മന്നം കേരളചരിത്രത്തെ സംബന്ധിച്ച് മുന്നോട്ടു വച്ച ഒരു സമവാക്യം ഉണ്ട്. കേരള ചരിത്രം = നായർ ചരിത്രം. ഈ സമവാക്യം തിരിച്ചിട്ടാൽ നായർ ചരിത്രം = കേരള ചരിത്രം എന്ന് വന്ന് ചേരും. മന്നം അവതരിപ്പിച്ച ഈ സമവാക്യം അദ്ദേഹത്തിന്റെ വാക്കുകളിലൂടെ തന്നെ ഇവിടെ പ്രകാശിപ്പിയ്ക്കാം
നായർ ചരിത്രം = കേരള ചരിത്രം
(1) Quote “കേരള ചരിത്രവും നായരുടെ ചരിത്രവും ഒന്നാണെന്നു കാണുമ്പോൾ നമ്മുടെ പൂർവ്വചരിത്രമഹിമ ഏതാണ്ടു മനസ്സിലാകുന്നതാണ്. കേരളം ഭരിച്ചതു നായന്മാരായിരുന്നു. അന്നു നായർ എന്ന ഒരു സമുദായമല്ലാതെ വേർതിരിഞ്ഞ ജാതിയില്ലായിരുന്നു.നായർ സമുദായ ശരീരത്തിലെ ശിരസ്സുകളായിരുന്നു നമ്മുടെ രാജാക്കന്മാർ.” Unquote (ഭാഗം 1, പ്രസംഗം നമ്പർ 9, പേജ് 46, മന്നത്തു പത്മനാഭന്റെ പ്രസംഗങ്ങൾ ). ഈ ഉദ്ധരണിയിലെ അവസാനത്തെ വാചകം പ്രത്യേകം ശ്രദ്ധിയ്ക്കുക.
(2) Quote “കേരള ചരിത്രവും നായർ സമുദായ ചരിത്രവും പല സഹസ്രവർഷങ്ങളായി ഒന്നായി രേഖപ്പെടുത്തത്തക്കവണ്ണം പാരമ്പര്യമുള്ള ഒരു വർഗ്ഗക്കാരാണ് നമ്മൾ.” Unquote. (മന്നത്തുപത്മനാഭന്റെ പ്രസംഗങ്ങൾ, ഭാഗം 1, പ്രസംഗം നമ്പർ 22, പേജ് 91).
കേരളചരിത്രം നായർ ചരിത്രമാണ് എന്ന് പല സന്ദർഭങ്ങളിൽ മന്നം അസന്ദിഗ്ദ്ധമായി പ്രസ്താവിച്ചിട്ടുണ്ട്. ഫലത്തിൽ, നായർ ചരിത്രമാണ് കേരള ചരിത്രം എന്നും നായന്മാരെ അധികരിച്ചാണ് അഥവാ നായർ സമുദായമാണ് കേരള ചരിത്രത്തിൽ പ്രധാന പങ്ക് വഹിച്ചതെന്നും മന്നം പ്രസ്താവിച്ചതിൽ നിന്നും വന്നും ചേരുന്നു. പോർച്ചുഗീസ്, ഡച്ച് , ഇംഗ്ലീഷ് എന്നീ വൈദേശിക അധിനിവേശക്കാരുടെയും, അവരുടെ മത സ്ഥാപനങ്ങളായ പ്രോട്ടസ്റ്റന്റ് ക്രിസ്ത്യൻ സ്ഥാപനങ്ങളുടെയും, കത്തോലിക്കാ ക്രിസ്ത്യൻ സ്ഥാപനങ്ങളുടേയും രേഖകൾ പരിശോധിച്ചാൽ മന്നത്തിന്റെ പ്രസ്താവനയിൽ ലേശം പോലും അതിശയോക്തിയോ, അയുക്തിയോ ഇല്ലെന്ന് മനസ്സിലാവും. ഈ രേഖകളിൽ എല്ലാം തന്നെ പ്രധാനപ്പെട്ട ഏത് ചരിത്ര സംഭവത്തെക്കുറിച്ച് വിവരിയ്ക്കുമ്പോഴും, അതിൽ എല്ലാം നായർ സമുദാത്തെ കുറിച്ചുള്ള പരാമർശം ഉൾപ്പെടുന്നതായി കാണാം. അതായത് കേരളത്തെ സംബന്ധിച്ച എല്ലാ ചരിത്രസംഭവങ്ങളിലും നായർ സമുദായം ഉൾപ്പെട്ടിട്ടുണ്ടെന്ന് സാരം.
പഞ്ചകല്യാണി
മനോരമയിൽ ‘പഞ്ചകല്യാണി‘ എന്ന ലേഖന പരമ്പരയിലൂടെ, നായർ പാരമ്പര്യത്തെയും ചരിത്രത്തെയും അവമതിച്ച്, കേരളചരിത്രത്തിൽ സത്യവിരുദ്ധമായ സംഭവങ്ങൾ തുന്നിച്ചേർക്കാൻ Orthodox Syrian ക്രിസ്ത്യാനികൾ (മനോരമ കുടുംബം ഓർത്തഡോക്സുകാരാണ്) ശ്രമിച്ചപ്പോൾ അതിനെതിരെ അക്കാലത്ത് മന്നം ‘പഞ്ചകല്യാണി : ഒരു നിരൂപണ’ത്തിലൂടെ ശക്തമായി പ്രതികരിയ്ക്കുകയുണ്ടായി. കേരള ചരിത്രത്തെക്കുറിച്ചുള്ള ആഖ്യാനങ്ങളിൽ നായർ സമുദായം അതീവ ജാഗ്രത പുലർത്തണമെന്ന സന്ദേശമാണ് അദ്ദേഹം ഇതിലൂടെ നല്കിയത്. പക്ഷെ സമുദായാംഗങ്ങളും സമുദായത്തെ പ്രതിനിധീകരിയ്ക്കുന്ന ഔദ്യോഗിക സംഘടനകളും ഇതെല്ലാം മറന്ന മട്ടാണ്. നായർ സമുദായത്തിനുമേൽ മറ്റുള്ളവർ അടിച്ചേൽപ്പിച്ച കപടമൂല്യങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് അവർ സുഷുപ്തിയിൽ ആണ്ടുപോയിരിയ്ക്കുന്നു.
നായന്മാരെ പ്രതികൂലമായി ബാധിച്ച കേരള ചരിത്ര ആഖ്യാനങ്ങൾ !!
സമീപകാലത്ത് കേരള ചരിത്രത്തിന്റെ സത്യസന്ധമായ ആഖ്യാനവും പ്രചാരണവുമാണോ സമൂഹ മദ്ധ്യത്തിൽ ഉളളതെന്ന് സമുദായാംഗങ്ങളും സമുദായത്തിന്റെ ഔദ്യോഗിക സംഘടനകളും ചിന്തിയ്ക്കേണ്ടതുണ്ട് !!! കേരളത്തിൽ ക്രമേണ വേരൂന്നിയ വൈദേശിക മത-രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സമുദായത്തിന് ദോഷം തട്ടുന്ന വിധം, കേരളചരിത്രത്തിലെ പല വസ്തുതകളും മറച്ചുവച്ച്, തങ്ങളുടെ സ്വാർത്ഥ-സങ്കുചിത താല്പര്യങ്ങൾക്കായി ചരിത്രസംഭവങ്ങളെ വക്രീകരിച്ച് ദുരുപയോഗം ചെയ്യുന്നത്, മൗനം പാലിച്ച്, സമദുരത്തെക്കുറിച്ചും ശരിദൂരത്തെക്കുറിച്ചും കപടമതേതരത്വത്തെക്കുറിച്ചും മാത്രം പറഞ്ഞ്, ഒരു പ്രതിഷേധ സ്വരവും പുറപ്പെടുവിയ്ക്കാതെ, തുടർന്നും അനുവദിച്ചു കൊടുക്കാമോ എന്ന ചോദ്യമാണ് നായർ സമുദായത്തെ പ്രതിനിധികരിയ്ക്കുന്ന സംഘടനാ-സമൂഹത്തോട് ചോദിയ്ക്കാനുള്ളത് !!??? വസ്തുതകൾ മറച്ചുവച്ചുള്ള ചരിത്രവക്രീകരണത്തിന്റെ രണ്ടു ഉദാഹരണങ്ങളാണ് .(1) തിരുവിതാംകൂറിൽ കരം പിരിയ്ക്കുന്നതുമായി ബന്ധപ്പെടുത്തിയുള്ള നങ്ങേലിക്കഥയും (2) മാപ്പിള ലഹളയെന്ന പേരിൽ അറിയപ്പെടുന്ന മുസ്ലീം ജിഹാദിനെ വെള്ള പൂശാൻ സൃഷ്ടിച്ചെടുത്ത കാർഷിക ലഹളയും.
Self-Image-ന് കോട്ടം തട്ടിയ നായർ സമുദായം
ശ്രീബുദ്ധന്റെ കാലം തൊട്ട് ഇങ്ങോട്ടുള്ള ചരിത്ര ആഖ്യാനങ്ങളെ അധികരിച്ചാണ് വർത്തമാന മത-രാഷ്ട്രീയ ആഖ്യാനങ്ങൾ കെട്ടിപ്പൊക്കുന്നതെന്ന കാര്യം നമ്മൾ വിസ്മരിയ്ക്കാൻ പാടില്ല. മിക്കവാറും സത്യത്തിന്റെ ലാഞ്ചന പോലും ഇല്ലാത നിർമ്മിച്ചെടുക്കുന്ന മത-രാഷ്ട്രീയ ആഖ്യാനങ്ങൾ വിവിധ വിഭാഗങ്ങളും സമുദായങ്ങളും അവരുടെ രാഷ്ട്രീയനേട്ടങ്ങൾക്കും അതിലൂടെ സാമ്പത്തിക നേട്ടങ്ങൾക്കും ഉപയോഗിയ്ക്കുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം ചരിത്രസംഭവങ്ങളെ ചൂണ്ടിക്കാണിച്ച് നായർ സമുദായത്തെയും, നമ്പൂതിരി സമുദായത്തെയും ഇകഴ്ത്തിയും, ഈ സമുദായങ്ങൾക്കെതിരെ വെറുപ്പും വിദ്വേഷവും സൃഷ്ടിച്ചാണ് സ്വാതന്ത്ര്യാനന്തരം ഉള്ള സംസ്ഥാന ഭരണകൂടങ്ങൾ അധികാരത്തിൽ ഏറിയതെന്ന് ചരിത്രം പഠിയ്ക്കുന്നവർക്ക് മനസ്സിലാക്കാം. സൂക്ഷ്മ പരിശോധനയിൽ ചരിത്ര സംഭവങ്ങളെ ഭാവനയ്ക്കനുസരിച്ചും, താല്പര്യങ്ങൾക്കനുസരിച്ചും, അർദ്ധസത്യങ്ങൾ വിളമ്പിയും, ഇല്ലാത്തത് കൂട്ടിച്ചേർത്തും കൃത്രിമമായി മെനഞ്ഞെടുത്താണ് കേരളത്തിൽ ന്യൂനപക്ഷമതസ്ഥരും മറ്റ് ജാതി സമൂഹങ്ങളും ഉപയോഗിച്ചെതെന്ന് സംശയലേശമന്യെ തെളിയുന്നതാണ്. ജനാധിപത്യമെന്ന വോട്ടുബാങ്ക് രാഷ്ട്രീയക്കളിയുടെ ഒരു പ്രത്യേകതയാണ് ഈ പ്രക്രിയ. പക്ഷെ ഇതിലൂടെ നായർ-നമ്പൂതിരി സമുദായങ്ങൾ പല പ്രകാരത്തിലും ദുർബലരായി എന്നതും നിസ്തർക്കമാണ്. ഈ ശക്തിക്ഷയത്തിന് ഒരു പ്രധാന കാരണം, കപട-ചരിത്രാഖ്യാനങ്ങളിലൂടെ നമ്മുടെ നമ്മളെക്കുറിച്ചുള്ള ധാരണ (self-image) വികലമാക്കപ്പെട്ടു എന്നതാണ്. ദൈവസഹായം പിള്ളയുടെ കള്ളക്കഥയിലൂടെ, അതിന്റെ ആഖ്യാന രീതികളിലുടെ നായന്മാരുടെ self-image_നെ കത്തോലിക്ക സഭയും ലക്ഷ്യമിടുന്നതായി കാണാം.
കത്തോലിക്കാ സഭയുടെ കുത്സിത നീക്കങ്ങളും നായർ സംഘടനകളും !!!
കേരളചരിത്രത്തിലെ വസ്തുതകൾ മറച്ച് വച്ച്, അതിനെ ചവിട്ടിമെതിച്ച്, ക്രിസ്തുമത മഹത്വവൽക്കരണത്തിനായി നായന്മാരുടെ മതത്തെ അവമതിച്ച്, പണ്ട് ജീവിച്ചിരുന്ന എന്നു പറയപ്പെടുന്ന ദൈവസഹായംപിള്ള എന്നു പേരുള്ള ഒരു ക്രിമിനലിനെ ഉപയോഗിച്ച്, അയാളെ നായരാക്കി, നായർ ചരിത്രത്തിനുമേൽ കുരിശുനാട്ടുവാൻ, കത്തോലിക്കാ സഭ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ശ്രമിയ്ക്കുന്നതു കണ്ടിട്ട്, നായർ സമുദായവും അതിന്റെ ഔദ്യോഗിക സംഘടനകളും നിഷ്ക്രിയരായി വെറുതെ നോക്കി നില്ക്കുന്നത് കാണുമ്പോൾ, നായന്മാരുടെ വീറുള്ള പാരമ്പ്യത്തിന് അപവാദമാണോ ഇന്നത്തെ നായർ തലമുറ എന്ന് ആർക്കും തോന്നാവുന്നതാണ് !!!! കത്തോലിക്കാ സഭയുടെ കുത്സിത നീക്കങ്ങളെക്കുറിച്ച് വിവിധ മാദ്ധ്യമങ്ങളിൽ വാർത്തകൾ വന്നതിനുശേഷവും നായന്മാർ സംഘടിച്ച് പ്രതികരിച്ചു കാണാത്തത്, ഒരു പക്ഷെ കേരള ചരിത്രത്തെക്കുറിച്ചും അതോടൊപ്പം സ്വ-സമുദായ പാരമ്പര്യത്തെക്കുറിച്ചും, മഹിമയെക്കുറിച്ചും ഉള്ള അറിവില്ലായ്മയും, അറിയുവാനുള്ള ജിജ്ഞാസക്കുറവും, ഇവയെല്ലാം കൂടിച്ചേർന്നുണ്ടായ അലസതയും അലംഭാവവും കാരണമാണെന്ന് വിചാരിയ്ക്കുവാനേ സാധിയ്ക്കയുള്ളൂ. നായന്മാരുടെ ഔദ്യോഗിക സംഘടനകൾ ഈ വിഷയത്തിൽ ശ്രദ്ധ പതിപ്പിച്ചതായും കാണുന്നില്ല.
സമീപകാലത്ത് മനോരമയിൽ വന്ന, കത്തോലിക്കാസഭയുടെ അവകാശ വാദം അടങ്ങിയ വാർത്താക്കുറിപ്പുകൾ ഇവിടെ നല്കുന്നുണ്ട് . ഈ വാർത്താക്കുറിപ്പുകളിലും, അതേപോലെ വിക്കിപ്പീഡിയയിലും, അതുപോലെതന്നെ കത്തോലിക്ക സഭയുടെ Christian Saints Info വെബ് സൈറ്റിലും, ദൈവസഹായം പിള്ളയെ സംബന്ധിച്ച propaganda പരിശോധിച്ച്, ഇവ ലഭ്യമായ ചരിത്രഗ്രന്ഥങ്ങളുമായി ഒത്തു നോക്കി, ഇതിന്റെ അടിസ്ഥാനത്തിൽ കത്തോലിക്കരുടെ പാരമ്പര്യത്തിന്റെ ഭാഗമായ നുണപ്രചാരണവും (propaganda), കള്ളയാധാരങ്ങളും (forgery) ഉപയോഗിച്ച് നായർ ചരിത്രത്തിനു മേൽ കരിനിഴൽ പതിപ്പിയ്ക്കുന്നത് എപ്രകാരമാണെന്ന് ഇവിടെ വിശകലനം ചെയ്യുന്നു. ദൈവസഹായം പിള്ള കള്ളക്കഥയുടെ വിവിധങ്ങളായ versions പത്രമാദ്ധ്യമങ്ങളിലൂടെയും,വിക്കിപ്പീഡിയ, You-Tube തുടങ്ങിയ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും കത്തോലിക്കർ പ്രചരിപ്പിച്ചുകൊണ്ടിരിയ്ക്കുകയാണ് .അതിൽ കൊടുത്തിരിയ്ക്കുന്ന ചില മുഖ്യ വിവരങ്ങൾ ഒന്നൊന്നായി പരിശോധിയ്ക്കാം.
ജ്ഞാനസ്നാന വിവരങ്ങളും നീലന്റെ ജന്മദേശവും
ബൈബിളിൽ യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ് ‘ചരിത്രത്തിന് ‘ എപ്രകാരം പല versions ഉണ്ടോ, അപ്രകാരം ദൈവസഹായം പിള്ളയുടെ ജ്ഞാനസ്നാനത്തിന് വ്യത്യസ്ഥ versions ഉള്ളതായി കാണുവാൻ സാധിയ്ക്കും. വ്യത്യസ്ത ഉയിർത്തെഴുന്നേൽപ്പ് versions ആ കഥയിൽ സത്യത്തിന്റെ ഒരംശവും ഇല്ല എന്ന നിഗമനത്തിലേയ്ക്ക് നമ്മെക്കൊണ്ട് എത്തിയ്ക്കുമ്പോൾ, ഇവിടുള്ള നീലൻപിള്ളക്കഥയും ഒരു കള്ളക്കഥയാണെങ്കിലും, പല ജ്ഞാനസ്ന versions അതിൽ വലിയ ക്ഷതം ഏൽപ്പിയ്ക്കുന്നില്ല. കാരണം ഒരു ചട്ടി വെള്ളമുണ്ടെങ്കിൽ എവിടെവച്ചു വേണമെങ്കിലം, മരുഭൂമിയിൽ വച്ചുപോലും ജ്ഞാന സ്നാനം ചെയ്യാമല്ലോ. എന്നിരുന്നാലും ചരിത്രത്തിലെ സംഭവമെന്ന് അവകാശവാദം ഉന്നയിക്കുന്ന ഈ കഥയിൽ ഒരു കൃത്യത ഇല്ലെന്നു കാണാം. മുകളിൽ കൊടുത്തിരിയ്ക്കുന്ന മെയ് 02, 2021-ന് മനോരമയിൽ വന്ന വാർത്തയിലും,വിക്കിപ്പീഡിയയുടെ ഇംഗ്ലീഷ് version-ലും, തമിഴ് version-ലും വടക്കൻകുളം പള്ളിയിലെ ഈശോ സഭ വൈദികനായിരുന്ന ജെ.പി. ബൂട്ടാരിയിൽ നിന്ന് 1745, മെയ് 17-നാണ്, നീലൻപിള്ളയ്ക്ക് ജ്ഞാനസ്നാനം ലഭിച്ചതെന്ന് കാണാം. മൂന്ന് കുറിപ്പുകളിലെയും ഈ വിവരണം ഏകദേശം ഒരുപോലെയാണ്. (ഹിന്ദു ദേശീയ സർക്കാറിനെതിരെ ദളിതരെ പ്രകോപിപ്പിച്ച, ഭീമ-കൊറേഗാവ് കേസിൽ ജയിലിലാക്കപ്പെട്ട 84-കാരനായ ഫാ.സ്റ്റാൻ സ്വാമിയും ഈശോ സഭാ വൈദികനാണ്.)
ഇനി മുകളിൽ കൊടുത്തിരിയ്ക്കുന്ന മലയാളം വിക്കിപീഡിയയിലെ ജ്ഞാനസ്നാന വിവരം ശ്രദ്ധിച്ചാൽ, നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോസഭാവൈദികനിൽ നിന്നാണ് നീലന് ജ്ഞാനസ്നാനം ലഭിച്ചത് എന്ന് കൊടുത്തിരിയ്ക്കുന്നത് കാണാം.
അടുത്തത് വത്തിക്കാന്റെ Christian Saints Info വെബ്സൈറ്റിൽ നല്കിയിരിക്കുന്ന വിവരങ്ങൾ പരിശോധിയ്ക്കാം.
കത്തോലിക്കാ സഭയുടെ ഔദ്യോഗികമെന്നു പറയപ്പെടാവുന്ന ഈ വെബ്സൈറ്റിൽ, വളരെ ഒഴുക്കൻ മട്ടിലാണ് നീലന്റെ ജ്ഞാനസ്നാനത്തെക്കുറിച്ച് പറഞ്ഞിരിയ്ക്കുന്നത്. കൃത്യമായ സ്ഥലം എവിടെയെന്ന് പറയാതെ,diocese of Kottar, India എന്ന് സാമാന്യമായി രേഖപ്പെടുത്തിയിരിയ്ക്കുന്നത് കാണാം.
നീലകണ്ഠൻ മലയാളി അല്ല !!!
നീലകണ്ഠൻ പിള്ളയ്ക്ക് ജ്ഞാനസ്നാനം നല്കി എന്ന് പറയപ്പെടുന്ന വൈദികനായ ജെ.പി. ബൂട്ടാരി, ഇറ്റലിക്കാരൻ ജസ്യൂട്ട് പാതിരിയാണ്. (ഈശോ സഭയുടെ ഇറ്റാലിയൻ ബന്ധങ്ങളെക്കുറിച്ചു് മന്നം എടുത്തുപറഞ്ഞ നിയോഗി കമ്മിറ്റി റിപ്പോർട്ടുമായി ചേർത്ത് വച്ച് ചിന്തിയ്ക്കുക. നായർ സമുദായാംഗങ്ങളായ കോൺഗ്രസ്സ് എംപിമാരും, എം എൽ എ-മാരും നായർ ചരിത്രത്തിനുമേലുള്ള കടന്നാക്രമണങ്ങൾ അറിഞ്ഞിട്ടും മൗനം പാലിയ്ക്കുന്നതിന്റെ കാരണങ്ങളും ഊഹിച്ചെടുക്കാവുന്നതാണ്. സമുദായത്തിന്റേയും, ഹിന്ദു സമൂഹത്തിന്റേയും പക്കൽ നിന്നു വീക്ഷിയ്ക്കുമ്പോൾ ഇവരെല്ലാം ‘കുലംകുത്തികൾ’ ആണെന്ന് തെളിയുന്നു.) നീലകണ്ഠൻ പിള്ള ജീവിച്ചിരുന്ന കാലത്ത് തമിഴ്നാട്ടിലെ വടക്കൻകുളത്ത് ജസ്യൂട്ട് പാതിരമാർ വളരെ സജീവമായി മതപരിവർത്തനത്തിൽ ഏർപ്പെട്ടിരുന്നു. ഈ ഇറ്റാലിയൻ പാതിരിമാരാൽ അവിടെ സൃഷ്ടിയ്ക്കപ്പെട്ട ജാതി വഴക്കുകളെക്കുറിച്ച്, Susan Bayly തന്റെ Saints, Goddesses and Kings,Muslims and Christians in South Indian Society, 1700-1900(Published in 1989, by the Cambridge University Press) എന്ന പുസ്തകത്തിൽ ദീർഘമായി പ്രതിപാദിച്ചിട്ടുണ്ട്. ഈ പുസ്തകത്തിലെ വിവരങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ, നീലകണ്ഠൻ പിള്ളയ്ക്ക് ജ്ഞാനസ്നാനം ലഭിച്ചത്, തമിഴ്നാട്ടിലെ വടക്കൻകുളത്തുവച്ചാണെന്ന് കാണാം. അതിനാൽ ഇയാൾ മലയാളി അല്ലെന്നും തമിഴനാണെന്നും തീർച്ചയാണ്.
മറുനാടൻ ടിവിയിലൂടെ പ്രസിദ്ധനായ കത്തോലിക്കനായ ഷാജൻ സ്കറിയ, കത്തോലിക്കാ സഭയുടെ നുണപ്രചാരണം ഏറ്റെടുത്തതായി കരുതാം. കേരളത്തിലെ കത്തോലിക്കാ Propaganda-യുടെ ഉപകരണമായ കോട്ടയത്തുനിന്നു പ്രസിദ്ധീകരിയ്ക്കുന്ന ദീപിക പത്രസ്ഥാപനത്തിൽ,സബ്-എഡിറ്ററായി ജോലിചെയ്ത വ്യക്തിയാണ് ഷാജൻ സ്കറിയ. മറുനാടൻ ടിവിയിൽ ദൈവസഹായം പിള്ളയെ മലയാളിയും നായരുമാക്കി അവതരിപ്പിച്ചിരിയ്ക്കുന്നത് താഴെക്കൊടുത്തിരിയ്ക്കുന്ന വീഡിയോ ക്ലിപ്പിൽ കാണുക.
നീലകണ്ഠൻ പിള്ള ഒരു സാങ്കല്പിക കഥാപാത്രമാണ് !!???
ദൈവസഹായം പിള്ളയാക്കപ്പെട്ട നീലകണ്ഠൻ പിള്ള എന്നൊരു വ്യക്തി ജീവിച്ചിരുന്നില്ലെന്നും, തിരുവിതാംകൂർ സൈന്യത്തിൽ ഈ പേരുകളുള്ള ഒരു വ്യക്തിയും ഉയർന്ന പദവി വഹിച്ചിട്ടില്ലെന്നും, പ്രസിദ്ധ ചരിത്രകാരനായ ഡോ.എം.ജി.എസ്സ് നാരായണൻ പ്രസ്താവിച്ചിരുന്നു എന്ന് തമിഴ് version വിക്കിപ്പീഡിയയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് വിക്കിയിൽ ഈ വിവരം എടുത്തു പറയാതെ ഒഴുക്കൻ മട്ടിൽ References-ൽ ചേർത്തുവിട്ടിട്ടുണ്ട്. (Ref.No.7). ഈ Ref Link-ൽ കൊടുത്തിരിയ്ക്കുന്ന വാർത്താക്കുറിപ്പിൽ M.G.S Narayanan-ന്റെ ഈ കള്ളക്കഥയുടെ നിഷേധം കാണാം. ഡോ എം.ജി. എസ്സ് ജീവിച്ചിരിയ്ക്കുന്നതിനാൽ, സമുദായാംഗങ്ങൾ അദ്ദേഹത്തോട് ഈ വിഷയത്തെക്കുറിച്ച് കൂടുതൽ ആരാഞ്ഞ് അത് രേഖപ്പെടുത്തിവയ്ക്കേണ്ടതുണ്ട്. നായർ സമുദായത്തെ പ്രതിനിധീകരിയ്ക്കുന്ന ഔദ്യോഗിക സംഘടനകളാണ് ഈ കാര്യത്തിൽ മുൻകൈ എടുക്കേണ്ടത്.
നായർ സമുദായം പ്രതിഷേധിയ്ക്കുകയും പ്രതിരോധിയ്ക്കുകയും ചെയ്തില്ലെങ്കിൽ കത്തോലിക്കർ പ്രചരിപ്പിയ്ക്കുന്ന കള്ളച്ചരിത്രം കേരളചരിത്രമായി അംഗീകരിയ്ക്കപ്പെടും. ജനമദ്ധ്യത്തിൽ ദൈവസഹായം പിള്ളയെ സംബന്ധിച്ചു പ്രചരിപ്പിയ്ക്കുന്ന കഥകളിൽ വാസ്തവരഹിതങ്ങളായ പല സംഗതികളും ഉണ്ടെങ്കിലും കത്തോലിക്കാ സഭ മൗനം സമ്മതമാണ് എന്ന മട്ടിൽ ഈ തെറ്റുകൾ തിരുത്തുവാൻ ഇതുവരെയും തയ്യാറായതായി കാണുന്നില്ല. ഗീബൽസ് അദ്ദേഹത്തിന്റെ തന്ത്രം കത്തോലിക്കസഭയിൽ നിന്നും കടമെടുത്തതാണെന്ന് കത്തോലിക്കാസഭയുടെ PROPAGANDA-കളിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. ജനാധിപത്യത്തിൽ ജനങ്ങളാണ് എല്ലാം എന്ന് പല കോണുകളിൽ നിന്നും നമ്മൾ കേട്ടുകൊണ്ടിരിയ്ക്കുന്നതിനാൽ, ഈ കള്ളക്കഥ ജനങ്ങിൽ രൂഢമൂലമായി പതിഞ്ഞാൽ, അത് സ്വസമുദായത്തെ പ്രതികൂലമായി ബാധിയ്ക്കും എന്ന് നായർസമുദായാംഗങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. അതിനാൽ കത്തോലിക്കാ സഭയുടെ ഈ കുത്സിത നീക്കങ്ങളെ സമുദായം പല്ലും നഖവും ഉപയോഗിച്ച് എതിർക്കേണ്ടതുണ്ട്.
തുടരും (മറ്റ് അഞ്ച് ഭാഗങ്ങൾ തുടർന്ന് വായിക്കുക) ……..
Archives (Other useful information )
Unique Visitors : 24,210