അടിമക്കച്ചവടം (slave trade) നിരോധിച്ചുകൊണ്ടുള്ള രാജകീയ വിളംബരങ്ങളുടെ പശ്ചാത്തലം.
Slave trade-നെ സംബന്ധിച്ച് ആകെ മൂന്ന് രാജകീയ വിളംബരങ്ങളാണ് തിരുവിതാംകൂറിൽ പുറപ്പെടുവിച്ചിട്ടുള്ളത്. അവ മൂന്നും അടുത്ത ഭാഗത്തിൽ (ഭാഗം 6-ൽ) നല്കിയിട്ടുണ്ട്. 1811-ൽ പുറപ്പെടുവിച്ച ആദ്യത്തെ വിളംബരത്തിൽ നിന്നും കേരളത്തിലെ സവർണ്ണർ അടിമക്കച്ചവടത്തിൽ ഏർപ്പെട്ടിരുന്നില്ലെന്ന് വ്യക്തമാകും.
കേരളത്തിലെ സവർണ്ണരുടെ രാഷ്ട്രീയപരവും സൈനികപരവുമായ ശക്തി ക്ഷയിച്ചതോടുകൂടി, വൈദേശിക ശക്തികളിൽ നിന്നും, വിദേശികളുടെ കേരളത്തിലെ comprador’s##-സിൽ നിന്നും സവർണ്ണർക്ക് പിന്നാക്ക കീഴാള ജാതികളെ സംരക്ഷിയ്ക്കുവാൻ കഴിയാതെ വന്നു. വൈദേശിക കച്ചവടതാല്പര്യങ്ങളുടെ മദ്ധ്യവർത്തികളായി (ഏജന്റുമാർ അഥവാ compradors) കേരളത്തിൽ പ്രവർത്തിച്ചിരുന്നത് മുഹമ്മദ്ദീയരും സിറിയൻ ക്രിസ്ത്യാനികളുമായിരുന്നു. ഇവർ പുലയന്മാരെയും മറ്റ് പിന്നാക്കജാതികളെയും തട്ടിക്കൊണ്ടുപോയി അടിമകളാക്കിയിരുന്നു. വിദേശികളുമായുള്ള കച്ചവടം ഉറപ്പിയ്ക്കുന്നതുവരെയും, വിദേശത്തേയ്ക്കുള്ള കപ്പലുകൾ പുറപ്പെടുന്നതുവരെയും അടിമകളാക്കപ്പെട്ടവരെ, ക്രിസ്ത്യൻ കച്ചവടക്കാർ. ക്രിസ്ത്യൻ പള്ളികളിലും മറ്റും പാർപ്പിച്ചിരുന്നു. അടിമ ഗൊഡൌണുകളാക്കപ്പെട്ട കേരളത്തിലെ ക്രിസ്ത്യൻ പള്ളികൾ ഇങ്ങിനെ അടിമക്കച്ചവടത്തിന്റെ ഭാഗമായിരുന്നു. വലിയ തോതിൽ നടന്നിരുന്ന ഈ കച്ചവടം കാരണമായി കേരളത്തിലെ ജനസംഖ്യ ക്രമാതീതമായി കുറഞ്ഞുവന്നു. തിരുവിതാംകൂറിലെ പ്രജകളെ, പ്രത്യേകിച്ച് പിന്നാക്ക കീഴാളജാതികളെ മുഹമ്മദ്ദീയരിൽ നിന്നും, സിറിയൻ ക്രിസ്ത്യാനികളിൽ നിന്നും, ഇവരുടെ പങ്കുകച്ചവടക്കാരായ വിദേശികളിൽ നിന്നും സംരക്ഷിയ്ക്കുന്നതിനുവേണ്ടിയാണ് അടിമക്കച്ചവടം തടഞ്ഞുകൊണ്ടുള്ള ആദ്യത്തെ രാജകീയ വിളംബരം പുറപ്പെടുവിയ്ക്കേണ്ടി വന്നത്. (##Note : A comprador (or compradore) is a local agent or intermediary who acts on behalf of foreign businesses or governments, particularly to navigate local markets, labor, and culture. Historically, the term often referred to native merchants in China and Southeast Asia who managed local staff and facilitated trade for Western imperialist enterprises)
CSI മദ്ധ്യകേരള Diocese-ന്റെ Website-ൽ നിന്നുള്ള സ്ക്രീൻഷോട്ട്
ക്രിസ്ത്യൻ ബ്രിട്ടിഷ് സാമ്രാജ്യത്വ ചൂഷണ ശക്തിയ്ക്ക് പിന്തുണയേകാനാണ് C.M.S Mission തിരുവിതാംകൂറിൽ പ്രവർത്തനം ആരംഭിച്ചതെന്ന് CSI സഭയുടെ വെബ് സൈറ്റിൽ അവർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. താഴെ നല്കിയിട്ടുള്ള വെബ് സൈറ്റ് സ്ക്രീൻഷോട്ടിന്റെ ആദ്യത്തെ ഖണ്ഡിക വായിയ്ക്കുക. തിരുവിതാംകൂറിലെ ഹിന്ദു പ്രജകളെ യേശുമതത്തിലേയ്ക്ക് മതപരിവർത്തനം ചെയ്ത്, ഇതിലൂടെ ഹിന്ദു ഭരണം അട്ടിമറിയ്ക്കാനാണ് മിഷണറിമാരെ കേണൽ മൺറോ കൂടെക്കൂട്ടിയത്. മതപരിവർത്തനത്തിന്റ രാഷ്ട്രീയ-അധികാര മാനങ്ങൾ നമ്മൾ ഒട്ടും അവഗണിയ്ക്കരുത്. നൂറ്റാണ്ടുകളായി ധർമ്മം പാലിച്ച് ശാന്തരും സന്തുഷ്ടരുമായി ജീവിച്ചിരുന്ന ഭാരതീയരെ. കുത്തിത്തിരിപ്പുകളിലൂടെ അസ്വസ്ഥരാക്കി ഇളക്കി മറിച്ച്, സമൂഹത്തെ അസ്ഥിരപ്പെടുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതിനുവേണ്ടിയാണ് മിഷനറിമാർ സ്ക്കൂളുകളും ആശുപത്രികളും തുടങ്ങിയത്. വർത്തമാനകാലത്ത് ഈ രണ്ട് മേഖലകളിലും ഉള്ള ചൂഷണം അതിന്റെ പാരമ്യത്തിലെത്തി നില്ക്കുന്നു.
ശത്രുക്കളുടെ വ്യാപാര ശൃംഖല തകർക്കുക എന്ന അനുബന്ധ ലക്ഷ്യവും നിറവേറ്റിയ വിളംബരം
തിരുവിതാംകൂറിൽ നിന്നും വൻതോതിൽ പിന്നാക്ക കീഴാള ജാതികളിൽ നിന്നുള്ള കാർഷികതൊഴിലാളികളെ ഡച്ചുകാരും ഫ്രഞ്ചുകാരും അവരുടെ വിദേശകോളനികളിലേയ്ക്ക് കയറ്റി അയയ്ക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ബ്രിട്ടീഷ് ഭരണാധികാരികൾ, ഈ കച്ചവടത്തിനു തടയിടുന്നതിനു വേണ്ടി കൌമാരദശ താണ്ടിയ (20 വയസ്സ്, 1878 book of p. shungoony menon, page 363) ബ്രിട്ടീഷുകാരുടെ കളിപ്പാവയായി തീർന്ന റാണി ലക്ഷ്മീഭായിയെക്കൊണ്ട് പുറപ്പെടുവിച്ചതാണ് ആദ്യത്തെ, അടിമത്വത്തെ സംബന്ധിച്ച രാജവിളംബരം.

ബ്രിട്ടീഷുകാർ ഫ്രഞ്ചുകാരുമായും (Anglo French War 1627-1629), ഡച്ചുകാരുമായും (Anglo Dutch War 1652-1784) യുദ്ധം ചെയ്തിട്ടുണ്ട്. ഇരുരാജ്യങ്ങളും ബ്രിട്ടീഷുകാരുടെ ശത്രുക്കളായിരുന്നു. തങ്ങളുടെ ശത്രുക്കൾ തങ്ങൾ അധീശത്വത്തിലാക്കിയ പ്രദേശത്തു നിന്നും കച്ചവടത്തിലൂടെ ലാഭം കൊയ്യുന്നു എന്ന മനസ്സിലാക്കിയ ബ്രിട്ടീഷുകാർ ഇത് നിർത്തലാക്കാൻ വേണ്ടിയാണ് രാജ്ഞിയെക്കൊണ്ട് ഈ വിളംബരം പുറപ്പെടുവിച്ചത്. ബ്രിട്ടീഷുകാർ അവരുടെ സാമ്രാജ്യത്തിൽ അടിമത്വത്തിനെതിരെ ആദ്യമായി നിയമം പാസ്സാക്കിയത് 1833-ലാണ് എന്ന് നമ്മൾ ഓർക്കണം. (Slavery Abolition Act 1833). പതിനാറാം നൂറ്റാണ്ടുമുതൽ പത്തൊൻപതാം നൂറ്റാണ്ടുവരെ ബ്രിട്ടനും transatlantic slave trade-ൽ സജീവമായും വ്യാപകമായും ഏർപ്പെട്ടിരുന്നു. മുപ്പത് ലക്ഷത്തിനും മേൽ ആഫ്രിക്കക്കാരെ അടിമകളാക്കി അവർ അമേരിക്കയിലെ തങ്ങളുടെ കോളനികളിൽ വിറ്റിരുന്നു. ആ കാലഘട്ടത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പ്രധാന വരുമാന മാർഗ്ഗമായിരുന്നു അടിമക്കച്ചവടം. CMS മിഷനറിമാർ, നീചമായ മാർഗ്ഗങ്ങളിലൂടെ ക്രിസ്ത്യൻ ബ്രിട്ടീഷ് സമൂഹം സമ്പാദിച്ച ധനത്തിന്റെ ഗുണഭോക്താക്കൾ (beneficiaries) ആയിരുന്നു എന്ന കാര്യം മറച്ചുപിടിച്ചാണ് അവർ നമ്പൂതിരിമാരുടെയും നായന്മാരെയും പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിയ്ക്കുന്നത്.

അടിമ വില്പന നിരോധന വിളംബരത്തെ സംബന്ധിച്ച പി. ശങ്കുണ്ണിമേനോന്റെ ആഖ്യാനം
ബ്രിട്ടീഷുകാർ തിരുവിതാംകൂർ ഭരിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിലാണ് പി,ശങ്കുണ്ണിമോനോൻ, തിരുവിതാംകൂർ ചരിത്രം രചിച്ച് പ്രസിദ്ധപ്പെടുത്തിയത് (1878). ഈ കാരണത്താലായിരിയ്ക്കാം ബ്രിട്ടീഷ് ഭരണ പരിഷ്ക്കാരങ്ങളെ അനുഭാവപൂർവ്വമായാണ് അദ്ദേഹം വീക്ഷിച്ചിരുന്നത്. റാണി ഗൌരി ലക്ഷ്മീഭായി നടപ്പാക്കിയ ഭരണപരിഷ്ക്കാരങ്ങളെക്കുറിച്ച് ശങ്കണ്ണിമേനോൻ വിവരിയ്ക്കുന്നുണ്ട്. ഇതിന്റെ ഇംഗ്ലീഷ് ഒറിജിനലും മലയാളം തർജുമയും ഇവിടെ നല്കിയിട്ടുണ്ട്. ആദ്യം നല്കിയിട്ടുള്ളത് മലയാളം തർജുമയാണ്

മലയാളം തർജുമ
Quote :- “തന്റെ (റാണി ഗൌരി ലക്ഷ്മീഭായി) മുൻഗാമികളിൽ പലരും ദീർഘകാലം ഭരിച്ചിട്ടുകൂടി ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ ജനങ്ങൾക്കു വേണ്ടി ചെയ്യുവാൻ ഈ നാലുവർഷം കൊണ്ട് അവർക്കു സാധിച്ചിരുന്നു. ഈ നാലു വർഷത്തിനിടയ്ക്കുള്ള ഓരോ കൊല്ലവും രാജ്യത്തിന്റെയും ജനങ്ങളുടെയും ഉൽക്കർഷത്തിനുതകുന്ന പുതിയ നിയമനിർമ്മാണങ്ങൾ അവർ നടത്തിയിരുന്നു. ജനങ്ങളുടെയും രാജ്യത്തിന്റെയും താല്പര്യങ്ങൾക്കായിരുന്നു തന്റെ സ്വന്തം ഇഷ്ടാനിഷ്ടങ്ങളെക്കാൾ അവർ പ്രാധാന്യം കൽപ്പിച്ചു പോന്നിരുന്നത്. നേരത്തെ പ്രസ്താവിച്ചതുപോലെ മൺറോയുടെ വിലപ്പെട്ട ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞകാലഭരണങ്ങളിൽ അവിഹിതമായി പിരിച്ചു പോന്നിരുന്ന പല നികുതികളും നിർത്തലാക്കുകയും അവയിൽ നിന്നും ലഭിച്ചിരുന്ന ആദായം ത്യജിക്കുവാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. (Note : ടിപ്പുവുമായുണ്ടായ യുദ്ധത്തിൽ ബ്രിട്ടീഷുകാർ തിരുവിതാംകൂറിനെ സഹായിച്ചിരുന്നു. യുദ്ധിത്തിനു മുമ്പ്, തിരുവിതാംകൂറുമായി ചെയ്ത കരാർ മാനിയ്ക്കാതെ, ബ്രിട്ടീഷുകാർ യുദ്ധച്ചെലവുകൾ എന്ന പേരിൽ അമിതമായ തുക തിരുവിതാംകൂർ നല്കണമെന്ന് പ്രേരിപ്പിയ്ക്കുകയും, കൂടാതെ വാർഷിക കപ്പം ക്രമാതീതമായി ഉയർത്തുകയും ചെയ്തു. ഇത് നല്കുന്നതിനു വേണ്ടി രാജാവ് പണം കടം എടുത്തിരുന്നു. ഇതെല്ലാം കൊടുക്കുന്നതിനും വീട്ടുന്നതിനും വേണ്ടി പ്രജകൾക്കുമേൽ പല പ്രകാരത്തിലുള്ള നികുതികൾ (war-tax) ചുമത്തേണ്ടി വന്നു.)
എല്ലാ നിയമങ്ങളും രാജകീയവിളംബരമായിട്ടാണ് പുറപ്പെടുവിച്ചിരുന്നത്. എന്നാൽ കേണൽ മൺറോവിന് തന്റെ സീലോടുകൂടി ഇത്തരം നിയമങ്ങൾ പ്രഖ്യാപിക്കുവാനുള്ള അധികാരങ്ങളും അവർ നൽകിയിരുന്നു. നികുതി പിരിവുകാര്യങ്ങളിൽ ഇത്തരം പല നിയമങ്ങളും ഇന്നും പിൻതുടർന്നു പോരുന്നുണ്ട്. കാരണം ഈ നിയമവ്യവസ്ഥയ്ക്കൊപ്പമുള്ളതോ അതിനെക്കാൾ മേന്മയേറിയതോ ആയ ഒന്നും ഇപ്പോഴും ഉണ്ടായിട്ടില്ല. ഈ നിയമങ്ങൾ അധികവും കേണൽ മൺറോവിൽ നിന്നാണ് ഉത്ഭവിച്ചതെങ്കിലും അവയ്ക്കെല്ലാം യാതൊരു വക തടസ്സവും കൂടാതെ സമ്മതം നൽകിയ മഹാറാണി അവരുടെ ബുദ്ധിസാമർത്ഥ്യത്തെയാണ് പ്രകടമാക്കിയത്. മഹാറാണി മുൻകൈ എടുത്തുണ്ടാക്കിയ പല പ്രധാന നടപടികളും വേറെയും ഉണ്ടായിരുന്നു. ഇവ കേണൽ മൺറോവിന്റെ പ്രശംസയ്ക്കു പാത്രീഭവിച്ചയുമാണ്.
നിരവധി നിയമനിർമ്മാണങ്ങളിൽ പ്രധാനമായ ഒന്നാണ് അടിമക്കച്ചവടം നിർത്തലാക്കിക്കൊണ്ടുള്ള വിളംബരം. കൊല്ലവർഷം 987, വൃശ്ചികം 21-ാം തീയതി (1812, ഡിസംബർ 5-ാം തീയതി) ഒരു രാജകീയവിളംബരമായിട്ടാണ് ഇത് പ്രഖ്യാപനം ചെയ്തത്. ബ്രിട്ടനിലെന്നപോലെ ഇന്ത്യയിൽ മുഴുക്കെയും നടമാടിയിരുന്ന ഒരു ദുർനീതിയായിരുന്നു അടിമവ്യാപാരം. തിരുവിതാംകൂറിലും ഇത് നിലവിലുണ്ടായിരുന്നു. മുമ്പത്തെ രാജാക്കന്മാരിൽ ബുദ്ധിയുള്ള പലരും വളരെ നിയന്ത്രിച്ചിരുന്നു എന്നതു ശരിതന്നെ. എന്നാൽ ഈ ഭരണകാലം വരെ ഒരു രാജകീയവിളംബരം മൂലം ആക്ഷേപകരമായ ഒരു പ്രവൃത്തിയെ നിരോധിച്ചിരുന്നില്ല. തന്മൂലം ക്ഷാമകാലങ്ങളിൽ ബ്രാഹ്മണരൊഴികെയുള്ള എല്ലാ ജാതിയിലും പെട്ട ആളുകളെ തുറന്ന കമ്പോളത്തിൽ ആവശ്യക്കാർക്ക് വിൽപ്പന നടത്തുമായിരുന്നു. കേണൽ മൺറോ ഭരണചുമതലയേൽക്കുന്നതിനു മുൻപുതന്നെ, റാണി രാജ്യഭാരം തുടങ്ങി ഒരു വർഷം തികയുന്നതിനു മുമ്പാണ്, ഈ നിരോധനം ഏർപ്പെടുത്തുവാനുള്ള ഉദാരതയും മനുഷ്യത്വവും അവർ പ്രകടിപ്പിച്ചത്.” (pages 320 & 321, തിരുവിതാംകൂർ ചരിത്രം, മലയാളം തർജുമ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് )
ഇംഗ്ലീഷ് ഒറിജിനൽ (by P Shungoonny Menon)
Quote :- ” In the course of four years this Princess had done much more good to the people than several of Her Highness’ predecessors had achieved during a much longer period, not in the quantity, but in the quality, of Her Highness’ work. Almost in each of the four years during her reign, Her Highness had passed some very necessary enactments for the welfare of the country and of its people, whose interest Her Highness had paid better attention to than her own. Various items of objectionable income, introduced and maintained during former reigns, had been abolished and the revenue willingly sacrificed, under the valuable advice of Colonel Munro as has been stated above.
All the enactments were promulgated in the form of royal proclamations, and Her Highness also authorized Colonel Munro to issue such acts under his own hand and seal. Numerous enactments of the kind are still in force for the conduct of revenue affairs, for the regulation of which there are scarcely any other or better provisions. Many of these rules had emanated doubtless from Colonel Munro himself, but the ready sanction of Her Highness to all proposals of the Colonel must reflect great credit on the wisdom of the Princess. There were, however, several important measures which originated from Her Highness directly, and were highly applauded by Colonel Munro.
Of the numerous enactments passed during this reign, that for the abolition of the slave trade was one of the most important. This was promulgated by a royal proclamation under date the 21st Vrischigom 987 M.E (5th December 1812 A.D). As was the case in Britain, traffic in human flesh and blood, was carried on in Travancore as well as throughout the whole of India, and though the practise had been a good deal restricted during the time of many of the wise sovereigns of Travancore, this objectionable trade had never been entirely prohibited by any royal edict till the period of this happy reign, and the consequence was that during the time of dearth or famine, people of all castes, except the Brahmans, were publicly sold to those who wanted them. Scarcely a year after the installation of this Princess, and even before Colonel Munro had assumed charge of the administration, Her Highness had the benevolence and humanity to introduce this desirable prohibition.” (pages 371 & 372, History of Travancore from the Earliest Times, P. Shungoonny Menon, Originally published in English language in 1878)
ചിന്തിച്ചാൽ പി.ശങ്കുണ്ണിമേനോന്റെ പുസ്തകം മലയാളം അറിയാത്ത, ഇംഗ്ലീഷ് അറിയുന്ന വെള്ളക്കാർക്കുവേണ്ടി എഴുതിയ പുസ്തകമാണ്. എന്തായാലും അദ്ദേഹം ഭാഗം 3-ൽ നല്കിയിട്ടുള്ള 1793-ലെ റിപ്പോർട്ട് കണ്ടിട്ടില്ല. മാത്രവുമല്ല അദ്ദേഹം 1811-ലെ രാജവിളംബരവും കണ്ടിരിയ്ക്കാനിടയില്ല. കേണൽ മൺറോ ഒരു കടുത്ത ഈവാഞ്ചലിസ്റ്റ് ആണെന്ന കാര്യം അദ്ദേഹം പരാമർശിച്ചിട്ടുമില്ല.

Colonel John Munro
കേണൽ മൺറോയെക്കുറിച്ചുള്ള ചില വിവരങ്ങൾ താഴെ നല്കുന്നു. 1700-കളിലെയും, 1800-കളിലെയും തെന്നിന്ത്യൻ സമൂഹത്തെക്കുറിച്ച് കേംബ്രിഡ്ജ് സർവകലാശാലയിലെ സുസൻ ബെയ് ലി എന്ന പണ്ഡിത നടത്തിയ ഗവേഷണ- പഠനങ്ങളിൽ നിന്നുള്ള വിവരങ്ങളാണ് ഇവിടെ നല്കിയിട്ടുള്ളത്.
Quote : “Between 1810 and 1819 the British Resident in Travancore and Cochin was Colonel John Munro, a fervent evangelical Christian with all the familiar qualities of the early nineteenth-century reformer-official-boundless energy, rock-hard prejudices against ‘heathenism’, ‘native superstition’ and ‘popery’, and a fierce drive to reform and ‘uplift’ Indian society. Munro also had a taste for direct action in pursuit of these goals. His campaign to impose western standards of ‘good government’ in the two states was enlivened by his practice of personally flogging erring officials with his own cat-o’-nine tails.
Munro had close links with the more radical of the two Anglican proselytizing organisations, the Church Missionary Society (CMS). Thus long before the evangelical officials of the Punjab deployed missionaries as agents of ‘progressive’ social reform, Munro had launched a bold scheme which placed Protestant missionaries in sensitive judicial and administrative posts in both states. The Resident’s recruits from the CMS and the Nonconformist Protestant LMS (London Missionary Society) were only the beginnings of a missionary army which flooded into Travancore and Cochin throughout the nineteenth and early twentieth centuries and turned the Malabar coast into the most active missionary ‘field’ in India.” Unquote – (page 285, Saints, Goddesses and Kings, Muslims and Christians in South Indian society, 1700-1900, Susan Bayly Cambridge University Press 1989)

പിന്നാക്ക-കീഴാള ജാതികളുടെ ഉൾപ്പെടെ കേരളത്തിലെ ജനങ്ങളുടെ രക്തം ഊറ്റിക്കുടിച്ച ക്രിസ്ത്യൻ ബ്രിട്ടീഷുകാർ.
CMS & LMS ക്രിസ്ത്യൻ മിഷനറിമാർ അടങ്ങുന്ന ബ്രിട്ടീഷ് സമൂഹം കേരളത്തിലെ ജനങ്ങളുടെ രക്തം ഊറ്റിക്കുടിച്ചവരാണ്. പക്ഷെ moral high-groundൽ നിന്നുകൊണ്ടാണ് തങ്ങൾ കേരളത്തിൽ നവോത്ഥാനത്തിന് അടിത്തറയിട്ടതെന്ന വ്യാജപ്രചാരണത്തിൽ CSI സഭ ഏർപ്പെടുന്നത്. കേരളത്തിലെ, പ്രത്യേകിച്ച് തിരുവിതാംകൂറിലെ ഭരണാധികാരികളെ അവർ പിഴിഞ്ഞതിന്റെ ഒരു കണക്ക് താഴെ നല്കുന്നു. രാമവർമ്മ അഥവാ ധർമ്മരാജവിന്റെ ഭരണകാലത്താണ് (1758-1798 AD) ഇവർ ഏറ്റവും അധികം പണം വസൂലാക്കിയത്.

മാർത്താണ്ഡവർമ്മ മഹാരാജാവ് (1729-1758AD) കൊടുത്തിരുന്ന കപ്പം
മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ മുൻഗാമികൾ, പാണ്ഡ്യ സാമ്രാജ്യത്തിന്റെ തിരുച്ചിറപ്പള്ളിയിലുണ്ടായിരുന്ന ഗവർണ്ണറുമായി കരാറുണ്ടാക്കുകയും അതിൻ പ്രകാരം സൈനിക സഹായത്തിനായി നാമമാത്രമായ തുക വാർഷിക കപ്പമായി (a nominal annual tribute, page 172) നല്കുകയും ചെയ്തിരുന്നു. പിന്നീട് കർണ്ണാറ്റിക്കിലെ നവാബ് (ആർക്കോട്ട് നവാബ്) 1755ൽ, ബ്രിട്ടിഷ് സൈന്യത്തിന്റെ സഹായത്തോടെ (പേജ് 160,161, p shungoonny menon) പാണ്ഡ്യൻ സാമ്രാജ്യം പൂർണ്ണമായി കീഴടക്കിയതോടെ, മാർത്താണ്ഡവർമ്മ മഹാരാജാവ് നവാബുമായി പുതിയ കരാർ ഉണ്ടാക്കുകയും, 6000 രൂപയും ഒരു ആനയെയും വാർഷിക കപ്പമായി കൊടുക്കാമെന്ന് ഏൽക്കുകയും ചെയ്തു. ഈ കരാറുകൾ തിരുവിതാംകൂറിന്റെ സംരക്ഷണം പൂർണ്ണമായും ഉറപ്പാക്കിയില്ലെന്ന് പിന്നീടുള്ള സംഭവങ്ങൾ തെളിയിച്ചു. എന്തായാലും ഈ കരാറിൽ ഏർപ്പെടുന്നതിനു മുൻപ്, നവാബ് ദോസ്ത് അലി ഖാന്റെ രണ്ട് ബന്ധുക്കൾ, ചന്ദാ സാഹിബും, ബഡാ സാഹിബും, ശുചീന്ദ്രം ക്ഷേത്രം ആക്രമിച്ച് കൊള്ളയടിയ്ക്കുകയും, അനേകം വിഗ്രഹങ്ങൾ ഉടയ്ക്കുകയും, ഹിന്ദുക്കളെ ഉപദ്രവിക്കുകയും വളരെയധികം നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. മുഹമ്മദ്ദീയ നേതാക്കളുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദമാണ് ഈ ക്രൂരപ്രവർത്തികൾ എന്നാണ് ശങ്കുണ്ണിമേനോൻ ഈ സംഭവങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇവരെ സൈനികമായി നേരിടാൻ സാധിയ്ക്കാതെ വന്നതിനാൽ, രാമയ്യൻ ദളവ അവർക്ക് പണം നല്കി തൃപ്തിപ്പെടുത്തി പറഞ്ഞയച്ചു. (പേജ് 137 & 138, ശങ്കുണ്ണി മേനോൻ)
രാമവർമ്മ രാജാവ് അഥവാ ധർമ്മരാജാവ് (1758-1798 AD) കൊടുത്തിരുന്ന കപ്പം
മാർത്താണ്ഡവർമ്മയുടെ പിൻഗാമി രാമവർമ്മ മഹാരാജാവ് ആർക്കോട്ട് നവാബിന് തുടർന്നും ഈ കപ്പം കൊടുത്തിരുന്നതായി അനുമാനിയ്ക്കാം. എന്നിട്ടും 1762- ൽ നവാബിന്റെ ഗവർണ്ണർ തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായ ചെങ്കോട്ടയും കലക്കാടും കന്യാകുമാരിയും ആക്രമിച്ച്, നവാബിന്റെ രാജ്യത്തോട് കൂട്ടിച്ചേർത്തു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മദ്രാസ് ഗവർണ്ണറുടെ മദ്ധ്യസ്ഥതയിലാണ് ഈ പ്രദേശങ്ങൾ നവാബിന്റെ കൈയ്യിൽ നിന്നും തിരുവിതാംകൂറിന് തിരികെ ലഭിച്ചത്. (പേജ് 196, ശങ്കുണ്ണിമേനോൻ)
1765 ആയപ്പോഴേയ്ക്കും നവാബിനെ നിയന്ത്രിയ്ക്കുവാൻ ഈസ്റ്റ് ഇന്ത്യ കമ്പനി ശക്തമായതോടുകൂടി അവരും തിരുവിതാംകൂറിന് മേൽ കപ്പത്തിനായി സമ്മർദ്ദം ചെലുത്തിത്തുടങ്ങി(പേജ് 196,197 ശങ്കുണ്ണി മേനോൻ). 1766-ൽ ഹൈദർ അലി മലബാർ ആക്രമിച്ച് കീഴടക്കി. ഹൈദർ കൊച്ചി രാജാവിനെ ഭീഷണിപ്പെടുത്തി കപ്പം മേടിച്ചു (പേജ് 199,200 ശങ്കുണ്ണി മേനോൻ).
ടിപ്പുവിൽ നിന്നും രക്ഷനേടാനായി രാമവർമ്മ രാജാവ് 1788-ൽ ബ്രിട്ടീഷുകാരുമായി കരാർ ഉണ്ടാക്കി. ഇതു പ്രകാരം Sir Charles Oakley വാർഷിക കപ്പമായി Rs. 42,768/- നല്കണമെന്ന് രാമവർമ്മ രാജാവിനോട് ആവശ്യപ്പെട്ടു. (പേജ് 251, ശങ്കുണ്ണിമേനോൻ). പക്ഷെ ടിപ്പുവുമായി യുദ്ധം ഉണ്ടായതിനു ശേഷം ഈ തുക 10 ലക്ഷം രൂപയായി ഓക്കിലി ഉയർത്തി. യുദ്ധത്തിൽ തങ്ങൾക്കുണ്ടായ ചിലവുകൾ നികത്താനാണ് ഈ തുക എന്നാണ് ബ്രിട്ടീഷുകാർ വാദിച്ചത്. ഇതിൽ ഏഴുലക്ഷം രൂപ ദിവാൻ കേശവദാസ് ഉടനെ നല്കി. ഇതിനു ശേഷം മഹാരാജവ് കടം വാങ്ങി ഏഴ് ലക്ഷം കൂടി നല്കി. അങ്ങിനെ മൊത്തം 14 ലക്ഷം രൂപ മുഹമ്മദ്ദീയനായ ടിപ്പുവിന്റെ ആക്രമണം കാരണമായി ക്രിസ്ത്യാനികളായ ബ്രിട്ടീഷുകാർക്ക് നല്കേണ്ടിവന്നു. (പേജ് 239, 240)
1797ൽ ബ്രിട്ടീഷുകാർ പുതുക്കിയ കാരാറിൽ ഒപ്പിടാൻ രാമവർമ്മ രാജാവിനെ പ്രേരിപ്പിക്കുകയും അങ്ങിനെ വാർഷിക കപ്പം Rs. 2,40,000/- രൂപയായി (രണ്ടു ലക്ഷത്തിനാല്പതിനായിരും രൂപയായി) ഉയർത്തുകയും ചെയ്തു. (പേജ് 254, 255, ശങ്കുണ്ണി മേനോൻ)
ക്രിസ്ത്യൻ ബ്രിട്ടീഷുകാർ തിരുവിതാംകൂർ ജനങ്ങളെ ഇങ്ങിനെ ഊറ്റിപ്പിഴിഞ്ഞു. അവരുടെ പണത്തിനോടുള്ള ആർത്തി തടുക്കാൻ തിരുവിതാംകൂറിന് അവരെക്കാൾ ശക്തിയുണ്ടായിരുന്നില്ല. ഗത്യന്തരമില്ലാതെ രാമവർമ്മ രാജാവിന് ജനങ്ങളുടെ മേൽ പ്രത്യേക യുദ്ധ നികുതി ചുമത്തേണ്ടി വന്നു. (പേജ്. 283, ശങ്കുണ്ണി മേനോൻ). ഈ നടപടി കൊണ്ടും രക്ഷയില്ലാതെ വന്നപ്പോൾ മഹാരാജാവ് കടം എടുക്കാൻ പ്രേരിതനായി. (പേജ് 284, ശങ്കുണ്ണിമേനോൻ). സമ്പന്നമായിരുന്ന തിരുവിതാംകൂർ ക്രമേണ സാമ്പത്തികമായി ദുർബലമായിത്തുടങ്ങി. കേരളത്തിലെ ജനങ്ങളുടെ ദുരിതങ്ങളുടെ മൂല കാരണം ബ്രിട്ടീഷ് കോളനിവൽക്കരണവും മതപരിവർത്തനവുമാണെന്ന ചരിത്ര പശ്ചാത്തലം പരിഗണിക്കാതെയാണ് രാഷ്ട്രീയ പാർട്ടികൾ നവോത്ഥാനത്തെക്കുറിച്ച് വീമ്പിളക്കുന്നത്.
ഇനി ഭാഗം 6-ൽ അടിമത്വവുമായി ബന്ധപ്പെട്ട രാജകീയ വിളംബരങ്ങൾ നല്കിയിട്ടുണ്ട്.
…….തുടരും
Notes for social media
There is rational thinking behind the ancient or historical CUSTOMS in Kerala / India.
The CMS & LMS missionaries belonged to the Christian British society who like leeches exploited the Hindus of Travancore…..

