കേരളത്തിൽ സവർണ്ണ ഹിന്ദുക്കളോടുള്ള, പ്രത്യേകിച്ച് നായന്മാരോടുള്ള വിദ്വേഷം അണയാതെ നിലനിർത്തുവാൻ ഉപയോഗിയ്ക്കുന്ന പ്രചരണായുധങ്ങളിൽ ഒന്നാണ്, നായന്മാർ, കേരളീയസമൂഹത്തിൽ ജാതീയമായ വേർതിരിവുകളും ഉച്ചനീചത്വങ്ങളും സൃഷ്ടിച്ചു എന്നുള്ളത് !!! കേരളത്തിൽ, സവർണ്ണഹിന്ദുക്കൾക്ക് എതിരെ, പ്രത്യേകിച്ച് നായന്മാർക്കെതിരെ ക്രിസ്ത്യൻ മിഷനറിമാർ തുടങ്ങി വച്ച ഈ പ്രചാരണം ഏറ്റുപിടിച്ച് അതിന്റെ വക്താക്കളായി മറ്റ് പിന്നാക്ക ജാതിഹിന്ദുക്കളും, ക്രിസ്ത്യാനികളും, മുസ്ലീംങ്ങളും, കോൺഗ്രസ്സും, ഇടതുപക്ഷവും, വർത്തിയ്ക്കുന്നതായി കാണാം !!! ഈ വാസ്തവികവിരുദ്ധമായ പ്രചാരണത്തെ ഈ തലമുറയിലെ നായർസമുദായാംഗങ്ങൾ പോലും വിശ്വസിച്ച് ഉൾക്കൊണ്ടിട്ടുണ്ട് !! കൂടാതെ, നായർ ജാതി, ബ്രാഹ്മണരുമായി ചേർന്ന് മറ്റു സമുദായങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ച അസമത്വങ്ങളെ ഇല്ലാതാക്കിയെന്ന വീമ്പിളക്കൽ നവോത്ഥാന ആഖ്യാനങ്ങളിൽ അടങ്ങിയിട്ടുണ്ടെന്ന് നായർ സമുദായാംഗങ്ങൾ പോലും അറിയാതെ പോകുന്ന സ്ഥിതിവിഷേശമാണ് ഇന്നുള്ളത് !!! ഒരു കാര്യം സുനിശ്ചിതമാണ്. ജാതിയെയും സവർണ്ണ ഹിന്ദുക്കളേയും ബ്രാഹ്മണരേയും വിമർശിയ്ക്കുന്നവർ, ഹിന്ദുമതത്തെയാണ് ലക്ഷ്യമിടുന്നത് !! ഹിന്ദുമതത്തിന് യാതൊരു മേന്മയോ നന്മയോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി, അതിനെ മുച്ചൂടും നശിപ്പിയ്ക്കുവാനുള്ള പദ്ധതികളുടെ ഭാഗമാണ് ഈ വിമർശനങ്ങൾ !!! നമ്മൾ നായന്മാർ സംഘടിച്ച് നമ്മൾക്കെതിരെയും നമ്മുടെ വിശ്വാസങ്ങൾക്കെതിരെയും നടത്തുന്ന ഇത്തരം നീക്കങ്ങളെ എതിർത്ത് പരാജയപ്പെടുത്തേണ്ടതുണ്ട് !!
ജാതി, എല്ലാവർക്കും കേറി കൊട്ടാവുന്ന ചെണ്ട !!
ചാവറ പാതിരിയെയും (ചാവറയച്ചൻ) അതിലൂടെ ക്രിസ്തുമതത്തെയും മഹത്വവൽക്കരിയ്ക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു പങ്കെടുത്തു സംസാരിയ്ക്കുകയുണ്ടായി. അതിനെക്കുറിച്ച് 04 Jan 2022-ൽ മലയാള മനോരമയിൽ വന്ന വാർത്ത താഴെ നല്കിയിട്ടുണ്ട്. അതിൽ ഹിന്ദുത്വ പാർട്ടിയായ, ഇന്ത്യ ഭരിയ്ക്കുന്ന ബി.ജെ.പിയുടെ ഉയർന്ന നേതാവും, ഉപരാഷ്ട്രപദവിയും അലങ്കരിയ്ക്കുന്ന ശ്രീ നായിഡു ജാതിയെക്കുറിച്ച് പരാമർശിച്ചിരിയ്ക്കുന്നത് ശ്രദ്ധിയ്ക്കുക !!! Quote Sri Venkaiah Naidu ” ഒരു ജാതിയും വലുതല്ല. ഉന്നത ജാതിയെന്നോ താഴ്ന്ന ജാതിയെന്നോ ഉള്ള വിവേചനം കൊണ്ടുവരാൻ ആർക്കാണ് അധികാരം ?” – Unquote. ഇതും മനോരമയിൽ വന്ന മറ്റ് അനുബന്ധ വാർത്താക്ലിപ്പുകളും ഇവിടെ നല്കിയിട്ടുണ്ട്. ഉപരാഷ്ട്രപതിയ്ക്ക് ചാവറപാതിരിയെയും ക്രിസ്തുമതത്തെയും മഹത്വവൽക്കരിച്ചാൽ പോരേ !!? അതിന്റെ ഭാഗമായി ഹിന്ദുമതത്തെയും അതിന്റെ അവിഭാജ്യഘടകമായ ജാതിയെയും എന്തിന് ഇകഴ്ത്തുന്നു !! ഉപരാഷ്ട്രപതി ഈ ചടങ്ങിൽ പങ്കെടുത്തത് കേന്ദ്രസഹമന്ത്രിയും ഈഴവനുമായ ശ്രീ വി.മുരളീധരനോടൊപ്പെമാണ് !! കുറഞ്ഞ സമയത്തേയ്ക്കാണെന്ന് കരുതിയാൽപ്പോലും, മുരളീധരനുമായുള്ള ഈ സമ്പർക്കമായിരിയ്ക്കാം ഉപരാഷ്ട്രപതിയുടെ ഈ പരാമർശത്തിനു കാരണം !! പക്ഷെ വെങ്കയ്യ നായിഡുവിന്റെ ജാതിയെക്കുറിച്ചുള്ള പരാമർശം ‘ദി ഹിന്ദുവിന്റെ’ കൊച്ചി എഡിഷനിൽ പോലും റിപ്പോർട്ടു ചെയ്തിട്ടില്ല !! കേരളത്തിലെ കത്തോലിക്കാ സഭയും, (അവർക്കൊപ്പം കമ്മികളും, മുസ്ലീംങ്ങളും, ദളിതരും) മാദ്ധ്യമങ്ങളും ജാതിയെ വിദ്വേഷിച്ച്, അപകീർത്തിപ്പെടുത്തി, സവർണ്ണജാതിഹിന്ദുക്കളിൽ കുറ്റബോധവും, മറ്റ് ജാതിഹിന്ദുക്കളിൽ അപകർഷതയും, ജാതികൾ തമ്മിൽ പകയും അകൽച്ചയും വർദ്ധിപ്പിയ്ക്കുവാൻ നിരന്തരമായ ശ്രമങ്ങളിൽ ഏർപ്പെട്ടിരിയ്ക്കുന്നതിന്റെ മറ്റൊരു തെളിവാണ് ചാവറയച്ചന്റെ മഹത്വവൽക്കരണത്തെക്കുറിച്ചുള്ള മാനോരമ വാർത്തയിലെ ഈ ജാതിപ്പരാമർശം.
ജാതീയമായ ഉച്ചനീചത്വങ്ങൾ എങ്ങിനെ ഉണ്ടായി !!??
ഹിന്ദുമതത്തിന്റെ അവിഭാജ്യ ഘടകമാണ് ജാതി !! ഭാരതീയ സംസ്കാരത്തിന്റെ അവിഭാജ്യഘടകമാണ് ജാതി എന്നു പറയുന്നതായിരിയ്ക്കും ഉത്തമം !! എന്താണ് ജാതി, അത് എന്തിനെ സൂചിപ്പിയ്ക്കുന്നു !!?? സംസ്കാരത്തിന്റെ പടവുകളിൽ ഒരോ സമുദായവും എവിടെ നില്ക്കുന്നു, അല്ലെങ്കിൽ എവിടെ വരെ പുരോഗമിച്ചിരിയ്ക്കുന്നു എന്നാണ് ജാതി സൂചിപ്പിയ്ക്കുന്നത് !! ഇതായിരുന്നു ഭാരതത്തിൽ ജാതിയെക്കുറിച്ചുണ്ടായിരുന്ന ഒരു പൊതുധാരണ. മുഹമ്മദ്ദീയൻ-ക്രിസ്ത്യൻ അധിനിവേശത്തോടെയാണ് ഈ വീക്ഷണത്തിന് മാറ്റം സംഭവിച്ചുതുടങ്ങിയത് . സാംസ്കാരികമായ വലിപ്പച്ചെറുപ്പങ്ങൾ അനുസരിച്ച് ഓരോ ജാതിയ്ക്കും മറ്റ് വിഭാഗങ്ങൾ നല്കിയ മര്യാദയും ബഹുമാനവും ആണ് ജാതീയമായ ഉച്ചനീചത്വങ്ങൾക്കുള്ള ഒരേ ഒരു കാരണം !! അല്ലാതെ ശ്രീ വെങ്കയ്യ നായിഡു ക്രിസ്ത്യൻ മേടയിൽ നിന്നു പ്രസംഗിച്ചപ്പോൾ തോന്നിയതുപോലെ , ജാതീയമായ ഉയർച്ച താഴ്ചകൾ ആരും ആരേയും അടിച്ചേൽപ്പിച്ചതല്ല !!
ആന്ത്യന്തികമായി, സംസ്കാരവുമായി ബന്ധപ്പെട്ടുള്ളതാണ് ജാതീയമായ വേർതിരിവുകൾ !!
തൊഴിലിനെ മാത്രം ആസ്പദമാക്കിയുള്ളതല്ല ജാതിയമായ വേർതിരിവുകൾ !! മൂന്ന് ഉപവിഭാഗങ്ങൾ ഒഴികെ, നായർ ജാതിയ്ക്ക് ഒരു കുലത്തൊഴിൽ കല്പിച്ചിട്ടില്ല എന്നാണ് സാധരണയായി നമ്മൾ കരുതിപ്പോരുന്നത്. നായർ ജാതി ഏർപ്പെട്ടിരുന്ന കൃഷി ഒരു കുലത്തൊഴിലായി കേരളത്തിൽ കണക്കാക്കിയിരുന്നോ !! അങ്ങിനെയെങ്കിൽ കൃഷിക്കാരായിരുന്ന, കൃഷിയ്ക്ക് നായകത്വം നല്കിയിരുന്ന നായന്മാർ ശ്രേഷ്ഠതയ്ക്ക് അർഹരാണ് എന്ന് സ്വാഭാവികമായി വന്നു ചേരുന്നു !! ജാതീയമായ ഉയർച്ചയ്ക്ക് ഇതൊരു കാരണമായി പറയാം !! നായന്മാരുടെ കുലത്തൊഴിൽ രാജ്യസുരക്ഷ ആയിരുന്നോ !!?? സൈന്യത്തിലെ സേവനം ഒരു കുലത്തൊഴിലായി കണക്കാക്കാമോ !!?? അങ്ങിനെയെങ്കിൽ വർത്തമാന കാലത്ത് സൈനിക സേവനം ചെയ്ത് വീരമൃത്യു വരിയ്ക്കുന്ന ജവാന്മാരോടുള്ള പരസ്യമായ ആദരവ് കാണുമ്പോൾ, ഒരു കാലത്ത് നായന്മാരും ഇതേ ആദരിവിന് പാത്രമായിരുന്നെന്നും ആരും വിസ്മരിയ്ക്കരുത്. !!! ഒരാളുടെ തൊഴിലും അയാളുടെ സംസ്കാരവുമായി ബന്ധമുണ്ടോ എന്ന് ചിന്തിച്ചാൽ ഉണ്ടെന്നും കരുതാം !! പക്ഷെ മഹാഭാരതത്തിൽ ഇറച്ചി വെട്ടുകാരനായ വ്യാധൻ ബ്രാഹ്മണനെക്കാൾ ഉയരത്തിൽ ആയിരുന്നു എന്ന കഥയും നമ്മൾ വിസ്മരിയ്ക്കുവാൻ പാടില്ല !! ആ കഥ ഭാരതീയ തത്ത്വശാസ്ത്രത്തെക്കുറിച്ചും ജീവന്റെ അഥവാ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെക്കുറിച്ചും നമ്മെ കൂടുതൽ ചിന്തിപ്പിയ്ക്കുവാൻ പ്രേരിപ്പിയ്ക്കുന്നതാണ്. എന്തായാലും ജാതീയമായ വേർതിരിവുകൾ തൊഴിലിനെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതല്ല എന്നും, ഭാരതത്തിന്റെ, പ്രത്യേകിച്ച് കേരളത്തിന്റെ സാമൂഹ്യ ചരിത്രം പരിശോധിയ്ക്കുമ്പോൾ കാണാം !! കൃഷിയിൽ നേരിട്ടോ, സൈനികസേവനത്തിലോ ഏർപ്പെടാതിരുന്ന കേരളത്തിലെ ബ്രാഹ്മണരോട്, അതായത് നമ്പൂതിരിമാരോട് ഇന്നും നിലനില്ക്കുന്ന ആദരം ഇത് വ്യക്തമാക്കുന്നു. താഴെക്കൊടുത്തിരിയ്ക്കുന്ന വാർത്ത ശ്രദ്ധിയ്ക്കുക !!
സവർണ്ണ ഹിന്ദുക്കളായ നായന്മാർ എല്ലാപേരും സമ്പന്നരല്ല !! ഈ സ്ഥിതിവിശേഷമാണ് സാമ്പത്തിക സംവരണം എന്ന സവർണ്ണ ആവശ്യപ്പെടലിന് കാരണം !! ദരിദ്രമായ ചുറ്റുപാടുകളും കുറ്റകൃത്യങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ !!?? കേരളത്തിൽ കുറ്റ കൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ജാതിയും മതവും പരിശോധിച്ചാൽ, അതിൽ നായന്മാരുടെ ജനസംഖ്യയ്ക്കും, ദരിദ്രമായ ചുറ്റുപാടുകൾക്കും ആനുപാതികമായി നായർ കുറ്റവാളികളുടെ എണ്ണം തുലോം കുറവാണെന്ന് കാണാം. സംസ്കാരിക ശ്രേണിയിൽ താഴേയ്ക്കു പോകുന്തോറും, അതായത് വ്യക്തമായി പറഞ്ഞാൽ ജാതീയമായ ശ്രേണിയിൽ താഴേയ്ക്ക് പോകുന്തോറും കുറ്റവാളികളുടെ എണ്ണം കൂടുന്നതും കാണാം. എന്താണ് ഇതിന് കാരണം !!?? ഭാരതീയ ഹിന്ദു സംസ്കാരത്തിന്റെ സ്വാധീനം കൂടുതലുള്ളവരിൽ, അതായത് സവർണ്ണരിൽ, കുറ്റകൃത്യവാസനകൾ ഗണ്യമായി കുറഞ്ഞതിന്റെ വ്യക്തമായ തെളിവുകളാണ് ഈ കണക്കുകൾ (statistics). ഇതിനെക്കുറിച്ചുള്ള കൂടുതൽ തെളിവുകൾ മിഷനറി സാഹിത്യങ്ങളിൽ ലഭ്യമാണ് . (അവ ക്രമേണ ഇവിടെ നല്കുന്നതാണ് !!)
കുടുംബത്തിനുള്ളിലെ അച്ചടക്കവും, സദാചാര ശീലങ്ങളും ജാതീയമായ ഉയർച്ചയുടെയും താഴ്ചയുടേയും അളവുകോലാണ്. കുടുംബങ്ങളിൽക്കൂടി വാർത്തെടുക്കുന്ന ഈ അച്ചടക്കമാണ് സാമൂഹികമായ ഇടപെടലുകളിലും, സാമൂഹികമായ പെരുമാറ്റങ്ങളിലും പ്രതിബംബിയ്ക്കുന്നത് ! ഭാരതീയ സംസ്കാരം മുമ്പോട്ടുവയ്ക്കുന്ന Self-control & Self-regulation ശീലിപ്പിച്ചിരുന്ന സ്ഥാപനമായിരുന്നു (institution ) ജാതി !! ജാതിയമായ കെട്ടുപാടുകളിൽ മദ്യപാനവും പശുമാംസവും നിഷിദ്ധമായിരുന്നു !! ജാതിയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ വിവിധകോണുകളിൽ നിന്നും ഉയർന്നതോടെ, അംഗങ്ങളുടെ മേൽ ജാതീയമായ സ്വാധീനം കുറയുകയും, ഇതിനോടൊപ്പം മറ്റ് സ്വാധീനങ്ങളാലും നായന്മാരുടെ ഇടയിൽ മദ്യപാനം വർദ്ധിച്ചതായി കാണാം !!! പൂർവ്വസ്ഥിതിയിൽ നിന്നും, നായന്മാരുടെ സാംസ്കാരികമായ അധോഗമനത്തിന്, അത് വളരെ കുറഞ്ഞ അളവിലാണെങ്കിലും, അതിന് ഉത്തരവാദികൾ ജാത്യാംഗങ്ങളാണ്, അല്ലാതെ ജാതിവ്യവസ്ഥയല്ല !!
ചാവറ പാതിരിയുടെ ‘സ്വർഗ്ഗപ്രവേശം’ !!???
ചാവറ പാതിരി സ്വർഗ്ഗത്തിൽ പോയതെന്നുള്ളത് വെറും ക്രിസ്തീയമായ വിശ്വാസമാണ് !!! പക്ഷെ ആ വിശ്വാസം മഹത്വവൽക്കരിയ്ക്കുന്നതിനുവേണ്ടി കത്തോലിക്കാ ക്രിസ്ത്യാനികൾ ജാതിയെ വിമർശിച്ച്, അതിലൂടെ സവർണ്ണ ഹിന്ദുക്കളായ നായന്മാർക്കെതിരെ നടത്തുന്ന വിദ്വേഷ പ്രചാരണം നമ്മൾ കണ്ടില്ലെന്ന് നടിച്ചുകൂടാ !!! ഈ ചടങ്ങുമായി ബന്ധപ്പെട്ട് ക്രിസ്ത്യൻ മതനേതാക്കളും മറ്റും നല്കിയ വാർത്താക്കുറിപ്പുകൾ എല്ലാം തന്നെ ജാതിയെ നിന്ദിച്ചു പറഞ്ഞിരിയ്ക്കുന്നതായി കാണാം !! വെറും വിശ്വാസവും വസ്തുതകളും തമ്മിൽ ഉള്ള വ്യത്യാസം നായന്മാർ തിരിച്ചറിയേണം ! ജാതി കേരളത്തിനെന്നല്ല, ഭാരതത്തിന് ആകമാനം ഗുണം ചെയ്ത ഒരു സാമൂഹ്യ വ്യവസ്ഥിതിയാണ് !! അതിന് ഒരു ഉദാഹരണം കഴിഞ്ഞ ഖണ്ഡികയിൽ കൊടുത്തിരുന്നു !! ഭാരതത്തിൽ കുറ്റകൃത്യങ്ങൾക്കായി ശിക്ഷിയ്ക്കപ്പെട്ട സവർണ്ണ ഹിന്ദുക്കളുടെ എണ്ണം തുലോം കുറവാണ് !! ജനസംഖ്യാനുപാതികമായി ഇഴപിരിച്ച് പരിശോധിച്ചാലും ഇപ്പറഞ്ഞതിന് മാറ്റം വരില്ല !! ജാതിയുടെ ഈ മഹത്വം തിരിച്ചറിഞ്ഞ് , ജാതിവ്യവസ്ഥ യൂറോപ്പിൽ നടപ്പിൽ വരുത്താവാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ചിന്തിച്ച സായിപ്പന്മാർ ഉണ്ടായിരുന്നു എന്നുള്ളതും ഒരു വസ്തുതയാണ് !!(ഇതിനെക്കുറിച്ചുള്ള ചരിത്രരേഖകൾ പിന്നീട് നല്കുന്നതാണ്). എന്നാൽ ക്രിസ്ത്യൻ വിശ്വാസമോ !!?? അത് ലോകത്തിൽ കൂടുതൽ കാലുഷ്യം സൃഷ്ടിച്ചു എന്നുള്ളത്, ചരിത്ര യാഥാർത്ഥ്യങ്ങളുടെ വെളിച്ചത്തിൽ തർക്കമറ്റ സംഗതിയാണ് !! ഇതെല്ലാം മനസ്സിൽ കരുതി, ജാതിയുടെ നേർക്ക് വരുന്ന ശരങ്ങളെ വസ്തുതാപരമായി പ്രതിരോധിച്ച് നമ്മൾ നായന്മാർ ശക്തമായി തിരിച്ചടിയ്ക്കേണം !!
ഒരു കാര്യം കൂടി ഇവിടെ പ്രത്യേകം എടുത്തുപറയേണ്ടുതുണ്ട് !! മുഹമ്മദ്ദീയൻ -ക്രിസ്ത്യൻ മതാനുയായികൾ ഭാരതത്തിൽ പ്രവേശിച്ച് അവരുടെ സ്വാധീനം വിപുലമാക്കുന്നതുവരെ, ഭാരതത്തിലെ എല്ലാ വിഭാഗങ്ങളും സാംസ്കാരികവൽക്കരണത്തിന്റെ (Sanskritisation Process-ന്റെ) ഭാഗമായിരുന്നു. ഇപ്പോൾ പട്ടിക ജാതി, പട്ടിക വർഗ്ഗം എന്നുവിളിയ്ക്കുന്ന വിഭാഗങ്ങളിലെ ഉപവിഭാഗങ്ങൾ പോലും ഈ സാംസ്കാരികവൽക്കരണത്തിൽ പങ്കുചേർന്നിരുന്നതായി ചരിത്രവും, ആ വിഭാഗങ്ങളിൽപ്പെട്ട മതം മാറാത്തവരുടെ ജീവിതശൈലി ഇന്ന് പരിശോധിക്കുമ്പോഴും മനസ്സിലാക്കാം. പക്ഷെ ആധുനിക ഇന്ത്യയിൽ, ക്രിസ്തുമതത്തിൽ അധിഷ്ഠിതമായ പാശ്ചാത്യ നാഗരികതയെ അനുകരിച്ച്, ഈ പട്ടിക ജാതി, പട്ടിക വർഗ്ഗക്കാരെ സാംസ്കാരിക പ്രക്രിയകളിൽ നിന്നും അടർത്തിമാറ്റുവാനാണ് ആക്ടിവിസ്റ്റുകളും, മതന്യൂനപക്ഷങ്ങളും, വിവിധ രാഷ്ട്രീയ പാർട്ടികളും ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നത് !! ആധുനിക പാശ്ചാത്യ സംസ്കാരം എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന ഒരു കുമിളയായിരിക്കേ, പട്ടികജാതി, പട്ടിക വർഗ്ഗക്കാർക്ക് ദോഷകരമായി ഭവിയ്ക്കുന്ന ഈ നീക്കങ്ങൾക്കു പിന്നിൽ മതപരിവർത്തനം ഉൾപ്പടെ ക്ഷുദ്രങ്ങളായ പല താല്പര്യങ്ങളും ഉണ്ടെന്നത് വ്യക്തമാണ്.
നായർജാതിയുടെ സമത്വ സങ്കല്പം !!
നായന്മാരുടെ ലോകവീക്ഷണം (world-view) ഹിന്ദുമതത്തിന്റേതാണ് !! ഹിന്ദുമതത്തിനോളം ശ്രേഷ്ഠമായ ഒരു മതം ഈ ലോകത്തിൽ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകാനും പോകുന്നില്ല ! മന്നത്താചാര്യനും ഈ സത്യം വ്യക്തമായി വെളിപ്പെടുത്തിയിട്ടുണ്ട് !!(മന്നത്താചാര്യൻ പറഞ്ഞതിനെക്കുറിച്ചറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക) അതിനാൽ ഹിന്ദുമത്തെക്കുറിച്ച് അഭിമാനമുള്ളവരായിരിയ്ക്കണം നമ്മൾ !! ഹിന്ദുമതത്തിലധിഷ്ഠിതമായ നമ്മൾ നായന്മാരുടെ ലോകവീക്ഷണത്തെ നിന്ദിച്ച് അന്യർ സംസാരിയ്ക്കുമ്പോൾ നമ്മൾ മൗനികളായിരിയ്ക്കാൻ പാടില്ല . ശക്തിയായി യുക്തിയുക്തമായി തന്നെ പ്രതികരിയ്ക്കേണം. ഇതിന് സാധിയ്ക്കണമെങ്കിൽ നമ്മുടെ മൂലമഗ്രന്ഥങ്ങളും, നമ്മുടെ സന്യാസിമാരും നല്കിയ അറിവുകൾ ശ്രദ്ധാപൂർവ്വം നമ്മൾ പഠിയ്ക്കേണം. ഹിന്ദുമതത്തിലെ സമത്വ സങ്കല്പത്തെക്കുറിച്ച്, ശരിയ്ക്കും പറഞ്ഞാൽ അസമത്വ സങ്കല്പത്തെക്കുറിച്ച് സ്വാമി വിവേകാനന്ദൻ വ്യക്തമായി പറഞ്ഞുതന്നിട്ടുമുണ്ട് !!(അത് താഴെ കൊടുത്തിട്ടുണ്ട് ). നമ്മുടേയും (നായന്മാർ) നമ്മുടെ പൂർവ്വന്മാരുടെയും ലോകവീക്ഷണം സനാതന ധർമ്മമായ ഹിന്ദുമതത്തിന്റേതല്ലാതെ മറ്റെവിടെനിന്നും ലഭിയ്ക്കാനാണ് !!?? മറ്റൊരു മതത്തിൽ നിന്നോ, മറ്റൊരു നാഗരികതയിൽ നിന്നോ, അവരുടെയൊക്കെ വികലങ്ങളായ ലോകവീക്ഷണങ്ങളെ നമ്മൾക്ക് സ്വീകരിയ്ക്കാൻ കഴിയുമോ !!?? സമത്വം എന്നത് ഇഹലോകത്തിൽ ഇല്ലേ ഇല്ല, അത് സാദ്ധ്യവുമല്ല എന്നാണ് സ്വാമി വിവേകനാന്ദൻ സനാതന ധർമ്മത്തെ അടിസ്ഥാനമാക്കി യുക്തിയുക്തമായി വിശദീകരിച്ചു തന്നിരിയ്ക്കുന്നത് !! പ്രപഞ്ചത്തിൽ ഇല്ലാത്ത സമത്വം ഈ ലോകത്ത് ഉണ്ടാകുമോ !!? ഇല്ലാത്ത സമത്വം നായന്മാർക്ക് ഇല്ലായ്മ ചെയ്യുവാൻ ആവില്ലല്ലോ !! ഉണ്ടാക്കി കൊടുക്കുവാനും ആവില്ലല്ലോ !!?? സനാതന ധർമ്മത്തെ ആസ്പദമാക്കിയുള്ള നിയമങ്ങളുടേയും അറിവുകളുടെയും വെളിച്ചത്തിൽ, ജാതീയമായ ഉച്ചനീചത്വങ്ങൾ സ്വാഭാവികമായി ഉരുത്തിരുഞ്ഞുവന്നതാണ് എന്ന് നമ്മൾക്ക് മനസ്സിലാക്കാൻ സാധിയ്ക്കും !!! ഉച്ചനീചത്വങ്ങൾ പ്രാപഞ്ചിക നിയമങ്ങളുടെ ഭാഗമാണ് !!! ഭാരതീയ സംസ്കാരത്തോടും ഹിന്ദുമതത്തോടും മുഖം തിരിഞ്ഞ് നിന്ന് അതിനെ നിന്ദിയ്ക്കുന്ന രാജ്യദ്രോഹികളും, ഹിന്ദു മതം ഈ ലോകത്ത് നിന്നും തുടച്ചുമാറ്റണം എന്ന് ആഗ്രഹിയ്ക്കുന്ന അന്യ മതസ്ഥരും, ഇഹലോകത്തിൽ ജീവിൻ നിലനിർത്താൻ അനിവാര്യങ്ങളായ, ഉച്ചനീചത്വങ്ങളായ പ്രാപഞ്ചിക പ്രതിഭാസം ഒരു തിന്മയാണ് എന്ന് ഉയർത്തിക്കാട്ടി, അതിനെ പ്രചരണായുധമാക്കി നമ്മൾക്ക് എതിരെ ഉപയോഗിക്കുന്നതിനെ, ഇനിമേൽ നമ്മൾ കണ്ടില്ലെന്ന് നടിയ്ക്കരുത് . നമ്മുടെ അസ്ഥിവാരം തോണ്ടി വികൃതമാക്കി നമ്മെ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമിയ്ക്കുന്നവർക്കെതിരെ നമ്മൾ നായന്മാർ ശക്തമായി പ്രതികരിയ്ക്കേണം!!!
സമത്വത്തെക്കുറിച്ച് സ്വാമി വിവേകാനന്ദൻ പറഞ്ഞത് !!!
Quote Swami Vivekanandan :- ” ഇനി സമത്വമെന്ന ആശയത്തെപ്പറ്റി ചിന്തിക്കാം. സകലർക്കും ഒരുപോലെ കലർപ്പില്ലാത്ത സുഖവും സമൃദ്ധിയും മറ്റും വന്നു ചേരുന്ന സ്വർഗ്ഗീയയുഗത്തെപ്പറ്റിയുള്ള പ്രതീക്ഷകൾ മനുഷ്യരെ കർമ്മത്തലേയ്ക്കു പ്രേരിപ്പിയ്ക്കുന്ന വലിയ ശക്തികളായിരുന്നിട്ടുണ്ട്. (Note : ഈ സ്വർഗ്ഗീയയുഗത്തെപ്പറ്റി (millenarian ചിന്താഗതി സമാനമായുള്ള) സ്വാമിജി ഒന്നാം വാള്യത്തിന്റെ പേജ് 123-ൽ പറഞ്ഞിരിയ്ക്കുന്നത് ഇപ്രകാരമാണ്. “സ്വർഗ്ഗീയയുഗമെന്ന ആശയം കുട്ടിക്കഥയായിട്ടു രസിക്കാൻ കൊള്ളാം. അതിനപ്പുറം അവയ്ക്കു വിലയില്ല. അത്തരം സ്വർഗ്ഗീയയുഗത്തെപ്പറ്റി സ്വപ്നം കാണുന്ന ജനതകൾ, അത് വരുമ്പോൾ, അതിന്റെ മെച്ചപ്പെട്ട അംശമെല്ലാം ഏവരേക്കാളും തങ്ങൾക്കായിരിക്കുമെന്നും വിചാരിക്കുന്നുണ്ട്. ഇതാണ് സ്വർഗ്ഗീയയുഗത്തെപ്പറ്റി ആശ്ചര്യകരമാംവണ്ണം നിഃ സ്വാർത്ഥമായ ഭാവന !” വരികൾക്കിടയിലൂടെ വായിച്ചാൽ സ്വാമി വിവേകാനന്ദൻ ക്രിസ്ത്യൻ-മുസ്ലീം മതാശയങ്ങളെ പരിഹസിച്ചാണ് എഴുതിയിരിയ്ക്കുന്നതെന്ന് മനസ്സിലാക്കാം). ഈ ആശയങ്ങളെ – ജഗത്തിനെ ഭരിക്കാൻ ഈശ്വരൻ വരുന്നുണ്ടെന്നും അന്നുമുതൽ അവസ്ഥാഭേദങ്ങളൊന്നും ഉണ്ടായിരിക്കയില്ലെന്നും മറ്റുമുള്ള ആശയങ്ങളെ – പല മതങ്ങളും അവയുടെ അംശമായി ഉപദേശിക്കുന്നു. ഈ സിദ്ധാന്തം പ്രചരിപ്പിക്കുന്നവർ കേവലം മതഭ്രാന്തരാണ്. മതഭ്രാന്തർ മനുഷ്യരിൽവെച്ച് ഏറ്റവും ആത്മാർത്ഥതയുള്ളവരുമാണ്. ഈ ഭ്രാന്താശയത്തിന്റെ മോഹനത്വത്തെമാത്രം ആസ്പദമാക്കിയാണ് ക്രിസ്തുമതം പ്രചരിപ്പിക്കപ്പെട്ടത്. അതത്രേ ഗ്രീസിലേയും റോമിലേയും അടിമകൾക്ക് ആ മതം അത്ര ആകർഷകമാക്കിയത്. സ്വർഗ്ഗീയയുഗം വാഗ്ദാനം ചെയ്ത ആ മതത്തിൽ അടിമത്തം ഉണ്ടായിരിക്കയില്ലെന്നും ഭക്ഷ്യപേയങ്ങൾ സമൃദ്ധിയായുണ്ടായിരിക്കുമെന്നും അവർ വിശ്വസിച്ചു. അതിനാൽ അവർ കൂട്ടംകൂട്ടമായി ആ മതത്തിൽ ചേർന്നു. ഈ ആശയം ആദ്യം പ്രസംഗിച്ചവർ തീർച്ചയായും അജ്ഞരായ മതഭ്രാന്തരായിരുന്നു : എങ്കിലും അവർ വളരെ ആത്മാർത്ഥതയുള്ളവരായിരുന്നു: സർവ്വസുഖാവസ്ഥയ്ക്കുള്ള ഈ അഭിലാഷം ആധുനിക കാലത്ത് സമത്വം എന്ന രൂപം – സ്വാതന്ത്ര്യത്തിന്റേയും സമത്വത്തിന്റേയും രൂപം – കൈക്കൊണ്ടിരിക്കയാണ്. ഇതും മതഭ്രാന്തുതന്നെ. ശരിക്കുള്ള സമത്വം ഈ ലോകത്ത് ഒരു കാലത്തും ഉണ്ടായിരുന്നിട്ടില്ല. ഒരിക്കലും ഉണ്ടാകുവാനും വഴിയില്ല. ഇവിടെ നമുക്കെല്ലാവർക്കും എങ്ങനെ സമന്മാരാകാൻ സാധിക്കും ? ഇത്തരം അസാദ്ധ്യ സമത്വത്തിൽ സമസ്തമൃത്യു അന്തർഭവിച്ചിരിക്കുന്നു. ഈ പ്രപഞ്ചത്തെ ഇപ്പോഴുള്ളതുപോലാക്കിയതെന്ത് ? സാമ്യാവസ്ഥയിൽ നിന്നുള്ള ഭ്രംശം. പ്രപഞ്ചാവിഷ്കരണത്തിനു മുമ്പുള്ള പ്രളയകാലത്ത് പൂർണ്ണമായ സാമ്യാവസ്ഥയായിരുന്നു. പ്രപഞ്ചത്തിനു രൂപം കൊടുത്ത വിവിധ ശക്തികൾ പിന്നെ എങ്ങനെയുണ്ടായി ? തീവ്രശ്രമം, മാത്സര്യം, സംഘട്ടനം ഇവ നിമിത്തം, സർവ്വപദാർത്ഥകണങ്ങളേയും പൂർണ്ണസാമ്യാവസ്ഥയിൽ നിർത്തിയിരിക്കുന്നു എന്നു വിചാരിക്കുക : അപ്പോൾ സൃഷ്ടി പ്രക്രിയ വല്ലതുമുണ്ടാകുമോ ? അതസാദ്ധ്യമെന്ന് ആധുനിക പ്രകൃതിശാസ്ത്രം മനസ്സിലാക്കിത്തരുന്നു.
ശാന്തമായ ജലപ്പരപ്പിൽ ഒരു ചലനമുണ്ടാക്കുക : അപ്പോൾ കാണാം, ഓരോ ജലകണവും മറ്റൊന്നിനു നേരചെന്ന് വീണ്ടു ശാന്തമാകാൻ യത്നിക്കുന്നത്. അതുപോലെ, പ്രപഞ്ചത്തിലെ സംഭൂതങ്ങൾ മുഴുവൻ – അതിലുള്ള സകല വസ്തുക്കളും – മുമ്പുണ്ടായിരുന്ന പൂർണ്ണ സാമ്യാവസ്ഥയെ വീണ്ടും പ്രാപിക്കാൻ യത്നിച്ചുവരികയാണ്. ആ അവസ്ഥയെ പ്രാപിച്ചാൽ പിന്നേയും ഒരു ക്ഷോഭമുണ്ടാകുന്നു : അപ്പോൾ വീണ്ടും പദാർത്ഥകണങ്ങളുടെ കൂടിച്ചേരലും സൃഷ്ടിയും നടക്കുന്നു. അസമത്വമാണ് സൃഷ്ടിയുടെ സാക്ഷാൽ അടിസ്ഥാനം. എന്നാൽ, സമത്വത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ശക്തികളോളംതന്നെ, അതിനെ പുനഃസ്ഥാപിക്കാൻ യത്നിക്കുന്ന ശക്തികളും സൃഷ്ടിക്കാവശ്യമാകുന്നു.
കേവലം സമത്വം, അതായത് സർവ്വ ഭൂമികകളിലും സർവ്വ മത്സരശക്തികളുടേയും സമ്പൂർണ്ണസാമ്യാവസ്ഥ, ഈ ലോകത്ത് ഒരുകാലത്തും ഉണ്ടാവാൻ വഴിയില്ല. ആ അവസ്ഥയിൽ എത്തുന്നതിനു മുമ്പ് ലോകം ഒരുതരം ജീവിതത്തിനും ഒട്ടും കൊള്ളരുതാത്തതായിത്തീർന്നിരിക്കും. ഒരു ജീവിയും അവിടെ കാണുകയുമില്ല. അതിനാൽ, കേവലസുഖകാലം, കേവലസമത്വം എന്നും മറ്റുമുള്ള ആശയങ്ങൾ സാക്ഷാത്ക്കരിക്കപ്പെടുക അസാദ്ധ്യമെന്നു മാത്രമല്ല, അവയെ നടപ്പിൽ വരുത്താൻ ശ്രമിച്ചാൽ അതു നമ്മെ തീർച്ചയായും നാശത്തിലേയ്ക്കു നയിക്കുമെന്നുകൂടി ഇതിൽനിന്നു വെളിവാകുന്നു.
മനുഷ്യനും മനുഷ്യനും തമ്മിൽ വ്യത്യാസമുണ്ടാക്കുന്നതെന്ത് ? അതു പ്രധാനമായും മേധശക്തിയിലുള്ള അന്തരമാണ്. നാമെല്ലാവരും ഒരേവിധം ബുദ്ധിശക്തിയോടുകൂടിയാണ് ജനിക്കുന്നതെന്ന് ഇക്കാലത്ത് ഭ്രാന്തനല്ലാതെ മറ്റാരും പറയുകയില്ല. നാം ഭിന്നങ്ങളായ ശക്തി വിശേഷങ്ങളോടുകൂടി ജനിക്കുന്നു. ചിലർ ജനനാൽത്തന്നെ വലിയവർ, ചിലർ ജനനാൽത്തന്നെ ചെറിയവർ. ജനനത്തിനുമുമ്പുതന്നെ തീർച്ചപ്പെട്ടുപോയ ആ അവസ്ഥയിൽ നിന്ന് നമുക്ക് രക്ഷപ്പെടാൻ വയ്യ. ഈ രാജ്യത്ത് ( സ്വാമിജിയുടെ ഈ പ്രസംഗം അമേരിക്കയിൽവച്ചുള്ളതാണ് ) അനേകായിരം വത്സരങ്ങളായി അമേരിക്കൻ ഇന്ത്യക്കാർ പാർത്തിരുന്നു. അങ്ങനെയിരിക്കെ, നിങ്ങളുടെ പൂർവ്വകരായ കുറച്ചാളുകൾ അവരുടെ ഇടയിലേയ്ക്കു വന്നു. അവർ ഈ ഭൂമുഖത്തിന് എന്തു മാറ്റം വരുത്തിയിരിക്കുന്നു ! എല്ലാവരും സമന്മാരാണെങ്കിൽ, അമേരിക്കൻ ഇന്ത്യക്കാർ എന്തുകൊണ്ടു നാടു നന്നാക്കി നഗരങ്ങൾ നിർമ്മിച്ചില്ല ? നിങ്ങളുടെ പൂർവ്വികരോടൊപ്പം മറ്റൊരുതരം മേധാശക്തിയും പൂർവ്വസംസ്കാരസഞ്ചയങ്ങളും ഇവിടെയെത്തി: അവ വ്യാപരിച്ച് സ്വയം അഭിവ്യക്തങ്ങളായി.
കേവലമായ അഭേദാവസ്ഥ മരണം തന്നെ . ഈ ലോകം നിലനില്ക്കുന്നിടത്തോളംകാലം അസമത്വങ്ങൾ ഉണ്ടായിരിക്കും, ഉണ്ടായിരിക്കയും വേണം. പൂർണ്ണ സമത്വത്തിന്റെ കാലം വരുന്നത് സൃഷ്ടിയുടെ ഒരു കല്പം അവസാനിക്കുമ്പോൾ മാത്രം. അതിനുമുമ്പ് സമത്വമുണ്ടാവാൻ നിവൃത്തിയില്ല : എങ്കിലും ഈ ഭൂലോകസ്വർഗ്ഗം സാക്ഷാത്ക്കരിക്കാനുള്ള ആഗ്രഹം കർമ്മത്തിന് ഒരു വലിയ പ്രേരകശക്തിയാകുന്നു. അസമത്വം സൃഷ്ടി നടക്കുവാൻ ആവശ്യമായിരിക്കുംപോലെ, അതിനെ പരിമിതപ്പെടുത്താനുള്ള യത്നവും ആവശ്യമാകുന്നു. മുക്തിനേടി വീണ്ടും ഈശ്വരനിൽ ലയിക്കാനുള്ള പ്രയത്നം നടന്നില്ലെങ്കിൽ സൃഷ്ടിയും ഉണ്ടാവില്ല. ഈ രണ്ടു ശക്തികൾ തമ്മിലുള്ള വ്യത്യാസമത്രേ മനുഷ്യരുടെ കർമ്മപ്രേരകശക്തിയുടെ സ്വഭാവത്തെ നിർണ്ണയിക്കുന്നത്. മനുഷ്യരെ കർമ്മത്തിനു പ്രേരിപ്പിക്കുന്ന ഈ ശക്തികൾ എന്നും ഉണ്ടായിരിക്കും. ചിലതു ബന്ധനത്തിലേയ്ക്കു നയിക്കുന്നവയും മറ്റുള്ളവ സ്വാതന്ത്ര്യത്തിലേയ്ക്കു നയിക്കുന്നവയും.” – UNQUOTE (വിവേകാനന്ദസാഹിത്യസർവ്വസ്വം, വാള്യം 1, അദ്ധ്യായം എട്ട് , കർമ്മയോഗാദർശം, പേജുകൾ 124 – 126).
Readers may give their comments in the comment-box below or alternately they may send their responses either by sms/whatsapp to 6369649276
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 82. മഹാഭാരതയുദ്ധം : കാരണങ്ങളും ഫലങ്ങളും
- 81. രോഗികളുടെയും ആശുപത്രികളുടെയും വർദ്ധനയെക്കുറിച്ച് സ്വാമി നിർമ്മലാനന്ദഗിരിയുടെ പ്രതികരണം….
- 80. നായന്മാരുടെ മതാന്ധത : ഭാഗം 2 – മന്നം
Unique Visitors : 24,209
Total Page Views : 37,739