പ്രാചീനകാലം തൊട്ടുള്ള ഇന്ത്യയുടെ യഥാർത്ഥ സമയചരിത്രത്തെയും സാമൂഹ്യ ചരിത്രത്തെയും ന്യൂനപക്ഷ മതസ്ഥരും, വിവിധ രാഷ്ട്രീയ പാർട്ടി അനുഭാവികളും ഭയക്കുന്നു. ചരിത്രം സൂക്ഷ്മമായി പരിശോധിച്ചാൽ, സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുണ്ടായിരുന്ന ബ്രാഹ്മണരും മറ്റും കുറ്റമറ്റ രീതിയിലായിരുന്നു ഭരണം നിർവ്വഹിച്ചതെന്ന് മനസ്സിലാക്കാനാകും. അതാണ് ഈ ഭയത്തിന് കാരണമായിട്ടുള്ളത്. ഭാരതീയ ഋഷിമാർ അരുളിച്ചെയ്തിരുന്ന നിയമസംഹിതകളും മതാനുശാസനങ്ങളും അനുവർത്തിച്ചാണ് ഭരണവർഗ്ഗത്തിൽ പെട്ടവർ ഭാരതം ഭരിച്ചിരുന്നത്. അവയിൽ പര-പീഢനങ്ങൾക്കും, അടിച്ചമർത്തലുകൾക്കും, ചൂഷണങ്ങൾക്കും യാതൊരു സ്ഥാനവുമില്ലായിരുന്നു.
പ്രാചീന ഇന്ത്യാചരിത്രത്തത്തെ സംബന്ധിച്ച സുപ്രധാനവും നിർണ്ണായകവുമായ രേഖപ്പെടുത്തലുകൾ.
ഋഗ്വേദ, രാമായണ, മഹാഭാരത കാലഘട്ടങ്ങൾക്കും ശേഷം, പൂർണ്ണമായല്ലെങ്കിലും ഇന്ത്യയെ സംബന്ധിച്ച് നമ്മൾക്കു ലഭ്യമായ വിലപ്പെട്ട രേഖകളാണ് ഗ്രീക്കുകാരനായ മെഗാസ്തനീസിന്റെ ഇൻഡിക്കയുടെ ശകലങ്ങൾ. ബുദ്ധ പാരമ്പര്യത്തിലെ ലഭ്യമായ ഏറ്റവും പഴക്കം ചെന്ന രേഖകളുടെ അത്രയും പഴക്കം തന്നെയുണ്ട് ഇൻഡിയ്ക്കയ്ക്കും. പാലി ഭാഷയിൽ ലഭ്യമായ ഏറ്റവും പഴക്കം ചെന്ന ബുദ്ധമത രേഖകളുടെ കാലഗണന c. 350 BCE – c. 320 BCE കാലഘട്ടങ്ങളുടെ ഇടയിലായിട്ടാണ് നിർണ്ണയിച്ചിരിക്കുന്നത്. മെഗാസ്തനീസ് (Megasthenes) c. 350 BCE-യ്ക്കും – c. 290 BCE-യ്ക്കും ഇടയിലുള്ള കാലഘട്ടത്തിലാണ് ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്നു . ഇതിൽ നിന്നും c. 305 BCE -c. 290 BCE കാലഘട്ടങ്ങൾക്കിടയിലാണ് മെഗാസ്തനീസ് വിഖ്യാതമായ ഇൻഡിക്ക രചിച്ചതെന്ന് അനുമാനിയ്ക്കാം.
ഇൻഡിക്ക പ്രാചീന ഇന്ത്യാ ചരിത്രത്തെക്കുറിച്ച് വ്യക്തമായ ചില ചിത്രങ്ങൾ നല്കുന്നുണ്ട്. ഇൻഡിക്കയിലെ വിവരങ്ങൾ പ്രാചീന ഭാരതത്തിന്റെ (കേരളം ഭാരതത്തിലാണല്ലോ, അതിനാൽ കേരളത്തിന്റെയും കൂടെ) സാമൂഹ്യ-ചരിത്ര പരിസ്ഥിതിയുടെ അളവുകോലായി (benchmark) കണക്കാക്കാം. ഇൻഡിക്ക രചിച്ച് ഏകദേശം 1 200 വർഷങ്ങൾക്കും ശേഷം ഉണ്ടായ മുഹമ്മദ്ദീയ അധിനിവേശങ്ങൾ, ഭാരതീയ സമൂഹത്തിനുമേൽ എത്രമാത്രം ക്ഷതം ഏൽപ്പിച്ചു എന്നത് ഇൻഡിക്ക നല്കുന്ന വിവരങ്ങളെ മുഹമ്മദ്ദീയ ചരിത്രകാരന്മാർ രേഖപ്പെടുത്തിയ വിവരങ്ങളുമായി താരമ്യം ചെയ്യുമ്പോൾ മനസ്സിലാക്കാം.
‘Ancient India as described by Megasthenes and Arrian’, by J.W. McCrindle, First published in Book form(English) in 1877
മെഗാസ്തനീസിന്റെ വിഖ്യാതമായ ഇൻഡിക്കയിലെ വിവരങ്ങൾ അടങ്ങിയ പുസ്തകമാണ് J.W.McCrindle-ന്റെ ‘Ancient India’. ഈ പുസ്തകത്തിന്റെ അകത്തെ title page ആണ് താഴെ നല്കിയിട്ടുള്ളത്.
പ്രാചീന ഗ്രീസിലെയും, റോമായിലെയും എഴുത്തുകാരുടെ രചനകളിൽ ചിതറിക്കിടന്ന ഇൻഡിക്കയിലെ വിവരങ്ങൾ ശേഖരിച്ച് ചിട്ടപ്പെടുത്തിയത് Dr. E. Z. Schwanbeck എന്ന ജർമ്മൻ പണ്ഡിതനാണ്. അദ്ദേഹം ഇൻഡിക്കയിലെ വിവരങ്ങൾ ആദ്യമായി പ്രസിദ്ധീകരിച്ചത് 1846-ലാണ്. അങ്ങിനെയാണ് യൂറോപ്പിലെ പണ്ഡിതന്മാരുടെ ശ്രദ്ധയിൽ ഇൻഡിക്കയുടെ വിഷയമായ പ്രാചീന ഇന്ത്യയെക്കുറിച്ചുള്ള വിവരങ്ങൾ പതിഞ്ഞത്. Dr E A Schwanbeck ശേഖരിച്ച ഇൻഡിക്കയിലെ വിവരങ്ങൾ ഗ്രീക്കു ഭാഷയിലും, ലാറ്റിൻ ഭാഷയിലും ആയതിനാൽ യൂറോപ്പിലെ പണ്ഡിതന്മാർക്കു മാത്രമെ ഈ വിവരങ്ങൾ അറിയുവാൻ അവസരം ലഭിച്ചിരുന്നുള്ളൂ. മുപ്പത് വർഷങ്ങൾക്കു ശേഷം 1876-77 കാലട്ടത്തിലാണ് ശ്രീമാൻ J.W. McCrindle ഇത് ഇംഗ്ലീഷിലേയ്ക്ക് തർജ്ജമചെയ്ത് ‘Indian Antiquary’-യിൽ പ്രസിദ്ധീകരിച്ചത്. ഇങ്ങിനെയാണ് ഇംഗ്ലീഷ് വശമുള്ള ഭാരതീയർ ഈ വിവരങ്ങൾ അറിയുവാൻ ഇടയായത്. (താഴെയും മുകളിലും നല്കിയിരിക്കുന്ന സ്ക്രീൻഷോട്ട് ശ്രദ്ധിക്കുക.)
J. W. McCrindle നല്കിയിട്ടുള്ള ആമുഖം (Preface)
പ്രാചീന ഇന്ത്യയുടെ ചരിത്രത്തിലേയ്ക്ക് വെളിച്ചം വീശുന്ന വിവരങ്ങൾ ഇൻഡിക്ക നല്കുന്നു എന്നാണ് പുസ്തകത്തിന്റെ ആമുഖത്തിൽ McCrindle രേഖപ്പെടുത്തിയിരിയ്ക്കുന്നത്. മെഗാസ്തനീസ് ഇന്ത്യയിൽ വന്ന് താമസിച്ച് വ്യക്തിപരമായി കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ കാര്യങ്ങളാണ് ഇൻഡിക്കയിൽ അദ്ദേഹം സ്വയം രേഖപ്പെടുത്തിയത്. അതിനാൽ ഇതിലെ മിക്കവാറും എല്ലാ വിവരങ്ങളും ആധികാരികങ്ങളാണ്. കാലാധിക്യത്താൽ ഇൻഡിക്കയുടെ തനിപ്പകർപ്പ് ഇന്ന് ലഭ്യമല്ലെന്നും, മറ്റ് പ്രാചീന ഗ്രന്ഥകാരന്മാർ ഉദ്ധരിച്ച ഇൻഡിക്കയിലെ വിവരണങ്ങളിലൂടെയാണ് ഇൻഡിക്കയുടെ ഉള്ളടക്കത്തെക്കുറിച്ച് നമ്മൾ അറിയാനിടയാകുന്നതെന്നും McCrindle ആമുഖത്തിൽ പ്രസ്താവിച്ചിരിയ്ക്കുന്നു. താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ട് ശ്രദ്ധിയ്ക്കുക.
ആരായിരുന്നു മെഗാസ്തനീസ്
ഗ്രീക്കുകാരനായ എലക്സാൻഡർ ചക്രവർത്തി പിടിച്ചടക്കിയ പശ്ചിമേഷ്യൻ പ്രദേശങ്ങളുടെ ഭരണം നിർവ്വഹിച്ചിരുന്ന സെല്യൂക്കസ് നിക്കേറ്റർ എന്ന ഗ്രീക്ക് ഭരണാധികാരിയുടെ നയതന്ത്രപ്രതിനിധിയായി, ഇന്ത്യൻ ചക്രവർത്തിയായ ചന്ദ്രഗുപ്തമൗര്യയുടെ തലസ്ഥാനമായ പാടലിപുത്രയിൽ, മെഗാസ്തനീസ് കുറെ വർഷങ്ങൾ കഴിഞ്ഞിരുന്നു. താഴെ നല്കിയിട്ടുള്ള സ്ക്രീൻഷോട്ടുകൾ പരിശോധിക്കുക.
Megasthenes ഭാരതത്തിൽ എത്തിച്ചേർന്ന വർഷത്തെക്കുറിച്ച്…..
മെഗാസ്തനീസ് BC 302-നു മുമ്പായി ഇന്ത്യയിൽ എത്തിച്ചേർന്നു എന്ന നിഗമനത്തിലാണ് പണ്ഡിതന്മാർ എത്തിച്ചേർന്നത്. കാലഗണന പ്രകാരം കുറഞ്ഞത് എട്ടു-പത്തു വർഷങ്ങൾ അദ്ദേഹം ഇന്ത്യയിൽ കഴിഞ്ഞിരുന്നെന്നോ, അഥവാ എട്ടു-പത്തുവർഷങ്ങൾക്കിടെ പല പ്രാവശ്യം ഇന്ത്യയിൽ വന്നും പോയുമിരുന്നെന്നോ കരുതാവുന്നതാണ്. മുകളിലുള്ള സ്ക്രീൻഷോട്ടിലെയും താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ടിലെയും വിവരങ്ങൾ ചേർത്തു ചിന്തിയ്ക്കുക.
ഇൻഡിക്കയിൽ ലഭ്യമായ പ്രാചീന ഇന്ത്യാ ചരിത്രത്തെക്കുറിച്ചുള്ള നിർണ്ണായകമായ കൂടുതൽ വിവരങ്ങൾ വരും ഭാഗങ്ങളിൽ നല്കുന്നതാണ്.
നമ്മുടെ നാടിനെക്കുറിച്ച് നമ്മൾക്ക് എന്തറിയാം!!??
സമീപകാലത്ത് ചാനലിലൂടെ ഈ ചോദ്യം ഉന്നയിച്ചത്, ഭരണതലത്തിൽ മികവു കാട്ടിയ ഒരു റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. താഴെ നല്കിയിട്ടുള്ള വീഡിയോ ലിങ്കിൽ ക്ലിക്ക് ചെയ്താൽ അദ്ദേഹത്തിന്റെ വാക്കുകൾ ശ്രവിയ്ക്കാം
ചരിത്ര സിലബസ്സിനെ ചുറ്റിപ്പറ്റിയുള്ള കൊലാഹലങ്ങൾ
സ്ക്കൂൾ -കോളേജ് തലത്തിൽ വിദ്യാർത്ഥികൾ ഇന്ത്യാ ചരിത്രത്തെക്കുറിച്ച് എന്ത് പഠിക്കണം എന്നുള്ളത് കൂടെക്കൂടെ വിവാദപരമായ തർക്കങ്ങൾക്ക് വഴിവയ്ക്കുന്നുണ്ട്. രാജ്യസ്നേഹികളായ പൗരന്മാരെ വാർത്തെടുക്കുന്നതിൽ ചരിത്ര ആഖ്യാനങ്ങൾ ഒരു വലിയ പങ്ക് വഹിക്കുന്നു. ചരിത്രം, അതായത് കഴിഞ്ഞ് സംഭവങ്ങൾ തിരുത്തിയെഴുതുവാൻ ആരാലും സാദ്ധ്യമല്ല. പക്ഷെ മറഞ്ഞു കിടക്കുന്ന ചരിത്ര സംഭവങ്ങൾ വെളിച്ചത്തു കൊണ്ടുവരാൻ ആകും. ഇപ്രകാരം ചരിത്ര ആഖ്യാനങ്ങളുടെ ആഴവും പരപ്പും വിപുലപ്പെടുത്തുവാനും ആകും.
De-saffronisation എന്നാൽ ഹിന്ദുമുക്തം!!!
‘ദി വീക്ക്’ ആഴ്ചപ്പതിപ്പിന്റെ ഇവിടെ നല്കിയിട്ടുള്ള പുറം കവർ വളരെ അർത്ഥഗർഭമാണ്. ഭാരതത്തെ ഹിന്ദുമുക്തമാക്കുന്ന പദ്ധതിയുടെ പേരാണ് De-saffronisation. ഇതിന്റെ ഭാഗമാണ് മത-ന്യൂനപക്ഷങ്ങൾക്ക് അനുഗുണമായുള്ള ചരിത്രരചനകളും ആഖ്യാനങ്ങളും. ഇതിനുംപുറമെ ഹിന്ദുമതത്തിനും, ഹിന്ദുക്കൾക്കും, ജാതിയ്ക്കും എതിരായി ചരിത്രം രചിയ്ക്കുന്നതിനെയും De-saffronisation എന്ന് വിളിയ്ക്കാം. കോൺഗ്രസ്സ് പാർട്ടി അധികാരത്തിൽ ഇരുന്നപ്പോഴെല്ലാം De-saffronisation എന്ന നീചമായ പ്രവർത്തിയ്ക്ക് പിന്തുണ നല്കിയിരുന്നു.
മദ്രസ്സകളിലും സൺഡേസ്ക്കൂളുകളിലും മുസ്ലീം-ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെട്ട ഇളം പ്രായത്തിൽ ഉള്ള കുട്ടികൾ മതപരമായി സ്വാധീനിയ്ക്കപ്പെടുന്നു. ഈ കുട്ടികൾ മുതിരുമ്പോൾ അവർ ഹിന്ദുമത്തെയും ഇന്ത്യാചരിത്രത്തെയും മാനിക്കുന്നില്ല. മറുവശത്ത് ഹിന്ദുസമൂഹത്തിലെ കുട്ടികൾക്ക് മുസ്ലീം-ക്രിസ്ത്യൻ വിഭാഗങ്ങളിലെ കുട്ടികളെപ്പോലെ മത-വിജ്ഞാനം ലഭിക്കുന്നില്ല. സംഘടിതരായ മുസ്ലീം -ക്രിസ്ത്യൻ മത വിഭാഗങ്ങൾ, അവരുടെ കുട്ടികൾക്ക് ഒരുക്കുന്ന മതപഠന സൗകര്യങ്ങൾക്ക് സമാനമായത് ഹിന്ദുസമുദായങ്ങൾക്ക് നല്കാനാകുന്നില്ല. ഇത് ഹിന്ദുസമൂഹം അസ്ഥിരമാകുന്നതിന് ഒരു പ്രധാന കാരണമാണ്. ഈ ന്യൂനത പരിഹരിയ്ക്കപ്പെടേണ്ടത് സ്ക്കൂളുകളിൽ നല്കുന്ന വിദ്യാഭ്യാസത്തിലൂടെയാണ്. ന്യൂനപക്ഷങ്ങളുടെ എതിർപ്പ് അവഗണിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഹിന്ദുമത-ജ്ഞാനം കുട്ടികൾക്ക് പകർന്നുനല്കുന്നതിനുള്ള പദ്ധതികൾ ഒട്ടും അമാന്തിയ്ക്കാതെ നടപ്പിൽവരുത്തേണം.
…. തുടരും
Readers may give their feedback / comments in the comment-box below
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
Unique Visitors : 24,207
Total Page Views : 37,737