അടിമത്വ നിരോധനത്തെ സംബന്ധിച്ച രാജകീയ വിളംബരങ്ങൾ
അടിമത്വത്തെ സംബന്ധിച്ച് ആകെ മൂന്ന് രാജകീയ വിളംബരങ്ങളാണ് തിരുവിതാംകൂറിൽ പുറപ്പെടുവിച്ചിട്ടുള്ളത്. അവ മൂന്നും ഇവിടെ നല്കിയിട്ടുണ്ട്. കേരളത്തിലെ ക്രിസ്ത്യാനികളും മുഹമ്മദ്ദീയരും വിദേശികളുമായി ചേർന്നാണ് ഈ ഹീനമായ മനുഷ്യക്കച്ചവടത്തിൽ ഏർപ്പെട്ടിരുന്നത്. ഇത് വെറും ആരോപണമല്ല, മറിച്ച് ഇതിന്റെ തെളിവുകൾ ഈ വിഷയത്തെ സംബന്ധിച്ച മുൻ ഭാഗങ്ങളിൽ നല്കിയിട്ടുണ്ട്. കേരളത്തിലെ സവർണ്ണർ ഇത്തരം ദുഷ്പ്രവർത്തികളിൽ നിന്നും അകലം പാലിച്ചിരുന്നു. മാത്രവുമല്ല കച്ചവടത്തിൽ കേരളത്തിലെ സവർണ്ണർ ഏർപ്പെട്ടിരുന്നും ഇല്ല. കാർഷികവൃത്തിയായിരുന്നു അവരുടെ വരുമാനമാർഗ്ഗം.

കോട്ടയം CMS കോളേജിന്റെ ചുമരിൽ അടയാളപ്പെടുത്തിയിട്ടുള്ളതുപോലെ കാർഷികവൃത്തിയുമായി ബന്ധപ്പെട്ടല്ല, അടിമത്വത്തെ സംബന്ധിച്ച ആദ്യത്തെ രാജകീയ വിളംബരം പുറപ്പെടുവിച്ചിട്ടുള്ളതെന്നും വ്യക്തമാണ്. തിരുവിതാംകൂറിലെ കാർഷികമേഖലയ്ക്ക് അനുകൂലമായി, കർഷകത്തൊഴിലാളികളെ സംരക്ഷിയ്ക്കുവാൻ കൂടിയാണ് ആദ്യത്തെ വിളംബരം പുറപ്പെടുവിച്ചത്. കാരണം, മനുഷ്യക്കച്ചവടം നിമിത്തമായി കേരളത്തിലെ ജനസംഖ്യ ഗണ്യമായി കുറഞ്ഞുപോയെന്ന് 1793-ലെ ബ്രിട്ടിഷ് കമ്മീഷണറന്മാരുടെ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
രണ്ടാമത്തെയും മൂന്നാമത്തെയും വിളംബരങ്ങൾ ആദ്യത്തേതിന്റെ ചുവടുപിടിച്ചുള്ളതാണെന്നും കാണാം. സവർണ്ണരും പിന്നാക്ക കീഴാള വർഗ്ഗങ്ങളും തമ്മിലുണ്ടായിരുന്ന ആരോഗ്യകരമായിരുന്ന കാർഷികബന്ധങ്ങൾക്ക് ഉടവ് തട്ടാതിരിയ്ക്കാൻ ശ്രദ്ധിച്ചുകൊണ്ടുള്ള ചട്ടങ്ങളാണ് ഇവയിൽ ഉള്ളതെന്നും കാണാം. ഇതിനോടൊപ്പം ഭാഗം രണ്ടിൽ അടിമ എന്ന പദവുമായി ബന്ധപ്പെട്ട് ശബ്ദതാരാവലി നിഘണ്ടുവിൽ നല്കിയിട്ടുള്ള അനുബന്ധ പദങ്ങൾ ചേർത്ത് വായിച്ചാൽ, ഹിന്ദു നിയമങ്ങൾ പ്രകാരം കേരളത്തിലെ കാർഷിക തൊഴിലാളികളെ ഉൾക്കൊണ്ടുള്ള അനുഭാവപൂർവ്വമായ നാട്ടുനടപ്പുകളാണ് (customs) ഉണ്ടായിരുന്നതെന്ന് വ്യക്തമാണ്.
(1 ). 1811 AD-യിലെ ആദ്യത്തെ വിളംബരം


(2). 1853-ലെ വിളംബരം


(3). 1855-ലെ രാജകീയ വിളംബരം


…..തുടരും
Notes for social media ….
The royal proclamation of 1811 for the abolition of the slave trade in Travancore was passed to criminalize the activities of the Christians and Muslims engaged in slave trade…..
Criminalization of the activities of the Christian and Muslim slave traders was effected thru the Royal proclamation of 1811…
