ചട്ടമ്പിസ്വാമികൾ ഹിന്ദു സമൂഹത്തിനു വേണ്ടി ചെയ്ത ഏറ്റവും നല്ല കാര്യം, അദ്ദേഹം എഴുതി, സ്വയം പ്രസിദ്ധീകരിച്ച ക്രിസ്തുമതച്ഛേദനം എന്ന പുസ്തകമാണ്. ഈ പുസ്തകത്തിന് സ്വാമികൾ എഴുതിയ ആമുഖം (പൂർവ്വപീഠിക) ഇവിടെ നല്കുന്നു. സ്വാമിജിയുടെ ഈ ആമുഖം highly motivational ആണ്. ക്രിസ്തുമതത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടി, ക്രിസ്ത്യാനികളെ പ്രതിരോധിച്ച്, അവരുടെ മതപരിവർത്തന ശ്രമങ്ങളെ തടുക്കണമെന്ന് ‘അണ്ണാറക്കണ്ണനും തന്നാലായത്’ എന്ന മലയാള പഴമൊഴി ഉദ്ധരിച്ച്, അദ്ദേഹം ഓരോ ഹിന്ദുവിനോടും ആഹ്വാനം ചെയ്തു.
“അല്ലയോ മഹാജനങ്ങളേ! എന്റെ ഈ ഉപക്രമം ക്രിസ്തുമതത്തിന്റെ തത്വത്തെ ഏകഴളായിരിക്കുന്ന ജനങ്ങളുടെ ഹൃദയത്തിൽ ധരിപ്പിക്കുന്നതിനാകുന്നു. ക്രിസ്തുമതസ്ഥന്മാരായ പാതിരിമാർ മുതലായ ഓരോരോ കുക്ഷിംഭരികൾ# നമ്മുടെ ഹിന്ദുമതത്തെയും ഈശ്വരനേയും ശ്രുതി, സ്മൃതി മുതലായ ആപ്തവാക്യങ്ങളേയും ന്യായം കൂടാതെ ദുഷിച്ചും അജ്ഞാനകുഠാരം, ത്രിമൂർത്തിലക്ഷണം, കുരുട്ടുവഴി, മറുജന്മം, സൽഗുരുലാഭം, സത്യജ്ഞാനോദയം, സമയപരീക്ഷ, ശാസ്ത്രം, ‘പുല്ലേലി കുംചു’ മുതലായ ദൂഷണപുസ്തകങ്ങളെ അച്ചടിപ്പിച്ച് പ്രസിദ്ധംചെയ്തുകൊണ്ട് സാധുക്കളും അജ്ഞന്മാരുമായ പുലയർ ചാന്നാർ പറയർ മുതലായ ഹിന്ദുക്കളുടെ മനസ്സിനെ, തൊപ്പി, കുപ്പായം മുതലായതുകളെ കൊടുത്തു മയക്കി ഭേദിപ്പിച്ച് സ്വമതമാർഗ്ഗത്തിൽ ഏർപ്പെടുത്തി നരകത്തിനു പാത്രീഭവിപ്പിക്കുന്നതിനെ നാം കണ്ടും കേട്ടുമിരുന്നുകൊണ്ട് ഈ മഹാപാതകത്തിനെ തടയാൻ യാതൊരു കഴിവും സമ്പാദിക്കാതെ അടങ്ങിയിരിക്കുന്നത് അല്പവും ഉചിതമല്ലെന്നു മാത്രമല്ല, ഈ ഉദാസീനതയിൽവെച്ച് ഹിന്ദുക്കളിൽ ഇതുവരെ അഞ്ചിലൊരു ഭാഗത്തോളം ജനങ്ങൾ ഈ അപകടത്തിലകപ്പെട്ടുപോകുന്നതിനും, മേലും ഈ കഷ്ടത പ്രചാരപ്പെടുത്തുന്നതിനും അതുനിമിത്തം നമുക്കും നമ്മുടെ സന്തതികൾക്കും ഐഹികാമുത്രികങ്ങളായ അനേകഫലങ്ങൾക്ക് തടസ്ഥം സംഭവിക്കുന്നതിനും സംഗതിയായി തീർന്നിരിക്കുന്നു. ഈ സ്ഥിതിക്ക് നമ്മുടെ ഹിന്ദുക്കളിലുള്ള പണ്ഡിതന്മാർ എല്ലാപേരും സ്വകാര്യത്തിൽത്തന്നെ വ്യഗ്രിച്ച് കാലക്ഷേപം ചെയ്യാതെ അനിർവാച്യമഹിമയുടെയും അത്യന്തപുണ്യത്തിന്റെയും ശൃംഗാടകമായിരിക്കുന്ന ഈ പരോപകാരത്തിൽക്കൂടി സ്വല്പം ദൃഷ്ടിവച്ചിരുന്നുവെങ്കിൽ, ഈ ജനോപദ്രവം എത്രയോ എളുപ്പത്തിൽ ദുരീഭവിക്കുന്നതിനും അതുനിമിത്തം അനേകജീവന്മാർ ഈലോകപരലോകങ്ങളിൽ സുഖിക്കുന്നതിനും സംഗതിയാകുമെന്നുള്ളത് ഞാൻ പറയണമെന്നില്ലല്ലോ. (#കുക്ഷിംഭരി (കുക്ഷി + ഭരി) എന്ന വാക്കിന്റെ അർത്ഥം ‘വയറുനിറയ്ക്കുന്നവൻ’, ‘തീറ്റിക്ക് ആർത്തിയുള്ളവൻ’ (ഭക്ഷണപ്രിയൻ) എന്നാണ്. സ്വാർത്ഥബുദ്ധിയായ വ്യക്തിയെ സൂചിപ്പിക്കാനും ഈ വാക്ക് ഉപയോഗിക്കാറുണ്ട്.)
ഭോ! ഭോ! മഹാന്മാരെ, ഇതിനേക്കാൾ മഹത്തരമായി വേറെ യാതൊരു പുണ്യവുമില്ലെന്നാണ് എന്റെ ഉത്തമവിശ്വാസം. എന്തെന്നാൽ വ്രതം, ദാനം, ജപം, യജനം, അദ്ധ്യയനം മുതലായ പുണ്യങ്ങൾ താന്താങ്ങളുടെ സുഖത്തിനുമാത്രമെന്നല്ലാതെ അന്യന്മാർക്ക് അത്രതന്നെ ഫലപ്രദമാണെന്ന് വിചാരിക്കുന്നുണ്ടോ? “അങ്ങനെയല്ലാ” ഈ പുണ്യം തനിക്കും തന്റെ സന്താനങ്ങൾക്കും അന്യന്മാർക്കും വിശിഷ്യാ ക്രിസ്തുമതക്കൊടുംകുഴിയിൽപ്പെട്ട് കഷ്ടപ്പെടുന്ന പെരുമ്പാപികൾക്കുപോലും സംബന്ധിക്കുന്നതാകുന്നു. വിശേഷിച്ച് മലയാളികളായ ഹിന്ദുക്കൾ ഈ സംഗതിയെ അശേഷം ആലോചിക്കാതെ, അവരുടെ പാട് അവർക്ക്, നമ്മുടെ കാര്യം നമുക്ക്, എന്നിങ്ങനെ വിചാരിച്ച് ജീവകാരുണ്യം കൂടാതെ അടങ്ങിയിരിക്കുന്നത് ഈശ്വരകോപത്തിന് മുഖ്യമായ കാരണമല്ലയോ?
ഹിന്ദുക്കളായ മഹാന്മാരെ! നിങ്ങൾ ഇനിയെങ്കിലും അടങ്ങിയിരിക്കാതെ അവരവരുടെ ശക്തിക്കുതക്കവണ്ണം വിദ്യകൊണ്ടോ ധനംകൊണ്ടോ കഴിയുന്നതും ഉത്സാഹിച്ച് ഈ ക്രിസ്തുമതദുരാചാരങ്ങളെ നിവൃത്തിപ്പിക്കുവാൻ തുനിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. അശേഷം ധനപുഷ്ടിയും മറ്റുമുണ്ടായിട്ടല്ല എന്റെ ഈ ഉപക്രമം. പിന്നെയോ, അണ്ണാറക്കണ്ണനും തന്നാലായത് എന്ന പഴമൊഴിയേയും, ‘ഉത്സാഹിനം പുരുഷസിംഹമുപൈതി ലക്ഷ്മീഃ’ (പ്രയത്നിക്കുന്നവന് ഐശ്വര്യം (ലക്ഷ്മീ) പ്രാപ്തമാകുന്നു എന്നർത്ഥം) എന്ന സജ്ജനവചനത്തേയും അനുസരിച്ച് ഈ കാര്യത്തിൽ എന്നാൽ കഴിയുന്നതും ഉത്സാഹിപ്പാൻ തയ്യാറായതാണ്. ആ ഉത്സാഹത്തിന്റെ പൂർവ്വപീഠികയായിട്ടാണ് ഞാൻ ക്രിസ്തുമതച്ഛേദനമെന്ന ഈ പുസ്തകത്തെ എഴുതി ഇപ്രകാരം പ്രസിദ്ധം ചെയ്യുമാറാക്കിയത്. ഈ ഉപന്യാസത്തിൽ യുക്തിന്യായങ്ങൾക്കോ മറ്റോ വല്ല ഭംഗവും വന്നിട്ടുണ്ടെങ്കിൽ അതിനെ പരിഷ്ക്കരിക്കുന്നതു തന്നെ മഹാന്മാരായ നിങ്ങളുടെ അനുഗ്രഹമെന്നു വിശ്വസിച്ച് ഈ പുസ്തകത്തെ നിങ്ങളുടെ ദിവ്യസന്നിധിയിൽ സമർപ്പിച്ചു കൊള്ളുന്നു.”
-ഷൺമുഖദാസൻ (പരിവാജകനായി ദേശാടനം നടത്തിയിരുന്നപ്പോൾ ഷൺമുഖദാസൻ എന്ന പേരാണു് ചട്ടമ്പിസ്വാമികൾ സ്വീകരിച്ചിരുന്നത്.)
ക്രിസ്തുമതനിരൂപണത്തിന്റെ ഒന്നാം പതിപ്പിന് (1890) ശ്രീ ചട്ടമ്പിസ്വാമികൾ എഴുതിയ മുഖവുരയാണിത്. ഈ മുഖവുരയിൽ മതപരിവർത്തനത്തിന്റെ രാഷ്ട്രീയ മാനത്തെക്കുറിച്ച് സ്വാമികൾ പരാമർശിക്കുന്നില്ല. മറിച്ച് ക്രിസ്തുമതം സ്വീകരിയ്ക്കുന്നവർ നരകത്തിൽ പതിയ്ക്കുമെന്ന ഉത്ക്കണ്ഠയാണ് ആമുഖത്തിൽ പ്രതിഫലിക്കുന്നത്.

ക്രിസ്തുമതച്ഛേദനം ക്രിസ്തീയ-മുഹമ്മദ്ദീയ മതങ്ങൾക്കും, ജൂത മതത്തിനും ഒരു പോലെ ബാധകം
മൂന്നിന്റയെും അടിസ്ഥാന ശിലകൾ(origin) ഒന്നാണെന്നതിനാൽ മുഹമ്മദ്ദീയ മതത്തിനും ക്രിസ്ത്യൻ മതത്തിനും ജൂതമതത്തിനും ഒരേ പോലെ ബാധകമാണ് ചട്ടമ്പിസ്വാമികളുടെ ക്രിസ്തുമതച്ഛേദനം.
സ്വാമികൾ ഏല്പിച്ച ചുമതല അവഗണിച്ച മലയാളി ഹിന്ദുക്കൾ
ചടമ്പിസ്വാമികൾ ‘മലയാളി ഹിന്ദുക്കളെ’ ഒരു ദൌത്യം ഏൽപ്പിച്ചാട്ടാണ് പോയത്. ക്രിസ്തുമതത്തെ, കേരളത്തിന്റെ മണ്ണിൽ നിന്നും മനസ്സിൽ നിന്നും ഉച്ചാടനം ചെയ്യണമെന്ന ഉത്തരവാദിത്വം അദ്ദേഹം മലയാളി ഹിന്ദുക്കളെ എല്പിച്ചിട്ടുണ്ട്. അദ്ദേഹം രചിച്ച ക്രിസ്തുമതച്ഛേദനം എന്ന പുസ്തകത്തിന്റെ (മുകളിൽ നല്കിയിരിക്കുന്ന) ആമുഖത്തിൽ(പൂർവ്വപീഠിക) ഇക്കാരം അദ്ദേഹം സ്പഷ്ടമായും പറഞ്ഞിട്ടുണ്ട്. കേരളത്തിലെ ഹിന്ദുക്കളിൽ, നായർ കരയോഗങ്ങളിൽ മാത്രമാണ് ചട്ടമ്പിസ്വാമികളടെ ഛായാചിത്രത്തിനു മുമ്പിൽ തിരിതെളിയ്ക്കാറുള്ളത്. പക്ഷെ നായർ ജാതി ഈ ഉത്തരവാദിത്വം മറന്ന മട്ടാണ്. കരയോഗങ്ങളിൽ ചട്ടമ്പിസ്വാമികളെ സ്മരിക്കുന്നതും ആദരിക്കുന്നതും ഒരു വെറും ചടങ്ങായി മാറി.
ക്രിസ്തുമതം ‘അപകടം’, ‘കഷ്ടത’, ‘ജനോപദ്രവം’ ഇത്യാദികളാണെന്ന സ്വാമികളുടെ കടുത്ത വിമർശനം ശ്രദ്ധിയ്ക്കുക. മലയാളമണ്ണിനെയും ഭാരതാംബയെയും ഈ അപകടത്തിൽ നിന്നും ത്രാണനം ചെയ്യിയ്ക്കേണ്ടത് നമ്മൾ നായർ ജാതിയുടെ കടമയാണ്.
നായർ സമുദായാംഗങ്ങളും ‘ക്രിസ്തുമതക്കൊടുംകുഴിയിൽ’ വീഴാതിരിയ്ക്കാൻ സമുദായ നേതൃത്വം കിണഞ്ഞു പരിശ്രമിക്കേണം.
‘ക്രിസ്തുമതക്കൊടുംകുഴി’ എന്ന വാക്ക് ആമുഖത്തിൽ ചട്ടമ്പിസ്വാമികൾ ഉപയോഗിച്ചതാണ്. പ്രത്യേകിച്ചും പുലയൻ, ചാന്നാൻ , പറയർ മുതലായവരുടെ മതം മാറ്റം തടയാനാണ് ചട്ടമ്പിസ്വാമികൾ ഈ പുസ്തകം രചിച്ചതെന്ന് പൂർവ്വപീഠികയിൽ നിന്നും മനസ്സിലാക്കാം. എന്നാൽ ഇപ്പോൾ മേനോൻ, തമ്പി, പിള്ള (മുഖ്യമന്ത്രി വി.ഡി.സതീശൻ, ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി, മുൻ മന്ത്രി ഗണേശ് കുമാർ, ഗായകൻ എം. ജി. ശ്രീകുമാർ) മുതലായ നായർ ഉപവിഭാഗങ്ങളിലെ പ്രമുഖർ പോലും ക്രിസ്തുമതത്തിൽ ആകൃഷ്ടരാകുന്ന കാഴ്ചയാണ് നാം കണ്ടുവരുന്നത്. ഇതിനും പുറമെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും, മന്ത്രി വിഷ്ണുനാഥും, ക്രിസ്ത്യൻ കല്ലറകളിൽ പോയി പ്രാർത്ഥിക്കുന്നതും, ഹിന്ദു ഭക്തിഗാനങ്ങൾ പാടി പ്രശസ്തി നേടിയ നന്ദഗോവിന്ദം ഭജൻസ് ക്രീസ്തുവിനെ പ്രകീർത്തിച്ച് ക്രിസ്തീയ ഗാനം ക്ഷേത്രപരിപാടിയ്ക്കിടെ പാടിയതും നാം പത്രമാദ്ധ്യമങ്ങളിലൂടെ വായിച്ചറിയുന്നു. ബൌദ്ധികമായും മാനസികമായും ഇവരൊക്കെ ക്രിസ്ത്യാനികൾ(semitic) ആയിക്കഴിഞ്ഞു.
ഇനിയെങ്കിലും കൊഴിഞ്ഞുപോക്കുകൾ തടയണമെങ്കിൽ നായർ യുവതലമുറയെ അവരവരുടെ മാതാപിതാക്കളിലൂടെയോ അല്ലെങ്കിൽ കരയോഗങ്ങളിലൂടെയോ സ്വാമികളുടെ ക്രിസ്തുമതച്ഛേദനം അവശ്യം പഠിപ്പിക്കേണ്ടതുണ്ട്. അതിനുള്ള നടപടികൾ സമുദായാംഗങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. (ഒരുമിച്ചിരുന്ന് ഭക്ഷണം കഴിയ്ക്കുമ്പോൾ ഇതിനെക്കുറിച്ച് സംസാരിക്കാവുന്നതാണ്.) ശൈവസിദ്ധാന്ത തത്ത്വങ്ങളുമായി താരതമ്യം ചെയ്താണ് സ്വാമികൾ സെമറ്റിക്ക് മതങ്ങളെ പിച്ചിച്ചീന്തിയത്. ശൈവസിദ്ധാന്തത്തിലെ പതി-പശു-പാശം (പതി = ദൈവം, പശു = ജീവൻ, പാശം = The Concept of Bondage) എന്നീ അടിസ്ഥാന തത്ത്വങ്ങളെ മുൻനിർത്തിയാണ് ക്രിസ്തുമതത്തെ വിമർശനം ചെയ്തിട്ടുള്ളത്. ഹിന്ദുമതത്തെ അപേക്ഷിച്ച്, സെമറ്റിക്ക് മതങ്ങളെ ഒരു മതമെന്ന് പോലും വിളിയ്ക്കാനാവില്ലെന്ന് അദ്ദേഹം കാര്യകാരണ സഹിതമായി തെളിയിച്ചു.
ശ്രീകുമാരൻ തമ്പി :- “ലോകത്ത് ജീവിച്ചിരുന്ന ഏറ്റവും വലിയ ഗുരു യേശുക്രിസ്തു ആണെന്ന് ഞാൻ എന്നും വിശ്വസിക്കുന്നു “
ഇവിടെ നല്കിയിരിയ്ക്കുന്നത്, ശ്രീ ശ്രീകുമാരൻ തമ്പിയുടെ ഒരു ഫേസ് ബുക്ക് പോസ്റ്റാണ്. നായർ സമുദായത്തിലെ പ്രമുഖൻ. പൂർവ്വികരെ സ്മരിയ്ക്കാതെയാണ് ഇദ്ദേഹം ഈ സ്വയ-വഞ്ചനയിൽ ഏർപ്പെടുന്നത്. റോസ് നിറത്തിൽ ഹൈലൈറ്റ് ചെയ്ത വാചകം ശ്രദ്ധിയ്ക്കുക. ‘ഏറ്റവും വലിയ ഗുരു’ എന്ന് യേശുവിനെ വിശേഷിപ്പിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. ‘അതിപ്രതാപഉന്മത്തരോഗം’ or ‘അഹങ്കാരോന്മാദം’ or ‘താൻപോരിമ’ കാരണമായി പാലസ്തീനിൽ ക്രമസമാധാന പ്രശ്നം സൃഷ്ടിച്ച വ്യക്തിയാണ് യേശു എന്ന പുതിയനിയമത്തിലെ കഥാനായകൻ. ഇംഗ്ലീഷിൽ ഇദ്ദേഹത്തിന്റെ രോഗത്തിന് ‘megalomania’ എന്ന് പറയും. (Megalomania is a psychological condition or attitude characterized by delusional fantasies of power, wealth, omnipotence, and an inflated sense of personal importance. People with this condition often crave control and engage in wildly extravagant or grand schemes.). യേശുവിന്റെ മാനസിക ആരോഗ്യം തകരാറിലായിരുന്നു എന്ന് സൂചിപ്പിക്കുന്ന ബൈബിൾ വചനങ്ങളുണ്ട്. (Mark 3.21, John 10.19-21). യേശുവിന് മാനസികാരോഗ്യം ഇല്ലായിരുന്നു എന്നാണ് ചില പണ്ഡിതന്മാരുടെ പക്ഷം.

മുഖ്യമന്ത്രി വി. ഡി. സതീശൻ :- “എല്ലാദിവസവും ബൈബിളിലെ ഒരദ്ധ്യായം വായിക്കുന്നത് ഞാൻ പതിവാക്കി “
കേരള മുഖ്യമന്ത്രി ശ്രീ വീ.ഡി. സതീശൻ മോനോൻ നാമധാരിയായ ഒരു ക്രിസ്ത്യാനിയാണ്. അദ്ദേഹത്തിന്റെ പുസ്തകം ഈവാഞ്ചലിസ്റ്റ് അസംബന്ധമാണ്. അതിൽ അദ്ദേഹം മണിപ്പൂർ കലാപത്തെയും, സ്റ്റാൻ സ്വാമിയെയും, വടക്കേ ഇന്ത്യയിൽ ക്രിസ്ത്യാനികൾ നേരിടുന്ന അതിക്രമത്തെയും, മിഷനറി ഗ്രഹാം സ്റ്റേൻസിനെയും ഒന്നിലധികം തവണ പരാമർശിച്ചിട്ടുള്ളതായി കാണാം. ഇതിനും പുറമെ യേശുവിന്റെ സ്നേഹം, അങ്ങിനെയൊന്നു ഉണ്ടെങ്കിൽ അതിനെക്കുറിച്ചും ഈ പുസ്തകത്തിൽ പറയുന്നു. ഈ ലോകത്തിലെ സകല ജീവികൾക്കും തോന്നുന്ന വികാരമാണ് സ്നേഹം. അത് യേശുവിന്റെ കുത്തകയും അല്ല. ക്രിസ്തുവിന്റെയും ക്രിസ്ത്യാനികളുടെയും സ്നേഹം ഉപാധികളോടുകൂടെയുള്ളതാണ് (conditional). യേശുവിൽ വിശ്വസിച്ചാൽ മാത്രമേ നിങ്ങൾ സ്നേഹിയ്ക്കപ്പെടുകയുള്ളൂ. ഇല്ലെങ്കിൽ അയാൾ തന്നെ നിങ്ങളെ നരകത്തിൽ തള്ളിയിടും. ഇതാണ് അവരുടെ സ്നേഹം. ഇതേ പോലെ തന്നെയാണ് സമാധാന മതവും. യേശുമതം പൊള്ളയാണെന്ന് ചട്ടമ്പിസ്വാമികൾ തെളിയിച്ചതിനാൽ, അതിലടങ്ങിയിരിയ്ക്കുന്ന കാര്യങ്ങളെക്കുറിച്ച് തുടർ ചർച്ച ആവശ്യമുണ്ടോ എന്ന് ചിന്തിക്കാവുന്നതാണ്.

സ്വാമികളോടുള്ള വിയോജിപ്പ്.
സ്വാമിജിയുടെ ബ്രാഹ്മണവിദ്വേഷം അദ്ദേഹത്തിന്റെ രചനകളിൽ പ്രതിഫലിയ്ക്കുന്നുണ്ട്. തമിഴ്നാട്ടിൽ കുറച്ചുകാലം അദ്ദേഹം ജീവിച്ചിരുന്നു. അവിടെനിന്നാകാം ബ്രാഹ്മണവിദ്വേഷവും, ദ്രാവിഡവാദവും അദ്ദേഹത്തിൽ കടന്നുകൂടിയത്. അദ്ദേഹത്തിന്റെ ഈ നിലപാട് നായർസമുദായവും ഏറ്റെടുത്താൽ, അത് സമുദായത്തിന്റെ ആദ്ധ്യാത്മിക പുരോഗതിയ്ക്ക് വിഘാതമായിത്തീരും എന്ന് മാത്രമല്ല, നായർ സമുദായത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങളെ അത് വികലമാക്കുകയും ചെയ്യും. ഒരു കാര്യം ഓർക്കേണ്ടതുണ്ട്. തമിഴ്നാട്ടിലെ ദ്രാവിഡ പാർട്ടികളുടെ ആശയങ്ങളുമായി നായർ സമുദായത്തിനു ഒരിക്കലും ഒത്തുപോകാനാവില്ല.
ബ്രാഹ്മണവിദ്വേഷവും ദ്രാവിഡവാദവും മുമ്പോട്ടുവച്ച തമിഴ്നാട്ടിലെ ജസ്റ്റീസ് പാർട്ടിയുടെ സ്ഥാപകരിൽ ഒരാൾ ടി.എം.നായർ(1868-1919) ആയിരുന്നു. പ്രോട്ടസ്റ്റന്റ് ക്രിസ്ത്യൻ മിഷനറിമാരായിരുന്നു തമിഴ്നാട്ടിൽ ഈ വികാരം സൃഷ്ടിച്ച് ഊതിക്കത്തിച്ചത് എന്ന് ചരിത്രരേഖകളിൽ നിന്നും വ്യക്തമാണ്. ജസ്റ്റീസ് പാർട്ടി ഔദ്യോഗികമായി സ്ഥാപിക്കപ്പെട്ടത് 1916-ലാണ്. ഈ കാലഘട്ടത്തിലാണ് ചട്ടമ്പിസ്വാമികളും ജീവിച്ചിരുന്നത് (1853 തൊട്ട് 1924). സ്വാമികൾ വളരെ നാളുകൾ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ ചുറ്റിത്തിരിഞ്ഞിരുന്നു. ഇക്കാലത്തിലാവാം ബ്രാഹ്മണവിദ്വേഷവും ദ്രാവിഡവാദവും അദ്ദേഹത്തിൽ കടന്നുകൂടിയത്. വാല്മീകിയും വ്യാസനും ബ്രാഹ്മണരെ ബഹുമാനിക്കുവാനാണ് പഠിപ്പിച്ചത്. രാമായണവും മഹാഭാരതവും ശ്രദ്ധയോടെ വായിച്ചാൽ ഈ വസ്തുത പിടികിട്ടും. മറിച്ചൊരു സമീപനം സ്വീകരിച്ച സ്വാമികളുടെ ‘വേദാധികാര നിരൂപണം’, ‘പ്രാചീന മലയാളം’ എന്നീ കൃതികൾ ആദ്ധ്യാത്മിക പുരോഗതി തടയുന്ന രചനകളാണെന്ന് നിസ്സംശയം പറയാം.
ബ്രാഹ്മണവിദ്വേഷവും ദ്രാവിഡവാദവും ക്രിസ്ത്യൻ മിഷനറിമാർ ഒരുക്കിയ ചതിക്കുഴികളാണ്. അവസാനം ചട്ടിമ്പിസ്വാമികളും ആ കുഴിയിൽ വീണു എന്നത് ഖേദകമാണ്.
ചട്ടമ്പി സ്വാമികളെ കണ്ടിട്ടില്ല…… കേട്ടിട്ടേ ഉള്ളൂ…. കേട്ടിട്ടുള്ള കഥകളിൽ അദ്ദേഹത്തിന് അസാമാന്യമായ ഒരു സിദ്ധ പരിവേഷം നല്കുന്നതായി കാണുന്നു….. പക്ഷെ അദ്ദേഹം രചിച്ചെന്നു പറയപ്പെടുന്ന ഗ്രന്ഥങ്ങളിൽക്കൂടി കണ്ണോടിക്കുമ്പോൾ, ചില തഴയപ്പെട്ട, തെറ്റായ സിദ്ധാന്തങ്ങൾ ശ്രദ്ധയിൽ പെടുന്നു !!! ഉദാ : തമിഴ് സംസ്കരിച്ചതാണ് സംസ്കൃതം എന്നായിരുന്നു സ്വാമിയുടെ മതം ( പേജ്. 143, ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രവും പ്രധാന കൃതികളും, ശ്രീ തീർത്ഥപാദാശ്രമം, വാഴൂർ). നിലവിൽ ഖണ്ഡിതമായിരിക്കുന്ന ആര്യൻ അധിനിവേശ സിദ്ധാന്തത്തിൽ നിന്ന് ഉയർന്ന ദ്രാവിഡവാദത്തെ (പേജ് 62), സ്വാമികളും പിന്താങ്ങിയിട്ടുണ്ട് !! ഇതിന്റെ ഫലമായിരിക്കാം അദ്ദേഹത്തിന്റെ കൃതികളിൽ കാണുന്ന ദ്രാവിഡ ഭാഷാ മാഹാത്മ്യവും, ബ്രാഹ്മണ വിദ്വേഷവും !!! (പേജുകൾ 63-64). സ്വാമികൾ ആദ്യം തൈക്കാട്ട് അയ്യാസ്വാമികളുടെ ശിഷ്യനായിരുന്നെന്ന് പറയപ്പെടുന്നുണ്ട് !! എന്നാൽ അയ്യാസ്വാമികൾ അത്ര നല്ല ഒരു ഗുരുവായിരുന്നില്ലെന്നും അറിയാൻ കഴിയും.(പേജ് 36). ഇതിനും പുറമേ നായർ സമുദായത്തിനു വേണ്ടി സ്വാമികൾ ഒന്നും തന്നെ ചെയ്തിട്ടില്ല !!!
“ചട്ടമ്പിസ്വാമികളെ സമുദായാചാര്യനായി പ്രതിഷ്ഠിക്കുവാൻ നായന്മാരിൽ ചിലർ ചെയ്ത ശ്രമത്തിനു അവിടത്തെ പ്രതികരണം അനുകൂലമായിരുന്നില്ല. ‘നാരായവേരില്ലാതെ നിൽക്കുന്ന ഒരു സമുദായത്തെ’ ഉദ്ധരിക്കുവാനുള്ള യത്നം വിജയപ്രദമാകുമോ എന്ന കാര്യത്തിൽ അവിടന്നു സംശയിച്ചു.തന്മൂലം നേതൃസ്ഥാനം സ്വാമികൾ നിരാകരിക്കുകയാണ് ചെയ്തത് . ” ( പേജ്. 60)
ഒഴിഞ്ഞുമാറിയ സ്വാമികളെ, സ്വയം വിദ്യാധിരാജനെന്ന് അഭിമാനിക്കാത്ത സ്വാമികളെ, നായർ സമുദായത്തിന്റെ ഗുരു സ്ഥാനത്ത് അവരോധിക്കാൻ ശ്രമിയ്ക്കുന്നത് എന്തിനെന്ന് ആലോചിക്കേണ്ടത് തന്നെ !! ഈഴവർക്ക് ശ്രീ നാരയണഗുരു ഉള്ളതുപോലെ നായന്മാർക്കും ഒരു ഗുരു അല്ലെങ്കിൽ സ്വാമികൾ വേണമെന്ന് നിർബന്ധമുള്ളതുപോലെയാണ് സംഗതികളുടെ കിടപ്പ് !!! സ്വാമികളുടെ അതിശയോക്തിപരമായ കഥകൾ അന്യോന്യം പറയാനുള്ള താല്പര്യം അദ്ദേഹത്തിന്റെ കൃതികൾ പഠിക്കുന്നതിനും വേണ്ടതല്ലേ !! ഓർമ്മ വരുന്ന ഉപമ, കുങ്കുമം ചുമക്കുന്ന കഴുതയാണ് !! തങ്ങൾ തലയിൽ വച്ചിരിക്കുന്നത് ഉപകാരപ്രദമാണോ എന്ന് വിലയിരുത്തുവാൻ ശ്രമിക്കാത്ത നായർസമുദായം ….. തീർത്ഥപാദ സ്വാമികളും, (പേജ് 76) സന്ദാനന്ദ സ്വാമികളും (കൊട്ടാരക്ക ആശ്രമം, പേജുകൾ 233-234, എന്റെ ജീവിതസ്മരണകൾ, മന്നത്തു പത്മനാഭൻ) നായർ സമുദായത്തിന്റെ ഉൽക്കർഷത്തെ ആഗ്രഹിച്ച, അതിനുവേണ്ടി ശ്രമിച്ച സ്വാമിമാരാണ് ….. പക്ഷെ അവരെ വേണ്ടവിധത്തിൽ നായർ സമുദായാംഗങ്ങൾ സ്മരിക്കുന്നില്ല !!
(സ്വാമികളോടുള്ള വിയോജിപ്പിന് ആധാരം(reference), ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രവും പ്രധാന കൃതികളും, പ്രസാധകർ ശ്രീ തീർത്ഥപാദാശ്രമം, വാഴൂർ)

…….ഈ വെബ്സൈറ്റിലെ മറ്റ് ലേഖനങ്ങൾ കാണുക
Notes for social media
ശ്രദ്ധയോടെ വായിക്കാനും, വായിച്ചത് മനസ്സിലാക്കി അതിനെക്കുറിച്ച് വിമർശനാത്മകമായി ചിന്തിച്ച് ഉൾക്കൊള്ളാനും നായർസമുദായാംഗങ്ങൾ പരിശീലിക്കേണ്ടിയിരിക്കുന്നു. ഇതിനായി കരയോഗങ്ങളിൽ വായനക്കളരി (reading clubs) തുടങ്ങുകതന്നെ വേണം.
അജ്ഞതയും വിവരദോഷവും ബാധിച്ച ഒരു കൂട്ടമായി നായർ ജാതി സമുദായം അധഃപതിച്ചു എന്നതിനെക്കുറിച്ച് സമുദായാംഗങ്ങൾക്കോ, സമുദായ നേതൃത്വത്തിനോ നിരാശയോ ഉൽക്കണ്ഠയോ ഉള്ളതായി കരുതാനാവില്ല. മന്നത്തു പത്ഭനാഭന് ഈ ആശങ്ക ഉണ്ടായിരുന്നു. Quote : “ഹിന്ദുക്കളെപ്പോലെ മതൌത്സുക്യമോ മതാഭിമാനമോ ഇല്ലാത്ത ആളുകളെ ഈ ലോകത്തിൽ കാണുകയില്ല. സ്വന്തം മതത്തെപ്പറ്റി അറിവുള്ളവരും ചുരുക്കമാണ്.” Unquote (മന്നത്തു പത്മനാഭന്റെ പ്രസംഗങ്ങൾ, പേജ് 324). ഇപ്പോഴുള്ള സമുദായ നേതൃത്വത്തിന് ആശങ്കയില്ലാത്തതിന്റെ
തെളിവാണ് ചരിത്രപരമായ ഈ സ്ഥിതിവിശേഷം (അജ്ഞതയും വിവരദോഷവും), മാറ്റുവാനുള്ള പ്രയത്നങ്ങളിൽ ഉപേക്ഷ വിചാരിക്കുന്നത്. പതിറ്റാണ്ടുകളായുള്ള ഈ സ്ഥിതി കാരണമായി സമുദായത്തിന്റെ നേതൃത്വ നിര വാടിപ്പോയതായി കാണാം.
QUOTE : ” ഹിന്ദുമതാഭിമാനമില്ലാത്ത ഇന്നത്തെ മന്ത്രിമാരെപ്പോലെയുള്ള ഭരണാധികാരികൾ ഉണ്ടാകാതിരിക്കാൻ നാം ഇന്നോ യോജിച്ചുനിന്നു ശ്രമിക്കണം.” Unquote (മന്നത്തുപത്മനാഭന്റെ പ്രസംഗങ്ങൾ, പേജ് 123). Now what are we doing ? NSS assets and institutions have become our bone of contention, and our energies are getting dissipated in it ?? It speaks volumes about our leadership !!!!
കേരള മുഖ്യമന്ത്രി, ‘മേനോനായ’ വി.ഡി.സതീശനും, പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയും, കൊട്ടാരക്കരയിലെ ഒരു പ്രശസ്ത നായർ കുടുംബാംഗമായ മുൻ മന്ത്രി ഗണേശ് കുമാറും, പ്രശസ്ത പിന്നണി ഗായകനായ എം.ജി.ശ്രീകുമാറും – ഇങ്ങിനെ വിവരദോഷം ബാധിച്ച നായർ സമുദായത്തിലെ പ്രമുഖർ യേശുവിനെ പരസ്യമായി വിശ്വസിയ്ക്കാനും ആരാധിയ്ക്കാനും തുനിയുമ്പോൾ. താഴേക്കിടയിലുള്ള നായർ സമുദായാഗംങ്ങൾക്ക് എന്താണ് സംഭവിയ്ക്കാൻ പോകുന്നതെന്ന് ഊഹിയ്ക്കാവുന്നതേയുള്ളൂ. Is anyone in the community and Hindu society concerned about this ????
ക്രിസ്തുമതച്ഛേദനം എഴുതിയ ചട്ടമ്പിസ്വാമികളുടെ ശ്രമം വ്യർത്ഥമാകാതിരിക്കുവാൻ അദ്ദേഹത്തിന്റെ ചിത്രത്തിനു മുമ്പിൽ തിരി തെളിക്കുന്നവർ എങ്കിലും ശ്രമിക്കുമോ !!!???
ക്രിസ്തുമതത്തെ പ്രതിരോധിയ്ക്കാൻ ചട്ടമ്പിസ്വാമികൾ നല്കുിയ ആഹ്വാനവും അനുബന്ധ വിവരങ്ങളും നമ്മുടെ വെബ്സൈറ്റിൽ വായിയ്ക്കാം…..
Chattambi Swamigal had expressed strong anti-Conversion sentiments. But have Malayali Hindus taken heed !!??
