63. നാട്ടുനടപ്പ് -നായർ സ്ത്രീകളുടെ ബഹുഭർതൃത്വം -ഭാഗം 2 | അടിമത്വം കേരളത്തിൽ ഭാഗം 18
കേരളത്തിലെ അടിമത്വ വ്യവസ്ഥിതിയെക്കുറിച്ച് വിശദീകരിയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ലോഗനെ കഴിഞ്ഞ ഭാഗങ്ങളിൽ ഉദ്ധരിച്ചത്. ഏറ്റവും പിന്നാക്ക-കീഴാള ജാതികൾക്കും നാട്ടുനീചന്മാർക്കും ഒഴികെ മറ്റെല്ലാ വിഭാഗങ്ങൾക്കും സ്വയം-ഭരണ സ്വാതന്ത്ര്യം ഉണ്ടായിരുന്നെന്നാണ് ലോഗൻ രേഖപ്പെടുത്തിയത്. പക്ഷെ ഏറ്റവും പിന്നാക്ക ജാതികളെക്കുറിച്ചും നാട്ടുനീചന്മാരെക്കുറിച്ചുമുള്ള ലോഗന്റെ നിരീക്ഷണം തെറ്റായിരുന്നു എന്നും ഒരു വിഭാഗത്തെയും ഒഴിച്ചു നിർത്താനാവാത്തവണ്ണം, നാടോടികളും നാട്ടുനീചന്മാരും ഉൾപ്പടെ എല്ലാ വിഭാഗങ്ങൾക്കും സ്വയം-ഭരണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന ചരിത്ര രേഖകൾ ലഭ്യമാണെന്നും കഴിഞ്ഞ ഭാഗങ്ങളിൽ നല്കിയിരുന്നു. ലോഗന് മുമ്പും പിമ്പും രേഖപ്പെടുത്തപ്പെട്ട ഈ…