ചാന്നാർ ക്രിസ്ത്യൻ മതപ്രചാരകന്മാർ അവരുടെ പുസ്തകങ്ങളും കീർത്തനങ്ങളുമായി എല്ലാ ഹിന്ദുഗ്രാമങ്ങളിലും സഞ്ചരിച്ച് പ്രസംഗിച്ചിരുന്നു എന്ന് കഴിഞ്ഞ ഭാഗത്തിൽ ശങ്കുണ്ണിമേനോനെ ഉദ്ധരിച്ചു പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി അവർ നായർ ഭവനങ്ങിൽ കയറിച്ചെന്നിരുന്നു. അപ്രകാരം ഒരു സംഭവത്തെക്കുറിച്ച് ശങ്കുണ്ണിമേനോൻ വിവരിയ്ക്കുന്നുമുണ്ട് . നായർ ഭവനങ്ങളിൽ അതിക്രമിച്ച് കയറിച്ചെന്ന് അവിടെയുണ്ടായിരുന്ന അന്തേവാസികളെ അപമാനിച്ച സംഭവത്തിലേയ്ക്ക് ഇവിടെ ശ്രദ്ധ ക്ഷണിയ്ക്കുന്നതിനു മുമ്പായി ചാന്നാർ ക്രിസ്ത്യാനികളുടെ പൊതുസ്വഭാവം പഠന വിഷയമാക്കേണ്ടതുണ്ട്.
വ്യത്യസ്ത ജാതികളുടെ വ്യത്യസ്ത സ്വഭാവങ്ങൾ, ഇവയെ ചൂഷണം ചെയ്യുന്ന രാഷ്ട്രവിരുദ്ധ ശക്തികൾ !!
ബാഹ്യ-ആഭ്യന്തര രാജ്യദ്രോഹ ശക്തികൾ കരുവാക്കുന്ന മുന്നാക്ക-പിന്നാക്ക ജാതികളുടെ സ്വഭാവത്തിൽ അധിഷ്ഠിതാമായ ജാതീയമായ വ്യത്യാസങ്ങളെക്കുറിച്ച് ചിന്തിയ്ക്കേണ്ടതുണ്ട്. ശതമാനക്കണക്ക് പരിശോധിയ്ക്കുകയാണെങ്കിൽ പിന്നാക്ക ജാതികളെയാണ് രാഷ്ട്രവിരുദ്ധ ശക്തികൾ എളുപ്പത്തിൽ സ്വാധീനിച്ചിട്ടുള്ളത് എന്ന് കാണാൻ കഴിയും. ഈ പിന്നാക്ക ജാതികളിൽ നിന്നുള്ളവരാണ് ക്രിസ്ത്യൻ-മുഹമ്മദ്ദീയൻ മതപരിവർത്തനത്തിന് കൂടുതലായും വിധേയരായിട്ടുള്ളത് – ഇന്നും വിധേയരായിക്കൊണ്ടിരിയ്ക്കുന്നത് !!! ഇതേ വിഭാഗങ്ങളിൽ നിന്നുള്ളവരാണ് കൂടുതലായും മത-രാഷ്ടീയ തീവ്രവാദ പ്രസ്ഥാനങ്ങളിലേയ്ക്കും ആകർഷിയ്ക്കപ്പെടുന്നത് !! ഉദാ: നക്സലൈറ്റുകൾ, മറ്റ് തീവ്രവാദി സംഘടകൾ. ഇന്നിപ്പോൾ ചാനലുകളിൽ വരുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പ്രോഗ്രാമുകൾ ശ്രദ്ധിച്ചാലും, ഏതു വിഭാഗത്തിൽ പെട്ടവരാണ് കൂടുതലായും അതിൽ ഏർപ്പെടുന്നതെന്നും മനസ്സിലാക്കാവുന്നതാണ്. ഇപ്പറഞ്ഞിത് ഉപോൽബലകമായ കണക്കുകൾ താഴെ നല്കിയിരിയ്ക്കുന്ന മാതൃഭൂമി ദിനപത്രത്തിലെ വാർത്താക്കുറിപ്പിൽ നിന്നും ലഭ്യമാണ്. (വാത്താക്കുറിപ്പിന്റെ തലക്കെട്ട് തെറ്റിദ്ധിരിപ്പിയ്ക്കാൻ വേണ്ടിയിട്ടുള്ളതാണ്. മൂന്നിൽ രണ്ടും പിന്നാക്കക്കാരാണ് എന്ന നല്കിയതിൽ നിന്നും ബാക്കി മൂന്നിൽ ഒരു ഭാഗം മുന്നാക്കക്കാരാണ് എന്ന് തെറ്റിദ്ധരിയ്ക്കുവാൻ ഇടയുണ്ട് !!) ഹിന്ദുക്കളിൽ പിന്നാക്ക ജാതികളിലെ അംഗങ്ങളാണ് ഭാരതത്തിലെ ജയിലുകളിൽ ഏറെയും ഉള്ളത്. മുന്നാക്ക-ജാതികൾ ഒരു ശതമാനത്തിലും താഴെയാണ് ജയിലുകളിലുള്ളതെന്ന് ഈ കണക്കുകൾ വിളിച്ചുപറയുന്നു.
എന്തുകൊണ്ടായിരിയ്ക്കാം പിന്നാക്കജാതികൾ മതപരിവർത്തകരുടേയും, ഇടതുപക്ഷരാഷ്ട്രീയക്കാരുടെയും, തീവ്രവാദ പ്രസ്ഥാനങ്ങളുടേയും വിളനിലങ്ങളാകുന്നത് !!??? മതം മാറ്റുന്നതിനും, തീവ്രവാദത്തിലേയ്ക്ക് ആകർഷിയ്ക്കുന്നതിനും, മറ്റ് തെറ്റായ മാർഗ്ഗങ്ങളിലേയ്ക്ക് പ്രേരിപ്പിയ്ക്കുന്നതിനുമുള്ള ആദ്യപടിയെന്നോണം, ഇവരെ ഇരവാദത്തിനു വിധേയരാക്കുന്നു. തങ്ങൾ സവർണ്ണ ഹിന്ദുക്കളുടെ ഇരകളായിരുന്ന ചൂഷിത വിഭാഗങ്ങളിൽപ്പെട്ടവരാണ് എന്ന ബോധം അവരിൽ കുത്തിനിറയ്ക്കുന്നു. തീണ്ടൽ, തൊടീൽ, പംക്തിഭോജനം, ഊഴിയം വേല, ക്ഷേത്രപ്രവേശനം, വേദം കേൾക്കുന്നവന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിയ്ക്കുക, മാറുമറയ്ക്കൽ-ചാന്നാർ ലഹള, മുലക്കരം, നങ്ങേലിക്കഥ തുടങ്ങിയ ഊതിപ്പെരുപ്പിച്ച അടിച്ചമർത്തൽ ആഖ്യാനങ്ങളിലൂടെ സവർണ്ണ ഹിന്ദു വിദ്വേഷം പിന്നാക്ക ജാതികളിൽ ക്രമമായി സംക്രമിപ്പിയ്ക്കുന്നു. ഇതു മൂലം ഇവർ ഹിന്ദുമതത്തേയും, ബ്രാഹ്മണരെയും, സവർണ്ണ ഹിന്ദുക്കളെയും വെറുക്കാനും, ഭാരതത്തിന്റെ സവിശേഷമായ സ്വയം-സംസ്കരണ പ്രകിയകളോട് മുഖം തിരിഞ്ഞു നില്ക്കുവാനും ഇടയാകുന്നു. ഈ ദൂഷിതവലയത്തിൽ പിന്നാക്ക വിഭാഗങ്ങൾ അകപ്പെട്ടതിന്റെ പ്രത്യാഘാതങ്ങൾ കേരളിയ സമൂഹത്തിൽ ഇന്ന് പ്രകടമായി കാണാം. സവർണ്ണ വിദ്വേഷം ആളിക്കത്തിച്ച് സാമൂഹ്യ അച്ചടക്കവും നീതിയും നാട്ടുനടപ്പും നശിപ്പിക്കപ്പെട്ടതിനാൽ, ഈ സാഹചര്യം മതപരിവർത്തനത്തിനും സഹായകമായതിനാൽ, കേരളത്തിന്റെ കാർഷിക സംസ്കൃതി ഇന്ന് പുനരുദ്ധരിയ്ക്കാൻ സാദ്ധ്യമാകത്ത വിധത്തിൽ താറുമാറായിക്കിടക്കുന്നതു കാണാം. കൃഷി സംസ്കാരം നശിച്ചതോടെ അതിൽ പ്രവൃത്തി ചെയ്തിരുന്ന പിന്നാക്ക വിഭാഗങ്ങളുടെ ബുദ്ധിയും മനോനിലയും ബാധിയ്ക്കപ്പെട്ടിരിയ്ക്കുന്നു എന്നും കാണാം. മത തീവ്രവാദവും, മദ്യപാനവും, ലഹരി ഉപയോഗവും, സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ആക്രമണങ്ങളും, കൊലപാതകങ്ങളും ക്രമാതീതമായി വർദ്ധിച്ചിരിയ്ക്കുന്നതും കാണാം. ഇതിനുംപുറമെ വനം-പരിസ്ഥിതി കൊള്ളയും നശീകരണവും മൂലം പ്രകൃതിദുരന്ത ആഘാതങ്ങൾ കേരളത്തിൽ കടുക്കുകയും ചെയ്തിരിയ്ക്കുന്നു. തിരിച്ചടയ്ക്കാനാവാത്ത വിധം കേരളത്തിന്റെ പൊതു കടം അനുദിനം വർദ്ധിച്ചുകൊണ്ടുമിരിയ്ക്കുന്നു. ഇതെല്ലാം കാരണമായി ഇന്ന് കേരള സമൂഹം വലയുകയാണ്. (ഇതിന് പരിഹാരം തേടുന്നവരുടെ മനസ്സുകളിൽ, കേരളം പുരോഗതിയുടെ പാതയിലാണോ, ഭാവികാര്യങ്ങൾ എങ്ങിനെയായിത്തീരും മറ്റുമുള്ള കുഴയ്ക്കുന്ന ചോദ്യങ്ങൾ ഉണ്ടാകാനിടയുണ്ട് !!!)
തിരുവിതാംകൂറിൽ പ്രവർത്തിച്ചിരുന്ന പ്രോട്ടസ്റ്റന്റ് ക്രിസ്ത്യൻ മിഷനറിയായ റിങ്കൽടോബിന്റെ ഡയറിക്കുറിപ്പുകളിൽ വിവരിച്ചിരയ്ക്കുന്ന, പിന്നാക്ക ജാതികളുടെ മോശപ്പെട്ട സ്വഭാവത്തെക്കുറിച്ച് കഴിഞ്ഞ ഭാഗത്തിൽ (ഭാഗം നാലിൽ) പങ്കുവച്ചിരുന്നു. പിന്നാക്ക ജാതികളിൽ നിന്നുള്ള, യാതൊരു സ്വഭാവമേന്മകളുമില്ലത്ത വ്യക്തികളാണ് ക്രിസ്തുമതം സ്വീകരിച്ചതെന്ന്, യാതൊരു സംശയത്തിനും ഇടനല്കാത്ത വിധം അയാൾ രേഖപ്പെടുത്തിയിട്ടുണ്ട് . പിന്നാക്ക ജാതി സമുദായാംഗങ്ങളുടെ സ്വഭാവ ദൂഷ്യങ്ങളെക്കുറിച്ച് റിങ്കൽടോബ് മാത്രമല്ല, ഭാരതത്തിൽ പ്രവർത്തിച്ചിരുന്ന മറ്റനേകം മിഷനറിമാരും രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നാക്ക ജാതികളെക്കുറിച്ച് വളരെ മോശമായ അഭിപ്രായമാണ് ഇവരെല്ലാം തന്നെ പ്രകടിപ്പിച്ചിരിയ്ക്കുന്നത്. പിന്നാക്കജാതികളുടെ സ്വഭാവദൂഷ്യങ്ങളെയും സ്വഭാവവൈകല്യങ്ങളെയും ഉയർത്തിക്കാട്ടി ഭാരതീയ സംസ്കാരം മോശപ്പെട്ടതാണെന്നും ഇവർ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. അതേസമയം ഈ പിന്നാക്ക വിഭാഗങ്ങളെ ചൂഷണം ചെയ്ത് മതം മാറ്റിച്ച് ബ്രിട്ടീഷ് മേൽക്കോയ്മ ഉറപ്പിയ്ക്കാനുള്ള ശ്രമങ്ങളിലും പ്രോട്ടസ്റ്റന്റ് ക്രിസ്ത്യൻ മിഷനറിമാർ ഏർപ്പെട്ടിരുന്നു. ബ്രിട്ടീഷ് മേൽക്കോയ്മയിലൂടെ തങ്ങളുടെ മതപരിവർത്തന ശ്രമങ്ങൾ സുഗമമായി തുടരാം എന്ന് അവർ കണക്കുകൂട്ടിയിരുന്നു. പക്ഷെ തിരുവിതാംകൂറിൽ മിഷനറിമാരുടെ ഈ ശ്രമങ്ങൾക്ക് പ്രധാനമായും വിലങ്ങുതടിയായത് നായർ സമുദായമാണ്. അതിനാൽ അവർ നായന്മാർക്ക് എതിരെ വിദ്വേഷ പ്രചാരണം അഴിച്ചുവിട്ടു. ദേശീയത്വമുള്ളത് ഹിന്ദുവിന് മാത്രമാണ് എന്ന് മന്നത്താചാര്യൻ ഒരു പ്രസംഗത്തിൽ പ്രസ്താവിച്ചിരുന്നു. ഈ പ്രസ്താവനയിൽ നിന്നും മതപരിവർത്തനത്തിന് വിധേയരായവരുടെ ദേശീയ ബോധത്തിന് മങ്ങലേൽക്കുമെന്നുള്ളത് സംശയാതീതമാണ്. അപ്രകാരം ദേശീയ ബോധം മങ്ങിയ ക്രിസ്ത്യൻ ചാന്നാന്മാരുടെയും , ദേശീയ ബോധം തീർത്തും ഇല്ലാത്ത വെള്ളക്കാരായ ക്രിസ്ത്യൻ മിഷനറിമാരുടെയും, ബ്രിട്ടീഷ് ഭരണകർത്താക്കളുടെയും, കൂടിച്ചേരലിൽ നിന്നാണ് , നായന്മാർക്കെതിരെയുള്ള മാറുമറയ്ക്കൽ ആഖ്യാനങ്ങൾ ഉത്ഭവിച്ചത് .
ഭാരതീയ സംസ്കാരവും അപകർഷതയും !!!
ജാതികൾ തമ്മിലുള്ള ഉച്ചനീചത്വങ്ങൾ സാംസ്കാരിമായിട്ടുള്ളതാണെന്ന് സുക്ഷ്മമായ സാമൂഹിക നിരിക്ഷണത്തിൽ നിന്നും മനസ്സിലാക്കാം. അല്ലാതെ സമ്പത്തിനെയും അധികാരത്തിനെയും പദവികളെയും മാത്രം അടിസ്ഥാനമാക്കിയുള്ളതല്ല, ഈ മുന്നാക്കവും പിന്നാക്കവും!! അന്നും ഇന്നും ഇതാണ് യാഥാർത്ഥ്യം. സാംസ്കാരികമായി നായന്മാർ, നമ്പുതിരിമാരിൽ നിന്നും ഒന്നോ രണ്ടോ പടികൾ താഴെയാണെന്ന് സ്വയം മനസ്സിലാക്കിയാൽ ബോദ്ധ്യമാകുന്നതാണ്. ബ്രാഹ്മണരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും,self-control & self-restraint, നായർ സമുദായത്തിലെ ഭൂരിപക്ഷത്തിനും പിന്തുടരാനേ സാധിയ്ക്കില്ല. നമ്പൂതിരിമാരിൽ 5% മോശക്കാരുണ്ടെങ്കിൽ നായന്മാരിൽ ഇത് 10% ആയിരിയ്ക്കും. പിന്നിലേയ്ക്ക് (താഴേയ്ക്ക്) പോകുംതോറും ഈ ശതമാനക്കണക്ക് കൂടിക്കൊണ്ടിരിയ്ക്കും. ജാതിയുടെ അന്തരാർത്ഥം ഇതാണെന്ന് പറയാം. ഇതൊന്നും നമ്മൾ കണക്കിലെടുക്കാതിരുന്നുകൂടാ. ഇതൊന്നും നമ്മൾ കാണാതിരുന്നുകൂടാ.
മുകളിൽ സൂചിപ്പിച്ചതുപോലെ ജാതീയമായ ഉച്ചനീചത്വങ്ങളുടെ പൊരുൾ മനസ്സിലാക്കിയാൽ അപകർഷത മനസ്സിൽ ഉടലെടുക്കുകയേ ഇല്ല. മറിച്ച് താനും സാംസ്കാരികമായി ഉയരണമെന്ന് സ്വയം ആഗ്രഹിയ്ക്കുകയേ ഉള്ളൂ. അങ്ങിനെ അതിനായുള്ള ശ്രമങ്ങളിൽ ഏർപ്പെടുകയും ചെയ്യും. ഭാരതീയർ എല്ലാം തന്നെ ഈ പാതയിലൂടെ മുന്നേറിക്കൊണ്ടിരുന്നവരാണ്. ഇടക്കാലത്ത് ബുദ്ധമതം തെറ്റായി മനസ്സിലാക്കി, അതിലേയ്ക്ക് ആകർഷിയ്ക്കപ്പെട്ട കീഴാള ജാതികൾ, കുത്തിത്തിരുപ്പുകൾ ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും അത് ഭാരതത്തിൽ ദീർഘനാൾ നിലനിന്നില്ല. ബുദ്ധമതം ഭാരതത്തിൽ അസ്തമിയ്ക്കുകയും ചെയ്തു. പക്ഷെ പോർത്തുഗീസുകാരനും കത്തോലിക്കനുമായ വാസ്കോഡിഗാമയുടെ വരവോടെ കാര്യങ്ങൾ ക്രമേണ മാറിത്തുടങ്ങി. എങ്കിലും ബ്രിട്ടനോടൊപ്പം വന്ന പ്രോട്ടസ്റ്റന്റ് ക്രിസ്ത്യൻ മിഷനറിമാർ ഭാരതത്തിൽ കാലുകുത്തുന്നതുവരെ, കത്തോലിക്കാ മിഷനറിമാർക്ക് ബ്രാഹ്മണരോടു് മാത്രമേ പ്രതികൂല മനോഭാവം ഉണ്ടായിരുന്നുള്ളൂ.എന്നാൽ പ്രോട്ടസ്റ്റന്റ് ക്രിസ്ത്യൻ മിഷനറിമാരും ഭാരതത്തിൽ പ്രവർത്തിയ്ക്കാൻ തുടങ്ങിയതോടെ, ഇരുവരും തമ്മിലുള്ള കിടമത്സരത്തിൽ, harvest (കൊയ്ത്ത് ) മെച്ചപ്പെടുത്തുന്നതിനുവേണ്ടി, പിന്നാക്ക കീഴാള ജാതികളിൽ അപകർഷത കുത്തിവയ്ക്കുകയും, മുന്നാക്ക ജാതികളെ വിദ്വേഷിയ്ക്കുവാൻ പരിശീലിപ്പിയ്ക്കുകയും ചെയ്തു തുടങ്ങി.
സ്വഭാവദൂഷ്യങ്ങളുണ്ടായിരുന്ന ചാന്നാന്മാരും, സ്വഭാവമേന്മയുള്ള നായന്മാരും !!!
ഒരു പ്രദേശത്തിന്റേതായ നാട്ടാചാരങ്ങളും കീഴ്വഴക്കങ്ങളും, പരസ്പര വിശ്വാസത്തോടെയും സഹകരണത്തോടെയും സമാധാനപരമായി കഴിഞ്ഞു വരുന്നിരുന്ന വ്യത്യസ്ത സമുദായങ്ങളുടെ അഥവാ ജാതികളുടെ അലിഖിത പെരുമാറ്റചട്ടങ്ങളാണ്. ഈ നാട്ടാചാരങ്ങളും കീഴ്വഴക്കങ്ങളും സമൂഹത്തിന്റെ പോലീസിങ്ങിന് (ക്രമസമാധന പാലനത്തിന് ) സഹായകമാതും, നൂറ്റാണ്ടുകളിലൂടെ ഉരുത്തിരുഞ്ഞു വന്നതാണെന്നും ചിന്തിച്ചാൽ മനസ്സിലാക്കാം. തങ്ങളുടെ കഴിവുകളെയും പരിമിതികളെയും മനസ്സിലാക്കി ഓരോ സമുദായവും സ്വമനസ്സാലെ ഇവയെല്ലാം പാലിച്ചു പോന്നു. ഇവ എല്ലാം തന്നെ നിയമങ്ങളിലൂടെയും മറ്റ് മാർഗ്ഗങ്ങളിലൂടെയും അടിച്ചേൽപ്പിച്ചതാവാൻ തരമില്ല. അടിച്ചേൽപ്പിച്ചവ സമൂഹത്തിൽ ക്രമസമാധാനത്തിനും,അതിന്റെ സുസ്ഥിരമായ നിലനില്പിനും വേണ്ടിയായിരുന്നെന്നും മനസ്സിലാക്കാം !! അന്നും ഇന്നും ഈവക സാമൂഹികമായ കാര്യങ്ങളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ലെന്ന് ആലോചിച്ചാൽ പിടികിട്ടും. സായിപ്പിനെ കണ്ടപ്പോൾ കവാത്തു മറക്കുന്നതുപോലെ, ഇതെല്ലാം വിസ്മരിച്ച് ചാന്നാന്മാരിലെ ഒരു വിഭാഗം പെരുമാറിയെങ്കിൽ, അവരുടെ പൊതുസ്വഭാവത്തെക്കുറിച്ചുള്ള നിർണ്ണയത്തിൽ എത്തിച്ചേരാവുന്നതാണ് . (റവ. റിങ്കൾടോബ് മാത്രമല്ല, ചാന്നാന്മാരുടെ ഇടയിൽ പ്രവർത്തിച്ച മറ്റൊരു മിഷനറിയായ റവ. റോബർട്ട് കാൾഡ്വല്ലും ചാന്നാന്മാരുടെ “സ്വഭാവമഹിമയെക്കുറിച്ച് ” വ്യക്തമാക്കിയിട്ടുണ്ട് . ) കേരളചരിത്രമുൾപ്പടെയുള്ള തെക്കേ ഇന്ത്യയുടെ ചരിത്രത്തെയും സംസ്കാരത്തെയും സാമൂഹ്യ പരിസ്ഥിതികളെയും കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കാത്തതിനാൽ, സ്വഭാവമേന്മ തീർത്തും ഇല്ലാതിരുന്ന ചാന്നാന്മാരെ കേന്ദ്ര കഥാപാത്രങ്ങളാക്കി, സ്വഭാവമഹിമയുള്ള സവർണ്ണഹിന്ദുക്കളായ നായന്മാരെ വിദ്വേഷിയ്ക്കാൻ ഉണ്ടാക്കിയ കഥയാണ് ചാന്നാർ ലഹളയെന്ന് ചിന്തിയ്ക്കുവാൻ ഇന്ന് നായർസമുദായാംഗങ്ങൾക്കു പോലും സാധിയ്ക്കാതെയായിരിയ്ക്കുന്നു !!! നായന്മാരെ പ്രതിരോധത്തിലാഴ്ത്തി ദുർബലപ്പെടുത്തവാൻ മെനയുന്ന വിദ്വേഷപരമായ ഇത്തരം ആഖ്യാനങ്ങളെ ചെറുക്കുവാൻ അറിവിലൂടെയുള്ള പരിശീലനം സമുദായാംഗങ്ങൾക്ക് ലഭിയ്ക്കേണ്ടിയിരിയ്ക്കുന്നു !!!
ചാന്നാർ വഴക്കുകളുടെ ഉത്ഭവം !!
മിഷനറിമാർ നല്കുന്ന ഭൗതികമായ എല്ലിൻകഷ്ണങ്ങൾ മോഹിച്ച് , മിഷനറിമാർക്കുള്ള ബ്രിട്ടീഷ് ഭരണാധികാരികളുടെ പിൻബലം കണ്ട് വശംവദരായി, മിഷനറിമാർ തങ്ങളിൽ കുത്തിവച്ച അപകർഷതയാലും വിദ്വേഷത്താലും സ്വമതം ഉപേക്ഷിച്ച്, വൈദേശിക മതമായ, ബ്രിട്ടീഷുകാരുടെ മതമായ ക്രിസ്തുമതത്തിലേയ്ക്ക് മാർഗ്ഗം കൂടി, തങ്ങൾ ജീവിച്ചുപോന്നിരുന്ന പ്രദേശങ്ങളിലെ മറ്റ് സമുദായങ്ങളെ പരിഗണിയ്ക്കാതെയും ബഹുമാനിയ്ക്കാതെയും ആക്രമണോത്സുകരായി, നാട്ടാചാരങ്ങളെയും കീഴ്വഴക്കങ്ങളെയും ഭരണവ്യവസ്ഥകളെയും തച്ചുടയ്ക്കാൻ ശ്രമിച്ചതിൽ നിന്നും ഉടലെടുത്തതാണ് ക്രിസ്ത്യൻ ചാന്നാന്മാരും നായന്മാരും തമ്മിലുണ്ടായ വഴക്കുകൾ. ഈ വഴക്കിൽ പ്രതിക്കൂട്ടിൽ നിർത്തേണ്ടത് ക്രിസ്ത്യൻ ചാന്നാന്മാരെയാണ് !!! ഇടതുപക്ഷവും, ക്രിസ്ത്യൻ സഭകളും ചമയ്ക്കുന്ന വ്യാജ ചരിത്ര ആഖ്യാനങ്ങളിൽ പറയുന്നതുപോലെ, ചാന്നാന്മാർക്കെതിരെ നായന്മാർ കായികമായി പ്രതികരിച്ചെങ്കിൽ, അത് ബ്രിട്ടീഷ് അധിനിവേശക്കാരോടൊള്ളു ആക്രമണമായിട്ട് കരുതേണ്ടതാണ്. കാരണം പ്രോട്ടസ്റ്റന്റ് മിഷനറിമാർ തിരുവിതാംകൂറിൽ പ്രവർത്തനം തുടങ്ങുന്നതുവരെയും നായന്മാരും ചാന്നാന്മാരും തമ്മിൽ ജാതിയമായ സ്പർദ്ധകൾ ഉണ്ടായിരുന്നതായി, ഇന്ത്യൻ സംസ്കാരത്തെ നിന്ദാപരമായി വിവരിയ്ക്കുന്ന മിഷനറിമാരുടെ രചനകളിൽ പോലും പരാമർശിച്ചു കാണുന്നില്ല.( ഈ വഴക്കിന്റെ ആദ്യകാലഘട്ടത്തിൽ നിന്നുള്ള അത്തരം നിർണ്ണായകമായ ഒരു രചന, അതിലെ ചിത്രം സഹിതം ഇവിടെ പങ്കുവയ്ക്കുന്നതാണ് .)
ഭാരതത്തിന്റെ Achilles Heel !!!
ചരിത്രമെന്നു പറയുന്നത്, മനുഷ്യരുടെ, പ്രത്യേകിച്ചും ചില വിഭാഗങ്ങളുടെ സ്വഭാവത്തിന്റെയും (collective nature), അതിൽ നിന്നുളവാകുന്ന പെരുമാറ്റത്തിന്റെയും (collective behaviour), ചരിത്രം കൂടിയാണ്. ഭാരതത്തെ സംബന്ധിച്ചിടത്തോളം സംസ്കാരത്തിന്റെ ഏറ്റവും താഴത്തുള്ള പടികളിൽ നില്ക്കുന്നവരെ, വിദേശികൾക്കു വളരെ എളുപ്പത്തിലും പെട്ടെന്നും സ്വാധീനിയ്ക്കുവാൻ സാധിച്ചിരുന്നു. 1818-ലെ കോറേഗാവ് യുദ്ധം ഇതാണ് സൂചിപ്പിയ്ക്കുന്നത് . വർത്തമാനകാലത്തും ഇതു തന്നെയാണ് നടന്നുകൊണ്ടിരിയ്ക്കുന്നത്. ഇരുനൂര് വർഷങ്ങൾക്കു ശേഷം 2018-ലെ കോറേഗാവ് ലഹളയുമായി ബന്ധപ്പെട്ട എല്ലാ സംഭവങ്ങളും മുകളിൽ സൂചിപ്പിച്ച പശ്ചാത്തല വിവരങ്ങളുമായി കൂട്ടിച്ചേർത്തുവേണം ചിന്തിയ്ക്കുവാൻ. ഭാരതീയ സംസ്കാരത്തെ പൂർണ്ണമായി മനസ്സിലാക്കിയിട്ടില്ലാത്ത,അതിനാൽ സംസ്കാരത്തെ ഉൾക്കൊണ്ടുകൊണ്ട് ജീവിതശൈലി ക്രമീകരിയ്ക്കാതിരുന്ന പിന്നാക്ക വിഭാഗങ്ങളെ വളരെയെളുപ്പത്തിൽ സ്വാധീനിയ്ക്കുവാൻ മുഹമ്മദ്ദീയ-ക്രിസ്ത്യൻ അധിനിവേശക്കാർക്ക് സാധിച്ചു. വർത്തമാനകാലത്തുപോലും വൈദേശിക മതങ്ങൾക്കും വൈദേശിക ഇസങ്ങൾക്കും വൈദേശിക ശക്തികൾക്കും ഇത്തരക്കാരെ സ്വാധീനിച്ച് ഭാരതത്തെ ദുർബലപ്പെടുത്തുവാൻ സാധിച്ചുകൊണ്ടിരിയ്ക്കുന്നു. മുന്നാക്ക ജാതികളിലെ ദീർഘവീക്ഷണമോ, അച്ചടക്കമോ, രാജ്യസ്നേഹമോ, സ്വ സമുദായ സ്നേഹമോ ഇല്ലാത്ത, മന്നം പറഞ്ഞതുപോലെ ‘കൂട്ടംകുത്തി’കളായ ഒരു ചെറുപറ്റം, സ്വാർത്ഥതാല്പര്യങ്ങൾക്കായി വൈദേശിക ശക്തികളുടെയും പിന്നാക്കജാതികളുടെയും ഇടനിലക്കാരായോ, അല്ലെങ്കിൽ ഇവരെ കൂട്ടിയിണക്കി ചെയ്യുന്ന കുത്സിത പ്രവൃത്തികളുടെ നേതാക്കന്മാരായോ വർത്തിയ്ക്കുന്നതും കാണാം. ഈ കൂട്ടുകെട്ടുകളാണ് ഭാരതത്തിന്റെ Achilles Heel !!
പി ശങ്കുണ്ണിമേനോന്റെ തിരുവിതാംകൂർ ചരിത്രം.
പി ശങ്കുണ്ണിമേനോന്റെ ചരിത്ര രചനയിലേയ്ക്ക് ഇനി കടക്കാം. നായന്മാരുടെ വീടുകളിൽ അതിക്രമിച്ചു കയറി, ചാന്നാന്മാർ മതപ്രചാരണം ചെയ്യുവാൻ ശ്രമിച്ചിരുന്നു. അത്തരത്തിലുള്ള ഒരു സംഭവം ഉദാഹരണത്തിനായി അദ്ദേഹം നല്കിയിട്ടുണ്ട്. അത് ഇവിടെ വിവരിയ്ക്കുന്നു. കഴിഞ്ഞ ഭാഗത്ത് നിർത്തിയിടത്തുനിന്ന് ഈ ഭാഗം ഇനിമേൽ തുടരുന്നു.
Quote പി.ശങ്കുണ്ണി മേനോൻ : “തർക്കവിഷയമായ വസ്ത്രധാരണരീതിയുടെ കാര്യത്തിൽ മാത്രമല്ല ചാന്നാർ ക്രിസ്ത്യാനികൾ സവർണ്ണ ഹിന്ദുക്കളെ അപമാനിച്ചത് . മറ്റു പല പ്രകാരത്തിലും അവർ ശൂദ്രന്മാരായ സവർണ്ണഹിന്ദുക്കളെ (നായന്മാരെ) അലോസരപ്പെടുത്തുവാനും ഉപദ്രവിയ്ക്കാനും തുടങ്ങി.
ഉദാഹരണത്തിനായി ഒരു സംഭവം ഇവിടെ വിവരിയ്ക്കാം.
ശൂദ്രനായ (നായരായ) മാടൻപിള്ളയെന്ന ഭൂവുടമയുടെ കൃഷിപ്പണിക്കാരനായിരുന്നു പുത്താത്തൻ കുട്ടിച്ചാന്നാരും അയാളുടെ ഭാര്യ ഇശക്കിയും. ഇവർ മതപരിവർത്തനം ചെയ്യുകയും കൃഷിപ്പണി ഉപേക്ഷിക്കയും ചെയ്തു. പുത്താത്തൻ കുട്ടി ഇതിനെ തുടർന്ന് വെള്ളക്കാരനായ ഒരു മിഷനറിയുടെ കൂടെ ഒരു മതപ്രാചാരകനായിച്ചേർന്നു. അയാളുടെ ഭാര്യ മാടൻപിള്ളയുടെ പത്നിയെപ്പോലെ വസ്ത്രങ്ങൾ ധരിച്ചു. അവർ മാടൻപിള്ളയുടെ വീട്ടിൽച്ചെന്ന് സമനിലയിൽ സംഭാഷണം നടത്താൻ തുടങ്ങി. സംഭാഷണവിഷയം മതം തന്നെ. മാടൻപിള്ളയുടെ വീട്ടിൽ വച്ചുതന്നെ പിള്ളയെ ‘അജ്ഞാനി’ യെന്നും ‘പാപി’യെന്നും ഇയാൾ വിളിച്ചു. (ക്രിസ്ത്യാനികൾ അല്ലാത്തവരെ മിഷണറി പ്രവർത്തകർ അജ്ഞാനികളെന്നാണ് വിളിച്ചിരുന്നത്.) ഇത്രയുനാൾ തന്റെ കീഴിൽ ജോലി ചെയ്തിരുന്ന, തന്നെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ഈ ചാന്നാർകുടുംബം, സമാധാനമായി കഴിഞ്ഞിരുന്ന തന്നെ അലോസരപ്പെട്ടുത്തുവാൻ, തന്റെ വീട്ടിൽ കയറിവന്ന്, മര്യാദയില്ലാതെ പെരുമാറിയതിനെതിരെ കോപത്തോടെ പ്രതികരിയ്ക്കാതിരിയ്ക്കുവാൻ മാടൻപിള്ളയ്ക്ക് ആകുമായിരുന്നില്ല. തന്റെ ഭാര്യയെപ്പോലെ വസ്ത്രധാരണം ചെയ്ത് ആ ഇശക്കിയെന്ന ചാന്നാർ സ്ത്രീ വീട്ടിൽ വന്നതു തന്നെ തന്നെയും കുടുംബത്തെയും അലോസരപ്പെടുത്താൻ ആയിരുന്നല്ലോ ? സ്വാഭാവികമായും മാടൻപിള്ള പ്രതികരിയ്ക്കുകയും, ക്രിസ്ത്യൻ ചാന്നാനോട് വഴക്കു കൂടുകയും ചെയ്തു. ഇവിടെ പ്രത്യേകം ശ്രദ്ധിയ്ക്കേണ്ട ഒരു കാര്യം എന്തെന്നാൽ, വെള്ളക്കാരനായ മിഷനറി, തന്റെ തൊലിയുടെ നിറവും, കൂടാതെ പദവി നല്കിയ സൗകര്യങ്ങളും ദുരുപയോഗിച്ച്, മതപരിവർത്തനം ചെയ്ത് തന്റെ കൂടെ മതപ്രചാരകനായി ജോലി ചെയ്യുന്ന ക്രിസ്ത്യൻ പുത്താത്തൻ ചാന്നാരും, ഹിന്ദുവായ മാടൻപിള്ളയും തമ്മിൽ ഉണ്ടായ വഴക്കിൽ, പുത്താത്തൻ ചാന്നാരെ പിന്തുണച്ച് അധികാരികളുടെ മുമ്പിൽ മാടൻപിള്ളയ്ക്കെതിരെ പരാതിപ്പെടുകയും, മാടൻപിള്ളയ്ക്ക് ശിക്ഷവാങ്ങിക്കൊടുക്കുന്നതിൽ വിജയിയ്ക്കുകയും ചെയ്തു.
ഇപ്രകാരം മിഷണറിമാർ മതപരിവർത്തനം ചെയ്ത ആളുകളോട് പക്ഷപാതപരമായി ചേർന്ന് പ്രവർത്തിച്ചു ഹിന്ദുക്കളെ ഉപദ്രവിച്ചു. കാര്യകാരണസഹിതമായി ചിന്തിയ്ക്കുകയും പ്രവർത്തിയ്ക്കുകയും ചെയ്യുന്ന ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥൻ ഹിന്ദുക്കളെ ഉപദ്രവിയ്ക്കുന്നവർക്കെതിരെ നടപടിയെടുത്താൽ, മിഷനറിമാർ റസിഡന്റിന്റെ അടുക്കൽ എഴുതിയറിയിയ്ക്കും. ഉദ്യോഗസ്ഥൻ പക്ഷപാതക്കാരനും അഴിമതിക്കാരനും നീതിരഹിതനുമൊക്കെ ആണെന്നു വരുത്തും. ഇത്തരം കാര്യങ്ങളിൽ ഗവൺമെന്റിനെ വലിച്ചിഴച്ച് കൊണ്ടുവരാൻ മിഷണറിമാർ മടിക്കാറില്ല. തിരുവിതാംകൂറിൽ ക്രിസ്ത്യാനികളെ ഭീകരമായി പീഢിപ്പിക്കുന്നുവെന്ന് ലോകത്തെ മുഴുവൻ വിശ്വസിപ്പിക്കത്തക്ക രീതിയിൽ എഴുതുവാൻ ഈ മിഷനറിമാർക്ക് കഴിഞ്ഞിരുന്നു.ഇത്തരം വ്യാജ പ്രസ്താവനകളിൽ വിശ്വാസമർപ്പിക്കുക ബ്രിട്ടീഷ് ഗവൺമെന്റിന്റെ പതിവുമായിരുന്നു. അധീശശക്തിയെന്ന നിലയിൽ മിഷനറിമാർ സൃഷ്ടിക്കുന്ന വ്യാജറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തിരുവിതാംകൂറിനെ ശാസിക്കാനും, ക്രമസമാധാന പാലനത്തിന് തിരുവിതാംകൂർ എടുത്ത നടപടികളെ ഖണ്ഡിയ്ക്കാനും നിരാകരിക്കാനും ക്രിസ്ത്യൻ ബ്രിട്ടീഷുകാർ മടിച്ചിരുന്നില്ല. (ഉദാഹരണത്തിനായി മിഷനറി സാമുവൽ മറ്റീറിന്റെ The Land of Charity-യിലെ പേജ് 296-ൽ രേഖപ്പെടുത്തിയ വിവരങ്ങൾ ശങ്കുണ്ണിമേനോൻ അടിക്കുറിപ്പായി നല്കിയിട്ടുണ്ട്. മറ്റിറിന്റെ വാചകങ്ങൾ അതേപടിയാണ് ശങ്കണ്ണിമേനോൻ അടിക്കുറിപ്പിൽ നല്കിയിട്ടുണ്ട്. “മതപരിവർത്തനം ചെയ്ത അരുമനായകമെന്ന അടിമയെ, ക്രിസ്ത്യാനികളുടെ പ്രാർത്ഥനയിൽ പങ്കുകൊണ്ടതിന് അയാളുടെ യജമാനനായ മാടൻപിള്ളയും മറ്റൊരു ശൂദ്രനും കൂടി മർദ്ദിച്ച കാര്യം മി. വൈറ്റ്ഹൗസ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാധു മനുഷ്യനേറ്റ കഠിനമായ മുറിവുകളെക്കുറിച്ച് കൊട്ടാരഭിഷഗ്വരനായ ഡോ.റീഡ് വിശദമായി രേഖപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകിയിരുന്നുവെങ്കിലും അയാളെ മുറിവേൽപ്പിച്ച പ്രതികൾക്ക് 5 ഉറുപ്പിക വീതം മാത്രമാണ് മജിസ്റ്റ്രേട്ട് പിഴ കല്പിച്ചത് . എന്നാൽ മദ്രാസ് ഗവൺമെന്റിൽ അപ്പീൽ കൊടുത്തപ്പോൾ ഈ പിഴ 70 രൂപയായി വർദ്ധിപ്പിക്കുകയും തിരുവിതാംകൂർ അധികാരികൾ കാണിക്കുന്ന അന്യായമായ ഈ ദാക്ഷിണ്യത്തെ (നായന്മാരോടുള്ള) കുറ്റപ്പെടുത്തുകയും ചെയ്യുകയുണ്ടായി ” Unquote. ( Note 1 : തങ്ങളുടെ പാടത്തോ പറമ്പിലോ പണി ചെയ്തിരുന്ന കീഴാള ജാതികളായ പുലയൻ, പറയൻ തുടങ്ങിയവർ ക്രിസ്ത്യാനിയായതിനോ, ക്രിസ്ത്യൻ പ്രാർത്ഥനകളിൽ പങ്കുചേർന്നതിനോ, ഒരു നായരും മർദ്ദനമുറകൾ സ്വീകരിച്ചതായി കേട്ടിട്ടില്ല. ഒന്നുംങ്കിൽ പുത്താത്തൻ കുട്ടിച്ചാന്നാരെപ്പോലെ, അരുമനായകവും അയാളുടെ തൊഴിൽദാതാവിനെ അപമാനിയ്ക്കാൻ ശ്രമിച്ചു കാണും, അല്ലെങ്കിൽ ഗൗരവതരമായ മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടായിരിയ്ക്കാം മർദ്ദിച്ചത്. പരമ്പരയായി ഇവിടെ മറ്റ് ജാതിസമൂഹങ്ങളോടൊത്തും, സിറിയൻ ക്രിസ്ത്യാനികളോടൊത്തും സമാധാനപരമായി ജീവിച്ചിരുന്ന ഹിന്ദുക്കൾ (പ്രത്യേകിച്ച് നായന്മാർ), ക്രിസ്ത്യാനികളായവരുടെമേൽ കൊടിയ പീഢനം ഏൽപ്പിയ്ക്കുന്നു എന്ന വ്യാജ പ്രചാരണത്തിലൂടെ, ലോകത്തിനുമുമ്പാകെ തിരുവിതാംകൂറിലെ ക്രമസമാധാനവും ഭരണവും മോശമാക്കി ചിത്രികരിച്ച്, മിഷനറിമാർ മദ്രാസ് ഗവൺമെന്റിനെക്കൊണ്ട് മേൽനടപടി എടുപ്പിച്ച ഒരു ഉദാഹരണമാണ് മറ്റിയേഴ്സിന്റെ പുസ്തകത്തിൽ നിന്നുള്ള ഈ അടിക്കുറിപ്പ്. ഒരു മർദ്ദനത്തെ കൊടിയ മർദ്ദനമാക്കി, മറ്റിയേഴ്സും സഹ മിഷനറിമാരും പർവ്വതീകരിയ്ക്കുന്ന വിധം അയാളുടെ വാക്കുകളിൽ നിന്നും തെളിയുന്നുണ്ട്. ) Quote : “എത്രയോ പണ്ടു മുതൽ തിരുവിതാംകൂറിൽ ക്രിസ്തുമതക്കാരായ സുറിയാനികളും റോമൻ കത്തോലിക്കരും ജീവിച്ചുപോന്നിരുന്നു എന്ന വസ്തുത മറന്നാണ് പ്രോട്ടസ്റ്റന്റ് ക്രിസ്ത്യൻ മിഷനറിമാർ ഇത്തരം കുത്സിതമായ പ്രവർത്തികളിൽ ഏർപ്പെട്ടുകൊണ്ടിരുന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന മറ്റൊരു ഉദാഹരണം കൂടി ഈ വിവരണത്തിൽ നല്കുന്നുണ്ട്. ” Unquote
(ശങ്കുണ്ണിമോനോൻ വിവരിയ്ക്കുന്ന അടുത്ത ഉദാഹരണം ചാന്നാർ ലഹളയും നായർ സമുദായവും | ഭാഗം 6 -ൽ നല്കിയിട്ടുണ്ട് )
…… തുടരും
Please give your comments in the comment-box below or alternately you can send your responses either by sms/whatsapp to 6369648276
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
Unique Visitors : 24,209
Total Page Views : 37,739