വൈരം ജനിപ്പിയ്ക്കുവാൻ പോന്ന സീനുകൾ ഉള്ളതിനാൽ അവർ അതിനെതിരെ പ്രതിഷേധിയ്ക്കയും കേസ് ഫയൽ ചെയ്യുകയും ചെയ്തു. എന്നാൽ കേരളത്തിലെ മുന്നാക്ക ജാതിയായ നായന്മാരോ !!!??? ചരിത്ര വസ്തുതകളെ അവഗണിച്ച് , യഥാർത്ഥ ചരിത്ര സംഭവങ്ങളെ വക്രീകരിച്ച് , സത്യത്തിന്റെ ലാഞ്ചന പോലുമില്ലാതെ തങ്ങളെ അപകീർത്തിപ്പെടുത്തുന്ന കപട ചരിത്ര അഖ്യാനങ്ങൾ വിദ്യാഭ്യാസ പാഠ്യപദ്ധതികളിൽ കടന്നുകൂടിയിട്ടുപോലും നായർ സമുദായം പ്രതികരിച്ചില്ല !!!
പെരുമാൾ മുരുകന്റെ മാതോരുഭാഗവും, സൽമാൻ റഷ്ഡിയുടെ ‘The Satanic Versus’-ഉം !!!
Dec 14, 2014-ൽ തമിഴിലെ എഴുത്തുകാരൻ പെരുമാൾ മുരുകന്റെ (ഇദ്ദേഹം ദളിത്, പറയർ വിഭാഗത്തിൽ പെട്ടയാളാണ്) ‘മാതോരുഭാഗം’ എന്ന നോവലിന് എതിരെ നാമക്കൽ-ഈറോഡ് മേഖലയിൽ ഉള്ള കോങ്ങു വെള്ളാളർ ഗൗണ്ടർമാർ പ്രതിഷേധിച്ചു. മാതോരുഭാഗം എന്ന നോവലിൽ തങ്ങളുടെ ജാതിയിൽപ്പെട്ട സ്ത്രീകളെ മോശമായി ചിത്രീകരിച്ചതിനാലാണ് ഈ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഈ സംഭവത്തിന്റെ പേരിലുള്ള കേസ് മദ്രാസ് ഹൈക്കോടതിയുടെ മുമ്പിലെത്തുകയും, അന്നത്തെ ചീഫ് ജസ്റ്റീസായ സഞ്ജയ് കിഷൻ കൗൾ, എഴുത്തുകാരന് അനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്തു !!! പക്ഷെ അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന ഇന്ത്യയിലെ ജഡ്ജിമാരും കോടതികളും എഴുത്തുകാരൻ സൽമാൻ റഷ്ഡിയുടെ The Satanic Verses എന്ന നോവിലിനോട് സ്വീകരിച്ച സമീപനം നമ്മൾ മറക്കുവാൻ പാടില്ല !!! മുഹമ്മദ്ദീയരുടെ മതവികാരം അത് വ്രണപ്പെടുത്തുന്നു എന്ന പറഞ്ഞ് ആ പുസ്തകം ഇന്നും നിരോധിത പുസ്തകങ്ങളുടെ പട്ടികയിൽ പെടുത്തിയിരിയ്ക്കുന്നു !! വികാരങ്ങളും വികാരവിക്ഷോഭങ്ങളും മുഹമ്മദ്ദീയ സമുദായം ഹിംസാപരമായി പ്രകടിപ്പിയ്ക്കും എന്നതിനാൽ കോടതികൾ ഇവരെ ഭയപ്പെടുന്നുണ്ടെന്നുവേണം കരുതുവാൻ .
Note : ഓൺലൈനിലൂടെ വായനക്കാർ The Satanic Verses-ന്റെ Printed Copy വാങ്ങിയ്ക്കുവാൻ ശ്രമിച്ചാൽ, ഉദാഹരണത്തിന് amazon-ലൂടെ വാങ്ങിയ്ക്കുവാൻ ശ്രമിച്ചാൽ, നിങ്ങൾ നയിയ്ക്കപ്പെടുന്നത് https://amazon.com എന്ന അമേരിക്കയിൽ സ്ഥിതി ചെയ്യുന്ന amazon-ന്റെ വെബ് സെർവ്വറിലേയ്ക്കാണ് !!!! Amazon വെബ് സൈറ്റിന്റെ header-ൽ (Menu-വും മറ്റു വിവരങ്ങളും അടങ്ങിയ, സൈറ്റിലെത്തിയാൽ ഏറ്റവും ആദ്യം കാണുന്ന ഇടം), നിങ്ങൾക്ക് അമേരിക്കൻ കൊടിയുടെ അടയാളവും ദർശിയ്ക്കാം. പുസ്തകത്തിന്റെ വില US Dollar-ൽ ആണ് നല്കിയിരിയ്ക്കുന്നത് എന്നും കാണാം. അതായത് The Satanic Verses-ന്റെ അച്ചടിച്ച പതിപ്പ് ഇന്ത്യയിൽ വില്ക്കുന്നതിന് ഇന്നും അനുവാദമില്ല എന്ന് സാരം. മറിച്ച് ഹിന്ദുമതത്തിനെയും ജാതിയെയും നിന്ദിയ്ക്കുന്ന Why I am not a Hindu, The Annihilation of Caste എന്നീ പുസ്തകങ്ങൾ വാങ്ങുവാൻ ഒരുങ്ങിയാൽ, നിങ്ങൾ https://www.amazon.in എന്ന ഇന്ത്യയിലുള്ള amazon-ന്റെ web-server-ലേയ്ക്ക് നയിക്കപ്പെടും. വൈബ് സൈറ്റിന്റെ header-ൽ നിങ്ങൾക്ക് ഇന്ത്യയുടെ കൊടിയടയാളവും ദർശിക്കുവാനാവും. ഹിന്ദുമതത്തിനെയും ജാതിയെയും അവമതിയ്ക്കുന്ന എന്തു കുപ്പയും ഈ രാജ്യത്ത് അച്ചടിച്ച് വില്ക്കുകയും പ്രചരിപ്പിയ്ക്കാനാവുകയും സാധിയ്ക്കും. ഈ കുറിപ്പ് എഴുതുന്ന സമയത്ത് പോലും, അതായത് 2022-ന്റെ പടിവാതുക്കൽ എത്തിയിട്ടും, കേന്ദ്രത്തിൽ ഹിന്ദുത്വ പാർട്ടിയായ ബി ജെ പി-യുടെ തുടർഭരണമായിട്ടും ഇതാണ് സ്ഥിതിയെന്ന് സമുദായാംഗങ്ങൾ ഓർക്കേണ്ടതുണ്ട്.
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച മീശ എന്ന നോവൽ
ഈ സമീപകാലത്ത് മീശ എന്ന നോവലിന് എതിരെ മാത്രമാണ് നായർ സമുദായത്തിന്റെ ശബ്ദം ഉയർന്നുകേട്ടത്. പക്ഷെ വെറും ഒരു കല്പിതകഥയായ നോവലിനുളളിലെ പ്രതിപാദ്യത്തിനേക്കാൾ ദുരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കുന്നതാണ് ഔദ്യോഗിക കേരളചരിത്രത്തിൽ ‘മുന്നാക്ക ജാതിയായ’ നായന്മാർക്കെതിരെയുള്ള ആഖ്യാനങ്ങൾ. ഈ ഔദ്യോഗിക ചരിത്രത്തിനെ അടിസ്ഥാനമാക്കിയാണ് വിദ്യാഭ്യാസ പദ്ധതിയിലെ ചരിത്ര സിലബസ്സ് ചിട്ടപ്പെടുത്തുന്നത്. ഒരു നോവൽ വായിയ്ക്കാം, വായിയ്ക്കാതിരിയ്ക്കാം. ദളിത് വിഭാഗത്തിൽ പെട്ട ആളുടെ സംസ്കാരമില്ലാത്ത ചിന്തകൾ വാക്കുകളായി പുറത്തു വന്നതാണ് , അതിലെ സ്ത്രീകൾക്ക് എതിരെയുള്ള, പ്രത്യേകിച്ച് മുന്നാക്ക സ്ത്രീകൾക്കെതിരെയുള്ള ആഭാസകരങ്ങളായ പരാമർശങ്ങൾ എന്ന് നിരൂപിച്ചാൽ, മീശ നോവലിലെ ഈ ഭാഗങ്ങൾ കീഴാളജാതികളുടെ “സ്വഭാവമഹിമയെ” തുറന്നു കാട്ടുന്നതാണ്. അത് കൊള്ളുന്നത് കീഴാളജാതികൾക്കാണ് !!!! പക്ഷെ അടിസ്ഥാന വിദ്യാഭ്യാസം നിർബന്ധമാക്കിയ ഈ രാജ്യത്ത്, സ്ക്കൂളിലെ പാഠ്യ പദ്ധതികളിൽപ്പോലും ഉൾപ്പെടുത്തപ്പെട്ട മാറുമറയ്ക്കൽ സമരമെന്ന പേരിലുള്ള കപട ചരിത്ര ആഖ്യാനങ്ങൾ, നമ്മുടെ സമുദായത്തിലെ കുട്ടികൾ പോലും പഠിച്ച് അവ ആന്തരികവൽക്കരിക്കപ്പെടും(internalise) എന്ന അപകടം നമ്മൾ കാണാതിരുന്നുകൂടാ. നമ്മുടെ യുവതലമുറയ്ക്കുപോലും നമ്മുടെ സമുദായത്തെക്കുറിച്ചുള്ള മതിപ്പ് ഇല്ലാതാകുവാൻ ഇത് കാരണമാകും. (കേരളത്തിലെ PSC പരീക്ഷാ സിലബസ്സിന്റെയും ഭാഗമാണ് ചാന്നാർ ലഹള. സ്ക്രീൻഷോട്ട് കാണുക!)
ആത്മരക്ഷയ്ക്കും, പ്രതിരോധത്തിനും, അതിജീവനത്തിനും, സ്വ-സ്വത്വ പരിരക്ഷയ്ക്കും ചരിത്രം അവശ്യം അറിയേണ്ടതുണ്ട് !!!
ശ്രീ ഹരികുമാറിന്റെ ആത്മഹത്യയിൽ കലാശിച്ചത് !!!! യൂട്യൂബ് വീഡിയോ ലിങ്ക് https://www.youtube.com/watch?v=77Bg0OBuUm4
ആചാര്യൻ മന്നത്തുപത്മനാഭൻ നായന്മാരിൽ ചരിത്രബോധം ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന്റെ രചനകളിലൂടെയും പ്രസംഗങ്ങളിലൂടെയും ശ്രമിച്ചിരുന്നു. അത് പൂർണ്ണ ഫലം കണ്ടില്ലെന്നു വേണം വിലയിരുത്തുവാൻ. ചരിത്രബോധമില്ലാത്തതിനാൽ ജാതിയെക്കുറിച്ചും, സ്വ ജാതിസമൂഹത്തിനെക്കുറിച്ചും അറിയാത്ത, അതിനാൽ സ്വയം അറിയാതെ സത്വബോധം നശിച്ച, ഐക്യമില്ലാത്ത, ദിശാബോധം നഷ്ടമായ ഒരു സമുദായമായി നായർ സമുദായം അധഃപതിച്ചതിനാലാണ് പ്രതികരിയ്ക്കേണ്ടിടത്ത് പ്രതികരിയ്ക്കാൻ ആവാതെ പോകുന്നത്. കുറഞ്ഞപക്ഷം ആചാര്യൻ മന്നത്തുപത്മനാഭന്റെ രചനകളും അദ്ദേഹം ചെയ്ത പ്രസംഗങ്ങളും സമുദായാംഗങ്ങൾ വായിച്ചിരുന്നെങ്കിൽ, സമുദായ സംഘടനകൾ ഇത്തരം പഠനങ്ങൾ പ്രോത്സാഹിപ്പിച്ചിരുന്നെങ്കിൽ ആശാവഹമല്ലാത്ത ഈ സ്ഥിതിവിശേഷത്തിലെയ്ക്ക് സമുദായം എത്തിപ്പെടുകയില്ലായിരുന്നു.
തുടരും ……..
Please give your feed-feedback in the comment section below ………
Other Recent Posts :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
Abbe J A Dubois Alberuni Alberuni's India Ancient India Arrian Brahmins breast cloth agitation Catholic Church channar lahala Colonel Munro CSI Devasahayam Pillai Dr Edward C.Sachau Francis Buchanan Francis Buchanan MD Gandhiji gnss J W McCrindle London Missionary Society Mahmud of Ghazna Megasthenes nair NCERT Niyogi Committee Report nss NSS History Panchakalyani predial slaves P Shungoonny Menon public debt Sasi Tharoor Slavery Slave trade Survey Susan Bayly tnss travancore അടിമത്വം അവർണ്ണൻ ചാന്നാർ ലഹള ചാവറയച്ചൻ ദാസൻ വേലായുധൻ പണിക്കശ്ശേരി സവർണ്ണ വിദ്വേഷം സവർണ്ണൻ
Unique Visitors : 24,209
Total Page Views : 37,739
Good effort
thanks for the kind words