കേരളത്തിലെ അടിമക്കച്ചവടത്തിൽ ക്രിസ്ത്യാനികളുടെ പങ്ക്
കേരളത്തിലെ മനുഷ്യത്വഹീനമായ അടിമക്കച്ചവടങ്ങളിൽ സജീവമായി ഏർപ്പെട്ടരിരുന്നത് ഇവിടെ ജീവിച്ചിരുന്ന ക്രിസ്ത്യാനികളും മുഹമ്മദ്ദീയരുമാണ്. അല്ലാതെ ഹിന്ദുക്കളായ സവർണ്ണരല്ല !!! ഇവിടുത്തെ സെറ്റിക്ക് മതസ്ഥരുടെ ക്രൂരതകൾ നിർത്തലാക്കാനാണ് 1811-ൽ അടിമക്കച്ചവടത്തിന് എതിരെ ആദ്യത്തെ രാജവിളംബരം പുറപ്പെടുവിച്ചത്. ഈ രാജവിളംബരത്തിന്റെ പകർപ്പ് തുടർ ഭാഗങ്ങളിൽ (ഭാഗം 5ൽ) നല്കുന്നതാണ്. കണ്ണിൽച്ചോരയില്ലാത്ത ക്രൂരതയാർന്ന ഈ കച്ചവടത്തിൽ മുഹമ്മദ്ദീയരുടെ പങ്ക് തെളിയിയ്ക്കുന്ന ചരിത്ര രേഖകളുടെ പകർപ്പുകൾ കഴിഞ്ഞ ഭാഗത്തിൽ (ഭാഗം 3) നല്കിയിരുന്നു. ഇതേപോലെ തന്നെ അടിമക്കച്ചവടത്തിൽ കേരളത്തിലെ ക്രിസ്ത്യാനികളുടെ പങ്ക് തെളിയിയ്ക്കുന്ന രേഖകൾ ഈ ഭാഗത്തിൽ (ഭാഗം 4ൽ) നല്കിയിട്ടുണ്ട്.
വിനിൽ പോൾ എന്ന ദളിത് എഴുത്തുകാരന്റെ ചരിത്രപുസ്തകം
കൊച്ചി രാജ്യം ഡച്ച് അധീശത്വത്തിൻ കീഴിലായിരുന്ന കാലഘട്ടത്തിൽ, കേരളത്തിലെ ക്രിസ്ത്യാനികൾക്ക് അടിമക്കച്ചവടത്തിലുണ്ടായിരുന്ന പങ്കിനെക്കുറിച്ച് ‘അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം’ എന്ന പുസ്തകത്തിൽ വിനിൽ പോൾ വിവരിക്കുന്നുണ്ട്. 1663 ജനുവരി എട്ടാം തീയതി കൊച്ചി രാജ്യം ഡച്ചുകാരുടെ അധീനതയിലായി. പോർട്ടുഗീസുകാരെ തുരത്തിയാണ് ഡച്ചുകാർ കൊച്ചി കൈയ്യടക്കിയത്. കൊച്ചി തുറമുഖത്തിലൂടെ ഡച്ചുകാർ വൻതോതിൽ അടിമക്കച്ചവടം നടത്തിയിരുന്നു. ചെന്നൈ ആർക്കൈവ്സിലെ ‘ആക്ടൺവാൻ ട്രാൻസ്പോർട്ട് ‘എന്ന ഡച്ച് രേഖയിൽ നിന്നുള്ള വിവരങ്ങൾ കൊച്ചിയിൽ നിന്നും കയറ്റുമതി ചെയ്ത ചരക്കുകളെക്കുറിച്ചുള്ളതാണ്. അതിൽ അടിമകളും ഉൾപ്പെടും. 1753-ലേതാണ് ഈ രേഖകൾ. ഈ ചരിത്രരേഖയിൽ നിന്നുള്ള വിവരങ്ങൾ വിനിൽ പോൾ തന്റെ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Quote വിനിൽ പോൾ :- “ഈ രേഖയുടെ അടിസ്ഥാനത്തിൽ കൊച്ചിയിൽനിന്നും അടിമകളെ വാങ്ങിയിരുന്നത് 89% യുറോപ്യന്മാരും, 5% ഏഷ്യക്കാരും, 3% കൊച്ചിക്കാരും, ബാക്കി ഉള്ളത് അവ്യക്തമായ ഉപഭോക്താക്കളുമാണ്. എന്നാൽ തുറമുഖത്തെ അടിമക്കച്ചവടക്കാരിൽ ഡച്ച് കമ്പനി ഉദ്യോഗസ്ഥർ 39% ഉണ്ടായിരുന്നപ്പോൾ കേരളത്തിലെ ക്രിസ്ത്യാനികൾ 38% കച്ചവടക്കാരായി ആക്ടൺവാൻ ട്രാൻസ്പോർട്ടിൽ രേഖപ്പെടുത്തപ്പെട്ടു. ഡച്ച് കമ്പനി ഉദ്യോഗസ്ഥർ അടിമകളെ വാങ്ങിയിരുന്നത് പ്രധാനമായും തദ്ദേശ്ശീയരായ ക്രിസ്ത്യാനികളിൽ നിന്നായിരുന്നു. അതിൽ 45% കത്തോലിക്കരായിട്ടുള്ളവരിൽ നിന്നുമാണ്. ഇത്തരം ഒരു സാഹചര്യത്തിലാണ് ഫ്രാൻസിസ് ഡെയ് കൊച്ചിയിലെ ക്രിസ്ത്യൻ പള്ളികൾ ആറു ദിവസവും അടിമകളെ കെട്ടി ഇടുന്ന ഗോഡൌണായും ഏഴാം ദിവസം ആരാധനയ്ക്കായിട്ടുമാണ് ഉപയോഗിക്കുന്നത് എന്ന് പറയുന്നത് (Day 1863:171).( Note : ഈ പേജിന്റെ സ്ക്രീൻഷോട്ട് താഴെ നല്കിയിട്ടുണ്ട് ).
കേരളത്തിൽ മനുഷ്യക്കച്ചവടത്തിൽ ഏർപ്പെട്ടിരുന്നവരിൽ പ്രാധാനികൾ സ്വദേശികളായ ക്രിസ്ത്യാനികളായിരുന്നു. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിൽ നിലനിന്നിരുന്ന അടിമ സമ്പ്രദായത്തിന്റെ ചരിത്രത്തിനെക്കുറിച്ചുള്ള ഇഗ്നേഷ്യസ് പയ്യപ്പള്ളിയെ (Man Slaving to Divine : A Socio-Religious Custom Gleaned from the Nineteenth Century Palm Leaves, 2012) പോലുള്ളവരുടെ പഠനങ്ങൾ ഇത്തരത്തിൽ ശ്രദ്ധേയമാണ്. അദ്ദേഹം പഠനങ്ങളിൽ മുഖ്യ ഉപാദാനമാക്കിയിരിക്കുന്നത് സുറിയാനി സഭകളിൽ സൂക്ഷിച്ചിരിക്കുന്ന ഓലക്കെട്ടുകളാണ്. ലഭ്യമായിട്ടുള്ള അടിമ കരാറുകളിൽ ക്രിസ്ത്യാനികൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതിന്റെ എഴുതപ്പെട്ട ധാരാളം തെളിവുകൾ ഇന്ന് ലഭ്യമാണ്. മുളംതുരുത്തി പള്ളിയിൽ പരസ്യമായി അടിമകളെ ലേലം ചെയ്തിരുന്നതിന്റെ എഴുതപ്പെട്ട ധാരാളം തെളിവുകൾ ഇന്ന് ലഭ്യമാണ്. മുളംതുരുത്തി പള്ളിയിൽ പരസ്യമായി അടിമകളെ ലേലം ചെയ്തിരുന്നതിന്റെ തെളിവ് കെ.കെ. കുസുമൻ(1973) അദ്ദേഹത്തിന്റെ ‘സ്ലേവറി ഇൻ ട്രാവൻകൂർ’ എന്ന പുസ്തകത്തിൽ പരാമർശിക്കുന്നു. ഡച്ച് കാലത്തെ അടിമക്കച്ചവടത്തിൽ പ്രധാന പങ്ക് വഹിച്ചിരുന്നത് സുറിയാനി ക്രിസ്ത്യാനികൾ തന്നെയായിരുന്നു.” പേജ് 24, അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം, വിനിൽ പോൾ, First Published August 2021, DC Books Kottayam.
“1753-54 വർഷത്തിന്റെ ആദ്യ രണ്ടു മാസങ്ങളിൽ മാത്രം 161 അടിമകളെയാണ് കൊച്ചിയിൽനിന്നും രജിസ്റ്റർ ചെയ്തു ഡച്ച് കോളണിയായ കേപ്പിലേയ്ക്ക് അയച്ചത്. കേരളത്തിന്റെ വിവിധ ഇടങ്ങളിൽനിന്നുള്ള അടിമകളാണ് കൊച്ചിയിൽ എത്തപ്പെട്ടത് ഈ കണക്കിനെ കൂടുതൽ വിശദമായി നോക്കിയാൽ, ഈ റിപ്പോർട്ട് അനുസരിച്ച് 53 പുലയരെ (39 പുരു, 14 സ്ത്രീ), 49 ചോഗർ(34 പുരു, 15 സ്ത്രീ), 10 വേട്ടുവർ (6 പുരു, 4 സ്ത്രീ), കണക്ക 6 (4 പുരു, 2 സ്ത്രീ), രണ്ടു പറയർ (1 പുരു, 1 സ്ത്രീ), രണ്ടു മുസ്ലീം (1 പുരു, 1 സ്ത്രീ), രണ്ടു മുക്കുവ സ്ത്രീകൾ, ഒരു നായർ പുരുഷൻ, ഒരു ഉള്ളാട പുരുഷൻ എന്നിവരെ കൊച്ചിയിലെ തുറമുഖത്തിൽ നിന്നും കയറ്റുമതി ചെയ്തു എന്ന് കാണുന്നു.(ചില ജാതികൾ വ്യക്തമല്ല).” പേജ് 25, അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം, വിനിൽ പോൾ, First Published August 2021, DC Books Kottayam.
“യുറോപ്യന്മാരുടെ വരവോടുകൂടി ഉണ്ടായ മാറ്റൊരു മാറ്റം കാർഷിക അടിമകളായിരുന്ന പുലയരെയും മറ്റു അടിമ ജാതികളെയും കാർഷികേതര ജോലികളിലേക്ക് തിരിച്ചുവിട്ടു എന്നതായിരുന്നു. ഈ കച്ചവടശൃംഖലയിൽ ആളുകളെ മോഷ്ടിച്ചു കൊണ്ടുവന്നു വില്പന നടത്തിയിരുന്നു” പേജ് 26, അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം, വിനിൽ പോൾ, First Published August 2021, DC Books Kottayam.
CMS കോളേജിന്റെ വ്യാജ ചരിത്രനിർമ്മിതി
നുണപ്രചരണത്തിലൂടെ സവർണ്ണരെ മനുഷ്യത്വരഹിതരാക്കി, മറ്റ് ജാതിസമുദായങ്ങളുടെ പ്രത്യേകിച്ച് പുലയസമുദായത്തിന്റെ വിദ്വേഷത്തിന് പാത്രമാക്കി, ഇതിലൂടെ സവർണ്ണരെയും സനാതനധർമ്മത്തെയും കേരളത്തിൽ ഉന്മൂലനം ചെയ്യാനുള്ള ക്രിസ്ത്യൻ കുതന്ത്രമാണ് cms college-ന്റെ ചുമരിലുള്ള ഈ പ്രോപ്പഗാണ്ഡ. ഇത് ഒരുതരത്തിലും വച്ചുപൊറുപ്പിക്കാവുന്നതല്ല. CMS കോളേജിന്റെ ഉടമസ്ഥരായ CSI സഭ അടിമക്കച്ചവടത്തിൽ ഏർപ്പെട്ടിരുന്ന സിറിയൻ ക്രിസ്ത്യാനിയെയും മുഹമ്മദ്ദീയനെയും ഒഴിവാക്കി പകരം ഈ ക്രൂരമായ കച്ചവടത്തിൽ ഒരു പങ്കും വഹിയ്ക്കാഞ്ഞ നമ്പൂതിരിയെയും നായരെയും അവിടെ പ്രതിഷ്ഠിച്ചത് മനഃപൂർവ്വമാണ്. താഴെ നല്കിയിരിയ്ക്കുന്ന ചുമർചിത്രം ശ്രദ്ധിച്ചാൽ ഇക്കാര്യം മനസ്സിലാക്കാം. ഇതിനെതിരെ നായർ സത്വം പേറുന്നവർ തീർച്ചായും പ്രതികരിയ്ക്കേണം.

കേരളത്തിലെ അടിമക്കച്ചവടത്തിനെക്കുറിച്ച് 1863-ൽ നിന്നുള്ള ഒരു ചരിത്രരേഖ
‘അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം’ എന്ന വിനിൽപോളിന്റെ പുസ്തകത്തിൽ, Francis Day-യുടെ പുസ്തകത്തിലെ പേജ് 171-ൽ നല്കിയിട്ടുള്ള വിവരങ്ങളെക്കുറിച്ചുള്ള പരാമർശമുണ്ട്. ആ പേജിലെ അടിമക്കച്ചവട വിഷയവുമായി ബന്ധപ്പെട്ട പ്രസക്തഭാഗത്തിന്റെ സ്ക്രീൻഷോട്ടാണ് താഴെ നല്കിയിട്ടുള്ളത്.
ക്രിസ്ത്യൻ പള്ളികൾ അടിമകളെ ബന്ധിച്ചിട്ടിരുന്ന ഗോഡൌണുകളായി ഉപയോഗിച്ചിരുന്നു എന്ന് ഫ്രാൻസിസ് ഡേ രേഖപ്പെടുത്തിയിട്ടുണ്ട്. ഇളം നീല നിറത്തിൽ ഹൈലൈറ്റ് ചെയ്ത ഭാഗം ശ്രദ്ധിയ്ക്കുക. ക്രിസ്തുമതസ്ഥരുടെ ഇത്തരം പ്രവൃത്തികളിലൂടെ ആ മതത്തിന്റെ ഗുണവതികാരം മനസ്സിലാക്കാവുന്നതേയുള്ളൂ.
മാത്രവുമല്ല, കേരളത്തിൻമേൽ പോർട്ടുഗീസുകാർ അധീശത്വം സ്ഥാപിച്ചതോടുകൂടിയാണ്, ഇവിടെ അടിമക്കച്ചവടം തുടങ്ങിയത് എന്ന് ഫ്രാൻസിസ് ഡേ രേഖപ്പെടുത്തിയിട്ടുണ്ട്. റോസ് നിറത്തിൽ ഹൈലൈറ്റ് ചെയ്ത ഭാഗം ശ്രദ്ധിയ്ക്കുക. എന്നുമുതൽ കേരളത്തിലെ സവർണ്ണർ രാഷ്ട്രീയമായും, സാമ്പത്തികമായും, ഭരണപരമായും, സൈനികപരമായും ദുർബലരായിത്തീർന്നുവോ, അന്നുമുതൽ ഇവിടുത്തെ പിന്നാക്ക കീഴാള ജാതികളുടെ ദുർദ്ദശ തുടങ്ങിയതായി കാണാം.


ക്രിസ്ത്യൻ മിഷനറിമാരും അവരുടെ മതവും കേരളത്തിന്റെ ശത്രുപക്ഷത്താണ്
CMS മിഷനറിമാരുടെ കടുംകൈകളും, കുത്തിത്തിരുപ്പുകളും, സാമൂഹ്യവിധ്വംസക പ്രവർത്തികളും മറ്റ് കുത്സിത പ്രവൃത്തികളും ‘Saints, Goddesses and Kings’ എന്ന Susan Bayly-യുടെ പുസ്തകത്തിൽ വായിയ്ക്കാം. (Published by Cambridge University Press) അതിലെ പേജുകൾ 288, 292, 293, 299 കാണുക. ഇവന്മാർ തീർത്തും വിഷമാണ്. ഇവന്മാരെ വെള്ളപൂശാൻ ശ്രമിയ്ക്കുന്നവർ സമൂഹത്തിന്റെ പ്രത്യേകിച്ച് ഹിന്ദുക്കളുടെ ശത്രുക്കളാണ്.

അടുത്ത ഭാഗത്തിൽ, അതായത് ഭാഗം അഞ്ചിൽ, അടിമക്കച്ചവടവുമായി ബന്ധപ്പെട്ട് തിരുവിതാംകൂറിൽ പുറപ്പെടുവിച്ച രാജവിളംബരങ്ങൾ നല്കുന്നതാണ്.
…. തുടരും
Notes for social media : The Christians of Kerala played an active role in the slave trade of Kerala and derived huge profits from this inhuman & illegal trade.
കേരളത്തിലെ ക്രിസ്ത്യാനികൾ അടിമക്കച്ചവടത്തിൽ സജീവമായ പങ്ക് വഹിച്ചിരുന്നു. ക്രിസ്ത്യാനികൾ കേരളത്തിലെ തദ്ദേശ്ശീയരെ ചതിപ്രയോഗത്തിലൂടെയും ബലപ്രയോഗത്തിലൂടെയും അടിമകളാക്കി വിദേശികൾക്ക്, പ്രത്യേകിച്ച് ഡച്ചുകാർക്ക് എത്തിച്ചുകൊടുത്തിരുന്നു. ഇത് സംബന്ധിച്ചുള്ള ചരിത്രരേഖകൾ ലഭ്യമാണ്.
സ്മൃതി ഭ്രംശോ ബുദ്ധിനാശോ, ബുദ്ധിനാശോ പ്രണശ്യതി…. .സ്മൃതി എന്ന് പറഞ്ഞാൽ ചരിത്രവും ഉൾപ്പെടും…. it is set of collected beliefs …
