കർഷകത്തൊഴിലാളികൾക്കും നാട്ടുനീചന്മാർക്കും സ്വയം ഭരണ സ്വാതന്ത്ര്യം അനുവദിയ്ക്കപ്പെട്ടിരുന്നില്ല എന്നാണ് പത്തൊൻപതാം നൂറ്റാണ്ടിന്റെ (1800s) ഒടുവിൽ തയ്യാറാക്കപ്പെട്ട Malabar Land Tenures-ൽ (2 Vols) എന്ന റിപ്പോർട്ടിൽ വില്യം ലോഗൻ രേഖപ്പെടുത്തിയത്. ഇത് തീർത്തും വാസ്തവവിരുദ്ധമാണ്. ലോഗന് ഇക്കാര്യത്തിൽ തീർച്ചയായും തെറ്റ് പറ്റിയിട്ടുണ്ട്. കേരള സാമൂഹ്യ ചരിത്രത്തെക്കുറിച്ചുള്ള ലോഗന്റെ നിർണ്ണയങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ കഴിഞ്ഞ ഭാഗത്തിൽ വിശദമായി നല്കിയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടിൽ ഈസ്റ്റ് ഇന്ത്യ കമ്പനി വിലയ്ക്കുവാങ്ങിയ ഒരു റിപ്പോർട്ടിൽ കർഷകത്തൊഴിലാളികൾക്കും, എന്തിന് നാട്ടുനീചന്മാർക്കു പോലും സ്വയം ഭരണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അടിമകൾ എന്ന് ലോഗൻ വിവക്ഷിയ്ക്കുന്ന കർഷകത്തൊഴിലാളികളെക്കാളും (agrestic slaves) കീഴെയുള്ള outcastes-കൾക്കു, അതായത് നാട്ടുനീചന്മാർക്കു പോലും സ്വയം-ഭരണ സ്വാതന്ത്ര്യമുണ്ടായിരുന്നു എന്നാണ് ആ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും പിന്നാക്ക ജാതികൾക്ക് (ഉദാ: പുലയർ (ചെറുമർ)) സ്വയം-ഭരണ സ്വാതന്ത്ര്യം ഇല്ലായിരുന്നു എന്ന് ലോഗൻ പറഞ്ഞതിനെ ഖണ്ഡിയ്ക്കുന്ന വിവരങ്ങൾ ലോഗന്റേതിനേക്കാൾ പഴക്കമുള്ള ആ റിപ്പോർട്ടിൽ കാണാം. വില്യം ലോഗൻ ഇന്ത്യയിൽ കാലു കുത്തുന്നതിനും(1862) വളരെ മുമ്പെ തയ്യാറാക്കപ്പെട്ട ആ റിപ്പോർട്ടിലെ (ഇത് ആദ്യം തയ്യാറാക്കിയത് 1806-ലാണ്, അതും ഫ്രഞ്ച് ഭാഷയിൽ) പ്രസക്തമായ വിവരങ്ങളെക്കുറിച്ച് (ജാതികളുടെ സ്വയം ഭരണം) വരുന്നതിലേയ്ക്ക് മുൻപ് ലോഗൻ രേഖപ്പെടുത്തിയ ചില വിവരങ്ങളെക്കുറിച്ച് സന്ദർഭവശാൽ പ്രതിപാദിയ്ക്കേണ്ടുന്നതുണ്ട്.
ലോഗനും പാതിരി അബേ ഡുബോയുടെ റിപ്പോർട്ടും
തെക്കെ ഇന്ത്യൻ ഹിന്ദു സമൂഹത്തെക്കുറിച്ച് വിവരിയ്ക്കുന്ന റിപ്പോർട്ടുകളാണ് ഫ്രഞ്ച് കത്തോലിക്കാ ജസ്യൂട്ട് പാതിരി അബേ ഡുബോയുടെ “Hindu Customs Manners and Ceremonies” എന്ന പുസ്തകത്തിൽ ഉള്ളത്. ഇതിൽ അദ്ദേഹം പുലയന്മാർക്കും കീഴെ ഉള്ള നാട്ടുനീചന്മാരുടെ സ്വയം ഭരണ സ്വാതന്ത്ര്യത്തെക്കുറിച്ച് വിശദമാക്കുന്നുണ്ട്. അബേയുടെ പുസ്തകത്തെക്കുറിച്ച് ലോഗന്റെ വിഖ്യാത ഗ്രന്ഥമായ Malabar Manual-ലിൽ ഒരേ ഒരു പ്രാവശ്യം മാത്രമേ പരാമർശമുള്ളൂ. അത് നമ്പൂതിരി ബ്രാഹ്മണന്മാരുമായി ബന്ധപ്പെട്ടാണ്. അബേയുടെ പുസ്തകത്തിൽ ഉള്ള ജാതികളുടെ സ്വയം-ഭരണ സ്വാതന്ത്രം ഉൾപ്പടെയുള്ള നിരവധി വിഷയങ്ങളെ പരിഗണിയ്ക്കാതെ ബ്രാഹ്മണ നമ്പൂതിരിമാരെ ഇകഴ്ത്തിക്കാണിയ്ക്കാൻ മാത്രം പോന്ന ഒരേ ഒരു വിവരം മാത്രമാണ് ലോഗൻ അബേയുടെ റിപ്പോർട്ടിൽ നിന്നും സ്വീകരിച്ചത്. താഴെ നല്കിയിരിയ്ക്കുന്ന ഈ വിഷയത്തെക്കുറിച്ചുള്ള സ്ക്രീൻഷോട്ടുകൾ ശ്രദ്ധിയ്ക്കുക.
മാതൃഭൂമി ബുക്സിന്റെ തർജ്ജുമ
കമ്മ്യൂണിസ്റ്റുകാരനായ ടി വി കൃഷ്ണൻ മലയാളത്തിലേയ്ക്ക് പരിഭാഷ ചെയ്ത് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച മലബാർ മാന്വലിൽ, മുകളിലെ സ്ക്രീൻഷോട്ടിൽ നല്കിയിട്ടുള്ള (ഇംഗ്ലീഷ് പതിപ്പിൽ നിന്നുള്ളത്) വില്യം ലോഗന്റെ നമ്പൂതിരിമാരെക്കുറിച്ചുള്ള പ്രസ്താവന ഇല്ല എന്ന് കാണാം. മാതൃഭൂമി ബുക്സിന്റെ മലബാർ മാന്വൽ പേജുകൾ 106-ഉം 107-ഉം പരിശോധിച്ചാൽ ഈ കാര്യം വ്യക്തമാകും. എന്തുകൊണ്ടാണ് ഈ ഭാഗം തർജ്ജമാകാരൻ വിട്ടുകളഞ്ഞതെന്നത് ചിന്തനീയമാണ് !!!
പാതിരി അബേഡുബോയിയുടെ റിപ്പോർട്ടുകളുടെ വിവിധ പതിപ്പുകൾ || പത്തു വർഷങ്ങൾ കഴിഞ്ഞ്, 1897-ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ വിവരങ്ങൾ 1887-ൽ പ്രസിദ്ധീകരിച്ചതിൽ എങ്ങിനെ വന്നു !!??
നാട്ടുനടപ്പുകളെ സംബന്ധിയ്ക്കുന്ന അബേയുടെ റിപ്പോർട്ടിൽ നിന്നും മലബാർ മാന്വലിൽ ലോഗൻ, നമ്പൂതിരിമാരുടെ ഇടയിൽ ഉണ്ടായിരുന്ന ഒരു നാട്ടുനടപ്പിനെക്കുറിച്ച് (ആചാരം) മാത്രമാണ് ഉദ്ധരിച്ചത്. നമ്പൂതിരിമാരെക്കുറിച്ച് മോശമായി പ്രതിപാദിച്ച അതേ ഖണ്ഡികയിൽത്തന്നെ നായർ സ്ത്രീകളുടെ ബഹുഭർതൃത്ത്വത്തെക്കുറിച്ചും പാതിരി ഡുബോയ് രേഖപ്പെടുത്തിയിരുന്നു. പക്ഷെ നായർ സ്ത്രീകളെക്കുറിച്ചുള്ള പാതിരിയുടെ നിരീക്ഷണം ലോഗൻ അവഗണിയ്ക്കുകയാണുണ്ടായത്. കൂടാതെ നായർ സ്ത്രീകൾ സദാചാരിണികൾ ആണെന്ന് ലോഗൻ വിശദമാക്കുകയും ചെയ്തു. മലബാർ മാന്വൽ പ്രസിദ്ധീകരിച്ച് പത്ത് വർഷങ്ങൾക്കു ശേഷമാണ് ഡുബോയിയുടെ Hindu Manners, Customs and Ceremonies-ന്റെ പരിഷ്ക്കരിച്ച പതിപ്പ് Henry K Beauchamp പ്രസിദ്ധീകരിച്ചത്. ഡുബോയിയുടെ പരിഷ്ക്കരിച്ച പതിപ്പിൽ മാത്രം അടങ്ങിയ നമ്പൂതിരിമാരെ സംബന്ധിച്ച വിവരങ്ങൾ, പരിഷ്ക്കരിച്ച പതിപ്പ് ഇറങ്ങുന്നതിന് പത്തുവർഷം മുമ്പേ ലോഗന്റെ ശ്രദ്ധയിൽ എങ്ങിനെ വന്നു എന്നത് ദുരൂഹമാണ് !! കാരണം മലബാർ മാന്വൽ പ്രസിദ്ധികരിച്ചത് 1887-ലും, അബേ ഡുബോയിയുടെ പരിഷ്ക്കരിച്ച പതിപ്പ് പ്രസിദ്ധീകരിച്ചത് 1897-ലും ആണ് !! ഈ ദുരൂഹത വ്യക്തമാക്കുവാൻ അബേ ഡുബോയുടെ റിപ്പോർട്ടുകളുടെ വിവിധ ഇംഗ്ലീഷ് പതിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെ നല്കുന്നു.
തന്റെ ഫ്രഞ്ച് ഭാഷയിലുള്ള കൈയ്യെഴുത്ത് പ്രതി ഇദംപ്രഥമമായി പൂർത്തികരിച്ച്, കമ്പനി ഉദ്യോഗസ്ഥനായ Major Wilks-ന് പാതിരി കൈമാറിയത് 1806-ലാണ്. ഈ ആദ്യ കൈയ്യെഴുത്ത് പ്രതി ഇംഗ്ലീഷിലേയ്ക്ക് തർജ്ജുമ ചെയ്യപ്പെടുകയും, 1817-ൽ ലണ്ടനിൽ വച്ച് പ്രസിദ്ധീകരിയ്ക്കുകയും ചെയ്തു. ഈ ആദ്യ പതിപ്പ് ബ്രിട്ടീഷുകാരടെ ഇടയിൽ പ്രചാരം നേടുകയുണ്ടായി. (ഇതിന്റ വിവിധ പതിപ്പുകളുടെ കവർ പേജുകളുടെ സ്ക്രീൻഷോട്ടുകൾ താഴെ നല്കിയിട്ടുണ്ട്.). ഈ ആദ്യ പതിപ്പ് Rev.G.U Pope annotate-ചെയ്ത് (കുറിപ്പുകളോടെ) Higginbotham and Co., മൂലം മദ്രാസിൽ(ഇന്ത്യയിൽ) പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെക്കുറിച്ച് കഴിഞ്ഞ ഭാഗത്തിൽ പരാമർശിച്ചിട്ടുണ്ട്. January 15, 1823-ൽ പാതിരി ഡുബോയി ഇന്ത്യ വിടുന്നതിന് മുമ്പായി കൈയ്യെഴുത്ത് പ്രതിയിൽ തിരുത്തലുകൾ വരുത്തി, കൂടുതൽ വിവരങ്ങൾ ചേർത്ത് പരിഷ്ക്കരിക്കുകയുണ്ടായി. ഈ പരിഷ്ക്കരിച്ച കൈയ്യെഴുത്ത് പ്രതി Henry K Beauchamp മദ്രാസിൽ വച്ച് തർജ്ജമ ചെയ്യതാണ്, Oxford Clarendon Press 1897-ൽ പ്രസിദ്ധീകരിച്ചത്. ഈ എഡിഷനിലാണ് നമ്പൂതിരിമാരെക്കുറിച്ചുള്ള മോശമായ പരാമർശം ഉള്ളത്.
നായർ സ്ത്രീകളെക്കുറിച്ചും നമ്പൂതിരിമാരെക്കുറിച്ചും ഉള്ള അബേയുടെ പരാമർശങ്ങൾ
1817-ൽ ഇദംപ്രഥമമായി പ്രസിദ്ധീകരിയ്ക്കപ്പെട്ട അബേ ഡുബോയിയുടെ റിപ്പോർട്ടിൽ നായർ സ്ത്രീകളെക്കുറിച്ച് മാത്രമെ മോശമായി പരാമർശിച്ചിരുന്നുള്ളൂ. പിന്നീട് ഏകദേശം പതിനഞ്ച് വർഷങ്ങൾക്കു ശേഷം അബേ റിപ്പോർട്ട് വിപുലീകരിച്ച് പരിഷ്ക്കരിച്ചിരുന്നു. ഇതിന്റെ പരിഭാഷയാണ് Henry K Beauchamp നിർവഹിച്ചത്. പരിഷ്ക്കരിച്ച ഈ റിപ്പോർട്ടിൽ നായർ സമുദായം വസിയ്ക്കുന്ന പ്രദേശത്തെക്കുറിച്ചുള്ള തിരുത്തലും, പുതുതായി നമ്പൂതിരിമാരെക്കുറിച്ചുള്ള വിവരങ്ങളും ചേർത്തതായി കാണാം. (ഈ രണ്ടു പതിപ്പുകളിൽ നിന്നും ഈ വിഷയത്തെ സംബന്ധിയ്ക്കുന്ന സ്ക്രീൻ ഷോട്ടുകൾ താരതമ്യത്തിനായി നല്കിയിട്ടുണ്ട്.) പക്ഷെ തർജ്ജമാകാരൻ എന്നതിനും പുറമെ ഗ്രന്ഥപരിശോധകനായും (editor) കൂടി വർത്തിച്ച Henry K Beauchamp, തന്റെ തർജ്ജമയുടെ ആദ്യ പതിപ്പിൽ തന്നെ (1897) നായർ സ്ത്രീകളെക്കുറിച്ചുണ്ടായിരുന്ന അബേയുടെ തെറ്റിദ്ധാരണ തിരുത്തും വിധം, അടിക്കുറിപ്പ് നല്കിയതായി കാണാം. (സ്ക്രീൻഷോട്ട് ശ്രദ്ധിയ്ക്കക).
പിന്നാക്ക ജാതികളും ശശിതരൂരും
നായർ സ്ത്രീകളെക്കുറിച്ച് അപഖ്യാതി പരത്തുന്ന പിന്നാക്ക ജാതികളിലെയും ന്യൂനപക്ഷങ്ങളിലെയും ചില അംഗങ്ങളും, The Great Indian Novel എഴുതിയ, തിരുവനന്തപുരം Lok Sabha മണ്ഡലത്തിൽ നിന്നുള്ള നായർ സമുദായത്തിൽ പിറന്ന കോൺഗ്രസ്സ് MP ശശിതരൂരും ഇതെല്ലാം ശ്രദ്ധയോടെ വായിച്ചിരുന്നെങ്കിൽ, അവരുടെയുള്ളിൽ നായർസ്ത്രീകളെക്കുറിച്ചുള്ള വിവരക്കേടിന്റെ വിത്തുകൾ പാകി മുളപ്പിച്ചത് ആരെല്ലാം ചേർന്നായിരുന്നെന്ന് സ്വയം മനസ്സിലാക്കാനായേനേം !!!! പിന്നാക്ക ജാതി സമുദായാംഗങ്ങളുടെ കാര്യം പോകട്ടെ !!! പരന്ന വായനയുള്ള, വിവരമുണ്ടെന്ന് കരുതപ്പെടുന്ന തരൂർ, നായർ സ്ത്രീകൾ സാദാചാരിണികളായിരുന്നു എന്ന് 1887-ൽ പ്രസിദ്ധീകരിയ്ക്കപ്പെട്ട വില്യം ലോഗന്റെ മലബാർ മാന്വൽ, നോവൽ രചനയ്ക്ക് മുമ്പും പിമ്പും വായിച്ചിട്ടില്ല !!! വായിച്ചിരുന്നെങ്കിൽ തനിയ്ക്ക് തെറ്റ് പറ്റിയെന്ന് പറഞ്ഞേനേം ! ഇതിനേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്ത ഭാഗത്ത് നല്കുന്നതാണ്.
നമ്പൂതിരിമാരക്കുറിച്ചുള്ള അപഖ്യാതി തിരുത്തിയ മൂന്നാം പതിപ്പ്.
നമ്പൂതിരിമാരെ അപകീർത്തിപ്പെടുത്തുന്ന വിവരണത്തെ പുനഃപരിശോധിച്ച് അത് വാസ്തവ വിരുദ്ധമാണെന്ന് പ്രഖ്യാപിയ്ക്കാൻ തർജ്ജമാകാരനും ഗ്രന്ഥപരിശോധകനുമായ Henry K Beauchamp പിന്നെയും വൈകി. 1906-ൽ മൂന്നാം പതിപ്പ് ഇറക്കുന്നതുവരെ നമ്പൂതിരിമാരെ കരിതേച്ചു കാണിച്ചിരുന്ന വിവരണത്തിൽ തിരുത്തലുകൾ ചെയ്തതുമില്ല. താഴെ നല്കിയിരിയ്ക്കുന്ന Beauchamp-ന്റെ 1897-ൽ ഇറക്കിയ ഒന്നാം പതിപ്പിൽ നിന്നുള്ള സ്ക്രീൻഷോട്ടും, 1906-പതിപ്പിന്റെ, 2001 reprint-ൽ നിന്നുള്ള സ്ക്രീൻഷോട്ടും താരതമ്യത്തിനായി നല്കുന്നു.
വിദേശികളായ ക്രിസ്ത്യാനികളുടെ ബ്രാഹ്മണവിദ്വേഷം
ഭരണാധികാരികളായ തങ്ങളേക്കാളും ബഹുമാനവും പരിഗണനയും നാട്ടുകാരിൽ നിന്ന് ബ്രാഹ്മണന്മാർക്ക്, പ്രത്യേകിച്ച് നമ്പൂതിരിമാർക്ക് ലഭിച്ചിരുന്നത് ക്രിസ്ത്യാനികളായ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാർക്ക് ദഹിച്ചിരുന്നില്ല. ഇതിനും പുറമെ തത്ത്വചിന്താപരമായും, മനഃശാസ്ത്രപരമായും, ശാസ്ത്രപരമായും, സാഹിത്യപരമായും, കലാപരമായും, മറ്റ് അറിവുകളുടെ സമ്മേളനങ്ങളാലും തങ്ങളുടെ മതത്തെ അപേക്ഷിച്ച് ഏറ്റവും ഔന്ന്യത്യത്തിലുള്ള ഹിന്ദുമതത്തിന്റെ താക്കോൽ ബ്രാഹ്മണരുടെ പക്കൽ ആണെന്ന ചിന്ത ക്രിസ്ത്യൻ മിഷനറിമാരെയും ക്രിസ്ത്യാനികളായ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെയും ചൊടിപ്പിച്ചിരുന്നു. അതിനാൽ തങ്ങളുടെ രചനകളിൽ ബ്രാഹ്മണന്മാരെ കഴിവതും കരിതേച്ചു കാണിയ്ക്കുവാൻ ക്രിസ്ത്യൻ മിഷനറിമാരും ക്രിസ്ത്യൻ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരും ശ്രദ്ധിച്ചിരുന്നു.
ലോഗന്റെ മലബാർ മാന്വലിന്റേയും അബേയുടെ പരിഷ്ക്കരിച്ച റിപ്പോർട്ടിന്റെയും കാലവ്യത്യാസം! എങ്ങിനെ പൊരുത്തപ്പെടുത്താം …….
അബേ നമ്പൂതിരിമാരെക്കുറിച്ച് നല്കിയ വിവരങ്ങൾ ലോഗൻ എടുത്തുപറഞ്ഞതിനാൽ, അദ്ദേഹം അബേയുടെ റിപ്പോർട്ട് വായിച്ചിരിയ്ക്കാൻ സാദ്ധ്യതയുണ്ട്. പക്ഷെ ഏത് പതിപ്പാണ് വായിച്ചതെന്ന് തീർച്ചപ്പെടുത്താനും ആവില്ല. ലോഗൻ അബേയുടെ 1817-ൽ ഇറങ്ങിയ പതിപ്പോ, അതിന്റെ മാത്രം reprint-കളോ വായിച്ചിരിയ്ക്കാനേ തരമുള്ളൂ. പക്ഷെ അവയിൽ നമ്പൂതിരിമാരെക്കുറിച്ചുള്ള പരാമർശം ഇല്ലതാനും. ഒരുപക്ഷെ വാക്കാൽ അബേ പ്രചരിപ്പിച്ച വൃത്താന്തങ്ങൾ (പിന്നീട് പരിഷ്ക്കരിച്ച റിപ്പോർട്ടിൽ അബേ സ്വയം ചേർത്തവ) ബ്രിട്ടീഷ് ഭരണതലത്തിൽ പ്രചാരം നേടുകയും, ലോഗനും ഇവ കേൾക്കുകയും, അവ തന്റെ കൃതിയായ മലബാർ മാന്വലിൽ ഉൾപ്പെടുത്തിയതും ആകാം. പത്തൊൻപതാം നൂറ്റാണ്ടിൽ ഭരണവുമായി ബന്ധപ്പെട്ട ബ്രിട്ടീഷ് വൃത്തങ്ങളിൽ, തെക്കെ ഇന്ത്യയിലെ ഹിന്ദു സമൂഹത്തെക്കുറിച്ച് ആധികാരികമായി സംസാരിയ്ക്കുവാൻ കഴിവുള്ള വ്യക്തിയായി അബേയെ കണക്കാക്കിയിരുന്നതിനാൽ ലോഗനും പ്രചാരത്തിലുണ്ടായിരുന്ന അബേയുടെ വാക്കാലുള്ള പ്രസ്താവനകളെ അല്പം കരുതലോടെ തന്റെ കൃതിയിൽ ചേർത്തതാണ് എന്ന് ചിന്തിയ്ക്കാനേ നിവൃത്തിയുള്ളൂ. അബേയുടെ റിപ്പോർട്ട് ക്രിസ്ത്യൻ ബ്രിട്ടീഷ് ഉന്നത ഭരണതലങ്ങളിൽ പ്രസിദ്ധമാകുവാൻ പ്രധാനപ്പെട്ട കാരണം, അതിൽ നല്കിയിരുന്ന തെക്കൻ ഇന്ത്യൻ ഹിന്ദു സമൂഹത്തെക്കുറിച്ചുള്ള രാഷ്ട്രീയപരവും സാമൂഹികവുമായ വിവരങ്ങൾ ആധികാരികങ്ങളാണെന്ന് Major Wilks, Sir James Mackintosh, Mr W Erskine തുടങ്ങിയ ഉയർന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരും, കൂടാതെ മദ്രാസ് ഗവർണ്ണറായിരുന്ന Lord Willan Bentick-യ്ക്കും സാക്ഷ്യപ്പെടുത്തിയതിനാലാണ്. ഹിന്ദുമത വിദ്വേഷം നിമിത്തം, അതിന്റെ ദീപശിഖ കെടാതെ കാത്തുസൂക്ഷിച്ചിരുന്ന ബ്രാഹ്മണന്മാരെയും മറ്റ് സവർണ്ണ ജാതികളെയും വിദ്വേഷിച്ച് അപകീർത്തിപ്പെടുത്തി ഒറ്റപ്പെടുത്താൻ പോന്ന അസത്യജഡിലങ്ങളായ വാസ്തവവിരുദ്ധങ്ങളായ പരാമർശങ്ങൾ ഒഴിച്ചു നിർത്തിയാൽ അബേയുടെ റിപ്പോർട്ടിലെ വിവരങ്ങൾ തെക്കെ ഇന്ത്യൻ സാമൂഹ്യചരിത്രത്തിലേയ്ക്ക് വെളിച്ചം വിശുന്നവയാണ് എന്ന് വിലയിരുത്താം. അതിൽനിന്നും നമ്പൂതിരിമാരെ കരിതേച്ചു കാണിയ്ക്കുന്ന വിവരണങ്ങൾ മാത്രം തിരഞ്ഞുപിടിച്ച്, അവ മാത്രമാണ് ലോഗൻ തന്റെ ഗ്രന്ഥത്തിൽ പരാമർശിച്ചത്. ലോഗന്റെ വിഖ്യാതമായ Malabar Manual പേജ് 128-ൽ അബേയെക്കുറിച്ചുള്ള പരാമർശം കാണാം. അബേയുടെ റിപ്പോർട്ടിലെ Part I , Chapter I -ൽ നിന്നാണ് ലോഗൻ ഉദ്ധരിച്ചിട്ടുള്ളത് (Hindu Manners Customs and Ceremonies, page 16, AES paperback). ഇതിന്റെ സ്ക്രീൻഷോട്ട് മുകളിൽ നല്കിയിട്ടുണ്ട്.
ലോഗന്റെ ബ്രാഹ്മണ വിദ്വേഷം
വിവാഹിതരല്ലാത്ത ഋതുമതികളായ നമ്പൂതിരിയുവതികളുടെ മരണനാനന്തര ചടങ്ങുകളെക്കുറിച്ചുള്ള അബേയുടെ പരിഷ്ക്കരിച്ച റിപ്പോർട്ടിൽ ഉള്ള വിവരണം ശുദ്ധ അസംബന്ധവും, വസ്തുതകൾക്ക് നിരക്കാത്തതുമാണ്. പരിഷ്ക്കരിച്ച റിപ്പോർട്ട് ഇറങ്ങിയതിന് മുൻപായി, പ്രചാരത്തിലുണ്ടായിരുന്ന നമ്പൂതിരിമാരെക്കുറിച്ചുള്ള അബേയുടെ വാക്കാലുള്ള പ്രസ്താവനകൾ കേട്ടറിഞ്ഞ ലോഗൻ അത് തന്റെ പുസ്തകത്തിൽ ചേർത്ത് നമ്പൂതിരി സമുദായത്തെ അപകീർത്തിപ്പെടുത്തുവാനാണ് ശ്രമിച്ചത്. ലോഗൻ അപ്പാടെ അബേയുടെ വിവരണത്തെ തള്ളിക്കളയാൻ കൂട്ടാക്കുന്നില്ല. വിവാഹിതകളല്ലാത്ത നമ്പൂതിരി യുവതികളടെ മരണാനന്തര ചടങ്ങിൽ ഏറ്റവും നികൃഷ്ടമായ ഒരു ആചാരമുണ്ടെന്നാണ് ക്രിസ്ത്യൻ മിഷനറി അബേ പ്രചരിപ്പിച്ചിരുന്നത്. ഈ വിവരം കേട്ടറിഞ്ഞ ലോഗൻ, അത് ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നാണ് പറഞ്ഞിരിയ്ക്കുന്നത്. നമ്പൂതിരിമാരെക്കുറിച്ച് അബേ പ്രചരിപ്പിച്ച വിവരങ്ങൾ സത്യമാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തിയതിനുശേഷം മാത്രമേ ലോഗൻ ഒരു നിർണ്ണയത്തിൽ എത്തുകയുള്ളൂ എന്ന് സാരം. ആ ദുരാചാരത്തിന്റെ ശേഷിപ്പുകൾ നിലവിലും തുടരുന്നുണ്ട് എന്നാണ് ലോഗൻ ധ്വനിപ്പിച്ചത്. ലോഗന്റെ ക്രിസ്ത്യൻ മുൻവിധിയാണ് (Christian Prejudice) നമ്പൂതിരിമാരെക്കുറിച്ച് ഉള്ള ഈ അവാസ്തവം തള്ളിക്കളഞ്ഞ് അവരെക്കുറിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തുന്നതിൽ നിന്നും അയാളെ പിന്തിരിപ്പിച്ചത്. ഇവിടെ ഒരു കാര്യം കൂടി ചിന്തിക്കേണ്ടതുണ്ട്. ക്രിസ്ത്യാനികളായ വിദേശികൾ നമ്മുടെ ഇടയിൽ പാർത്ത് ചാരന്മാരെപ്പോലെ നമ്മുടെ നാട്ടുനടപ്പുകളെക്കുറിച്ചും മറ്റും വിവരങ്ങൾ ശേഖരിച്ച് രേഖപ്പെടുത്തിയ അവസരത്തിൽ സവർണഹിന്ദുക്കളെ മോശമായിട്ടാണ് അവർ ചിത്രീകരിച്ചിത്. പശുഇറച്ചി തിന്നുന്ന ശീലമുള്ള, പോരാഞ്ഞ് മലവിസർജ്ജനം ചെയ്താൽ വെള്ളമൊഴിച്ചു കഴുകുന്ന ശീലമില്ലാത്ത ക്രിസ്ത്യാനികളായ വിദേശികൾക്ക് പൊതുവെ സവർണ്ണഹിന്ദുക്കളുടെ ഗൃഹങ്ങളിൽ പ്രവേശനം ഉണ്ടായിരുന്നില്ല. ഇതും ക്രിസ്ത്യാനികളായ വിദേശികൾക്ക് സവർണ്ണരോടുണ്ടായരുന്ന വൈരാഗ്യം വർദ്ധിയ്ക്കുവാൻ മറ്റൊരു കാരണമായി. തങ്ങളുടെ റിപ്പോർട്ടുകളിൽ സവർണ്ണരെ മോശമായി ചിത്രീകരിച്ച് ഈ വൈരാഗ്യം തീർക്കുവാനും അവർ ശ്രമിച്ചിരുന്നു.
അടുത്ത ഭാഗത്തിൽ ലോഗൻ നായർസ്ത്രീകളെക്കുറിച്ച് പറഞ്ഞത് വിശദമാക്കുന്നതായിരിയ്ക്കും……
…. തുടരും
Readers may give their feedback / comments in the comment-box below
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
Unique Visitors : 24,207
Total Page Views : 37,737