Persecution of Nair Caste in Kerala
“The surest way of destroying a people is to obliterate their understanding of their own history.” George Orwell Quote
മലയാളമണ്ണ് അഥവാ കേരളം നമ്മൾ നായർ ജാതിയുടെ സാംസ്കാരിക ഭൂമിയാണ്. (cultural land). നമ്മുടെ പൂർവ്വികർ കേരളത്തിലെ ഭരണഉപരിവർഗ്ഗവുമായിരുന്നു (part of ruling class). തിരുവിതാംകൂറിന്റെയും, കൊച്ചിയുടെയും, കോഴിക്കോടിന്റെയും മറ്റ് ചെറുനാട്ടുരാജ്യങ്ങളുടെയും യോദ്ധാക്കളിൽ ഭൂരിപക്ഷവും നായർ ജാതിയിൽ നിന്നുള്ളവരായിരുന്നു. മുഹമ്മദ്ദീയ-ക്രിസ്ത്യൻ മതക്കാരായ വിദേശികളുമായും, നാട്ടുരാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളിലും സംഘർഷങ്ങളിലും ഏറ്റവും കൂടുതൽ ചോര ചിന്തിയത് നായന്മാരുടേതായിരുന്നു. എന്നിട്ടും നമ്മുടെ ഈ ഭൂമിയിൽ നമ്മൾ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു ശേഷവും ഒളിഞ്ഞും തെളിഞ്ഞുമുള്ള പീഢനങ്ങൾക്ക് (persecution-ന്) വിധേയരാക്കപ്പെടുന്നു എന്നതാണ് വാസ്തവം.
ഭൂപരിഷ്ക്കരണത്തിലൂടെ നായന്മാരുടെ ഭൂമി കമ്മ്യൂണിസ്റ്റ് സർക്കാർ കവർന്നെടുത്തു. എന്നാൽ മറ്റ് മതവിഭാഗങ്ങളുടെയും സ്വദേശ-വിദേശ കമ്പനികളുടെയും ഉടമസ്ഥതയിലുണ്ടായിരുന്ന നാണ്യ വിളത്തോട്ടങ്ങളെ ഭൂപരിഷ്ക്കരണ നിയമങ്ങളിൽ നിന്നും സർക്കാർ ഒഴിവാക്കി. മറ്റ് വിഭാഗങ്ങൾക്ക് സംവരണം ലഭിയ്ക്കുമ്പോൾ, കേരളത്തിന്റെ നിർമ്മിതിയ്ക്ക് മറ്റുവിഭാഗങ്ങളേക്കാൾ സംഭാവന നല്കുകയും അതിന് നേതൃത്വം നല്കുകയും ചെയ്ത നായർ സമുദായം പൂർണ്ണമായി അവഗണിയ്ക്കപ്പെട്ടു. നായർ സമുദായത്തിന് കൂടി അനുവദിച്ച EWS-സംവരണം പോലും, അർഹരായ സമുദായാംഗങ്ങൾക്ക് ലഭിക്കരുതെന്നുള്ള ലാക്കോടുകൂടി അട്ടിമറിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നു. അതിന്റെ ഒരു ഉദാഹരണം ഇവിടെ നല്കുന്നു. ഈ അക്കാദമിക്ക് വർഷം, അമൃത എന്ന നായർ പെൺകുട്ടിയ്ക്ക് സർക്കാർ സംവിധാനം നീതി നിഷേധിച്ചതിനെ തുടർന്ന്, Eranakulam High Court-ൽ ഫയൽ ചെയ്ത ഹർജിയുമായി ബന്ധപ്പെട്ടുള്ള ഒരു ai-flier ആണ് താഴെ നല്കിയിട്ടുള്ളത്. (ഇത് തയ്യാറാക്കിയത് USA-യിലുള്ള സഹപാഠിയും സുഹൃത്തുമായ ശ്രീ രവിശങ്കറാണ്.)



ചാന്നാർ ലഹള
സ്വാതന്ത്ര്യലബ്ധിയ്ക്കുമുമ്പ് ബ്രീട്ടിഷ സാമ്രാജ്യശക്തിയാൽ നായർ ജാതി സമുദായം പീഢിപ്പിയ്ക്കപ്പെട്ട (persecute ചെയ്യപ്പെട്ട) കഥയാണ് ചാന്നാർ ലഹളയുടേത്. പക്ഷെ നായർ സമുദായം പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ചാന്നാന്മാരെ പീഢിപ്പിച്ചെന്ന ആഖ്യാനമായി(narrative) യഥാർത്ഥ കഥ അട്ടിമറിയ്ക്കപ്പെട്ടു. അട്ടിമറി എങ്ങിനെ സംഭവിച്ചു എന്നത് ശങ്കുണ്ണിമേനോന്റെ തിരുവിതാംകൂർ ചരിത്രത്തിൽ വ്യക്തവുമാണ്. Quote : “ഇദ്ദേഹം(ട്രെവലിയൻ) ഈ പ്രശ്നത്തിൽ ഏകപക്ഷീയമായൊരു തീരുമാനമെടുത്തതായിട്ടാണ് കാണുന്നത്. വിഷയത്തെ ശാന്തമായും സമഗ്രമായും പരിഗണിച്ചതായി തോന്നുന്നില്ല. മുൻപ്രസ്താവിച്ച സർക്കുലർ ഓർഡറിന്റെയും വിളംബരത്തിന്റെയും അർത്ഥം മതപരിവർത്തനം ചെയ്ത ചാന്നാർ സ്ത്രീകൾക്ക് തിരുവിതാംകൂർ ഗവൺമെന്റ് മാറുമറയ്ക്കാനുള്ള അവകാശം നിഷേധിച്ചിരിക്കുന്നു എന്നതായിട്ടാണ് അദ്ദേഹം മസ്സിലാക്കിയത് . ഈ (തെറ്റി)ധാരണയോടുകൂടി തന്റെ തീരുമാനമെന്നോണം ജനറൽ കല്ലന് അദ്ദേഹം ഇപ്രകാരം എഴുതി :-” Unquote (page 433, തിരുവിതാംകൂർ ചരിത്രം, പി.ശങ്കുണ്ണിമേനോൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം). Note : സർക്കുലർ ഓർഡർ, 1814-ൽ, കേണൽ.മൺറോ ദിവാനായിരുന്ന കാലഘട്ടത്തിൽ പുറപ്പെടുവിച്ചതാണ്. ഇതിന്റെ പകർപ്പ് ലഭ്യമല്ല. മേൽശീലയുമായി ബന്ധപ്പെട്ട മറ്റ് മൂന്ന് രാജകീയ വിളംബരങ്ങൾ Kerala State Archives Department (കേരള ഗവൺമെന്റ് സ്ഥാപനം) പ്രസിദ്ധപ്പെടുത്തിയത് അടുത്ത ഭാഗത്തിൽ (ഭാഗം-5 ൽ നല്കിയിട്ടുണ്ട്).
പാഠപുസ്തകങ്ങിൽ കടന്നു കൂടിയ നായർ(സവർണ്ണവിരോധം)
ഒരു ബ്രിട്ടീഷ് ഭരണാധികാരിയുടെ തെറ്റിദ്ധാരണ നായർ ജാതിയ്ക്ക് എതിരെയുള്ള വിദ്വേഷ പ്രചാരണ ആയുധമാക്കിയ അക്കാദമിക്ക് സമൂഹമാണ് കേരളത്തിലുള്ളത്. ഈ നായർ വിദ്വേഷ പ്രോപ്പഗാണ്ഡ സ്ക്കൂൾ പാഠപദ്ധതിയിലും ഉൾപ്പെടുത്തിയതിന്റെ തെളിവുകൾ താഴെ നല്കുന്നു. സർക്കാർ സർവ്വീസിലെ പ്യൂൺ തസ്തിക തൊട്ട്, മേൽ തസ്തികവരെയുള്ള PSC പരീക്ഷകൾക്കും, ഏറ്റവും ഉയർന്ന സിവിൽ സർവ്വീസ് പരിക്ഷയ്ക്കുവരെയുള്ള (IAS, IPS qualifying exams) പഠനസാമഗ്രികളിൽ ഈ വ്യാജകഥ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഓർക്കണം. നായർ സമുദായാംഗങ്ങൾ, സർക്കാർ സേവനം ലഭിയ്ക്കുന്നതിനായി വകുപ്പുകളിലെ ഇതര സമുദായങ്ങളിൽ പെട്ട ജീവനക്കാരെ സമീപിയ്ക്കുമ്പോൾ, തന്റെ പൂർവ്വികർ നായർ സമുദായത്തിന്റെ ഇരയായിരുന്നു എന്ന തോന്നൽ സമീപിയ്ക്കപ്പെടുന്ന ജീവനക്കാരന്റെ ചിന്തകളിൽ ഉണ്ടാകുന്ന പക്ഷം, സേവനം നിഷേധിയ്ക്കാനുള്ള പ്രവണത അയാളിൽ സൃഷ്ടിയ്ക്കപ്പെടാം. ഇങ്ങിനെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുള്ളതായി സമുദായാംഗങ്ങൾ പങ്ക് വച്ചിട്ടുണ്ട്.
എട്ടാം ക്ലാസ്സിലെ കേരള സർക്കാർ പാഠ പുസ്തകത്തിന്റെ സ്ക്രീൻഷോട്ടുകൾ താഴെ നല്കുന്നു. സാമൂഹ്യശാസ്ത്രം ഭാഗം-2 പുസ്തകത്തിലാണ് ചാന്നാർ ലഹളയെ, മേൽമുണ്ട് സമരമായി പരാമർശിച്ചിട്ടുള്ളത്. ഇത് എട്ടാം ക്ലാസ്സിലെ കുട്ടികളെ പഠിപ്പിയ്ക്കേണ്ട കാര്യം ഉണ്ടോ എന്നോർക്കണം. ദേശ കാലങ്ങൾക്ക് അനുസരണമായിട്ടുള്ള നാട്ടുനടപ്പുകളെക്കുറിച്ചും നാട്ടുമര്യാദ്യകളെക്കുറിച്ചും ചെറുപ്രായത്തിലുള്ള കുട്ടികൾക്കു സങ്കല്പിയ്ക്കാനാവില്ല. അക്കാലത്ത് കേരളത്തിലെ വ്യത്യസ്ത സമുദായാംഗങ്ങൾക്ക് അവരവരുടെ സ്വത്വത്തിന് (identity) അനുസരണമായുള്ള വേഷവിധാനമായിരുന്നു ഉണ്ടായിരുന്നത്. ഒരു സമുദായം മറ്റൊരു സമുദായത്തിന്റെ വസ്ത്രധാരണ രീതി അനുകരിക്കരുതെന്നത് അന്നത്തെ നാട്ടുനടപ്പായിരുന്നു. ഒരു അലിഖിത നിയമം. നട്ടുനടപ്പുകൾ ഉണ്ടായിവന്നത് സമൂഹത്തിലെ ക്രമസമാധാനപാലനത്തിന് വേണ്ടിയിട്ടാണ്. നായർ സ്ത്രീകളെ അനുകരിച്ച് ക്രിസ്ത്യൻ ചാന്നാട്ടികൾ വസ്ത്രധാരണം ചെയ്യുകയും നായന്മാരോട്, അതും ചില സന്ദർഭങ്ങളിൽ നായർഭവനങ്ങളിൽ കയറിച്ചെന്ന്, ക്രിസ്ത്യൻ ചാന്നാന്മാർ അപമര്യാദയായി പെരുമാറുകയും ചെയ്തതിൽ നിന്നുള്ള സംഘർഷമാണ് യഥാർത്ഥത്തിൽ മേൽമുണ്ട് സമരം. മേൽമുണ്ടെന്നാൽ രണ്ടാം മുണ്ടെന്നാണ് അർത്ഥമാക്കുന്നത്. കുടുംബത്തിലാണെങ്കിലും പൊതുസ്ഥലങ്ങളിലാണെങ്കിലും ഏറ്റവും മുതിർന്നവരും, ഉന്നത പദവിയിൽ ഉള്ളവരും മാത്രമെ രണ്ടാം മുണ്ട് ഉപയോഗിച്ചിരുന്നുള്ളൂ. ഇതു കൂടാതെ ക്രിസ്ത്യൻ മിഷനറിമാരുടെ പിന്തുണയോടെ, അതായത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പിന്തുണയോടെ, ക്രിസ്ത്യാനികളായി മതപരിവർത്തനം ചെയ്യപ്പെട്ട ചാന്നാന്മാർക്ക് സർക്കാർ ചില പ്രത്യേക പരിഗണനകൾ നല്കണം എന്ന ആവശ്യവും സാമൂഹ്യമായ സംഘർഷങ്ങളിലേയ്ക്ക് വഴിതെളിച്ചു.


കേരളത്തിൽ ശക്തി പ്രാപിയ്ക്കുന്ന നായർ വിദ്വേഷത്തിന്റെ (സവർണ്ണ വിദ്വേഷം) സമീപകാല ഉദാഹരണങ്ങൾ
ശങ്കരൻനായരുടെ (അദ്ദേഹത്തിന്റെ പിൻഗാമികളുടെ) ദുരനുഭവം
താഴെ നല്കിയിരിയ്ക്കുന്ന പത്രവാർത്താ കുറിപ്പുകൾ ശ്രദ്ധിയ്ക്കുക. നായർ സമുദായം ഉണർന്ന് പ്രതികരിച്ചില്ലെങ്കിൽ, കോടതി വിധി അനുകൂലമായാൽ പോലും, അത് സുപ്രീം കോടതി ആണെങ്കിൽ പോലും നീതി ലഭിയ്ക്കില്ല. നായർക്ക് അനുകൂലമായ ഒരു കോടതിവിധി വന്നപ്പോൾ, അത് നടപ്പാക്കേണ്ടവർ മനഃപൂർവ്വം കൃത്യവിലോപം കാട്ടുന്നതാണ് ശങ്കരൻനായരുടെ 55 വർഷം പഴക്കമുള്ള കേസ്.


കോട്ടയം പാമ്പാടിയിലെ നായർ കുട്ടികളുടെ ദുരനുഭവം

സവർണ്ണസ്ത്രീ : മാന്യമായി ജോലിചെയ്ത് കുടുംബം നോക്കുന്ന നിരപരാധിയായ അദ്ധ്യാപിക മാദ്ധ്യമവിചാരണ നേരിടുകയും വേട്ടയാടപ്പെടുകയും ചെയ്തു.

രാജകീയ വിളംബരങ്ങൾ
മേൽശീല സമരവുമായി ബന്ധപ്പെട്ട്, എട്ടാം ക്ലാസ്സ് പാഠപുസ്തകത്തിലും, പി.ശങ്കുണ്ണിമേനോന്റെ ‘തിരുവിതാംകൂർ ചരിത്രം’ എന്ന ചരിത്ര ഗ്രന്ഥത്തിലും പരാമർശിക്കപ്പെട്ട 1829, 1859, 1865-എന്നീ വർഷങ്ങളിൽ പുറപ്പെടുവിച്ച രാജകീയ വിളംബരങ്ങളുടെ പൂർണ്ണരൂപവും ഭാഗം-5ൽ നല്കിയിട്ടുണ്ട്. ഇതിനോടൊപ്പം അക്കാലത്തുതന്നെ (1829ൽ) മിഷനറിമാർ വരച്ച ചാന്നാർ പെൺകുട്ടികളുടെ ചിത്രവും നല്കിയിട്ടുണ്ട്.
…….ഭാഗം 5 കാണുക
Notes for social media : The Kerala society has least regard and gratitude toward the Nair Caste and Nampoothiris, and these castes face persecution in modern Kerala.
