യുറോപ്യൻ രാജ്യങ്ങളുടെയും അമേരിക്കയുടെയും സാമ്പത്തിക അഭിവൃദ്ധിയിൽ അടിമക്കച്ചവടവും അടിമത്വവ്യവസ്ഥിതിയിയും മുഖ്യമായ പങ്ക് വഹിച്ചിരുന്നു.യൂറോപ്പിലെയും അമേരിക്കയിലെയും കച്ചവടക്കാരും, പ്ലാന്റേഷൻ ഉടമകളും, കൃഷിക്കാരും അടിമക്കച്ചവടത്തിലും അടിമത്വവ്യവസ്ഥിതിയിലും വ്യാപകമായി ഈടുപെട്ടിരുന്നു. ക്രിസ്തുമത വിശ്വാസികളായ അന്നാട്ടിലെ ജനങ്ങൾ ബൈബിൾ വചനങ്ങളിൽ നിന്നുള്ള പ്രേരണ ഉൾക്കൊണ്ടുകൊണ്ടാണ് മനുഷ്യത്വഹീനമായ ഈ പ്രവൃത്തികളിൽ ഏർപ്പെട്ടുകൊണ്ടിരുന്നത്.
Books Consulted
ഈ ലേഖനത്തിനായി refer ചെയ്ത ഗ്രന്ഥങ്ങൾ :-
- ശ്രീമൽ ഭഗവദ്ഗീതാ (a. പ്രൊഫ ജി ബാലകൃഷ്ണൻ നായർ, b. ശ്രീ പ്രകാശാനന്ദസ്വാമികൾ, c. ശ്രീ കെ. എം)
- ബൈബിൾ (a. K C B C b. Oxford University Press, NRSV version)
- പാതജ്ഞലയോഗദർശനം – സ്വാമി ജ്ഞാനാനന്ദസരസ്വതി, ആനന്ദകുടീരം പ്രസിദ്ധീകരണം കന്യാകുമാരി
- ഭാരതീയ ദാർശനിക ശബ്ദകോശം – സി പ്രസാദ്, മലയാള മനോരമ
- ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി – D C Books
- Satan A Biography, Henry Ansgar Kelly, Cambridge University Press
- The Catechetical oration of Gregory of Nyssa – archive.org
- On the Holy Trinity : St. Augustine Treaties – archive.org
ബൈബിൾ : ‘തുന്നിച്ചേർത്ത’ പുസ്തകം !!
പഴയനിയമവും പുതിയനിയമവും ചേർന്നുള്ളതാണ് ബൈബിൾ എന്ന “തുന്നിച്ചേർത്ത” പുസ്തകം. ഈ പുസ്തകത്തിൽ സ്ഥായിയായി എന്തെങ്കിലും പ്രമാണങ്ങൾ ഉണ്ടോ എന്ന് ഹിന്ദുക്കൾ വിലയിരുത്തിയാൽ ഇല്ല എന്ന് കാണാം. പഴയ നിയമത്തിലെ പ്രമാണം പുതിയ നിയമത്തിൽ ഖണ്ഡിച്ചിരിയ്ക്കുന്നത് കാണാം. ഉദാഹരണത്തിന് ത്രിത്വത്തിന്റെ(Trinity) കാര്യം തന്നെയെടുക്കാം. “ഇസ്രയേലേ, കേൾക്കുക: നമ്മുടെ ദൈവമായ കർത്താവ് ഒരേ ഒരു കർത്താവാണ് “. (നിയമാവർത്തനം 6:4 (Deuteronomy 6:4)). പക്ഷെ പുതിയ നിയമത്തിൽ ഈ ഒരേ ഒരു കർത്താവ് എന്ന നിലപാട് ഉപേക്ഷിച്ചതായി കാണാം.”ആകയാൽ, നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്കു ജ്ഞാനസ്നാനം നല്കുവിൻ”. (മത്തായി 28:19). വിരുദ്ധങ്ങളായ ഈ രണ്ടു ബൈബിൾ വചനങ്ങളെ സമന്യയിപ്പിയ്ക്കാൻ നടത്തിയ ശ്രമങ്ങൾ വിവാദങ്ങളിൽ കലാശിച്ചു. ഒന്നാണോ, മൂന്നാണോ, ഒന്നിന്റെ മൂന്ന് ഭാവങ്ങളാണോ, എല്ലാം സമനിലയിലുള്ള ഒരേ വസ്തുവായ ദൈവാംശമാണോ, അതോ വ്യത്യസ്തങ്ങളായ വസ്തുക്കളാണോ, ഒന്ന് മറ്റൊന്നിന് മേലെയാണോ എന്നിങ്ങനെ തർക്കങ്ങൾ വിശ്വാസികൾക്കിടയിൽ ഉണ്ടായി. പൂർവ്വാപാര ബന്ധം അഥവ സ്ഥായിയായ നില ബൈബിളിലെ പ്രമാണങ്ങൾക്ക് ഇല്ലാത്തതിനാൽ, അത് വായിയ്ക്കുന്ന ഓരോ വിശ്വാസിയും അവനവന്റെ ബുദ്ധിയ്ക്ക് അനുസരിച്ച് വ്യാഖ്യാനിയ്ക്കുവാൻ തുടങ്ങി. താഴെ നല്കിയിരിയ്ക്കുന്ന കാർട്ടൂൺ ഈ സ്ഥിതിവിശേഷത്തെ പരിഹാസത്തോടെ വിശദീകരിയ്ക്കുന്നതായി കാണാം.
ബൈബിളിലെ പ്രമാണങ്ങൾ
ബൈബിളിലെ പ്രമാണങ്ങൾ എന്ന് ഗൂഗിളിൽ തേടിയാൽ ലഭിയ്ക്കുന്ന ഫലങ്ങൾ പത്ത് പ്രമാണങ്ങളെക്കുറിച്ചാണ്. ഈ പത്ത് പ്രമാണങ്ങൾ പത്ത് കല്പനകൾ (പുറപ്പാട് 20:1-17) എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ബൈബിളിലെ ദൈവം ഇസ്രായേൽ ജനവുമായി ഉണ്ടാക്കിയ ഉടമ്പടിയിലെ പത്ത് നിബന്ധനകളാണ് പ്രമാണങ്ങളായി അറിയപ്പെടുന്നത്. Quote “നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചാൽ ഞാൻ നിങ്ങളുടെ ദൈവവും നിങ്ങൾ എന്റെ ജനവുമായിരിക്കും.” Unquote (KCBC Bible page 68). ബൈബിളിലെ ദൈവം മോശയുമായാണ് ഈ ഉടമ്പടിയിൽ ഏർപ്പെട്ടത്. പത്തുനിബന്ധനകളിൽ (പത്ത് കല്പനകളിൽ)അടിമത്വവുമായി ബന്ധപ്പെട്ട നിബന്ധനകൾ മാത്രമെ ഇപ്പോൾ ഇവിടെ പരിഗണിയ്ക്കുന്നുള്ളൂ. അതിൽ ഒന്നാമത്തെ നിബന്ധന പുറപ്പാട് 20 : 02 മുതൽ 06-വരെയുള്ള വചനങ്ങളും, പത്താമത്തെ നിബന്ധന പുറപ്പാട് 20:17-ആം വചനവുമാണ്. ഉടമ്പടിയുടെ തുടക്കത്തിൽ തന്നെ, അതായത് ഒന്നാമത്തെ നിബന്ധനയിൽ ഈജിപ്തിൽ അടിമകളായി കഴിഞ്ഞിരുന്ന മോശയെയും കൂട്ടരെയും (ഇസ്രായേൽ ജനത്തിനെ) അടിമത്വത്തിൽ നിന്നും മോചിപ്പിച്ചത് താനാണെന്ന് ബൈബിൾ ദൈവം അവരെ ഓർമ്മിപ്പിയ്ക്കുന്നുണ്ട്. തന്റെ നിബന്ധനകൾ പാലിയ്ക്കാത്ത, തന്നിൽ വിശ്വസിയ്ക്കാത്ത ഇസ്രേയിലികൾ അല്ലാത്ത ജനവിഭാഗങ്ങളിൽ നിന്നുള്ളവരെ അടിമകളാക്കാം എന്ന് പത്തമാത്തെ നിബന്ധനയിലൂടെ ബൈബിൾ ദൈവം അനുവദിയ്ക്കുന്നുമുണ്ട്. കഴിഞ്ഞ ഭാഗത്തിൽ ഇതിനെക്കുറിച്ച് ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള ബൈബിൾ വചനങ്ങൾ നല്കി വിശദീകരിച്ചിരുന്നു. പത്തു പ്രമാണങ്ങൾ പുർണ്ണമായും ഇവിടെ നല്കിയിട്ടില്ല. അതിൽ പല പ്രമാണങ്ങളും യഥാർത്ഥ ഭാരതീയർക്ക്, അതായത് ബഹുദേവതാ വിശ്വാസികളും, വിഗ്രഹാരാധകരുമായ ഹിന്ദുക്കൾക്ക് ഒരിക്കലും ഇഷ്ടപ്പെടുകയില്ല. ഈ കല്പനകൾ പുറപ്പെടുവിച്ച അസഹിഷ്ണുവായ ബൈബിളിലെ ദൈവത്തെ അവജ്ഞയോടെയെ ഭാരതീയർക്ക് കാണുവാനാകയുള്ളൂ.
അടിമത്വം ബൈബിളിലെ മുഖ്യമായ ഒരു പ്രമാണമാണ്.
സാത്താന്റെ അടിമത്വത്തിൽ നിന്നും പുത്രനായ യേശുവിന്റെ ചോരയാകുന്ന മോചന ദ്രവം പിതാവ് നല്കി വിശ്വാസികളെ വീണ്ടെടുക്കുക(redeem), തുടർന്ന് ബൈബിളിലെ ദൈവത്തിന്റെ അടിമയാകുക, ബൈബിളിലെ ദൈവത്തിൽ വിശ്വസിയ്ക്കാത്തവരെ അടിമകളാക്കുക എന്നിങ്ങനെ അടിമത്വത്തെ സാധൂകരിയ്ക്കുകയും പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യുന്ന ആശയങ്ങൾ ബൈബിളിൽ കാണാം.
ഹിന്ദുക്കളുടെ പ്രമാണം(തത്ത്വചിന്തയുടെയും മതത്തിന്റെയും ഭാഗമായിട്ടുള്ളത്)
ഹിന്ദുമതത്തിന്റേതായ പ്രമാണത്തിന് താത്വികമായ ഒരു അടിത്തറയുണ്ട്. പ്രമാണം ചിത്തവൃത്തിയുടെ ഭാഗമാണ്. ചിത്തവൃത്തികൾ അഞ്ചുണ്ട്. അവ ഓരോന്നിനും രണ്ട് ഭാവങ്ങൾ ഉണ്ട്. ക്ലിഷ്ടവും അക്ലിഷ്ടവും (ക്ലിഷ്ടം = ക്ലേശം നല്കുന്ന). ക്ലിഷ്ടവൃത്തികളേയും അക്ലിഷ്ടവൃത്തികളേയും ചേർത്ത് പരിഗണിച്ചാൽ ചിത്തവൃത്തികളുടെ എണ്ണം പത്താകും (5 x 2 = 10). ക്ലിഷ്ടമായ ചിത്തവൃത്തികൾ ക്ലേശങ്ങൾ നല്കുന്നവയാണ്. അതിനാൽ ദോഷങ്ങൾ നല്കാത്ത അക്ലിഷ്ടങ്ങളായ ചിത്തവൃത്തികളെക്കൊണ്ട് ക്ലിഷ്ടവൃത്തികളെ അകറ്റി അന്ത്യത്തിൽ അവകളേയും (അക്ലിഷ്ടവൃത്തികളേയും) അകറ്റി നിശ്ശേഷവൃത്തിനിരോധം സാധിക്കുമ്പോൾ യോഗത്തിൽ സിദ്ധനായിത്തീരും. പ്രമാണം എന്നത് അഞ്ച് ചിത്തവൃത്തികളിൽ ഒരെണ്ണമാണ്. ഇതിനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പ്രത്യക്ഷം, അനുമാനം, ആഗമം എന്നിങ്ങിനെ. പ്രമാണത്തെയും അതിക്രമിച്ചാണ് യോഗസിദ്ധനായിത്തീരുന്നത്. അതായത് പ്രമാണത്തേയും ഉപേക്ഷിയ്ക്കണമെന്ന് സാരം. ചിത്തവൃത്തികളെ മനസ്സിലാക്കാനും സമീപിയ്ക്കാനും അതിക്രമിയ്ക്കാനുമുള്ള മാർഗ്ഗങ്ങളാണ് പാതഞ്ജല യോഗസൂത്രങ്ങളുടെ താല്പര്യം. ആദ്ധ്യാത്മിക മാർഗ്ഗത്തിൽ ഹിന്ദുക്കളുടെ പ്രമാണം ക്രിസ്ത്യാനികളുടെ പ്രമാണങ്ങളുമായി താരതമ്യം ചെയ്യുവാനേ സാധിക്കില്ല.
വ്യവസായാത്മികാ ബുദ്ധിഃ
ബൈബിൾ പലർ വിവിധ കാലഘട്ടങ്ങളിൽ എഴുതിയ കൊച്ചു കൊച്ചു പുസ്തകങ്ങളുടേയും ലഘുലേഖകളുടെയും (pamphlets) സമാഹാരമായതിനാൽ, തുന്നിച്ചേർത്ത ആ പുസ്തകത്തിലെ പ്രമാണങ്ങൾ തമ്മിൽ യോജിപ്പില്ലാതാവുകയും (inconsistent), അവയിൽ കുരുങ്ങി, ഭഗവദ് ഗീതയിൽ പറയുന്നതു പോലെ ‘വ്യവസായാത്മികാ ബുദ്ധിഃ’ (ഗീത 2:41) (നിശ്ചയാത്മികമായ ജ്ഞാനം) ക്രിസ്ത്യാനികൾക്ക് ലഭിയ്ക്കാതെ പോകുന്നു. ഭാരതീയ മത ഗ്രന്ഥങ്ങളിൽ ഈ ന്യൂനത ദർശിയ്ക്കാനാവില്ല. ഗ്രന്ഥങ്ങളിലെ ആശയങ്ങൾ തമ്മിൽ ഈഷൽഭേദങ്ങൾ ഉണ്ടെങ്കിലും അടിസ്ഥാനപരമായ ആശയങ്ങൾ ഒന്നു തന്നെയാണെന്ന് കാണാം. മൂലഗ്രന്ഥമായ വേദങ്ങളുടെ(അറിവുകൾ) ഉറവിടം (source) ഒന്നായിരുന്നെന്നും, അത് പകുക്കുക (divide) മാത്രമാണ് വ്യാസൻ ചെയ്തതെന്നും അദ്ദേഹത്തിന്റെ പേരിൽ നിന്നും മനസ്സിലാക്കാം.
പ്രമാണങ്ങൾ ഉൾപ്പെടുന്ന സർവ്വധർമ്മങ്ങളേയും ആത്യന്തികമായി പരിത്യജിയ്ക്കാനാണ് (ഗീത 18:66) ഭഗവാൻ കൃഷ്ണൻ ഉപദേശിയ്ക്കുന്നത്. ബൈബിൾ പുതിയനിയമത്തിൽ നല്കിയിരിക്കുന്നതുപോലെ, യേശുവിൽ വിശ്വസിയ്ക്കുന്ന എല്ലാവരേയും രക്ഷിച്ച് സ്വർഗ്ഗത്തിൽ കയറ്റും എന്ന ജനാധിപത്യപരമായ കപട വാഗ്ദാനങ്ങൾ ഗീതയുൾപ്പെടെയുള്ള ഒരു ഹിന്ദുമത ഗ്രന്ഥങ്ങളിലും കാണുവാൻ സാധിക്കില്ല. പ്രമാണങ്ങൾ ഉപേക്ഷിയ്ക്കണമെന്ന് എല്ലാവരെയും ഉദ്ദേശിച്ചല്ല ഭഗവാൻ കൃഷ്ണൻ അരുളിച്ചെയ്തത്. നിരന്തരമായ അഭ്യാസവൈരാഗ്യങ്ങൾ കൊണ്ട് മനോ-ബുദ്ധി-ഇന്ദ്രിയ ജയം നേടിയ വ്യക്തികളെ ഉദ്ദേശിച്ചാണ് ഭഗവാൻ ഇത് പറഞ്ഞിരിയ്ക്കുന്നത്. അങ്ങിനെയുള്ളവർ എല്ലാ നിയമങ്ങൾക്കും (ധർമ്മത്തിന്, പ്രമാണങ്ങൾക്കും) അതീതമാകും. ആയിരക്കണക്കിനു മനുഷ്യരിൽ (മനുഷ്യാണാം സഹസ്രേഷു -ഗീത 7.3) ഒരാളായിരിയ്ക്കും പരമപുരുഷാർത്ഥമായ മോക്ഷത്തിനു വേണ്ടി യത്നിയ്ക്കുന്നത്. അങ്ങിനെ യത്നിക്കുന്ന അനേകം സിദ്ധന്മാരിൽ ഒരാളായിരിയ്ക്കും (കശ്ചിത് – ഗീത 7.3) ധർമ്മങ്ങളെപ്പോലും അതിക്രമിയ്ക്കുവാനുള്ള സിദ്ധി കൈവരിയ്ക്കുന്നത്. ഇപ്രകാരമുള്ള മഹാത്മാക്കൾ വളരെ അപൂർവ്വമാണ് (സ മഹാത്മാ സുദുർലഭഃ) എന്ന് ഗീത 7.19ൽ ഭഗവാൻ എടുത്തുപറയുന്നുണ്ട്. പ്രമാണങ്ങൾ കെട്ടിപ്പിടിച്ചുകൊണ്ടിരിയ്ക്കുവാൻ ക്രിസ്തുമതം ശഠിയ്ക്കുമ്പോൾ, ആത്യന്തികമായി അവകൂടി ഉപേക്ഷിയ്ക്കേണ്ടതാണെന്നാണ് ഭാരതീയ ശാസ്ത്രഗ്രന്ഥങ്ങൾ ഉപദേശിയ്ക്കുന്നത്.
ഭാരതീയ ഗ്രന്ഥങ്ങളിലെ ഉള്ളടക്കം, എല്ലാറ്റിനും മീതെ, ഉയർന്ന തലത്തിലുള്ളവയാണ് (ആധുനിക മലയാളികൾ പറയുന്നതുപോലെ ‘വെറെ ലെവലാണ്’ ….). അവയെ ശ്രദ്ധയോടെ പഠിയ്ക്കേണ്ടത് ഹിന്ദുവെന്ന് സ്വയം അഭിമാനിയ്ക്കുന്നവരുടെ കടമയാണ്. മതപരിവർത്തനത്തിലൂടെ ഈ ആശയങ്ങൾ പേറുന്നവരുടെ എണ്ണം കുറച്ച്, ഹിന്ദുമതാശയങ്ങളെ ഭാരതത്തിന്റെ മണ്ണിൽ നിന്നും മായ്ച്ചുകളയാൻ ശ്രമിയ്ക്കുന്ന സെമറ്റിക്ക് മതവിശ്വാസികളെ ആശയപരമായി നേരിടുവാൻ ഓരോ ഹിന്ദുവും സ്വാദ്ധ്യായത്തിലൂടെ കഴിവ് സമ്പാദിയ്ക്കണം.
പാതഞ്ജലയോഗദർശനം
ഇവിടെ പാതഞ്ജലയോഗദർശനത്തിൽ നിന്നുള്ള ചില ശ്ലോകങ്ങൾ ഉദ്ധരിയ്ക്കുന്നു. പ്രഥമ പാദമായ സമാധിപാദത്തിൽ 51 ശ്ലോകങ്ങളും, രണ്ടാം പാദമായ സാധനാപാദത്തിൽ 55 ശ്ലോകങ്ങളും, മൂന്നാം പാദമായ വിഭൂതിപാദത്തിൽ 55 ശ്ലോകങ്ങളും, അവസാനത്തെ പാദമായ നാലാം പാദത്തിൽ 34 ശ്ലോകങ്ങളും, ഇങ്ങിനെ ആകെ 195 ശ്ലോകങ്ങളാണ് പാതഞ്ജലയോഗദർശനത്തിൽ ഉള്ളത്.
പ്രമാണം
പാതഞ്ജലയോഗദർശനത്തിൽ പ്രമാണത്തിനെക്കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഒന്നാം പാദമായ സമാധിപാദത്തിലെ, രണ്ടു മുതൽ ഏഴു വരെയുള്ള സൂത്രങ്ങളിൽ (ശ്ലോകങ്ങളിൽ) നിന്നും ശ്രദ്ധാലുവായ ഒരാൾക്ക് പ്രമാണം എന്തെന്നുള്ളതിനെക്കുറിച്ച് വ്യക്തത കൈവരും.
സൂത്രം-02: യോഗശ്ചിത്തവൃത്തിനിരോധഃ
യോഗമെന്നത് ചിത്തവൃത്തികളുടെ നിരോധമാകുന്നു. സാ:- അന്തഃകരണത്തിലെ നാനാമുഖങ്ങളായ ചിത്തവൃത്തികളെ അകറ്റുന്ന അഭ്യാസത്തിനാണ് യോഗമെന്ന് പേർ പറയുന്നത് .
അന്തഃകരണത്തിനും ചിത്തത്തിനും നിഘണ്ടുക്കളിൽ നല്കിയിരിയ്ക്കുന്ന അർത്ഥങ്ങൾ പരിശോധിയ്ക്കാം.
ശബ്ദതാരാവലി (ഭാഷാനിഘണ്ടു)
‘അന്തഃകരണ’ത്തിന് ശബ്ദതാരാവലി എന്ന മലയാളം നിഘണ്ടുവിൽ ‘മനസ്സ്’ എന്നു മാത്രമേ അർത്ഥം നല്കിയിട്ടുള്ളൂ. ഇത് കൂടാതെ ‘അന്തഃകരണചതുഷ്ടയം’ എന്നും ‘അന്തഃകരണവിഷയചതുഷ്ടയം’ എന്ന് രണ്ട് അനുബന്ധപദങ്ങൾ കൂടി അതിൽ നല്കിയിട്ടുണ്ട്. ‘അന്തഃകരണചതുഷ്ടയം’ എന്നാൽ മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം എന്നും, ‘അന്തഃകരണവിഷയചതുഷ്ടയം’ എന്നാൽ മനസ്സിനു സങ്കല്പം, ചിത്തത്തിന് അനുസന്ധാനം, ബുദ്ധിയ്ക്ക് നിശ്ചയം, അഹങ്കാരത്തിന് അഭിമാനം ഇങ്ങിനെ നാലെണ്ണമെന്നും(അന്തഃകരണ വിഷയങ്ങൾ) ശബ്ദതാരാവലിയിൽ അർത്ഥം നല്കിയിരിക്കുന്നതായി കാണാം.(പേജ് 118). ‘അനുസന്ധാനം’ എന്നാൽ കൂട്ടിച്ചേർക്കൽ, അന്വേഷണം, സജ്ജീകരിക്കൽ, ധ്യാനം എന്നീ നാല് അർത്ഥങ്ങളും, ‘അനുസന്ധിക്കുക’ എന്നതിന് കൂട്ടിച്ചേർക്കുക എന്ന അർത്ഥവും ശബ്ദതാരാവലിയിൽ നല്കിയിട്ടുണ്ട്. മുകളിൽ നല്കിയിരിയ്ക്കുന്ന എല്ലാ പദങ്ങളും ചേർത്ത് വച്ച് ചിന്തിച്ചാൽ, മനസ്സിന്റെ എല്ലാ തലങ്ങളെയും ഉൾപ്പെടുത്തി പ്രതിപാദിയ്ക്കുന്ന പദമാണ് അന്തഃകരണം എന്നും, ഇതിനെ യോഗശാസ്ത്രത്തിൽ ചിത്തമെന്നാണ് വിളിക്കുന്നത് എന്നും മനസ്സിലാക്കാം.
‘ചിത്തം‘ എന്നാൽ (1). മനസ്സ്, ബുദ്ധി (2).(വേദാന്തം) അഹങ്കാരം,ബുദ്ധി, മനസ്സ് ഇവ മൂന്നിനും ആധാരമായ കാരണം.(സാംഖ്യമതപ്രകാരം സത്ത്വരജസ്തമോഗുണങ്ങളുടെ വൃത്തി) എന്നിങ്ങനെയുള്ള അർത്ഥങ്ങൾ ശബ്ദതാരാവലിയിൽ നല്കിയിരിയ്ക്കുന്നതായി കാണാം.
ഭാരതീയ ദാർശനിക ശബ്ദകോശം
Quote: “അന്തഃകരണം = inner instrument of knowledge (page 401). വികാരവിചാരങ്ങളുടെ ആസ്ഥാനമെന്നു സങ്കല്പിയ്ക്കുന്ന അന്തരിന്ദ്രിയമാണ് അന്തഃകരണം. ഇതിനെ യോഗശാസ്ത്രത്തിൽ ചിത്തം എന്ന പദം കൊണ്ട് വ്യവഹരിയ്ക്കപ്പെടുന്നു. മനസ്സ്, ബുദ്ധി, അഹങ്കാരം എന്നിങ്ങനെ മൂന്നു വിധത്തിൽ അവസ്ഥാഭേദമനുസരിച്ച് അന്തഃകരണത്തെ സാംഖ്യന്മാർ വ്യവഹരിക്കുന്നു. വേദാന്തികളാകട്ടെ, മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം എന്നിങ്ങനെയും. സിദ്ധാന്തസംഗ്രഹം എന്ന ഗ്രന്ഥത്തിൽ ചൈതന്യം എന്നൊരു അവസ്ഥകൂടി അന്തഃകരണത്തിനു നൽകിക്കാണുന്നു. പ്രസ്തുത ഗ്രന്ഥത്തിലെ (സിദ്ധാന്തസംഗ്രഹം) വിശദീകരണമനുസരിച്ച്, വിവേകം, വൈരാഗ്യം, ജ്ഞാനം, പ്രശാന്തി, ക്ഷമ എന്നിവ ബുദ്ധിയുടെയും, മാനം, മമത, സുഖം,ദുഃഖം, മോഹം എന്നിവ അഹങ്കാരത്തിന്റെയും, സങ്കല്പം, വികല്പം, ജഡത, മൂർച്ഛ, മനനം എന്നിവ മനസ്സിന്റെയും, മതി,ധൃതി, സംസ്മൃതി, ഉത്കൃതി, സ്വീകൃതി എന്നിവ ചിത്തത്തിന്റെയും, വിമർശം, ഹർഷം, ധൈര്യം, ചിന്തനം, നിസ്പൃഹത എന്നിവ ചൈതന്യത്തിന്റെയും ധർമ്മങ്ങളാണ്.” Unquote .(pages 27-28, ഭാരതീയ ദാർശനിക ശബ്ദകോശം, സി പ്രസാദ്, മനോരമ ബുക്സ്,2022).
ഭാരതീയ ദാർശനിക ശബ്ദകോശത്തിലെ പേജ് 127-ൽ ചിത്തത്തെ ഇപ്രകാരം വിശദീകരിച്ചിരിയ്ക്കുന്നു. Quote “മനസ്സ്, ബുദ്ധി, അഹങ്കാരം എന്നിവ ചേർന്ന അന്തഃകരണത്തെ ഒന്നായി എടുത്തു യോഗശാസ്ത്രത്തിൽ ചിത്തം എന്നു പറയുന്നു. വേദാന്തികൾക്ക് ചിത്തം കൂടി ഉൾപ്പെട്ടതാണ് അന്തഃകരണം.
'മനോബുദ്ധ്യാഹങ്കാരശ്ചിത്തം കരണമാന്തരം സംശയോ നിശ്ചയോ ഗർവഃ സ്മരണം വിഷയാ ഇമേ'
(ശ്ലോകാർത്ഥം – വൃത്തിഭേദത്താൽ അന്തഃകരണം തന്നെ മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം എന്നു പലതായി അറിയപ്പെടുന്നു. സംശയം, നിശ്ചയം, ഗർവം, സ്മരണം ഇവയാണ് യഥാക്രമം അവയുടെ വിഷയങ്ങൾ). ഉദാഹരണത്തിന്, ഒരാൾ ആനയെ കാണുന്നു എന്നു സങ്കൽപ്പിക്കുക. ആനയുടെ രൂപം നേത്രാന്തരപടലത്തിൽ പ്രതിബിംബിച്ച് അതു നാഡികൾവഴി തലച്ചോറിലെത്തി ആന രൂപം കൊള്ളുന്നു. മുൻ അനുഭവം ചിത്തത്തിൽ അടയാളപ്പെടുത്തിയിട്ടുള്ള ആനയുടെ രൂപത്തെ ബുദ്ധി കണ്ടെത്തി അത് ആനയാണ് എന്നു നിശ്ചയിയ്ക്കുന്നു. തുടർന്ന് അഹങ്കാരത്തോടു ബന്ധിച്ച് ‘ഞാൻ ആനയെ കാണുന്നു’ എന്ന ബോധം ഉണ്ടാകുന്നു.
ചിത്തം എല്ലാ ജീവികളിലും ഏറ്റക്കുറവോടെ ഉണ്ടെങ്കിലും അതിന്റെ ബുദ്ധിരൂപമായ പരിണാമം മനുഷ്യരിലേയുള്ളൂ. മനുഷ്യൻ ഒഴികെയുള്ള ജീവികൾക്ക് ബുദ്ധിരൂപമായി പരിണമിക്കാൻ സാധിക്കാത്തതുകൊണ്ടു തന്നെ അവയ്ക്കു വർത്തമാനശരീരത്തിലുള്ള മുക്തി സാധ്യമല്ല.” Unquote
സൂത്രം-03: തദാ ദ്രഷ്ടു സ്വരൂപേ(അ)വസ്ഥാനം
(ദ്രഷ്ടാ = കാഴ്ചക്കാരൻ,ദർശിക്കുന്നവൻ,ആലോചിച്ചറിയാൻ ശേഷിയുള്ള ആൾ, മാനസികമായി കാണുന്നവൻ, സ്വരൂപം = സ്വന്തം രൂപം, സ്വഭാവം, പ്രകൃതി, സ്വരൂപജ്ഞാനം = ആത്മജ്ഞാനം, self-knowledge). സാ: – യോഗസാധനകൊണ്ട് എപ്പോൾ ചിത്തത്തിന്റെ വൃത്തികൾ നിശ്ശേഷം അകലുന്നുവോ, അപ്പോൾ ദ്രഷ്ടാവായ ജീവൻ തനിക്ക് ഉപാധിസംബന്ധം ഹേതുവായി സംഭവിച്ച മിത്ഥ്യാബോധത്തെ വിട്ടു പരമാർത്ഥമായ ആത്മഭാവത്തെ ബോധിക്കുകയും, അതായിത്തീരുകയും ചെയ്യുന്നു. സ്വസ്വരൂപാവസ്ഥിതിയാകുന്ന കൈവല്യത്തെ പ്രാപിക്കുന്നു എന്നർത്ഥം.
സൂത്രം-04: വൃത്തിസാരൂപ്യമിതരത്ര
സാ:- യോഗസാധനകൊണ്ടു ചിത്തവൃത്തികൾ നീങ്ങി അന്തഃകരണശുദ്ധി വരാതിരിക്കും കാലത്തോളം അപ്പഴപ്പോഴുള്ള മനോവൃത്തിയുടെ സ്വരൂപത്തിലാണ് ദ്രഷ്ടാവായ ജീവൻ വർത്തിക്കുന്നത്.
സൂത്രം-05: വൃത്തയഃ പഞ്ചതയ്യഃ ക്ലിഷ്ടാക്ലിഷ്ടാഃ
(അക്ലിഷ്ടാ = ക്ലേശിക്കാത്ത, ദോഷം ഭവിയ്ക്കാത്ത). സാ: – മുൻപറഞ്ഞ വൃത്തികൾ അഞ്ചാണ്. എന്നാൽ അവകൾക്ക് ക്ലിഷ്ടമെന്നും, അക്ലിഷ്ടമെന്നും ഒരു വകഭേദംകൂടി ഉണ്ടാകയാൽ, ആകെ പത്തായി. അവിദ്യാസംബന്ധം ഹേതുവായി യോഗസാധനയ്ക്കും, ആത്മസാക്ഷാൽക്കാരത്തിനും തടസ്ഥംചെയ്യുന്ന വൃത്തികൾ ക്ലിഷ്ടങ്ങൾ. ആദ്യത്തിൽ അക്ലിഷ്ടവൃത്തികളെക്കൊണ്ടു ക്ലിഷ്ടവൃത്തികളെ അകറ്റി, അന്ത്യത്തിൽ അവകളേയും അകറ്റി നിശ്ശേഷവൃത്തിനിരോധം സാധിക്കുമ്പോൾ യോഗത്തിൽ സിദ്ധനായിത്തീരുന്നു.
സൂത്രം-06: പ്രമാണവിപര്യയവികല്പനിദ്രാസ്മൃതയഃ
സാ: – 1. പ്രമാണം, 2. വിപര്യയം, 3. വികല്പം, 4. നിദ്രാ, 5. സ്മൃതി, ഇവയാകുന്നു മുൻപറയപ്പെട്ട അഞ്ചു വൃത്തികൾ. ഈ അഞ്ചു വൃത്തികളുടെയും സ്വരൂപങ്ങളെ ഉപരിസൂത്രങ്ങളെക്കൊണ്ടു (പിന്നീട് വരുന്ന സൂത്രങ്ങളെക്കൊണ്ട്) നിരൂപിക്കുന്നു.
സൂത്രം-07: പ്രത്യക്ഷാനുമാനാഗമാഃ പ്രമാണാനി
സാഃ -പ്രമാണവൃത്തി മൂന്നു തരത്തിലാകുന്നു. പ്രത്യക്ഷം, അനുമാനം, ആഗമം ഇങ്ങിനെ അവയെ വിവരിയ്ക്കാം.
Quote “മൂന്ന് പ്രമാണങ്ങളെ ശങ്കരാചാര്യർ നിർദ്ദേശിക്കുന്നു. പ്രത്യക്ഷം, അനുമാനം, ആഗമം എന്നിവയാണവ. യോഗദർശനവും ഈ മൂന്നു പ്രമാണങ്ങളെയെ അംഗീകരിക്കുന്നുള്ളൂ. ഇന്ദ്രിയങ്ങൾ മുഖേന നേടുന്ന ജ്ഞാനമാണ് പ്രത്യക്ഷ പ്രമാണം. യുക്തിയുടെ സഹായത്തോടെ നേടുന്നത് അനുമാന(അനുമിതി) പ്രമാണം എന്നു പറയുന്നു. അതീന്ദ്രിയവസ്തുക്കളുടെ ജ്ഞാനമാണ് ആഗമ പ്രമാണം”. Unquote .(page 251, ഭാരതീയ ദാർശനിക ശബ്ദകോശം, സി പ്രസാദ്, മനോരമ ബുക്സ്,2022).
പ്രമാണത്തിനെക്കുറിച്ച് ഇത്രയും കുറിച്ചതിന് ഒരു കാരണം, ബൈബിൾ വായിയ്ക്കുന്ന മലയാളിയായ വിശ്വാസിയുടെ ബുദ്ധി ചുരുങ്ങിപ്പോകുമെന്ന അപകടത്തെക്കുറിച്ച് സൂചിപ്പിയ്ക്കാനാണ്. ഹിന്ദുക്കളിൽ ഈ വക കാര്യങ്ങളിൽ താല്പര്യം ജനിപ്പിയ്ക്കുക എന്ന മറ്റൊരു ഉദ്ദേശ്യവും ഇവിടെ ഉണ്ട്.
Jesus the Redeemer – Mankind Enslaved by Satan
കേരളത്തിലും റെഡീമർ ചർച്ചുകൾ കാണാം. എന്താണ് റെഡീമർ എന്ന ഇംഗ്ലീഷ് പദം കൊണ്ട് ഇവിടെ ഉദ്ദേശിയ്ക്കുന്നത് ?? “Redemption” എന്ന ഇംഗ്ലീഷ് പദം ബൈബിളിൽ ഉപയോഗിച്ചിട്ടുണ്ട്. എന്താണ് ആ പദത്തിന്റെ ശരിയായ അർത്ഥം ? ലാറ്റിൻ ഭാഷയിലുള്ള redemptio എന്ന മൂല പദമാണ് redemption എന്ന ഇംഗ്ലീഷ് പദത്തിന് ആധാരം. ലാറ്റിൻ ഭാഷയിലുള്ള redemptio-യ്ക്ക് തത്തുല്യമായ ഗ്രീക്ക് പദം apolutrosis എന്നതാണ്. ഇതിന്റെ അർത്ഥം മോചനദ്രവ്യം നല്കി അടിമയെയോ, തടവിലാക്കപ്പെട്ടവനെയോ വീണ്ടെടുക്കുക എന്നതാണ്.
സാത്താൻ (പിശാച്) : പാപത്തിന്റെ ആൾരൂപം
പൗലോസ് (Paul) പറയുന്നത്, യഹൂദരും ഗ്രീക്കുകാരും ഉൾപ്പെടുന്ന മനുഷ്യകുലം ആകമാനം പാപത്തിന് കീഴ്പ്പെട്ടിരിക്കുന്നു എന്നാണ് (“under the Power of Sin”)(റോമാ 3:9). എല്ലാവരും പാപികളാണ് എന്നാണ് പൗലോസ് പറയുന്നത് (KCBC ബൈബിൾ,പുതിയ നിയമം പേജ് 225, ‘എല്ലാവരും പാപികൾ’). പാപം ചെയ്യിയ്ക്കുന്നത് സാത്താനാകയാൽ, ബൈബിളിൽ പാപത്തിന്റെ ആൾരൂപം സാത്താനാണ്. അപ്പോൾ പാപത്തിലൂടെ സാത്താൻ മനുഷ്യകുലത്തെ അടിമകളാക്കി വച്ചിരിയ്ക്കുകയാണ്. പിതാവ്, യേശുവാകുന്ന പുത്രന്റെ രക്തം മോചന ദ്രവ്യമായി സാത്താന് കൊടുക്കുന്നതിലൂടെ, യേശുവിൽ വിശ്വസമുള്ളവർ മാത്രം പാപമോചിതരാകും. (ജൂതന്മാർ അവരുടെ മതപരമായ നിയമങ്ങൾ കടുകിട തെറ്റാതെ അനുഷ്ഠിച്ച് അതിൻപ്രകാരം നല്ല പ്രവൃത്തികൾ ചെയ്തതുകൊണ്ട് മാത്രം പാപമോചിതരാകുകയില്ല. യേശുവിൽ വിശ്വസം ഉണ്ടെങ്കിലെ പാപമോചിതരാകുകയുള്ളൂ. ഗ്രീക്കുകാരും മറ്റുള്ളവരും ജൂതന്മാരുടെ മതപരമായ നിയമങ്ങൾ അനുഷ്ഠിയ്ക്കുന്നില്ലെങ്കിൽ കൂടിയും, അവരും നല്ല പ്രവൃത്തികൾ ചെയ്താൽ മാത്രം പോരാ, യേശുവിൽ വിശ്വസിച്ചെങ്കിലെ അവർക്കും പാപമോചനം ലഭിയ്ക്കുകയുള്ളൂ. (KCBC Bible, പുതിയ നിയമം പേജ് 226, ‘നീതികരണം വിശ്വാസത്തിലൂടെ’ )). ജനങ്ങളെ സാത്താന്റെ അടിമയാക്കുവാൻ വിട്ടുകൊടുക്കുന്ന ഒരു ദൈവത്തിനെക്കുറിച്ച് സങ്കല്പിച്ചു നോക്കിക്കേ !! അതാണ് ബൈബിളിലെ ദൈവം !!!
യേശുവിന്റെ മരണമാകുന്ന മോചനദ്രവ്യം (ransom)
യേശുവിന്റെ രക്തമാകുന്ന(മരണമാകുന്ന) മോചനദ്രവ്യ സിദ്ധാന്തത്തിന് ആദ്യം ഊന്നൽ കൊടുത്തത് ആദ്യത്തെ പള്ളി പിതാക്കന്മാരിൽ (early church fathers) ഒരാളായ ബിഷപ്പ് ഐറിനേയസെന്ന് (Irenaeus) കരുതപ്പെടുന്നു. (താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ട് ശ്രദ്ധിക്കുക). പിന്നീട് Origen, Gregory of Nyssa, Ambrose, Augustine മുതലായ പള്ളി പിതാക്കന്മാർ ഈ സിദ്ധാന്തം ഏറ്റുപിടിച്ചു.ഇവിടെ ഒരു ചോദ്യം ഉയരുന്നു. സാത്താൻ യേശുവിന്റെ മരണത്തിനു പകരമായി തന്റെ അടിമകളായ മനുഷ്യകുലത്തെ എന്തിന് മോചിപ്പിയ്ക്കണം !? ഇതിന്റെ ഉത്തരം വിചിത്രമാണ് !!! അത് Gregory of Nyssa നല്കിയിട്ടുണ്ട്. യേശുവിനെ പാപം തീണ്ടിയിരുന്നില്ല. അതിനാൽ അദ്ദേഹം മരിയ്ക്കാൻ അർഹനായിരുന്നില്ല. പാപം ചെയ്തവരെ മാത്രമെ സാത്താന് അടിമയാക്കുവാൻ പറ്റുകയുള്ളൂ. പാപങ്ങളിലൂടെയാണ് മരണം സംഭവിയ്ക്കുന്നതും. ദൈവപുത്രനാണോ എന്നറിയുവാൻ രണ്ട് പരീക്ഷകൾക്ക് പിശാച് യേശുവിനെ മരുഭൂമിയിൽ വച്ച് വിധേയനാക്കിയെങ്കിലും(മത്തായി 4:1-7), യേശു സാത്താന്റെ ആ പരീക്ഷകൾക്ക് വിധേയനാകാൻ തയ്യാറായില്ല. ഇതിലൂടെ യേശു താൻ ആരെന്നുള്ള തന്റെ identity മറച്ചുവച്ച് സാത്താനെ കബളിപ്പിയ്ക്കുകയാണ് ചെയ്തത്. അങ്ങിനെ യേശു യാതൊരു കളങ്കവുമില്ലാത്ത(പാപങ്ങളുമില്ലാത്ത) ദൈവപുത്രനാണെന്ന് മനസ്സിലാക്കുവാൻ സാത്താന് കഴിയാതെ പോയി. പിന്നീട് യേശുവിന്റെ മരണം കരസ്ഥമാക്കുവാൻ സാത്താന് സാധിച്ചു. സാത്താന് അങ്ങിനെ വലിയ ഒരു തെറ്റ് പറ്റി. പാപം ചെയ്യാത്ത ഒരുവന്റെ (യേശു) മരണത്തിന് താൻ കാരണക്കാരനായതിനാൽ, ഈ മരണം പിതാവായ ദൈവം നല്കിയ മോചനദ്രവ്യമായി കണക്കാക്കി സാത്താൻ യേശുവിൽ വിശ്വസിയ്ക്കുന്ന മനുഷ്യരെ മോചിപ്പിക്കുകയാണ് ചെയ്തത്. ഹ! എന്തൊരു വിശദീകരണം !!?? എന്തൊരു ദൈവമാണ് ബൈബിളിലേത് !!?? ഇതെല്ലാം വിശ്വസിയ്ക്കുന്ന വിശ്വാസികളെ പറഞ്ഞാൽ മതി !!!
അഗസ്റ്റിൻ (St. Augustine)
Gregory of Nyssa-യുടെ സമകാലികനായിരുന്നു അഗസ്റ്റിൻ. ഒരുപക്ഷെ ഗ്രിഗറിയുടെ മോചനദ്രവ്യ സിദ്ധാന്തത്തിനെക്കുറിച്ച് അഗസ്റ്റിൻ അറിഞ്ഞിട്ടുണ്ടാവണം. ദൈവമാകുന്ന പിതാവിൽ നിന്നും മോചനദ്രവ്യം സ്വീകരിച്ച സാത്താന് ഒന്നും സംഭവിയ്ക്കുന്നില്ല. മോചനദ്രവ്യം (അത് രക്തമോ മരണമോ ആണെങ്കിൽ പോലും) സാത്താൻ തന്റെ ലാഭമായി കണക്കാക്കും. ഇതിൽ അനിഷ്ടം തോന്നിയ അഗസ്റ്റിൻ ചില്ലറ ഭേദത്തോടെ തന്റെ പ്രമാണം മുമ്പോട്ട് വച്ചു. മോചനദ്രവ്യം പിതാവായ ദൈവത്തിൽ നിന്ന് സ്വീകരിച്ചതുകൊണ്ട് സാത്താന് കൂടുതൽ ലാഭമല്ല ഉണ്ടായത്, മറിച്ച് ഈ സ്വീകരണം സാത്താനെ വരിഞ്ഞുമുറുക്കി. സാത്താൻ വരിഞ്ഞുമുറക്കപ്പെട്ടപ്പോൾ, യേശുവാകുന്ന ദൈവപുത്രനിൽ വിശ്വസിയ്ക്കുന്നവരെ ബന്ധിച്ച അയാളുടെ(സാത്താന്റെ) കെട്ടുകൾ അയഞ്ഞുപോയി. അങ്ങിനെ വിശ്വാസികൾ സാത്താന്റെ അടിമത്വത്തിൽ നിന്ന് സ്വതന്ത്രരായി. ഇതാണ് അഗസ്റ്റിൻ മുമ്പോട്ടു വച്ച തിരുത്തപ്പെട്ട മോചനദ്രവ്യ സിദ്ധാന്തം.(സ്ക്രീൻഷോട്ട് ശ്രദ്ധിയ്ക്കുക!). ക്രിസ്ത്യൻ മതത്തിന്റെ ഭാഗമായ ഇത്തരം മൂഢാശയങ്ങൾ ഭാരതത്തിന്റെ മണ്ണിൽ പ്രചരിപ്പിയ്ക്കുന്നത് തടയുവാൻ ഹിന്ദുക്കൾ കട്ടായം ശ്രമിയ്ക്കണം.
ഹിന്ദുമതാശയങ്ങൾക്കുള്ള ഋജുത്വമോ, യുക്തിയോ, ഗാംഭീര്യമോ, സൗന്ദര്യമോ, ബൗദ്ധിക ഉന്നതിയോ ക്രിസ്തുമതമുൾപ്പടെയുള്ള സെമറ്റിക്ക് മതാശയങ്ങൾക്കില്ല എന്നതിനാൽ, ഭാരതത്തെ ഇസ്ലാമികവൽക്കരിക്കാനോ, ക്രിസ്തീയവൽക്കരിക്കാനോ ഉള്ള ശ്രമങ്ങളെ ചെറുത്ത് തോല്പിയ്ക്കേണ്ടത് ഓരോ ഹിന്ദുവിന്റെയും കടമയാണ്.
ബൈബിളും അടിമവ്യാപാരവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച കൂടുതൽ തെളിവുകൾ അടുത്ത ഭാഗത്ത് നല്കുന്നതാണ്.
…. തുടരും
Readers may give their feedback / comments in the comment-box below
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 82. മഹാഭാരതയുദ്ധം : കാരണങ്ങളും ഫലങ്ങളും
- 81. രോഗികളുടെയും ആശുപത്രികളുടെയും വർദ്ധനയെക്കുറിച്ച് സ്വാമി നിർമ്മലാനന്ദഗിരിയുടെ പ്രതികരണം….
- 80. നായന്മാരുടെ മതാന്ധത : ഭാഗം 2 – മന്നം
Unique Visitors : 24,208
Total Page Views : 37,738