Introduction
For the kind attention of the readers : Compared to our reading- learning abilities, our listening-learning abilities have dimmed. We are more dependent on the printed word now. The discourses of Swamiji Nirmalanandagiri Maharaj are freely available on Youtube. This is a faithful transcript of one such discourse. The audio clip of the same, copied from the YouTube Video is provided herein. The printed matter has the following advantages. (a) The time required for reading the printed matter provided here-in, which is the verbatim content of Swamijis’ discourse, will be considerably less, compared to watching the full video. (b) Moreover referencing and searching for a particular word or idea or fact in the printed format is much easier compared to a vid or audio clip/file. The video is transcribed as part of the research work into the teachings of Swamiji, and the transcription may also be used as reference material related to Sanatana Dharma.
Note To Readers / Seekers
അപാരമായതും ഗഹനവുമായ അറിവുകൾ നമ്മൾക്ക് നല്കിയിട്ടാണ് സ്വാമിജി നമ്മെ വിട്ടു പിരിഞ്ഞത്. ഈ അറിവുകൾ അദ്ദേഹത്തിന്റെ യൂട്യൂബിലുള്ള പ്രഭാഷണങ്ങളിൽ നിന്നും ലഭ്യമാണ്. പക്ഷെ സാധാരണയായി വീഡയോ കാണുന്നവരുടെ മനസ്സുകളിൽ ഈ അറിവുകൾ ആഴത്തിൽ പതിയാറില്ല. കേൾവി-ജ്ഞാനം എന്ന കഴിവ് നമ്മളിൽ നന്നേ കുറഞ്ഞിരിയ്ക്കുന്നു. അതിനാൽ സ്വാമിജിയുടെ പ്രഭാഷണങ്ങൾ transcribe ചെയ്ത് അത് ക്ലാസ്സിഫൈ ചെയ്താൽ, അത് കൂടുതൽ പ്രയോജനപ്രദമാകുമെന്ന് കരുതുന്നു. ആ നിലയ്ക്കുള്ള ഒരു എളിയ ശ്രമമാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ ഇവിടെ നല്കിയിരിയ്ക്കുന്ന transcript-കൾ. വീഡിയോ കാണുന്ന അത്രയും സമയം അതിന്റെ transcript വായിയ്ക്കുന്നതിന് എടുക്കുകയില്ല. വായനക്കാരന്റെ കഴിവ് അനുസരിച്ച് ഏകദേശം മുപ്പത് മുതൽ നാല്പത് ശതമാനം സമയം ലാഭിയ്ക്കുകയും ചെയ്യാം.
ഗുരുവന്ദനം
ശ്രീഹരീം പരമാനന്ദം ഉപദേഷ്ടാരമീശ്വരം
വ്യാപകം സർവ്വ ലോകാനാം
കാരണന്തം ഭജാമ്യഹം
ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം
സൂത്രഭാഷ്യ കൃതൗ വന്ദേ ഭഗവന്തൗ പുനഃ പുനഃ
സദാശിവ സമാരംഭാം ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം
ബോധാനന്ദം ചകല്യാണം ഹലാനന്ദം ആത്മജം
സച്ചിദാനന്ദം ആത്മജം അച്യുതാനന്ദ ഗുരും
മാതൃസ്മരണ

Audio Clip of the Discourse
Start of the Discourse …..
വീഡിയോ ക്ലിപ്പ് No. 7 (30.06 mts) – Samaya channel
ദരിദ്രനും സമ്പന്നനും തമ്മിലുള്ള അകലം ജനാധിപത്യത്തിൽ എങ്ങിനെ. സോഷ്യലിസത്തിൽ എങ്ങിനെ, ക്യാപ്പിറ്റലിസത്തിൽ എങ്ങിനെ, ഇത്തരം ഇസങ്ങൾ ഒന്നും രൂപാന്തരപ്പെടാതെ നിലകൊള്ളുന്ന സംവിധാനങ്ങളിൽ എങ്ങിനെ. ഈ ഇസങ്ങളെ എല്ലാം പുതുതായി കാണുവാനും, അവയെ എല്ലാം പുല്കുവാനും, അവയെ സ്വീകരിയ്ക്കുവാനും, അവയെ പഠിയ്ക്കുവാനും തയ്യാറ് കാണിക്കുമാറ് ഇതൊന്നുമല്ലാത്ത ഒന്ന് ഉണ്ടായിരുന്നുവോ. ഇതിൽ ഏതെങ്കിലുമായിരുന്നുവോ ഉണ്ടായിരുന്നത്. ഇന്ത്യയില് ഭരണം നടത്തിയിരുന്നത് രാജാക്കന്മാരാണ്. ബ്രിട്ടന്റേയും മറ്റും ആഗമനത്തിന് മുമ്പ്. പോർട്ടുഗലിന്റെയും ഒക്കെ ആഗമനത്തിന് മുമ്പ്. മുഴുവൻ രാജകൊട്ടാരങ്ങളും കോട്ടകോത്തളങ്ങളും ഒന്നും മൺമറഞ്ഞ് പോയിട്ടില്ല. അന്നത്തെ കൊട്ടാരങ്ങളും സാധാരണക്കാരുടെ ജീവിതരീതികളും രാജാക്കന്മാരുടെ ജീവിതരീതികളും ഒക്കെ തമ്മിലുള്ള അന്തരം, ഭരിയ്ക്കുക എന്നു പറയുന്ന ഭരിയ്ക്കുന്നവനും, അവനോട് ചുറ്റിപ്പറ്റി നില്ക്കുന്ന ആ ഭരിയ്ക്കേണ്ടുന്നതിനു വേണ്ടി വരുന്ന ഉപരിവർഗ്ഗവും സാങ്കേതികമായി, അതിന് ഭരണം നടത്തുമ്പോൾ അതിന്റെ നിയമനിർമ്മാണം സാധാരണക്കാരന് കൊടുക്കേണ്ടുന്നതായ സൗകര്യങ്ങൾ ഇവയ്ക്കുള്ള ഉദ്യോഗസ്ഥ അനുദ്യോഗസ്ഥ വൃന്ദങ്ങൾ, ഇവയെ എല്ലാം സംബന്ധിച്ച് നമുക്ക് കിട്ടിയിട്ടുള്ളിടത്തോളം ചരിത്രം വച്ച് ഉദ്യോഗസ്ഥനും ജനങ്ങളും തമ്മിലുള്ള അകലം. കൃഷിക്കാരനും രാജാവും തമ്മിലുള്ള അകലം. അതായത് ഭൂവുടമയായ കൃഷിക്കാരനും രാജാവും തമ്മിലുള്ള അകലം. (2.04 mts) കച്ചവടക്കാരനും രാജാവും തമ്മിലുള്ള അകലം. കച്ചവടക്കാരന് രാജാവിന്റെ മേലുള്ള സ്വാധീനം. കൃഷിക്കാരന് രാജാവിന്റെ മേലുള്ള സ്വാധീനം. ഇവയെ ഒക്കെ സംബന്ധിച്ച് കിട്ടിയിടത്തോളം ചരിത്രരേഖകളെ ആസ്പദമാക്കി, കലകളെ ആസ്പദമാക്കി, സാഹിത്യത്തെ ആസ്പദമാക്കി നിങ്ങളുടെ അറിവ്.
ജനാധിപത്യത്തിലെ ഭരണാധികാരിയും ഉദ്യോഗസ്ഥനും അനുദ്യോഗസ്ഥനും, നിങ്ങളുടെ നാട്ടിൻപുറത്തെ കൃഷിക്കാരനും തമ്മിലുള്ള ബന്ധവും അകലവും. ഇന്ത്യയിലെ കച്ചവടക്കാരും അവരും തമ്മിലുള്ള അകലവും ബന്ധവും. വിദേശങ്ങളിലുള്ള ശ്രമണനന്മാർ …..കച്ചവടക്കാരും അവരും തമ്മിലുള്ള ബന്ധവും അകലവും. ഇവയെ ആസ്പദമാക്കി ചരിത്രത്തിലേയ്ക്ക് നിങ്ങൾ നിങ്ങളുടെ പന്തം ഒന്ന് കത്തിച്ച് നോക്കിയാൽ, അന്തരം ഇല്ലാത്ത വിധം ചരിത്രത്തിന്റെ ഈ യാത്ര ഒരു പോലെയാണോ. ആദ്യത്തെ ചോദ്യം.
ഇന്ത്യൻ വാണിജ്യ സംസ്കാരം
ചരിത്രം യാത്ര ചെയ്യുന്നത് ഒരുപോലെയാണോ. ആണെങ്കിൽ ആണ്. അല്ലെങ്കിൽ അല്ല. കർഷകൻ കൃഷിചെയ്യുന്നവൻ രാജാവ്, ഉദ്യോഗസ്ഥൻ, അനുദ്യോഗസ്ഥൻ ഒക്കെ … അപ്പുറത്ത് കച്ചവടക്കാരൻ. ജനാധിപത്യം കൈയ്യാളുന്ന കാലത്ത്, ബ്രിട്ടൻ ഭരിച്ചിട്ടും ഇന്ത്യൻ കർഷകനെക്കാൾ കൂടുതൽ മാന്യത കച്ചവടക്കാരന് ഉണ്ടായിരുന്നു. കർഷകനെ ആധാരമാക്കിയുള്ളതായിരുന്നില്ല ഇന്ത്യയുടെ സമ്പദ് നയങ്ങൾ. വ്യവസായവും വാണിജ്യവും ആസ്പദമാക്കിയുള്ളതായിരുന്നു ഇന്ത്യയുടെ ഭരണ നയങ്ങൾ. പാശ്ചാത്യ നാടുകൾ വാണിജ്യപ്രാധാന്യമുള്ള ഒരിന്ത്യയെ കാണുന്നതിനാണ് അവിടുന്ന് യാത്ര പുറപ്പെട്ടത്. ഇന്ത്യൻ വണിക്കുകളുമായി ഒരു എഗ്രീമെന്റ് വയ്ക്കാനാണ് യൂറോപ്പിൽ നിന്ന് ഇന്ത്യയിലേയ്ക്ക് വന്നത്. രാജാവും വണിക്കുകളുമായുള്ള ബന്ധം കൊണ്ട് ഒരു എഗ്രീമെന്റ് യൂറോപ്പ് ഉണ്ടാക്കുകയും, യൂറോപ്പിലേയ്ക്ക് ഇന്ത്യൻ വാണിജ്യ വസ്തുക്കൾ എത്തിച്ചേരുകയും, അതിന്റെ പണം കൊണ്ടുവന്ന് ഇന്ത്യ സമ്പന്നമാകുകയും ആണ് ചെയ്തത്. അങ്ങിനെയാണെങ്കിൽ ചരിത്രത്തിലെ ഇന്ത്യൻ വണിക്കുകൾ ആരൊക്കെയാണ് ? ഇന്ത്യൻ വാണിജ്യ സംസ്കാരത്തിന്റെ നീരുറവകൾ ഏവയാണ് ? ഇന്ത്യൻ വാണിജ്യ സംസ്കാരത്തിന്റെ ഈറ്റില്ലങ്ങൾ ഏവയാണ് ? ഇന്ത്യൻ വാണിജ്യ സംസ്കാരത്തിന്റെ നഷ്ടാവിശിഷ്ടങ്ങൾ ചൂണ്ടിക്കാണിക്കാൻ എവിടെയുണ്ട് ?
ഇന്ത്യൻ സംസ്കൃതിയുടെ ചരിത്രവും ഏടുകളും എടുത്ത് പരിശോധിച്ചിട്ട് ഇന്ത്യ ഉടനീളം സഞ്ചരിച്ചു നോക്കി നിങ്ങൾക്കെവിടെയാണ് ഇന്ത്യൻ വാണിജ്യത്തിന്റെയും വ്യവസായത്തിന്റെയും നഷ്ടാവശിഷ്ടങ്ങൾ ചൂണ്ടിക്കാണിയ്ക്കാൻ കഴിയുക ? കച്ചവടം ചെയ്യാൻ ഉദ്ദേശിച്ച ആയോധനകലയുടെ ആയുധപ്പുരകൾ …. ഇവിടുന്ന് കയറ്റി അയച്ച വ്യാവസായിക ഉല്പന്നങ്ങളുടെ നെടുങ്കൻ ഫാക്ടറികൾ, ഇവയുടെ നഷ്ടവാശിഷ്ടങ്ങൾ കൊണ്ട് അലംകൃതമാണ് ഇന്ത്യയെന്നാണോ നിങ്ങൾ പറയുന്നത് ? കളപ്പുരകളും, കാർഷിക വിളകളുടെ സംഭരണ കേന്ദ്രങ്ങളും, വനവിഭവങ്ങളുടെ സംഭരണ കേന്ദ്രങ്ങളും, കാർഷികമാനം രാജാവിനോളം ഉയർന്ന സംസ്കൃതിയുടെ നഷ്ടാവശിഷ്ടങ്ങളും നിറഞ്ഞതാണോ ഭാരതം ?
എന്നാണ് കാപ്പിയ്ക്കും തേയിലയ്ക്കും ഒക്കെ ഇന്ത്യയിൽ പ്രചാരം കിട്ടയത് ? ബ്രിട്ടന് മുമ്പ്….(ആരോ പറയുന്നു)… കുഴഞ്ഞല്ലോ.പോർട്ടുഗീസുകാര് കൊണ്ടുവന്ന് ഇവിടെ വാണിജ്യ വിള പിടിപ്പിച്ച് കൊണ്ടുപോയപ്പോൾ വാണിജ്യം ആര് കൊണ്ടുവന്നതാണ് ? ഞാൻ ചോദിച്ചത് …1400… പതിന്നാലാം നൂറ്റാണ്ടില് ഇന്ത്യയിലേയ്ക്ക് അവർ പാത അന്വേഷിയ്ക്കുമ്പോൾ ഇന്ത്യയിൽ എന്തു കണ്ടിട്ടാണ് ? ചരിത്രം, ജീവശാസ്ത്രം, മനഃശാസ്ത്രം, വ്യാവസായിക തലങ്ങൾ, കൃഷി, ഇവയെ ചേർത്ത് വച്ച് സമഗ്രമായ ഒരു ചരിത്രം നിങ്ങൾ ഉൾക്കൊള്ളുവാനും പഠിയ്ക്കുവാനും അതിന്റെ സംസ്കൃതിയുടെ കേളികൊട്ട് നിങ്ങളുടെ അന്തരംഗങ്ങളിൽ കേൾക്കുവാനും ഇഷ്ടപ്പെടുന്നുവെങ്കിൽ ആ ചോദ്യം മരുഭൂമിയിൽ ആയിപ്പോകരുത്. ഊഷരഭൂമിയിൽ ശബ്ദങ്ങൾക്ക് പ്രസക്തിയില്ല. നിങ്ങളുടെ ഹൃദയ കവാടങ്ങൾ സജീവ സജലങ്ങൾ ആണെങ്കിൽ, ആ മണ്ണ് വിളവ് കൊയ്യാൻ പാകത്തിന്, വിത്തിടാൻ പര്യാപ്തങ്ങൾ ആണെങ്കിൽ, ചോദ്യം അതിനകത്ത് നിറയ്ക്ക്. ഉത്തരം കണ്ടെത്ത്. ഞാൻ പറഞ്ഞ് കാണാതെ പഠിയ്ക്കാതെ.
ഇടത്തട്ടുകാർ (middlemen) ഇല്ലാത്ത ഇന്ത്യ
ആ മൂല്യങ്ങൾ ഏവ, എങ്ങിനെയുള്ളവ, കാർഷിക വിഭവങ്ങളോ, വാണിജ്യ വിഭവങ്ങളോ !!??? നിത്യോപയോഗ വസ്തുക്കളാണെങ്കിൽ കാർഷികവിഭവങ്ങൾ ആണ്. അവരുടേയോ നമ്മുടേയോ !!?? വ്യാവസായിക മാനം കാണാത്ത, കാർഷിക മാനം കണ്ട ആ വിഭവങ്ങളാണ് ഇന്ത്യയുടെ ഔസ്യത്ത് എങ്കിൽ, അവയോട് നിത്യം ഇടപഴകുന്ന ഒരു ജനത, അവയെ കൈകാര്യം ചെയ്യുന്ന ഇടത്തട്ടുകാർ ഇന്ത്യയിൽ ഇല്ലാതിരിക്കെ, ഇടത്തട്ടുകാർ മുഴുവൻ അറബികളോ, തുർക്കികളോ ആയിരിക്കെ, ആ ഇടത്തട്ടുകാരെ ഒഴിവാക്കിക്കൊണ്ട് ഇടത്തട്ടുകാരനെ ഉന്മൂലനം ചെയ്ത് ഇന്ത്യയിലേയ്ക്ക് ഒരു പാതയാണ് അന്വേഷിച്ചത് എങ്കിൽ, ഇന്ത്യ ഇടത്തട്ടിന്റെ ലോകം അല്ലാതെ ഇരിയ്ക്കുമ്പോൾ, കാർഷിക വിളകളുടെയും കാർഷിക ജീവിത രീതിയുടേയും കാർഷികമായ മാനങ്ങളുടെയും നടുക്ക്, രാജാവും കർഷകനും തമ്മിലുള്ള ദൂരം എത്രയായിരിയ്ക്കും. ചരിത്രം നമ്മളെ ഒട്ടുവളരെ തെറ്റിദ്ധരിപ്പിച്ചുവോ !!?? ചരിത്രം നമ്മുടെ ഹൃദയ സീമകളെ ഉല്ലംഘിച്ചുവോ !!?? ചരിത്രം നമ്മളെ ആധുനിക സാഹിത്യവും, കലയും, ചരിത്ര പണ്ഡിതന്മാരുടെ വാക്ക് വൈഖരികളും കൊണ്ട് നശിപ്പിച്ച് കിടത്തിയോ !!?? നിങ്ങള് തീരുമാനിച്ചാൽ മതി.
എരിഞ്ഞടങ്ങിയ കാർഷിക സംസ്കാരം
ഹെ ..സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പഞ്ചവത്സര പദ്ധതിയ്ക്ക് തീരുമാനം എടുത്തുകൊണ്ട് അന്നത്തെ ആസൂത്രണ കമ്മീഷൻ, അഞ്ച് പഞ്ചവത്സര പദ്ധതികളിൽ വിഭാവനം ചെയ്തത് ഒരു കർഷക രാജ്യത്തെയാണ്. കാർഷികമാനം പാരമ്പര്യമായി അത്ര വളർന്നു നിന്നില്ലായിരുന്നു എങ്കിൽ എങ്ങിനെയാണ് അങ്ങിനെ വിഭാവനം ചെയ്യുക. വിഭാവനം ചെയ്യുകയും ആസൂത്രണം ചെയ്യുകയും ചെയ്തിട്ട്, ആ ആസൂത്രണത്തിന്റെ രംഗവേദിയിൽ, ആസൂത്രിതമായി വ്യാവസായിക നയം വികസിച്ചു വരികയും കൃഷി എരിഞ്ഞടങ്ങുകയുമാണ് ചെയ്തത്. എങ്ങിനെയാണ് നമ്മുടെ ഭരണാധികാരികൾ, പാശ്ചാത്യർ ആയിത്തീർന്നതെന്ന് സംസ്കാരാഭിനിവേശത്തിൽ പഠിയ്ക്കാൻ ആസൂത്രണക്കമ്മീഷന്റെ ചരിത്രത്തിലൂടെ മാത്രം നാം സഞ്ചരിച്ചാൽ മതി. നിങ്ങളുടെ നിശ്ശബ്ദത എന്നെ പലപ്പോഴും പേടിപ്പിയ്ക്കുന്നുണ്ട്. ഇപ്പോഴും പേടിപ്പിച്ചതുകൊണ്ടാ ഞാനൊന്ന് നിർത്തിയത്. ഏറ്റു പാടി മാത്രം പഠിച്ച ഒരു സംസ്കൃതി, എപ്പോഴെങ്കിലും അതിന്റെ ജനിതക പാരമ്പര്യത്തിലുള്ള വിശ്ലേഷണ രഹസ്യം ഉൾക്കൊള്ളുമ്പോൾ വന്നു ഭവിയ്ക്കുന്ന നിശ്ശബ്ദതയാണ് അതെങ്കിൽ, ശ്രദ്ധേയമാണ് അത്. (11.03 mts) ആണോന്ന് അറിയില്ല.
Concentration of Wealth
വിഷയ വിശ്ലേഷണം പാരമ്പര്യത്തിൽ ഉണ്ടായിരിക്കെ, വിശ്ലേഷണം ചെയ്യാതെ, ഏറ്റു പാടി നടക്കേണ്ടി വരുന്ന ഒരു സംസ്കൃതി ചിലപ്പോഴെങ്കിലും വിശ്ലേഷണത്തിന്റെ രംഗവേദിയിൽ എത്തുമ്പോൾ വിറങ്ങലിച്ച് നിന്നു പോകും. മരവിച്ച് തരിച്ച് നിന്നു പോവും. ചോദ്യത്തിലേക്ക് തിരിച്ചുവരാം. ഇന്ത്യയിൽ സമ്പത്ത് ഒരിടത്ത് കൂടി ഇരുന്നുവോ എന്ന ചോദ്യത്തിന് ഉത്തരമായാണ് ഞാൻ ഇത് പറഞ്ഞത്. കാർഷികമാനങ്ങൾ ആകാശം മുട്ടെ നില്ക്കുന്ന ഒരു രാജ്യത്തെ തേടിയാണ് പാശ്ചാത്യർ യാത്ര തുടരാൻ ഒരുങ്ങിയത് എങ്കിൽ, ഇന്ത്യയിൽ സമ്പത്ത് ഒരിടത്ത് കുമിഞ്ഞു കൂടി എന്നത് തെറ്റായ ഒരു ചരിത്രമാണ്. കൃഷി ഒരു ആനന്ദോപാധിയും, ഒരു ഉപാസനയും ആകകൊണ്ടും, പ്രകൃതിയോട് ചേരുന്നതാകകൊണ്ടും, അതിലെ വിഭവങ്ങളാണ് സമ്പത്ത് എന്നുള്ളതു കൊണ്ടും, അത് ചെയ്യുന്നവനെ വേദനിപ്പിച്ച് സമ്പാദിയ്ക്കാൻ പറ്റാത്തതാണ് അത് എന്ന് അനുഭവം കൊണ്ട് ആ പണി ചെയ്തിട്ടുള്ളവർക്ക് അറിയാം. വ്യാവസായിക വിഭവങ്ങളുടെ മാതിരി, തന്നെ ഉപാസിയ്ക്കുന്നവനെ പീഢിപ്പിയ്ക്കുന്നവന് ലാഭമുണ്ടാക്കിക്കൊടുക്കുന്നവളല്ല പ്രകൃതി എന്നുള്ളതു കൊണ്ടു തന്നെയാണ്, വ്യാവസായിക ലോകം കൃഷിയെ ശാസ്ത്രീയമായി പരിഷ്ക്കരിയ്ക്കുന്നതു വരെ പ്രകൃത്യാ ആ രംഗത്ത് ഒരിക്കലും നില്ക്കാത്തത്. (12.53 mts)
രാജാവും വിമിർശനങ്ങൾക്ക് അതീതമല്ലായിരുന്നു….
ആ പ്രകൃതിയ്ക്ക് എതിരായ വളർച്ചയും, അതിന് അനുഗുണങ്ങളായ നടപടിക്രമങ്ങളും, അതിന് അനുഗുണമായ വരുമാനത്തിന്റെ കച്ചവടവും, കച്ചവടക്കാർ തമ്മിലുള്ള ബന്ധവും വരുമ്പോൾ കിട്ടുന്ന ആദായം, പ്രകൃത്യാ ഉള്ള പ്രകൃത്യുപാസനയിൽ ഉപാസിയ്ക്കുന്നവനെ നിന്ദിച്ചു കൊണ്ട് നേടാൻ കഴിയില്ലാ എന്നാണ് പറഞ്ഞത്. അതിന്റെ വിളംബരങ്ങൾ പലതും പ്രാചീനരുടെ ഈടുവയ്പ്പുകളിൽ, അവിടുത്തെ കലകളിൽ, സാഹിത്യത്തിൽ നിറഞ്ഞു നില്ക്കുക കൂടെ ചെയ്തിട്ടുണ്ടെങ്കിൽ, ആ രംഗത്ത് പണിയെടുക്കുന്നവന് ദൈവപരിവേഷമുള്ള ഐതിഹാസികങ്ങളായ അനുഷ്ഠാന കലകൾ, ലോകത്ത് എവിടെ നിന്നും വ്യത്യസ്തമായി ഇന്ത്യയിൽ, സ്വതന്ത്രമായി നിലനിന്നിരുന്നു രാജാവിനെ പോലും അതിക്രമിച്ച്. കർഷകന്റെ തോറ്റം പാട്ടുകളിൽ രാജാവിനെ പരിണമിപ്പിയ്ക്കുവാൻ രാജാവിന്റെ മുഖത്തുനോക്കി പറയാനുള്ള സ്വാതന്ത്ര്യം നിലനിന്നുവെങ്കിൽ, ഇന്നത്തെ ജനാധിപത്യമൂല്യത്തിലെ കേവലം ഒരു പഞ്ചായത്ത് മെമ്പറുടെ മുമ്പിൽ പോലും പോയിനിന്നു പറഞ്ഞാൽ, പിറ്റേ ദിവസം അകത്തേയ്ക്ക് പോകുന്ന പദങ്ങൾ ഉൾക്കൊള്ളുന്നതാണ് നിങ്ങളുടെ തോറ്റം പാട്ടുകൾ.
തോറ്റം പാട്ട്…
കേവല മനുഷ്യൻ പ്രകൃതിയോടുള്ള അവന്റെ ഉപാസനയുടെ രംഗവേദിയിൽ നിന്ന് പ്രകൃതിയായി പരിണമിച്ച് വേഷമാടി തെയ്യമായി രാജകൊട്ടാരത്തിന്റെ മുറ്റത്തെത്തി നിന്ന് രാജാവിനെ നോക്കി തോറ്റം പാടി ഒരു വർഷത്തേയ്ക്കുള്ള ദുരനുഭവങ്ങൾ അത്രയും ചൂണ്ടിക്കാണിച്ച്, ദക്ഷിണ കൈയ്യിൽ ഏറ്റുവാങ്ങി ഇറങ്ങിപ്പോകാവുന്ന ഒരു സംസ്കൃതി നിലനില്ക്കുന്നിടത്ത് എപ്രകാരമാണ് എല്ലാം പിടിച്ചു വയ്ക്കുന്ന ഒരു സമീപനം സംജാതമാകുന്നതെന്ന് രണ്ടും ചേർത്ത് പഠിപ്പിയ്ക്കുമ്പോൾ മാത്രമാണ് അറിവ് സമഗ്രമാകുന്നത്. അങ്ങിനെ ഒന്നില്ലാ എന്ന് നിങ്ങള് പറഞ്ഞാൽ മതി. (15.09 mts) ഇന്നത്തെ വിദ്യാഭ്യാസമുള്ള പിള്ളേര്, പഴയ തലമുറയിലെ കോവിലകങ്ങളിലെ വല്യമ്മമാരുടെ മുമ്പിൽ വന്ന് തോറ്റം പാടുമ്പോൾ, അത് കേട്ട് നില്ക്കാൻ സഹിഷ്ണുതയില്ലാത്തതു കൊണ്ട് മുറിയടച്ച് ഇരിയ്ക്കുകയും വല്ലതും കൊടുത്ത് വിട് ഈ അന്ധവിശ്വാസം നിർത്ത് എന്ന് പറയുകയും ചെയ്യുന്നിടത്താണ് ഇത് എത്തി നില്ക്കുന്നതെങ്കിൽ, ആ രാജകീയ പ്രൗഢി മുഴുവൻ അസ്തമിച്ച് കഴിഞ്ഞിട്ടും, താൻ രാജാവാണെന്ന പാശ്ചാത്യ സംസ്കാരത്തിന്റെ രീതിയിൽ അഭിമാനിയ്ക്കുന്നവന് അതൊന്നും ഇല്ലാതിരിയ്ക്കൽ പോലും അസഹിഷ്ണുതയുണ്ടാക്കുന്ന ഈ വസ്തുതയെ, സഹിഷ്ണുതയോടെ കേൾക്കുന്ന ഭരിയ്ക്കുന്നവനും കർഷകനും തമ്മിലുള്ള അന്തരം എത്ര !!?? അങ്ങിനെ ഒന്ന് ഇല്ലാ എന്നു പറഞ്ഞാൽ മതി. അങ്ങിനെ ഒരു പരിപാടി ഇല്ല. ഇത് ഞാൻ ഉണ്ടാക്കി പറഞ്ഞതാണെന്ന് പറഞ്ഞാൽ മതി. വിനയ പൂർവ്വം ഞാൻ പിൻവാങ്ങാം. പറയുന്നതിന് ഒക്കെ നിങ്ങളുടെ നിശ്ശബ്ദതയാ… ശരിയാണോ പറഞ്ഞത്….. അങ്ങിനെ ഉണ്ടോ…. ആരെങ്കിലും കേട്ടിട്ടുണ്ടോ.. ഇല്ലാ… അങ്ങിനെ ഇല്ല. ..(ആരോ പറയുന്നു….) കുറച്ചേ ഉള്ളോ…. (ആരോ ചോദിയ്ക്കുന്നു… എല്ലായിടത്തും ഉണ്ടോ…) എല്ലായിടത്തും ഉണ്ട്. …
പൊറാട്ട് നാടകം – ആക്ഷേപ ഹാസ്യം
അത് കൂടാതെ ശക്തമായ ഒരു പൊറാട്ട് നാടകം … അതിന്റെ മണ്ണിൽ അല്ലേ നിങ്ങൾ ഇപ്പോൾ ഇരിയ്ക്കുന്നത്. അത് ഇവിടെയല്ലേ. ങ്ഹ…നിങ്ങള് കേട്ടിട്ടുണ്ടാവില്ല….പൊറാട്ട് എന്ന്…. കേട്ടിട്ടുണ്ടോ പൊറാട്ട്…. അത് ഇവിടുത്തെ ഒരു ….ങ്ഹാ…അക്ഷേപ ഹാസ്യം എവിടെവച്ച് …സാക്ഷാൽ ദൈവങ്ങൾ എഴുന്നെള്ളി വന്നുള്ള ആക്ഷേപ ഹാസ്യം ….. എപ്പോൾ… വസന്തോൽസവത്തിൽ അല്ലേ….. വസന്തോൽസവത്തിൽ അല്ലേ… (ആരോ പറയുന്നു…അതെ)… പൂരം… അത് കേട്ടിട്ടുണ്ടാവും… അത്രയും ശക്തമായി ഇതുവരെ ഒരു ആക്ഷേപം, ജനാധിപത്യത്തിൽ ഒരുത്തന് എതിരെ എഴുതിയാൽ അസ്ഥി പോലും കിട്ടുകേല. ഭരണാധികാരി ഇരിയ്ക്കുമ്പോൾ പണ്ടൊരുത്തൻ പാടിയേ ഉള്ളൂ എന്നാ കേൾക്കുന്നെ ….കനകസിംഹാസനത്തിൽ കയറി ഇരിയ്ക്കുന്നവൻ ശുനകനോ വെറും ശുംഭനോ എന്ന് ചോദിച്ചിട്ട് ഇങ്ങിനെ ഒന്ന് കൈകാണിച്ചതേ ഉള്ളൂ…. കോളേജിൽ വച്ച്. …. ജനാധിപത്യത്തിൽ. …. ശുദ്ധമായ ജനാധിപത്യത്തിൽ …..ജനാധിപത്യ മുല്യങ്ങളും നിയമവും അംഗീകരിയ്ക്കുന്ന ഒരടിയന്താരാവസ്ഥയിൽ. അത് അംഗീകരിയ്ക്കുന്ന അടിയന്താരാവസ്ഥയാണ്. നിങ്ങളുടെ ഭരണഘടനയിൽ ഉള്ളതാ. ഭരണഘടനയ്ക്ക് ബാഹ്യമല്ല. എന്നായിരുന്നാലും ഭരണഘടനയിൽ എഴുതിവച്ചത് ഒക്കെയാ ഈ സാധനം ഒക്കെ. എഴുതിവച്ചവർ ഉദ്ദേശിച്ചതുപോലെ വ്യാഖ്യാനിച്ചോ അതിന് വിരുദ്ധമായി വ്യാഖ്യാനിച്ചോ എന്നുള്ളത് ഒക്കെ അതിന്റെ മനഃശാസ്ത്ര പ്രശ്നമാ. ഭരണഘടനാപരമാണ്. (ആരോ ചോദിയ്ക്കുന്നു…) ങ്ഹേ… …. അങ്ങിനെ പറയാൻ വയ്യ. (ആരോ ചോദിയ്ക്കുന്നു….) ..ങ്ഹേ…
സ്വാതന്ത്ര്യം
സ്വാതന്ത്ര്യം ഒരിക്കലും ഉണ്ടായിട്ടില്ല. അടിയന്തരാവസ്ഥക്കാലത്ത് പിന്നെയും കുറേ പേർക്ക് സ്വാതന്ത്ര്യം ഉണ്ടായിട്ടുണ്ട്. (18.46 mts) രണ്ട് അർത്ഥത്തിൽ …. ഭരണത്തിന്റെ ഒരു രംഗവുമായി ബന്ധം ഇല്ലാതെ ജീവിച്ച കുറേപ്പേർക്ക് സ്വാതന്ത്ര്യം ഉണ്ടായിട്ടുണ്ട്. അടിച്ചൊതുക്കാൻ പോയ ക്രൂരന്മാർക്കും നല്ല സ്വാതന്ത്ര്യം ഉണ്ടായിട്ടുണ്ട്. പിടികിട്ടയോ എന്നറിയില്ല. ങ്ഹ… പോലീസുകാർ, അന്ന് ഏത് പ്രസ്ഥാനമാണോ കേന്ദ്രം ഭരിയ്ക്കുന്നത് അതിന്റെ പിണിയാളന്മാർ, അതിലേക്ക് പെട്ടെന്ന് മാറിച്ചെന്നവർ, എതിർപ്പിലൊക്കെ നിന്നിട്ട് പെട്ടെന്ന് മാറി ഇത് വരുന്നു എന്നറിഞ്ഞപ്പോഴേ ചെന്ന് സ്തുതിപാഠകരായി കൂടിയവർ…. അവർക്കൊക്കെ നല്ല സ്വാതന്ത്ര്യമായിരുന്നു. അപ്പുറത്തു നിന്നു ചാടി ഇപ്പുറത്തു വരണം. (ആരോ ചോദിയ്ക്കുന്നു…..) … അല്ല അത് സ്തുതി പാടാതെ സാധാരണക്കാരായി …(ആരോ പറയുന്നു….)…ങ്ഹ… അല്ലാതെ എതിർക്കാനുള്ള സ്വാതന്ത്ര്യം ഒഴിച്ചുള്ള സ്വാതന്ത്ര്യത്തിനൊന്നും ഹാനി വന്നില്ല. …(ആരോ പറയുന്നു…..)…
Clergy
തോറ്റം പാട്ട് അല്ലെങ്കിലും ഇപ്പോഴും ഇല്ല. സ്വാതന്ത്ര്യം…. ഞാൻ പറഞ്ഞല്ലോ… ഒരു മെംമ്പറെ നോക്കി നിങ്ങള് തോറ്റം പാടിയാൽ ഒന്നുംങ്കിൽ നിങ്ങളുടെ കാല് വെട്ടും … അല്ലെങ്കില് കൈവെട്ടും.. അല്ലെങ്കില് അകത്തിടും.. ഏത് ഭരണാധികാരിയായാലും … ഏത് ഭരണത്തിന്റെ കാലം വന്നാലും. അതിന് ഞാൻ നാളെ ഭരണത്തിന്റെ രംഗവേദിയിലേയ്ക്ക് വന്നാലും എന്റെ ആൾക്കാര് നിങ്ങളുടെ കാല് വെട്ടും. കാരണം നമ്മൾ ഒക്കെ പഠിച്ചത് പാശ്ചാത്യ മാതൃകയിലാ…. നമ്മുടെ സംസ്കാരത്തിൽ അതാ കിടക്കുന്നത്. (ആരോ ചോദിയ്ക്കുന്നു….)…. ങ്ഹേ…. (ആരോ ചോദിയ്ക്കുന്നു…) …അടുത്ത കാലത്ത് വന്നു തുടങ്ങിയതാ …. മുമ്പില്ല. അടുത്ത കാലത്ത് ആ നാട്ടിൽ വന്നു തുടങ്ങിയതാ… അത് അതിന്റെ zenith-ൽ എത്തിയിട്ടുള്ള തിരിവാ…. clergy ഭരണത്തിൽ നിന്ന് തകർന്നുപോയതിന്റെ രംഗങ്ങളാണത്. ക്ലർജിയും ഭരണവും കൂട്ടുപിടിയ്ക്കുന്നിടത്തെല്ലാം രണ്ടും ഒരേ മുട്ടയിൽ നിന്നും വിരിഞ്ഞ കഴുകന്മാരാണെന്നാണ് Ingersoll പറയുന്നത്. കേണൽ ഇൻഗർസോൾ. പേര് കേട്ടിട്ടുണ്ടാവും നിങ്ങൾ. അവര് കൂട്ടുപിടിയ്ക്കുന്നിടത്തെല്ലാം വിഷമമാണ്. ഒന്നിന്റെ തകർച്ച വന്നാൽ മറ്റേത് കുറച്ച് ശുദ്ധമാവും. അങ്ങിനെ പാശ്ചാത്യ നാട്ടിൽ ഒരു ശുദ്ധീകരണ പ്രക്രിയയ്ക്ക് സാഹചര്യം ഒരുങ്ങിയപ്പോഴാണ്, വിമർശനങ്ങളെ അസഹിഷ്ണുത ഉണ്ടെങ്കിലും നേരിടാനാവാതെ വിഷമിയ്ക്കുന്നത്. ശരിപോലെ ഉണ്ടോ…. (ആരോ ചോദിയ്ക്കുന്നു….) അവിടെയാ ഇതുള്ളത്. അവിടെയാണ് ഇത് തകർന്നത്. ആ തകർച്ചയാണ് ഇപ്പോൾ അതിന് ഇടം നല്കിയിരിയ്ക്കുന്നത്. ആ തകർച്ച ഇല്ലാത്തിടത്തൊന്നും അത് സമ്മതിച്ചിട്ടില്ല.
സാമ്പത്തിക ഏകീകരണം (Concentration of Wealth) ഇല്ലാതിരുന്ന ഇന്ത്യ
നമുക്ക് ഒന്നേയുള്ളൂ…. ഇന്ത്യ അത്ര വളരെ കഠോരനിഷ്ഠമായ ഒരു സാമ്പത്തിക ഏകീകരണം, സഞ്ചയം സംഭവിച്ച തലത്തിൽ നിന്നാണ് എന്ന് പാശ്ചാത്യ മാതൃകകളെ അവലംബമാക്കി പറയാൻ പറ്റാത്ത കുറെ ലിംഗങ്ങൾ നമുക്ക് ഉണ്ട്. അന്നത്തെ കാര്യമാ നമ്മള് പറയുന്നത്. അന്ന് ജീവിച്ചിരുന്നവർ ഇല്ല. അവരൊക്കെ മൺമറഞ്ഞ് പോയി. പക്ഷെ കിട്ടിയ തെളിവുകളെ വച്ച് യുക്തിപൂർവ്വം അപഗ്രഥിച്ചാൽ …. അതാണല്ലോ ചരിത്രം കൊണ്ടു നടക്കുന്നവർ ചെയ്യുന്നത്. അവരു പറയുന്നത് അങ്ങിനെ ഒന്ന് ഉണ്ടായിരുന്നു എന്ന് പറയുവാൻ തക്കവണ്ണം സുശക്തമായ ഒന്ന് ഇല്ല. ബ്രിട്ടന്റെ ആഗമനത്തിന് മുമ്പ്, പോർട്ടുഗലിന്റെ ആഗമനത്തിന് മുമ്പ്, നമ്മുടെ രാജാക്കന്മാർക്ക് അത്ര സുശക്തമായ സൈന്യ സന്നാഹവും, അതിനു വേണ്ടി അത്രയേറെ പണം ചെലവുചെയ്യുവാൻ തക്കവണ്ണമുള്ള ഒരു budget-ഉം, പൂർവ്വകാലത്ത് നിന്ന് നമുക്ക് കിട്ടിയിട്ടില്ല. ഭരണം മുഴുക്കുന്നത് ആഭ്യന്തര സുരക്ഷിതത്വ മേഖലയിലും പ്രതിരോധ മേഖലയിലും കൂടുതൽ പണം ചെലവഴിയ്ക്കുമ്പോഴാണ്.

Defence budget of Erstwhile kings
ഇന്ത്യ അറിവിന്റെ മേഖലയിൽ ചെലവിട്ടതുപോലെ, കൃഷിയുടെ മേഖലയിൽ ചെലവിട്ടതുപോലെ, വ്യവസായത്തിന്റെ മേഖലയിലോ, ആഭ്യന്തര സുരക്ഷിതത്വത്തിന്റെ മേഖലയിലോ, പ്രതിരോധത്തിന്റെ മേഖലയിലോ, വൈദേശിക ഭരണത്തിന് മുമ്പ് ചെലവിട്ടിരുന്നില്ല. ചെലവിട്ടിരുന്നു എങ്കിൽ ഈ രാജ്യത്ത് അവർ കാല് കുത്തുമായിരുന്നില്ല. ജനങ്ങളെ പീഢിപ്പിയ്ക്കാതെയും, രാജാവിന്റെ ഭരണത്തിന്റെ സുരക്ഷിതത്വം മുൻനിർത്തി ജനങ്ങളെ വെടിയുണ്ടയ്ക്ക് ബലി കഴിയ്ക്കാതെയും, പ്രകൃത്യാ ഉള്ളതിനെ അവലംബിച്ചും പോന്നു എന്ന പാതകത്തിന് ആണ്, നിങ്ങൾ ഇന്ന് അവരെ നിന്ദിയ്ക്കുന്നതും പാശ്ചാത്യ സംസ്കൃതിയെ സ്തുതിയ്ക്കുന്നതും. ഇത് നിങ്ങളുടെ സംസ്കാരത്തിൽ വന്നു പോയ അപചയങ്ങളുടെ ലക്ഷണമാണോ, അതല്ല നിങ്ങളുടെ പരിഷ്ക്കാരത്തിന്റെ ഔന്നത്യമാണോ, അതുമല്ല നിങ്ങളുടെ പാരമ്പര്യത്തിനേറ്റ മുറിവാണോ, അതുമല്ല നിങ്ങളുടെ ജനിതകത്തിൽ വന്നു പോയ കലർപ്പാണോ ….ഒടുവിൽ നിങ്ങളുടെ DNA-യും ടെസ്റ്റ് ചെയ്യേണ്ടി വരുമോ. ഞാനിപ്പോഴും ഞാൻ പറയുന്നത് ശരിയായ ദിശയിലാണെന്നൊന്നും പറഞ്ഞില്ല. ഞാൻ നിങ്ങൾ പറഞ്ഞതിന് സജീവമായ മാതൃക….ഇന്ത്യാ ചരിത്രമെഴുതിയ പാശ്ചാത്യർ ഉൾപ്പടെ സമ്മതിയ്ക്കുന്ന ഒന്നുണ്ട് …. ഇന്ത്യയുടെ പ്രതിരോധ രംഗം ദുർബലമായിരുന്നു. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷിതത്വം കരുതി ഉണ്ടാക്കുന്ന വ്യവസ്ഥാപിത പോലീസ് നയം ദരിദ്രമായിരുന്നു. ദന്ദ്വയുദ്ധങ്ങളില് വീരന്മാരെ ആദരിച്ചിരുന്നു എന്നുള്ളതോ ഒക്കെ മാറ്റി നിർത്തിയാൽ collective ആയ യുദ്ധത്തിന് പറ്റുന്ന വിധം, പ്രകൃതി collective ആയി ഒരു villany വളർത്തി എടുത്തിരുന്നില്ല ഇന്ത്യയില്. കളക്ടീവ് ആയി വളർത്താത്തിടത്തോളം കാലം പ്രതിരോധ മേഖല ദരിദ്രമാണ്. (ആരോ ചോദിയ്ക്കുന്നു….)… അല്ല…..
ഇന്ത്യയുടെ രണ്ട് collective യുദ്ധതന്ത്രങ്ങൾ
യുദ്ധ തന്ത്രങ്ങൾ എപ്പോഴും രാജാക്കന്മാരോടൊപ്പം കളക്ടീവ് ആയിരിയ്ക്കണം. ഇന്ത്യയിൽ കല്പനാ വൈശിഷ്ട്യത്തിൽ രണ്ട് collective യുദ്ധ തന്ത്രങ്ങൾ ഉണ്ട്. ഭൂ-സ്വർഗ്ഗങ്ങളെ സമന്വയിപ്പിച്ചുകൊണ്ട്. അവയുടെ വിനാശം ചരിത്രപരമായി ആസ്വദിച്ചുണ്ടായ നിർവേദമാണോ ഇന്ത്യയെ ഇത്തരത്തിൽ passive-ഉം ശാന്തവും ആക്കിയത് എന്ന് വേറെ പഠിച്ചു നോക്കണം. രണ്ടു മഹായുദ്ധങ്ങളുടെ ഐതിഹാസികമായ വിവരണം നല്കുമ്പോഴും ഇന്ത്യയിൽ നടന്ന ഉൽഖനനത്തിൽ ഒന്നും ഒരു കുതിരയുടെ ലാടൻ പോലും നമുക്ക് ലഭിച്ചിട്ടില്ലെങ്കിൽ, അത് എഴുതിവച്ചവന്റെ ബൗദ്ധിക ശ്രേയസ്സ് യുദ്ധമില്ലാത്ത ഒരു രാഷ്ട്രത്തെ നിർമ്മിയ്ക്കുവാൻ ചമച്ച ഇതിഹാസം എന്ന് എടുക്കുന്നതായിരിയ്ക്കും ഉചിതം. അതുതന്നെ ആയിരിയ്ക്കണം ഇരുപത്തിനാല് മണിക്കൂറും അസ്വസ്ഥമാകുന്നവൻ അല്ലാത്തവനില് നടക്കുന്ന സൃഷ്ടിപ്രക്രിയ കൊണ്ട് അറിവിന്റെയും, കലയുടെയും, ഉല്പാദന രംഗങ്ങളുടെയും രംഗവേദിയായി ഭാരതത്തെ അന്ന് മാറ്റിയതും.
അസ്വസ്ഥമായ യുദ്ധങ്ങളുടേയും, ആക്രമണങ്ങളുടേയും, സാംസ്കാരിക മുന്നേറ്റങ്ങളുടേയും രംഗവേദിയിൽ ഉല്പാദന പ്രക്രിയ മുരടിയ്ക്കുകയും, അറിവ് ഇല്ലാതാകുകയും ചെയ്യുമെന്നത് തികച്ചും മനഃശാസ്ത്രപരം മാത്രം. നിങ്ങളുടെ പണിസ്ഥലത്ത് നിങ്ങളെ അനുസരിയ്ക്കുക ഇല്ലാത്ത ഒരു കങ്കാണിയോ, നിങ്ങളെ അനുസരിയ്ക്കുക ഇല്ലാത്ത ഒരു പണിക്കാരനോ പണിയുന്നിടത്തോളം കാലം, വിധിയ്ക്ക് വിടാൻ നിങ്ങൾ തയ്യാറുമില്ലെങ്കിൽ, ഒരു ഉല്പാദനവും നിങ്ങളിൽ നടക്കുകില്ലെന്നു മാത്രമല്ല, നിങ്ങളുടെ ഉറക്കം പോവുകയും, നിങ്ങളുടെ അറിവ് നഷ്ടപ്പെടുകയും ചെയ്യും. ഇത് വളരെ ചെറിയ മനഃശാസ്ത്രമാണ്. അങ്ങിനെയാണെങ്കിൽ ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തെ എതിരാളിയായി കണ്ടുകൊണ്ട് ജീവിയ്ക്കാൻ തുടങ്ങുന്ന അന്നുമുതൽ ആ രാഷ്ട്രത്തിലെ ജനതയുടെ ജീവിതം ദുഃസ്സഹമായി തീരുകയും, എത്രയധികം ആയുധങ്ങൾ ഉണ്ടാക്കി വച്ചാലും അവിടുത്തെ മനുഷ്യ മസ്തിഷ്ക്കത്തിന്റെ ജ്ഞാനം നഷ്ടപ്പെടുകയും ഉല്പാദന പ്രക്രിയകളെ മുഴുവൻ മുരടിപ്പിയ്ക്കുകയും വിനാശകരമായ സ്വപ്നത്തിൽ രാഷ്ട്രം അമരുകയും ചെയ്യും. (29.35 mts/30.06 mts) ഓരോ നിമിഷവും തന്റെ അയൽപക്കത്ത് കാണുന്നവനെയും, തന്റെ പേരിൽ നിന്ന് വ്യത്യസ്തമായി കാണുന്നവനെയും അതിന്റെ പിണിയാളായി ദർശിയ്ക്കാൻ തുടങ്ങുമ്പോൾ, ഒരു നിമിഷവും സ്വസ്ഥതയില്ലാത്ത ഒരു ഭാരതം രൂപാന്തരപ്പെടും. അത് രൂപപ്പെടുത്തുന്നതിൽ ബ്രിട്ടൻ വിജയിയ്ക്കുകയും അത് രൂപപ്പെട്ടതിൽ നിങ്ങളുടെ കളികൾ വരെ പങ്കെടുക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ ഇന്ത്യ ദരിദ്രമായിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ ഇന്നത്തെ നില മാത്രമാണ്. (End of vid clip No 7)
Video Clip No. 8 (31.05 mts)
Audio Clip No. 8
പൈതൃകം അവകാശപ്പെടാൻ ഇല്ലാത്ത ബ്രിട്ടനും അമേരിക്കയും
അറിവ് നഷ്ടപ്പെട്ട ഇന്ത്യ. അനന്ത വിഭൂതികൾ അന്യം നിന്നു പോയ ഇന്ത്യ. അതിന്റെ ഒക്കെ കാരണം ശത്രുവിലുള്ള ഉപാസനയാണ്. അതു തന്നെയാണ് ബ്രിട്ടൻ ചെയ്തത്. അതുതന്നെയാണ് അമേരിക്ക ചെയ്തത്. അതുകൊണ്ട് അമേരിയ്ക്കയ്ക്കും ബ്രിട്ടനും ഒന്നും പൈതൃകമായി അവകാശപ്പെടാൻ ഒന്നുമില്ല ഈ ഭൂമിയിൽ. പൈതൃകമില്ലാത്ത ഒരു രാജ്യത്തെ ഉപാസിച്ച് പൈതൃകം നഷ്ടപ്പെടുത്തുന്ന ഒരു രാജ്യത്തിന്റെ സന്തതി പരമ്പരകൾ. ഉള്ളതോ സ്തേയ പൈതൃകം മാത്രം. ബ്രിട്ടന്റേയും അമേരിക്കയുടേയും എണ്ണമറ്റ പുരാവസ്തു ശേഖരങ്ങളിൽ ഇരിയ്ക്കുന്നത് എല്ലാം അന്യ രാജ്യത്തു നിന്ന് കവർന്നെടുത്തതാണ്. അവന്റെ പാരമ്പര്യം കവർച്ചയുടേത് ആണെന്നും, പൈതൃകം കവർച്ച മാത്രമാണെന്നും, കാണിച്ചു കൊടുത്തിട്ടും അത് കണ്ട് കവർച്ചക്കാരനെ ആരാധിയ്ക്കുന്ന ഒരു വിശ്വം. അവനെ ആരാധിച്ചു പഠിപ്പിയ്ക്കുന്ന സ്ക്കൂളുകൾ. കവർച്ചയുടെ ഭാഷയ്ക്ക് ആദരണീയത വരുന്ന ഭാരതം. ചരിത്രത്തിന്റെ നിയോഗം രസാവഹമാണ്.

നിങ്ങൾ ഇംഗ്ലീഷിൽ ഒരു വാക്കു പറയാൻ അഭിമാനം കൊള്ളുമ്പോൾ ലോകം മുട്ടെ ഒരു കവർച്ചക്കാരൻ വളർന്നു നില്ക്കുകയാണ്. നിങ്ങൾക്കു സഹിയ്ക്കുന്നത് ഒന്നും അല്ല ഞാൻ പറഞ്ഞത്. പക്ഷെ യൂറോപ്പിന്റെ എണ്ണമറ്റ ചരിത്ര സ്മാരകങ്ങളിലൂടെ നിങ്ങൾ നടന്നാൽ, ഈജിപ്റ്റിനോ ചൈനയ്ക്കോ ഇന്ത്യയ്ക്കോ ഗ്രീസിനോ അവകാശപ്പെട്ട ചരിത്ര സ്മരണകൾ ഉതിർക്കുന്നതിന് സമാനങ്ങളായ എന്തുണ്ട്. പൈതൃകമായി….. ഇതൊന്നും ആലോചിച്ചിട്ടല്ല ആ ഭാഷയും വ്യാകരണവും ആ വസ്ത്രധാരണവും ഒക്കെ നിങ്ങക്ക് മാന്യമായത്. അവന്റെ നാട്, നിങ്ങളാ വേഷം കെട്ടുമ്പോൾ കാണുന്നത്, നമ്മുടെ ചതിയും വഞ്ചനയും ഒക്കെ ഇവൻ ഏറ്റെടുത്തല്ലോ എന്ന് മാത്രമായിരിയ്ക്കും. അവനിന്നും കാശുമുടക്കി ഈ മണ്ണിലൂടെ ഓടുന്നത്, ഇനിയും വല്ലിടത്തും പൈതൃകം നഷ്ടപ്പെടാതെ അല്പം ഇരിപ്പുണ്ടോ എന്നന്വേഷിയ്ക്കാൻ മാത്രവുമായിരിയ്ക്കും. അവൻ ആദരിയ്ക്കാത്ത അവന്റെ തന്നെ സംസ്കാരത്തെ ആദരണീയമായി കാണുമ്പോൾ അവന് നിങ്ങളെ നോക്കി ചിരിവരുന്നുണ്ടാവും.

Stolen Heritage
കുഷ്ഠരോഗിയുടെയും ക്ഷയരോഗിയുടെയും ഒക്കെ ഫാൻസി ഡ്രസ്സ് കാണുമ്പോൾ സമ്മാനം കൊടുക്കുന്നതു പോലെയാണ് അവൻ നിങ്ങളീ വേഷം കെട്ടുമ്പോൾ കരുതന്നത് അത്രയും. അവന്റെ പെണ്ണുങ്ങളെപ്പോലെ നിങ്ങളുടെ പെണ്ണുങ്ങൾ വസ്ത്രം ധരിയ്ക്കുമ്പോൾ മാന്യകളായി അവൻ കാണുകയല്ല, കാമത്തിന് ഇരിപ്പിടങ്ങളായി കാണുകയും, അതിന് വേഷം കെട്ടി കുഷ്ഠരോഗിയുടെ വേഷത്തിൽ വരുമ്പോൾ chest number നോക്കി സമ്മാനം കൊടുക്കുന്നതുപോലെ കൊടുക്കുകയും ചെയ്യുന്നതാണെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിൽ നിങ്ങളീ വേഷം കെട്ട് നിർത്തിയേനേം. അതിൽ കൂടുതല് വലിപ്പം അവൻ കാണുന്നില്ലാ എന്നുള്ളതിന് സ്പഷ്ടമായ തെളിവ് അവനിപ്പോഴും ഇടവഴികൾ എല്ലാം താണ്ടി അലഞ്ഞ് തിരിഞ്ഞ് അന്വേഷിച്ച് നടക്കുന്നത് പൈതൃകം വല്ലതും ബാക്കിയുണ്ടോന്നാണ്. (4.16 mts / 31.05 mts) അതീന്ന് വല്ലതും അടിച്ചോണ്ട് പോകാൻ. കാരണം അവനിന്നുവരെയുള്ള പൈതൃകം മുഴുവൻ stolen ആണ്.

പൈതൃകഹീനമായ പാശ്ചാത്യ സംസ്കാരം
ഇവിടുന്ന് മോഷ്ടച്ചിട്ടുള്ള എല്ലാ വിഗ്രഹങ്ങളും, ഇവിടുന്നു മോഷ്ടിച്ചിട്ടുള്ള താളിയോലകളും, ഇവിടുന്നു മോഷ്ടിച്ചിട്ടുള്ള സാധനങ്ങളും ….പക്ഷെ അവന്റെ പൈതൃകത്തിന് ഒരു ഗുണം ഉണ്ട്… ഇന്ന തീയതിയില് ഇന്നടത്തുനിന്ന് മോഷ്ടിച്ചതെന്ന് എഴുതിവച്ചേ സൂക്ഷിച്ചിട്ടുള്ളൂ. മയൂര സിംഹാസനം വരെ ഇത്രാം തീയതി കടത്തിക്കൊണ്ടു വന്നതെന്ന് പറഞ്ഞു മാത്രമാണ് പ്രദർശിപ്പിച്ചിരിയ്ക്കുന്നത്. കാരണം അവന്റെ തലയില് വെളിവ് അത്രയേയുള്ളൂ. നിങ്ങളായിരുന്നെങ്കിൽ ആ പഴയത് വാങ്ങിച്ചിട്ട്, നിങ്ങളുടെ വംശ ചരിത്രത്തിൽ അത് എഴുതി, സൂത്രത്തിൽ ഇടയ്ക്ക് എഴുതിച്ചേർത്തെങ്കിലും നിങ്ങളുടേത് ആക്കി വയ്ക്കാനെങ്കിലും നോക്കിയേനം. പൈതൃകം മോഷ്ടിച്ചത് തന്നെ ആയിരിയ്ക്കണം എന്ന് അവന് നിർബന്ധമുള്ളതുകൊണ്ട് അവൻ ആ പണി ചെയ്തിട്ടില്ല എന്ന മെച്ചമുണ്ട് നമുക്ക് തിരിച്ചറിയാൻ. ഇതെങ്ങാനും ഇനി മൊഴിമാറ്റം ചെയ്ത് അവന് കിട്ടിയാൽ ഇനി ആ പണി അവൻ തുടങ്ങുമോ എന്നറിയില്ല. പാശ്ചാത്യനെ ഇത്ര നിസ്സാരനായി കാണുന്നതിൽ നിങ്ങൾക്ക് ദുഃഖം ഉണ്ടാവും. ശൗചഹീനനും, ജഡവാദിയും, ജഡാവലംബിയുമായ ഒരു സംസ്കാരം പൈതൃകഹീനമാണ്. അതുകൊണ്ട് ആലോചിച്ച് നോക്കുക.

ആക്രാന്ത സംസ്കാരം
ചുറ്റുപാടുകളെ അവലംബിച്ചു നോക്കിയാൽ അങ്ങിനെ ഒരു സമ്പത്തിന്റെ വിനിമയം ആ രീതിയിൽ ഉണ്ടായിരുന്നില്ല. അതായിരുന്നല്ലോ ഒരു … ഒരു സങ്കേതം. പിന്നെ എന്തിനാണവർ അന്വേഷിച്ച് വന്നത്. അവരെ ഈ രാജ്യം അന്വേഷിയ്ക്കാൻ, ഈ രാജ്യം കണ്ടെത്തുന്നതിന് ഇത്ര അധികം പണം ചിലവാക്കാൻ, പ്രേരിപ്പിച്ചത് ഭൗതിക വിഭവങ്ങൾ തന്നെയാണെങ്കിൽ, വിഭവങ്ങളുടെ സമൃദ്ധി ഇവിടെ ഉണ്ടെങ്കിൽ, എങ്ങിനെ ഇത് ദരിദ്രമാവും. ഭൗതികമായി. ഭൗതികമായ വിനിയോഗം വേണ്ട വിധത്തിൽ നടത്താത്ത ഒരു രാജ്യത്തിന് വിനിയോഗ നിയമങ്ങൾ കൊടുക്കാനാണ് അവൻ വന്നതെങ്കിൽ അവനിൽ നിന്ന് നാം ഉൾക്കൊള്ളുകയാണ് വേണ്ടത്. മറിച്ചാണ് സംഭവിച്ചത്. അപ്പോൾ അവൻ വന്നത് ഇത് അടിച്ചുകൊണ്ടു പോകാനാണ്. അടിച്ചുകൊണ്ടു പോകാൻ വന്നത്, നമ്മുടെ ആവശ്യം കഴിഞ്ഞ്, ഒരു രാജ്യം വാങ്ങിച്ച് അവരുടെ ആവശ്യത്തിന് എടുത്ത്, നമ്മളോട് വാങ്ങിച്ചതിനേക്കാൾ വിലകൂട്ടി അവൻ എത്തിയ്ക്കുമ്പോൾ, ഇടത്തട്ടുകാരനെടുക്കുന്ന വില കുറയ്ക്കാനാ അവൻ ഇത്രയും ദൂരം വന്നത്. പക്ഷെ വന്നപ്പോഴുള്ള ആക്രാന്തം ഇത് മുഴുവൻ പിടിച്ചു പറിച്ച് എല്ലാ രാജ്യത്തും എത്തിച്ച് ധനമുണ്ടാക്കാനുള്ള അവന്റെ ആർത്തിയിലേയ്ക്കാണ് മാറിയത്. ആ ആർത്തി അവനുണ്ടായത് അവന്റെ മാനസിക ദാരിദ്ര്യം കൊണ്ട് ആയിരിയ്ക്കെ, അത്രയും മനസ്സിൽ ദരിദ്രനായ അവനെ കണ്ടിട്ടും, അവനെ അടിച്ചോടിയ്ക്കാൻ ശ്രമിയ്ക്കാതെ, വിഭവങ്ങൾ കൊടുക്കാൻ തയ്യാറായി നിന്നവൻ മോശക്കാരനും അവൻ കേമനുമാണെന്നു പഠിപ്പിയ്ക്കുക. അതിലൂടെ പുതിയ ഒരു ആക്രാന്ത സംസ്കാരം പൊതുജീവിതത്തിൽ ഉണ്ടാക്കുക. അതിന്റെ ബാക്കിപത്രമല്ലേ ഈ വിദ്യാഭ്യാസം കഴിഞ്ഞു വരുന്ന നിങ്ങൾ. (ആരോ ചോദിയ്ക്കുന്നു……) … എനിയ്ക്കു തോന്നുന്നില്ല. ഉണ്ടെങ്കിൽ പറഞ്ഞാൽ ഞാൻ കേൾക്കാം.

അവൻ വന്നു എന്ന സത്യവും, അവൻ ഭരണം പിടിച്ചെടുത്തു എന്ന സത്യവും, അവൻ ഇവിടുന്ന് കുത്തിവാരിക്കൊണ്ടുപോയി എന്ന സത്യവും സത്യമാണ്. പക്ഷെ കൊണ്ടുപോകുമ്പോഴും കള്ളനു പോലും ഒരു മര്യാദ ഉണ്ടായിരുന്നു. ദീർഘനാൾ കൊണ്ടു പോകണമെങ്കിൽ ഇത് നിലനില്ക്കണം. അതുകൊണ്ട് അവൻ ഇവിടുത്തെ ഈടുവയ്പുകളെ ഒന്നും തൊട്ട് നശിപ്പിച്ചില്ല. ഇവിടുത്തെ സംസ്കൃതിയെ അവൻ ചവിട്ടിത്തേച്ചില്ല. അവൻ ഇവിടുത്തെ സ്ത്രീകളുടെ വേഷം മാറ്റിയില്ല. അവൻ ഇവിടുത്തെ പുരുഷന്മാരെ മാറ്റി മറിച്ചില്ല. അവൻ ആവശ്യമുള്ള കുറെ ഗുമസ്തന്മാരെ ഒഴിച്ച് ആരെയും അവൻ ഇംഗ്ലീഷ് പഠിപ്പിച്ചില്ല. കാരണം അവൻ അറിയാമായിരുന്നു ഇത് പഠിച്ച് കഴിഞ്ഞാൽ പിന്നെ അവൻ പണിയെടുക്കുകേല കള്ളനായി മാറുമെന്ന്. കാരണം അവന് അനുഭവമുള്ളതാണ്. ഇട്ടാവട്ടത്തിൽ കിടക്കുന്ന ഈ രാജ്യത്തിന് അകത്തുനിന്ന് ….ആകെ ലോകജനസംഖ്യയുടെ വളരെ ചെറിയ ഒരംശം വരുന്ന … ഇട്ടായോളം വട്ടത്തിലുള്ള മൂന്ന് ചെറിയ ദ്വീപുകൾ ചേർന്ന….. Am I right … ഇതിന്, ജീവിയ്ക്കാൻ പണിയെടുത്ത് ജീവിയ്ക്കാൻ പറ്റാത്തതുകൊണ്ടാണ് ഈ നാട് മുഴുവൻ പിടിച്ചടക്കാൻ ഇറങ്ങിയത്. എത്ര ആർത്തി ഉണ്ടാവണം. ഒരുമാതിരി ആർത്തിയാണെങ്കിൽ അത് ശമിയ്ക്കും. തള്ളയെ കണ്ടില്ലെങ്കിലും, തന്തയെ കണ്ടില്ലെങ്കിലും, സമാധാനമുണ്ടായില്ലെങ്കിലും, എവിടെ പണിയെടുക്കുന്നോ അവിടെ നിന്ന് കൂട്ടായി കഞ്ഞികുടിച്ചില്ലെങ്കിലും, കാശുണ്ടാക്കിയാൽ മതിയെന്ന ആക്രാന്തം ഇന്ത്യൻ യുവാക്കൾക്ക് ഉണ്ടായത് മുഴുവൻ അവന്റെ ഭാഷ പഠിച്ചതിനു ശേഷം മാത്രമാണ്.
ഇംഗ്ലീഷ് ഭാഷയും അശാന്തിയും
ഓരോ സാമ്രാജ്യവും വെട്ടിപ്പിടിയ്ക്കുവാൻ (10.15 mts) സ്വന്തമാക്കാൻ ഇത്രയധികം വച്ചു കൂട്ടിയതും ആ ഭാഷയോടുള്ള സാമീപ്യത്തിന് ശേഷം മാത്രമാണ്. സമാധാനം മുഴുവൻ നഷ്ടപ്പെട്ടതും അതിന് ശേഷമാണ്. ചെന്നു ചേരുന്നിടത്ത് സ്വസ്ഥത മുഴുവൻ നശിപ്പിക്കുകയും എവിടെയായിരുന്നാലും ഭിന്നിപ്പിയ്ക്കുകയും വിഭജിയ്ക്കുകയും ചെയ്യുന്ന സംസ്കൃതി രൂപാന്തരപ്പെട്ടതും അതിനു ശേഷം മാത്രമാണ്. ഭാഷാപരമായി, ലിംഗപരമായി, മനഃശാസ്ത്രപരമായി, ജീവശാസ്ത്രപരമായി, എല്ലാം വന്ന പരിണാമത്തിന് ഈ പഠിപ്പിന്റെ ഈടുവയ്പ് ചില്ലറയല്ല. …(ആരോ ചോദിയ്ക്കുന്നു….)

മക്കാളെയെക്കാൾ ദ്രോഹം ചെയ്തത് ജവഹർലാൽ നെഹ്രു
അല്ല.. മെക്കാളെ അത്യാവശ്യം ഉള്ള ഒരു പണിയ്ക്ക് ഒരുങ്ങിയേയുള്ളൂ…. ഇത് നമ്മള് കാണിച്ച സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞും….നമ്മള് കാണിച്ച പണിയ്ക്ക് പണ്ടെങ്ങോ ഉള്ള ഒരു മക്കാളെയുടെ തലയിൽ വച്ചിട്ട് ….നമുക്ക് നമ്മുടെ രാജ്യത്ത് ജനാധിപത്യം കിട്ടിക്കഴിഞ്ഞ് … ആദ്യം ഇംഗ്ലീഷ് സ്ക്കൂളുകളായി, ഇവിടുത്തെ സംസ്കൃത സ്ക്കൂളുകളെ മാറ്റിയത് മക്കാളെയല്ല….. ജവഹർലാൽ നെഹ്രുവാ….. സംസ്കൃത സ്ക്കൂളുകൾ പാടില്ലാ എന്ന് വന്നതും ഇംഗ്ലീഷ് സ്ക്കൂളുകളെ പറ്റുള്ളൂ എന്നു വന്നതും വിദ്യാഭ്യാസത്തെ നവീകരിച്ചതും നെഹ്രുവാണ്. മെക്കാളെ ഒന്നും അല്ല. മെക്കാളെ ഒന്നാമത് ഇന്ത്യയുടെ ഭരണാധികാരി ഒന്നും ആയിരുന്നില്ല. വിദ്യാഭ്യാസ നയം പരിഷ്ക്കരിച്ചു എന്നത് ശരിയാണ്. University Act കൊണ്ടുവന്നത് Lord Curzon-നാണ്. Lord Curzon University Act കൊണ്ടുവരുമ്പോൾ ഇന്ത്യയിലെ അന്നത്തെ കോൺഗ്രസ്സ് ഒരു ചെറുവിരൽ അനക്കിയിട്ടില്ല. പിന്നെ ഇന്നു പറയുന്നതിൽ എന്താണർത്ഥം.
Sister Niveditha-യുടെ പ്രതിഷേധം
Privy Council-ലിലും മറ്റും ചോദ്യം ചെയ്യാവുന്നത് ഒന്നും ചോദ്യം ചെയ്തിട്ടില്ല. പക്ഷെ ഇന്ത്യ മുഴുവൻ ഓടി നടന്ന് Lord Curzon-ന്റെ University Act-ന് എതിരായി പറഞ്ഞ ഒരു സ്ത്രീയുണ്ട്. അത് ഇന്ത്യാക്കാരിയുമല്ല. Sister Niveditha. നിവേദിത മാത്രം. അതുകൊണ്ട് നമ്മളീ തൊട്ടത് എല്ലാം വരുമ്പോൾ curzon-നെയും മക്കാളെയും ഒക്കെ ഉദ്ധരിയ്ക്കും. ചരിത്രം വളച്ച് മാറ്റിയാണ് … University Act ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ കടയ്ക്കൽ കത്തി വച്ച സാധനമാണ്. വിദ്യാഭ്യാസം വിവരമില്ലായ്മയായും, പ്രയോഗമില്ലായ്മയായും, അറിവില്ലാതെ അറിവുണ്ടെന്ന് അഹങ്കരിയ്ക്കുവാനുള്ള certification-നായും മാറിയത് University Act-ഓടെയാണ്. അതിലൊക്കെ നമ്മുടെ പങ്ക് വളരെ വലുതാണ്.
Corporal Punishment
യൂണിവേഴ്സിറ്റി ആക്ട് ലോർഡ് കർസൺ കൊണ്ടുവന്നെങ്കിലും ആദ്യകാലത്ത് യൂണിവേഴ്സിറ്റിയ്ക്കകത്ത് നടന്നതു തന്നെ ഗുരുകുല സമ്പ്രദായത്തോട് സംസ്കാരം അതിനോട് ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ട് അതിനോട് സാമ്യമുള്ള വിദ്യാഭ്യാസമായിരുന്നു. അദ്ധ്യാപകന് തല്ലാമായിരുന്നു. ഇതിനകത്ത് ഇരിയ്ക്കുന്ന പ്രായം ചെന്ന അദ്ധ്യാപകര് കുട്ടികളെ നന്നായിട്ട് തല്ലിയിട്ടുള്ളവരാ. (13.48 mts) അന്ന് രക്ഷകർത്താവ് ചെന്നു പറഞ്ഞത് തല്ലണമെന്നു തന്നെയാ…. ആ മാഷ് ഒക്കെ നല്ല അടിച്ച് പഠിപ്പിച്ചിട്ടുള്ള ആളാണെന്ന് തോന്നുന്നു. പഴയ തലമുറയില് ഒരു നാലഞ്ച് അദ്ധ്യാപകരുടെ മുഖം കാണുന്നുണ്ട്. അവരൊക്കെ നല്ല അടിവീരന്മാര് ആയിരുന്നു എന്നുള്ളതാണ്….. എന്നിട്ടൊന്നും ഒരു സമരവും നടന്നില്ല…. എന്നിട്ടൊന്നും ഒരു കുട്ടിയേയും കൊണ്ട് പോയി ആശുപത്രിയിൽ കൊണ്ടുപോയും ഇല്ല. കാരണം കുട്ടി നശിക്കാനായിട്ടല്ല അവര് തല്ലിയത്. അന്ന് തല്ല് കൊണ്ട ഒരു കുട്ടിയ്ക്കും അദ്ധ്യാപകനോട് പകയും ഉണ്ടായതായിട്ട് തോന്നുന്നില്ല. ഇന്നും നടന്നുപോകുമ്പോൾ അവരെക്കാൾ ഒരു പതിനഞ്ച് വയസ്സിനു താഴെയുള്ള, പതിനാറാമത്തെയോ പതിനേഴാമത്തെയോ വയസ്സിൽ ജോലിയ്ക്കു കേറിയവർ ഉണ്ടാകുമെന്ന് തോന്നുന്നു. അല്ലേൽ പതിനെട്ട്. അന്ന് പതിനെട്ട് ഒന്നും നിയമമില്ല. അപ്പോൾ പത്തോ പതിനഞ്ചോ ഇരുപതോ വയസ്സ് വ്യത്യാസം ഉള്ള വിദ്യാർത്ഥി ഇന്നും അവന്റെ തലമുടി ഒക്കെ നരച്ചു തുടങ്ങിയെങ്കിലും കാണുമ്പോൾ ഒന്ന് ചന്തി പൊങ്ങുകയും, നിൽക്കുകാണെങ്കിൽ മുണ്ടഴിച്ചിട്ട് വിനയാന്വിതമായി നില്ക്കുകയും ഒക്കെ ചെയ്യുമെന്ന് തോന്നും. യൂണിവേഴ്സിറ്റിയിൽ തന്നെ പഠിച്ചിട്ടും.

ജനാധിപത്യം : വിദ്യാഭ്യാസ അപചയങ്ങൾക്ക് മൂല കാരണം….
അപ്പോൾ യൂണിവേഴ്സിറ്റി ആക്ട് അല്ല പ്രശ്നമുണ്ടാക്കിയത്. ജനാധിപത്യമാ പ്രശ്നമുണ്ടാക്കിയത്. അത് അർഹിയ്ക്കാത്ത കരങ്ങളിൽ നില കൊണ്ടപ്പോൾ വിദ്യാഭ്യാസം തകർത്തു കളഞ്ഞു എങ്കിൽ മാത്രമേ, മൂല്യമില്ലാത്ത ഒരു ജനാധിപത്യത്തിൽ കച്ചവട സംഘങ്ങൾക്ക് പിടിച്ചു നില്ക്കാൻ പറ്റൂ. കൃഷി മാറി മറിയുകയും, കച്ചവട സംഘങ്ങൾക്ക് ഭരണത്തിന് മേൽ പിടി ഉണ്ടാകുകയും ചെയ്യണമെങ്കിൽ ജനാധിപത്യ മൂല്യം തകരണം. മൂല്യം തകരണമെങ്കിൽ അറിവില്ലാത്തവൻ വരണം. അറിവില്ലാത്തവൻ വരണമെങ്കിൽ വിദ്യാഭ്യാസം തകരണം. Year ഞാൻ ഓർക്കുന്നില്ല. Lord Curzon-ന്റെ കാലം ഓർത്താൽ മതി. നൈൻറ്റീൻ ങ്ഹ ഏതാണ്ട്…ട്വൻന്റി ട്വന്റിഫൈവ് തേർട്ടി ഒക്കെ ആയിരിയ്ക്കും. 1925-30 ഒക്കെ ആയിരിയ്ക്കും. (ആരോ പറയുന്നു) അല്ല … ആക്ടിന് ഒക്കെ വളരെ മുമ്പാണ് ക്ഷാമം വരുന്നത്. (ആരോ പറയുന്നു..) … അതെ അതിനു മുമ്പാണ്….. (ആരോ പറയുന്നു….) അത് ഇന്ത്യയിലെ education ആണ് ഈ പറയുന്നത്. ബ്രിട്ടനാണ് അന്നും ഇന്ത്യ ഭരിയ്ക്കുന്നത്. ബ്രിട്ടൻ ഉണ്ടാക്കിയ കാര്യമാ പറയുന്നത്. അത് ലോർഡ് കർസൺ അല്ല …..ലോർഡ് ലിറ്റൺ ആണ്. (ആരോ പറയുന്നു….) തീർച്ചയായും …..(ആരോ പറയുന്നു….) അവര് കൃത്രിമ ക്ഷാമം വരുത്തിയെന്നല്ലാതെ ഇന്ത്യാക്കാര് അതിന് പങ്കാളികൾ അല്ലല്ലോ.

നമ്മൾടെ വിദ്യാഭ്യാസത്തിന്റെ വൈകല്യങ്ങള്, നമ്മൾടെ കാലഘട്ടത്തിന്റെ വൈകല്യമല്ലേ. പറഞ്ഞത് മനസ്സിലായില്ല. മറ്റേത് അവരുടെ അവിടെ ഇരുന്നുകൊണ്ടുള്ള ബ്രിട്ടീഷ് രാജ്ഞിയുടെ ഭരണത്തിന്റെ …വിക്ടോറിയൻ ഭരണത്തിന്റെ ബാക്കിപത്രമാണ് അന്നത്തെ ദാരിദ്ര്യം. അതെ അവരെ ഇവിടെ വരുത്താൻ ഒരു കാരണമായത് നമ്മുടെ വിദ്യാഭ്യാസവുമായിട്ട് ഒന്നും ഒരു ബന്ധവുമില്ല…ഭരണം അവരുടെ കൈയ്യിലാണ്. ഇവിടെ ഏത് വിദ്യാഭ്യാസം നടന്നാലും അവരു തീരുമാനിയ്ക്കുന്ന കാര്യമേ (അ)ഇവിടെ നടക്കുകയുള്ളൂ. നാട്ടു രാജ്യങ്ങൾ ഇല്ല. (ആരോ പറയുന്നു….)… ങ്ഹാ.. 1888-ൽ നാട്ടുരാജ്യങ്ങൾ ഒക്കെ അവരുടെ പിടിയിലാണ്. ഒന്നും ചെയ്യാൻ പറ്റില്ല. ലോർഡ് ലിട്ടന്റെ കാലം. എടുത്ത് പഠിച്ച് നോക്കിക്കോ. ആയിരത്തി എണ്ണൂറ്റി എൺപത്തിയെട്ടാണ്. 1885-ലാണ് കോൺഗ്രസ്സ് ഉണ്ടാകുന്നത്. അത് കഴിഞ്ഞ്. അപ്പോഴാണ് പ്രകൃതി ഉണ്ടാക്കിയ ക്ഷാമം അതിനെ ബ്രിട്ടീഷ് ഉപരിസഭയില് ടെമ്പിൾ അവതരിപ്പിയ്ക്കുമ്പോൾ പറയുന്നത് Malthusian Theory-യുടെ പ്രകടനമാണ് ഇത്…ഇന്ത്യയിൽ ജനസംഖ്യ കൂടുതലാണ്…. പ്രകൃതി അതിനെ അടിച്ച് താറുമാറാക്കാൻ ഉണ്ടാക്കിയതാണ് ഈ ദാരിദ്ര്യം എന്ന്. അങ്ങിനെയാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്.

ബ്രിട്ടീഷ് ഭരണാധികാരികൾ ഉണ്ടാക്കിയ ക്ഷാമം
പക്ഷെ ക്ഷാമം ഉണ്ടാക്കിയത് കൃത്രിമമായിരുന്നു. (ആരോ പറയുന്നു….) ..ങഹേ…. കൃത്രിമമായി ഉണ്ടാക്കിയത്. ഇന്ത്യക്കാർ നല്ലൊരു ശതമാനം മരിയ്ക്കാൻ. ഇന്ത്യൻ ജനസംഖ്യ കൂടി നില്ക്കുമ്പോൾ …ങ്ഹ…നാലായിരം കലോറിയോളം വരുന്ന ഭക്ഷണം ഒരു ദിവസം തിന്നു തീർത്താൽ അങ്ങോട്ടു കൊണ്ടുപോകാവുന്നതിന്റെ അളവ് കുറയും. (18.19 mts) ആയിരത്തി അറുനൂറ് കലോറി ഭക്ഷണമാണ് ഒരു ദിവസം തൊഴിലുറപ്പ് പദ്ധതിയിലൂടെ അന്ന് ബ്രിട്ടൻ കൊടുത്തത്. എല്ലും തോലും ആയിട്ടാ പണിതെ. വിചിത്രങ്ങളായ ഒരു പാട് സംഭവങ്ങൾ ഉണ്ട് ആ കാലഘട്ടത്തിൽ. അതിന്റെ രേഖകൾ ഉണ്ട്….ബ്രിട്ടീഷുകാർ തന്നെ, ഭരണാധികാരികൾ തന്നെ എഴുതി വച്ചത്. ഇവിടെ ഉണ്ടാകണം, പക്ഷെ ഇവിടുത്തെ ജനസംഖ്യ വർദ്ധിച്ചാൽ അത് തിന്നു തീർക്കും. പൂർണ്ണമായി ജനസംഖ്യ പോകണമെന്ന് അല്ലല്ലോ. വർദ്ധിച്ചു വരുന്ന ജനസംഖ്യയ്ക്ക് തടയിടണം. ഇന്നും ഇന്ത്യപോലുള്ള രാജ്യങ്ങളുടെ സമ്പത്ത് സ്വയം പര്യാപ്തത നേടി അവിടുത്തെ രാജ്യങ്ങൾ അനുഭവിയ്ക്കണമെന്നല്ല അവർ ആഗ്രഹിയ്ക്കുന്നത്. അതുകൊണ്ടുണ്ടാകുന്ന കൃത്രിമ ക്ഷാമ സങ്കല്പമാണ് നിങ്ങളുടെ തലയിൽ അടിച്ചേൽപ്പിച്ച് നിങ്ങളെ അടിമകൾ ആക്കുന്നത്. അതിന്റെ ഉദാഹരണം അന്നും ഇന്നും നിങ്ങളുടെ നാട്ടിൽ ഉണ്ടാക്കുന്ന വസ്തുക്കൾ നിങ്ങളുടെ നാട്ടുകാർ അനുഭവിയ്ക്കുന്നതിനെക്കാൾ വിലകുറച്ച് വാങ്ങിച്ച് അതിലെ ഉത്തമ സാധനങ്ങൾ അവർ അടിയ്ക്കുകയാണ്.
ചെമ്മീൻ കയറ്റുമതി
നാരൻ ചെമ്മീൻ നിങ്ങൾക്കു കൊണ്ടെ തരുമ്പോൾ അതിലെ ഏറ്റവും ലോവസ്റ്റ് ക്വാളിറ്റിയാ ഇവിടെ കിട്ടുന്നത്. അതിന് നിങ്ങൾ അമേരിക്കക്കാരന് ഇവിടുത്തെ highest-ന് കൊടുക്കുന്ന വിലയേക്കാൾ കൂടുതല് കൊടുത്താ തിന്നുന്നത്. കാരണം wealth കോമണാണ് (common). aparthied അവിടെയും ഉണ്ട്. (ആരോ ചോദിയ്ക്കുന്നു….) അല്ല, ക്ഷാമം അവര് ഉണ്ടാക്കിയത് അതിന്റെ വിതരണ സമ്പ്രദായത്തിലാണ്. കാരണം ഭക്ഷ്യ വസ്തുക്കൾ അന്നേരവും ഉണ്ടായിരുന്നു. ഇന്ത്യയിൽ പരമ്പരാഗതമായ ഒരു കൃഷി നടന്നിരുന്ന സമയത്ത് രാജാക്കന്മാർ കൃഷിയെ കൊണ്ടുപോയിരുന്നത് ക്ഷാമത്തെ പ്രതീക്ഷിച്ചാണ്.

“El Niño” is Spanish for “the Christ Child” or “the little boy”.
ക്രിസ്തുവിന്റെ സന്താനമെന്ന് അറിയപ്പെടുന്ന ഒന്നിനെയാണ് el nino എന്ന് പറയുന്നത്. അത് പസഫിക്ക് രംഗവേദിയിൽ ഉണ്ടാകുന്ന ഒരു താപനിലയാണ്. ആ താപം സംക്രമിച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് മൺസൂൺ കിട്ടില്ല. ഇനി അതിന്റെ ശാസ്ത്രം പറഞ്ഞാലെ ഓടുകയുള്ളൂ എന്നു തോന്നുന്നു. മനസ്സിലായി…. മൺസൂൺ ഇല്ലാതെ വന്നാൽ നിങ്ങൾക്ക് ജീവിയ്ക്കാൻ ആവില്ല. വെള്ളം ഉണ്ടാവില്ല. അത് ഏറ്റവും കൂടുതൽ ബാധിയ്ക്കുന്നത് കേരളത്തെയാണ്. കാരണം കേരളം ഒരു സമതലം അല്ല. മലകളിലെ മഴവെള്ളം വളരെവേഗം ഒഴുകി കടലിൽ എത്തും. നല്ലപോലെ മൺസൂൺ കിട്ടിയാൽ പോലും കേരളത്തിലെ നദികൾ വരളും. തൊടുപുഴ ഒന്നും വെള്ളം ഉണ്ടാവില്ല. ഇങ്ങ് താഴെ വന്നാലെ വെള്ളം ഉള്ളൂ. വെള്ളമാണെങ്കിൽ ഉപ്പും വരും. വേനൽക്കാലത്ത്. എന്റെ ഓർമ്മ ശരിയാണെങ്കില് ഉപ്പ് ഏതാണ്ട് വാഴക്കുളം വരെ വരും. ചിലപ്പോൾ തൊടുപുഴയിലേയ്ക്കും കേറും. മീൻ ഒക്കെ കണ്ണ് പൊട്ടി കരയ്ക്കു കയറും. വേനൽക്കാലത്ത് …ഇപ്പോഴല്ല. ഇടുക്കി പ്രോജക്റ്റ് വരുന്നതിനു മുമ്പ്. വരും…മൂവാറ്റുപുഴ ഒക്കെ വരും. ഉപ്പുവെള്ളം വരും. എന്റെ ഓർമ്മ ശരിയാണെങ്കിൽ വേനൽക്കാലത്ത് കേരളത്തിലെ തോടുകളിലെ വെള്ളത്തിൽ വരെ ഉപ്പ് ഉണ്ടാവും… തെക്കൻ ജില്ലകളിൽ. അപ്പോൾ മത്സ്യം വെള്ളത്തിൽ നില്ക്കാൻ പറ്റാത്തതു കൊണ്ട് ഉപ്പു കാരണം കരയ്ക്കു ചാടും.
ഓര് വെള്ളം – ഉപ്പു വെള്ളം
ഞാൻ പഠിച്ച ചരിത്രം കേരളത്തിന്റെ മൊത്തം ചരിത്രമാ. അത് കൊണ്ടാ ഇത്ര കൃത്യമായി പറഞ്ഞെ. ഞാൻ പറഞ്ഞത് നല്ല വേനൽക്കാലത്ത്. വെള്ളത്തിന്റെ ഒഴുക്ക് പൂർണ്ണമായി നിന്നു കഴിഞ്ഞാൽ താഴേയ്ക്ക് ഉള്ള ഒഴുക്ക് ഇല്ലാതായാൽ അഴിമുഖത്തേയ്ക്ക് ചെല്ലുന്ന വെള്ളം അങ്ങോട്ട് ഉപ്പിനെ തള്ളിക്കൊണ്ടുപോകുന്നതിനു പകരം, ആ ഉപ്പ് ഈ വെള്ളത്തിലേയ്ക്ക് കലർന്ന് കേറി വരുമെന്ന് തന്നെയാ പറഞ്ഞെ. (ആരോ പറയുന്നു… സ്ഥലനാമങ്ങൾ ഉപ്പുതോട്… ) …കാരണം അവിടെ ഒക്കെ ഉപ്പ് വന്ന് അടിയാറുണ്ട്. അപ്പോൾ മത്സ്യം ഒക്കെ ചാടി കരയ്ക്കു കയറും. ഉപ്പുരസം തന്നെ ഉണ്ടാവും. ഒരു ചെളി കലർന്ന ഒരു ഒളി വെള്ളത്തിന് മുകളിൽ ഉണ്ടാവും. അതിന് ഓരെന്നു പറയും. അത് നല്ല നിലാവില് തിളങ്ങും. അതായത് ഇവിടുത്തെ അഴിമുഖത്ത് ചെന്ന് കല്ലെടുത്ത് എറിഞ്ഞുകഴിഞ്ഞാൽ വെള്ളം നല്ലപോലെ തിളങ്ങും. അത് ഇവിടെയുള്ളവരേ കണ്ടിട്ടുള്ളൂ. ഇവിടെ ഉള്ളവര് കണ്ടിട്ടുള്ളതുകൊണ്ടാണ് അവിക്കൂടെ നടന്നു പോകുമ്പം ഈ ഓരുവെള്ളം കല്ലെറിയണ്ട അതിന്റെ മുകളിൽ ഒരു പതയായിട്ട് വന്ന് നില്ക്കും, ചെളി കലർന്ന പതയായി. അതില് ചന്ദ്രപ്രകാശം അടിയ്ക്കുമ്പോൾ, കാരണം അവിടെ സ്ഥിരം ഉപ്പുള്ളതല്ല. ഈ ഉപ്പുവെള്ളം നല്ല വെള്ളത്തിലൂടെ കേറി വരുമ്പോൾ ഇതിനെ ഒന്നു ശുദ്ധീകരിയ്ക്കുന്ന പ്രക്രിയ പോലെ രൂപാന്തരപ്പെട്ട് മുകളിൽ ചെളിയായി പതയായി കിടക്കും. അപ്പോൾ അതില് ചന്ദ്രപ്രകാശം തട്ടിയാൽ ഒളിയുണ്ടാവും. ഒളി എന്നാണ് അതിന് പറയുക. വെള്ളം ഒളിയും. പഴയ ഭാഷ അതാണ്. ഇപ്പോൾ എങ്ങിനെ പറയുമെന്ന് എനിയ്ക്കറിയില്ല. വെള്ളം ഒളിയുമെന്ന് പറയും. കേട്ടിട്ടില്ല…. സംശയം ഉണ്ടെങ്കിൽ ആ കന്നുവീട് കടപ്പുറം വരെ പോയാൽ മതി. തൈക്കടപ്പുറത്തിന് അപ്പുറം ഒക്കെ പോയാൽ മതി. അപ്പോൾ ഈ വെള്ളം ഉപ്പാകും. അപ്പോൾ മത്സ്യത്തിന് ഒക്കെ പിടിച്ചു നില്ക്കാൻ പറ്റില്ല … അതിന്റെ കണ്ണുകളിൽ ഈ ഉപ്പിന്റെ രസം വരുമ്പോൾ, ഉപ്പുവെള്ളത്തിലെ മീൻ പോലെയല്ല. Fresh water fish- ചാടിക്കേറും. ഇനിം വരും …താമസിയ്ക്കണ്ട. രണ്ടു കൊല്ലത്തിനുള്ളിൽ അവിടെ ഉപ്പ് വരും. രണ്ട് കൊല്ലം കാത്തിരുന്നാൽ മതി. (ആരോ ചോദിയ്ക്കുന്നു….) …സമുദ്രത്തീന്നു തന്നെ കേറി ഉപ്പ് (കേറി) വരും. രണ്ട് കൊല്ലത്തിനുള്ളിൽ. നിങ്ങളുടെ പ്രോജക്റ്റ് ഒക്കെ പണി തീരട്ടെ. ജപ്പാൻ കുടിവെള്ള പദ്ധതിയിലെ വെള്ളം മൂവാറ്റുപുഴ ആറ്റീന്നാ എടുക്കാൻ പോവുന്നെ. ആ വെള്ളം മുഴുവൻ വലിച്ചങ്ങോട്ടു വിട്ടുകഴിയുമ്പോഴേയ്ക്ക് നിങ്ങള് ഉപ്പ് വെള്ളം കുടിയ്ക്കും. (25.07 mts) … ഇപ്പം പറയുന്നതാ ….നോട്ടു ചെയ്ത് എടുത്തോണ്ടു പൊയ്ക്കോ.
ജപ്പാൻ കുടിവെള്ള പദ്ധതി
കേരളത്തിനു വേണ്ട ജപ്പാൻ കുടിവെള്ളപദ്ധതിയുടെ വെള്ളം മുഴുവൻ വെള്ളൂരിൽ നിന്നാ പൊക്കാൻ പോവുന്നെ. പൈപ്പിട്ടു തുടങ്ങി. അടിച്ചു തുടങ്ങിക്കഴിയുമ്പോൾ അറിയാം കളി. അത് കഴിയുമ്പോൾ പിന്നെ ഉപ്പുവെള്ളം അടിയ്ക്കേണ്ടി വരും. ആസൂത്രണം ചെയ്യുമ്പോൾ എനിയ്ക്കും വേണം എന്നു പറയുവാനും കൈപൊക്കാനും ആണ് ഇവിടുന്ന് ഓരോരുത്തനെ അങ്ങോട്ടു പറഞ്ഞു വിടുന്നത്. അവിടെ നടക്കുന്നത് ഒക്കെ എനിയ്ക്കും വേണമെന്ന് പറയും. ഇന്ത്യയിൽ ഒരു സ്റ്റേറ്റിലും വെള്ളം പുറത്തേയ്ക്ക് അടിച്ച് കളയേണ്ടതല്ലാതെ അകത്തേയ്ക്ക് അടിച്ചു കേറ്റേണ്ട കൃഷിഭൂമിയില്ല. പക്ഷേ കേരളത്തിൽ കൃഷി ചെയ്യണമെങ്കിൽ ചിലപ്പം വെള്ളം പുറത്തുനിന്ന് അകത്തേയ്ക്ക് അടിയ്ക്കണം. അതുകൊണ്ട് ആസൂത്രണ കമ്മീഷൻ കേന്ദ്രത്തിൽ ഇരുന്ന് ചെയ്യുമ്പോൾ അവിടുത്തെ വയലുകൾക്ക് അനുസൃതമായാ ഭാവന ചെയ്യുന്നത്. (26.05 mts) അതിനകത്ത് കടന്നു കയറി ചെയ്യാൻ പറ്റണമെന്നു വരുകിൽ ഇത് വേറെയാണെന്ന് അവതരിപ്പിയ്ക്കാൻ കഴിയണം. അതിന് ഇംഗ്ലീഷിൽ പഠിച്ച് കളസം ഇട്ടു നടക്കുന്ന ഉദ്യോഗസ്ഥനെയും കൊണ്ടുപോയാൽ നടക്കുകേല. അതിന് പാടത്തിറങ്ങിയവനേം കൊണ്ടു പോകണം. അവിടെ അവനാ ആസൂത്രണ കമ്മീഷനിൽ ആദ്യം കേറിക്കൂടിയിരിയ്ക്കുന്നത്.
കുറ്റിച്ചൂലുകളും കേരളത്തിലെ കാർഷികരീതികളും
ഞാൻ പറഞ്ഞത് നുണയൊന്നും അല്ല. ഇന്ത്യയിലെ ഏത് സ്റ്റേറ്റിലും ചെല്ലുക….വെള്ളം വയലിൽ നിന്ന് അങ്ങോട്ടു കളയാനെ ഉള്ളൂ. കേരളം അതല്ല. താഴ്ന്ന പ്രദേശങ്ങളിലെ വയലുകളിലേയ്ക്ക് വെള്ളം കയറ്റണം. അത് കൃഷിയെക്കുറിച്ചുള്ള ഇന്ത്യൻ സങ്കല്പത്തിനകത്ത് ഉണ്ടാകണമെങ്കിൽ കേരളം വേറിട്ടാ നില്ക്കുന്നെ. അതിന് നാട്ടുകാർ ആസൂത്രണകമ്മീഷന്റെ ചിന്തകളും ആസൂത്രണവും ഒക്കെ പഠിച്ചിട്ട്, പഠിപ്പിച്ച് വിടാൻ തയ്യാറാകണം. അത് ചെന്നു പറഞ്ഞാൽ നിങ്ങളുടെ ജനപ്രതിനിധികൾ കേൾക്കണം. അതവിടെ അവതരിപ്പിയ്ക്കുവാൻ കരുത്തുണ്ടാവണം. അതിന് അവിടെ അവതരിപ്പിയ്ക്കുന്ന ഭാഷ കൈയ്യിൽ ഉണ്ടാവണം. കുറ്റിച്ചൂലുകളെ ജയിപ്പിച്ചു വിട്ടാൽ പോര. വേണ്ട വിഷയം മാറും. അത് അത്രയും മതി. ചോദ്യം അങ്ങിനെ ആയതുകൊണ്ടു പറഞ്ഞതാ. അതുകൊണ്ട് ആസൂത്രണം എന്താണ് … ഇതൊക്കെ നമ്മൾ അറിയണം കൃത്യമായി. ഉണ്ടും ഉറങ്ങിയും ജീവിച്ചാൽ പോര. അതിൽ ഏറ്റവും രസം ഇങ്ങിനെ ഒക്കെ ആയിട്ടും ഉണ്ടും ഉറങ്ങിയും ജീവിയ്ക്കാൻ പറ്റുന്ന രാജ്യം ദരിദ്രവുമാണ്. പിടികിട്ടിയില്ല അത്.

മൂന്നു നേരം മൂക്ക് മുട്ടെ തിന്നിട്ടും ഇന്ത്യ സമ്പന്നരാജ്യമെന്ന് മനസ്സിലാക്കാത്തവർ
ഒരു വിവരവും ഇല്ലാതെ സുഖമായി അടിച്ചു പൊളിച്ചു ജീവിയ്ക്കാൻ പറ്റുന്ന സൗകര്യങ്ങൾ മുഴുവൻ പ്രകൃതി ഇണക്കിത്തന്ന് മേലനങ്ങാതെ തിന്ന് ജീവിച്ചിട്ടും ഈ രാജ്യം ദരിദ്രമാണെന്ന് ഉദ്ഘോഷിയ്ക്കുന്നു. പോകാനുള്ള കാശ് തരാം. ഇതുപോലെ പണിയെടുക്കാതെ വെളിയിൽ പോയി ഒന്ന് ജീവിയ്ക്ക്. പട്ടിണിയും കിടക്കണം, പണി എടുക്കണം ചവിട്ടും കൊള്ളണം. അതുകൂടെ പറ. എന്നിട്ട് ഇവിടിരുന്നുകൊണ്ട് മാത്രമെ ഇത് ദരിദ്രരാജ്യമാണെന്ന് പറയാൻ പറ്റുകയുള്ളൂ. എന്നെയും നിങ്ങളെയും എടുത്താല് ഒരു നേരത്തെ ആഹാരത്തിന് പണിയെടുക്കാതെയാ നമ്മള് ഒക്കെ തിന്നുന്നത്. മൂന്ന് നേരം. ദരിദ്രരാജ്യത്ത് നടക്കുകേല ഇക്കാര്യം. അത്രയും മതി ഇപ്പറയുന്നത് വിഢ്ഢിത്തമാണെന്ന് മനസ്സിലാകാൻ. എന്നിട്ടും മനസ്സിലായില്ല. മൂന്ന് നേരം തിന്നിട്ട്. ഇനിയാ പഠിപ്പിച്ച് മനസ്സിലാക്കൻ പറ്റുന്നത്.
കേരളത്തിൽ സർക്കാർ കൃഷിവകുപ്പിന്റെ ആവശ്യമുണ്ടോ !!??
അപ്പോൾ ഈ രാജ്യം അതിന്റെ ഈടുവയ്പുകളിൽ British, Dutch, Portughese ആഗമനത്തിനു മുമ്പ് ഉണ്ടാക്കിയ ഒരു കാർഷിക സംസ്കൃതിയുണ്ട്. അന്നും ഒരു പ്രാവശ്യം മാത്രം വിളവെടുത്ത ഭൂമികൾ ഉണ്ട്. വർഷത്തിൽ രണ്ടു പ്രാവശ്യം എടുത്ത ഭൂമികൾ ഉണ്ട്. മൂന്ന് പ്രാവശ്യം എടുത്ത ഭൂമികളും ഉണ്ട്. എന്തിന്, കരയിൽ വരെ നെൽക്കൃഷി ചെയ്ത് വിളവ് എടുത്തിട്ടുണ്ട്. കൃഷി ശാസ്ത്രം ശാസ്ത്രീയമായി വികസിച്ച് പണം മുടക്കാൻ തുടങ്ങിക്കഴിഞ്ഞപ്പോൾ എത്ര കൃഷി നടന്നിട്ടുണ്ട്. എത്ര ധനം ഉദ്യോഗസ്ഥന്മാർക്ക് കൊടുക്കുന്നുണ്ട്. എത്ര ഫയല് സൂക്ഷിച്ചു വയ്ക്കുന്നുണ്ട്. അതിൽ എന്തെല്ലാം എഴുതി പിടിപ്പിയ്ക്കുന്നുണ്ട്. വിവരാവകാശം അനുസരിച്ച് പോയി apply ചെയ്തിട്ട് നമ്മൾ ഇറക്കുമതി ചെയ്യുന്ന ഭക്ഷണവും, നമ്മുടെ ഇവിടുത്തെ പ്രതിശീർഷ്യ ഉല്പാദനവും, കണക്കുകൾ വച്ച് താരതമ്യം ചെയ്താൽ ഈ കള്ളത്തരം മുഴുവൻ എഴുതാൻ പഠിച്ചത് ഈ പഠിപ്പു വന്നതിനു ശേഷമാ. വിത്ത് വിതരണം ചെയ്തതിന്റേയും അത് കൊയ്തതിന്റേയും ഒക്കെ കണക്ക് വച്ച് നമുക്ക് ഇറക്കുമതിയേ വേണ്ടി വരുകേല, മുടക്കിയ കാശ് പ്രകാരം. നാലണയുടെ കൃഷി നടക്കാതെ എഴുതിവച്ചത് മുഴുവൻ എഴുതി, കള്ളം പഠിപ്പിയ്ക്കുമ്പോൾ നിങ്ങൾ പഠിച്ചു വരുന്നത് വിവരം ആണെങ്കിൽ അത് ചോദ്യം ചെയ്തേക്കും. അത് ചോദ്യം ചെയ്താതിരിയ്ക്കണം എങ്കിൽ വിവരക്കേട് തന്നെ ചരിത്രമായി പഠിയ്ക്കണം. ഇത് ബ്രിട്ടീഷുകാരൻ ഉണ്ടാക്കിയത് അല്ല. ലോർഡ് കർസൺ ഉണ്ടാക്കിയത് അല്ല. മെക്കാളെ ഉണ്ടാക്കിയത് അല്ല. അവൻ കൊള്ളക്കാരൻ ആയിരുന്നത് കൊണ്ട് അവൻ കൊള്ളയടിച്ച് കൊണ്ടുപോയത് കൊള്ള എന്നു പറഞ്ഞു തന്നെയാണ്. കൂടെ നില്ക്കുന്നു എന്ന് ധരിപ്പിച്ച് കൊള്ളയടിയ്ക്കേണ്ട ഗതികേട് അവനില്ലാതിരുന്നതുകൊണ്ട് അവൻ വിദ്യാഭ്യാസത്തെ തകർത്തില്ല. (30.57 mts – The end of this clip )

തുടരും…….
More articles and discourses are available at nairnetwork.in
Intro- Social media
Is India a poor country ? Was there concentration of wealth in India? Swamiji demolishes the commonly held view of India as a poor country…..
മക്കാളെയെക്കാൾ ദ്രോഹം ചെയ്തത് ജവഹർലാൽ നെഹ്രു…….
പാശ്ചാത്യ സംസ്കാരം പൈതൃക ഹിനമായിട്ടും, അവരെ അനുകരിയ്ക്കുന്ന ഭാരതീയരെ സ്വാമിജി വിമർശിയ്ക്കുന്നു.
ഭാരതീയർക്ക് യോജിയ്ക്കാത്ത ഇംഗ്ലീഷ് ഭാഷയാണ് വ്യക്തികളുടെയും സമൂഹമനസ്സിന്റെയും അശാന്തിയ്ക്ക് കാരണമെന്നും സ്വാമിജി വ്യക്തമാക്കുന്നു.
Unique Visitors : 29,275
Total Page Views : 44,184